രചന – മാധവി
മണിക്കൂറുകൾ ദിവസങ്ങൾ ആയും.. ദിവസങ്ങൾ ആഴ്ചകൾ ആയും കടന്നു പോയി… ഇതിന് ഇടയ്ക്ക് എപ്പോഴെങ്കിലും അറിയാതെ രുദ്രനോ നന്ദയോ കണ്ടാൽ ഒന് ചിരിക്കാൻ പോലും മറന്നത് പോലെയായി…. ഇതെല്ലാം കണ്ടു അച്ഛനും അമ്മയും വിഷമക്കുമെങ്കിലും അവര്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു കാരണം…. ഒരിക്കെ എങ്കിലും തമ്മിൽ തമ്മിൽ സ്നേഹിച്ചാൽ ഒരിക്കലും ഒരാൾക്ക് മറ്റൊരാളെ പിരിഞ്ഞു ഇരിക്കുവാനേ സാധിക്കില്ല… എന്നാ വിശ്വാസം… ഇന്നാണ് നന്ദയുടെയും രുദ്രന്റെയും വിവാഹം.. ആമിക്ക് പ്രതേകിച്ചു മാറ്റം ഒന്നും തന്നെ ഇല്ല.. ആ വീട്ടിലെ ആർക്കു തന്നെ പ്രിതിക്ഷയില്ലെങ്കിലും ഇന്നും പ്രിതിക്ഷ നന്ദക്ക് ഉണ്ട്.. അവളുടെ ആമി തിരിച്ചു വരും എന്ന്…. ഇന്ന് മുതൽ അളകനന്ദയുടെ കൂടെ രുദ്രൻ ഉണ്ടാകും… ഇന്ന് മുതൽ 💜അളകനന്ദ രുദ്ര് ശിവാനന്ദ്.. 💜 രാവിലെ തന്നെ രണ്ടു പേരും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിച്…. അടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് കെട്ട്… ആമി പുറത്തേക്കു ഇറങ്ങി ആളുകളുമായി ഇടപെഴുകാർ ആയിട്ടില്ലാത്തതു കൊണ്ട് ആമിയെ കൊണ്ട് പോകുന്നില്ല എന്ന് തീരുമാനിച്ചു… എങ്കിലും നന്ദ രാവിലെ തന്നെ ആമിയെ കുളിപ്പിച്ച് പുതിയ ഡ്രെസ് ഒക്കെ ഇട്ട് സുന്ദരി ആക്കി നിർത്തി… ആമി തന്നെ വീട്ടിൽ ഇരിക്കില്ലതത്തു കൊണ്ട് അമ്മയും വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു…
. അമ്പലത്തിൽ ചെന്നു രണ്ടു പേരും ഒരുമിച്ചു മഹാദേവന്റെ നടക്കൽ നിന്ന് പ്രാർത്ഥിച്ചു… രണ്ടു പേരുടെയും പ്രാർത്ഥന ഒന്നായിരുന്നു.. ആമി… അവൾ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരണം എന്ന്… ആമി ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ മാത്രമേ അവർ ഒരു പുതിയ ജീവിതം തുടങ്ങുകയോള്ളൂ…... ശാന്തി താലി കെട്ടേണ്ട മുഹൂർത്തം ആയി എന്ന് പറഞ്ഞപ്പോൾ രുദ്രൻ മഞ്ഞ ചരടിൽ കോർത്ത താലി നന്ദയുടെ കഴുത്തിൽ അണിയിച്ചു… ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞാൻ മറ്റൊരാൾക്ക് അവകാശപെട്ടതാണ് എന്ന് തെളിയിക്കുന്ന താലി… അവന്റെ മാത്രം.. തന്റെ അവകാശിയുടെ പേര് പതിച്ച താലി… അവളുടെ നെഞ്ചോരം ചേർന്ന് കിടന്നു…… അവൻ ഒരു നുള്ള് കുംകുമം അവളുടെ സിന്ദൂരരേഖയിൽ ചാർത്തി കൊടുത്തു… എന്തുകൊണ്ടോ ഒരു പോലെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു… ഏതു ആപത്തിലും തന്റെ താങ്ങും തണലും ആകുന്നവന്റെ… തന്റെ താലി ചാർത്തിയവന്റെ ദീർഘ ആയുസിനായി തൊടുന്ന സിന്ദൂരം അവളിൽ കൂടുതൽ ഭംഗി തീർത്തു… അമ്പലത്തിലെ ചടങ്ങ് ഒക്കെ കഴിഞ്ഞു അവർ നേരെ പോയത് രെജിസ്റ്റർ ഓഫീസിലേക്ക് ആയിരുന്നു…
