രചന – ആയിഷ അക്ബർ
അവൻ പോകും വരെ അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല…….
ഹോ… എന്ത് ഭംഗിയാ കാണാൻ..
സിനിമയിൽ കാണുന്ന അത് പോലെ തന്നെ….
ലച്ചു അതും പറഞ്ഞു അകത്തേക്ക് വന്നതും നന്ദ പതിയെ എഴുന്നേറ്റു……
ലയയുടെ കണ്ണിലെ നഷ്ട ബോധം തനിക്ക് വ്യക്തമാണ്…….
എങ്കി ശെരി…. ഞാനിറങ്ങട്ടെ….
അതും പറഞ്ഞൊരു പുഞ്ചിരിയോടെ നന്ദ ഇറങ്ങി……
ആ വീടിനു മുമ്പിലെത്തിയപ്പോൾ അവൾ തല കുനിച്ചെങ്കിലും ഗോപിക അവളെ വ്യക്തമായി കണ്ടിരുന്നു…….
അവൾ ഭാനുമതിയെ യൊന്നു തോണ്ടി……
അവരുടെ മുഖവും അവളെ കണ്ട് വലിഞ്ഞു മുറുകി…….
അതേയ്….. ഒന്ന് നിന്നേ…..
ഗോപിക പിറകിൽ നിന്ന് വിളിച്ചതും നന്ദ ഒന്ന് നിശ്ചലയായി…..
ഏട്ടൻ തന്നെ വേണ്ടാന്നിട്ട് കൊണ്ട് കളഞ്ഞതല്ലേ….
പിന്നെന്താ ഈ വഴിയെ….
ഗോപിക പുച്ഛത്തോടെ അത് ചോദിച്ചതും നന്ദക്ക് ദേഷ്യം വന്നിരുന്നു…
അവളൊന്നു തിരിഞ്ഞു….
ഈ വഴി ഏട്ടൻ പെങ്ങളുടെ പേരിലേക്ക് വാങ്ങി യത് ഞാ നറിഞ്ഞില്ലല്ലോ …
അവളുടെ മുഖത്ത് നോക്കി പുച്ഛത്തോടെ യത് പറയുമ്പോൾ ഗോപികയുടെ മുഖം പെട്ടെന്ന് മാറി……
എന്റെ ഏട്ടന്റെ കുറെ അന്നം തിന്നവളല്ലെടി നീ……
ഗോപിക ഒരു തരം അഹങ്കാരത്തോടെ അത് ചോദിക്കുമ്പോൾ നന്ദ അവളിലേക്കൊന്ന് നോക്കി……
ഏട്ടനോ…. അതെപ്പോ മുതൽ…..
ഭ്രാന്തൻ ഒന്നിനും കൊള്ളാത്തവൻ ഒക്കെയായിരുന്നവൻ ഏട്ടനായത് എപ്പോ മുതലാണെന്ന് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം……
പണവും പ്രശസ്തിയും വന്നപ്പോഴായിരിക്കും അല്ലെ…..
നന്ദ എടുത്തടിച്ചത് പോലെ അത് ചോദിച്ചതും ഭാനു മതിയും ഗോപികയും ഒരു പോലെ നാണം കെട്ടിരുന്നു…….
അവർക്കെന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു…..
കാരണം…. തങ്ങളുടെ വീട്ടിൽ സംഭവിച്ചതെല്ലാം അറിയുന്ന ഒരാൾ കൂടി യുണ്ടെന്ന് അവരപ്പോഴയിരുന്നു ഓർത്തത് തന്നെ…..
എടി…..പഴയ പോലെ ഏട്ടനെ കിട്ടുമെന്ന് കരുതിയുള്ള വരവാണിതെങ്കിൽ ആ പൂതി മനസ്സിൽ വെച്ചാൽ മതി…
ഏട്ടന്റെ വിവാഹം ഏകദേശം ഉറച്ചിരിക്കുകയാണ്….
സിനിമയിലെ ഏതോ വലിയ പ്രൊഡ്യൂസറിന്റെ മോളാണ്……
ഗോപിക ഗൗരവത്തോടെ അത് പറഞ്ഞതും നന്ദയുടെ ഉള്ളൊന്ന് പൊള്ളി….
പക്ഷെ അവളത് പുറമെ കാണിച്ചില്ല….
കല്യാണം ഉറപ്പിച്ചിട്ടല്ലേയുള്ളു….
ഞങ്ങളുടെ വിവാഹം തന്നെ ഒരു തവണ കഴിഞ്ഞതാ…..
നന്ദ ചിരിച്ചു കൊണ്ടതും കൂടി പറഞ്ഞതും അവരിരുവർക്കും ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
നന്ദ പിന്നീടവരോടൊന്നും പറയാൻ നിന്നില്ല…
അവരിൽ നിന്നും നടന്നകലുമ്പോൾ കണ്ണുകൾ എന്തിനോ നിറഞ്ഞു തുടങ്ങിയിരുന്നു….
