രചന – കൃഷ്ണ
നിച്ചു താഴേക്കിറങ്ങി വന്നു. അമ്മേ…. ചായാ…
ആമ് ദാ… വരുന്നു
നിച്ചു കൈയ്യിലിരുന്ന ഫയൽ സോഫയിൽ വെച്ചിട്ട് ഡൈനിംഗ് ടേബിളിനരികിലേക്ക് വന്ന് ഒരു ചെയർ നീക്കി അതിൽ ഇരുന്നു അപ്പോഴേക്കും അനിത നിച്ചൂന് കഴിക്കാനുള്ള ഫുഡുമായി വന്നു. ചൂട് പാറുന്ന പുട്ടും കടലക്കറിയും അവൾക്ക് മുന്നിൽ വെച്ച് കൊടുത്തിട്ട് അനിത അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞതും
അമ്മേ അച്ഛനെന്ത്യേ?
അതെ അച്ഛനിന്ന് നേരുതെ സ്കൂളിലേക്ക് പോയി. ഇന്ന് സ്പെഷ്യൽ ക്ലാസ്സ് വെച്ചിട്ടുണ്ടത്രേ മോളോട് പറയാൻ പറഞ്ഞിരുന്നു.
ആണോ.. മമ് ആട്ടേ ആച്ചി എണീറ്റില്ലേ അമ്മേ
അവൻ എണീറ്റിട്ടില്ല
മൂട്ടിൽ വെയിലടിക്കാറായി എന്നിട്ടും ചെക്കന് എണീക്കാൻ സമയമായില്ലേ അതെങ്ങനെയാ അമ്മയാ അവനെ വഷളാക്കുന്നത്
മതി മതി കുറച്ച് മുൻപ് മോൾടെ പുന്നാരച്ഛനും ഇതുതന്നെ പറഞ്ഞിട്ട് പോയെ.എന്റ കൊച്ചിനെ അങ്ങനെ കുറ്റപ്പെടുത്തണ്ടട്ടോ.
ഓ… ഒരു അമ്മയും മോനും ഹും…
അതികം വാചകം അടിക്കാതിരുന്നു കഴിക്ക് പെണ്ണേ. എന്നാലേ സമയത്തിനിറങ്ങാൻ പറ്റൂ…. ആ പിന്നെ അപ്പു മോള് വരുന്നുണ്ടോ കൂടെ
ആമ്… ഞാൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. ആള് ഒരുങ്ങി ഇപ്പോ എത്തും.
എന്നാ വേഗം കഴിക്ക് അതും പറഞ്ഞ് അനിത അടുക്കളയിലേക്ക് പോയി. അനിത പോയതും അവളുടെ നോട്ടം മുൻപിലിരിക്കുന്ന പുട്ടിലും കടലക്കറിയിലേക്കുമായി. പുട്ടും കടലക്കറിയും ആഹാ അസ്സല് കോമ്പിനേഷൻ. അവൾ ആവി പറക്കുന്ന പുട്ടിലേക്ക് കുറച്ച് കടലക്കറി ഒഴിച്ച് രണ്ടും കൂട്ടി തിരുമ്മി ആസ്വദിച്ച് കഴിച്ചോണ്ടിരുന്നപ്പോഴാണ് പുറത്ത് ഹോണടിക്കുന്നത് കേട്ടത്.
സമ്മതിക്കൂല്ലാ… അതും പറഞ്ഞ് അവൾ ബാക്കി കൂടി അകത്താക്കി എണീറ്റു.
കൈ കഴുകി അവൾ സോഫയിൽ വെച്ച ഫയലും കൈയ്യിലെടുത്ത് പുറത്തേക്ക് നടന്നു.
മുറ്റത്തേക്ക് വന്ന നിച്ചു തന്റെ മുന്നിൽ നിക്കുന്ന അപ്പുനെ അടിമുടിയൊന്നു വീക്ഷിച്ചു.
നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നേ. ആദ്യമായിട്ടൊന്നുമല്ലല്ലോ നീ എന്നെ കാണുന്നേ
ഞാൻ വർഷം കുറെയായി നിന്നെ കാണാൻ തുടങ്ങിയിട്ട് അതൊക്കെ അവിടെ നിക്കട്ടെ അല്ലാ നീ എന്റൊപ്പം തന്നെയല്ലേ വരുന്നേ അല്ലാതെ കല്യാണത്തിനൊന്നുമല്ലല്ലോ ല്ലേ
ഓ… മോളാക്കിയതാണല്ലേ സാരമില്ല പിന്ന എന്റെ വേഷം മനുഷ്യന്റെ കാര്യമല്ലെ എപ്പോഴാ എവിടന്നാ ഒരു പ്രൊപ്പോസൽ വരിക എന്നറിയില്ലല്ലോ
ഓ.. പിന്നെ ഈ മൊന്തനോക്കി ആരാടി നിന്നെ പ്രൊപ്പോസ് ചെയ്യാൻ വരുന്നേ
ഞ്ഞ ഞ്ഞ ഞ്ഞ ഞ്ഞ….. ഒന്ന് പ്യോടി
രണ്ടും കൂടി കലപില വെച്ചോണ്ടിരുന്നപ്പോഴാണ് അനിത അങ്ങോട്ടേക്ക് വന്നത്.