അവിടെ ചെന്നു എല്ലാം ചെയ്ത്.. വീട്ടിലേക്ക് തിരിച്ചു.. പോകുന്ന വഴിയിൽ സ്നേഹാലയം എന്ന് ബോർഡ് വച്ചു തിരിയുന്ന ബോർഡ് കണ്ടു.. അറിയാത്ത കണ്ണുകൾ നിറഞ്ഞു.. അത് സാർ കാണാതെ തുടച്ചു.. വിട്ടിൽ ചെന്നപ്പോൾ അമ്മ നിലവിളക്കുമായി വന്നു… ഒരു തവണ വീട്ടിൽ കയറിയതാണ് എങ്കിലും.. വീണ്ടും.. കയറുന്നു.. ഈ വീട്ടിലെ മരുമകൾ ആയി…. വലതുകാൽ വച്ചു വീട്ടിൽ കയറി… നിലവിളക്ക് പൂജാമുറിയിൽ വച്ചു… എല്ലാം ശെരി ആക്കി തരണം എന്നും എന്നെങ്കിലും സാറിന്റെ സ്നേഹം അനുഭവിക്കാൻ കഴിയണം എന്നും മനമുരുകി പ്രാർത്ഥിച്ചു… നാളുകൾക്കു ശേഷം ആ വിട്ടിൽ നിലവിളക്ക് തെളിഞ്ഞു.. ഇനി ആ നാളം ഒരിക്കലും അണയാതെ നോക്കണം… ഉച്ച വരെ അമ്മക്ക് ഒപ്പം നടന്നു… ഡ്രസ്സ് മാറി വന്നു.. ആമിയുടെ അടുക്കൽ പോയി… ******* ****** ആമിയുടെ മുടിയിൽ തലോടി കൊണ്ട്… “ആമി മോളെ ഇനി മുതൽ ഞാൻ അമ്മ അല്ലാട്ടോ.. ഏട്ടത്തിയമ്മ… ” അത് പറയുമ്പോൾ അവളുടെ ശബ്ദം വളരെ നേർത്തു ഇരുന്നു… ആമി എന്തിനോ വേണ്ടി ആ വാക്കുകൾ ഉരുവിട്ട് കൊണ്ടിരുന്നു.. “ഏട്ടത്തിയമ്മ… ഏട്ടത്തിയമ്മ… ” നിറഞ്ഞു വന്ന കണ്ണുകൾ.. ആമി കാണാതെ തുടച്ചു കൊണ്ട് നന്ദ മുറിവിട്ട് പുറത്തു വന്നു…
“അമ്മേ ഞാൻ ഇന്ന് ആമിയുടെ കൂടെ കിടന്നോട്ടെ ….. ” “ആഹാ.. അത് കൊള്ളാം… ഇന്ന് മോൾ കിടക്കേണ്ടത് കുഞ്ഞന്റെ കൂടെയ… ഇനി അങ്ങോട്ടും… ” “അമ്മേ… ” “ഇന്ന..ഈ പാലും കൊണ്ട് ചെല്ല്… ഇത് ഒരു ചടങ്ങ് ആയി കണ്ടാൽ മതി.. കേട്ടോ… ” അവൾ എന്തിനില്ലാതെ തലയാട്ടി നടന്നു നീങ്ങി.. മുറിയുടെ വാതിൽക്കൽ…. എന്തുകൊണ്ടോ അകത്തേക്ക് കയറാൻ തോന്നിയില്ല… ഇത്രയും നാൾ ഈ വീട്ടിലെ എല്ലാ മുറിയിലും അധികാരത്തോടെ കയറാമായിരുന്നു.. പക്ഷെ ഇപ്പോൾ ആ അധികാരം നഷ്ടപ്പെട്ട പോലെ തോന്നി.. മടിച്ചു മടിച്ചു.. മുറിയുടെ കതക് തുറന്നു അകത്തു കയറി… സാർ അവിടെ ഉണ്ടായിരുന്നില്ല… പാൽ ഗ്ലാസ് അടുത്തുള്ള മേശക്ക് മേലെ വച്ചു… ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന.. ആമിയുടെയും സാറിന്റെയും ഫോട്ടോ നോക്കി നിന്നു… സാർ ഇങ്ങനെ ചിരിച്ചു പോലും ഇത്രയും നാളായി കണ്ടിട്ടില്ല… എന്തോ ആലോചിച്ചു നിന്നപ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറന്നു സാർ വന്നു…. അറിയാതെ മനസ്സ് ഉരുവിട്ട് കൊണ്ട് ഇരുന്ന്… ഇത് നിന്റെയാണ് എന്ന്.. നിന്റെ മാത്രം… @@@@@@@@@@@ അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. അവളും അതിന് മറുപടി എന്നോണം പുഞ്ചിരിച്ചു….
