രചന – ചിലങ്ക
നാല് വർഷങ്ങൾക്ക് ശേഷം
എന്റെ ഭാനു …. ഒന്ന് ഓടി വായോ ഈ വേതാളങ്ങൾ രണ്ടും കൂടി എന്നെ കൊല്ലുന്നേ.അതിന്റെ കൂടെ ഈ കുട്ടി കുരുപ്പ് അപ്പിയിട്ട് നാറ്റിച്ചടി………
ഭാനുവമ്മ തിരക്കിനിടയിൽ അച്ഛനെ പ്രാവീക്കൊണ്ട് റൂമിൽ വന്നതും അവിടെ കണ്ട കാഴ്ച കണ്ട് ചിരി പൊട്ടി
രണ്ട് കുരുപ്പുകൾ അച്ഛാച്ചന്റെ പുറത്ത് കേറി ഇടിക്കുന്നു… കടിക്കുന്നു…
കുഞ്ഞു കുരുപ്പ് അച്ഛന്റെ മുണ്ടിൽ അപ്പിയിട്ട് കരയുന്നു…
അയ്യടാ എന്ത് നല്ല കാഴ്ചഅതും പറഞ്ഞ് അമ്മ ചിക്കു മോളെ അച്ഛന്റ്റെ പുറത്ത് നിന്ന് മാറ്റാൻ നോക്കി
കള്ളി പെണ്ണ് ഉടുമ്പ് പിടിച്ചപോലെ ഇരിക്കുവാണ്
അച്ഛമ്മേടെ കുഞ്ഞു മണി മാറിയേ അച്ഛാച്ച ക്ക് വയ്യാ
കുഞ്ഞി പെണ്ണിനെ പിടിച്ച് മാറ്റാൻ നോക്കുന്ന നയത്തിലാണ് അമ്മ…
അവസാനം കള്ളി പെണ്ണിനെ മാറ്റി.. അപ്പുമോനെയും പിടിച്ച് മാറ്റിയപ്പോഴാണ് അച്ഛന് ആശ്വാസമായത്…..
യ്യോ ഇതിനേയും കൂടി പിടിക്ക് എന്നും പറഞ്ഞ് മൂക്ക് ചുളിച്ച് അച്ഛൻ ഉണ്ണികണ്ണനെ അമ്മയേ ഏൽപ്പിച്ചു…
.
ഹോ…. കല്യാണതിരക്ക് കഴിഞ്ഞ് ഒന്ന് രാത്രി ഇച്ചിരി നേരം കിടക്കാമെന്ന് കരുതിയപ്പോൾ നിന്റെ മൂത്തമോൻ.. ദാ നിന്റെ കൈ യിലിരിക്കുന്ന കുഞ്ഞു കുരുപ്പിനെ ഇച്ചിരി നേരം നോക്കച്ഛ. എന്നും പറഞ്ഞ് എന്റെ കൈയിൽ തന്നിട്ട് എവിടെയോ പോയ്…
അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ നിന്റെ രണ്ടാമത്തെ മോൻ ദോ ആ രണ്ട് കുരുത്തം കെട്ട പിള്ളേരെ എന്നെ ഏൽപ്പിച്ച് ഒറ്റ പോക്ക്..
ആകെ പെട്ട് പോയ് ഞാൻ..
നിന്റെ മക്കളെ കൊണ്ട് സഹിക്കാൻ പറ്റാഞ്ഞപ്പോൾ ഇവന്റെയൊക്കെ പിള്ളേരെ ക്കൊണ്ട് എനിക്ക് ഒന്ന് നടു നിവർത്തി കിടക്കാൻ പോലും വയ്യ… അയ്യോ….. അതും പറഞ്ഞ് അച്ഛൻ ഒറ്റ കിടത്ത..
അമ്മ ഉണ്ണികണ്ണന്റെ നിക്കർ മാറ്റി.. അപ്പിയിട്ട നിക്കർ അച്ഛന്റ്റെ ദേഹത്ത് ഒറ്റ ഏറ്…..
യ്യേ ബ്ലാ…. എന്താടി ഭാനു നീ കാണിച്ചത്.
നിങ്ങൾ കുറേ നേരമായല്ലോ നിന്റെ മക്കൾ നിന്റെ മക്കൾ.. എന്താ എനിക്ക് ദിവ്യ ഗർഭo ഉണ്ടായതാണോ….
അതും പോട്ടെ കുഞ്ഞുപ്പിള്ളേരോട് എന്തൊരു ദേഷ്യവാ….
