23/04/2026

അവൾ : ഭാഗം 40

രചന – അക്ഷര

ഞങ്ങൾ ഇനിയും വീട്ടിലേക്കു വരും പക്ഷെ അത്  അന്ന ശെരിയും mrs.ആൻമരിയ ബ്രിയാൻ ആയിട്ടാവും…വരിക…. .

*********
എൽവിസ് പുഞ്ചിരിച്ചു…  ബ്രയാനും….

നന്ദി ബ്രയാൻ…മരിയയുടെ ജീവിതവും കൂടെ എന്റെ ജീവിതവും  രക്ഷിച്ചതിന് . .

ബ്രയാൻ പുഞ്ചിരിച്ചു…

എൽവിസിനെ തിരികെ പാലയ്ക്കൽ തറവാട്ടിൽ തിരികെ വിട്ട ശേഷം ബ്രയാൻ തിരിച്ചു പൊയി…

സാധാരണയിൽ കൂടുതൽ സന്തോഷത്തിൽ ആയിരുന്നു എൽവിസ് …

വലിയ ഒരു പ്രശ്നതിന്  പരിഹാരം കണ്ടതിന്റെ   സന്തോഷം  ഉണ്ടായിരുന്നു ആ മുഖത്ത് …

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ആൽവിൻ കാര്യം ചോദിച്ചു

“എന്താ ഇച്ചായാ ഇന്ന് നല്ല  സന്തോഷത്തിൽ ആണല്ലോ… !”

“ആൽവി  ഒരു പ്രശ്നം സോൾവ് ആയി … ”

“എന്താ ഇച്ചായാ ….. “ആൽവി കാര്യം തിരക്കി..

എൽവിസ് നടന്ന കാര്യങ്ങളൊക്കെ ആൽവിനോട്‌ പറഞ്ഞു …

ആൽവിനോട്‌  മാത്രമല്ല എല്ലാവരോടും…

അന്നയുടെയും ബ്രയാന്റെയും കാര്യം എല്ലാവരെയും സന്തോഷിപ്പിച്ചു….

താനും ഗൗരിയുമായുള്ള ജീവിതത്തിൽ ഇനി അന്ന ഒരു  വിലങ് തടിയായി വരില്ലെന്ന് ഉള്ളത് എൽവിസിന്  ആശ്വാസമേകി…

അയാൾക്ക്  ഗൗരിയെ കാണാൻ തോന്നി…

കുറച്ച് ദിവസമായി താൻ തീ പിടിച്ചു നടക്കുകയാണ്…. പലപ്പോഴും അവളെ കാണാൻ പോകാറില്ല …അവഗണിക്കുന്നുണ്ട്  രാവിലെ ചായ കൊണ്ട് തരും എന്നല്ലാതെ…. അധികം മിണ്ടാറില്ല…

എൽവിസ് അബിയയുടെ മുറിയിലേക്ക് നടന്നു…

എൽവിസ് കയറി വരുന്നത് കണ്ട് ഗൗരി പുഞ്ചിരിച്ചു…

“എന്താ ഇച്ചായാ… ”

“ഡീ… നമുക്കൊന്ന് പുറത്തു പോയാലോ… ”

“ഞാൻ വരുന്നില്ല… ഇച്ചായൻ പൊയ്ക്കോ..”. ഗൗരി എൽവിസിന്   അധികം മുഖം കൊടുക്കാതെ പറഞ്ഞു

എൽവിസിന്റെ മുഖം പെട്ടന്ന്  മാറി  ഒരു സംശയത്തോടെ അയാൾ  ചോദിച്ചു

“അതെന്താ നീ വരാത്തത്….!”

“എനിക്ക് ഇവിടെ ഒരുപാട് ജോലി ഉണ്ട് ഇച്ചായാ  ….ഇച്ചായൻ പോയിട്ട് വാ…  !”അവൾ ഒഴിഞ്ഞു മാറി…

“എന്ത്‌ ജോലി… !”എൽവിസും വിട്ട് കൊടുത്തില്ല…

“ഈ വീട്ടിൽ എത്ര ആൾക്കാർ  ഉണ്ട് നിനക്ക് മാത്രം എന്താ   ഒഴിച്ച് കൂടാനാകാത്ത ഇത്രേം കൂടിയ  ജോലി …. ”

“നീ വരുന്നുണ്ടോ ഇല്ലയോ…. ”

“ഇല്ല…. !”ഗൗരി തീർത്തു പറഞ്ഞു…

“നിനക്ക് എന്നോട് പിണക്കമാണോ…. “എൽവിസ് കുസൃതിയോടെ  ചോദിച്ചു

“എന്തിന്….”

