23/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 85

രചന – ശംസിയ ഫൈസൽ

”ഞങ്ങളറിഞ്ഞത് സത്യാണോ ?

ദേവന്‍ ഗൗരവത്തോടെ ചോദിച്ചതും നന്ദൂന് കാര്യങ്ങളെല്ലാം കൈ വിട്ട് പോയെന്ന് മനസ്സിലായി

”അത് പിന്നെ ഞാന്‍ മനപൂര്‍വ്വമല്ല.,,

നന്ദു അവരെ ദയനീയമായി നോക്കി

”പിന്നെ.,
ഞങ്ങളോടൊരു വാക്ക് പറയായിരുന്നു നിനക്ക്.,
ചങ്ക് കരള് എന്നൊക്കെ പേരില് മാത്രേ ഒള്ളു.,
നീ ഒന്നും ഞങ്ങളോട് പറയാറില്ല.

ദീപു വിഷമത്തോടെ പറഞ്ഞു

”ഹേ അപ്പോള്‍ ഞാന്‍ പ്രേമിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമില്ലെ ?

നന്ദു കണ്ണ് തള്ളി ചോദിച്ചു

”എന്ത് പ്രശ്നം.,
നിന്‍റെ അമ്മയാ പറഞ്ഞെ നീ എന്നും അമ്പലത്തിലേക്ക് പോകാറുണ്ടെന്ന്.,,
അത് ഏതോ പെണ്ണിനെ കാണാനാണെന്ന് നിന്‍റെ അമ്മക്ക് സംശയം.,
നീ പ്രേമത്തില്‍ പെട്ടന്ന് പോയോന്ന് നിന്‍റെ അമ്മ ചോദിച്ചപ്പോള്‍ ഞങ്ങളാകെ ഇല്ലാതായി
ഒരു കുട്ടിയുമായി ഇഷ്ടത്തിലാണെന്ന് പറയുകയ്യാതെ നീ ഒരിക്കെ പോലും നിന്‍റെ പെണ്ണിനെ പരിചയപ്പെടുത്തി തന്നോ ?
ഇല്ല നിനക്ക് ഞങ്ങളെ വിശ്വാസം ഇല്ല അത്ര തന്നെ.,,

ദേവന്‍ പറഞ്ഞത് കേട്ട് നന്ദു നെറ്റി ചുളിച്ചു

”എനിക്ക് അങ്ങോട്ട് വ്യക്തമായില്ല.,
ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ നിങ്ങളെന്തോ അറിഞ്ഞെന്നും അത് സത്യാണോന്ന് ചോദിച്ചില്ലെ അതെന്താ ?

നന്ദു സംശയത്തോടെ അവരെ അടുത്ത് ബെഡിലേക്കിരുന്നു

”ഞങ്ങളോട് പറയാതെ നിന്‍റെ പെണ്ണിനെ കാണാന്‍ അമ്പലത്തിലേക്ക് പോകുന്നത്.,,

ദീപു പറഞ്ഞത് കേട്ട് നന്ദു ഒന്ന് നിശ്വസിച്ചു

”അതായിരുന്നോ ?
ഞാനങ് പേടിച്ച് പോയി.,,

നന്ദൂന്‍റെ വായില്‍ നിന്ന് അറിയാതെ വീണതും ദേവനും ദീപുവും അവന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു

”സത്യം പറയടാ നീയെന്താ വിചാരിച്ചെ ?

രണ്ട് പേരും നന്ദൂനെ ചൂഴ്ന്ന് നോക്കി

”ഹേയ് പ്രത്യേകിച്ചൊന്നും വിചാരിച്ചില്ല.,,
അല്ല നിങ്ങള് ചുമ്മാ വന്നതാണോ ?

