രചന – കണ്ണന്റെ മാത്രം
ഫോൺ എടുത്തതും അപ്പുറത്ത് നിന്ന് കേട്ട വാർത്തയിൽ അവൻ ഒന്ന് ഞെട്ടി നിന്നു..
എന്തൊക്കെയാ കണ്ണാ നീ പറയുന്നത്.
ദേവിന് ആക്സിഡന്റോ.. എവിടെ വച്ച്..
അത് അച്ചു ഇന്ന് അവൻ ഇത്തിരി നേരത്തേ ഇറങ്ങിയിരുന്നു. ശ്രീയമ്മയെ പിക്ക് ചെയ്യാൻ പോവാനായി..അങ്ങോട്ട് പോകുന്ന വഴിക്കാണ്. ഏതോ ലോറി ഓവർ സ്പീഡിൽ ഇവന്റെ കാറിന്റെ നേരെ വന്നതാണെന്ന പറഞ്ഞത്. വെട്ടിച്ചു മാറ്റിയത് കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല….
മ്മ്…. ഇപ്പോൾ എവിടെയാ. DM ഇൽ ആണോ…അച്ചു ചോദിച്ചു.
അല്ല അടുത്തുള്ള ഒരു ക്ലിനിക്കിൽ ആണ്. DMലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. നീ അങ്ങോട്ട് വന്ന മതി…
മ്മ്.. ഞാൻ വരാം. നീ വീട്ടിൽ പറഞ്ഞോ..
ആ അവിടെ നിന്ന് പട ഇളകി വരും ഇപ്പൊ ഒക്കെ കൂടി DMലേക്കു….കണ്ണൻ ഒരു ചിരിയോടെ പറഞ്ഞു..
ആ സമയത്ത് ആണ് അച്ചുന്റെ ഫോണിൽ കാൾ വെയ്റ്റിംഗ് കാണിച്ചത്.
ശരി കണ്ണാ വന്നിട്ട് കാണാം. എനിക്ക് വേറെ ഒരു കാൾ വരുന്നുണ്ട്.അതും പറഞ്ഞ് കാൾ കട്ട് ചെയ്തപ്പോഴേക്കും ഫോൺ പിന്നെയും അടിച്ചു. അച്ചു വേഗം കാൾ എടുത്തു…
അച്ചു കാൾ എടുത്തതും അപ്പുറത്തെ സൈഡിൽ നിന്നും ഒരു ചിരിയാണ് കേട്ടത്… പിന്നെ അയാൾ സംസാരിച്ചു തുടങ്ങി..
എന്തൊക്കെ ഉണ്ട് അഗ്നി ദേവ് വർമ.. ആകെ ടെൻഷനിൽ ആണെന്ന് തോന്നുന്നു. എന്തുപറ്റി അനിയന് ആക്‌സിഡന്റ് പറ്റിയോ… പക്ഷേ കാര്യായിട്ട് ഒന്നും പറ്റിയില്ലല്ലോ.. നല്ല ആയുസ്സ് ഉണ്ട് അവന്. ഇല്ലെങ്കിൽ ഇന്നത്തോടെ തീർന്നേനെ.. അതും പറഞ്ഞ് പിന്നെയും പൊട്ടി ചിരിച്ചു അയാൾ..
അച്ചു ഇത്ര നേരവും അയാൾ പറയുന്നത് ദേഷ്യം കടിച്ചുപിടിച്ചുകൊണ്ടാണ് കേട്ടത്.
നീ ഒരുപാട് ചിരിക്കണ്ട നവീൻ പ്രഭാകർ. ഇന്ന് നീ ചെയ്യ്തത് ഓർത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ ഖേദിക്കും. അതിനുള്ള വഴി ഞാൻ ഉണ്ടാക്കിക്കോളാം. നീ ഇന്ന് തൊട്ടത് എന്റെ ചോരയെ ആണ്. അതിനു ഒരു മറുപടി തന്നില്ലെങ്കിൽ ഞാൻ അവന്റെ ചേട്ടൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ.. അപ്പൊ നമുക്ക് കാണാം.. കാണണം.. അതും പറഞ്ഞു അച്ചു കാൾ കട്ട് ചെയ്യ്തു.
