23/04/2026

ഹരിനന്ദനം : ഭാഗം 11

രചന – ഇഷ ജാൻവി

സർ മെല്ലെ എന്റെ കൈ വിട്ടു….. പക്ഷേ അടുത്ത നിമിഷം തന്നെ സർ വീണ്ടും എന്റെ കൈ പിടിച്ചു ചുമരിനോട് ചേർത്ത നിർത്തി….. ഇയാൾ ഇത് എന്തിനുള്ള പുറപ്പാടാണാവോ ആരെങ്കിലും കണ്ടാൽ ഇന്നത്തോടെ എന്നെ എവിടെയും വിടില്ല വീട്ടിൽ തന്നെ പൂട്ടിയിടും പിന്നെ പെട്ടെന്ന് തന്നെ കല്യാണവും നടത്തും….. എന്റെ കണ്ണാ ഞാൻ എന്താ ഇപ്പൊ ചെയ്യാ ഇയാൾ എന്നെ നോക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല….. അവളുടെ ആ ഉണ്ടക്കണ്ണുകൾ കാണുമ്പോൾ കുത്തി പൊട്ടിക്കാൻ ഒക്കെ തോന്നുന്നുണ്ട്….. ആ കണ്ണുകൾ ഇമ വെട്ടാതെ എന്നെ തന്നെ നോക്കുമ്പോൾ എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ….. പെണ്ണിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ട്….. ഈ പെണ്ണിന് എന്നെ ഇത്രക്ക് പേടിയാണ് അല്ലേ….. ആ വച്ചിട്ടുണ്ട് ഞാൻ ഇവളക്ക്….. അല്ല കൂട്ടുകാരെ നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ….. മനസിലായി അല്ലേ എന്നാലും ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം…..

ഞാൻ 💞ഹരി മാധവ്💞….. ഇനി ഞാൻ കൂടെ ഉണ്ടാവും കഥ പറയാൻ….. ഞാൻ ഒന്ന് ഫ്ലാഷ് ബാക്ക് പൊക്കോട്ടെ….. പ്ലീസ് ഈ ഒറ്റ തവണ മാത്രം….. ഞാൻ അന്ന് അവൾക്ക് ഫസ്റ്റ് ഡേ തന്നെ പണി കൊടുത്തില്ലേ….. സത്യം പറഞ്ഞാൽ അവൾക്ക് അങ്ങനെ ഒരു പണി കൊടുക്കണം എന്ന ഞാൻ വിചാരിച്ചതല്ല….. പക്ഷേ അവൾ ആ ഉണ്ണിയോട് വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല….. അവൾ ഉണ്ണിയോട് വർത്തമാനം പറഞ്ഞാൽ എനിക്ക് എന്താണെന്ന് അല്ലേ നിങ്ങൾ ഇപ്പൊ ചിന്തിച്ചേ….. ആ എന്നാലേ എനിക്ക് പ്രശ്നം ഉണ്ട് എനിക്ക് അല്ലാതെ വേറെ ആർക്കാണ് പ്രശ്നം ഇണ്ടാവുക….. ഒന്നും മനസിലായില്ല അല്ലേ….. എന്നാ ഞാൻ തന്നെ പറയാം എനിക്ക് ആ ഉണ്ടക്കണ്ണിയോട് ഭയങ്കര ❤മുഹബ്ബത്ത്❤ ആണ്….. ഉണ്ടക്കണ്ണി വേറെ ആരുമല്ല നന്ദന തന്നെ….. ഹിഹി ഇത് എപ്പോ എന്നല്ലേ….. അതൊക്കെ ഒരു വലിയ കഥയാണ് ഞാൻ ചുരുക്കി പറയാം…..