മറുപടി പറയുമ്പോൾ  ചിരിക്കുന്നുണ്ട് എങ്കിലും ഗൗരി ഉള്ളിൽ ഒരു പരിഭവം സൂക്ഷിച്ചിരുന്നു…അത് എൽവിസിന് മനസിലായി…

“ഞാൻ സംസാരിക്കാൻ വരാത്തതിൽ…. !”
എൽവിസ് തുടർന്നു…

“എനിക്ക് ഇവിടെ അഭയം തന്നത് തന്നെ വലിയ കാര്യമാണ് ഇച്ചായാ, എന്നെ സംബന്ധിച്ചിടത്തോളം…

വലിയ  സ്വപ്‌നങ്ങൾ ഒന്നും എനിക്കില്ല… … ഇച്ചായൻ പൊയ്ക്കോ….(നായിക വിട്ട് കൊടുക്കുന്നില്ലെന്നു മനസിലാക്കിയ നായകൻ കുസൃതിയോടെ പറഞ്ഞു… )”

ഓഹോ… !

“അങ്ങനിപ്പോ ഞാൻ എങ്ങും പോകുന്നില്ല… !”

“ഞാൻ ഇവിടെ ഇരിക്കുന്നതെ ഉള്ളൂ….!” അത് പറഞ്ഞ് അവിടെ അടുത്ത് കിടന്ന ചെയർ  നീക്കിയിട്ട്  ഗൗരിയെ  നോക്കികൊണ്ട്‌ അയാൾ അതിലേക്ക്  ഇരുന്നു…
എൽവിസ് തുടർന്നു..

എന്റെ ഭാര്യ  ഇത്രേം കഷ്ടപ്പെട്ട്  എന്ത്‌ ജോലിയാണ് ചെയ്യുന്നതെന്ന്  എന്ന് എനിക്കും കാണണമല്ലോ
അത് പറഞ്‌ അയാൾ ചിരിച്ചു

കുറച്ച് നേരം ആയപ്പോ ഗൗരിക്ക് തന്നെ മടുപ്പ് തുടങ്ങി…..

എൽവിസിന്റെ തന്നിലേക്കുള്ള നോട്ടം അവളുടെ ശ്രെദ്ധ മാറ്റുന്നുണ്ടായിരുന്നു…

ഗൗരിക്ക് അത് ബുദ്ധിമുട്ട് ആകുന്നുണ്ടെന്നു എൽവിസിന് മനസിലായി…അയാൾ സ്വയം ചിരിച്ചു….

സഹികെട്ട ഗൗരി എൽവിസിന്റെ മുഖത്തേക്ക് നോക്കി…
എന്നിട്ട് ചോദിച്ചു

“ഇച്ചായന്  എന്താ വേണ്ടത്…. !”

“എനിക്ക് വേണ്ടതൊക്കെ സമയം ആകുമ്പോ ഞാൻ തന്നെ എടുത്തോളാം… അതിന് നിന്റെ അനുവാദം വേണ്ട കേട്ടോ….!എൽവിസ് ഒരു കുസൃതി ചിരിയോടെ പറഞ്ഞു…. ഗൗരി എൽവിസിനെ തുറിച്ചു നോക്കി…

“മോള് കാര്യം പറ …. !”

“എന്ത്‌ കാര്യം…”ഗൗരി എൽവിസിന്റെ മുഖത്ത് നോക്കിയില്ല…

“നീ പിണങ്ങിയത് എന്തിനാ എന്നുള്ളതിന്റെ കാരണം ”

“അതിന് ഞാൻ  പിണങ്ങിയില്ലല്ലോ  ഇച്ചായന്‌ വെറുതെ തോന്നുന്നതാ…”. അവൾപറഞ്ഞു

“എന്നാൽ ശെരി  നീ വാ എന്നോടൊപ്പം… ”

“ഞാൻ എങ്ങും വരുന്നില്ല … ”

“ഉറപ്പാണല്ലോ അല്ലേ….”ഗൗരി തല കുലുക്കി…

“മോളെ കൊണ്ട് പോകാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ കേട്ടോ..  !”

