The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന് പഴവും അവിലും എടുത്ത് തിന്നു. അവൾക്ക് പഴം ഇഷ്ടമല്ല. തന്റെ പ്രസാദത്തിൽ നിന്ന് മുന്തിരിയും കൽക്കണ്ടവും എടുത്ത് നൽകി. അവളെത് വാങ്ങിയില്ല.കണ്ണുകളിൽ താഴേക്ക് പടർന്ന കണ്മഷി തള്ള വിരൽ ഉയർത്തി പതിയെ തുടച്ചു.എന്താണ് തനിക്ക് പറ്റിയത്. തൊടരുത് എന്ന് പറയാത്തത് എന്താ… വഴിയിൽ നിന്ന് മാറാൻ പറയാഞ്ഞത് എന്താ… എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും വേദന ഏറ്റു വാങ്ങാൻ.
അവൾക്ക് ഇനിയും ഭ്രാന്ത് വരില്ല എന്ന് അമ്മയ്ക്ക് ഉറപ്പ് ഉണ്ടോഅത് മാത്രം ചെവിയിൽ വന്നലച്ചു. ഒരു നിമിഷം കൊണ്ട് അവൾ ആ കൈകൾ തട്ടി മാറ്റി.
പക്ഷെ അവളുടെ ഇടം കൈ ബലത്തിൽ തന്നെ പിടിച്ചു നിർത്തി അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി.നീയെന്തിനാ എന്റെ പേരിൽ അർച്ചന കഴിപ്പിച്ചേആദിയേട്ടൻ എന്തിനാ എന്റെ പേരിൽ അർച്ചന കഴിപിച്ചേഎനിക്ക് ഇഷ്ടമുള്ളത് കൊണ്ട്അപ്പോ എനിക്കും ഇഷ്ടം ഉള്ളത് കൊണ്ട്
ആണോ അത്രക്ക് ഇഷ്ടാ ശരിക്കും.അവൻ ചെറിയൊരു ചിരിയോടെ ചോദിച്ചു. ചിരിയുണ്ടോ അതോ തന്നെ വീണ്ടും പറ്റിക്കാൻ ആണോ
അവളൊന്നു പതറികൈ വിട് എനിക്ക് പോണം
പൊയ്ക്കോ എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്. ഇത് പോലെ ഇനി നിന്നെ കിട്ടില്ല. വാഎനിക്ക് ഒന്നും സംസാരിക്കാൻ ഇല്ലനീ സംസാരിക്കേണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി .അപ്പോഴേക്കും കൈ പിടിച്ചു അമ്പലകുളത്തിന് നേരെ നടന്നു.
**********
പയിസം ഇറക്കി അതും കൂടെ കൈവെള്ളയിൽ ഒഴിച്ചു രുചിച്ചു നോക്കി അഭികുഞ്ഞോൾ വന്നില്ലേ ദേവു ഇത് വരെഇല്ലേട്ടാഇപ്പോ തന്നെ പത്തു മണി ആയി ഇന് അമ്പലം അടച്ചിട്ടേ വരുള്ളായിരിക്കും
പറയാൻ പറ്റില്ല. ഇന്നാണ് ആദിയേട്ടന്റെ പിറന്നാൾ. രണ്ട് പേരും ഇനി കണ്ടോ എന്ന് അറിയില്ലപറഞ്ഞിട്ട് പെട്ടന്ന് അവൾ നിർത്തിഅഭി അവളെ നോക്കി
എന്തെഅഭിയേട്ട ഇനി അയാൾ എങ്ങാനും അവളെ പിടിച്ചു നിർത്തി കാണും. അയാൾ എന്ത് ചെയ്താലും എതിർക്കാൻ അവൾക്ക് ആകില്ല ഏട്ടാഅഭിയുടെ മുഖം ഒന്ന് വിളറിഅവന്റെ നോട്ടം കണ്ടു അവൾ പിറകിലേക്ക് നോക്കി…. ജീവജീവേട്ടവിളിക്കും മുന്നേ അവൻ ഇറങ്ങി പോയിരുന്നു
അഭിയേട്ടാ കൂടെ ചെല്ല് അവർ തമ്മിൽ കണ്ടാൽ അടി ഉറപ്പാണ്
ഒരു നിമിഷം നിന്നിട്ട് അവൻ ഓടി ജീവയുടെ പിറകിൽ ബൈക്കിൽ ഇരുന്നു.നീ എങ്ങോട്ടാനീ എങ്ങോട്ടാണോ അങ്ങോട്ട് തന്നെഅഭി നീ ഇറങ്ങ്ഇല്ല. നീ വണ്ടി വിട് നേരം പോകുന്നു.ദേഷ്യം പല്ലുകൾക്കൊണ്ട് കടിച്ചു ഞെട്ടിക്കുന്ന ശബ്ദം അവൻ കൃത്യമായി കേട്ടിരുന്നു.