അച്ചുവിന്റെ സംസാരം കേട്ട നവീനിനു ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായില്ല. അവൻ ഒരു അലർച്ചയോടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ അവിടെ ഉള്ള മിററിലേക്ക് ഊക്കോടെ എറിഞ്ഞു. അതോടെ ആ മിറർ പൊട്ടി തകർന്നു.
ഇല്ല അഗ്നിദേവ് നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല…. നവീൻ ഒരു അലർച്ചയോടെ തന്നോട് തന്നെ പറഞ്ഞു…
…………………….
അച്ചു DM ഹോസ്പിറ്റലിൽ എത്തുമ്പോൾ ഒരു പട തന്നെ ഉണ്ടായിരുന്നു റൂമിൽ.. ലച്ചുവും ദേവൂട്ടിയും ഒഴികെ എല്ലാവരും ഉണ്ടായിരുന്നു അവിടെ.അച്ചുനേം കൂടി കണ്ടതും ദേവ് പറഞ്ഞു..
ദേവൂട്ടിയും ലച്ചുവും കൂടി എത്തിയ കോറം തികക്കാമായിരുന്നു..
ആക്‌സിഡന്റ് പറ്റി കിടക്കുമ്പോഴെങ്കിലും ഒന്ന് മിണ്ടാതെ ഇരുന്നൂടെ ചെക്കാ നിനക്ക്… ശ്രീയമ്മ ചോദിച്ചു..
അതിനു ആക്‌സിഡന്റിൽ എന്റെ കൈ അല്ലെ ഒടിഞ്ഞത് നാവല്ലല്ലോ പിന്നെ ഞാൻ എന്തിനു മിണ്ടാതെ നിക്കണം.
ആ സമയത്ത് ആണ് വാതിലും തുറന്ന് രണ്ടെണ്ണം ഓടി വന്ന് അവനെ രണ്ട് സൈഡിൽ നിന്നും കെട്ടിപിടിച്ചു കരഞ്ഞത്. പിന്നാലെ ഗൗരിയും വിതുമ്പിക്കൊണ്ട് അവന്റെ അടുത്തേക്ക് വന്നത്. കല്ലു അവന്റെ അടുത്ത് വന്ന് ആ ഒടിഞ്ഞ കൈയിൽ ഒന്ന് തഴുകിയതേ ഉള്ളൂ….
എടിയേ… ആക്‌സിഡന്റിൽ എന്റെ കൈ മാത്രേ ഒടിഞ്ഞിട്ടുള്ളു.. നിങ്ങൾ ഇങ്ങനെ ഞെക്കി പൊട്ടിച്ച എന്റെ ബാക്കി ഭാഗം കൂടി പഞ്ചർ ആവും. ദേവ് ഒരു ദയനീയ ഭാവത്തിൽ പറഞ്ഞു.
അതു കേട്ടതും ലച്ചുവും ദേവൂട്ടിയും അവന്റെ മേലുനിന്നും എഴുന്നേറ്റ് കണ്ണൊക്കെ തുടച്ചു മൂക്കുവലിച്ചു നിന്നു. അപ്പോഴും ഗൗരി വിതുഭിക്കൊണ്ട് നിക്കുന്നുണ്ട്. അതു കണ്ട ദേവ് പറഞ്ഞു.
എനിക്ക് ഒന്നുല്ല്യ എന്റെ ഗൗരികുട്ടി. നീ ഇങ്ങനെ കരയല്ലേ..എന്നിട്ട് അവൻ തന്നെ അവളുടെ കണ്ണീർ തുടച്ചുകൊടുത്തു.
