23/04/2026

അനുരാഗി : ഭാഗം 29

രചന : ആയിഷ അക്ബർ

നീലിമയും ആൻസിയും അവനെ കണ്ടോന്ന് പുഞ്ചിരിച്ച ശേഷം വേദയുടെ കയ്യിലിരുന്ന ആദിയെ ഒന്ന് കൊഞ്ചിച്ചു….പരിചയക്കാരെ കണ്ടത് പോൽ അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് വേദയിൽ പറ്റി പ്പിടിച്ചു…..ആദ്യം ചെയറിലേക്കിരുന്നത് ശിവയായിരുന്നു….അവനപ്പുറത്തായുള്ള കസേര വേദക്കായവൻ വലിച്ച് കൊടുത്തതും അവൾ പതിയെ അവിടെയിരുന്നിരുന്നു….ഡോക്ടർക്ക് എന്താ വേണ്ടതെന്നു വെചാൽ ഓർഡർ ചെയ്തോളു…..
അഞ്ചു അല്പം അഭിമാനത്തോടെ തന്നെ പറയുമ്പോൾ നീലിമയും ആൻസിയും അവളെയൊന്ന് അമർത്തി നോക്കി…..

കയ്യിലുള്ള കാശ് അത്ര മേൽ പരിമിത മാണെന്ന ഓർമ വന്നതും അഞ്ചു പെട്ടെന്നൊന്നു ചൂളിപ്പോയിരുന്നു….അവരിൽ നിന്ന് നോട്ടം മാറ്റി അവളങ്ങനെ ഇരിക്കുമ്പോഴും അവൻ കൂടുതലൊന്നും ഓർഡർ ചെയ്യില്ലെന്ന വിശ്വാസം തന്നെയായിരുന്നു അവൾക്ക്….എന്നാൽ അവനാകട്ടെ….എന്തൊക്കെയോ ഓർഡർ ചെയ്ത് കൊണ്ടിരുന്നു….അവനു മാത്രമല്ല….. അവർക്കെല്ലാവർക്കും….ഇത് വരെ കാണുക പോലും ചെയ്യാത്ത ഓരോന്ന് ടേബിളിൽ നിരന്നപ്പോൾ നീലിമയും ആൻസിയും അഞ്ജുവിനെ നോക്കി കണ്ണുരുട്ടി….അഞ്ചു ദയനീയമായി അങ്ങനെയിയുന്നു…..കഴിക്ക്…..എല്ലാവരും കഴിക്കുമ്പോൾ വേദ കഴിക്കാതിരിക്കുന്നത് കണ്ടിട്ടാണ് ശിവ അവളോടായത് പറഞ്ഞത്…..

അവളൊരു കയ്യിൽ ആദിയെ വെച്ച് കഴിക്കുമ്പോൾ ആദി അവളുടെ കവിളിൽ അവന്റെ ചുണ്ടമർത്തുന്നുണ്ടായിരുന്നു…..അവൾ ഇക്കിളി ആയ പോലൊന്നു ചിരിച്ചു…..ശിവ യുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു…..ഇത് വരെ മുഖം കൂർപ്പിച്ചിരുന്ന ആളാണ്‌….നിങ്ങളെ കണ്ടപ്പൊഴാണ് ആ മുഖമൊന്നു വിടർന്നത് ഡോക്ടറെ….നീലിമ ചിരിയോടെ തന്നെ അത് പറയുമ്പോൾ ശിവ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടൊന്നു വേദയിലേക്ക് നോക്കി….നീലിമ അത് പറഞ്ഞതിന്റെ പിടപ്പ് ആ കണ്ണുകളിൽ കാണാം…..അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാത്തത് പോലെ….
അവനും ആ വാക്കുകൾ അത്ര മേൽ തണുപ്പ് നൽകിയിട്ടുണ്ടെന്ന വണ്ണം കണ്ണുകൾ തിളങ്ങി തന്നെ കാണാം….