💔💔💔
പറഞ്ഞു കഴിഞ്ഞ് അവൻ അവളെ നോക്കി. നിറഞ്ഞൊഴുകിയ കണ്ണുകൾ ഇടയ്ക്ക് ഇടെ തുടച്ചു മാറ്റുന്നുണ്ട്കുഞ്ഞാ… എന്തേലും പറ മോളെ.അവൾ ഇല്ലെന്ന് തലയാട്ടി..അതെന്താ ഇഷ്ടമല്ലേ എന്നെ
വിശ്വസിക്കാൻ ആകില്ല. ഇപ്പൊ ഇഷ്ടം. ആണെന്ന് പറഞ്ഞതും. കളിപ്പിക്കാൻ ആണെന്ന് പറഞ്ഞാലോ. അവൾ മനസ്സിൽ ഓർത്തു അല്ല…. എനിക്ക് ഇഷ്ടമല്ല. എന്തിനാ ആദിയേട്ട എന്നോട് ഇങ്ങനെ. ഞാൻ എന്ത് ചെയ്തിട്ട. പ്ലീസ് എന്നെ വിട്ടേക്ക് എന്റെ നിഴൽ പോലും ശല്യത്തിനായി വരുന്നില്ലല്ലോ
എനിക്ക്… എനിക്ക് അത്രക് ഇഷ്ടം ആണ്. ജീവനാണ്. വേറെ ആർക്കും വിട്ട് കൊടുക്കാൻ പറ്റുന്നില്ല.കള്ളം… കള്ളമാണ് എന്തിനാ കള്ളം പറഞ്ഞു എന്റെ ജീവിതം. നശിപ്പിക്കുന്നത്അവന് ദേഷ്യം വന്നുഅപ്പോ നിനക്ക്. എന്നെ ഇഷ്ടം അല്ല
അല്ലപിന്നെ ആരെ ആടി നിനക്ക് ഇഷ്ടം അവനെ … ആ അഭിയേയഅതെ. അയാളെ തന്നെ എനിക്ക് ഇഷ്ടംഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു ആദി.താഴെ വീണ് പോയാ പ്രസാദം കൈയിൽ എടുത്തു അതിൽ നിന്ന് ഒരു നുള്ള് കുങ്കുമം വിരലിൽ എടുത്തു
അങ്ങനെ ഇപ്പോ നിന്നെ ഞാൻ വിട്ട് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല ഡി. ഈ ജന്മം നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത് എന്റേത് ആയിരിക്കും.. ദേ ഇപ്പോ ഇവിടെ വെച്ച് നമ്മുടെ വിവാഹം.അവൾക്ക് നേരെ ചെന്ന ആദിയെ ഒന്ന് തടയാൻ അവൾ ശ്രെമിച്ചു. എങ്കിലും കഴിഞ്ഞില്ല.അവന്റെ വിരലുകൾ അവളുടെ നെറുകയേ ചുവപ്പിച്ചുഅവളൊന്നു വിളറി പോയി. അവന്റെ കഴുത്തിൽ കിടന്ന നൂല് പോലെ ഉള്ള ഒരു മാല. അതിൽ ഒരു രുദ്രാക്ഷം തൂങ്ങി ആടിയിരുന്നു.
