രചന – അർച്ചന
പറ്റില്ല……പറ്റില്ല….
ഇതിനേക്കാൾ ഭേദം ഞാൻ കെട്ടാതെ വീട്ടിൽ തന്നെ നിൽക്കുന്നത് ആയിരുന്നു….എന്നും പറഞ്ഞു അവൾ സൗണ്ട് എടുത്തു…
ദേ… പെണ്ണേ പറഞ്ഞതു കേട്ടില്ലെങ്കിൽ കവിളിൽ നല്ല വീക്ക് ഞാൻ വെച്ചു തരും….കുറെ നേരം ആയി…അവനു എന്താ ഒരു കുറവ്…..
കാണാൻ ഭംഗി ഇല്ലേ…പിന്നെ നല്ലൊരു ജോലി ഇല്ലേ….അതും നിന്റെ കോളേജിൽ മാഷ് ആയിട്ടു….രാധ പറഞ്ഞു…
ആ….അത് തന്നെയാ അങ്ങേരുടെ കുഴപ്പം…
വല്ല മലയാളവും ഹിസ്റ്ററിയും ഒക്കെ ആയിരുന്നു എങ്കിൽ സഹിയ്ക്കാ മായിരുന്നു…..ഇതിപ്പോ….കണക്ക്….അതും അക്കൗണ്ടൻസി……പോരാത്തതിന് മുടിഞ്ഞ ഇംഗ്ളീഷും….നിങ്ങൾക്ക് അറിയോ എത്ര തവണ ആ കാലൻ…എന്നെ കളാസ്സിനു പുറത്ത് നിർത്തിയിട്ടുണ്ടെന്നു…അങ്ങേരു എന്നു ക്ലാസ്സ് എടുക്കാൻ കയറിയാലും…ഞാൻ വെളിയിലാ…..
അത് മോള് പടിയ്ക്കാതെ പോയിട്ടല്ലേ…അല്ലാതെ എന്റെ കുഞ്ഞു അങ്ങനെ ഒന്നും ചെയ്യില്ല….രാധയും വിട്ടു കൊടുത്തില്ല…
ഓഹ്..അല്ലേലും ചേട്ടന്റെ മോനെ പറയുമ്പോൾ തള്ളയ്ക്ക് പൊള്ളുമല്ലോ…..
ഹും…ഈ കണക്കു മാഷിനൊക്കെ പ്രേമിയ്ക്കാൻ ഒന്നും അറിയില്ല….അവർക്കൊക്കെ റൊമാൻസ് കുറവ് ആയിരിയ്ക്കും അമ്മേ…..കാണുന്ന ലൂക്ക് മാത്രമേ കാണു….
ഇതു പറഞ്ഞതു മാത്രമേ അവൾക്ക് ഓർമ യുള്ളൂ….പിന്നെ ഒരു ആട്ട് ആയിരുന്നു…കൂടെ പുളിച്ച തെറിയും….
എന്താടി…നി എന്നോട് പറയുന്നേ….ഞാൻ നിന്റെ തള്ളയ….അതോർമ വേണം….
ശങ്കരേട്ട….നിങ്ങടെ…പുത്രി പറയുന്ന കേട്ടോ…അവന് റൊമാൻസ് ഇല്ലെന്നു…. ആരെങ്കിലും സ്വന്തം തള്ളയുടെ മുഖത്ത് നോക്കി ഇങ്ങനെ പറയുവോ…..രാധ… ഉമ്മറത്ത് കസേരയിൽ താണ്ടിയ്ക്ക്. കയ്യും കൊടുത്തു ഇരുന്ന ഭർത്താവിനോട് വിളിച്ചു ചോദിച്ചു….
പോട്ട്…രാദെ… എന്റെ മോൾക്ക് ഒരു അബദം പറ്റിയത് അല്ലെ….പത്താം ക്ലാസ്സ് പൊട്ടിയ നിന്നോടൊന്നും ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ലെന്നു എന്റെ കൊച്ചിന് അറിയില്ലായിരുന്നു…ആ സമയം കൊണ്ട് ശങ്കരൻ…രാധയ്ക്ക് ഇട്ടു താങ്ങി…
ഹും നിങ്ങള് എനിയ്ക്കിട്ടു തന്നെ വെച്ചോ….
