25/05/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 101

രചന – ശംസിയ ഫൈസൽ

അവരെ ചിരി കണ്ട് ദച്ചു സംശയത്തോടെ അവരെ തിരിഞ്ഞ് നോക്കി

”ഞാന്‍ നൂറു വട്ടം പറഞ്ഞിട്ടുണ്ട്.,
മന്‍ഷ്യന്‍ സീരിയസ്സായി എന്തേലും പറയുമ്പോള്‍ ഇങ്ങനെ രാക്ഷസമാരെ പോലെ ഇളിക്കരുതെന്ന്.,,

ദച്ചു അവരെ തുറിച്ച് നോക്കി

”ഞങ്ങളെ കുഞ്ഞുപെങ്ങളെ അല്ലെ ഇങ്ങനെ കളിപ്പിക്കാന്‍ പറ്റൂ..,

ദീപു ദച്ചൂന്‍റെ കവിളിലൊന്ന് തട്ടി

”എനിക്കത്ര രസിക്കുന്നില്ല.,
പ്രത്യേകിച്ച് നിങ്ങളാ തെണ്ടിയെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍.,,
അവനെ കല്ല്യാണം കഴിക്കുന്നതിലും നല്ല വല്ല കുരങ്ങനേയും കല്ല്യാണം കഴിക്കുന്നതാ.,

ദച്ചു ഇഷ്ടക്കേടോടെ പറഞ്ഞു

”അതിപ്പോള്‍ കറക്ട് ആയില്ലെ.,

ദേവന്‍ ദച്ചൂനെ ഇടംകണ്ണിട്ട് നോക്കി

”ദേ നന്ദേട്ടനെ വല്ലോം പറഞ്ഞാലുണ്ടല്ലൊ.,,

ദച്ചു അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി

”അപ്പൊ കൊരങ്ങാനാന്ന് സമ്മതിച്ചു.,
ഹാ എന്തായാലും പോട്ടെ ഇതൊക്കെ ഒരു തമാശയായി കാണന്നെ.,
പിന്നെ നീ എന്താ ദച്ചൂ കരുതിയെ ഹരിയെ ഞങ്ങള്‍ വിശ്വസിച്ചെന്നോ ?
ഇതൊക്കെ ഞങ്ങളെ നമ്പറല്ലെ.,
അര്‍പ്പണയുടെ കാര്യത്തില്‍ തെറ്റ് പറ്റി അത് ഞങ്ങള്‍ സമ്മതിക്കുന്നു.,
പക്ഷെ ഹരീടെ കാര്യത്തില്‍ അങ്ങനെയല്ല അവന്‍ എത്ര വരെ പോകുമെന്നറിയണമല്ലൊ.,

ദേവന്‍ പറഞ്ഞത് കേട്ട് ദച്ചു അവനെ സൂക്ഷിച്ച് നോക്കി

”സത്യാണോ ?

”ആടീ.. സത്യം.,
അവന്‍ അറസ്റ്റിലായപ്പോള്‍ ഞങ്ങള്‍ സ്റ്റേഷനില്‍ പോയിരുന്നു.,
സത്യത്തില്‍ ഞങ്ങളെ മനസ്സില്‍ നന്ദു ഹരിയെ കള്ളക്കേസില്‍  കുടുക്കി അകത്താക്കിയതാണെന്നാ.,
പക്ഷെ അവിടെത്തെ എസ് ഐ കാര്യങ്ങളൊക്കെ പറഞ്ഞപ്പോളാണ് ഹരീടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലായത്,
കൂടാതെ ഹരീടെ പേരില്‍ ചെറിയ രണ്ട് മൂന്ന് കേസ് മുമ്പെ ഉണ്ടെന്ന്.,
അതോടെ ഹരി നാട്ടില്‍ കാണുന്ന പോലെ അത്ര മാന്യനല്ലെന്ന് മനസ്സിലായി.,

ദേവന്‍ നിര്‍ത്തി

”എന്നിട്ട്.,
ഹരി ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നിങ്ങളാണോ അവനോട് പോയി കമ്പനി കൂടിയത്.,,