എങ്ങനെ ഉണ്ട് ദേവേട്ടാ ഇപ്പൊ.. കല്ലു ചോദിച്ചു..
എനിക്ക് ഒരു കുഴപ്പവും ഇല്ല കല്ലു…
നീ എന്തിനാ ആ സമയത്ത് പുറത്ത് പോയത്.. എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ.. അച്ചു ചോദിച്ചു.
അപ്പോഴാണ് ഗൗരി അച്ചുവിനെ കാണുന്നത്. അവൾ അവനെ നോക്കിയപ്പോ അവൻ രണ്ടുകണ്ണും ചിമ്മികാട്ടി…
അത്.. അതുപിന്നെ അമ്മയെ പിക്ക് ചെയ്യാൻ പോയതാ.. ദേവ് ഒരു വിക്കലോടെ പറഞ്ഞു.
അതെന്തിനാ നീ ശ്രീയമ്മയെ പിക്ക് ചെയ്യാൻ പോകുന്നത്. ശ്രീയമ്മ കാർ കൊണ്ടുപോയിരുന്നില്ലേ.. കണ്ണൻ ഒരു സംശയത്തോടെ ചോദിച്ചു…
അതു തന്നെ ശ്രീയമ്മേ കാർ കൊണ്ട് പോയിരുന്നില്ലേ ഇന്ന്. രുദ്രൻ ശ്രീയോടായി ചോദിച്ചു..
കാർ കൊണ്ടുപോയിരുന്നു. പക്ഷേ ഞാൻ ഉച്ചക്ക് പോരാൻ നേരം നോക്കിയപ്പോ അത് സ്റ്റാർട്ട് ആവുന്നുണ്ടായില്ല. പക്ഷേ ഞാൻ തേജയെ ആണല്ലോ വിളിച്ചത് എന്നെ പിക്ക് ചെയ്യാൻ. പിന്നെ നീ എങ്ങനെയാ അറിഞ്ഞത് എന്റെ കാർ കേടാണെന്ന്… ശ്രീ ഒരു സംശയത്തോടെ ചോദിച്ചു..
അത്.. അതുപിന്നെ.. ദേവ് കിടന്നു വിക്കി.
മോനെ ദേവ കിടന്നു വിക്കി കളിക്കാതെ സത്യം സത്യമായിട്ട് ഇങ്ങോട്ട് പറഞ്ഞോ. ഇല്ലെങ്കിൽ നിന്റെ മറ്റേ കൈ ഞാൻ തല്ലി ഓടിക്കും.. അച്ചു ഭീഷിണിപെടുത്തി.
അതു പിന്നെ ഞാൻ….. ദേവ് പറഞ്ഞു തുടങ്ങിയ സമയത്താണ് ഡോർ ഒന്ന് മുട്ടി ഒരാൾ ഉള്ളിലേക്ക് വന്നത്. വന്ന ആളെ കണ്ടതും ബാക്കി എല്ലാവരും സംശയത്തോടെ നോക്കിയപ്പോ ദേവ് കണ്ണുകൾ ഇറുക്കെ അടച്ചുകിടന്നു.
നിധി.. താൻ എന്താടോ ഇവിടെ… ശ്രീ ഒരു സംശയത്തോടെ ചോദിച്ചു.
അതുപിന്നെ ദ്രുവിനു ആക്‌സിഡന്റ് ആയിന്നു അറിഞ്ഞപ്പോ ഞാൻ…. ഇനി എന്തു പറയും എന്നറിയാതെ ദേവിനെ ഒന്ന് നോക്കി നിന്നു. ദേവിനെ നോക്കുമ്പോ നിറയുന്ന അവളുടെ കണ്ണുകൾ എല്ലാർക്കും കാര്യങ്ങൾ മനസിലാക്കി കൊടുത്തു.
