രചന – സുധീ മുട്ടം
രാവിലെ കുറച്ചു താമസിച്ചാണു നന്ദിനിക്കുട്ടി ഉണർന്നത്..നോക്കുമ്പോൾ അമ്മ അരികിൽ ഇല്ലായിരുന്നു.. അടുക്കളയയിൽ പാത്രങ്ങളുടെ കിലുക്കം കേട്ടു..അമ്മ രാവിലെ എഴുന്നേറ്റെന്ന് ബോധ്യമായി…
അച്ഛൻ രാവിലെ നടക്കാനായി പോകും..അതു കഴിഞ്ഞു വന്നാൽ പത്രവായനയാണ്..ആ സമയത്തൊരു കട്ടൻ ചായ പതിവാണ്…
നന്ദിനിക്കുട്ടി മുഖം കഴുകി അടുക്കളയിലെത്തി…
“മോളുണർന്നോ”
ചോദ്യത്തോടൊപ്പം കട്ടൻ ചായ നീട്ടിയത് വാങ്ങി ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചു…
“പെണ്ണേ..എഴുന്നേറ്റാൽ അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞിരുന്നു…”
എന്തിനാണെന്ന് ചോദിച്ചില്ല..ചായക്കപ്പും ആയിട്ട് സിറ്റ്വട്ടിലേക്ക് ചെന്നു…
“ഗുഡ് മോർണിംഗ് അച്ഛാ…
” ഗുഡ് മോർണിംഗ് മോളെ.ഉറക്കം സുഖമായിരുന്നോ…
തിരികെ വിഷു ചെയ്തു കൊണ്ട് ചോദിച്ചു..
“അയാം ഫൈൻ…അമ്മ വന്നതു കൊണ്ട് നന്നായി ഉറങ്ങി അച്ഛാ..ഇല്ലെങ്കിൽ ഓർമ്മകളങ്ങനെ കൊത്തി വലിക്കുവാ…
” സാരമില്ല മോളെ..ഒന്നിച്ചു കഴിഞ്ഞതല്ലേ ഇത്രയും നാൾ..പെട്ടെന്ന് മറക്കാൻ ബുദ്ധിമുട്ടാണ്.. കുറച്ചു നാൾ കഴിഞ്ഞു എല്ലാം ശരിയാകും…
“ഉം…
” അച്ഛനെന്തിനാ കാണണമെന്ന് പറഞ്ഞത്…
“അത് പിന്നെ നമുക്ക് വെളിയിലൊക്കെ ഒന്നു പോകാം..ഇവിടെ ചടഞ്ഞിരുന്നാൽ ശരിയാകില്ല”
അങ്ങനെ ഒന്നും നന്ദിനിക്കുട്ടിയും ആഗ്രഹിച്ചിരുന്നി..ഓർമ്മകളിൽ നിന്നൊരു മോചനം കൂടിയേ തീരൂ…
“ഞാൻ റെഡി അച്ഛാ…
” എങ്കിൽ ഫ്രഷായിട്ട് വാ.. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു നമ്മൾ ഇറങ്ങുന്നു…
അവൾ വേഗം മുറിയിലെത്തി… ബെഡിൽ മൊബൈൽ ഫോൺ അലക്ഷ്യമായി കിടക്കുന്നത് കണ്ടു..വെറുതെ അതൊന്ന് എടുത്തു നോക്കി..മനസ്സിൽ ആഗ്രഹത്തോടെ ഉണ്യേട്ടൻ വിളിച്ചു കാണുമോന്ന് കരുതി…
“ഇപ്പോഴും പ്രതീക്ഷിച്ചു തിരികെ വാ നന്ദിനിക്കുട്ടി നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടീ…നീ ആർക്കായും മാറാതെ നീയായി ഇരുന്നാൽ മതിയെന്ന്…
ആശകളെല്ലാം അസ്ഥാനത്തായി…നിരാശയോടെ മൊബൈൽ എടുത്ത് കിടക്കയിലേക്കിട്ടു ഫ്രഷാകാനായി കയറി… തണുത്ത വെള്ളം മേനിയിൽ പതിച്ചതോടെ ശരീരമൊന്ന് വിറച്ചു… ഷവർ ഓൺ ചെയ്തു കുറെയേറെ സമയം നിന്നു..ചൂടു പിടിച്ച തല കുറച്ചു സമയം ഒന്ന് തണുക്കട്ടെ…
ഏറെ സമയം എടുത്താണു കുളിച്ചു ഇറങ്ങിയത്..വരുമ്പോൾ മൊബൈൽ ചിലക്കുന്നു..ആവേശത്തോടെ എടുത്തു നോക്കി…
” ഉണ്യേട്ടൻ കോളിങ്ങ്..
ഹൃദയം തരളിതമാകുന്നത് അറിഞ്ഞു…
“എനിക്കറിയാം ഉണ്യേട്ടനു വിളിക്കാതിരിക്കാൻ കഴിയില്ല…താനില്ലാതെ ഉറങ്ങിയില്ലെടോ ഞാൻ വരുവാ തന്നെ കൂട്ടാൻ..
മോഹിച്ചു പോയി അങ്ങനെയൊരു വാക്ക്… കൊതിച്ചു പോയി…
” ഉണ്യേട്ടാ….
ഹൃദയം അടക്കിപ്പിടിച്ച ഒരു നിലവിളി ആയിരുന്നു…
“വേഗം വാ ഉണ്യേട്ടാ…എന്നെ കൂട്ടിക്കൊണ്ട് പോ….
പറയും മുമ്പേ അപ്പുറത്ത് നിന്നും വാക്കുകൾ തീമഴയായി കാതിൽ വീണു പൊള്ളി..
” എന്റെ കൂടെ ജോലി ചെയ്യുന്ന ഹിമയെ എനിക്ക് ഇഷ്ടമാണ്… എന്റെ സങ്കൽപ്പത്തിലെ പെണ്ണ്…അവൾക്കും താല്പര്യമാണു…എനിക്ക് എത്രയും പെട്ടെന്ന് ഡിവോഴ്സ് വേണം….
അവളൊന്ന് ആടിയുലഞ്ഞു പോയി…മൊബൈൽ കയ്യിൽ നിന്നും തെറിച്ചു താഴേക്കു വീണു…
“തന്റെ ഉണ്യേട്ടനും മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്..ഒന്നിച്ചു ജീവിക്കണമെന്ന്…
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവളെ പോലെ നിലത്തേക്ക് ഊർന്നു വീണു മുഖം പൊത്തി ഉറക്കെ നിലവിളിച്ചു പോയി… അവളുടെ കരച്ചിലൊരു നോവായൊഴുകി ബാലന്റെയും ഉമയുടെയും കാതിലേക്ക് ഒഴുകി ഇറങ്ങി…
തുടരും…
ഇന്ന് കുറച്ചേയുള്ളൂ….ഡ്യൂട്ടിയിൽ ആണ്.. നാളെ വല്യ പാർട്ട് തരാം..

by