ദച്ചു അവളെ സംശയം ചോദിച്ചു

”അതേ അവന് ഞങ്ങളെ ഫേസ് ചെയ്യാനൊരു മടി ഉണ്ടായിരുന്നു.,
അതിന് മുമ്പ് അവന്‍ ജയിലിറങ്ങി ആദ്യം പോയി കണ്ടത് നന്ദൂന്‍റെ അപ്പനേയല്ലെ.,
അപ്പന് ഞങ്ങള്‍ നന്ദു ആയി മിണ്ടാറില്ലെന്ന് അറിയില്ലല്ലൊ.,
അപ്പന്‍ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞ് നിന്നെ നന്നായി നോക്കണം ദച്ചൂനെ ഹരി ഉപദ്രവിക്കുമോ എന്ന പേടിയുണ്ടെന്നൊക്കെ പറഞ്ഞു.,
സോ ഞങ്ങള്‍ ഹരിയെ പോയി കണ്ടു സംസാരിച്ചു കൂട്ടത്തില്‍ നന്ദൂനെ കുറിച്ച് നാല് കുറ്റവും പറഞ്ഞു.,,

ദീപു ദച്ചൂനെ നോക്കി

”ലാസ്റ്റ് പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാകും അല്ലെ നന്ദേട്ടനെ കുറിച്ചുള്ള കുറ്റം നാലില്‍ നിന്നോ അതോ അണ്‍ലിമിറ്റഡായിരുന്നോ ?

ദച്ചു പ്രത്യേക ഭാവത്തില്‍ ചോദിച്ചതും അവരുറക്കെ ചിരിച്ചു

”അത് പിന്നെ നന്ദൂനോടുള്ള ദേഷ്യത്തില്‍ നന്നായി കുറ്റം പറഞ്ഞു.,
പക്ഷെ അത് ഉപകാരപ്പെട്ടില്ലെ ഹരി അതില്‍ വീണു അവന്‍ ഭയങ്കര ഹാപ്പിയാ.,
ഇപ്പോള്‍ ഞങ്ങളെ വിശ്വസിച്ചിരിക്കാണ് പൊട്ടന്‍.,
ഇനി എന്തുണ്ടെങ്കിലും ഞങ്ങളോട് വന്ന് പറഞ്ഞോളും.,,

ദീപു എന്തോ നേടിയെടുത്ത പോലെ പറഞ്ഞു

”ഹരിയും നിങ്ങളെ പറ്റിക്കാണ്.,
അവന് നിങ്ങളോട് കാണിക്കുന്ന ആത്മാര്‍ത്ഥത സത്യമല്ല.,
എന്നോട് തന്നെ കരി പറഞ്ഞതാ  നിന്‍റെ മണ്ടന്മാരായ ആങ്ങളമാര് എന്‍റെ കൂടെയാണ് ഇനി നിന്‍റെ അച്ഛന്‍റേയും അമ്മയുടേയും സിമ്പതി കൂടെ വാങ്ങി എനിക്കും നന്ദൂനും ഇട്ട് നിങ്ങളിലൂടെ പണിയുമെന്ന്.,,

ദച്ചു പറഞ്ഞതും ദേവനും ദീപുവും പരസ്പരം നോക്കി

”കൊള്ളാലോ അവന്‍റെ ഐഡിയ.,
എന്തായാലും അവന് വഴിപെട്ട് തന്നെ നില്‍ക്കാം.,
ലാസ്റ്റ് നമുക്കിട്ട് പണിയുന്നത് അവന് തന്നെ പാരയായി മാറിക്കോളും.,,

ദേവന്‍ ഒന്ന് കോട്ടി ചിരിച്ചു

”ദാ മനു വിളിക്കുന്നു.,

ദച്ചു കോളെടുത്ത് ഫോണ്‍ ചെവിയോട് ചേര്‍ത്തു വെച്ചതും ദീപു ഫോണ്‍ വാങ്ങി സ്പീക്കറിലേക്കിട്ടു

”ഹലോ മനൂ എന്തായി ?