രണ്ടാഴ്ച മുന്നേ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ കണ്ണൂർ പോയത് അമ്മയ്ക്കും അച്ഛമ്മക്കും അവിടുത്തെ അമ്പലത്തിൽ നേർച്ച ഉണ്ടെന്ന് പറഞ്ഞിട്ട് ഞാൻ വരുന്നില്ലെന്ന് ഒരുപാട് തവണ പറഞ്ഞു നോക്കി ആരോട് പറയാൻ ആര് കേൾക്കാൻ എന്ന അവസ്ഥ ആയിപോയി അമ്മക്ക് ഒറ്റ വാക്കേ ഉള്ളു പിന്നെ വെറുതെ എന്തിനാ അമ്മയുടെ കൈക്ക് പണി ആക്കുന്നെ….. ഞാൻ ഇത്ര വലുതായി എന്റെ കമ്പനിയുടെ എംഡി ആയി എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം അമ്മക്ക് ഞാൻ ഇപ്പോഴും ചെറിയ കുട്ടി ആണെ😁😁😁….. പിന്നെ എന്റെ സ്റ്റാഫിന്റെ മുന്നിൽ ഞാൻ കലിപ്പൻ ആണ്….. കുഞ്ഞു കുട്ടികളുടെ മനസ്സാണെങ്കിലും 😜😝എനിക്ക് പെട്ടെന്ന് ദേഷ്യം വരും അപ്പോൾ എന്റെ മുന്നിൽ ആരാണെങ്കിലും അയാളുടെ കാര്യം കഷ്ടമായിരിക്കും 😜😜😜…..

അന്ന് ഒരു അമ്പലത്തിൽ വച്ചാണ് ഞാൻ അവളെ കണ്ടത്….. അമ്മയെയും അച്ഛമ്മയെയും അമ്പലത്തിൽ ആക്കിയിട്ട് ഞാൻ ഒരു സ്ഥലം വരെ പോയതാണ്….. എനിക്ക് പിന്നെ ഈ പൂജയിലും വഴിപാടിലൊന്നും വിശ്വാസമില്ല….. ഞാൻ ഫോൺ ചെയ്ത് അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്നു അപ്പോഴാണ് ആരോ വന്ന എന്നെ ഇടിച്ചതു….. അവൾ വീഴാൻ പോയപ്പോൾ ഞാൻ അവളെ ഇടുപ്പിലൂടെ കൈയിട്ടു പിടിച്ചു….. എന്നിട്ടും പെണ്ണ് കണ്ണ് തുറന്നില്ല….. ഉഫ് എന്തൊരു ഭംഗി ആയിരുന്നു പെണ്ണിന്….. ചുവപ്പും മഞ്ഞയും കോമ്പിനേഷൻ ഉള്ള ദാവണി അവൾക്ക് നന്നായി ചേര്ന്നുണ്ടായിരുന്നു….. ഞാൻ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് അവൾ കണ്ണ് തുറന്നത്….. അവളും എന്നെ തന്നെ നോക്കി നിന്നു….. കുറച്ച് കഴിഞ്ഞ് എന്തോ ബോധം വന്നത് പോലെ അവൾ എഴുന്നേറ്റ് നിന്ന് എന്നോട് തട്ടി കേറി….. ഞാനും കലിപ്പിൽ തന്നെ സംസാരിച്ചു….. ചുമ്മാ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു എന്നെ ഉള്ളു….. പക്ഷേ അവളുടെ അനിയൻ പറഞ്ഞതുകൊണ്ട് പിന്നീട് ഒന്നും മിണ്ടിയില്ല….. അവൾ അവിടുന്ന് വേഗം പോയി…..

