17/04/2026

ചാരുത : ഭാഗം 06

രചന – ശ്രീമിഴി

അത് ശരിയാടാ മണി വെറുതെ അടി വാങ്ങണ്ട എന്നും പറഞ്ഞു ഭദ്രൻ കവിള് തലോടി അവനെ ഞാൻ വെറുതെ വിടില്ല നീ നോക്കിക്കോ അവളെ എന്റെ കയ്യിൽ ആദ്യം കിട്ടട്ടെ എന്നിട്ട് മതി ബാക്കിയൊക്കെ അതിനു ശേഷം എന്നും പറഞ്ഞു ഭദ്രൻ വണ്ടിയിൽ കയറി

നീ വാ മണി നമുക്ക് അമ്മായി തള്ളയെ കണ്ടിട്ട് വരാം മോളെ സുരക്ഷിതമായി നാട് കടത്തിയത് അല്ലെ നമുക്ക് ഒന്ന് കണ്ടിട്ട് വരാം നീ വാടാ

വരൂ വാ ആശാനേ എന്നും പറഞ്ഞു മണി വണ്ടിയിൽ ഓടി കയറി

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മോള് പേടിച്ചു പോയോ അവൻ അങ്ങനെ വലിയ ദേഷ്യകാരൻ ഒന്നും അല്ല മോളെ അവന്റെ അനിയന്റെ കാര്യം വരുമ്പോ അങ്ങനെ തന്നെയാ അവൻ പറയുന്നത് കേട്ടില്ലെങ്കിൽ പിന്നെ പുകിലായി

ആന്റിടെ മോനാ അല്ലെ

അതെ എന്റെ മൂത്ത മോനാ ശിവൻ പിന്നെ
ആന്റി അല്ലാട്ടോ കുട്ടിക്ക് എന്നെ അമ്മെന്നു വിളിക്കാം

ഞാൻ അത്

എന്റെ മോള് ഒന്നും പറയണ്ട ഈ അമ്മക്ക് മോളെ പോലെ തന്നെയാ ചാരു എന്നും പറഞ്ഞു ലത ചാരുവിന്റെ നെറ്റിയിൽ മുത്തി

എന്റെ കുട്ടിക്ക് ആരും ഇല്ലെന്നു സിസ്റ്റർ പറഞ്ഞു സത്യം ആണോ

അതേയെന്നു ചാരു തല അനക്കി

“” എന്തോ ആരോടും ഒന്നും പറയാൻ തോന്നിയില്ല എന്റെ സങ്കടം എന്നിൽ തന്നെ ഒതുങ്ങട്ടെ””

ശിവനോട് ഞാൻ പോകാൻ പറയട്ടെ ഇല്ലേ ചെക്കൻ എന്നേം കാത്തു നില്കും

അമ്മ പോയിക്കോ നാളെ വന്ന മതി

അത് വേണ്ട ഞാൻ നിന്നോളം എന്റെ മനുകുട്ടന് പറ്റിയ ഒരു അബദ്ധം ആണ് മോളുടെഇപ്പോഴ്ത്തെ അവസ്ഥ അത് കണ്ടില്ലെന്നു നടിച്ചു പോവാൻ മാത്രം ദുഷ്ട അല്ല മോളെ അമ്മ. ഇന്നലെ അവൻ ഉണ്ടായിരുന്നു ഇവിടെ

ആര്

ശിവൻ
പാവം ഇന്നലെ ഉറങ്ങിയെന്നു തോന്നുന്നില്ല

എല്ലാർക്കും ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ

അങ്ങനെ ഒന്നും കരുതണ്ട മോള് കുറച്ചു നേരം ഉറങ്ങിക്കോ ഷീണം ഉണ്ടാവും എന്നും പറഞ്ഞു ലത ചരുവിനോട് ചേർന്ന് ഇരുന്നു ചാരുവിന്റെ തലയിൽ തലോടി
ഒരു കുഞ്ഞ് എന്നാ പോലെ ലതയോട് ചേർന്ന് കിടന്നു ചാരു
“”ഒരു ദിവസത്തെ പരിചയം ആണെങ്കിലും വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു ഈ അമ്മയോട് അമ്മ തരുന്നഈ സ്നേഹത്തോട് ”

