രചന – ശംസിയ ഫൈസൽ
ദച്ചു പരിഭ്രമത്തോടെ ചോദിച്ചതും ദച്ചൂനെ ഞെട്ടിച്ച് കൊണ്ട് ഒരു രാക്ഷസിയെ പോലെ അര്‍പ്പണ അട്ടഹസിച്ചു
”എന്താ.. എന്താ ഇങ്ങനൊക്കെ അപ്പു ചേച്ചി ആകെ മാറി പോയി.,,
ദച്ചൂന് അര്‍പ്പണയുടെ ഭാവമാറ്റം കണ്ട് ഫോണ്‍ കൈയ്യിലിരുന്നു വിറക്കുന്നുണ്ടായിരുന്നു
”അതേടി ഞാനൊന്ന് മാറി ചിന്തിച്ചു.,,
കൈയ്യിലിരിക്കുന്ന ഭാഗ്യത്തെ മറ്റൊരാള്‍ക്ക് കൊടുത്ത വിഡ്ഡിയാണ് ഞാന്‍.,,
ഇനി വൈകികുന്നില്ല ആ ഭാഗ്യം തിരിച്ചെടുക്കാനാണ് എന്‍റെ തീരുമാനം.,,
അര്‍പ്പണ അര്‍ത്ഥം വെച്ച് പറഞ്ഞു
”എന്താണ് അപ്പു ചേച്ചി ഉദ്ദേശിക്കുന്നത്.,
ശെരിക്കും ചേച്ചിക്ക് എന്താണ് പറ്റിയത് എനിക്കൊന്നും മനസ്സിലാകുന്നില്ല.,,
ദച്ചൂന്‍റെ മനസ്സും തലയും ആകെ പുകഴുന്നുണ്ടായിരുന്നു
”നന്ദൂനെ എനിക്ക് വേണം.,,
ഇവിടെ കൊണ്ട് നിര്‍ത്തിക്കോണം അവനുമായുള്ള ബന്ധം!!
അര്‍പ്പണ അധികാരത്തോടെ പറഞ്ഞത് കേട്ട് ദച്ചൂന് പെരുത്ത് കയറി
”കൊള്ളാലോ മനസ്സിലിരിപ്പ്.,,
ഞങ്ങളെ ഒന്നിപ്പിക്കാന്‍ ആവേശത്തോടെ മുന്നില്‍ നിന്നയാള്‍ക്കിപ്പോള്‍ എന്‍റെ ചെര്‍ക്കനെ വേണമല്ലെ.,
ചേച്ചിനി അതികം തുള്ളണ്ട.,
എന്തായാലും എന്‍റെ നന്ദേട്ടനെ സ്വപ്നം കാണേണ്ട.,
ഒാരോ അടവും കൊണ്ട് ഇറങ്ങിയേക്കാണ് പെണ്ണുപിള്ള ബാക്കിയുള്ളവരെ സമാധാനം കളയാന്‍.,,
ദച്ചു ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി
”ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ.,
ഇത്രനാള്‍ നല്ല പിള്ള ചമഞ്ഞ് ഇപ്പോള്‍ തനി നിറം പുറത്ത് കാട്ടിയേക്കുന്നു.,
എത്രയും പെട്ടന്ന് നന്ദേട്ടനെ അറിയിക്കണം.,
ദച്ചു പെട്ടന്ന് ഫോണെടുത്ത് നന്ദൂന് വിളിക്കാന്‍ നിന്നതും ശ്രുതീടെ നമ്പറില്‍ നിന്ന് കോള്‍ വന്നു
ദച്ചു അത് ദേഷ്യത്തോടെ കട്ട് ചെയ്തെങ്കിലും വീണ്ടും കോള്‍ വന്നു
”എന്താണ് തള്ളെ.,
ഒരു സമാധാനവും തരില്ലെ.,
ശല്യമാകാതെ ഒന്ന് ഒഴിഞ്ഞ് പൊക്കൂടെ., പ്ലീസ്.,,
ദച്ചു ഗതികെട്ട് പറഞ്ഞു
”ഇല്ല ഇനി നിന്‍റെ പിന്നാലെ നന്ദൂനെ കിട്ടുന്നത് വരെ ഞാനുണ്ടാകും.,
അര്‍പ്പണ പറയുന്നത് കേട്ട് ദച്ചു പല്ല് കടിച്ചു
”വിടുവാ പറയാതെ പോടീ.,
നാണമില്ലല്ലൊ ഇങ്ങനെ വായിട്ടലക്കാന്‍.,,
ദച്ചു അവളെ പുച്ഛിച്ചു
”ഹഹഹ.,, ദച്ചു കുട്ടി നന്നായി സംസാരിക്കുന്നുണ്ടല്ലൊ.,
പക്ഷെ അര്‍പ്പണക്ക് വാക്ക് മാത്രമല്ല പ്രവര്‍ത്തിയും ഉണ്ട്.,
എന്താ കാണണോ ?
