22/04/2026

ഹൃദയതാളം : ഭാഗം 35

രചന – ചിലങ്ക

എന്റെ പൊന്ന് മീനു പിടി വിട്ടേ പിടി വിട്ടേ… എല്ലാരും ഉണ്ട്.. വിട്ടേ വിട്ടേ….അവളെ തെള്ളി മാറ്റാൻ നോക്കി സച്ചു പറഞ്ഞതും അവൾ മുഖം കോട്ടി അകത്തേക്ക് കേറാൻ പോയതും സച്ചു അവളെ പിടിച്ച് നിർത്തി..
അവൾ എന്തെന്ന രീതിയിൽ അവനേ നോക്കി..

നിന്നോടാരാ ഒളിച്ചോടി ഇങ്ങോട്ട് വരാൻ… ഒരു വാക്ക് നീ പറഞ്ഞായിരുനെങ്കിൽ ഞാൻ മതിൽ ചാടി ഒട്ടിച്ചോണ്ട് വരില്ലായിരുന്നോ…
നമ്മൾക്ക് വേറെ സ്ഥലത്ത് പോകാം ഇപ്പോൾ നീ ഇങ്ങോട്ട് വന്ന കാര്യം ആരും അറിയണ്ട.. നാളെ കാർത്തിയുമായി വന്ന് രജിസ്റ്റർ ഓഫീസിൽ പോയ്‌ കല്യാണം കഴിക്കാം വാ. അതും പറഞ്ഞ് അവളുടെ കൈയിലെ ബാഗും മേടിച്ച് അവളെ പിടിച്ച് മുന്നോട്ട് പോയതും അവൾ തട്ടി അവന്റെ കൈ മാറ്റി സച്ചു എന്തെന്ന രീതിയിൽ അവളെ നോക്കി…

നിങ്ങൾക്ക് ഭ്രാന്താണോടാ സച്ചു വേട്ടാ… ഒളിച്ചോടി വന്നു പോലും അതും ഞാൻ…..വെക്കേഷൻ ആയോണ്ട് കല്യാണം കൂടാൻ എന്നെ തറവാട്ടിൽ നിന്നും പറഞ്ഞ് വിട്ടതാ ഇങ്ങോട്ട്…
ഒരു സർപ്രൈസ് ആയിട്ടു വന്നപ്പോൾ ഇയാളിതെന്തോന്ന് കക്കൂസിൽ പോകാൻ വെപ്രാളം കാണിക്കുന്നപോലെ ഈ കിടന്ന് കോക്രി കാണുക്കുന്നത്…. മാറങ്ങോട്ട് അതും പറഞ്ഞ് അവന്റെ കൈ യിൽ നിന്നും ബാഗും മേടിച്ച് അവൾ അകത്തേക്ക് നടന്നു…
സച്ചു വായും തുറന്ന് നിൽക്കുകയാണ്..
ശ്ശേ ഞാൻ ആകെ നാറി……

*******
മീനു വന്നേ….. അകത്തേക്ക് ഓടി വന്ന് അവൾ വിളിച്ച് കൂവിയതും എല്ലാരും അങ്ങോട്ട് നോക്കി..അവളെ കണ്ടതും എല്ലാരും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.. ( അവർ കഴിക്കാൻ തുടങ്ങി യില്ലായിരുന്നു….)ലെച്ചു വും പാറുവും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് എന്താ സ്നേഹം.. അച്ഛനും അമ്മയും അവളുടെ തലയിൽ തലോടുന്നു.. ഉഫ്….
കിരണും കാർത്തിയും പെങ്ങളെ കെട്ടിപ്പിടിക്കുന്നു
പ്രേo ശില്പയെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു…..
അപ്പോഴേക്കും സച്ചു വന്നു….

നീ ഒറ്റയ്ക്കാണോ മോളെ വന്നത്…. അമ്മ ചോദിച്ചു….

ഹും… തറവാട്ടിലെ വണ്ടിയിൽ വന്നു.. അവിടെ അപ്പച്ചി ഒന്ന് വീണു കാലിന് പൊട്ടൽ ഉണ്ട്.. അതുകൊണ്ട് കല്യാണം അടുക്കാറാകുമ്പോൾ എല്ലാരും കൂടി ഇങ്ങോട്ട് വരാനിരിക്കുവാ..അച്ഛമ്മയൊക്കെ പറഞ്ഞു മീനു വിന് വെക്കേഷനല്ലേ ഇവിടെ പൊയ്ക്കോളാൻ……..