ഒരു വയസ്സ് പ്രായമുള്ള ഉണ്ണികണ്ണനേയും
ചിക്കുവിനേയും അപ്പുവിനേയും ചേർത്ത് പിടിച്ച് പറഞ്ഞു….
എന്റെ ഭാനു കണ്ടാൽ കൊച്ചു പിള്ളേർ ഈ രണ്ടണ്ണത്തിന്റെ കൈയിലിരുപ്പ് വീട്ടിൽ കാണുന്നതല്ലേ…
കുറച്ച് ദിവസം മുന്നേ എന്റെ ഫോട്ടോയിൽചെമ്പരത്തി മാല ഇട്ട് പ്രാർത്ഥിച്ച പിള്ളേര ഈ കുരട്ടകൾ
അത് നിങ്ങളുടെ മൂത്തമോനല്ലേ പിള്ളേർക്ക് മാല ഉണ്ടാക്കി കൊടുത്തത്…
ആ ശരി സമ്മതിച്ചു….
നീ ഇതിനെയൊക്കെ വിളിച്ചോണ്ട് പോ..
ഇച്ചിരി നേരം ഞാൻ ഒന്ന് കിടക്കട്ടെ..
നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ
ചെല്ല്…..
ഹ്മ്മ് വാ മക്കളെ നമ്മക്ക് അപ്പുറത്ത് പോകാം…. അതും പറഞ്ഞ് അമ്മ മക്കളെ വിളിച്ചോണ്ട് പോയ്
പോതാ പത്തി അച്ഛാച്ച.. അപ്പുമോൻ അച്ഛനെ നോക്കി പറഞ്ഞു കൊണ്ട് ഒറ്റ ഓട്ടം…
എവിടുന്ന് മത്തൻ നട്ടാൽ കുമ്പളം മുളയ്ക്കില്ല.. എന്ന് പറയുന്നത് എത്ര ശരിയാണ്…
ഇനി മുളയ്ക്കുമെങ്കിൽ അത് വിത്തിന്റ കുഴപ്പം ആയിരിക്കും….
യ്യേ ബ്ലാ…..ദേഹത്ത് കിടന്ന ഉണ്ണിക്കുട്ടന്റെ നിക്കറെടുത്ത് ഒറ്റ ഏറു…
ആകെ നാറ്റം…
ഇനി ആര് കുളിക്കും തമ്പുരാനെ…….
വല്ലതുo മനസ്സിലായോ… അങ്ങനെ കാത്തിരിപ്പിനൊടുവിൽ തറവാട്ടിൽ എല്ലാരും കൂടിയേക്കുവാണ്…
സച്ചുവിന്റെയും മീനുവിന്റെയും കല്യാണത്തിന്…
ഭഗവാനെ സാക്ഷിയായി നാളെ അമ്പലനടയിൽ സച്ചു മീനുവിന്റെ കഴുത്തിൽ താലി ചാർത്തു…..
എല്ലാരും തറവാട്ടിൽ ആണ് ഇപ്പോൾ കാർത്തിയുടേയും ലെച്ചുവിന്റെയും കുഞ്ഞു മക്കളാണ് ചഞ്ചൽ എന്ന ചിക്കു മോളും അർജുൻ എന്ന അപ്പുവും
വികൃതി കുടുക്കകൾ വീട് തല കിഴ് ആക്കും
ഏത് നേരവും അച്ഛനെയും അമ്മയെയും ശല്യം ചെയ്യും…
കറക്റ്റ് ആയിട്ട് റൊമാസിക്കുമ്പോൾ ആണ് രണ്ടും കിടന്ന് കാറുന്നത്…..
കിരണിനുo പാറുവിനും ഇച്ചിരി ലേറ്റ് ആയിട്ട് ഉണ്ടായ മുത്തുമണി ആണ് ഉണ്ണികണ്ണൻ…
കിരണിന്റെ തനി പകർപ്പ്…
സ്വഭാവം അങ്ങനെ ആകരുതെന്നാണ് അച്ഛന്റ്റെ പ്രാർത്ഥന……
ശില്പയ്ക്കും പ്രേമിനും ഒരു മോൾ….
ഇപ്പോൾ വീട്ടുകാർ എല്ലാം ഇപ്പോൾ സെറ്റ് ആണ്……
അങ്ങനെ എല്ലാരും തറവാട്ടിൽ ….
നാളെ കല്യാണം.
