രചന – ആയിഷ അക്ബർ
നന്ദാ……
പൊട്ടി ക്കരയുന്ന അവൾ കണ്ണുകളിൽ തെളിഞ്ഞതും സഞ്ജു അലറി കൊണ്ട് ഓർമകളിൽ നിന്നെഴുന്നേറ്റു…..
സർ….. ആർ യു ഓക്കേ….
തന്റെ ശബ്ദം കേട്ടോടി വന്ന പി എ അത് ചോദിക്കുമ്പോൾ അവൻ ആ ചാരു കസേരയിൽ ഇരുന്ന് തന്നെ പതിയെ യൊന്നു തല കുലുക്കി….
അപ്പോഴേക്കും അയാൾ വെള്ളമെടുത്തു ഗ്ലാസ്സിലേക്കൊഴിച്ചു അവനു നേരെ നീട്ടിയിരുന്നു…..
ഒരിറക്ക് വെള്ളമവൻ കുടിച് ഗ്ലാസ്സാ ചില്ലു മേശയിലേക്ക് വെച്ചു……
വലിയൊരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ശീതികരിച്ച മുറിയാണത്…..
പണ്ടത്തെ സഞ്ജുവിൽ നിന്നും ഒരുപാട് മാറി…..
അന്നിട്ടിരുന്ന ആ കൈലി മുണ്ടും ഷർട്ടുമല്ല വേഷം……
ഇപ്പോൾ ദേഹത്തു കിടക്കുന്ന കാശ്വൽ ബനിയനു പോലും പതിനായിരങ്ങളുടെ വിലയുണ്ട്…….
ആ കുഞ്ഞു വീട്ടിലെ ഒറ്റമുറിയിൽ നിന്നും വി ഐ പി ഹോട്ടലുകളിലായി താമസം……..
അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു…..
ആ ഹാളിലെ ഗ്ലാസിനുള്ളിലൂടെ മുംബൈ സിറ്റി തന്റെ സൗന്ദര്യം കാണിച്ചു അവനെ ഭ്രമിപ്പിച്ചു….
പക്ഷെ…..
ഒന്നിന് മാത്രം മാറ്റമില്ല….
നന്ദാ…….
മനസ്സിൽ മുഴുവൻ അവളാണ്…..
അവൾക്ക് വേണ്ടിയാണ് അവളെ നഷ്ടപ്പെടുത്തിയതെങ്കിലും ഇന്നതോർക്കുമ്പോൾ നെഞ്ചിലൊരു പിടച്ചിലാണ്……
ഇന്നത്തെ പോലൊരു ചുറ്റുപാട് തന്നെ തേടിയെത്തുമെന്നൊരു സൂചന ഉണ്ടായിരുന്നെങ്കിൽ കൂടി താനവളെ വിട്ടു കൊടുക്കില്ലായിരുന്നു…..
ചെയ്ത് പോയ വിഡ്ഢിത്തത്തിന്റെ പേരിൽ നഷ്ട ബോധം തന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണ്….
അതേ…. അവളൊരു നിധിയായിരുന്നു….
സ്നേഹം കൊണ്ട് താനവളെ പൊതിഞ്ഞു പിടിക്കേണ്ടതായിരുന്നു….
സർ….
മഹേഷ് സർ കാണാൻ വന്നിട്ടുണ്ട്……
പി എ അത് പറഞ്ഞു പുറത്തേക്ക് പോയതും സഞ്ജു അവിടെ നിന്നും നടന്നു…….
സഞ്ജയ്….. നാളെ തന്നെ നമുക്ക് പൂജയുടെ ഡേറ്റ് ഫിക്സ് ചെയ്യണം……
ഇതിലേതാണ് നിനക്കിഷ്ടമായതെന്ന് നോക്കിക്കേ……
മഹേഷ് കയ്യിലിരുന്ന ഐ പാഡ് അവനിലേക്ക് നീട്ടി കൊണ്ടത് പറയുമ്പോൾ അവന്റെ ശ്രദ്ധ മറ്റെവിടെയോ ആണെന്ന് തോന്നിയത് കൊണ്ട് തന്നെ മഹേഷോരു നിമിഷം അങ്ങനെ നിന്നു……
എന്താടോ….. എന്താ ഒരു മൂഡ് ഔട്ട്….