ചാരു മെല്ലെ ഉറക്കത്തിലേക്കു വാഴുതി വീണു
ചാരു ഉറങ്ങി എന്ന് കണ്ടതും ലത മെല്ലെ എഴുന്നേറ്റു
പുറത്തേക്കു നടന്നു പുറത്തു ഇരിക്കുന്ന മനുവിനെ കണ്ടതും മനുവിന്റെ അടുത്തേക്കു ചെന്നു ലത

ശിവൻ എവിടെ മനു

ഏട്ടൻ വീട്ടിലേക്കു പോയി കുളിച്ചു ഡ്രസ്സ്‌ മാറി വരാന്നു പറഞ്ഞു

അത് എന്തിനാ അവൻ ഇങ്ങോട്ട് വരുന്നേ ഞാൻ നിന്നോളം ഇവിടെ

ആര് നിന്നാലും ഞാൻ നിൽക്കുന്നില്ല എന്താ പോരെ

നീ ശിവനെ വിളിച്ചു പറ വരണ്ട എന്ന് എന്നിട്ട് നീയും പോയിക്കോ ഇനിയും നിന്ന വൈകും

മനു ശിവനെ വിളിക്കാൻ ഫോൺഎടുത്തു നമ്പർ ഡയൽ ചെയ്യ്തു ചെവിയോട് ചേർത്തു മുന്നോട്ടു നടന്നു അപ്പൊ കണ്ടു ദുരെ നിന്നും നടന്നു വരുന്ന ശിവനെ
ദേ ഏട്ടൻ വരുന്നു അമ്മ ഇനി ഏട്ടനോട് തന്നെ പറഞ്ഞോ എന്നും പറഞ്ഞു മനു ശിവന്റെ അടുത്തേക്കു നടന്നു

ഏട്ടാ ഞാൻ ഏട്ടനെ വിളിക്കാൻ ഫോൺ എടുത്താതെ ഉള്ളു

എന്താ

അമ്മ പറഞ്ഞു വിളിക്കാൻ

എന്താ അമ്മേ

ഞാൻ ഇവിടെ നിന്നോളം ശിവ നീ പിന്നെ എന്തിനാ ഇങ്ങോട്ട് വന്നേ വീട്ടിൽ തന്നെ നിന്ന പോരായിരുന്നോ

അഹ് നല്ല കാര്യം രണ്ടു കാലിനും നല്ല വേദന എന്നുംപറഞ്ഞു വീട്ടിൽ വന്നു കിടക്കൻ അല്ലെ അത് വേണ്ട അമ്മ വീട്ടിൽ പോയിക്കോ ഞാൻ നിന്നോളം

വേണ്ട മോനെ എനിക്ക് ഇപ്പൊ കാല് വേദന ഒന്നും ഇല്ല

അത് എനിക്ക് അറിയാം ഇപ്പൊ കാല് വേദന ഇല്ല എന്ന്
അമ്മ ഞാൻ പറയുന്നത് കേട്ട മതി നാളെ ചിലപ്പോൾ ഡിസ്ചാർജ് ആകും