**********************
തറവാട്ടിൽ ഇത്രയും ദിവസം ആഘോഷമായിരുന്നു….
കല്യാണപെണ്ണിന്റ നാട്ടിൽ വെച്ച് കല്യാണം..
വർഷം നാലു കഴിഞ്ഞിട്ടും ആർക്കും ഒരു മാറ്റവും ഇല്ലെന്ന് പറയുന്നില്ല രണ്ട് ആൾക്കാർക്ക് മാറ്റമുണ്ട്…
സച്ചു വിന്റെയും പാറുവിന്റെയും അച്ഛനും അമ്മയ്ക്കും
വിദേശത്ത് പറന്ന് പറന്ന് അവർ തളർന്നു… അവരുടെ ചിറകൊടിഞ്ഞു..
അവസാനം തണലായ് മക്കളെ ഉള്ളു എന്ന അറിവിൽ നാട്ടിൽ മകളോടൊപ്പം ജീവിക്കുന്നു…
സ്വന്തം മോളുടെ കല്യാണവോ കണ്ടില്ല. അതുകൊണ്ട് തന്നെ മോന്റെ കല്യാണ കാര്യത്തിൽ മുൻ പന്തിയിൽ ആണ് അച്ഛനും അമ്മയും….
വയസ്സാം കാലത്ത് തന്നെ സ്നേഹിക്കുന്നവരെ കാണും എന്നുള്ള ബോധം അവർക്ക് ഇപ്പോൾ വന്നു…..
**********************
അഹ്……… നെറ്റി തടകി കലിപ്പിൽ പാറു വിനെ കണ്ണുരുട്ടി നോക്കി പേടിപ്പിക്കുവാണ് കിരൺ….
അവൾ ആണെങ്കിൽ മൈൻഡ് ചെയ്യാതെ നാളെ ഇടാനുള്ള സാരിയൊക്കെ റെഡിയാക്കുവാണ്….
അഹ്… അഹ്……….കിരൺ അവളെ കേൾപ്പിക്കാൻ വേണ്ടി വീണ്ടും ശബ്ദം ഉണ്ടാക്കി……
പെണ്ണിന് ഇച്ചിരി അഹങ്കാരം കൂടിയുണ്ട്..
ഒന്ന് പെറ്റപ്പോൾ ഇച്ചിരി തടിവെച്ച് വെളുത്ത് കടിച്ച് തിന്നാൻ തോന്നും
ഹും അതിന്റെ അഹങ്കാരം.,
ഒന്ന് നിർത്ത്.. ഞാൻ കേട്ട്……
മിണ്ടാതെ പിറകിൽ വന്ന് കെട്ടിപിടിച്ചതുകൊണ്ടല്ലേ അലമാരയുടെ ഡോർ തട്ടിയത്….
എന്റെ സഹതാപം ഒന്നും കിട്ടില്ല…
ഞാൻ സഹതപിച്ച് കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ അത് മുതലെടുത്ത് ഉം
.. ഉം….. നടക്കില്ല മോനെ. ഉണ്ണിക്ക് അഞ്ച് വയസ്സാകാതെ അടുപ്പിക്കില്ല ഞാൻ
അഞ്ച് വയസ്സോ …. എന്ത് സ്ത്രീയാടി നീ… ആ കൊച്ചിനെ അച്ഛന്റെ കൈയിൽ ഏൽപ്പിച്ച് ഒന്ന് അടുത്ത് വന്നപ്പോൾ ഇങ്ങനെ ചങ്കിൽ കൊള്ളൂന്ന വർത്തമാനം പറയല്ലേ.
ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് കിരൺ പറഞ്ഞതും അവൾ ചുണ്ട് കൊണ്ട് ഉമ്മ പോലെ കാണിച്ചു…..
വിടമാട്ടെ……ഇച്ചിരി ഗ്ലാമർ കൂടിയെന്ന് വെച്ച് എന്നെ വേണ്ടാതായോ മോളെ നിനക്ക്
യ്യോ എന്തൊരു ഒലിപ്പീര്…..
ഒന്ന് പോ മനുഷ്യ…അതും പറഞ്ഞ് റൂമിൽ നിന്നുo പോകാൻ പോയതും ഒറ്റ വലി അവന്റെ മടിയിൽ ഒറ്റ ഇരുത്ത ഒരു നിമിഷം ആലോചിക്കുന്നതിന് മുന്നേ അവന്റെ പല്ലുകൾ അവളുടെ കഴുത്തിൽ അമർത്തി….