അര്‍പ്പണ ചോദിച്ചത് കേട്ട് ദച്ചു ഒന്ന് ചിരിച്ചു
”ആ..ഹ് കാണണമല്ലൊ ?
അല്ലെങ്കില്‍ നീ ആ ദുബായിലിരുന്ന് എന്ത് ചെയ്യാനാ അവിടെ ഇരുന്ന് കോക്രി കാട്ടാനോ ?
”നീ എന്നെ കുറച്ച് എന്ത് കരുതി പീറ പെണ്ണെ.,
നിന്‍റെ ഫോണിലേക്ക് നോക്ക് കുറച്ച് ഫോട്ടോസ് വരും അതൊന്ന് നോക്കിയിട്ട് എനിക്ക് വിളിക്ക്.,
അര്‍പ്പണ കോള്‍ കട്ടാക്കി അല്പ സമയം കഴിഞ്ഞ് കുറച്ച് ഫോട്ടോസ് അര്‍പ്പണയുടെ നമ്പറില്‍ നിന്ന് വന്നു
ദച്ചു നെറ്റി ചുളിച്ച് ഫോട്ടോസ് ഒാരോന്നായി ഡൗണ്‍ലോഡ് ചെയ്തു
ആദ്യ ഫോട്ടോ മെഡിക്കല്‍ ഷോപ്പിലിരിക്കുന്ന ദച്ചൂന്‍റെ അച്ഛന്‍റേതായിരുന്നു.,
രണ്ടാമത്തേത് ദേവനും ദീപുവും ബൈക്കില്‍ പോകുന്നത്
മൂന്നാമത്തേത് വീട്ട് മുറ്റത്ത് വിറകടുക്കി വെക്കുന്ന അമ്മയുടേതും.,,
ദച്ചൂനിതെല്ലാം കണ്ട് ശരീരത്തിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പാഞ്ഞ് പോയി
ദച്ചു അവളെ മുറിയില്‍ നിന്ന് ഒാടി താഴേക്ക് പോയി
”അമ്മാ.. അമ്മാ.,,
ദച്ചു അടുക്കളയില്‍ പോയി നോക്കിയിട്ടും അമ്മയെ കണ്ടില്ല.,
അവള്‍ പെട്ടന്ന് മുറ്റത്തേക്കിറങ്ങിയതും അമ്മ വിറക് അടുക്കി വെക്കുന്നു
ദച്ചൂന് തലക്കറങ്ങുന്ന പോലെ തോന്നി
അവള്‍ മുറ്റത്തേക്കിറങ്ങി ചുറ്റും നോക്കി ആരേയും കാണുന്നില്ല
ദച്ചു പെട്ടന്ന് ഫോണെടുത്ത് ശ്രുതിയുടെ നമ്പറിലേക്കടിച്ചു
”ഹലോ ചേച്ചി.,,
എന്താ ഇതൊക്കെ ?