അല്ല ഏട്ടാ ആ പെണ്ണിന്റെ ബന്ധുക്കൾ ആരും വന്നിലെ

അത് ഞാൻ ചോദിക്കാൻ വരുവായിരുന്നു എന്താ അമ്മേ ആ പെണ്ണിന് ആരും ഇല്ലല്ലേ

ഇല്ല ശിവ അതിനു ആരും ഇല്ല

പിന്നെ ആ പെണ്ണ് രാത്രി എവിടെ പോകുന്നതാ

ആവോ അത് ഒന്നും ഞാൻ ചോദിച്ചില്ല

വല്ല ഉഡായിപ്പും ആണോ ഏട്ടാ

ദേ മനു ഒരു അടി തന്നൽ ഉണ്ടല്ലോ അത് നല്ല മോളാ അതിനെ കണ്ടാൽ തന്നെ അറിയാം

ദേ ഏട്ടാ അമ്മ സർട്ടിഫിക്കറ്റ് കൊടുത്തു വേണേൽ ഏട്ടന് ഒരു കൈ നോക്കാം

ഡാ…… ഡാ നീ അമ്മയെ കൂട്ടി പോയെ

ഞാൻ പോണോ മോനെ

എന്റെ അമ്മക്കുട്ടി രാവിലെ വന്നമതി

ശിവ മോനെ ഞാ….ൻ ഒരു കാര്യം പറഞ്ഞ നീ സമ്മദിക്കുമോ

എന്താ അമ്മേ

നാളെ ഡിസ്ചാർജ് ആയാൽ ആ കുട്ടിയെ നമുക്ക് വീട്ടിലേക്കു പോകാം

എനിക്ക് തോന്നി അടുത്തത് അത് തന്നെ ആയിരിക്കും എന്ന്

ഈ അമ്മയ്ക്കു ഇതു എന്തിന്റെ കേടാ ഏട്ടാ

മനു ഞാൻ നിന്നോട് ചോദിച്ചില്ല

മോനെ ശിവ

എന്തേലും ചെയ്യ് ആ പിന്നെ ഈ കോഴിയെ പിടിച്ചു കെട്ടേണ്ടി വരും

ഏട്ടാ…….

പോയെ പോയെ രണ്ടാളും

ഞാൻ എന്നാ പോയി ആ കുട്ടിയെ ശ്രദ്ധിക്കണേ മോനേ

ആ ഞാൻ നോക്കിക്കോളാം അമ്മ പോയിക്കോ

അവര് പോയതും ശിവൻ ഡോർ തുറന്നു അകത്തേക്കു കയറി

ഒരു കുഞ്ഞിനെ പോലെ കിടന്ന് ഉറങ്ങുന്ന പെണ്ണിനെ കണ്ടപ്പോ ശിവനു എന്തെന്ന് ഇല്ലാത്ത വാത്സല്യം തോന്നി അടുത്ത് ചെന്ന് പെണ്ണിനെ തന്നെ നോക്കി നിന്നു

“എന്തൊരു ഭംഗിയാ പെണ്ണെ നിന്റെ ഈ വെള്ളകല്ല് മൂക്കുത്തി എന്നും പറഞ്ഞു ” ശിവൻ ചാരുവിന്റെ മുക്കിലൊന്നു തൊട്ടു
അത് അറിഞ്ഞപോലെ പെണ്ണ് ഒന്ന് അനങ്ങി ശിവൻ ശബ്ദം ഉണ്ടാക്കാതെ അടുത്ത് കണ്ട കസേര വലിച്ചു ബെഡിനോട് ചേർന്ന് ഇരുന്നു ചാരുവിനെ തന്നെ നോക്കി
ഒരു കൊച്ചു സുന്ദരിയാട്ടോ പെണ്ണെ നിന്റെ കൈയിലിരുപ്പ് എന്താണോ എന്തോ അമ്മ പറഞ്ഞു നീ പാവo ആണെന്ന് ആണോ പെണ്ണെ എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി
കയ്യിലും കാലിലും എല്ലാം ഉള്ള മുറിവുകൾ കണ്ടപ്പോ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു വേദന തോന്നി
എന്തായിരിക്കും ഇവളുടെ പേര് ശോ ആരോടും ചോദിച്ചും ഇല്ല ആരും പറഞ്ഞുമില്ല രണ്ടു ദിവസമായി കാണാൻ ആഗ്രഹിച്ച മുഖമായിരുന്നു ഇത് എന്നിട്ടോ കണ്ടത് ഫുൾ കലിപ്പിലും നീ നന്നായി പേടിച്ചു കാണും അല്ലെ സോറിട്ടോ മനുവിനെ കണ്ടപ്പോ ഫുൾ കൺഡ്രോൾ പോയി എന്നും പറഞ്ഞു ചാരുവിനെ തന്നെ കണ്ണെടുക്കതെ നോക്കി ഇരുന്നു ശിവൻ

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഇവിടെ ആരും ഇല്ലേ മണി വിളിയെടാ ആ അമ്മായി തള്ളയെ