അവർ രണ്ട് പേരും അതിനു പകരമായി ഒന്നും പറഞ്ഞില്ലെങ്കിൽ കൂടി രണ്ട് പേരിലും ആ വാക്കുകൾ തീർത്ത വികാരങ്ങൾ തെളിഞ്ഞു കാണാമായിരുന്നു….ഡോക്ടർക്ക് ഇനിയെന്താ പ്ലാൻ..ഞാനിവന് കുറച്ചു ഡ്രെസ് എടുക്കണം….
പിന്നെ ഇവന്റേതായ അല്പം പർച്ചേഴ്സ് ഉണ്ട്…..
ആൻസിയുടെ ചോദ്യത്തിന് പുഞ്ചിരിയോടെ അതും പറഞ് അവനെഴുന്നേൽക്കുമ്പോൾ ബില്ല് നോക്കി പഴ്സിൽ നിന്നും ക്യാഷെടുത്തു അതിലേക്ക് വെച്ചിരുന്നു….അയ്യോ…. വേണ്ട ഡോക്ടർ…. ഞങ്ങൾ കൊടുത്തോളാം ….അഞ്ചു അഭിമാനം കളയില്ലെന്ന വണ്ണം അത് പറയുമ്പോൾ ആൻസിയും നീലിമയും അതിനോട് കൂടെ ക്കൂടി……കുഴപ്പമില്ല…. ഇതെന്റെ ട്രീറ്റ്‌ ആയിക്കോട്ടെ……അവൻ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോഴാണ് അവർക്ക് മൂന്ന് പേർക്കും ശ്വാസം നേരെ വീണത്……ഇങ്ങനെ യാണ് പോക്കെങ്കിൽ നല്ലൊരു ട്രീറ്റ്‌ ഡോക്ടർ വൈകാതെ തരേണ്ടി വരുമല്ലോ……

നീലിമ വേദയെയും അവനെയും നോക്കി കളിയാക്കി ചിരിയോടെ പ്രത്യേക ഈണത്തിൽ അത് പറയുമ്പോൾ അവൻ വേദയിലേക്കൊന്ന് നോക്കി….
ആ കണ്ണുകൾ മറ്റെന്തോ ചിന്തയിലാണ്….
അവനത് കേട്ടില്ലെന്ന വണ്ണം നടക്കുമ്പോഴും ഒരിളം ചിരി ചുണ്ടിൽ പതിഞ്ഞിരുന്നു……എന്നാൽ വേദയുടെ ഉള്ളം എന്തിനോ നീറി പ്പുകയുകയായിരുന്നു……ആദിക്ക്…… ഡ്രസ്സ്‌ നോക്കണം…താൻവരുന്നുണ്ടെങ്കിൽ…..കുഞ്ഞിനെ അവന്റെ കയ്യിലേക്ക് കൊടുക്കാനവൾ നിൽക്കുമ്പോഴാണ് അവൻ പതിഞ്ഞ ശബ്‍ദത്തിലത് പറഞ്ഞത്……..

അവൾക്ക് വല്ലാത്ത സന്തോഷം തോന്നി…..
സത്യത്തിൽ അവരെ രണ്ട് പേരെയും പിരിയാൻ തോന്നുന്നില്ല…..അവൾ സമ്മതമെന്ന വണ്ണം പതിയെ തല കുലുക്കി………അപ്പോൾ അവരോടെന്ത്‌ പറയുമെന്ന ചോദ്ധ്യ ഭാവത്തോടെ വേദ അഞ്ചുവിലേക്കും അവനിലേക്കും മാറി മാറി നോക്കിയിരുന്നു…..അതേയ്…. നിങ്ങള് ഷോപ്പിംഗ് തുടങ്ങിയിട്ടില്ലെന്നല്ലേ പറഞ്ഞത്…..ആദിക്ക് വേണ്ട സാധങ്ങളെടുക്കാൻ ഞാനിയാളെ ഒന്ന് കൂടെ കൂട്ടുന്നുണ്ട്…എന്നെക്കാൾ നന്നായി അതിപ്പോ ഇയാൾക്കാണല്ലോ അറിയുക….ഇവളെ കൊണ്ട് പോകുന്നു എന്ന് മാത്രം പറഞ്ഞാൽ മതി ഡോക്ടറെ….. ഞങ്ങള്ക്ക് മനസിലാവും….
ശിവ അതും പറഞ്ഞു നിന്നൊന്ന് പരുങ്ങുന്നെന്ന് തോന്നിയപ്പോൾ നീലിമ അവനെ കളിയാക്കി കൊണ്ടത് പറഞ്ഞതും അവൻ ചമ്മിയ ഒരു ചിരി ചിരിച്ചു……വേദയുടെ കണ്ണുകൾ ഒന്ന് പിടച്ചെങ്കിളും ഉള്ളിന്റെയുള്ളിൽ പ്രസാദിന്റെ മുഖം അവളെ വേട്ടയാടി തുടങ്ങിയിരുന്നു……

