16/04/2026

മീനാക്ഷി : ഭാഗം 06

രചന – വൈദേഹി വൈഗ

“വാ.. കേറിക്കോ… ” ഈശ്വരാ…. ശ്രീയേട്ടനൊപ്പം രാത്രി വണ്ടിയിൽ …… ഒരിക്കൽ പോലും കരുതിയതല്ല ഇങ്ങനൊന്ന്… “താൻ എന്താ ഈ പാതിരാത്രി സ്വപ്നം കാണുവാണോ.. വന്നു വണ്ടിയിൽ കയറു കൊച്ചേ… ” “ആഹ് ” വണ്ടിയിൽ കയറി.. ശ്രീയേട്ടനോട് അതികം ചേർന്നിരിക്കാനൊന്നും നിന്നില്ല… കൈ ബുള്ളറ്റിന്റെ പിറകിൽ പിടിച്ചു… ഈശ്വരാ.. ഇങ്ങനെ സ്പീഡിൽ പോയാൽ മിക്കവാറും ഞാൻ വീട്ടിൽ എത്തില്ല… “അതെയ്.. കുറച്ചു മെല്ലെ പോവാവോ..? ” “അതെന്താ തനിക്കു സ്പീഡ് പേടിയാണോ ” “ഏയ്യ് അങ്ങനൊന്നുല്ല.. ” പറഞ്ഞു തീർന്നതും ഇടി മുട്ടിയതും ഒരുമിച്ചായിരുന്നു…. ഞാൻ ശ്രീയേട്ടനെ വയറിലൂടെ കെട്ടി പിടിച്ചു… എനിക്കാണേൽ ചെറുപ്പം മുതലേ ഇടിയെ ഭയങ്കര പേടിയാ.. ഒപ്പം നല്ല മഴയും… “മീനു… മീനാക്ഷി… ” “ആഹ്.. ” “നല്ല മഴയാണല്ലോ.. നമുക്ക് എവിടെങ്കിലും കയറി നിക്കാം.. ” “ആഹ് ” പെട്ടന്നുള്ള പേടിക്ക് ശ്രീയേട്ടനെ പിടിച്ചതാണെങ്കിലും പിന്നെ എനിക്കാ പിടി വിടാൻ തോന്നിയില്ല..

അടുത്തുള്ളൊരു വെയ്റ്റിംഗ് ഷെഡിന്റെ സൈഡിൽ വണ്ടി ഒതുക്കി ഞാനും ശ്രീയേട്ടനും അവിടെ കയറി നിന്നു… മഴയാണെങ്കിൽ തകർത്തു പെയ്യുവാണ്… ആകെ നനഞു… ശ്രീയേട്ടനും ആകെ നനഞു… ഇടയ്ക്കെപ്പഴോ എന്റെയും ശ്രീയേട്ടന്റെയും കണ്ണുകൾ തമ്മിൽ ഒന്ന് കൂട്ടി മുട്ടി… എന്താന്ന് അറിയില്ല… ഹൃദയം വല്ലാതങ്ങ് മിടിക്കുന്നു… ആ കണ്ണിലേക്കു അങ്ങനെ അതികം നോക്കി നിൽക്കാൻ എനിക്കായില്ല… എനിക്കാണെങ്കിൽ തണുത്തിട്ടു നിൽക്കാൻ വയ്യ… മഴ അൽപ്പം കുറഞ്ഞെങ്കിലും പോവാം എന്ന് ഞാൻ പറഞ്ഞില്ല… എങ്ങാനെ പറയും.. ശ്രീയേട്ടന്റെ ഒപ്പം എങ്ങനെ കൂടുതൽ സമയം നിൽക്കാം എന്നാണല്ലോ എന്റെ ചിന്ത.. “ഡോ.. എന്നാ പോയാലോ… മഴ അൽപ്പം കുറഞ്ഞിട്ടുണ്ട്.. പിന്നെ ഒരുപാട് വൈകി..