പണ്ടൊക്കെ ആ മാലയയിൽ നോക്കി നിന്നിട്ടുണ്ട്
എന്തിനാ നോക്കുന്നെ നീആദിയേട്ട ആ മാല എനിക്ക് തരോനിനക്കോ… എന്തിന്നിക്ക് ആ മാല ഒത്തിരി ഇഷ്ടം ആയിഒന്ന് പോടീ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ കഴുത്തിലെ ഇത് ഇട്ടു കൊടുക്കും. ഇതാണ് എന്റെ താലി മാലഅവൻ പണ്ട് പറഞ്ഞത് അവളോർത്തു. ആ ഓർമ്മകൾ അവസാനിക്കും മുന്നേ അവളുടെ കഴുത്തിൽ ആ മാല വീണിരുന്നു.
പതറി പോയാ ഒരു നിമിഷത്തിന് ശേഷം അവളുടെ വലം കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു.
അവനൊരു ചിരിയോടെ അവളെ നോക്കിവേഗം കുളത്തിലേക്ക് ഇരുന്നിട്ട് മുഖവും കുങ്കുമവും കഴുകി കളഞ്ഞു
കണ്ണുകൾ ഒഴുകിയിറങ്ങിയത് അവളുടെ മുഖത്തെ വെള്ളത്തിന് ഒപ്പം താഴോട്ട് ഇറങ്ങിഒരു പുച്ഛത്തോടെ അവനെ നോക്കിഇനിയും എനിക്ക് ഭ്രാന്ത് വരില്ല എന്ന് എനിക്ക് ഉറപ്പ് ഒന്നും ഇല്ല ആദിയേട്ടാ. അങ്ങനെ നിങ്ങൾ മധുമ്മയോട് പറഞ്ഞ നിമിഷം എന്റെ പ്രണയം അവസാനിച്ചു. വിശ്വാസമില്ലാത്ത ഒരാൾക്ക് ഒപ്പം ജീവിക്കാൻ ആകില്ല .നിങ്ങളെ മറക്കാൻ എനിക്ക് ആകില്ല. ഇവിടെ ഉണ്ടാകും.അവൾ നെഞ്ചിൽ കൈ വെച്ചു പറഞ്ഞുഎല്ലാം അറിഞ്ഞ് എന്നെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചവൻ ആണ് എന്റെ അഭിയേട്ടൻ.ഈ ജന്മം ഇങ്ങനെ പോകട്ടെ അടുത്ത ജന്മം ആരെയും സ്നേഹിക്കാതെ ഇരിക്കാൻ ഞാൻ ശ്രെമിച്ചോളാം.
അവൾ കഴുത്തിൽ കിടന്നു മാല ഊരിയെടുക്കാൻ തുടങ്ങിയ നിമിഷം ആണ്.കുഞ്ഞോളെദേഷ്യം പിടിച്ച ആ വിളിഅവൾ ഞെട്ടലോടെ മുകളിലേക്ക് നോക്കി
ഏട്ടൻ…..കൂടെ അഭിയേട്ടനുംജീവ ദേഷ്യത്തോടെ ആദിക്ക് അരികിലേക്ക് നീങ്ങി പക്ഷെ അഭി അവനു വട്ടം പിടിച്ചുജീവ വേണ്ട പറയുന്ന കേൾക്ക്.