ആ വിശാലമായ മാളിലൂടെ അവന്റെ കൂടെ അവളങ്ങനെ നടന്നു….അവനെയിങ് താ….. ഞാനെടുക്കാം…..കാല് നല്ലവണ്ണം സെറ്റായിട്ടുണ്ടാവില്ല…..നടക്കുന്നതിനിടയിൽ അതും പറഞ്ഞവൻ അവളുടെ കയ്യിലിരുന്ന ആദിയെ വാങ്ങി…….അവന്റെ കൂടെ പതിയെ അവളും നടന്നു…..എസ്‌കെലേറ്ററിൽ കയറാൻ അവൻ നിന്നതും അവളൊരു പേടിയോടെ അങ്ങനെ നിന്നു….അപ്പോഴാണ് അവനൊന്നു പിറകിലേക്ക് തിരിയുന്നത്….മ്മ്……അവൻ അവൾക്ക് നേരെ പുരികമുയർത്തി…..അതിൽ കയറാൻ അവൾക്കുള്ള ആ പേടി അവനാ കണ്ണുകളിൽ നിന്ന് വായിച്ചടുത്തത് കൊണ്ട് തന്നെ അവൾക്ക് നേരെ അവൻ കയ്യൊന്ന് നീട്ടി……അവളുടെ കണ്ണുകൾ വിടർന്നു…..

ചുവന്ന നിറം കലർന്ന ആ കയ്യിലെക്ക് അവളൊന്നു കൂടി നോക്കി….പിന്നേ അവന്റെ കണ്ണുകളിലേക്കും…..തനിക്കത്ര മേൽ പ്രിയപ്പെട്ട ആ ചാര മിഴികളിൽ നിറഞ്ഞു നിന്ന ആ ഭാവത്തിന്റെ പേരെന്തെന്ന് അവൾക്കറിയില്ലായിരുന്നു…..
തന്നിലതുണ്ടാക്കുന്ന വികാരത്തിനും ഒരു പക്ഷെ പേരിടാൻ കഴിഞ്ഞെന്ന് വരില്ല…..അത്രയേറെ പരിശുദ്ധമായ എന്തോ ഒന്നാണത്…..
അപ്പോഴും അവനിലേക്ക് കൈ വെക്കാൻ മനസ്സ് വല്ലാതെ മടിക്കുംപോലെ….താനൊഴിവാക്കിയെങ്കിലും തന്റെ ഭൂതം കാലം തന്റെ കൂടെയുണ്ടെന്നത് തനിക്കറിയാമല്ലോ…..അവൾ മടിച്ചു നിന്നതും അവൻ അവളുടെ കൈ പതിയെ തന്റെ കൈ പിടിയിലാക്കിയത് പെട്ടെന്നായിരുന്നു…..

ആ കയ്യിലെ ചൂട് തന്നിലേക്ക് ആഴ്ന്നിറങ്ങും പോലെ അവൾക്ക് തോന്നി…..അവൻ അവളുടെ കൈ പിടിച്ചു എസ്‌കെലേറ്ററിൽ കയറുമ്പോൾ പതിയെ അവളിലെ ഭയം വിട്ട് മാറുന്നത് അവളറിഞ്ഞു….
അപ്പോഴും അവനോട് ചേർന്ന് നിൽക്കുമ്പോൾ തനിക്ക് കിട്ടുന്ന ആ സുരക്ഷിതത്തെ അവൾ ജീവിത കാലംമുഴുവനുംആഗ്രഹിക്കുന്നുണ്ടായിരുന്നു……മുകളിലെത്തിയതും അവനവളുടെ കൈ പതിയെ വിട്ടു……ആധിക്കുള്ള ഡ്രസ്സ്‌ എടുക്കുമ്പോൾ അവനവളോട് അഭിപ്രായം ചോദിച്ചു കൊണ്ടേയിരുന്നിരുന്നു….താൻ ഗർഭിണിയായിരിക്കുമ്പോൾ മുതൽ സ്വപ്നം കണ്ടത് പോലെ തന്റെ കുഞ്ഞിന് വേണ്ടി ഇഷ്ടപ്പെട്ട നിറങ്ങളെല്ലാം വാങ്ങി കൂട്ടുമ്പോൾ മനസ്സ് വല്ലാതെ നിറയുന്നുണ്ടായിരുന്നവൾക്ക്…..