ഞാൻ അവനെ പരിചയപെടുകയും ചെയ്തു….. ആ അന്ന് തുടങ്ങിയ മുഹബ്ബത്ത് ആണ് ആ ധാവണിക്കാരിയോട്….. സത്യം പറഞ്ഞാൽ അന്ന് തൊട്ട് അവൾ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു….. ഞാൻ ഉദ്ദേശിച്ചത് എന്റെ സ്വപ്നങ്ങളിൽ ആണേ 😜….. പക്ഷേ ഞാൻ അവളെ മറക്കാൻ ശ്രമിച്ചു കാരണം……കണ്ണൂർ പോകാൻ എനിക്ക് ഇഷ്ടമല്ല ആ കാരണം ഞാൻ പിന്നെ പറയാം കേട്ടോ….. പിന്നെയും അവളെ എന്റെ കമ്പനിയിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഒന്ന് അവളുടെ അടുത്ത ഓടിച്ചെല്ലണം എന്ന ഉണ്ടായിരുന്നു പക്ഷേ ഞാൻ പോയില്ല….. അവളുടെ പേര് വിളിക്കുന്നതിന്‌ തൊട്ട് മുമ്പ് ഞാൻ പുറത്തേക്ക് പോയതാ എന്നെ കണ്ടു ഉള്ള കോൺഫിഡൻസ് പോകണ്ട എന്ന വിചാരിച്ചു….. എന്നാലും ഞാൻ എന്റെ റൂമിൽ ഇരുന്ന് സി സി ടി വി യിലൂടെ ഞാൻ കണ്ടു പെണ്ണ് നന്നായി പെർഫോം ചെയ്തു….. വേറെ ഒന്നും ചിന്തിക്കാതെ അവളെ തന്നെ അങ്ങ് അപ്പോയ്ന്റ്മെ ചെയ്തു….. പിന്നെ അവളെ അറിയാതെ പോലെ കളിച്ചത് വേറെ ഒന്നും കൊണ്ടല്ല എന്നാൽ അല്ലേ എനിക്ക് ഇങ്ങനെ ഓരോ പണി കൊടുക്കാൻ കഴിയൂ….. നമ്മൾ കഥയിൽ നിന്ന് ഒരുപാട് പോയല്ലേ സാരില്ല….. എന്നാ നമ്മക്ക് തിരിച്ചു വരാം അല്ലേ…..

അവളെ ഞാൻ നേരത്തെ പേടിപ്പിച്ചത് വെറുതെ ആണ് എന്നാലേ പെണ്ണിന് ഒരു ബഹുമാനം ഒക്കെ ഇണ്ടാവു….. അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാ ഇങ്ങനെ പോയാൽ ഞാൻ വല്ലതും ചെയ്ത് പോകും….. അതുകൊണ്ട് ഞാൻ അവളുടെ പിടി വിട്ടിട്ട് കട്ട കലിപ്പിൽ പോടി എന്ന പറഞ്ഞു….. പെണ്ണിന്റെ ഓട്ടം കണ്ടു ഞാൻ ചിരിച്ചു പോയി പാവം നല്ലോണം പേടിച്ചിട്ടുണ്ട്….. പിന്നെ അവളുടെ അച്ഛനെ കണ്ടപ്പോഴാണ് എനിക്ക് മനസിലായത്….. ഇവൾ എന്റെ പെണ്ണ് തന്നെ ആണെന്ന് ഇവളെ മറ്റാർക്കും വിട്ട് കൊടുക്കില്ല എന്ന….. പിന്നെ നിങ്ങൾക്ക് ഒരു സംശയം ഉണ്ടാവും ഞാൻ എന്തിനാ അവളെ പെങ്ങൾ ആക്കിയതെന്നു….. ചുമ്മാ അവളെ ഒന്ന് വട്ടം കറക്കാൻ പിന്നീട് അവളുടെ ഏട്ടാ എന്നുള്ള വിളി കേട്ട് വട്ടം കറങ്ങിയത് ഞാൻ ആണ് എന്താ അല്ലേ പാവം ഞാൻ 😁😁😁….