നീ കുഞ്ഞോളെ കൊണ്ട് പോ..വിടാടാ ഇവനോട് രണ്ട് വർത്താനം പറഞ്ഞില്ലേ.എനിക്ക് സമാധാനം കിട്ടില്ല.അവന്റെ കൈ തട്ടി തെറിപ്പിച്ചു ആദിക്ക് അരികിൽ എത്തി. ഒരു കൈ നീട്ടി ജനനിയെ പിടിച്ചു തന്നോട് ചേർത്തി.നിനക്ക് തട്ടി കളിക്കാൻ ഉള്ള പാവയല്ല ഡാ എന്റെ കുഞോൾ അങ്ങനെ നിനക്ക് തോന്നിയെങ്കിൽ അത് നീ മാറ്റിക്കോ. എല്ലാം അറിഞ്ഞു അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചവൻ ആണെടാ എന്റെ അഭി. ഒത്തിരി വേദന തോന്നുന്നുണ്ട്. എ….. എന്നാലും… പറയാ ഇനി ഇപ്പൊ അവന് വേണ്ട എന്ന് പറഞ്ഞപോലും നിനക്ക് ഞാൻ ഇവളെ തരില്ല
അവളെയും കൂട്ടി അവൻ പടികൾ കേറി മുകളിൽ എത്തി ഒന്ന് തിരിഞ്ഞു നോക്കനീ വരുന്നില്ലേ
വരാം നീ പൊയ്ക്കോ ഞാൻ ഇവനോട് പിന്നെ സംസാരിക്കട്ടെഅവനെ നോക്കി തലയാട്ടി ജനനിയെകൊണ്ട് പോന്നു.
💔💔💔
വീട്ടിൽ എത്തിയ പാടെ അവൾ ഡ്രെസ് മാറാൻ കയറി. മുഖം അമർത്തി തുടച്ചു കുറച്ചു പൗഡർ ഇട്ടു. ഒരു ചെറിയ പൊട്ടും തൊട്ടു ഒന്ന് ചിരിചു.
അമ്മ ഒന്നും അറിയണ്ട എന്ന് വീട്ടിലേക്ക് കേറുമ്പോഴേ പറഞ്ഞതാണ്. അത് കൊണ്ട് മുഖം ചിരിച്ചേ പറ്റൂ.ഒരു ചുരിദാർ എടുത്തിട്ട് പോകാൻ തുടങ്ങുമ്പോൾ ആണ് കഴുത്തിലെ മാലയിലേക്ക് കണ്ണുകൾ നീങ്ങിയത്. അവൾ അതിൽ വിരലോടിച്ചു. എന്തോ അഴിച്ചെടുക്കാൻ തോന്നുന്നില്ല.പക്ഷെ ഈ മാല കഴുത്തിൽ ഇട്ട് എങ്ങനെ ആണ് അഭിയേട്ടന് മുന്നിൽ തകകുനിക്കാൻ പറ്റുന്നത്.അവളത് ആരും കാണാത്ത പോലെ കഴുത്തിൽ ഒളിപ്പിച്ചു വെചു.
അമ്മേ കഴിക്കാം വിശക്കുന്നു.ആ കഴിക്കാം നീ എന്താ നേരം വൈകിവെറുതെ ആ അമ്പലകുളത്തിൽ
ഉം കെട്ടിച്ചു വിടാൻ ആയി എന്നിട്ട് കുട്ടിക്കളി മാറിയിട്ടില്ല ഇത് വരെഅവൾ ചെറുതായ് ഒന്ന് ചിരിച്ചു.വാ… ദേവു എവിടെഉണ്ടായിരുന്നു. മുറിയിൽ ഉണ്ടായിരുന്നു വിളിക്കാംഅവൾ മുറിക്കു അരികെ എത്തുമ്പോഴേക്കും അത് തുറന്നു.
അമ്പലത്തിൽ പോയ വിശേഷങ്ങൾ പറയുകയായിരുന്നു ജീവ അവളോട്.ആ ഞാൻ നിങ്ങളെ ചായ കുടിക്കാൻ വിളിക്കാൻ വരായിരുന്നു.