ഇതെന്താ രണ്ടും കൂടി തല്ലായോ… അനിതയുടെ പറച്ചിലു കേട്ട് രണ്ടും അവളിലേക്ക് ലുക്ക് വിട്ടു.
അനിതമ്മേ എന്നെ കണ്ടിട്ട് നിങ്ങൾക്കെന്താ അഭിപ്രായം അപ്പു പിരികൻ പൊന്തിച്ചു ഒരു ചിരിയോടെ ചോദിച്ചു
പാടത്ത് കോലമായി വെക്കാം അതും പറഞ്ഞ് നിച്ചു ഒന്ന് ഇരുത്തി ചിരിച്ചു
എന്റെ മോള് എല്ലേലും സുന്ദരിയല്ലേ ഇന്ന് ഒന്നുടെ സുന്ദരിയായിട്ടുണ്ട് എന്നും പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് മുത്തി നിച്ചൂന് മറുപടി കൊടുക്കാൻ തിരിഞ്ഞ അപ്പു അനിതയുടെ വാക്കുകൾ കേട്ട് കുറച്ച് നാണം കലർത്തി അനിതയിലേക്ക് ലുക്ക് വിട്ട് അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു പിന്ന പറയാൻ വന്നതും മറന്നു പോയി
ഇതാപ്പോ കഥ ഇവിടെ നമ്മോളൊരാൾ ഉണ്ടന്നുള്ള ഒരു പരിഗണനയുമില്ല ഇപ്പോ നമ്മളാരായി സുഹൃത്തുക്കളെ പറയണ്ടാ…. എനിക്ക് മനസ്സിലായി അതും ചിന്തിച്ച് നിച്ചു അവരുടെ സ്നേഹ പ്രേകടനം കണ്ടോണ്ട് നിക്യാ
ഹലോ ഒന്ന് നിർത്ത്. ഇനി പിന്നെ സ്നേഹിക്കാം ഇപ്പോ വരാൻ നോക്ക് അല്ലങ്കിൽ എന്റെ ഇന്റർവ്യൂ ഗോവിന്ത.നിച്ചുന്റെ ആ ഡയലോഗ് കേട്ട് രണ്ടും സ്നേഹ പ്രേകടനം അവസാനിപ്പിച്ച് അവളിലേക്ക് ലുക്ക് വിട്ടു.
മതി മതി എനിക്ക് ഇതൊന്നും കണ്ടുനിക്കാനുള്ളത്രാണിയില്ലേ… ബാ… പോകാം (നിച്ചു )
നിനക്ക് അസൂയയാടി….
പിന്നെ ഞാൻ എന്തിനാ അസൂയപെടുന്നേ അതെ നീ ഇവിടത്തെ സ്നേഹവാസി ആണെങ്കിലേ ഞാൻ എന്റ വിജയച്ഛന്റെയും അംമ്പികാമ്മയുടെയും സ്നേഹവാസിയാടി ഹും…..
ഓ…. എന്റ പൊന്നോ നിർത്ത് ഞാൻ ഇനി ഒന്നും പറയാൻ വരുന്നില്ലേ വാ.. പോകാം. അനിതമ്മേ പോയിട്ട് വരാം എന്നും പറഞ്ഞ് അവൾ വണ്ടി സ്റ്റാർട്ടാക്കി നിച്ചു വന്ന് പുറകിലും കേറി.
അപ്പോ അമ്മുക്കുട്ടി ഞാൻ പോയി വരാം അമ്മേടെ മോള് വിജയശ്രീലാളിതയായി വരാൻ പ്രാർത്ഥിക്കണേ……
അതിന് നീ യുദ്ധത്തിന് പോകുവല്ലല്ലോ ഒരു ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോകുവല്ലേ (അപ്പു )
രണ്ടും ഒന്നാടി (എന്തെരോ എന്തോ ദൈവത്തിനറിയാം നിച്ചു മനസ്സിൽ ഒരുവിട്ടപ്പോഴേക്കും അപ്പൂന്റെ വണ്ടി കോബൗണ്ട് കഴിഞ്ഞിരുന്നു
അനിത ഒരു പുഞ്ചിരിയോടെ അകത്തേക്ക് കേറിപ്പോയി.
തുടരും

by