ഈശ്വര… അന്ന് പഠിയ്ക്കാൻ വിട്ട സമയത്തു…ഇങ്ങേരെ വായി നോക്കി ഇരുന്നതിനു എനിയ്ക്ക് ഇതു തന്നെ വരണം….
എന്നും പറഞ്ഞു…രാധ അവൾക്ക് നേരെ തിരിഞ്ഞു …
ഇനി നി എന്ത് പ്രശ്നം ഉണ്ടാക്കിയാലും…..ഞങ്ങൾ ഇതു നടത്തും…അടുത്ത മുഹൂർത്തത്തിൽ തന്നെ…. അവനാകുമ്പോഴേ നിനക്ക് ശെരിയാകൂ…നോക്കിയ്ക്കോ എന്നും പറഞ്ഞു രാധ പോയി….
ഞ…ഞ….ഞ…ഞ…….പരട്ട കിളവി….
തള്ള ആണെത്രേ തള്ള…. എന്നും പറഞ്ഞു അവൾ രാധ പോണ പോക്കിൽ നോക്കി കൊഞ്ഞനം കുത്തി….
അഹ്…..എല്ലാരും ഉണ്ടല്ലോ…
നിങ്ങൾക്ക്കാര്യം ഒന്നും കത്തിയില്ല അല്ലെ…..പറഞ്ഞു തരാം….അതിനു മുൻപ് എന്നെ പരിചയ പ്പെടുത്തം…..
ഞാൻ സാക്ഷി…നേരത്തെ….ഇവിടെ നിന്നു പോയില്ലേ..ഒരു പോരാളി….അതാണ് ഞങ്ങളുടെ അമ്മ….രാധിക…..അച്ഛന്റെ രാധ മണി…. ഞങ്ങടെ രാധു…. എല്ലാരുടെയും രാധ….
പിന്നെ നേരത്തെ താണ്ടിയ്ക്ക് താങ്ങും കൊടുത്ത് ഇരുന്നില്ലേ…. അതാണ് ഞങ്ങളുടെ അച്ഛൻ ശങ്കർ …ഭയങ്കര ഗെറ്റപ്. പേരൊക്കെ ആയിരുന്നു… അമ്മേനെ എന്നു കണ്ടോ….അന്ന് തൊട്ടു ശങ്കർ എന്ന മനുഷ്യൻ…ശങ്കരൻ ആയി…ശങ്കു അണ്ണൻ ആയി…ശങ്കരണ്ണൻ ആയി….പാവം…അച്ഛൻ
അമ്മ പഠിച്ച ട്യൂഷന് സാർ ആയി പടിപ്പിയ്ക്കാൻ പോയതാ….
അമ്മേനെ പഠിപ്പിച്ചു പഠിപ്പിച്ചു അവസാനം അത് അച്ഛന്റെ തലയിൽ ആയി…അവസാനം അമ്മ എട്ടു നിലയിൽ 10 പൊട്ടി…..
അമ്മേനെ കെട്ടിയ ശേഷം ആണ്…അച്ഛന് അടുത്തുള്ള സ്കൂളിൽ മാഷ് ആയി അച്ഛന് ജോലി ആയത്….
പിന്നെ ഞങ്ങൾ എന്നു പറഞ്ഞില്ലേ….അതിൽ…എന്നെ കൂടാതെ താഴെ ഒരു വിരുതൻ കൂടി യുണ്ട്…. ഞങ്ങടെ സിദ്ധാർത്….ഞങ്ങടെ സിദ്ധു….3 ഇൽ പടിയ്ക്കുവാ…..ആശാൻ…
വീട്ടിൽ വന്നാൽ എന്നെക്കാൾ പഠിത്തം…കണ്ടാൽ തോന്നും mbbs ആണെന്ന്…അമ്മാതിരിയാ ഇരുത്തം….കുറച്ചു കൂടി കഴിയുമ്പോൾ അറിയാം…എവിടെ വരെ പോകും എന്ന്….