നന്ദു വിഷയം മാറ്റാന്‍ നോക്കി

”ഇൗ വഴി പോയപ്പോള്‍ കയറിയതാ.,,
അത് കൊണ്ട് നിന്‍റെ കള്ളത്തരം പൊക്കാന്‍ പറ്റിയില്ലെ.,
നാളെ ഞങ്ങളുമുണ്ട് നിന്‍റെ കൂടെ അമ്പലത്തിലേക്ക് ഞങ്ങളും നിന്‍റെ പെണ്ണിനെ ഒന്ന് കാണട്ടെ.,,

ദീപു പറഞ്ഞതും നന്ദു പെട്ട് പോയ പോലെ ഒന്ന് ചിരിച്ചു

”ഇനി അടുത്ത ആഴ്ച്ചയെ പോകുന്നൊള്ളു.,
അവള്‍ അമ്മ വീട്ടില്‍ പോയേക്കുവാ.,,

നന്ദു കള്ളം തട്ടി വിട്ടു
അമ്പലത്തില്‍ വെച്ചുള്ള കാണലിനും തീരുമാനമായെന്ന് നന്ദൂന് മനസ്സിലായി

”എന്നാ നീ വാ നമുക്കൊരു സിനിമക്ക് പോയിട്ട് വരാം.,,

ദേവന്‍ പറഞ്ഞു

”ഇൗ രാവിലെ തന്നെ.,,

”രാവിലെ ആയാലെന്ത് കുഴപ്പം.,
ഒരു സിനിമ കണ്ട്.,
ആ ജങ്ഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പോയാല്‍ അടിപൊളി ഫുഡ് കിട്ടുന്ന ഷാപ്പുണ്ട്.,
ഉച്ചക്ക് അവിടെ കേറി നല്ല ഭക്ഷണവും കഴിച്ച് തിരിച്ച് വരാം എന്ത് പറയുന്നു.,,

ദീപു അവന്‍റെ പ്ലാന്‍ പറഞ്ഞു

”ഞാന്‍ വെള്ളമടിക്കൂലെന്നറിയില്ലെ.,,
ഷാപ്പില്‍ പോയി വെറുതെ ചീത്ത പേര് ഉണ്ടാക്കണോ ?

നന്ദു ചോദിച്ചു

”അതിനാര് കള്ള് കുടിക്കുന്നു.,,
അവിടെത്തെ ഭക്ഷണം കഴിച്ചൂടെ.,
ഞങ്ങള്‍ക്ക് യൂറ്റ്യൂബിലേക്കൊരു കണ്ടന്‍റും ആകും.,,

ദീപു ഒന്ന് ചിരിച്ചു

”ഹ്മ്.. എന്ന  ഞാനീ മുണ്ട് മാറ്റി പാന്‍റിടട്ടെ ?

നന്ദു ഡ്രസ്സ് മാറ്റുന്നതിനിടക്ക് അവന്‍റെ ഫോണ്‍ അടിച്ചു

”ദേ ഡാ നിന്‍റെ പെണ്ണാണ്.,,

മൈ ലൗ എന്ന് സ്ക്രീനില്‍ കണ്ടതും ദേവന്‍ ചിരിയോടെ നന്ദൂന് നേരെ നീട്ടി

നന്ദു പെട്ടന്നത് വാങ്ങാന്‍ നിന്നതും ദീപു അത് കൈക്കലാക്കി

”ഞങ്ങളൊന്ന് സംസാരിക്കട്ടെ.,

ദീപു കോള്‍ അറ്റന്‍റ് ചെയ്ത് സ്പീക്കറിലിട്ടു

നന്ദു തലക്ക് കൈ കൊടുത്തു ബെഡിലിരുന്നു

”ഹലോ നന്ദേട്ടാ കുഴപ്പമൊന്നുമില്ലല്ലോ ?
മനു വീട്ടില്‍ ചെന്ന് പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ ?

ദച്ചൂന്‍റെ ശബ്ദം ഫോണില്‍ ഉയര്‍ന്ന് കേട്ടതും നന്ദൂന്‍റെ ശ്വാസം നിലച്ച പോലെ തോന്നി

പെട്ടന്നുള്ളൊരു തോന്നലില്‍ നന്ദു ഫോണ്‍ തട്ടിപറിച്ച് കട്ടാക്കി

”നമുക്ക് പോയാലോ ?