വേദന കൊണ്ട് ശബ്ദം ഉണ്ടാക്കി അവനെ തെള്ളി മാറ്റി മാറി..
കാലമാടൻ……….
അതും പറഞ്ഞ് അവൾ ചുണ്ട് പിളർത്തി
അച്ചോടാ ഉമ്മ അതും പറഞ്ഞ് അവൻ വെളിയിൽ പോയ്..
************************
ഇത് എങനെയുണ്ട് കാർത്തി ഈ സാരിക്ക് മാച്ച് അല്ലേ……ലെച്ചു കൈയിൽ ഒരു മാലയെടുത്ത് കാർത്തിയേ കാണിച്ചതും അവൻ ഒന്ന് പുച്ഛിച്ചു……
ഉം ഒരു പുച്ഛം…. കാണും കാണും…
രണ്ട് പിള്ളേരുടെ അമ്മയായി…
ഇച്ചിരി തടിച്ചു..
പുച്ഛിച്ചോ…
ഒറ്റ അടി തന്നാലുണ്ടല്ലോ.
എത്ര ദിവസമായിടി ഒന്ന് നിന്നെ ഒന്ന് ശരിക്ക് എന്റെ അടുത്ത് കിട്ടിയിട്ട്…
കല്യാണ തിരക്ക് ഒന്ന് കഴിഞ്ഞ് ഒന്ന് അടുത്ത് കിട്ടുമ്പോൾ രണ്ട് കുരുപ്പുകൾ എവിടെ നിന്നെങ്കിലും ഓടി വരും,
അതും പറഞ്ഞ് കാർത്തി അവളെ തന്നോട് ചേർത്ത് നിർത്തിയതും അവൾ അങ്ങനെ തന്നെ നിന്ന് അവനെ നോക്കി…
ഓഹ് ഇങ്ങനെ നോക്കാതെ….
ഒന്നും നോക്കാതെ അങ്ങോട്ട് എടുക്കു ഞാൻ….
ഉം… ഉം………എടുക്കാൻ ഇച്ചിരി പാടാ ഡോക്ടർ ഇച്ചിരി കഷ്ട്ടപ്പെടും….
അവനിൽ നിന്നുo കുതറി മാറാൻ നോക്കിയതും വീണ്ടും അവൻ തന്നോട് ചേർത്ത് നിർത്തി…..
ലെച്ചു…….
ഹ്മ്മ്……..
ഇങ്ങോട്ട് നോക്കിയേ…..
ഇല്ല……….
അതെന്താടി…….
എനിക്കറിയാം…..എന്നെ വശീ കരിക്കാനല്ലേ… നടക്കില്ല…
ഓഹോ അതല്ലടി ഇന്നലെ ഞാൻ അമ്മു വിനെ സ്വപ്നം കണ്ട്…
എന്നെ കെട്ടിപിടിക്കുന്നെ…
പിന്നെ… പിന്നെ
ഫ……….. അതും പറഞ്ഞ് തെള്ളായിരുന്നു…
തെള്ളിയത് മാത്രമേ ഉള്ളു…
അവൻ അവളെ പിടിച്ച് അതു പോലെ നിൽക്കുന്നുണ്ട്…….
നിങ്ങൾക്ക് സ്നേഹം തോന്നുമ്പോൾ കൊഞ്ചാൻ ഈ ലെച്ചുവേ കാണും… അല്ലാതെ അമ്മു കാണില്ല….
കെറുവോടെ അവൾ പറഞ്ഞതും മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു…..
എന്റെ എല്ലാം നീ അല്ലേ…..അറിയില്ലേ നിനക്ക് ഹും…..
അത് പറയുമ്പോൾ അവന്റെ നെഞ്ചിൽചാരി 🌺ഹൃദയതാളം 🌺ശ്രവിക്കുകയായിരുന്നു ലെച്ചു…..
അമ്മ…………… എന്നും വിളിച്ച് കൂവി രണ്ടും ഡോർ തുറന്ന് അകത്തേക്ക് വന്നതും രണ്ടും പരസ്പരം അകന്നു മാറി…
രണ്ടും വന്ന് ലെച്ചു വിനെ കെട്ടിപിടിച്ചു..