അമ്പട മോനെ ദേവേട്ടാ.. അപ്പൊ ഇതായിരുന്നുല്ലേ ശ്രീയമ്മയെ പിക്ക് ചെയ്യാൻ പോകാൻ ഉള്ള നിങ്ങളുടെ ത്വര… രുദ്രൻ ഒരു ആക്കി ചിരിയോടെ പറഞ്ഞു.
അതിനു ദേവ് ഒന്ന് ഇളിച്ചുകാട്ടിയതെ ഉള്ളൂ..
ശ്രീ ഏതാ മോളെ ഈ കുട്ടി.. മുത്തശ്ശി ചോദിച്ചു.
എന്റെ ജൂനിയർ ആണ് അമ്മേ ശ്രീനിധി…. ശ്രീയമ്മ പറഞ്ഞു.
അപ്പൊ പറയ് ദേവ് എത്ര നാളായി ഇത് തുടങ്ങിയിട്ട്. നീ ഇതിനാണോ എന്നെ പിക്ക് ചെയ്യാൻ എന്നും പറഞ്ഞ് ഇടക്കിടക്ക് എന്റെ ഓഫീസിലേക്ക് വരുന്നത്…ശ്രീ ചോദിച്ചു.
അതുപിന്നെ അമ്മേ ഞാൻ…. ദേവ് കുറച്ചുനേരം മിണ്ടാതെ ഇരുന്നു. പിന്നെ കണ്ണ് ഇറുക്കി അടച്ചുകൊണ്ട് പറഞ്ഞ്. എനിക്ക് ഇവളെ ഇഷ്ടം ആയിരുന്നു കുറച്ച് നാളായിട്ട്. ഈ അടുത്ത് തിരിച്ച് അവളും യെസ് പറഞ്ഞു.. ഒരനക്കവും കേൾക്കാതെ ആയപ്പോ അവൻ ഒരു കണ്ണ് തുറന്ന് നോക്കി.
അതും കൂടി കണ്ടതും എല്ലാവരും പൊട്ടി ചിരിച്ചു പോയി..
സോറി മാം.. നിധി ഒരു വിഷമത്തോടെ ശ്രീയെ നോക്കി പറഞ്ഞു.
എന്തിനാ മോളെ സോറി. പിന്നെ മാം അല്ല അമ്മ എന്ന് വിളിക്കണം.. അല്ലെ ശ്രീ.. മുത്തശ്ശി ഒരു ചിരിയോടെ ചോദിച്ചു.
അതു കേട്ടതും ദേവിന്റെ ചുണ്ടിൽ അത്രയും മനോഹരമായൊരു ചിരി വിരിഞ്ഞു.
അതുതന്നെ.. എന്നാലും എന്റെ മോളെ നിനക്ക് ഈ ട്രെയിൻ അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ തല വെക്കാൻ ദേവിനെ കാട്ടികൊണ്ട് ശ്രീയമ്മ ഒരു ചിരിയോടെ ചോദിച്ചു.
അതുകേട്ടതും ദേവിന്റെ മുഖം വീർത്തുവന്നു..ദേ അച്ഛാ വേണമെങ്കിൽ അച്ഛന്റെ പെണ്ണിനെ നിലക്ക് നിർത്തിക്കോ.. ഇല്ലെങ്കിൽ ഞാൻ പിടിച്ച് വല്ല ആക്രികാർക്കും കൊടുക്കും.. ദേവ് മഹിയെ നോക്കി അതേ വീർത്ത മുഖത്തോടെ പറഞ്ഞു.
ഒന്ന് നിർത്ത് പിള്ളേരെ ആ കുട്ടി പേടിക്കും നിങ്ങളുടെ അടി കണ്ടിട്ട്…
മുത്തശ്ശൻ ഒരു ചിരിയോടെ പറഞ്ഞു..മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്.
അച്ഛൻ മാത്രേ ഉള്ളൂ സാർ..