അവന്റെ പഠിത്തം കാരണം…എല്ലാർക്കു മുന്നിലും…ഞാൻ…തറ….അഹ് പറഞ്ഞിട്ടും കാര്യം ഇല്ല….
ഇനി..ഞാൻ പറയാൻ പോകുന്നത്….ഇവിടെ നടന്ന സംഭവം വികാസം എന്താണെന്നാണ്….
നേരത്തെ പറഞ്ഞതിൽ നിന്നും ഏറെ കുറെ എല്ലാർക്കും കത്തി കാണും എന്നു കരുതുന്നു…എന്നാലും…പറയാം….
എനിയ്ക്ക് ഒരു കല്യാണ ആലോചന വന്നു….
സ്വാഭാവികം…പെണ്കുട്ടികൾ കെട്ടുപ്രായം മുട്ടി വീട്ടിൽ നിന്നാൽ…നാട്ടുകാരുടെ മൂട്ടിൽ വേര് കിള്ക്കും എന്നു പറഞ്ഞ പോലെ ആയിരുന്നു എന്റെ അവസ്ഥ…..
പെണ്ണ് കണ്ട മരത്തേലും കാട്ടേലും ചാടി തുള്ളി നടക്കുന്ന കണ്ടപ്പോ..നമ്മടെ ഓൾഡ് mango പിക്കിൽസിന് അസൂയ….
അവര് എന്റെ അമ്മേടെ അടുത്തു എന്തൊക്കെയോ ഓതി ഓതി….അവസാനം..അത് എന്റെ കെട്ടിൽ വന്നു നിന്നു…
അതൊക്കെ ഞാൻ അങ് സഹിച്ചു….കല്യാണ കാര്യം അല്ലെ….നല്ല ചെക്കനല്ലേ വായിനോക്കാൻ അവസരം കിട്ടിയാലോ…എന്നു കരുതി… എല്ലാരും കൂടി പ്ലാൻ ചെയ്ത ദിവസം ഒരുങ്ങി കെട്ടി…ചെന്നു നിന്നതും…കണ്ടത് ആ കാലനെ ആയിരുന്നു…അങ്ങേരുടെ മുഖത്ത് ആണെങ്കിൽ പുച്ഛവും…പിന്നെ ഞാനും ഒട്ടും കുറച്ചില്ല…പുച്ഛം വാരി വിതറി….
അയാൾ…ആരാണെന്നു ആകും…..പേരൊക്കെ കിടുക്കാച്ചിയാ….അലോക്…….ഒരു ലോകവും ഇല്ലാത്ത പാര തെണ്ടി…..എന്റെ ഒരേ ഒരു മുറ ചെറുക്കൻ….വേറെ ഒരു വഴിയിലും മുറ വരരുത് എന്നു കരുതി….എന്റെ അച്ഛന്റെ ഒരേ ഒരു പെങ്ങളായ ശോഭനയെ (വീട്ടമ്മ)അമ്മേടെ ആങ്ങള raadav കെട്ടി.ഒരു പാവം കൃഷി ഓഫീസർ..
.അതിൽ മൂത്തതാ… അങ്ങേരു…
പിന്നെ ഒരാൾ ഉണ്ട്…ആവണി…എന്റെ ചങ്ക് ബ്രോ നാത്തൂൻ.. എന്റെ same ക്ലാസ്സിൽ…ചേട്ടനെ പേടിച്ചു…പാവം അല്ലറ ചില്ലറ പഠിത്തം ഒക്കെ ഉണ്ട്…എന്നാലും അങ്ങേരു പറയും എന്റെ കൂടെ ചേർന്നു അവൾക്കും തെണ്ടലാ. പണി എന്നു…
കിടു…പേരാ..എല്ലാത്തിനും….പ്ലാനിംഗിൽ മക്കൾക്ക് എതിരും….
എങ്ങനെ ജീവിയ്ക്കണം എന്നു ചിന്തിച്ച ഞാനാ…ഇതിപ്പോ ലൈഫ് എന്താവുമോ..ആവോ….
******
എല്ലാരും കൂടി എന്നെ കുരുക്കിയതാല്ലേ….
ആ ഭൂലോക തോൽവിയെ….അഹങ്കാരിയെ എന്റെ തലയിൽ കെട്ടി വെയ്ക്കാൻ നോക്കി….
