20/04/2026

പ്രണയ വീഥിയിൽ : ഭാഗം 05

രചന – അമ്മൂസ്

പിറ്റേ ദിവസം ഇനിയുള്ള അമ്മയുടെ കർമ്മങ്ങൾ എങ്ങനെയെന്ന് ചോദിക്കാനായിരുന്നു അവൻ അച്ഛന്റെ അടുത്ത് എത്തിയത് .

പക്ഷേ അന്നേരമത്രയുംമൗനിയായിരുന്ന അയാൾ അപ്പോൾ അവനോട് ചോദിച്ചു
നീ പോകുന്നില്ലേ എന്ന് …….

അവൻ അയാളെ നോക്കിനിന്നുപോയി .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിന്നീട് അവിടെ നിന്ന് സമയം കളഞ്ഞില്ല.
അവൻ തന്നെ കാത്ത് നിന്ന ഗായത്രിയുടെ അരികിൽ എത്തി.

പോകാം ഗായു …….

എന്താ സൂര്യാ ……
ഇത്ര പെട്ടന്ന് ……
ചടങ്ങുകൾ ഒക്കെ എങ്ങനെ എന്ന് ചോദിക്കാനല്ലേ സൂര്യൻ അച്ഛന്റെ അടുത്തേക്ക് പോയത് ?

ഹ്മ്മ് ……
പോയെടോ ……

പക്ഷേ അച്ഛന് നമ്മൾ ഇവിടെ നിൽക്കുന്നതിലോ ചടങ്ങുകളിൽ ഒന്നും പങ്കെടുക്കുന്നതിലോ താല്പര്യമില്ലാ……

അതെന്താ …….

നമ്മൾ രണ്ട് പേരും ജയിലിൽ കിടന്നവർ അല്ലേ ……..
പ്രതേകിച്ച് ഞാൻ ….

തന്റെ കാര്യം അച്ഛന് അറിയില്ല …..
എന്നാലും ബന്ധുക്കൾ ആരെങ്കിലും ചെവിയിൽ എത്തിച്ചിട്ടുണ്ടാകും .

അതൊക്ക അച്ഛന് വലിയ നാണക്കേട് ആണത്രേ .

അവൻ ഒന്ന് പുച്ഛത്തോടെ പറഞ്ഞു .

സൂര്യന് സംസാരിക്കാമായിരുന്നില്ലേ …..
സ്വന്തം അമ്മയുടെ ചടങ്ങുകൾ അല്ലേ ……

സംസാരിച്ചെഡോ ……..
അച്ഛന്റെ കണ്ണിൽ ഞാൻ എന്നും തെറ്റുകാരനാണ് .
അച്ഛന്റെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തിയവനാണ് ……..
അതുകൊണ്ട് ഒരിക്കലും എന്നെ കേൾക്കാൻ മനസ്സ് കാണിക്കില്ല .
ഈ വീട് അച്ഛന്റെ പേരിലാണ് ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങികൊടുക്കണം നമ്മൾ ……..

പിന്നെ ……

എന്റെ വേദനയും സങ്കടവും എപ്പോഴും എന്റെ അമ്മയ്ക്ക് അറിയാം .

അതുകൊണ്ട് എല്ലായിപ്പോഴും അമ്മയുടെ ആത്മാവ് നമ്മുടെ കൂടെ ഉണ്ടാകും .

അവൾ അവനെ തന്നെ നോക്കി നിന്നു.

ഇനി നിന്ന് വൈകണ്ട ഡോ നമുക്ക് ഇറങ്ങാം .

ഹ്മ്മ് …….
ഇറങ്ങാം സൂര്യാ ……

അവർ മുറിക്ക് പുറത്തേക്ക് ഇറങ്ങി .
അച്ഛൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .

ബന്ധുക്കൾ ആരൊക്കെയോ തിണ്ണമേൽ ഇരിപ്പുണ്ട് .

അവർ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല .
അച്ഛന്റെ മുന്നിലേക്ക്‌ വന്നു .

ഞാൻ ഇറങ്ങുവാ …….

അയാൾ ഒന്നും മിണ്ടിയില്ല .

പോകും മുന്നേ ഒരു കാര്യം കൂടി പറയാം …….
അച്ഛൻ ഈ കാണിച്ചു കൂട്ടുന്ന ഓരോ ദുർവാശികൾക്കും തീർച്ചയായും ഒരിക്കൽ മറുപടി പറയേണ്ടി വരും .

അയാൾ അവനെ സൂക്ഷിച്ചു നോക്കി .

അന്ന് അച്ഛൻ എന്നെ തേടി വരും .

അല്ലെങ്കിൽ ദെയ്‌വം എന്റെ മുന്നിൽ കൊണ്ട് വരും.
അന്ന് ഈ അഹങ്കാരം അച്ഛന്റെ മുഖത്തു കാണില്ല .
കാലം എല്ലാ കണക്കുകൾക്കും മറുപടി കൊടുക്കുമെന്ന് ആണല്ലോ.

നീ ആരെയാ സൂര്യാ ഭീഷണി പ്പെടുത്തുന്നത്.