അവൾ മക്കളെ രണ്ടിനെയും എടുത്ത് കാർത്തിയേ നോക്കി
ഇച്ചിരി സമയം ഒളിച്ചു പാത്തു വന്നാൽ ഉടനെ വന്നോളും കുരുപ്പുകൾ…. അത്രയും പറഞ്ഞ് ലെച്ചു വിനെ ഒന്ന് നോക്കിയിട്ട് അവൻ അവിടെ നിന്നുo പോയ്
ലെച്ചു അത് കണ്ട് ചിരിച്ചു
*****************—*–*-
പോയ് കിടക്ക് പിള്ളേരെ നാളെ രാവിലെ എഴുന്നേൽക്കാനുള്ളതല്ലേ…ഹാളിൽ ഇരുന്ന് എല്ലാരും ( ഈ എല്ലാരും എന്ന് പറഞ്ഞാൽ എല്ലാരും 😌 )ഹാളിൽ കാര്യo പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് അച്ഛമ്മയുടെ ഓഡർ….
കുമാര ( മീനു :അച്ഛൻ )എല്ലാ ഒരുക്കങ്ങളും കഴിഞ്ഞല്ലോ അല്ലേ.
അഹ് അമ്മേ…….
അല്ല അപ്പച്ചി പ്രീതിയും സ്മൃതിയും എന്താ വരാഞ്ഞത്…. ( ലെച്ചു )
അവർക്ക് തിരക്കാണെന്ന് പറഞ്ഞ് വന്നില്ല മക്കളെ….
വല്ലാത്ത ഒരു പിള്ളേരാ ഈ രണ്ടെണ്ണo…
കല്യാണം കഴിയുമ്പോൾ നന്നാകുമെന്ന് കരുതി….
എവിടെ ( അപ്പച്ചി )
അല്ല കല്യാണപ്പെണ്ണും കല്യാണ ചെറുക്കനും എവിടെ.????
വല്യച്ചൻ പറഞ്ഞപ്പോഴാണ് എല്ലാരുo അത് ശ്രദ്ധിച്ചത്…..
ഈശ്വര ചതിച്ചോ… ( അച്ഛമ്മ )
പോയ് നോക്ക് പിള്ളേരെ….
കല്യാണം കഴിന്നയിടം വരെ രണ്ടിനെയും അടുപ്പിക്കരുതെന്ന് പറഞ്ഞതാ ഞാൻ….
പോയ് നോക്ക്…
ഹും അവൻ അല്ലേ മുതൽ ഇതല്ല ഇതിനപ്പുറം ചെയ്യും ( അച്ഛൻ )
നീ കൂടുതൽ പറയല്ലേ…. മോന്റെ ചരിത്രം ഞാൻ അങ്ങോട്ട് നിന്റെ ഭാര്യയോട് വിളമ്പും നാറും നീ… എന്താ വേണോ..
( അച്ഛമ്മ മെല്ലേ പറഞ്ഞു…)
ഓഹ് വേണ്ട അല്ലെങ്കിൽ തന്നെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കും ദാ ഇപ്പോൾ കൊച്ചുമക്കൾക്ക് പോലും ഒരു വിലയും ഇല്ലന്നെ…..
ഞാൻ പോണ്..
വാ മാധവ.. ചേട്ടാ….അളിയാ നമ്മൾക്ക് കാറ്റ് കൊള്ളാം.
അധികം കാറ്റ് കൊള്ളണ്ടാ…..
രാത്രിയിൽ കുടിക്കാനുള്ള പരുപാടിയാണ് കിളവന്മാർ…. പൊയ്ക്കോണം.അല്ലെങ്കിൽ തന്നെ ഈ മനുഷ്യൻ ഇങ്ങനെ കാറ്റ് കൊണ്ട് കാറ്റ് കൊണ്ട് കരള് അടിച്ച് പോയ് ഇരിക്കുവ.. ഇനി കാറ്റ് കൊണ്ടാൽ ഞാൻ വേറെ ഏതെങ്കിലും ഒരു കിളവനെ പോയ് കെട്ടും……
അപ്പച്ചി കലിപ്പ് മൂഡ് ഓൺ..
ഉള്ളതാണോടേയ് ( മാധവ ച്ഛൻ )
ഓഹ് വെറുതെ… കുറേ നാളായി ഇവൾ കൊതിപ്പിക്കുന്നു…
സത്യം പറയാലോ ഇവളാ എന്നെ കള്ള് കുടിയൻ ആക്കിയത്……
ഇവളോ..😨😨( അരവിന്ദച്ചൻ )
ആ ഇവള്….