ദച്ചു ഹൃദയമിടിപ്പോടെ ചോദിച്ചു
”ഹഹഹ എന്താണ് ദച്ചൂട്ടി വല്ലാതെ പേടിച്ചെന്ന് തോന്നുന്നു.,,
എന്‍റെ കൂട്ടാളികള്‍ നിന്‍റെ കുടുംബത്തോടൊപ്പം തന്നെയുണ്ട്.,
ഇനി എല്ലാം നിന്‍റെ അടുക്കലാണ്.,,
”ഞാ.. ഞാനെന്ത് ചെയ്യണം ?
ദച്ചു ഉമിനീരിറക്കി ചോദിച്ചു
”ഇന്ന് മുതല്‍ നന്ദുവുമായുള്ള ഒരു കോണ്‍ടാക്ടും ഉണ്ടാകാന്‍ പാടില്ല.,
ബാക്കിയൊക്കെ ഞാന്‍ വഴിയെ പറയാം.,,
അര്‍പ്പണ കോള്‍ കട്ടാക്കി
ദച്ചു ഫോണ് മാറ്റി വെച്ച് തരിച്ചിരുന്നു
കണ്ണിലൂടെ കണ്ണുനീര് ചാലിട്ടൊഴുകി
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രണയം ഒറ്റ നിമിഷം കൊണ്ട് ഉപേക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമാണോ ?
ഒരുപാട് പ്രതീക്ഷയോടെ ഞങ്ങള്‍ ഒരുമിക്കുന്നത് സ്വപ്നം കണ്ട് ജോലിക്കായി ഫ്ലൈറ്റ് കയറിയതാണ് നന്ദേട്ടന്‍.,,
ആ മനുഷ്യനെ എങ്ങനെ ഒഴിവാക്കും
രണ്ട് കുടുംബവും ഞങ്ങളെ പ്രണയം അംഗീകരിച്ചിട്ടും പുറത്തുള്ളൊരാള്‍ കാരണം അതില്ലാതാക്കേണ്ടി വരുമോ ?
ദച്ചൂന് തല പെരുത്ത് വന്നു
കണ്ണിലാകെ ഇരുട്ട് കയറും പോലെ തോന്നി
തലയിണയില്‍ മുഖം പൂഴ്ത്തിയവള്‍ കിടന്നു
അന്ന് നന്ദൂന്‍റെ കോള്‍ അവളെ തേടി വന്നെങ്കിലും ദച്ചു അറ്റന്‍റ് ചെയ്തില്ല.,
അവന്‍റെ ഒാരോ കോളും അവളെ തേടി വരുമ്പോയും ദച്ചൂന്‍റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു
അവളെടുക്കാത്തത് കൊണ്ട് നന്ദു ദീപൂന് വിളിച്ച് ദച്ചൂന് കൊടുക്കാന്‍ പറഞ്ഞു
”ദച്ചൂ.. നന്ദു ആണ്.,,
നിന്‍റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു.,
ദീപു ഫോണ്‍ ദച്ചൂന് കൊടുത്തു
”എനിക്ക് നല്ല സുഖമില്ല ദീപു.,
നന്ദേട്ടന് ഞാന്‍ തിരിച്ച് വിളിച്ചോളാം.,
ദച്ചു തിരിച്ച് ദീപൂന് തന്നെ ഫോണ്‍ കൊടുത്ത് കൊണ്ട് പറഞ്ഞു
ദച്ചു പിറ്റേന്ന് നേരത്തെ കോളേജിലേക്കിറങ്ങി
വീട്ടിലിരിക്കാനെ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല
നന്ദൂന്‍റെ കോള്‍ എന്നല്ല അവന്‍റെ വീട്ടില്‍ നിന്ന് ആര് വിളിച്ചാലും അവള്‍ ഫോണ്‍ എടുത്തില്ല