എന്നെയോ …..
അയാൾ ചാരുകസേരയിൽ ഒന്ന് നിവർന്നിരുന്നു കൊണ്ട് ചോദിച്ചു .

ഭീഷണി പ്പെടുത്താൻ ഞാൻ ആളല്ല അച്ഛാ .

ഇത്രയും പ്രായമായ നിങ്ങളോട് എന്റെ ദേഷ്യവും ഉശിരും കാണിച്ചിട്ട് ഒരു കാര്യവുമില്ല….. നിങ്ങളത് താങ്ങില്ല .

അയാളിൽ നിന്ന് മുഖം തിരിച്ചു .

ഇറങ്ങുവാ…………

വാ ഗായു …….

പിന്നിൽ നിന്ന അവളെ വിളിച്ചു കൊണ്ട് അവനാ പടിയിറങ്ങി .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

തിരിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സൂര്യൻ തികച്ചും നിശബ്ദനായിരുന്നു .

അമ്മയെ അവസാനമായി ഒന്ന് കാണാൻ കഴിയാത്തതിന്റെ സങ്കടമാണ് ആ മുഖം നിറയെ എന്ന് അവൾക്ക് വ്യക്തമായിരുന്നു .

അവനെ ആശ്വസിപ്പിക്കാനായി അവന്റെ അരികിലേക്ക് ഒന്ന് നീങ്ങിയിരിക്കാൻ തുടങ്ങിയപ്പോഴായിരുന്നു …..

പിന്നിൽ നിന്നും ആരോ മോളെ “”ഗായത്രി”” എന്ന് വിളിച്ചത് .

സൂര്യനും ഗായത്രിയും ഒരുമിച്ച് തിരിഞ്ഞു നോക്കി .

പ്രായമായ ഒരു സ്ത്രീയും ഏട്ട് ഒൻപത് വയസ്സ് പ്രായമുള്ള ഒരു കുട്ടിയും .

ആ സ്ത്രീ അവളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു .

എന്നെ മനസ്സിലായോ മോളെ ……..

അവൾ അവരുടെ മുഖത്തേക്ക് തന്നെ നോക്കി .

അത് എനിക്ക് …….

ഞാൻ മോളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ശാലിനി ചേച്ചിയാ …….

മോൾക്ക് ഓർമ്മ വന്നോ ……..

ആഹ് ….. ശാലിനി ചേച്ചി…..
ഇപ്പോ മനസ്സിലായി .

ചേച്ചി എവിടെ പോകുവാ …….

ആഹ്ഹ് അതോ …..
ഇത് മോന്റെ കുഞ്ഞാ ഇവൾക്ക് ഒരു വഴിപാട് ഉണ്ട് അതിന് വേണ്ടി കൊണ്ട് പോകുവാ .

കൊച്ച് എവിടെ പോകുവാ ……
ഞാൻ പാലക്കാട്‌ …..

മോള് ജയിലിൽ നിന്ന് ഇറങ്ങിയ വിവരം ഒക്കെ ഞാൻ അറിഞ്ഞിരുന്നു .

ഹ്മ്മ് …..ഗായത്രി മെല്ലെ ഒന്ന് മൂളി .

സൂര്യൻ എല്ലാം കേട്ടുകൊണ്ട് ദൂരെക്ക് നോക്കിയിരുന്നു .
ആ ഇരുപ്പ് കണ്ടാൽ അവൻ അവർക്ക് അരികിൽ ഇരിക്കുന്ന ഒരു അപരിചിതനാണെന്നേ തോന്നു .

ശാലിനി അതൊന്നും ശ്രദ്ധിക്കുന്നില്ല .
സംസാരം മുഴുവൻ ഗായത്രിയെ നോക്കി മാത്രമാണ് .

പാലക്കാട്‌ മോൾക്ക് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ അവർ വീണ്ടും സംശയത്തോടെ അവളോട് ചോദിച്ചു .

മ്മ്മ് …….
എന്റെ ഫ്രണ്ട്‌ ഉണ്ട് ആളുടെ വീട്ടിലാ ഞാൻ .

മ്മ് …..
എന്താ ചെയ്യാ അല്ലേ മോളെ …..
വീട്ടിൽ വന്നപ്പോൾ തന്നെ അച്ഛൻ ഇറക്കി വിട്ടു അല്ലേ .

അവൾ ഒന്നും മിണ്ടിയില്ല .

എന്നിട്ട് എന്തായി മോളുടെ വീട്ടിലെ അവസ്ഥ .
അവർ ഒരു പുച്ഛത്തോടെ പറഞ്ഞു .

അവൾ പെട്ടന്ന് മുഖമുയർത്തി .
വീട്ടിൽ …..വീട്ടിൽ എന്ത്‌ പറ്റി .

അവൾ സംശയത്തോടെ ചോദിച്ചു ?

ആഹാ അപ്പോൾ മോള് ഒന്നും അറിഞ്ഞില്ല ല്ലേ …..

ഇല്ലാ…….