ഇവൾ പോകും പോകും എന്ന് പറഞ്ഞു കൊതിപ്പിക്കുന്നോണ്ടാ ഞാൻ ഇങ്ങനെ കുടിക്കുന്നത്…
എന്നാൽ ഇവൾ പോകുവോ അതുമില്ല.
….
പറഞ്ഞ വാക്കിന് വില ഇല്ലാത്തവൾ… ബ്ലാ…
അതും പറഞ്ഞ് അളിയൻ പോയ്….
ബാക്കി അച്ഛന്മാർ വാ തുറന്ന് നിന്നും
******************
കുളപ്പടികളിൽ സച്ചുവിന്റെ തോളിൽ ചാരി ഇരിക്കുകയാണ് മീനു..
അവളുടെ പഠിത്തം കഴിയാൻ വേണ്ടി കാത്തിരുന്നതാണ് എല്ലാരും…
ഇപ്പോൾ മീനു ശരിക്കും കൊച്ചല്ല…
സത്യം പറഞ്ഞാൽ ഈ കല്യാണം ഒന്നും വേണ്ടായിരുന്നു… നമ്മൾക്ക് ഇങ്ങനെ സ്നേഹിച്ച് സ്നേഹിച്ച് എന്നും പറഞ്ഞ് അവളെ തന്നോട് ചേർത്ത് ഉമ്മിക്കാൻ പോയതും മീനു അവന്റെ ചുണ്ടിന് കുറുകെ വിരൽ വെച്ച് തടഞ്ഞു..
അവൻ സംശയഭാവത്തിൽ അവളെ നോക്കി.
ടിക്കറ്റ് എടുക്കാതെ സിനിമ കാണാനുള്ള ഉദ്ദേശം ആണല്ലേ..
ഞാനോ
ടാ……പിറകിൽ നിന്നുള്ള അലർച്ച കേട്ടതും രണ്ടും ഞെട്ടി എഴുന്നേറ്റ് തിരിഞ്ഞു നോക്കി….
കിരണും കാർത്തിയും….
ഈ… ഞങ്ങൾ കാറ്റ് കൊള്ളാൻ സച്ചു ഇളിച്ച് കൊണ്ട് പറഞ്ഞു.
നാളെ ഒന്ന് കല്യാണം കഴിന്നയിടംവരെ ഒന്ന് ക്ഷമിക്കട ഞങൾ ഇപ്പോൾ വന്നില്ലായിരുനെങ്കിലോ
അധികം എക്സ്പ്രഷൻ ഇട്ട് ചളമാക്കാത്തെ ..
കേറി പോടീ പിത്തക്കാരി വീട്ടിൽ കാർത്തി അലറിയതും മീനു ഒറ്റ ഓട്ടം വെച്ച് കൊടുത്തു
സച്ചു പടിയിൽ ഇരിക്കുവാണ്….
കാർത്തിയും കിരണും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. ( നിലാ വെളിച്ചം ഉണ്ട്.. അതുകൊണ്ട് എല്ലാർക്കും എല്ലാരേം കാണാൻ പറ്റും )
അതേ നിങ്ങൾ രണ്ടും ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് കുറേ നേരമായല്ലോ.
ടാ സച്ചു നാളെ നിന്റെ കല്യാണം അല്ലേ..
( കാർത്തി )
യ്യ
ഞങൾ കുറച്ച് ഉപദേശം തരാം…അതുപോലെ ചെയ്താൽ നിനക്ക് നല്ലത്…. അല്ലെങ്കിൽ ( കിരൺ )
അല്ലെങ്കിൽ
അത് നിനക്ക് വഴിയേ മനസ്സിലാകും( കിരൺ )
ഒന്നാമത്തെ കാര്യം ചത്താലും നിന്റെ ആദ്യത്തെ കാമുകിമാരെ പറ്റി കമ എന്നൊരക്ഷരം പറയരുത്…
അവർ നമ്മളുടെ വായിൽ നിന്ന് അത് കേൾക്കാൻ പലതും ചെയ്യും..പലതും…പക്ഷെ വീണ് പോകരുത്..
കാർത്തി അവനെ നോക്കി പറഞ്ഞതും സച്ചു ഉമിനിർ ഇറക്കി തലയാട്ടി…..