യ്യോ അവൾക്ക് കുഴപ്പം വല്ലതും പറ്റിയോ… ഇവിടെ വിളിച്ച് പറഞ്ഞില്ല്ലല്ലോ.
.(അച്ഛൻ )

പേടിക്കാനൊന്നും ഇല്ല….. ചെറിയ പരുക്കെ ഉള്ളു……

ഹ്മ്മ്…..

ആഹാ……. എന്റെ ഏട്ടത്തിയമ്മ വന്നല്ലോ ഇനി ഇവൾ എല്ലാം നോക്കിക്കോളും അല്ലെ സച്ചു……..

ശ്ശോ പോ അവിടുന്ന്….. സച്ചു നാണo ഫിറ്റ്‌ ചെയ്ത് പറഞ്ഞു…..

നിക്ക് വിശക്കുന്നു……… ചുണ്ട് പിളർത്തി മീനു പറഞ്ഞതും എല്ലാരും ചിരിച്ചു… പിന്നെ കഴിക്കാൻ തുടങ്ങി….
സച്ചു ആണെങ്കിൽ മീനു വിനെ കാണുകയും വേണം എന്നാൽ കഴിക്കുകയും വേണം രണ്ടു കൂടി എങനെ……..

ലെ ഞാൻ അങ്ങോട്ട് നോക്ക്…..

സച്ചു നോക്കിയതും കഴിച്ചു കൊണ്ട് കാർത്തി മറ്റേ കൈ അവന്റെ അടുത്ത് നിൽക്കുന്ന ലെച്ചു വിന്റെ വയറ്റിൽ നുള്ളുന്നു…
അവൾ ആണെങ്കിൽ പല്ല് കടിച്ച് അവനെ നോക്കുന്നു..
സച്ചു പെട്ടെന്ന് നോട്ടം മാറ്റി….
ഉഫ്….പൊളി സാധനം……

***********************
എല്ലാരും കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരിക്കുകയാണ്….
കല്യാണത്തിന് അധിക ദിവസമില്ല….
നാളെ തന്നെ എല്ലാരേയും വിളിക്കാൻ തുടങ്ങണം….. ( അച്ഛൻ )
ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടുണ്ട്….
പിന്നെ കല്യണത്തിന്റെ അറേഞ്ച്മെന്റ്സ്സ് ഇവന്റ് മാനേജ്മെന്റ്നെ ഏൽപ്പിച്ചിട്ടുണ്ടല്ലോ അവർ നോക്കിക്കോളും..
ഇനി ഡ്രസ്സ്‌ എടുക്കാൻ പോണം…
( കാർത്തി )
എന്താ കിരണേ നിനക്ക് അഭിപ്രായം ഒന്നുവില്ലേ അച്ഛൻ കിരണിനോട് ചോദിച്ചതും അവൻ പാറു വിനെ നോക്കി ദഹിപ്പിക്കുന്നതാണ് അച്ഛൻ കണ്ടത്…

ഇവൻ ആ കൊച്ചിനെ നോക്കി ഗർഭം ഉണ്ടാക്കുവല്ലോ എന്റെ ഭാനു…. അച്ഛൻ അമ്മയുടെ ചെവിയിൽ പറഞ്ഞു….

അങ്ങനെ നോക്കി ഗർഭം ഉണ്ടാക്കാനാണെങ്കിൽ നിങ്ങൾ എന്നെ നോക്കി നോക്കി പണ്ടേ ഈ വീട് ഒരു അഗനവാടി ആയേനെലോ…..

കോപ്പ്…… അച്ഛൻ പിറു പിറുത്ത് കിരണിന്റെ തുടയിൽ ഒറ്റ അടി….

അഹ്…………….. ( കിരൺ )

എല്ലാരുടെയും ശ്രദ്ധ അവന്റെ നേർക്കായി…..

ഞങൾ ഇവിടെ നിന്റെയും ഇവളുടെയും കല്യണകാര്യം ചർച്ച ചെയ്യുമ്പോൾ രണ്ടും കൂടി കണ്ണും കണ്ണും നോക്കി നിൽക്കുന്നോ.

നിങ്ങളൊക്കെ അങ്ങോട്ട് നടത്ത്…. ഞാൻ കെട്ടിക്കോളാം… അല്ലെ പാറു…

ബ്ലാ…..

**************

രാത്രി

. പ്രേമും ശില്പയും വൈകിട്ട് പോയ്‌
പാറു നമ്മൾക്ക് ഇന്ന് ഇവിടെ കൂടിയാലോ ഈ രാത്രിയിൽ വീട്ടിൽ പോകണമെന്നുണ്ടോ…?? സച്ചു മീനു വിനെ നോക്കി ചോദിച്ചു……
മീനു ആണെങ്കിൽ നാണത്തോടെ ലെച്ചു വിന്റെ അടുത്ത് നിന്നും….