ഇയാൾക്ക് എന്താ വട്ട് ആയോ കുറച്ച് മുന്നേ എന്നെ നോക്കി പേടിപ്പിച്ച ആള് ഇപ്പൊ എന്നെ തന്നെ നോക്കി കൊണ്ടിരിക്കുകയാ ഞാനും അങ്ങനെ തന്നെ നോക്കി….. പക്ഷേ പിന്നീടുള്ള അയാളുടെ അലർച്ച കേട്ടാണ് ഞാൻ ഞെട്ടിയത്….. പോടി എന്ന കട്ട കലിപ്പിൽ പറഞ്ഞു ഞാൻ പിന്നെ ഒറ്റ ഓട്ടം ആയിരുന്നു എന്റെ റൂമിലേക്ക്….. ഇല്ലെങ്കിൽ അവിടെ നിന്ന് എന്റെ ശവം എടുക്കേണ്ടി വന്നേനെ….. ആ കാലമാടൻ എന്നെ വേണമെങ്കിൽ കൊല്ലുകയും ചെയും….. ഞാൻ വേഗം കുളിച് ഫ്രഷ് ആയി ഒരു ചുരിദാർ ഇട്ട് താഴേക്ക് പോയി….. ഇപ്പ്രാവശ്യം ഞാൻ ആ മുറിയിലോട്ട് നോക്കാതെ ഒറ്റ ഓട്ടം വച്ച് കൊടുത്തു….. താഴെ എത്തിയപ്പോൾ ദേ ആ കാലമാടൻ സോഫയിൽ ഇരുന്ന് അച്ഛനോടും നിക്കിയോടും കത്തി അടിക്കുന്നു….. ഞാൻ വേഗം അടുക്കളയിലേക്ക് പോയിട്ട് അമ്മയോട് പറഞ്ഞു….. അമ്മേ എനിക്ക് വിശക്കുന്നു….. വിശക്കുമ്പോൾ നി നി അല്ലാതാകുന്നു അതുകൊണ്ട് കഴിക്കു ഒരു സ്നിക്കേഴ്സ്….. എന്ന ചളി കോമഡി അടിച്ചു കൊണ്ട് നിക്കി കടന്നുവന്നു…..

സ്നിക്കേഴ്സ്സ് ഓടുത്തു എനിക്ക് താ….. അയ്യോ ഞാൻ വെറുതെ പറഞ്ഞതാ ഇവിടെ അതൊന്നുമില്ല….. അമ്മേ ചോറ് താ….. ഓ ഒന്ന് അടങ്ങി ഇരി നന്ദേ ആ മോന് കൊടുക്കട്ടെ എന്നിട്ട് നിനക്ക് തരാം….. എനിക്ക് ഇവിടെ ഒരു പ്ലേറ്റിൽ തന്നാൽ തന്നാൽ മതി ഞാൻ ഇവിടെ ഇരുന്ന് തിന്നോളാം എന്ന പറഞ്ഞു….. ഒരു പ്ലേറ്റിൽ ചോറും കറിയും എടുത്ത് ഞാൻ തിന്നാൻ തുടങ്ങി….. അല്ലാതെ എനിക്ക് ആരെയും കാത്തിരിക്കാൻ സമയമില്ല….. ടി ആ മോൻ എന്താ വിചാരിക്കുവാ നി ഇങ്ങനെ തിന്നാൽ വന്ന അതിഥിയെ അപമാനിക്കുന്നതിന് തുല്യമല്ലെ….. അയ്യോ അമ്മേ വിശക്കുമ്പോൾ അതൊക്കെ നോക്കിയിട്ട് കാര്യം ഇണ്ടാവോ….. അയാൾ അതൊന്നും കാണില്ല നിങ്ങൾ വേഗം പോയി അവർക്ക് ചോറ് കൊടുക്ക്….. അമ്മ അവർക്ക് ചോറ് കൊടുക്കാൻ പോയി ഞാൻ അവിടെ ഇരുന്ന് ചോറ് നല്ല ആസ്വദിച്ച കഴിച്ചു….. രണ്ട് ദിവസം അമ്മയുടെ ചോറും കറിയും വല്ലാതെ മിസ്സ്‌ ചെയ്തു….. ഞാൻ വേഗം കഴിച്ചിട്ട് അവിടെ തന്നെ നിന്നു അവരെ കഴിച്ചിട്ട് പോകാം എന്ന വിചാരിച്ചു…..

കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു….. അച്ഛമ്മ കിടന്നോ അമ്മേ….. ആ അമ്മ നേരത്തെ കിടന്നു….. അമ്മേ അവര് എഴുന്നേറ്റോ കഴിച്ചിട്ട്….. ആ കഴിച്ചു….. അമ്മേ ഞാൻ എന്തെങ്കിലും സഹായിക്കണോ….. ങേ തല്ക്കാലം ഇപ്പൊ എന്റെ മോള് പോയി കിടന്നോ നല്ല ക്ഷീണം ഉണ്ടാവില്ലേ….. ശെരി അമ്മേ ന്ന് പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ട് ഞാൻ റൂമിലേക്ക് പോയി….. റൂമിൽ കിടന്നിട്ട് ആണെങ്കിൽ ഉറക്കവും വരുന്നില്ല….. ആ കാലമാടനെ പിന്നെ ഞാൻ കണ്ടില്ല….. അയാൾ ഉറങ്ങിയിട്ടുണ്ടാവോ….. ആ എന്തെങ്കിലും ആകട്ടെ….. നാളെ രാവിലെ അമ്പലത്തിൽ പോകേണ്ടത് കൊണ്ട് ഞാൻ വേഗം നിദ്ര ദേവിയെ കൂട്ടു പിടിച്ചു….. അവൾ ഓടിപ്പോയതിന് ശേഷം ഞാൻ വേഗം പോയി ഫ്രഷ് ആയി ഒരു ടി ഷർട്ടും പാന്റും എടുത്തിട്ടൂ….. എന്നിട്ട് നേരെ താഴേക്ക് പോയി ഉണ്ടക്കണ്ണി ഇനിയും താഴെ എത്തിയില്ല എന്ന തോന്നുന്നു ഞാൻ ഒന്ന് ചുറ്റും കണ്ണോടിച്ചു ഇല്ല അവൾ ഇനിയും എത്തിയില്ല….. അവിടെ ഇരുന്ന് നിക്കിയോടും അച്ഛനോടും വർത്തമാനം പറഞ്ഞിരുന്നു…..

കുറച്ച് കഴിഞ്ഞപ്പോൾ അവൾ വന്നു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നേരെ അടുക്കളയിലേക്ക് പോയി….. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്ന ഫുഡ് ഒക്കെ വിളമ്പി തന്നു….. കുറെ ചിക്കൻ ഐറ്റംസ് ഉണ്ടായിരുന്നു….. അതൊക്കെ തട്ടി വിട്ട്….. കിടക്കാൻ പോയി….. 5 അരക്ക് അലാറം വച്ചിട്ടാണ് കിടന്നത് അതുകൊണ്ട് വേഗം എഴുന്നേറ്റ് കുളിച് ഒരു ദാവണി ഉടുത്ത താഴേക്ക് പോയി….. അമ്മ അടുക്കളയിൽ നല്ല പണിയിൽ ആണ്….. അമ്മേ…….. അമ്മ അത്ഭുതത്തോടെ എന്നെ നോക്കുകയാ….. എന്താ അമ്മേ ഇങ്ങനെ നോക്കുന്നെ….. എന്നെ ആദ്യമായിട്ടാണോ കാണുന്നെ….. അതേല്ലോ എന്റെ മോളെ ഈ സമയത്ത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്….. ഈ….. 😬😬….. ഇങ്ങനെ ചളി പറയാതെ അമ്മേ ഞാൻ ഇപ്പൊ കുളിചിനത്രെ….. അല്ല എന്റെ മോള് രാവിലെ തന്നെ കുളിച്ചിട്ട് എങ്ങോട്ടാ പോകുന്നെ….. അമ്പലത്തിലേക്ക്….. ഞാൻ വേഗം പോയിട്ട് വരാം നിക്കിയെ വിളിച്ചാൽ അവൻ ഇത്ര രാവിലെ എന്തായാലും വരില്ല അതുകൊണ്ട് ഞാൻ ഒറ്റക്ക് പോയിക്കോളാം….. ആ എന്നാ പെട്ടെന്ന് പോയിട്ട് വാ….. ഞാൻ വേഗം അമ്മയോട് പറഞ്ഞു അമ്പലത്തിലേക്ക് പോയി…..