രണ്ടാമത്തെ ഉപദേശം ഒരിക്കലും ഭാര്യമാർ കാര്യമായി ജോലി ചെയ്യുമ്പോൾ റൊമാൻസിക്കാൻ പോകരുത്… പോയാൽ
…. നെറ്റി തടകിക്കൊണ്ട് കിരൺ പറഞ്ഞതും അവൻ വീണ്ടും ഇല്ലെന്ന് തലയാട്ടി……
മൂന്നാമത്തെ ഉപദേശം ഒരിക്കലും ഭാര്യമാരെ മറ്റു പെണ്ണുങ്ങളുമായി താരതമ്യം ചെയ്യരുത്…. ചെയ്താൽ
(കാർത്തി )
സച്ചു വീണ്ടും ഇല്ലെന്ന് തലയാട്ടി.
ഇനി അവസാനമായി ഒരിക്കലും ഭാര്യയോട് കള്ളം പറയാതെ ഇരിക്കുക..
കാരണം നിന്റെ ഉടായിപ്പത്തരം എല്ലാം അറിഞ്ഞിട്ടായിരിക്കും നിന്നോട് അവൾ അതിനെ പറ്റി ചോദിക്കുന്നത് so കള്ളം പറയരുത്……
(കിരൺ )
ഹോ… കെട്ടെണ്ടായിരുന്നു പുല്ല്…..നിങ്ങൾക്ക് നല്ല അനുഭവം ഉണ്ടല്ലേ
ഇത്രയും നേരo ഞങൾ ഇവിടെ നിന്ന് കുരച്ചിട്ട് ഇപ്പോഴാണോ അത് മനസ്സിലായത് പരട്ടെ…..(2ഉം )
ഈ…………
***-***-****———-******
ഭഗവാന്റെ മുന്നിൽ കൈകൾ കൂപ്പി സച്ചുവും മീനുവും പ്രാർത്ഥിച്ചു….
സെറ്റ് സാരിയിൽ മീനു സുന്ദരിയായിരുന്നു..
മിത മായ ആഭരണങ്ങളും മുടിയിൽ മുല്ലപ്പുവും കാതിൽ വല്യ ജിമിക്കികമ്മലും
നെറ്റിയിൽ കല്ല് പൊട്ടും കൈയിൽ കുറച്ച് സ്വർണവളയും…..
എല്ലാം കൊണ്ടും ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു മീനു..
സച്ചു കുറുത്തയും മുണ്ടും. വെട്ടി ഒതുക്കിയ താടിയും മീശയും….
നെറ്റിയിൽ ചന്ദനവും……
ചെറിയ രീതിയിൽ ആണ് കല്യാണം.
അതുകൊണ്ട് തന്നെ കുറച്ച് ബന്ധുക്കളെ ഉള്ളു…….
അമ്പലത്തിനോട് അടുത്തുള്ള കതിർ മണ്ഡപത്തിൽ സച്ചു വിന്റെ കൈ പിടിച്ച്അവന്റെ അച്ഛനും അമ്മയും നടന്നു..
എല്ലാരുടെയും അനുഗ്രഹം മേടിച്ച് മണ്ഡപത്തിൽ ഇരുന്നു…..
ചുറ്റും നോക്കി…
കാർത്തിയുടെ കൈയിൽ മോളും ലെച്ചു വിന്റെ കൈ യിൽ മോനും ആണ്…
രണ്ടെണ്ണം കൈയിൽ ഇരുന്ന് കുരുത്തക്കേട്……
കിരണിന്റെ കൈയിൽ ഉണ്ണികുട്ടൻ…..
പാറുവും അവന്റെ അടുത്ത് നിൽപ്പോണ്ട്…
അച്ഛന്മാരും അമ്മമാരും ഒരു സെറ്റ് ആയിട്ട് നിൽക്കുന്നു.
പിന്നെ തറവാട്ടിലുള്ള വരും…..
ഇനി പെണ്ണിനെ വിളിച്ചോളും……
തിരുമേനി പറഞ്ഞതും അച്ഛമ്മയുടെയും അച്ഛന്റ്റെയും കൈ പിടിച്ച് മീനു അവിടേക്ക് വന്നു…
കള്ള നാണത്തോടെ വരുന്ന മീനു വിനെ കണ്ടതും സച്ചു വിന്റെ ഹൃദയം വല്ലാതെ ഇടിക്കുന്ന പോലെ തോന്നി…
അവൾ തല ഉയർത്തി അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു…..
തല മൂത്ത എല്ലാരുടെയും അനുഗ്രഹo മേടിച്ച് അവൾ അവന്റെ അരികിൽ ഇരുന്നു…
ലെച്ചു വിനെയും പാറുവിനെയും നോക്കി..