അതെന്താ പോയാൽ… നീ ഇങ്ങോട്ട് വന്നേ…… വന്നേ…… പാറു സച്ചു വിന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു…

ടാ കാർത്തി കിരണേ … ഇവളോട് ഇവിടെ നിൽക്കാൻ പറയടാ… ടോ old കിളവൻ ഒന്ന് നിർബന്ധിക്ക് മനുഷ്യ……
വീണ്ടും മീനു വിനെ നോക്കി സച്ചു പറഞ്ഞു…

മോളെ പാറു ഇവനെ തൂക്കിയെടുത്തോണ്ട് പോയേ അല്ലെങ്കിൽ ഒരു പന്തലിൽ രണ്ട് കല്യാണം നടത്തേടി വരും…( അച്ഛൻ )

തൂക്കിയെടുത്തോണ്ട് പോകാൻ ഞാൻ എന്തോന്നാ അരി ചാക്കോ…..
ഇങ്ങോട്ട് വാടി ഞാൻ പോണ്.. നാളെ രാവിലെ നേരത്തെ വരാട്ടോ…. എല്ലാരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി….
അവർ പോകുന്നതും നോക്കി ബാക്കിയുള്ളവർ ചിരിച്ചു….

*********************

രാത്രി

നീയെന്താ ലെച്ചു ഇങ്ങനെ ആലോചിക്കുന്നേ…. റൂമിലേക്ക് വന്ന കാർത്തി ചോദിച്ചതും അവൾ അവനെ നോക്കി…..

അല്ല കാർത്തി ഞാൻ നമ്മളുടെ കല്യണ ദിവസം ഓർത്തതാ… അന്ന് ആ ചെറുക്കൻ വന്നതായിരുനെങ്കിൽ നീ എന്നെ കല്യാണം കഴിക്കില്ലായിരുന്നല്ലോ അല്ലേ……
കൊച്ചു പിള്ളേരെ പോലെ പറയുന്ന അവളെ കണ്ടതും കാർത്തിക്ക് ചിരി വന്നു…….

നീ എന്തിനാ ചിരിക്കുന്നത്

പിന്നെ ചിരിക്കാതെ അവൻ വന്നാലും നിന്നെ അവൻ കേട്ടില്ലായിരുന്നു…. എന്തൊക്കെ ആയാലും നിന്നെ ഞാൻ തന്നെ കെട്ടിയേനെ..

ഓഹ് അപ്പോൾ നീ അമ്മുവുമായിട്ടുള്ള റിലേഷൻ ഞാൻ ഇല്ലാണ്ടാക്കിയില്ലാരുന്നെങ്കിൽ നീ അവളെ കെട്ടുവായിരുന്നു അല്ലെ കാർത്തി…..

ഓഹ് shut up lechu….. ദേഷ്യത്തോടെ കാർത്തി പറഞ്ഞതും അവൾ മുഖം കോട്ടി ഇരുന്നു…….
കാർത്തിക്ക് എന്തോ സങ്കടം തോന്നി അവളുടെ അടുത്ത് വന്നിരുന്ന് ആ കുഞ്ഞു മുഖം കൈ കുമ്പിളിൽ എടുത്തു………

നോക്ക് ലെച്ചു… എന്റെ പ്രണയം നീയാണ്.. അന്നും ഇന്നും എന്നും…… വെറുതെ അമ്മു വിന്റെ പേര് പോലും നമ്മളുടെ ഇടയിൽ കൊണ്ടു വരരുത്….. പ്ലീസ്……….

അത്രയും കേട്ടതും ലെച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
അവന്റെ ഞെഞ്ചിലെ ഓരോ ഹൃദയതാളവും ചൊല്ലും അവൾ അവന് എത്ര പ്രിയപ്പെട്ടതെന്ന്…..