നടക്കാനുള്ള ദൂരം മാത്രമേ ഉള്ളു പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലേക്ക്….. ഞാൻ ധാവണിയുടെ തുമ്പും പിടിച്ചു നടന്നു….. അമ്പലത്തിൽ എത്തിയാൽ പിന്നെ മനസ്സിൽ ഒരു കുളിരാണ്….. എല്ലാ ദുഖങ്ങളും മറന്ന് മനസ്സ് ഒന്ന് ശാന്തം ആകുന്നത് ഇവിടുത്തെ ദേവിയുടെ തിരുനടയിൽ എത്തുമ്പോഴാണ്….. എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു അമ്പലത്തിൽ ഒരു വട്ടം വലവും വച്ച് ഞാൻ കുറച്ച് സമയം ആൽമരത്തിന്റെ അടുത്ത പോയി ഇരുന്നു….. ഒരു കൂട്ടം പ്രാവുകൾ അവിടെ പാറി കളിക്കുന്നുണ്ടായിരുന്നു അവരെ നോക്കി ഇരുന്ന് സമയം പോയത് അറിഞ്ഞില്ല….. കുറച്ച് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങി….. നിക്കി ഇനിയും എഴുന്നേറ്റില്ല അച്ഛൻ പത്രം വായിക്കുന്നുണ്ടായിരുന്നു അച്ഛനോട് കുറച്ച് നേരം സംസാരിച്ചു മുകളിലേക്ക് പോയി….. ആ കാലമാടൻ ഇനിയും എഴുന്നേറ്റില്ലേ….. ഡോർ തുറന്നിട്ടാണ് ഇല്ലേ ഞാൻ വെറുതെ ഒന്ന് എത്തി നോക്കി അവിടെ കണ്ടില്ല….. ബ്റാത്രൂമില് ആയിരിക്കും എന്ന വിചാരിച്ച ഞാൻ ടെറസിലേക്ക് പോയി….. എന്റെ കണ്ണാ എന്താ ഇത് ഇയാൾക്ക് ഇത്രയും മസിൽ ഒക്കെ ഉണ്ടോ….. നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലേ…..

ഹരി സർ ടെറസിൽ എക്‌സൈസ് ചെയുകയാ….. മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട് കൈ ഇല്ലാത്ത ബനിയനും ഇട്ട് പുഷ് അപ്പ്‌ എടുക്കുകയാ….. ഞാൻ സർനെ നോക്കി നിന്നു….. പെട്ടെന്ന് സർ എന്നെ നോക്കി….. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി പോയി….. സർ വേഗം എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….. എനിക്ക് ആണെങ്കിൽ വിറച്ചിട്ട ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല….. സർ എന്റെ അടുത്തേക്ക് വരുമ്പോൾ ഞാൻ പുറകോട്ട് നടന്നു തുടങ്ങി അവസാനം ചുമരിൽ തട്ടി നിന്നു….. നി എന്താ ഇവിടുന്ന് നോക്കുന്നെ….. അത് ഞാൻ… ഞാൻ….. നിനക്ക് എന്നോട് സംസാരിക്കുമ്പോൾ മാത്രം എന്താ വിക്ക് വരുന്നത്….. ഇയാളെ കാണുമ്പോൾ തന്നെ എന്റെ നെഞ്ചിൽ ചെണ്ട മേളം തുടങ്ങും….. പിന്നെ എങ്ങനെയാ ഞാൻ വിക്കാതെ സംസാരിക്കുവാ….. എനിക്ക് പോകണം….. അതിന് ഞാൻ നിന്നോട് പോകേണ്ട എന്ന പറഞ്ഞില്ലല്ലോ….. ശെരിയാണല്ലോ….. ഞാൻ നിന്നെ പിടിച്ചു വച്ചിട്ടില്ല….. പിന്നെ നി എന്താ പോകാതെ….. ഇയാൾ ഇങ്ങനെ നോക്കുമ്പോൾ എനിക്ക് ആ കണ്ണിലേക്കു തന്നെ നോക്കാൻ തോന്നുകയാ….. എനിക്ക് പോകാനും തോന്നുന്നില്ല….. പക്ഷേ പോകാതിരിക്കാൻ കഴിയില്ലല്ലോ….. അത് ഞാൻ പോവുകയാ….. ന്ന് പറഞ്ഞു വേഗം എസ്‌കേപ്പ് ആകാൻ നോക്കി…..