ദച്ചൂനാണെങ്കില്‍ ക്ലാസില്‍ ശ്രദ്ധിക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല
മാനസികമായി അവളാകെ തകര്‍ന്ന് പോയിരുന്നു
ക്ലാസിലിരിക്കാന്‍ തീരെ പറ്റാതെ വന്നതും ലൈബ്രറിയില്‍ പോയിരുന്നു
രണ്ടും കല്‍പിച്ച് അര്‍പ്പണക്ക് ഫോണ്‍ വിളിച്ചു
”എനിക്ക് പറ്റുന്നില്ല ചേച്ചി.,
എന്‍റെ നന്ദേട്ടനെ ഉപേക്ഷിക്കാന്‍ മാത്രം പറയല്ലെ.,,
നന്ദു ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് അപ്പു ചേച്ചിക്ക് തന്നെ അറിയുന്നതല്ലെ
എന്നിട്ടും എന്നോടെന്തിനാണ് ഇങ്ങനെ ക്രൂരത കാട്ടുന്നത്.,,
ദച്ചൂന്‍റെ ശബ്ദം ഇടറി കണ്ണ് നിറഞ്ഞ് വന്നു
”നന്ദൂനെ മറക്കാന്‍ പറ്റിയില്ലെങ്കില്‍ നീ നിന്‍റെ വീട്ടുക്കാരെ മറക്കേണ്ടി വരും.,
അര്‍പ്പണ പറഞ്ഞത് ദച്ചൂന് മനസ്സിലായില്ല
”എന്ത്.!! വീട്ടുക്കാരെ മറക്കാനോ ?
”അതെ നിനക്കെല്ലാം മനസ്സിലാകും.,,,
അര്‍പ്പണ ഫോണ്‍ വെച്ച് പോയി
പിന്നീട് തിരിച്ച് വിളിച്ചിട്ടും കോളെടുത്തില്ല
കോളേജ് വിട്ട് വീട്ടിലെത്തി മുറിയില്‍ ചടഞ്ഞിരിക്കുമ്പോയാണ് അര്‍പ്പണയുടെ മെസ്സേജ് വീണ്ടും ദച്ചൂനെ തേടി വന്നത്
അത് കണ്ടവള്‍ ചാടിയെണീറ്റ് ഒാപ്പണ്‍ ചെയ്തു
ആദ്യത്തേത് ദച്ചൂന്‍റെ അച്ഛന്‍റെ ഷോപ്പിന്‍റെ പിറകില്‍ ബോബ് വെച്ച ഫോട്ടോ
ദച്ചൂന് ഒരിക്കലുമത് അംഗീകരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
ദച്ചു തരിച്ചിരിക്കുന്ന സമയത്ത് വീണ്ടും അടുത്ത ഫോട്ടോ വന്നു
അതില്‍ ഒരു ചെറിയ കടക്ക് മുന്നില്‍ ചായ കുടിക്കുന്ന ദേവന്‍റേയും ദീപൂന്‍റെയും ഫോട്ടോ ദച്ചു ആ ഫോട്ടോ സൂക്ഷിച്ച് നോക്കിയതും അവരില്‍ നിന്ന് മാറി ഒരു ഗുണ്ട കൈയ്യില്‍ വാളുമായി നില്‍ക്കുന്നു
ദച്ചൂന്‍റെ ശ്വാസഗതി ഉയര്‍ന്നു വായില്‍ വെള്ളം വറ്റി
കൈയ്യില്‍ നിന്ന് ഫോണ്‍ താഴേക്ക് ഊര്‍ന്ന് വീണു
അപ്പോയേക്കും അര്‍പ്പണയുടെ അടുത്ത മെസ്സേജ് വന്നു
ഒരു വോയിസ് മെസ്സേജായിരുന്നത്
ദച്ചു ഫോണ്‍ കൈയ്യിലെടുത്തത് ഒാണ്‍ ചെയ്തു
”കണ്ടല്ലൊ ?