“നന്ദ ഇരിക്ക്.. എനിക്ക് നിന്നോട് ഒരു കാര്യം പറയൻ ഉണ്ട്.. ” അവൾ ബെഡിൽ ഒരു അറ്റത് ഇരുന്ന്… അവൻ അവൾക് അഭിമുഗം ആയി ഇരുന്നു.. “നമ്മൾ എന്ന് മുതൽ ഒരു ജീവിതം തുടങ്ങും എന്ന് എനിക്ക് അറിയില്ല… താൻ ഇവിടെ വന്നപ്പോൾ മുതൽ കാണുന്നതായിരിക്കും.. എനിക്ക് എന്റെ ശിവ എത്ര പ്രിയപ്പെട്ടതു ആയിരുന്നു എന്ന്… അവൾ തിരിച്ചു വരാതെ എനിക്ക് ഒരു വിധത്തിലും സന്തോഷിക്കാൻ കഴിയില്ല… അത് കൊണ്ട് തന്നെ താൻ.. ” “കാത്തിരിക്കാം സാർ… ” അവൾ അവന്റെ മുഖത്തെക്ക് നോക്കാതെ പറഞ്ഞു… അവൻ അവളെ അത്ഭുതത്തോടെ നോക്കി…. “സാർ.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടേ?? ” “മ്മ്മ്.. ” “ഞാൻ ഇന്ന്… ആമിയുടെ.. കൂടെ കിടന്നോട്ടെ?” അവൻ ഉള്ളിൽ നിറയുന്ന സന്തോഷം പുറത്തു കാണിക്കാതെ… സമ്മതം മൂളി.. അവൾ അവൻ ഒരു നനുത്ത പുഞ്ചിരി നൽകി മുറി വിട്ട് പുറത്ത് ഇറങ്ങി….
അവൻ അവൾ കൊണ്ട് വച്ചിട്ട് പോയ പാൽ ഗ്ലാസിലേക്ക് നോക്കി… പിന്നെ കട്ടിലിലേക്ക് കിടന്നു… അച്ഛൻ പറഞ്ഞത് ഓർമ വന്നു.. “ആരും സ്നേഹിക്കാൻ ഇല്ലാത്തവരെ സ്നേഹിക്കണം.. അവർക്കെ ഈ ലോകത്ത് സ്നേഹത്തിന്റെ വില നന്നയി.. അറിയതോള്ളൂ..” **❤️ഇഷ്ടം ആണ് നന്ദയെ.. പക്ഷെ തനിക് മുന്നിലെ തടസ്സം എന്താണ് എന്ന് മാത്രം അറിയില്ല… ആമി.. ആമി തിരിച്ചു വന്നാൽ.. അവൾ അവളുടെ ഏട്ടത്തിയമ്മയെ അംഗീകരിച്ചാൽ… അത് മാത്രം മതി.. അത് വരെ എന്റെ ഉള്ളിലെ ഇഷ്ടം എല്ലാം അത്പോലെ തന്നെ ഇരുന്നോട്ടെ… ഇനി എത്ര അശ്വിൻ മാർ വന്നാൽ പോലും ഞാൻ ആർക്കും വിട്ട് കൊടുക്കില്ല… അതിന് മുൻപ് അവളുടെ പ്രശ്നം എന്താണ് എന്ന് അറിയണം… അത് ഒരിക്കെ അവളായി പറയും… ” ❤️❤️ നന്ദ ആമിയെയും കെട്ടിപിടിച്ചു നല്ല നാളേകൾ സ്വപ്നം കണ്ടു ഉറക്കം പിടിച്ചു…. ആമി നാളുകൾ ശേഷം അമ്മയുടെ ചൂടിൽ ഉറങ്ങി…
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… നന്ദ ഒരു ഭാര്യയുടെയും മരുമകളുടെയും അമ്മയുടെയും എല്ലാ കർമങ്ങളും ചെയ്ത് പോന്നു…. രാവിലെ എഴുന്നേറ്റു… രുദ്രൻ ഓഫിസിൽ ഇട്ട് കൊണ്ട് പോകേണ്ട ഡ്രെസ് അയൺ ചെയ്ത് കൊടുത്തും… അവൻ ഭക്ഷണം വിളമ്പിയും.. അവളിലെ ഭാര്യയെ അവൾ അറിഞ്ഞു… അച്ഛനും അമ്മയ്ക്കും ആമിയെ പോലെ തന്നെ കുറുമ്പള്ള മകൾ ആയി മാറി… ആമിയെ നോക്കി അവൾ അവളിലെ അമ്മയെ അറിഞ്ഞു… അവിടെ പണിക് വരുന്ന ശാന്ത ചേച്ചിയുടെ മകൾ പാറു.. അവളും ആയി നല്ല കമ്പനി ആയി.. അവൾ അവളുടെ കൂടെ അവളുടെ കുട്ടികാലം തിരിച്ചു പിടിച്ചു… ഇത്രഒക്കെ സന്തോഷിക്കും എങ്കിലും.. അവൾക് നേടി എടുക്കേണ്ട.. എല്ലാം