എവിടെ നോ രക്ഷ അയാൾ എന്റെ മുന്നിൽ തടസം ആയി നിന്നു….. എനിക്ക് പോകണം….. പോയിക്കോ….. മുന്നിൽ നിന്ന് മാറി നിൽക്കുന്ന എന്നാൽ അല്ലേ എനിക്ക് പോകാൻ കഴിയൂ….. ഓ വിക്കാതെ സംസാരിക്കാൻ ഒക്കെ അറിയാം അല്ലേ….. എനിക്ക് വിക്ക് ഒന്നുമില്ല….. ആ അത് ഞാൻ കുറെ കണ്ടതാണല്ലോ….. ഞാൻ അയാളെ ഒന്ന് തള്ളി ഓടാൻ നോക്കി….. പക്ഷേ അയാൾ എന്റെ ധാവണിയുടെ തുമ്പിൽ പിടത്തമിട്ടു….. ദേ എന്റെ ധാവണിയിൽ നിന്ന് കൈ എടുക്ക് എനിക്ക് പോകണം….. അങ്ങനെ ഇപ്പൊ എന്നെ തള്ളി ഇട്ടിട്ട് നിന്ന് പോകേണ്ട….. എനിക്ക് ആണെങ്കിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല ഞാൻ സർവ ശക്തിയുമെടുത്ത വലിക്കാൻ നോക്കി….. പക്ഷേ എന്റെ നിർഭാഗ്യം എന്ന പറയട്ടെ….. അയാൾ എന്നിട്ടും പിടി വിട്ടില്ല….. പക്ഷേ ഞാൻ കുത്തി വച്ച് എന്റെ പിൻ പൊട്ടി പോയി….. എന്നാലും ഞാൻ സാരീ ശെരിക്കും പിടിച്ചത് കൊണ്ട് അഴിഞ്ഞു വീണില്ല….. സർ പ്ലീസ് എനിക്ക് പോകണം….. പോകാലോ അതിനുമുമ്പ് ചെറിയ ഒരു ശിക്ഷ….. ശിക്ഷയോ എന്തിന്….. എന്നെ തള്ളി ഇടാൻ നോക്കിയില്ലേ….. അത് പിന്നെ എന്നെ പോകാൻ അനുവദിക്കാത്തത് കൊണ്ടല്ലേ….. അതൊന്നും ഒരു എസ്ക്യൂസ്‌ അല്ല….. എന്ന പറഞ്ഞു സർ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി ഇപ്പൊ എനിക്ക് പുറകോട്ട് പോകാൻ കഴിയില്ലല്ലോ കാരണം ധാവണിയുടെ ഒരു അറ്റം അയാളുടെ കയ്യിൽ അല്ലേ….. ഞാൻ അനങ്ങാതെ അവിടെ തന്നെ നിന്നു….. സർ എന്റെ അടുത്തേക്ക് വന്നു….. പിൻ പൊട്ടിയത് കൊണ്ട് ഞാൻ എന്റെ കൈ അവിടെ പിടിച്ചിരുന്നത് സർ മാറ്റി….. തുടരും…..