മഹേഷ് ഐ പാഡ് നീക്കി വെച്ചു കൊണ്ട് അവന്റെ തോളിലൊന്നു കൈ വെച്ചു……
നീട്ടി വളർത്തിയ ആ താടി തുമ്പിൽ പിടിച്ചൊന്നുഴിഞ്ഞു സഞ്ജു കസേരയിലേക്ക് ചാരി കണ്ണുകളടച്ചു……
പെങ്ങളുടെ വിവാഹമാണ്…അടുത്ത ആഴ്ച…..
സിനിമാ നാടനായ ആങ്ങള അവൾക്കൊരു ഗമയാണ് പോലും…..
സഞ്ജു അതും പറഞ്ഞു പുച്ഛത്തോടെയൊന്ന് ചിരിച്ചു…….
ഏട്ടനാണോ യെന്ന് കൂട്ടുകാർ ചോദിക്കുമ്പോൾ അതേയെന്ന് പറയാനുള്ള മടി കൊണ്ട് കേൾക്കാത്ത ഭാവത്തിൽ നിന്നിരുന്ന അനിയത്തിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞിരുന്നു…….
പക്ഷെ……. നീ ഇത്രയും വർഷം പോകാതിരുന്നതിന് മറ്റൊരു കാരണം കൂടെയുണ്ടല്ലോ…..
മഹേഷത് ചോദിക്കുമ്പോൾ അവൻ പതിയെ യൊന്നു എഴുന്നേറ്റു…..
എന്തോ….. ഈയിടെയായി മനസ്സിന് വല്ലാത്തൊരു വേദനയാണ് …….
എപ്പോഴും എന്തൊക്കെയോ ഓർമ്മകൾ തന്നെയാണ്..
ഇപ്പോ…. നാട്ടിലേക്ക് പോകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുകയാണെടോ….
സഞ്ജു അതും പറഞ്ഞു കൈ കൊണ്ട് മുടി മുകളിലേക്ക് മാടി….
എന്തിന്….. അവളുടെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാണാനോ…….
മഹേഷ് പെട്ടെന്നത് ചോദിക്കുമ്പോൾ സഞ്ജുവിന്റെ മുഖം വല്ലാതായിരുന്നു…..
അല്ലാതെ പിന്നെ….. താലി കെട്ടിയ പെണ്ണിനെ അവളുടെ തന്തയുടെ വാക്കും കേട്ട് ആശുപത്രിയിൽ വിട്ടിട്ട് വന്ന നിന്നേ എന്ത് വേണം….
മഹേഷ് അരിശത്തോടെ അത് ചോദിക്കുമ്പോൾ സഞ്ജു ഒന്നും മിണ്ടിയില്ല ..
ശെരിയാണ്….. തെറ്റുകാരൻ താൻ മാത്രമാണല്ലോ… .
മഹേഷാണ് എന്റെ ഫസ്റ്റ് ഫിലിം ഡയറക്ട് ചെയ്തത്…..
അത് കേറി ഹിറ്റ് ആയി….
അതിനു ശേഷമാണ് തന്നെ കണ്ടാൽ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് …
ഇറങ്ങാൻ പോകുന്ന പുതിയ പല പ്രൊജക്ട്ടുകളിലും താനുൾപ്പെട്ടതും…..
ആ ഫിലിം എന്നേ പോലെ മഹേഷിന്റെയും ആദ്യത്തെ തായിരുന്നത് കൊണ്ട് ഞങ്ങൾക്കിടയിൽ യാതൊരു ഈഗോ യും വന്നില്ലെന്ന് മാത്രമല്ല തനിക്കവൻ നല്ലൊരു കൂട്ടായി…..
എന്തും തുറന്ന് പറയാൻ പറ്റുന്ന നല്ലൊരു സുഹൃത് ബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു……
അതിന്റെ ബലത്തിൽ തന്നെയാണല്ലോ അവൻ തന്നെ ശകാരിക്കുന്നതും….
സഞ്ജു അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…
അവൻ മുഖം കൂർപ്പിച്ചു തന്നെയിരിക്കുകയാണ് .
അതല്ല മഹീ….. എനിക്ക്…. എനിക്കവളെയൊന്ന് കാണണം…….