ഞാന്‍ വിചാരിച്ചാല്‍ നിന്‍റെ അച്ഛനും സഹോദരങ്ങളും മരിച്ച് വീഴാന്‍ ഈ നിമിഷം മതി.,
പക്ഷെ ഇനി നീ തീരുമാനിക്ക് നിനക്ക് നിന്‍റെ കുടുംബം വേണോ നന്ദു വേണോ എന്ന്.,,
അര്‍പ്പണയുടെ മെസ്സേജ് അവസാനിച്ചു
ദച്ചു പെട്ടന്ന് അര്‍പ്പണയെ വിളിച്ചു
”ഹലോ ചേച്ചീ..,, പ്ലീസ് എന്‍റെ കുടുംബത്തെ വെറുതെ വിടണം.,
ഞങ്ങളെ ഇല്ലാതാക്കരുത് .,,
ദച്ചു പൊട്ടിക്കരഞ്ഞു
”ഗുഡ് ഗേള്‍.,
എന്നാ ഇന്ന് തന്നെ നന്ദൂന് വിളിച്ച് നിങ്ങളെ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചേക്കണം.,
അതോടെ നന്ദുവോ അവന്‍റെ കുടുംബവുമായി ഒരു കോണ്‍ടാക്ടും ഉണ്ടാകാന്‍ പാടില്ല.,
എങ്ങാനും ഇത് ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ആ നിമിഷം നിന്‍റെ അച്ഛനും അച്ഛന്‍റെ സമ്പാദ്യമായ ആ ഷോപ്പും പൊട്ടിതെറിഞ്ഞ് എരിഞ്ഞമരും.,,
നിന്‍റെ കുടുംബത്തിന്‍റെ ആയുസ്സ് നിന്‍റെ കൈയ്യിലാണ്.,
എന്നെ പേടിച്ച് നിന്നാല്‍ നിനക്ക് ദുഃഖിക്കേണ്ട.,,
അര്‍പ്പണയുടെ ഭ്രാന്തമായ ഒാരോ വാക്കുകളും ദച്ചൂനെ പച്ചക്ക് നുറുക്കുന്നതിന് തുല്ല്യമായിരുന്നു.,,
_________________________________
ദച്ചു പറഞ്ഞ് നിര്‍ത്തി നിറഞ്ഞൊഴുകുന്ന കണ്ണുനീര് തുടച്ചു
”ഇത്ര ക്രൂരയായിരുന്നോ ആ അര്‍പ്പണ.,
ഇത് പോലെയുള്ള ഒരുത്തിയെയാണല്ലൊ നന്ദു കൂട്ടുകാരിയെന്നും പറഞ്ഞ് കൊണ്ട് നടക്കുന്നത്.,
അവളെ തനി രൂപം അറിയുന്നത് വരെ നന്ദുവും അപകടത്തിലാണ്.,,
സൈക്കോ ആയ ഒരുത്തിയെ എപ്പോയും പേടിക്കണം.,,
അവര് എന്താണ് എപ്പോയാണ് ചെയ്യുന്നതെന്ന് പറയാന്‍ പറ്റില്ല
മനൂന് ദച്ചു പറഞ്ഞതെല്ലാം കേട്ട് ദേഷ്യം അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
ഒരു സമയത്ത് മനുവും ഇതൊന്നും അറിയാതെ ദച്ചൂനെ തള്ളിപറഞ്ഞതോര്‍ത്തവന് വല്ലാത്ത സങ്കടം തോന്നിയവന്
ദച്ചു ഒന്നും മിണ്ടാതെ റോഡിലേക്ക് നോക്കിയിരുന്നു
”എന്നിട്ട് ബാക്കി പറ ?
മനു ദച്ചൂന്‍റെ ചുമലിലൊന്ന് തട്ടി
*(തുടരും..)*

by