മോൾക്ക് ഒരു അനിയത്തി കൊച്ച് ഇല്ലേ ….
ചാരു ……
അവള് വീട്ടിലെ സ്വർണ്ണവും പണവും ഒക്കെ എടുത്ത് ഏതോ ഒരുത്തൻന്റെ കൂടെ ഇറങ്ങിപ്പോയെന്ന് .

അങ്ങനെ ആകെ പ്രശ്നമായിരുന്നു അവിടെ .
അപ്പോ തന്നെ മോളുടെ അച്ഛൻ കുഴഞ്ഞു വീണു .

അത് കേട്ടതും അവൾ ഇരുന്നിടത്ത് നിന്നും പെട്ടന്ന് എഴുന്നേറ്റു .

അച്ഛൻ ……..

മ്മ്മ്……

ഇതൊക്ക നടന്നിട്ട് ഒരു മാസത്തോളം ആയി മോളെ .
എന്റെ ഭർത്താവ് വിളിച്ച് കാര്യങ്ങൾ ഒക്കെ
അന്വേഷിച്ചിരുന്നു ….
ഹോസ്പിറ്റലിൽ തന്നെയാണ് എപ്പോഴും .
ഒരു വശം തളർന്നെന്നോ മറ്റോ ആണ് അറിഞ്ഞിത് ……

അവൾ അവരെ തന്നെ കണ്ണ് മിഴിച്ചു നോക്കി നിന്നു.

സത്യത്തിൽ മോൾക്ക് വിഷമം വരേണ്ട
ഒരാവശ്യവും ഇല്ല .
കാരണം അത്രയ്ക്കുള്ള ദ്രോഹമല്ലേ ഒരു പെൺകുട്ടിയായ മോളോട് അവർ ചെയ്തത്

മോളുടെ അനിയത്തി കൊച്ചു കാരണം ആണ് മോള് ജയിലിൽ പോകേണ്ടി വന്നതെന്ന് തന്നെയാ ഇപ്പോ നാട്ടിലെയൊക്കെ ചർച്ച .

അവൾ ഒന്നും മിണ്ടിയില്ല .

അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു .

അത് കണ്ടതും അവർ പോകാനായി അടുത്ത് നിന്ന കുഞ്ഞിന്റെ കൈ പിടിച്ചു .

കേറാം മോളെ ……
അവർ അവളോട്‌ ചോദിച്ചു ……

ചേച്ചി കേറിക്കോ …..
ഞാൻ കേറിയേക്കാം …..

അഹ് ശെരി ….
അവർ കുഞ്ഞിനേയും വിളിച്ചുകൊണ്ട് ട്രയിനിൽ കയറി .

സൂര്യൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് അവൻ അവളെ തട്ടി വിളിച്ചു .

ഡോ …..
ഗായു ……..

സൂര്യാ…..

നമുക്ക് അച്ഛനെ ഒന്ന് കാണാൻ പോയിട്ട് തിരിച്ചു നമ്മുടെ വീട്ടിലേക്ക് പോകാം .

ഗായു അവർ പറഞ്ഞതൊക്കെ സത്യം തന്നെയായിരിക്കുവോ …..
എനിക്ക് അവരുടെ സംസാരം കേട്ടിട്ട്
അയൽവക്കത്തേ ചില പരദൂഷണ പെണ്ണുങ്ങൾ ഇല്ലേ അവരെ പോലെയാ തോന്നിയത് .

അതൊക്കെ ശെരിതന്നെയാണ് സൂര്യാ ……
അവിടത്തെ പരദൂഷണക്കൂട്ടത്തിലെ ഒരാൾ തന്നെയാണ് ഇവരും അതുകൊണ്ട് തന്നെയാണ് …..പറയുകയും കേൾക്കുകയും ഒക്കെ ചെയ്തപ്പോൾ എല്ലാത്തിനും മിതമായ
മറുപടി ഞാൻ നൽകിയത് .

പക്ഷേ അച്ചന്റെയും ചാരുവിന്റെയും ഒക്കെ കാര്യങ്ങൾ എനിക്ക് നുണയായി തോന്നുന്നില്ല .

നമുക്ക് പോകാം സൂര്യാ ….
ഒറ്റ തവണ മതി ………..

ഈ ഒരു അവസ്ഥയിൽ തന്നെ അച്ഛനെ എനിക്ക് കാണണം .
എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യണം ……..

എന്നെ തള്ളിപ്പറഞ്ഞതിനും ഇറക്കി വിട്ടതിനും എന്നെ മാറ്റി നിർത്തി ചാരുവിനെ മാത്രം സ്നേഹിച്ചതിനും ഒക്കെ ……
ഞാൻ നൽകുന്ന ഏറ്റവും വലിയ മറുപടി ആണിത് ……

സൂര്യൻ ഇന്ന് അച്ഛനോട് പറഞ്ഞത് പോലെ കാലം ഏതൊരു പ്രവർത്തിയും എഴുതി സൂക്ഷിക്കും .
സമയമാകുമ്പോൾ അതിന് കണക്ക് ചോദിക്കും .

നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം സൂര്യാ …..

ഹ്മ്മ് പോകാം വാ …..

അവർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ ഇറങ്ങി .

തുടരും .
ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ .🥰