നീയെന്തിനാ കല്യാണം ഉറച്ചെന്നൊക്കെ കള്ളം പറഞ്ഞത്…..
നന്ദ പോയ പിറകെയാണ് ഭാനു ഗോപുവിനോടത് ചോദിച്ചത്…..
പിന്നെന്താ പറയാ…..
അവളെങ്ങാനും വന്നത് ഏട്ടനെ തേടിയാണെങ്കിലോ….
എല്ലാം അറിയുന്നത് അവൾക്കാണെന്ന് അറിയാല്ലോ……
അല്ലെങ്കിൽ തന്നെ പഴയതൊന്നും ഏട്ടൻ ഓർത്തെടുക്കാതിരിക്കാൻ ദൈവത്തോട് അങ്ങേയറ്റം പ്രാർത്ഥിക്കുകയാണ് ഞാൻ…..
അതിനിടയിൽ ഇവൾ വന്നാലോ…..
നമ്മൾ ഏട്ടനെ പറയുമ്പോഴും അവളായിരുന്നു അവന്റെ ക്കൂടെ നിന്നതെന്ന് മറക്കേണ്ട…
ഗോപിക ഒരു പ്രയാസത്തോടെ അത് പറയുമ്പോൾ അത് ശെരിയാണെന്ന് തോന്നിയത് കൊണ്ട് തന്നെ ഭാനുമതി നിശബ്ദയായി…..
ഏട്ടന്റെ മനസ്സിൽ നിന്നവളെ എത്രത്തോളം അകറ്റാൻ പറ്റുമെന്ന് ഞാനും നോക്കട്ടെ…..
ഗോപിക അത് പറയുമ്പോൾ മനസ്സിൽ പല കണക്ക് കൂട്ടലുകളും നെയ്തിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഏട്ടാ….ഉറങ്ങുവാണോ….
ചാരു കസേരയിൽ മിഴികളടച്ചു കിടക്കുന്നവന്റെ അടുത്ത് വന്നു ഗോപികയത് ചോദിക്കുമ്പോൾ ഏറെ സ്നേഹമുള്ളൊരു അനിയത്തിയാവാൻ അവൾ ശ്രമിക്കുന്നത് കാൺകെ സഞ്ജുവിന് പുച്ഛം തോന്നി…..
അവൾക്ക് പിറകിൽ തന്നെ ഭാനുമതിയുമുണ്ടായിരുന്നു……
മ്മ്….. അവൻ അലസമായോന്ന് മൂളി….
എന്താ മോനെ ഇത്ര നേരത്തെ ഉറങ്ങുന്നത്….
വയ്യായ്ക വല്ലോം ഉണ്ടോ…..
ഭാനുമതി സ്നേഹത്തിൽ ചാലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ സഞ്ജു ഒന്നും മിണ്ടിയില്ല….
അവരോ ട് സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ അവൻ കണ്ണുകൾ വീണ്ടും ഇറുക്കെ ചിമ്മി…..
എങ്ങനെ അവളെ കുറിച് തുറന്ന് പറഞ്ഞു തുടങ്ങുമെന്നറിയാതെ ഗോപിക അങ്ങനെ നിന്നു….
എന്തെങ്കിലും ഒരു സംസാരത്തിൽ നിന്നാണെങ്കിൽ അവളിലേക്ക് വാക്കുകൾ തിരിച്ചു വെട്ടിക്കാമായിരുന്നു….
എന്നാൽ അവനൊന്നും മിണ്ടാത്ത സ്ഥിതിക്ക് എങ്ങനെ……
അവൾ ഭാനുവിലേക്കൊന്ന് നോക്കി…..
ഓരോരുത്തർ എന്തൊക്കെ നുണകളാണ് പറഞ്ഞുണ്ടാക്കുന്നതെന്ന് നോക്കണേ……
എങ്കിലും ഭാനുമതി രണ്ടും കല്പ്പിച്ചത് പറഞ്ഞു തുടങ്ങി……
സഞ്ജു കണ്ണുകൾ തുറന്നില്ല….
എന്തെന്ന് ചോദിച്ചതുമില്ല……
ഇന്ന് നമ്മുടെ കൗസല്യേച്ചി ചോദിക്കുവാ……
നിന്റെ ഏട്ടൻ ആ പാവം പെണ്ണിനെ പറ്റിച്ചുണ്ടാക്കിയത് കൊണ്ടല്ലേ സിനിമാ നടന്നായി വിലസുന്നതെന്ന്……
ആ നന്ദ ഏട്ടനെ കുറിച് എന്തൊക്കെയാ പറഞ്ഞു നടക്കുന്നതെന്നറിയുമോ…..
ഗോപിക പറഞ്ഞ ആ പേര് കേട്ടപ്പോൾ തന്നെ സഞ്ജു കണ്ണുകൾ തുറന്നു……
ഗോപികക്ക് സന്തോഷമായി……
തന്റെ വാക്കുകൾ ഏൽക്കുന്നുണ്ടെന്ന് തന്നെ അവൾ വിശ്വസിച്ചു……
അവളെ പറ്റിച്ചു ഏട്ടൻ ഏതാണ്ടൊക്കെയോ പണവും സ്വർണവും ഒക്കെ കൊണ്ട് പോയി എന്നും മറ്റും…….