അത് കേട്ട് ഗൗരി ഒന്നും മിണ്ടിയില്ല
അവൾ കഴുകി ഉണക്കിയ തുണികൾ  എല്ലാം മടക്കി വച്ചു…

അപ്പോഴേക്കും അബിയ കേറി വന്നു…

ഗൗരിയുടെയും എൽവിസിന്റെയും ഭാവം കണ്ട്  അബിയ ചോദിച്ചു…
.
“എന്താ രണ്ടുപേരും തമ്മിൽ  പിണങ്ങിയോ…. ”

“മം…. നിന്റെ ഇച്ചേച്ചി… ഭയങ്കര സാധനം തന്നെയാ അബി…. എനിക്ക് സമാധാനം തരില്ല…. എന്നെ ഇട്ട് കഷ്ടപെടുത്തുന്നുണ്ട്… !”
ഇത് പറഞ്ഞ് കൊണ്ട് എൽവിസ് ഗൗരിയെ കളിയാക്കി  ചിരിച്ചു…

ഗൗരി എൽവിസിനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട്  മടക്കിയ ഡ്രെസ്സുകളെല്ലാം ഷെൽഫിൽ കൊണ്ട് വച്ചു….

“അബി മോളെ..
നിന്റെ ഡ്രസ്സ്‌ എന്തെങ്കിലും  ഉണ്ടെങ്കിൽ താ ഞാൻ മടക്കി വയ്ക്കാം… “ഗൗരി അബിയോടായി പറഞ്ഞു

ഏയ്‌ ഇല്ല ചേച്ചി…. ചേച്ചി തന്നല്ലേ അത്  ഇന്നലെ  വച്ചത്..

അബിയ പറഞ്ഞത് കേട്ടപ്പോൾ എൽവിസ് ഗൗരിയെ നോക്കി ചിരിച്ചു….

ഗൗരിക്ക് ഇനി എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാതായി….

എൽവിസ് ചിരിക്കുന്ന കണ്ട് അബി എൽവിസിന്റെ മുഖത്തേക്ക് നോക്കി എന്താ പ്രശ്നം എന്ന് കണ്ണ് കൊണ്ട് ചോദിച്ചു…

എൽവിസ് ഗൗരിയെ നോക്കി ഒരു കള്ള ചിരി സമ്മാനിച്ചിട്ട് അബിയെ നോക്കി ഒന്നുമില്ല എന്ന രീതിയിൽ കണ്ണടച്ച്  കാണിച്ചു…

എൽവിസ് എവിടെയോ പോകാൻ തയാറായിരിക്കുന്നത് കണ്ട് അബിയ എൽവിസ് ഗൗരിയെ കൂട്ടാനായിരിക്കും വന്നതെന്ന്  ഊഹിച്ചു… …

“ഇച്ചേച്ചി ഇപ്പൊ പുറത്ത് പോകുന്നുണ്ടോ….. !”

“ഏയ്‌… ഇല്ലാ അബി… “ഗൗരി പറഞ്ഞു…

“ഉണ്ട് അബി… “എൽവിസ് ഇടയ്ക്ക് കയറി പറഞ്ഞു…

ഗൗരി എൽവിസിനെ വീണ്ടും കൂർപ്പിച്ചു നോക്കി….

അബി ഇത് കണ്ട് ചിരിച്ചു…

“അപ്പൊ മോളെ പോവാല്ലോ… അല്ലേ… !”
എൽവിസ് അത് പറഞ്ഞു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു…

“ഇല്ല… എനിക്ക് ജോലി ഉണ്ട്…
എന്നെ ….. അമ്മച്ചി തിരക്കുന്നുണ്ട്… ഞാൻ അങ്ങോട്ടേക്ക് പോകുന്നു …. ”

അത് പറഞ്ഞു ഗൗരി പെട്ടെന്ന് അടുക്കളയിലേക്കു വച്ചു പിടിച്ചു….

“അങ്ങനെയാണോ എന്നാൽ ഞാനും വരാമല്ലോ … !ഞാനും സഹായിച്ചു തരാം… നായകൻ വിട്ട് കൊടുത്തില്ല… ”

എൽവിസും പിന്നാലെ പോയി

സ്റ്റെല്ല അടുക്കളയിൽ  ഉണ്ടായിരുന്നു…. എന്തോ കുക്കിങ്ങിൽ ആയിരുന്നു..

“അമ്മച്ചി ഞാനും കൂടി  സഹായിക്കട്ടെ…. ഗൗരി അടുത്ത് ചെന്ന് ചോദിച്ചു.. സ്റ്റെല്ല പുഞ്ചിരിച്ചു…

ഗൗരി അവിടെ കണ്ട ചെറിയ പണികളിൽ ഇടപെട്ടു ചെയ്യാൻ തുടങ്ങി….

എൽവിസ് വന്ന് സ്റ്റെല്ലയ്ക്കടുത്ത്   സ്ലാബിന്റെ മുകളിൽ ഇടം പിടിച്ചു… ഗൗരിയെ നോക്കി ചിരിച്ചു…

“അമ്മച്ചീ…” എൽവിസ്  സ്റ്റെല്ലയെ വിളിച്ചു

“എന്താ മോനെ .. ”

“ഈ ഗൗരിയോട് അമ്മച്ചി  എന്റെ കൂടെ എങ്ങും വരരുതെന്ന്  പറഞ്ഞോ…!”