അമ്മ വന്നോ ടാആവാഅവളുടെ തോളിൽ കൈ ഇട്ട് അവർ അകത്തേക്ക് നടന്നു
അഭിയേട്ടൻ വന്നില്ലലോ.വന്നോളും.എല്ലാവർക്കും ചായ വിളമ്പിയ നേരത്താണ് അഭി വന്നത്.വാടാ കഴിക്കാംഅവൻ ഒരു കള്ള ചിരിയോടെ ജനനിയെ നോക്കിഎന്താ ഒരു ഇളി. എന്റെ ദൈവമേ ഇനി മാലയിട്ട് തന്ന കാര്യം എങ്ങാനും കാലമാടൻ പറഞ്ഞു കാണോഎനിക്കും കൂടെ ഇട്ടേക്കു ദേവുഅവൾ അവനും കൂടെ ഇട്ടു. ഭക്ഷണം കഴിക്കുമ്പോഴും ഇടയ്ക്ക് ഇടയ്ക്ക് അവൾക്ക് മനസിലാകും വിധം നോട്ടമെറിഞ്ഞു.എന്റെ ദൈവമേ. നാളിന്ന് വരെ അഭിയേട്ടൻ ഇങ്ങനെ നോക്കിയിട്ടില്ല തന്നെ പിന്നെ ഇപ്പോ എന്താ.
അവൾ ആലോചനയോടെ നടന്നു.പിറന്നാൾ ആയതു കൊണ്ട് അവളെ അടുക്കളയിൽ കയറ്റിയില്ല.ചുമ്മാ അങ്ങനെ നടക്കുമ്പോൾ ആണ് അഭിയും കൂടെ വന്നത്.അവനെ കണ്ടപ്പോൾ കണ്ണുകൾ കൂർപിച്ച് ഒന്ന് നോക്കിഎന്താടി നോക്കി പേടിപ്പിക്കുന്നെഅഭിയേട്ടൻ എന്താ പതിവില്ലാതെ ഒരു ചിരിയും നോട്ടവും ഒക്കെ
ഞാൻ കെട്ടാൻ പോകുന്നെ പെണ്ണിനെ അല്ലെ നോക്കിയേഅത് പറഞ്ഞപ്പോൾ അവളുടെ നെഞ്ചോന്ന് പിടഞ്ഞു.എന്തെ നാക്ക് ഇറങ്ങി പോയാ നിന്റെഅവൾ മിണ്ടിയില്ലനീ വന്നേ ഒരു കൂട്ടം പറയാൻ ഉണ്ട്അവളെ കൂട്ടി തൊടിന്റെ വാക്കിൽ പോയി ഇരുന്നു. സൈഡ് കെട്ടിയത് കൊണ്ട് നല്ല സുഖമായി ഇരിക്കാം. അവൾ കാലുകൾ വെള്ളത്തിലേക്ക് ഇട്ട് ഇരുന്നു
നിനക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതം ആണോ ടിഅവൾ വെറുതെ അവനെ നോക്കി
ആണോഅവൾ അതെ എന്ന് തലയാട്ടി
എന്റെ ഭാര്യ ശരീരം കൊണ്ട് മാത്രം അല്ല മനസ് കൊണ്ടും എന്റെ ആയിരിക്കണം. ആ മനസ്സിൽ ഞാൻ മാത്രേ പാടുള്ളു എന്ന് എനിക്ക് നിർബന്ധം ഉണ്ട്അവൾ മിണ്ടിയില്ലഡീ നിന്നോട്ഞാൻ.. ഞാൻ അല്ലെന്ന് പറഞ്ഞാൽ വിഷമാവോഞാൻ ഇപ്പോ എന്താ നിന്നോട് പറഞ്ഞത്. ഉം…. നോക്ക് നിനക്ക് അവനെ ഇപ്പോഴും ഇഷ്ടം ആണല്ലഉംപിന്നെ എന്താ എന്നോട് അത് പറയാതെ ഇരിക്കുന്നെപറയണം എന്ന് കരുതിയതാണ് പക്ഷെ കല്യാണം മുടക്കാൻ വേറേ കാരണം ഒന്നും ഇല്ലാലോ.
ഹംഅവൻ ചിരിയോടെ അവളെ നോക്കിആദിയേട്ടൻ എന്താ പറഞ്ഞെഅതൊ… എന്നെ കൊന്നിട്ടായാലും കല്യാണം മുടക്കും എന്ന്. നിന്നെ ആർക്കും വിട്ട് കൊടുക്കില്ല എന്ന്അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ ഒന്ന് നോക്കി.