നന്ദൂന് അവരെ നേരിടാന്‍ എന്തോ പേടി പോലെ തോന്നി

”നീയെന്തിനാ കട്ടാക്കിയെ ?
നിന്‍റെ പരുങ്ങല് കണ്ടിട്ട് എന്തോ വശപിശക് തോന്നുന്നുണ്ടല്ലോ ?

ദേവന്‍ നന്ദൂനെ കൂര്‍പ്പിച്ച് നോക്കി

”ഇവമ്മാര്‍ക്ക് ദച്ചൂന്‍റെ ശബ്ദം മനസ്സിലായില്ലെ.,
സ്വന്തം പെങ്ങളെ ശബ്ദം മനസ്സിലാകാത്ത മണ്ടമ്മാര്.,,

നന്ദു മനസ്സില്‍ പറഞ്ഞു

”അത് നേരിട്ട് പരിചയപ്പെടുത്തുന്നതല്ലെ അതിന്‍റെ ശെരി.,
നിങ്ങളിങ്ങനെ നോക്കി നില്‍ക്കാതെ പെട്ടന്ന് വാ ഷോ തുടങ്ങും.,,

നന്ദു തന്നെ ആദ്യം മുറിവിട്ട് പുറത്തേക്കിറങ്ങി
പിറകെ സംശയത്തോടെ ദേവനും ദീപുവും

പിന്നീടുള്ള ദിവസങ്ങളില്‍ നന്ദൂന്‍റേയും ദച്ചൂന്‍റേയും കണ്ട്മുട്ടല്‍ കുറഞ്ഞു
ഫോണ്‍ വിളി കൂടുതലായി

രാത്രി പന്ത്രണ്ട് മണിക്കെല്ലാം ദച്ചൂന്‍റെ ഗേറ്റിന്‍റെ പുറത്ത് വന്ന് നിന്നായി അവര്‍ പരസ്പരം കാണുന്നത്

ദച്ചു ബാല്‍ക്കണിയില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന നന്ദൂനെ നോക്കി ഫോണില്‍ സംസാരിക്കും

”ദച്ചൂ.. ഞാനങ്ങോട്ട് കയറി വരട്ടെ?

ബാല്‍ക്കണിയില്‍ തന്നെ നോക്കി നില്‍ക്കുന്ന ദച്ചൂനെ നോക്കിയവന്‍ ഫോണിലൂടെ ചോദിച്ചു

”അയ്യോ അതൊന്നും പറ്റില്ല.,
ആരെങ്കിലും കണ്ടാല്‍ പ്രശ്നമാകും.,,
ഇനി അതികം ചുറ്റിതിരിഞ്ഞ് നില്‍ക്കാതെ നന്ദേട്ടന്‍ പോകാന്‍ നോക്ക്.,,

ദച്ചു പേടിയോടെ പറഞ്ഞു

”’പ്ലീസ് ദച്ചു ആരും അറിയാതെ ഞാനങ്ങോട്ട് വരാം.,,

നന്ദു എത്ര പറഞ്ഞാലും ദച്ചു കയറി വരാന്‍ സമ്മതിക്കാറില്ല

അങ്ങനെ ദച്ചൂന്‍റെ ബര്‍ത്ത് ഡേ ദിവസം നന്ദു രണ്ടും കല്‍പിച്ച് മതില്‍ ചാടി കയറി വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തിലേക്ക് വലിഞ്ഞ് കയറി സണ്‍സൈഡിലേക്ക് ചാടി ബാല്‍ക്കണിയിലേക്ക് പിടിച്ച് കയറി

എന്നിട്ട് എന്നത്തേയും പോലെ ദച്ചൂനൊരു മിസ്സ് കോളിട്ടു

ദച്ചു എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയിട്ടാണ് തിരിച്ച് വിളിക്കാറ്