അതേ ഇങ്ങനെ ഇരുന്നാൽ മതിയോ….
കല്യാണം ഒക്കെ ആകാറായാൽ എന്റെ പെണ്ണിനെ ശരിക്കും ഒന്ന് സ്നേഹിക്കാൻ പറ്റില്ല…… വന്നേ.. അവളെ കൊണ്ട് അവൻ ബെഡിലേക്ക് ചാഞ്ഞു……
അവൾക്ക് മുകളിൽ കിടന്ന് മുഖം ആകെ അവന്റെ ചുണ്ടുകൾ ചുംബിക്കുമ്പോൾ നാണം കൊണ്ട് അവളുടെ മുഖം ചുവന്നും…..
ചുണ്ടുകൾ പരസ്പരം മത്സരിച്ച് ചുംബിച്ച് അവളിലെ പെണ്ണിനെ ഉണർത്താനായി അവന്റെ അധഃരങ്ങൾ അവളുടെ കഴുത്തിലേക്ക് മുഖം പുഴ്ത്തി യതും ഡോറിൽ ശക്തമായ മുട്ടൽ കേട്ടതും ഒത്തായിരുന്നു…
പെട്ടെന്ന് തന്നെ ലെച്ചു അവനെ തെള്ളി മാറ്റി സാരി നേരെയാക്കി ഡോർ തുറക്കാനായി പോയ്‌….
അവൾ പോകുന്നതും നോക്കി പല്ലിറുമ്മി അവൻ ബെഡിൽ നിന്നും എഴുനേറ്റു…

ലെച്ചു ഡോർ തുറന്നതും പുതപ്പുമായി ചുണ്ട് പിളർത്തി നിൽക്കുന്ന മീനു…..

എന്താ മോളെ….. എന്ത്‌ പറ്റി……
അവളുടെ താടി ഉയർത്തി ലെച്ചു ചോദിച്ചതും മീനു കൈ തട്ടി മാറ്റി….

മീനു ആരുടെയും മോളല്ല… നിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞല്ലോ…
എന്റെ കൂടെ കിടക്കാമെന്ന് പറഞ്ഞിട്ട് ☹☹

അച്ചോടാ ഞാൻ മറന്നു പോയല്ലോ
നീ വാ ഇനി കല്യാണം കഴിയുന്നയിടം വരെ എന്റെ മീനുവും ഞാനും ഈ റൂമിൽ കിടക്കും വാ……
അതും പറഞ്ഞ് ലെച്ചു അവളെ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു…

എന്താ അപ്പോൾ ഞാനോ…. കാർത്തി കട്ടിലിൽ നിന്നും എഴുന്നേറ്റ് ചോദിച്ചു….

ചേട്ടൻ കിരണേട്ടന്റെ കൂടെ കിടന്നോ. കല്യാണം കഴിയുന്നിടം വരെ മീനു ഇവിടെയാ….
അതും പറഞ്ഞ് അവൾ കട്ടിലിൽ കേറി കിടന്നു….
ലെച്ചു ഷിറ്റ് എടുത്ത് അവന് കൊടുത്തുകൊണ്ട് മുപ്പത്തിരണ്ട് പല്ല് കാണിച്ച് ഇളിച്ചു.. ഈ…

***************

കാർത്തി തുള്ളി കിരണിന്റെ റൂമിൽ വന്ന് ബെഡിൽ ഇരുന്നു….
കിരണിനെ നോക്കിയപ്പോൾ നല്ല ഉറക്കത്തിലാണ്.
ശ്ശെ ഇനി അത്രയും ദിവസം എങനെ അവളില്ലാതെ കിടക്കും…

മീനു അടിച്ച് വെളിയിലാക്കി അല്ലെ…….ഉറ
കിരൺ തലയിൽ നിന്നും പുതപ്പ് മാറ്റി തിരിഞ്ഞ് അവനോട്‌ ചോദിച്ചു

ഏഹ് നിനക്കെങ്ങനെ അറിയാം….
കാർത്തി സംശയത്തോടെ ചോദിച്ചു….

ഉറങ്ങി കിടന്ന അവളെ കുത്തി പൊക്കി ലെച്ചുവിന്റെ കൂടെ കിടക്കുന്ന കാര്യം ഓർമിപ്പിച്ചത് ഈ ഞാനാ

കലി മൂത്ത് കാല് കൊണ്ട് ഒറ്റ ചവിട്ട്
ദോ ഉരുണ്ട് കിടക്കുന്നു കിരൺ….

അയ്യോ…. എന്റെ നടു പോയേ…….. തറയിൽ കിടന്ന് അവൻ കിടന്ന് കരയാൻ തുടങ്ങി……

ഇത് നീ ഇരന്ന് മേടിച്ചതാടാ പട്ടി…..

അത്രയും പറഞ്ഞിട്ട് അവൻ അവിടെ കിടന്നു…

വേണ്ടായിരുന്നു…….