”ദച്ചൂ നന്ദൂന്‍റെ ഫ്രണ്ടിന് വിളിച്ചിട്ട് കിട്ടി പക്ഷെ നന്ദൂനോട് സംസാരിക്കാന്‍ പറ്റിയില്ല.,
ഫ്രണ്ട് ജോലി സ്ഥലത്താണ് നന്ദു റൂമിലും.,
ഞാന്‍ പക്ഷെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട് നന്ദൂനോട് അര്‍പ്പണയെ ഒന്ന് ശ്രദ്ധിക്കാന്‍.,
കൂടുതലൊന്നും എനിക്ക് പറയാന്‍ പറ്റിയില്ല.,,

മനു മറുപടി പറഞ്ഞു

”ആണോ ?
എന്നാലും ചെറിയ സൂചന കിട്ടിയ സ്ഥിതിക്ക് സംശയത്തോടെയാണെങ്കിലും നന്ദു ഒന്ന് കരുതി ഇരുന്നോളും.,,

ദേവന്‍റെ ശബ്ദം കേട്ട് മനു അന്തംവിട്ടു

”ഹേ ദേവനല്ലെ ഇപ്പോള്‍ സംസാരിച്ചത്.,
അവരെല്ലാം അറിഞ്ഞോ ?

മനു മറുതലക്കല്‍ നിന്ന് ചോദിച്ചു

”ആടാ മനൂ..,
ദച്ചു ഇപ്പോള്‍ എല്ലാം പറഞ്ഞു.,
ഒന്നെങ്കിലും നന്ദൂനെ ഇങ്ങോട്ട് വരുത്തണം.,
അല്ലെങ്കിലും ദച്ചൂനെ ലണ്ടനിലേക്ക് പറഞ്ഞയക്കണം.,,
എന്നാലെ അര്‍പ്പണയില്‍ നിന്ന് നന്ദൂനെ രക്ഷിക്കാന്‍ പറ്റു.

ദീപു മനൂനോടായ് പറഞ്ഞു

”’ഹ്മ്..,, നമുക്ക് ആലോചിച്ച് ചെയ്യാം.,,
ഫോണിലൂടെ അധികം ചര്‍ച്ച വേണ്ട.,
പിന്നെ എന്‍റെ നന്ദൂനോട് വല്ല്യ ദേഷ്യത്തിലായിരുന്നല്ലൊ ഇരട്ട ചേട്ടമ്മാര് അതൊക്കെ മാറിയോ ?

മനു ആക്കി ചോദിച്ചു

”അതൊരു തെറ്റ് ധാരണയായിരുന്നു.,
നമുക്ക് നേരിട്ട് കാണുമ്പോള്‍ എല്ലാം പറയാം.,

ദേവന്‍ പറഞ്ഞു

”മനൂ ശെരിടാ.,
എന്‍റെ ഫോണിപ്പോള്‍ സ്വിച്ച് ഒാഫ് ആകും.,,

ദച്ചു ഫോണ്‍ വെച്ച് ചാര്‍ജിനിട്ടു

”എനിക്ക് വല്ലാത്ത വിശപ്പ് ഞാന്‍ വല്ലോം കഴിച്ചിട്ട് വരാം.,,

ദച്ചു താഴേക്ക് പോകാന്‍ നിന്നു

”നീയല്ലെ ബിരിയാണി കഴിച്ചെന്ന് പറഞ്ഞെ ?