സമയം പന്ത്രണ്ട് മണി ആകാറായതിനാല്‍ വീട്ടില്‍ എല്ലാവരും ഉറങ്ങിയിരുന്നു
ഉടനെ തന്നെ ദച്ചു തിരിച്ച് വിളിച്ചു

”നന്ദേട്ടാ..,,

”ദച്ചു ബാല്‍ക്കണിയിലേക്കിറങ്ങ് ഞാന്‍ ഗേറ്റിന് പുറത്ത് നില്‍പുണ്ട്,,

നന്ദു ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചു ബാല്‍ക്കണിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു

”എവിടെ കാണുന്നില്ലല്ലോ ?

ദച്ചു ഫോണ്‍ ചെവിയില്‍ വെച്ച് പുറത്തേക്ക് നോക്കിയതും നന്ദു അവളെ പിറകിലൂടെ പോയി കെട്ടിപിടിച്ചു

”ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍.,,,

നന്ദു അവളെ കാതോട് ചുണ്ട് ചേര്‍ത്ത് പറഞ്ഞതും ദച്ചു പൊള്ളിപിടഞ്ഞ് അവനില്‍ നിന്ന് വിട്ട് മാറി

”അയ്യോ ഇതെങ്ങനെ ഇവിടെ ?
പെട്ടന്ന് പോ നന്ദേട്ടാ എനിക്കാകെ പേടിയാകുന്നു.,
ദേവനും ദീപുവും ഉറങ്ങിയിട്ടുണ്ടാകില്ല വേഗം പോ .,,

ദച്ചു വെപ്രാളത്തോടെ അവനെ പറഞ്ഞയക്കാന്‍ ശ്രമിച്ചതും നന്ദു അതൊന്നും കൂസാക്കാതെ മുറിയിലേക്ക് കയറി അവളെ ബെഡില്‍ കയറി കിടന്നു

”എന്താ ഈ കാണിക്കുന്നെ പോ അങ്ങോട്ട്.,,

ദച്ചൂന്‍റെ അവന്‍റെ കൈ പിടിച്ച് വലിച്ചു

”ഇങ്ങനൊരു പേടിതൊണ്ടി.,
നീ ഇങ് വാ ഇവിടെ ഇരിക്ക്.,,

നന്ദു എണീറ്റിരുന്ന് ദച്ചൂന്‍റെ കൈ പിടിച്ച് അടുത്തിരുത്തി പോക്കന്‍റില്‍ നിന്ന് കുറച്ച് ചോക്ലേറ്റ് അവളെ കൈയ്യില്‍ വെച്ച് കൊടുത്തതും അവളെ മുഖം വിടര്‍ന്നു

”ബര്‍ത്ത് ഡേ ഗിഫ്റ്റാണോ ?

ദച്ചു ആവേശത്തോടെ ചോക്ലേറ്റെല്ലാം കൈയ്യിലാക്കി

”അതേലോ., വേറൊരു ഗിഫ്റ്റും ഉണ്ട്‌,,
നന്ദു ഒരു കുഞ്ഞ് ബോക്സെടുത്ത് ദച്ചൂന് നേരെ നീട്ടി

ദച്ചു വിടര്‍ന്ന കണ്ണുകളോടെ അത് തുറന്ന് നോക്കി

”വെള്ളിയാണ്.,,
ജോലിയൊക്കെ കിട്ടിയാല്‍ സ്വര്‍ണത്തിന്‍റെ വാങ്ങി തരാം.,,
ഇഷ്ടപ്പെട്ടോ ?