വെറുതെയെങ്കിലും…….
ദൂരെ നിന്നെങ്കിലും…..
എന്തോ അവള് തന്നെ അങ്ങോട്ട് വിളിക്കുന്നത് പോലെ തോന്നുകയാണ്…..
ആ….. നിന്റെ ഓട്ടോ ഗ്രാഫിനാവുമെടാ…..
സഞ്ജു ഏറെ വികാരത്തോടെ പറഞ്ഞതും മഹേഷ് അവനെ വീണ്ടും പുച്ഛിച്ചു…..
വന്നിട്ട് ഇത്രയും വർഷത്തിനിടക്ക് ഞാൻ നാട്ടിലേക്കൊന്ന് പോയില്ലല്ലോ……..
നമ്മുടെ പടം തുടങ്ങും മുൻപ് ഒന്ന് പോയി വരാം…
വെറുതെ അവളെ യൊന്നു കണ്ട്…… നീ പറഞ്ഞത് പോലെ അവളുടെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കണ്ട് തിരിച്ചു വരാൻ……
അവൾ സന്തോഷമായിരിക്കുന്നു എന്നെങ്കിലും മനസ്സിനെ പറഞ്ഞോന്നു ആശ്വസിപ്പിക്കാൻ……
ഒരു രാത്രിയെങ്കിലും സ്വസ്ഥമായൊന്നുറങ്ങാൻ…….
സഞ്ജു ഒരു പുഞ്ചിരിയോടെ അത് പറയുമ്പോൾ കണ്ണ് നീർ അവന്റെ കൺ കോണിൽ തളം കെട്ടി നിന്നിരുന്നു……
മഹേഷിനും വല്ലാത്തൊരു ദുഃഖം തോന്നി…….
ഓക്കെ ഡാ…. നിനക്ക് അങ്ങനെ തോന്നുന്നെങ്കിൽ പോയിട്ട് വാ…..
നമുക്ക് ചെറിയൊരു ബ്രേക്ക് എടുക്കാം…. അത് കഴിഞ്ഞ് മതി ഷൂട്ട് തുടങ്ങുന്നത്……..
പിന്നെ എല്ലാം കഴിഞ്ഞ് അവിടെ നിന്ന് പോരുമ്പോൾ ഇത് പോലെ യല്ലെങ്കിൽ മൂക്കിന്നിട്ട് ഇടിക്കും ഞാൻ….. പറഞ്ഞേക്കാം……
മഹി അത് പറഞ്ഞതും സഞ്ജു ഒന്ന് പുഞ്ചിരിച്ചു……
നാട്ടിലേക്ക് പോകണമെന്ന് മനസ്സ് പറയുമ്പോഴൊക്കെയും ഭയം തന്നെയാണ്….
അവൾ മറ്റാരുടെയോ സ്വന്തമാണെന്നത് ഉൾകൊള്ളാൻ കഴിയാതെ താൻ തകർന്ന് പോകുമോയെന്ന ഭയം…..
അവളുടെ വിവാഹമാണെന്ന് കേട്ട ഷോക്കിൽ നിന്ന് കര കയറാൻ തന്നെ മാസങ്ങളെടുത്തു തനിക്ക്…..
എന്നാൽ ഇപ്പോഴും മനസ്സ് അവളെ മറ്റാർക്കും വിട്ട് കൊടുത്തിട്ടില്ല……
അവൻ പോകാൻ വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങി….
തന്റെ സാധനങ്ങളിൽ കവിഞ്ഞു ആർക്കും ഒന്നും കരുതാൻ അവനു തോന്നിയില്ല…..
തനിക്കവിടെ ആരുമില്ലല്ലോ….
അവളെ വിട്ട് പോന്ന സങ്കടത്തിനിടയിൽ അവളുടെ അച്ഛൻ ഡിവോഴ്സ് പേപ്പറിൽ കൂടി സൈൻ ചെയ്യിച്ചപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….
അങ്ങനെ വീണ്ടും ഒരു ഒളിച്ചോട്ടം…….
അതും സിനിമയുടെ പിറകെ യാണെന്ന് പറഞ്ഞു അച്ഛൻ തന്നെ പാടേ തള്ളി കളഞ്ഞു…..