********†****-*-_—-

ദിവസങ്ങൾ പോയ്‌. വീടാകെ എല്ലാരും കല്യാണതിരക്കിലായി…..
കല്യാണം ക്ഷണിക്കലും….
ഡ്രസ്സ്‌ എടുക്കലും സ്വർണമെടുക്കലും അങ്ങനെ അങ്ങനെ തിരക്കോട് തിരക്ക്….
കാർത്തിയും സച്ചുവും ഹോസ്പിറ്റലിൽ പോയ്‌ ഉച്ച കഴിയാറാകുമ്പോൾ വരും….
പെണ്ണുങ്ങൾ എല്ലാം ഷോപ്പിംഗ്… ബ്യുട്ടീഷൻ ഒക്കെ യായി നടന്നു….
അച്ഛനും അമ്മയും ഇല്ലാത്ത കുറവ് ഒരിക്കലും സച്ചു വിനും പാറുവിനും ഉണ്ടാകാതെയിരിക്കാൻ അച്ഛനും ഭാനുവമ്മയും ശ്രദ്ധിച്ചു…..
ലെച്ചു വിന്റെ അച്ഛനും അമ്മയും കാർത്തിയുടെ വീട്ടിൽ ഉത്തരവാദിത്തത്തോടെ സന്തോഷത്തോടെ കാര്യങ്ങൾ ചെയ്തപ്പോൾ സച്ചു വിന്റെ അച്ഛന്റ്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് കാർത്തിയുടെ അച്ഛനും അമ്മയും പാറു വിന്റെ വീട്ടിലെ കാര്യങ്ങൾ നടത്തി……
തറവാട്ടിൽ നിന്നും പ്രീതിയും സ്മൃതിയും ഒഴികെ എല്ലാരും വന്നു….
ഈ തിരക്കിനിടയിലും ഒളിഞ്ഞു പാത്തു കാർത്തിയും ലെച്ചുവും പാറുവും കിരണും സച്ചു വും മീനുവും പ്രണയിച്ച് കൊണ്ടേയിരുന്നു……

**********************

ഇന്നാണ് കല്യാണം… ടു…. ടു….. ടു…………
രാവിലെ തന്നെ എല്ലാരും റെഡിയായി…..
കാർത്തിയും സച്ചുവും പ്രേമും കിരണിനെ സുന്ദര കുട്ടപ്പൻ ആക്കുന്ന തിരക്കിലായിരുന്നു….
കിരൺ ആണെങ്കിൽ കണ്ണാടിയിൽ നോക്കി ചിരിക്കുകയാണ്….

ഇപ്പോൾ നീ ചിരിക്കും നാളെ ഞാൻ നിന്നെ നോക്കി ചിരിക്കും( പ്രേം )

അത് കേട്ടതും കിരൺ ചിരി നിർത്തി അവനെ നോക്കി….

അതെന്താടാ നീ അങ്ങനെ പറഞ്ഞത്….

ഞാൻ വെറുതെ..

ഹ്മ്മ്….അങ്ങോട്ട് ഒരുക്ക് ഇത് എന്റെ ആദ്യത്തെയും അവസാനത്തേയും കല്യാണവാ… വേഗമാകട്ടെ…….

ഇവന്റെ ജാഡയും വേലയും കണ്ടാൽ അമേരിക്കയിലെ പ്രസിഡന്റ്‌ ഇവന്റെ അമ്മായിയപ്പനാണെന്ന് തോന്നുo
സച്ചു പുച്ഛിച്ചു…….

സ്വന്തം തന്തയ്ക്ക് വിളിക്കുന്ന മോൻ… നീ മാത്രം ആയിരിക്കും… തെണ്ടി….
കാർത്തി പുച്ഛിച്ചു…..

ഓഹ് പ്ലീസ് നിങ്ങക്ക് ഇങ്ങനെ വർത്തമാ നo പറയാതെ ആ പൗഡർ ഇട്ട് എന്നെ ഒന്ന് റെഡിയാക്കും…. എനിക്ക് ഇപ്പോൾ കെട്ടണം

തുഫ്.. ( 3ഉം )

***************

മീനുവും ലെച്ചുവും പാറു വിന്റെ വീട്ടിൽ ആണ്……
അവളെ റെഡിയാക്കുന്ന തിരക്കിലാണ് എല്ലാരും….
കല്യാണ വേഷത്തിൽ പാറു ഒരുപാട് സുന്ദരി ആയിരുന്നു….

മീനു ലെച്ചു എവിടെ…? ( പാറു )

ബാത്‌റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞും പോയതാ ഇപ്പോൾ വരും…..
( മീനു )

ഇതേ സമയം ബാത്‌റൂമിൽ പ്രഗ്നെൻസി കിറ്റിലെ തെളിഞ്ഞു കാണുന്ന രണ്ട് വരകൾ കണ്ട് ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തൂകി……
സന്തോഷം കൊണ്ട് തേങ്ങലോടെ വാ പൊത്തി അവൾ കരഞ്ഞു,……

തുടരും…….