നേടാൻ ആയി.. അവൾ തെളിവ് ശേകരിച്ചു കൊണ്ട് ഇരുന്നു. … ഇതിനിടയിൽ ഒരിക്കെ പോലും വിമലാമ്മ ഒരു വിധത്തിലുള്ള ശല്യത്തിനും വരാതെ ഇരുന്നത് നന്ദക് തെളിവ് ശേഖരിക്കാൻ എളുപ്പമായി… ഒരു മുറിയിൽ താമസിക്കുന്നതു എങ്കിലും രണ്ടു പേരും രണ്ടു ദൃവം ആയിരുന്നു… അവൻ അവൾ എന്നും ഒരു അത്ഭുതം ആയി മാറുകയായിരുന്നു.. ഒരിക്കെ പോലും അവനോട് ഒരു പരാതിയും ആയി വരാത്ത ഭാര്യ… അവനും ആഗ്രഹിച്ചു.. അവളും ആയി ഒരു ജീവിതം… ഒരു തുടക്കം… തന്റെ പാതിയായി അവളെ സ്വീകരിക്കാൻ… അവൻ അവൾ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി മാറുകയായിരുന്നു… അവനെ കേൾക്കുന്ന ഒരു സുഹൃത്ത്……
3 മാസങ്ങൾക്ക് ശേഷം….. ഓഫീസിൽ നിന്ന് താമസ്സിചാണ് അവൻ ഇറങ്ങിയത്… വൈകിട്ട് 6..30 ആയി.. വീട്ടിൽ വന്നു കയറുമ്പോൾ… അച്ഛനും അമ്മയും ഹാളിൽ തന്നെ ഇരിപ്പുണ്ട്.. അവരുടെ മുഖത് കുറെ നാളുകൾക്കു ശേഷം ഒരു തെളിച്ചം കണ്ടു.. എന്തോ വീട് ഒറ്റ ദിവസം കൊണ്ട് മാറിയത് പോലെ തോന്നി…. നന്ദയെ ഇവിടെ എവിടെയും കാണാൻ ഇല്ല.. ചിലപ്പോ നിലവിളക്ക് തെളിക്കുകയാകും… അല്ലെങ്കിൽ എന്റെ കാറിന്റെ ശബ്ദം കേട്ടാൽ ഓടി വരേണ്ടത് ആണ്.. അവൾ വന്നതിന് ശേഷം വീട്ടിൽ മുടങ്ങാതെ തിരി തെളിയുന്നുണ്ട്… അവൻ ചിരിച്ചു കാണിച്ചു അകത്തേക്ക് പോയി.. ഫ്രഷ് ആയി വന്നു…. “ശേ !! ഇവൾ ഇത് എവിടെ പോയി.. ഇല്ലെങ്കിൽ ഇപ്പോ.. സാർ ചായ എന്നും പറഞ്ഞു വന്നിരുന്നതാ… ” “ഞാൻ ചായ തന്നാലും മതിയോ…?? ” അവൻ ശബ്ദം കേട്ടു തിരിഞ്ഞു നിന്നു…
തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടു ഒരു നിമിഷം ഇത് സത്യമാണോ അതോ സ്വപ്നം ആണോ എന്ന് വിശ്വസിക്കേണ്ട അവസ്ഥയാണ് അവൻ.. “ഹലോ… കുഞ്ഞേട്ടാ… ഇത് എന്താ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നെ?? ” അവൾ പറയുന്നതിന് ഒപ്പം അവന്റെ അടുത്തു വന്നു.. അവന്റെ കൈയിൽ പിടിച്ചു നുള്ളി… “ശിവ.. മോളെ.. ” ഒരു വിതുമ്പലോടെ അവൻ ആമിയെ കെട്ടിപിടിച്ചു… പതിയെ അവളുടെ മുഖം കൈയിൽ കോരി എടുത്തു നിറയെ ഉമ്മകൾ കൊണ്ട് മൂടി ….. അവന്റെ കണ്ണുനീർ അവളുടെ കവിളിൽ തട്ടി താഴെ പതിച്ചു… അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീണു അവനെ നനച്ചു… “കുഞ്ഞേട്ടാ… ” അവൾ വിതുമ്പി കൊണ്ട് അവനെ വിളിച്ചു… “രണ്ടു പേരുടെയും സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ എനിക്ക് എന്റെ ഭർത്തുവിനു ഈ ചായ കൊടുക്കാമായിരുന്നു.. ” വാതിൽക്കൽ വന്നു നിന്ന് കൊണ്ട് നന്ദ പറഞ്ഞു.. (തുടരും )

by