ഗൗരി പെട്ടന്ന് ഞെട്ടി എൽവിസിനെ കൂർപ്പിച്ചു നോക്കി ..

“ഞാനെന്തിനാടാ അങ്ങനെ പറയുന്നേ… അവള് നിന്റെ പെണ്ണല്ലേ…. !”

“മം… അത് ഇവിടെ ചിലർക്ക് ഓർമ ഇല്ല…. !”

“എനിക്ക് ഒന്ന് പുറത്ത് പോണം”

“ഗൗരിയും കൂടി
വരണമെന്നാണ് എന്റെ ആഗ്രഹം… ”
ഗൗരി എൽവിസിനെ തുറിച്ചു നോക്കി…

“അതിനെന്താ നീ വിളിച്ചോണ്ട് പോ… !
ആരാ ഇവിടെ തടയുന്നത്… ”

എൽവിസ് ഗൗരിയോടായി ചെന്ന് പറഞ്ഞു..

“അപ്പൊ മോളെ ഇച്ചായൻ പുറത്ത് കാണും… ദേ അമ്മച്ചി വരെ പറഞ്ഞു 5  മിനിറ്റിനകം റെഡി ആയി വന്നോ…നീ ”

ഇത് പറഞ്ഞു എൽവിസ് അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചിട്ട്  പുറത്തേക്കു വന്നു…

ഗൗരി കുറച്ച് നേരം എന്ത്‌ ചെയ്യണമെന്ന് ആലോചിച്ചു നിന്നു…

മറ്റൊരു വഴിയും കാണാതായപ്പോ ഗൗരി  റെഡി ആയി പുറത്തേക്കു  വന്നു….

അവരുടെ ഓപ്പൺ ജീപ്പിൽ ആണ് യാത്രയ്‌ക്കൊരുങ്ങിയത്

അവൾ വന്ന ശേഷം പിന്നിലേക്ക്  കയറി ഇരുന്നു….

“ഞാൻ നിന്റെ ഡ്രൈവർ അല്ല… മര്യാദയ്ക് മുന്നിൽ കയറെഡീ… !”എൽവിസ് കൃതൃമ ദേഷ്യം അഭിനയിച്ചു  കൊണ്ട് പറഞ്ഞു…

അവൾ പിറുപിറുത്തു കൊണ്ട് മുന്നിൽ വന്നു കയറി….

“എന്തൊക്കെയായാലും പിണങ്ങുമ്പോ നല്ല  ചന്തമുണ്ട്  കേട്ടോ കാണാൻ….!”

“ഇപ്പൊ കണ്ടാൽ കെട്ടിപിടിച്ച്‌ ഒരു  ഉമ്മ തരാൻ തോന്നും….. !”

അത് പറഞ്ഞു അയാൾ ചിരിച്ചു…

ഗൗരി ഒന്ന് തറപ്പിച്ചു നോക്കി…

“നോക്കി പേടിപ്പിക്കാതെടീ ..ഉണ്ടക്കണ്ണി !”

അത് പറഞ്ഞ്  ചിരിച്ചു കൊണ്ട് അയാൾ  വണ്ടി മുന്നോട്ട് എടുത്തു….

കുറച്ച് ദൂരം സഞ്ചരിച്ച ശേഷം പറഞ്ഞു..

“എന്തിനാ പിണങ്ങിയത് അതെങ്കിലും പറ….!”

“ആര്‌ പറഞ്ഞു പിണങ്ങിയെന്നു….
എനിക്ക് ആരോടും പിണക്കമില്ല… ” ഗൗരി പറഞ്ഞു…

“ദേ… നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ… പറ പെണ്ണേ… !”

“ദേഷ്യം വരട്ടെ…. എനിക്ക് ഒന്നും പറയാനില്ല…!”ഗൗരി ദേഷ്യത്തിലാണ്… .

“ദേഷ്യം വരുത്തണോ… !”എൽവിസ് കുസൃതിയായി ചോദിച്ചു…

ഗൗരി എൽവിസിനെ കൂർപ്പിച്ചു നോക്കി…
പെട്ടന്ന് എൽവിസ് ചോദിച്ചു…

“എമിയുടെ കാര്യത്തിലാണോ… !”

ഗൗരി തല കുനിച്ചു…

“ആ… അപ്പൊ അത് തന്നെ കാര്യം… !”

തുടരും…