അവർ കൈ കൊണ്ട് all the ബെസ്റ്റ് കാണിച്ചു…..
തിരുമേനി ചന്ദനം നൽകി..രണ്ടാളും അത് തൊട്ടു…
താലി കെട്ടിക്കോളു…
എന്ന് തിരുമേനി പറഞ്ഞതും അച്ഛൻ നീട്ടിയ താലി മേടിച്ച് അവൻ മീനു വിന്റെ കഴുത്തിൽ ചാർത്തി….
കണ്ണുകളടച്ച് അവൾ അത് സ്വികരിച്ചു…
എല്ലാരും പൂക്കൾ വിതറി…..
അവളുടെ നെറുകയിൽ സിന്ധുരം തൊട്ട് അഗ്നി സാക്ഷിയായി വലയം ചെയ്ത് സച്ചു അവന്റെ പെണ്ണിനെ സ്വന്തമാക്കി..
കിരണിന്റെ കണ്ണുകൾ നിറഞ്ഞു…..
എന്താടാ മോനെ നീ കരയുന്നത്…..
അച്ഛൻ അവന്റെ അടുത്ത് വന്ന് ചോദിച്ചു.
സന്തോഷം കണ്ണീർ ആണ്…
ഹോ ഇവനോട് എനിക്ക് ഇച്ചിരി കുശുമ്പ് ഉണ്ടായിരുന്നു…
ഇത്രയും നാൾ ഇങ്ങനെ നടന്നപ്പോൾ ഇപ്പോൾ ആശ്വാസമായി…
അനുഭവിക്കട്ടെ
അത് കേട്ടതും അച്ഛൻ പണ്ട് ഇവന്റെ കല്യാണത്തിന് അമ്മയോട് പറഞ്ഞത് ഓർമ്മ വന്നു….
ഹാവു… ഞാൻ മാത്രമല്ല അപ്പോൾ..
(അച്ഛൻ ആത്മ )
*********************
ചേട്ടാ ഫസ്റ്റ് കിസ്സ് അതും ലിപ്പ്….
മീനു ക്യാമറ ചേട്ടനോട് പറയുന്നത് കേട്ട് സച്ചു വിന്റെ കിളികൾ പറന്നു…..
ഇവൾ വീണ്ടും വീണ്ടും കൊച്ചല്ലെന്ന് തെളിയിക്കുകയാണ്.
ആദ്യo ഒന്ന് നല്ലത് പോലെ നിൽക്ക് കൊച്ചേ…
ക്യാമറ ചേട്ടൻ പറഞ്ഞതും അവൾ അയാളെ കോക്രി കാണിച്ചു….
പിന്നെ അങ്ങോട്ട് ഫോട്ടോ എടുപ്പായി…
അവർ ഒറ്റയ്ക്ക്…അച്ഛനും അമ്മയുംമായി.
പിന്നെ തറവാട്ടിലുള്ളവരുമായി…..
പിന്നെ ഫ്രണ്ട്‌സ്സുംമായി…
അവസാനം നമ്മളുടെ ഹൃദയതാളത്തിലെ കുടുംബവുമായി….
കാർത്തി ലെച്ചു, കിരൺ പാറു,, അരവിന്ദച്ഛൻ ഭാനുമ്മാ,, പ്രേം ശില്പ ( ഇവർ ഇപ്പോഴാണ് ഇവിടെ ലാൻഡ് ആയത് )മാധവച്ഛൻ അമ്മ…
സച്ചുവും മീനുവും നടുക്ക്….
അപ്പോൾ എല്ലാ ഭർത്താക്കന്മാരും അവരവരുടെ ഭാര്യമാരുടെ നെറ്റിയിൽ ഉമ്മ വെയ്ക്കുക…
നല്ലൊരു ക്ലിക്ക് 🌺
കേൾക്കേണ്ട തമാസം കാർത്തി ലെച്ചു വിന്റെയും കിരൺ പാറു വിന്റെയും പ്രേം ശില്പയുടെയും അരവിന്ദച്ഛൻ ഭാനുവമ്മയുടെയും മാധവച്ഛൻ ശാരദമ്മയുടെയും നെറ്റിയിലും ഉമ്മ വെച്ചതും സച്ചു മീനുവിന്റെ ചുണ്ടിൽ അടാർ ഉമ്മ വെച്ചു……
പെർഫെക്ട് ക്ലിക്ക് ❣️❣️❣️❣️❣️❣️❣️
അവസാനിച്ചു……………

by