പ്ലേ എരിയയിലേക്ക് അവനെ കൂട്ടി പോയപ്പോൾ അവന്റെ പുഞ്ചിരിക്കനുസരിച്ചു ഏറെ മനസ്സ് നിറഞ്ഞ അവളുടെ ചിരിയും അവന്റെ കണ്ണുകളോപ്പിയെടുത്തിരുന്നു…..കുഞ്ഞിന് വേണ്ടതെല്ലാം അവൾ തന്നെ വാങ്ങുമ്പോൾ ശെരിക്കും താനവന്റെ അമ്മയാണെന്നവൾക്ക് തോന്നിപ്പോയിരുന്നു……അവർ രണ്ട് പേരും കൂടെ യുണ്ടാകുമ്പോൾ താനൊരു കൊച്ചു സ്വാർഗത്തിലാണെന്ന് അവളറിയുകയായിരുന്നു…..എസ്‌കലേറ്ററിൽ തന്നെ താഴെക്കിറങ്ങുമ്പോഴും സമ്മതം ചോദിക്കാതെ അവനവളുടെ കൈ പിടിച്ചു…….താഴെ ഇറങ്ങിയതും തങ്ങളെ നോക്കി അത്ഭുതത്തോടെ നിൽക്കുന്ന മൂവർ പടയെ കണ്ടപ്പോൾ ശിവ പെട്ടെന്ന് അവളുടെ കൈ വിട്ടിരുന്നു…..

ഒരു വിളറിയ ചിരി അവനവർക്കായി നൽകി……
അപ്പൊ ശെരി ഡോക്റ്റർ…. ഞങ്ങള് പോകുന്നു….താങ്ക് യൂ ഫോർ ദി ട്രീറ്റ്‌…..ആൻസി ചിരിയോടെ അത് പറഞ്ഞതും ശിവയും ഒന്ന് പുഞ്ചിരിച്ചു……അവൻ പതിയെ വേദയിലേക്കൊന്ന് നോക്കി……വേദ ശിവയുടെ കയ്യിലിരിക്കുന്ന ആദിയെ ഒന്നമർത്തി ചുംബിച്ചു വിട്ട് മാറിയതും ആ ചാര മിഴികൾ തന്നിലേക്ക് പതിഞ്ഞിരിക്കുന്നത് അവളറിഞ്ഞു……അവക്ക് തന്നോടെന്തോ പറയാനുള്ളത് പോലെ…..അവൾ മിഴികളിൽ എന്തെന്ന ചോദ്യവുമായി അവനെ നോക്കി……
താങ്ക് യു…… ഫോർ ദ വണ്ടർഫുള് നൈറ്റ്‌…..
അവനത് പറയുമ്പോൾ ആ കണ്ണുകളിൽ വല്ലാത്ത തിളക്കം…..തനിക്കും അവനോട് തിരിച്ചു പറയാനുള്ളത് അത് തന്നെയാണെന്ന് അവൾക്കറിയാമായിരുന്നു……ഒരു നിമിഷം……. അവന്റെ അമ്മ തന്നെയാണ് അവന്റെ കൂടെയുള്ളതെന്ന് എനിക്ക് തോന്നി പ്പോയി….

കുറച്ചു കാലത്തിനിടക്ക് ഞാനിത്രയേറേ ഹാപ്പി ആയൊരു നിമിഷം വേറെയുണ്ടായിട്ടില്ല…..
താങ്ക് യു …..അവൻ തന്റെ മിഴികളിൽ നോക്കി അതും കൂടി പറഞ്ഞതും അവളുടെ ഉള്ളിൽ നിന്നെന്തോ ഒരു തേങ്ങൽ ഉരുണ്ടു കൂടി…..
അവ കണ്ണുകളിലേക്ക് പതിയും മുമ്പേ മിഴികളാൽ അവനോട് യാത്ര പറഞ്ഞവൾ തിരിഞ്ഞു നടന്നിരുന്നു……എന്തിനാണ്….. വിധി എന്തിനാണ് വീണ്ടും വീണ്ടും പുതിയ ഒരു തീരത്തെ കാണിച് തന്നെ വിഡ്ഢിയാക്കുന്നത്….എന്നന്നേക്കുമായി ആ ആഴിയിലേക്ക് വലിച്ചിടാൻ തന്നെയാകും…..അവൻ ഏത് നിമിഷവും തന്നെ തേടിയെത്താം എന്ന ചിന്ത അവളെ ഒരു മലമ്പാമ്പിനെ പോൽ ചുറ്റി പ്പിടിച്ചു……അതിനുള്ളിൽ അവൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ….താൻ മറ്റൊരാളുടെ ഭാര്യ യാണെന്നറിയെ ഡോക്ടർക്ക് മുമ്പിലും താനൊരു മോശപ്പട്ടവളാകുമായിരിക്കും……
ഈ ദിവസം….. ഒരു പക്ഷേ…. അയാൾ കൂടുതൽകൂടുതൽവെറുക്കുമായിരിക്കും…..അവളുടെ ഉള്ളിൽ നിന്ന് വന്ന പൊട്ടി കരച്ചിലിനെ അവൾ ചുണ്ടുകളാൽ കൂട്ടി പിടിച്ചിരുന്നു…..

(തുടരും)