അമ്മച്ചി അമ്മച്ചി

ഇവിടെ ആരും ഇല്ലേ മണി തള്ള ചത്തോ

ആരാടാ അത് പുറത്തു നിന്ന് വിളിച്ചു കുവുന്നത്

ആശാനേ ആശാന്റെ അമ്മ

ഈ തള്ളയെ എപ്പോ ഇങ്ങോട്ട് കെട്ടി എടുത്തത്

എന്താടാ കിടന്നു കാറുന്നെ

അത് അമ്മച്ചി ഇവിടുത്തെ അമ്മച്ചിയെ വിളിച്ചത

ഏട്ടത്തി കിടക്കുവാ

അത് എന്താ തള്ളേ അമ്മായി തള്ള ചാവാറായോ

ഫ നശിച്ചവനെ നീ എന്റെ വയറ്റിൽ തന്നെ കുരുത്തത് ആണോ നാറി നീ

ദേ തള്ളേ വായി അടക്കി വച്ചോ കൊല്ലും ഞാൻ

എനിക്ക് അറിയാം നിന്റെ കൈ കൊണ്ട് ആയിരിക്കും എന്റെ മരണം എന്ന്

അറിയാലോ എന്നാ എന്റെ തള്ള പോയി അമ്മായി തള്ളേ ഇങ്ങോട്ട് വിളിച്ചു വാ പിന്നെ വരുമ്പോ രണ്ടു ഗ്ലാസ് എടുത്തോ

അത് നിന്റെ മറ്റൊളോട് പറയടാ നാറി

അവള് നാളെ വരും തള്ളേ അതും കൂടി പറയാനാ വന്നേ

അപ്പോഴേക്കും ജാനകി പുറത്തേക്കു വന്നു

ആശാനേ ദേ അമ്മച്ചി

ഹോ വന്നോ വനമാല ദേ തള്ളേ നിന്റെ മോള് നാളെ ഈ ഭദ്രന്റെ കൂടെ കാണും നീ എത്ര നാട് കടത്തിയാലും ഈ ഭദ്രൻ അവളെ കണ്ട് പിടിക്കും എന്നും പറഞ്ഞു അകത്തേക്കു കയറി ജാനകിയുടെ മുടിക്ക് കുത്തിപിടിച്ചു

വിട് വിടെടാ എന്റെ ഏടത്തിയെ എന്റെ ഈശോര എന്റെ വയറ്റിൽ തന്നെ ജനിച്ചല്ലോ ഈ തല തെറിച്ചവൻ എന്നും പറഞ്ഞു ശാരദ ഭദ്രനെ നെ പിടിച്ചു തള്ളി
ശാരദയുടെ തള്ളലിൽ ഭദ്രൻ ഒന്ന് പുറകോട്ടു വച്ചു പോയി

ആശാനേ വാ പോവാം നമുക്ക് നാട്ടുകാര് കൂടും

വിടെടാ ഈ തള്ളയെ ഞാൻ

ഭദ്രാ വേണ്ട നിനക്ക് അവളെ കിട്ടില്ല

കാണാം നമുക്ക് എന്നും പറഞ്ഞു ഭദ്രൻ പുറത്തേക്കു ഇറങ്ങി നാളെ ഞാൻ വരും നിങ്ങടെ മോളെ കൊണ്ട് കാത്തിരുന്നോ ഇവിടെ

ശാരദേ എന്റെ മോള്

ഇല്ല ഏട്ടത്തി അവള് രക്ഷപെട്ടോളും

എനിക്ക് ഒന്നും അറിയില്ല എന്റെ ഈശോര എന്റെ കുട്ടിയെ കാത്തോളണേ എന്നും പറഞ്ഞു ജാനകി ചുമരോട് ചേർന്നു നിന്നു

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അമ്മേ……….

ചാരുവിന്റെ നിലവിളി കേട്ടതും ശിവൻ ഞെട്ടി എഴുന്നേറ്റു

എന്താ എന്താ താൻ എന്തിനാ നില വിളിക്കുന്നെ

തുടരും🌼