പക്ഷെ…… തന്റെ കയ്യിൽ പണം വന്നെന്നു തോന്നിയത് മുതൽ അച്ഛൻ തന്റെ സ്ഥാനം ഓർത്തെടുത്തു തുടങ്ങി……
മകനോടില്ലാതിരുന്ന സ്നേഹം അയച്ചു കൊടുക്കുന്ന പണത്തിനോടുണ്ട്……
പിന്നെ ചേച്ചി…….ചേച്ചിയെ വിളിക്കാറുണ്ട്…..
ഒഴിവ് കിട്ടുമ്പോൾ അവൾക്കും കുഞ്ഞിനും വേണ്ടതെല്ലാം വാങ്ങി കാണാൻ പോകാറുമുണ്ട്…..
പിന്നെ തനിക് സ്വന്തമെന്ന് പറയാനുള്ളത് അവളല്ലേ….
അവൾക്ക് വേണ്ടി ഞാനെന്ത് വാങ്ങും ഈശ്വരാ……
അവളുടെ കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടം വാങ്ങെടാ…
മനസ്സിൽ പറഞ്ഞതിന് ശബ്ദം കൂടുതലായെന്ന് മനസ്സിലായത് അതിനു മറുപടിയായി മഹി യത് പറഞ്ഞപ്പോഴായിരുന്നു…..
സഞ്ജു പതിയെ യൊന്നു പുഞ്ചിരിച്ചു……
ആ പുഞ്ചിരിക്ക് നോവിന്റെ ഭാരമുണ്ടായിരുന്നു……
മഹിയോട് യാത്ര പറഞ്ഞ് കാറിൽ കയറി എയർ പോർട്ടിലേക്ക് തിരിച്ചു…..
എയർ പോർട്ടിലിറങ്ങിയതും പല ക്യാമറ കണ്ണുകളും തന്നിലേക്ക് നീങ്ങുന്നതവനറിഞ്ഞു….
പലരും ഫോട്ടോ ക്കായി അരികിലേക്ക് വന്നു…..
വളരേ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻ നിര നടന്മാരിലൊരാളാവാൻ തനിക്ക് കഴിഞ്ഞതിനു ഭാഗ്യത്തിന്റെ കയ്യൊപ്പുണ്ട്…
ചെയ്ത പടങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നത് തന്നെയാണ് അതിനു കാരണം……
തന്നെ ഒരു സിനിമാ നാടനായി കാണാൻ അത്ര മേൽ ആഗ്രഹിച്ച ആളുടെ അടുത്തേക്കാണ് താൻ പോകുന്നത്…..
ഹൃദയം ശക്തിയായി മിടിക്കുന്നുണ്ട്….
ഞാൻ കൂടെ വന്നോട്ടെ സഞ്ജുവേട്ടാ എന്ന ആ ചോദ്യം ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ നാല് വർഷവും…..
അന്നവളെ വിട്ടിട്ട് വന്ന ശേഷം പിന്നീട് താനൊരിക്കലും അവളെ കണ്ടിട്ടില്ലെന്നതിനു താനും അവളുടെ അച്ഛനും അവളും എല്ലാം ഒരു പോലെ കാരണക്കാരായിരിക്കാം….
നാല് വർഷങ്ങൾ തന്റെ മനസ്സിലെ അവളുടെ ചിത്രത്തിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല….
ആ പുഞ്ചിരി അത് പോലെ മനസ്സിൽ തിളങ്ങി നിൽക്കുന്നുണ്ട്……..
തന്നെ കാണുമ്പോൾ അവളുടെ ഭാവമെന്തായിരിക്കും…..
ആലോചനകൾക്കൊടുവിൽ അവൻ മയങ്ങി പോയിരുന്നു…..
ഫ്ലൈറ്റ് ലാൻഡ് ചെയ്‌തെന്ന് തോന്നിയ നിമിഷം അവൻ കണ്ണുകൾ തുറന്നു….
അതേ….. അവളിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു…
അപ്പോഴും മനസ്സിനെ കീഴ്പ്പെടുത്തുയിരുന്നത് ഭയമെന്ന വികാരം തന്നെയായിരുന്നു……
തെറ്റ് ചെയ്തവന്റെ ഭയം……
(തുടരും )
Aysha Akbar

by