സാറല്ല മുത്തശ്ശൻ അങ്ങനെ വിളിക്കണം ട്ടോ.. അപ്പൊ അമ്മ..
അമ്മ എന്റെ ജനനത്തോടെ മരിച്ചതാണ്. പിന്നെ അച്ഛൻ വേറെ കല്യാണം ഒന്നും കഴിച്ചില്ല എനിക്ക് വേണ്ടി ജീവിച്ചു. ബാങ്കിൽ ആയിരുന്നു. ഇപ്പൊ വോളന്ററി എടുത്ത് വീട്ടിൽ കുറച്ച് കൃഷിയും മറ്റും ആയി കൂടുന്നുണ്ട്.
അമ്മയില്ലാത്ത വിഷമം ഒന്നും വേണ്ട മോളെ.. ഞങ്ങള് ദേ മൂന്ന് അമ്മമാരും ഇനി മോളുടെം കൂടെയാണ് അല്ലെ തേജ.. സീത വാത്സല്യത്തോടെ നിധിയുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു…
അല്ലാതെ പിന്നേ..തേജയും പറഞ്ഞു..
അതേ ഇതൊന്നും ഇവിടെ നടക്കില്ല. ഞങ്ങൾക്കും കൂടി ഇഷ്ടാവണ്ടേ ദേവേട്ടന്റെ ഭാര്യയാവാൻ പോകുന്ന ആളെ.. ലച്ചു ഗൗരവത്തോടെ ചോദിച്ചു..
അതുകേട്ടതും നിധിയുടെ മുഖം വിളറിവെളുത്തുപോയി..
ലച്ചുവും ദേവൂട്ടിയും കൂടി നിധിയെ രണ്ടു സൈഡിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ഞങ്ങൾക്ക് ഒത്തിരി ഇഷ്ടായി ട്ടാ ഏട്ടത്തിയെ….
കുരുത്തംകെട്ടതുങ്ങൾ ആ കൊച്ചിനെ പേടിപ്പിച്ചു അതിന്റെ മുഖം നോക്കിയേ.. സീത ലച്ചുവിന്റെ കൈയിൽ ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞു…
ആവൂ.. അമ്മേ.. സോറി ഏട്ടത്തി ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ..
ലച്ചുവും ദേവൂട്ടിയും ചെവിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു..
അതു സാരല്ല്യ.. അതും പറഞ്ഞ് നിധിയും ഒരു ചിരിയോടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
ഡാ കണ്ണാ ഇപ്പൊ നീ മാത്രം ആണ് ബാക്കി നിക്കുന്നത്. അച്ചുവിന് ഒരിഷ്ടം ഉണ്ടെന്നു പറഞ്ഞു കഴിഞ്ഞു. ദേവും അവന് വേണ്ട ആളെ കണ്ടെത്തി.. ഇനി എന്ന നീ ഒരെണ്ണത്തിനെ കണ്ടെത്തുന്നെ.. രവി ഒരു ചിരിയോടെ ചോദിച്ചു..
അതിനി കണ്ടെത്താൻ എന്താ ഉള്ളത്. കണ്ണേട്ടൻ ആൾറെഡി ആളെ സെറ്റ് ആക്കിയല്ലോ.. രുദ്രൻ ഒരു താളത്തിൽ പറഞ്ഞു..
ഇത് കേട്ടതും കല്ലു ഞെട്ടികൊണ്ട് കണ്ണനെ നോക്കി…
ഓഹ്.. തേച്ചു പട്ടി.. കണ്ണൻ തലയിൽ കൈവച്ച് കൊണ്ട് അത്മിച്ചു…
എല്ലാവരുടെയും കണ്ണുകൾ കണ്ണന് നേരെ കൂർത്തു..
കണ്ണൻ ഒരു ചമ്മിയചിരി ചിരിച്ചു അവിടെ നിന്നു..
തുടരും

by