ഗോപിക അത് പറയുമ്പോൾ അവളെന്താണ് പറയുന്നതെന്ന് പോലും സഞ്ജുവിന് വ്യക്തമായിരുന്നില്ല……
അവൻ എന്തെന്ന ഭാവത്തിൽ ഗോപികയെ നോക്കിയിരിക്കുമ്പോൾ അവൾക്കും ആവേശം കൂടിയിരുന്നു……
പിന്നേ….. ഏട്ടന് ഏതോ ഒരു പ്രൊഡ്യൂസറിന്റെ മകളുമായി എന്തൊക്കെയോ ബന്ധമുണ്ടെന്നും ….. തിരിച്ചു വരാമെന്നു വാക്ക് പറഞ്ഞത് കൊണ്ടാണ് അവൾ വിവാഹം പോലും വേണ്ടെന്ന് വെച്ച് കാത്തിരിക്കുന്നതെന്നുമൊക്കെ പറഞ്ഞു നടക്കുകയാണവൾ…..
ഏട്ടനെ മനപ്പൂർവം കരി വാരി തേക്കാൻ……
ഗോപിക അത് പറഞ് മുഴുവനാക്കും മുമ്പേ സഞ്ജു ഇരുന്നിടത് നിന്നും പെട്ടെന്നെഴുന്നേറ്റു …..
എന്താ…. എന്താ നീയിപ്പോ പറഞ്ഞത്……
സഞ്ജു വല്ലാത്തൊരു ഭാവത്തോടെ അത് ചോദിക്കുമ്പോൾ ഗോപിക ഒന്ന് പേടിച്ചെങ്കിലും അവളത് പുറമെ കാണിച്ചില്ല……
സത്യമാണോ നീ പറഞ്ഞത്….
അതേ ഏട്ടാ…. ഞാൻ സത്യമാ പറഞ്ഞത്..
അവളങ്ങനെയൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്…..
സഞ്ജു പെട്ടെന്നത് ചോദിച്ചതും അവൾ മുഖത്ത് പല വിധ ഭാവങ്ങൾ വരുത്താൻ പ്രയാസപ്പെട്ടു……
ഏയ്…
അതല്ലാ…..
അവനോരൊറ്റ അലർച്ചയായിരുന്നു അവൾക്ക് നേരെ…..
ഒരു നിമിഷമവൾ ഭയന്നു വിറച്ചു…..
അവളുടെ….
അവളുടെ വിവാഹം കഴിഞ്ഞിട്ടില്ലേ……
അവന്റെ ചോദ്യത്തിൽ കലർന്നിരുന്ന ഭാവങ്ങൾ ഗോപികക്കൊരു നിമിഷം വ്യക്തമായത് പോലുമില്ല…..
ഇ…. ഇല്ലാ…..
ഗോപിക അതേ വിറയലോട് കൂടി തന്നെയാണ് പറഞ്ഞത്….
സഞ്ജുവിന് ഒരു നിമിഷം ഹൃദയമോന്നു നിശ്ചലമായത് പോലെ തോന്നിയിരുന്നു…..
കേൾക്കാൻ ആഗ്രഹിച്ച കാര്യമായത് കൊണ്ടോ എന്തോ മനസ്സ് വല്ലാതെ നിറഞ്ഞു തുളുമ്പുന്നുണ്ട്……
ബാനുമതി എന്തെന്ന് മനസ്സിലാവാതെ മാളുവിനെ നോക്കി……..
മാളുവിന്റെയും അവസ്ഥ മറിച്ചായായിരുന്നില്ല….
അവന്റെ കണ്ണുകൾ പെട്ടെന്ന് തിളങ്ങുന്നത് നോക്കി അവരങ്ങനെ നിന്നു….
അമ്മു എന്തിനാണ് കള്ളം പറഞ്ഞതെന്നറിയില്ല…..
ആർക്ക് വേണ്ടിയാണ് പറഞ്ഞതെന്നറിയില്ല….
എന്നാലൊരു കാര്യം വ്യക്തമാണ്…..
തന്നെ പോലെ അവളും കാത്തിരിക്കുകയായിരിക്കും…..
തന്റെ വരവിനായി……..
മനസ്സിലെ സന്തോഷം കൊണ്ട് തന്നേ അവൻ ഇരു കൈകൾ കൊണ്ട് മുഖം പൊത്തി…..
കണ്ണ് നീർ തന്റെ കൈ വീരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നത് നോക്കി ബാനുവും ഗോപികയും പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോൾ സഞ്ജു സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു ……..
(തുടരും)
ഏതൊക്കെയോ പാർട്ട് എന്തൊക്കെയോ ആയിട്ടുണ്ട്…… 🫣
Aysha ആക്ബർ

by