നന്ദു ബോക്സിലെ വെള്ളി മോതിരം എടുത്ത് അവളെ കൈയ്യിലേക്കിട്ട് കൊടുത്തു

”ഒത്തിരി ഇഷ്ടായി.,
താങ്ക്യൂ നന്ദേട്ടാ.,,

ദച്ചു മുന്നിലേക്കാഞ്ഞ് നന്ദൂനെ കെട്ടിപിടിച്ചു

”കെട്ടിപിടുത്തത്തില്‍ ഒതുക്കാതെ ഒരു ഉമ്മ താടീ പെണ്ണെ.,,

നന്ദു പറഞ്ഞത് കേട്ട് അവളൊരു മന്ദഹാസത്തോടെ അവനില്‍ നിന്ന് വിട്ട് നിന്നു

”കണ്ണടക്ക്‌,,

ദച്ചു പറഞ്ഞതും നന്ദു ആവേശത്തോടെ കണ്ണടച്ചു

ദച്ചു അവനിലേക്ക് ചേര്‍ന്ന് നിന്ന് നന്ദൂന്‍റെ ചുമലില്‍ കൈ വെച്ചൊന്ന് ഉയര്‍ന്ന് അവന്‍റെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്ത് വെച്ച് ചുംബിച്ചു

നന്ദൂന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരി കണ്ട് ദച്ചു നാണത്തോടെ തല താഴ്ത്തി

നന്ദു അവളെ നാണം ഒരു ചിരിയോടെ ആസ്വദിച്ചിരിക്കാണ്

അവന്‍റെ നോട്ടം നേരിടാന്‍ കഴിയാതെ ദച്ചു കണ്ണ് ഇറുക്കിയടച്ചു

പെട്ടന്നാണ് വാതിലില്‍ ഒരു മുട്ട് കേട്ടത്

”ദച്ചൂ..വാതില്‍ തുറക്ക്.,,

ദേവന്‍റെ ശബ്ദം കേട്ടതും രണ്ട് പേരും പേടിയോടെ പരസ്പരം നോക്കി

”നന്ദേട്ടാ.. പെട്ടന്ന് പോ ?
ഹാ.. നോക്കി നില്‍ക്കാതെ പെട്ടന്ന് പോ നന്ദേട്ടാ.,,

ദച്ചു നന്ദൂനെ ബാല്‍ക്കണിയിലേക്ക് തള്ളി

”ദച്ചൂ പേടിക്കാതെ പോയി വാതില്‍ തുറന്നോ ?
എന്നെ അവര് കാണുമെന്ന പേടി വേണ്ട.,,

നന്ദു പെട്ടന്ന് ബാല്‍ക്കണിയില്‍ നിന്ന് സണ്‍സൈഡിലേക്കിറങ്ങി അവര് കാണാത്തവിധം ഒളിച്ച് നിന്നു

ദച്ചു പെട്ടന്ന് വാതില്‍ തുറന്നു

”നീ ഉറങ്ങിയില്ലെ ?

ദീപു ഇതും ചോദിച്ച് അകത്തേക്ക് കയറി

”ഞാ.. ഞാന്‍ ഉറങ്ങിയതാ അപ്പോയാ നോട്ട് കംപ്ലീറ്റാക്കാനുള്ളത് ഒാര്‍മ വന്നത്.,
അതാ മുറിയില്‍ ലൈറ്റിട്ടത്.,,

ദച്ചു നിന്ന് വിക്കി

”എന്നിട്ട് ബുക്കെവിടെ ?

ദേവന്‍ മുറിയിലാകെ കണ്ണോടിച്ചു

”എഴുതി കഴിഞ്ഞ് ഞാനെടുത്ത് ബാഗില്‍ വെച്ചു.,,

ദച്ചു ഇത് പറഞ്ഞതും ദേവന്‍റെ കണ്ണ് പോയത് ബെഡിലേക്കാണ്

അവന്‍റെ നോട്ടം കണ്ട് ദീപുവും ദച്ചുവും അങ്ങോട്ട് നോക്കി

”ഫോണോ ?
ഇതേതാ ഫോണ്‍.,,

ദേവനത് കൈയ്യിലെടുത്ത് ദച്ചൂന് നേരെ തിരിഞ്ഞു

*(തുടരും..  )*