ഇനിയും നിന്നാൽ…. ” “മം… പോവാം” പിന്നെ വീട് എത്തുംവരെ രണ്ടാളും ഒന്നും മിണ്ടിയില്ല… എന്നേ അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചു ശ്രീയേട്ടൻ തിരിച്ചു പോയി. **** “ഹലോ… ” “ടി.. ഞാനാ.. സ്വാതി… ഇന്ന് ക്യാമ്പിന്റെ രണ്ടാം ദിവസം അല്ലേ… ഞാനും ഉണ്ട്… നീ റെഡി ആയിട്ടു വിളിക്ക് ” “ഒക്കെ ” ക്യാമ്പിലേക് പോകുന്ന വഴി ഇന്നലെ ഉണ്ടായതൊക്കെ സ്വതിയോട് പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളുണ്ട് അണ്ടി പോയ അണ്ണാനെ പോലെ എന്നേ തന്നെ നോക്കി നിൽക്കുന്നു… “എന്താടി… നീ എന്നേ ആദ്യായിട് കാണുവാണോ ” “ഡി മീനു.. എന്നാലും ശ്രീയേട്ടൻ എങ്ങനെ ഇങ്ങനെ.. ഇന്നേവരെ ശ്രീയേട്ടന്റെ ബുള്ളറ്റിൽ മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല ” “എമ്മോ.. എനിക്കറിയില്ല… ” ക്യാമ്പിലേക് കയറുമ്പോൾ എതിരെ വന്ന ശ്രീയേട്ടനെ കണ്ടു ഞാൻ ഒന്നു ചിരിച്ചു..

പുള്ളി ആണെങ്കിൽ ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും കാണിക്കാതെ പോയി… ഹം ഇങ്ങേർക്ക് ഇതെന്തൊരു അഹങ്കാരം ആണു.. ഇടയ്ക്ക് നല്ലോണം മിണ്ടും.. അല്ലെങ്കിൽ തീരേ ഇല്ല.. വല്ലാത്തൊരു സ്വഭാവം തന്നെ.. “ഹ ഹഹ ഹാ ” “എന്താടി നിന്ന് കിനിക്കുന്നെ ” സ്വാതി എന്നേ ഒന്നു ആക്കി ചിരിച്ചതാണ് എന്ന് എനിക്ക് മനസിലായി “ഈ ശ്രീയേട്ടന്റെ ഒപ്പം തന്നെ ആണല്ലോല്ലേ നീ ഇന്നലെ മഴയത്തു കെട്ടി പിടിച്ചു ബുള്ളറ്റിൽ പോയത്… ” “ടി കോപ്പേ.. അതികം അങ് കൊള്ളിക്കല്ലേ… ” “എന്റെ പൊന്നു മീനു.. എനിക്ക് നിന്നെ നന്നായി അറിയില്ലേ… നീ ഇനി ഇന്നലത്തെ ആ സംഭവവും വിചാരിച്ചായിരിക്കും നടത്തം.. മറ്റൊന്നിലും ശ്രദ്ധ കാണില്ല… നീ അത്‌ കാര്യം ആക്കണ്ട… സെമസ്റ്റർ എക്സാം ഇങ് അടുത്തു.. നന്നായി പഠിക്കാൻ നോക്ക്… ” “മം ” സ്വാതി പറഞ്ഞത് ശെരിയാണ് എങ്ങനെ പോയാൽ റിസൾട്ട്‌ വരുമ്പോൾ സപ്പ്ളി മാത്രം ആവും ബാക്കി… ഇനി കുറച്ചു നാൾ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാലേ രക്ഷയുള്ളൂ…

അങ്ങനെ സെമസ്റ്റർ എക്സാം കഴിഞ്ഞു കോളേജ് വീണ്ടും തുറന്നു… കഴിഞ്ഞ ആഴ്ച എടുത്ത പുസ്തകം തിരിച്ചു വച്ചു പുതിയ ഒരെണ്ണം എടുക്കാനായിരുന്നു ലൈബ്രറി ബ്ലോക്കിലേക് ചെന്നത്… “മീനാക്ഷി ” “ഓഹ്.. ‘ തിരിഞ്ഞു നോക്കിയതും ഞാൻ കണ്ടത് ശ്രീയേട്ടനെ ആയിരുന്നു… ഈശ്വരാ എന്തിനാണാവോ ഇപ്പൊ ഈ വിളി… “എന്താ ഏട്ടാ… ” “താൻ ലൈബ്രറിയിലേക് അല്ലേ ” “മം അതെ.. ” “അവിടെ സുധാകരൻ മാഷ് ഉണ്ടാവും.. താൻ ഈ പേപ്പർ ഒന്ന് മാഷിന്റെ കൈയ്യിൽ കൊടുക്കണം… ദേവൻ തന്നത് ആണെന്ന് പറഞ്ഞാൽ മതി.. ” “ഉവ്വ്.. കൊടുക്കാം ” ഇത്രയും പറഞ്ഞു ഞാൻ ലൈബ്രറിയിലേക്കും ശ്രീയേട്ടൻ പുറത്തേക്കും പോയി…. “ഡീ…… ” കനത്തിലുള്ള ആ പെൺ ശബ്ദം കേട്ടു ഞാൻ ഞെട്ടിത്തരിച്ചു പുറകിലേക്ക് നോക്കി…. തുടരും…..