നിങ്ങളെല്ലാരും കൂടി എന്ത് പറഞ്ഞ എന്നെ അങ്ങോട്ടു കൊണ്ട് പോയത്…
ആ മാരണത്തെ കാണാൻ ഏതോ ചെക്കൻ വരുന്നുണ്ടനെന്നല്ലേ…എന്നിട്ടു ചെന്നപ്പോഴോ….അലോക് ചൂടായി…
ഒന്നു സമദാന പെട് ചേട്ട….ഒന്നുള്ളെങ്കിലും എന്റെ ഏട്ടത്തി അല്ലെ….ഞാനും. ഏട്ടത്തിയും ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ആഹാ….
കോഹ…..എന്റെ കയ്യിൽ നിന്നും വങ്ങണ്ട എങ്കിൽ മര്യാദിയ്ക്ക് എന്റെ മുന്നിൽ നിന്നു…പോ….എന്നും പറഞ്ഞു…ആവണിയെ അവിടെ നിന്നും ഓടിച്ചു…
അമ്മേ…ഞാൻ പറയുന്ന വല്ലതും കേൾക്കുന്നുണ്ടോ….എന്നും പറഞ്ഞു അലോക്..ചാടി തുള്ളി അടുക്കളയിലേക്ക് ചെന്നു…
ശോഭ…ഉച്ചക്കളത്തേയ്ക്ക് പപ്പടം വറുക്കുന്ന തിരക്കിൽ ആയിരുന്നു..
ഞാൻ പറഞ്ഞത്…വല്ലോം…കേട്ട.. അലോക്. കലിപ്പിൽ പറഞ്ഞു…
നി..പറ മോനെ ഞാൻ കേൾക്കാം….എത്ര വേണോ കേൾക്കാം….ശോഭ ചിരിയോടെ ശാന്തം ആയി പറഞ്ഞു….
ആ വിവര ദോഷിയെ എന്റെ മണ്ടയ്ക്ക്. കെട്ടി വെയ്ക്കാൻ തീരുമാനം ആയോ…(അലോക്
ആയി….
അടുത്ത മാസം തന്നെ…നടത്താനും തീരുമാനിച്ചു…മോന് വല്ല…കുഴപ്പവും ഉണ്ടോ… ശോഭ…പപ്പടം മൂപ്പിച്ചു കൊണ്ട് ചോദിച്ചു….
ഉണ്ട്…..എനിയ്ക്ക് ആ പെണ്ണിനെ ഇഷ്ടം അല്ല…. വായിലെ നാക്ക് മാത്രമേ ഉള്ളു…തലയ്ക്ക് അകത്തു ഒന്നും ഇല്ല…
നിങ്ങള് നോക്കിയ്ക്കോ…ഇങ്ങനെ പോയാൽ…ഞാൻ കല്യാണത്തിന് മുന്നേ ഏതേലും പെണ്ണിനെ ഞാൻ വിളിച്ചോണ്ട് വരും…….
എങ്കി..നിന്റെ മുട്ടിന്റെ ചിരട്ട ഞാൻ അടിച്ചു പൊട്ടിയ്ക്കും…..കോളേജിൽ പടിപ്പിയ്ക്കുന്നു എന്നൊന്നും ഞാൻ നോക്കില്ല…
നിന്റെ ദേഷ്യം കാരണമാ…അവള് പടിയ്ക്കാത്തത്….നി സമദാനത്തിൽ പറഞ്ഞാൽ അവള് പടിച്ചോളും…
നി മനുഷ്യന്റെ ജോലിയ്ക്ക് തടസം നിൽക്കാതെ പോയെ….
അമ്മേ…..അലോക് ദയനീയം ആയി വിളിച്ചതും
പോടാ………എന്നും പറഞ്ഞു ശോഭന പണി തുടങ്ങി……
നിങ്ങള് നോക്കിയ്ക്കോ..ഇതു ഞാൻ കലക്കും….എന്നും പറഞ്ഞു ചവിട്ടി തുള്ളി അലോക്…റൂമിലേയ്ക്ക് പോയി…..
തുടരും…

by