”അതൊക്കെ ദഹിച്ചു ദേവാ.,

ദച്ചു മുറിയില്‍ നിന്നിറങ്ങി താഴെത്തേക്ക് സ്റ്റെപ്പിറങ്ങി

”ഞങ്ങള്‍ക്കും വിശപ്പുണ്ട്.,
തള്ള ഇന്ന് ഒരു വക കഴിക്കാന്‍ തന്നില്ല.,
ദീപുവും ദേവനും കൂടെ അവളോടൊപ്പം താഴേക്ക് പോയി

”അമ്മാ..,,,

മൂന്ന് പേരും ഒരുമിച്ച് അമ്മയെ വിളിച്ച് താഴേക്ക് ചെന്നതും അമ്മ മുറിയില്‍ നിന്നിറങ്ങി വന്ന് അന്താളിപ്പോടെ അവരെ നോക്കി

ദച്ചൂന്‍റെ അപ്പുറവും ഇപ്പുറവും തോളില്‍ കൈയ്യിട്ട് നില്‍ക്കുന്ന ദേവനേയും ദീപൂനേയും കണ്ട് അമ്മ വിശ്വസിക്കാന്‍ കഴിയാതെ തറഞ്ഞ് നിന്നു

”എന്‍റെ ഗുരുവായൂരപ്പാ ഞാനീ കാണുന്നത് സത്യാണോ ?

അമ്മ നെഞ്ചില്‍ കൈ വെച്ചു

”അമ്മ എന്താ കാണുന്നത്.,

ദീപു ചുറ്റും നോക്കി

”പോടാ ചെര്‍ക്കാ.,
നിങ്ങളെ ഇങ്ങനെ ഒരുമിച്ച് കാണുന്നത് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല.,
കുറച്ച് മുന്നെ ഇവിടെ കിടന്ന് അടി കൂടിയ മൂന്നും ഇപ്പൊ ഒരുമിച്ച്.,
എനിക്കിത് വിശ്വസിക്കാവോ ?

അമ്മക്ക് ഉള്‍കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”അതെന്താ അമ്മക്ക് വിശ്വസിക്കാനിത്ര ബുദ്ധിമുട്ട്.,,

ദച്ചു അമ്മയെ കൂര്‍പ്പിച്ച് നോക്കി

”നിന്‍റെ കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ ഇവരെ മുഖം കടുന്നല് കുത്തിയ പോലെയല്ലെ.,
എന്നും അടിയും വഴക്കും.,
പിന്നെ അത്ഭുതപ്പെടാതിരിക്കോ ?

”അത് പിന്നെ അമ്മയല്ലെ ഞങ്ങള്‍ക്കിനി ഇവിടെന്ന് പച്ചവെള്ളം പോലും തരില്ല, വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്നൊക്കെ പറഞ്ഞത്.,
ഇനിയിപ്പൊ മക്കളെ ഇറക്കി വിട്ട മാനക്കേട് അച്ഛനും അമ്മക്കും വേണ്ടെന്ന് കരുതി ഞങ്ങള്‍ പ്രശ്നം ഒത്ത് തീര്‍പ്പാക്കി.,,

ദേവന്‍ പറഞ്ഞതും ദീപുവും ദച്ചുവും ചിരിച്ച് കാട്ടി

”ഇപ്പോള്‍ എങ്കിലും നല്ല ബുദ്ധി തോന്നിയല്ലൊ.,,
എന്തായാലും ഇന്ന് പായസം വെച്ച് നമുക്കിത് ആഘോഷിക്കണം.,
ഞാന്‍ പോയി പായസം ഉണ്ടാക്കട്ടെ.,,

അമ്മ അടുക്കളയിലേക്ക് പോയി

പോയ പോലെ തിരിച്ച് വന്നു അവരെ നോക്കി

”’ദേവനും ദീപുവും നാളെ ലീവെടുക്കണം.,
കേട്ടല്ലൊ,

അമ്മ അടുക്കളയിലേക്ക് തന്നെ പോയി

”എന്തിന്.,,
നാളെ ലീവൊന്നും കിട്ടില്ല.,,

ദീപു അമ്മേടെ പിറകെ പോയി

”എടുത്തേ പറ്റൂ..,
നമുക്ക് നാളെ ഗുരുവായൂര് പോകണം.,,

അമ്മ ഫ്രിഡ്ജില്‍ നിന്ന് പാലെടുത്തു

”നാളെ തന്നെ പോകണോ ?
അമ്മക്കിപ്പോള്‍ ഭക്തി ഇത്തിരി കൂടുന്നുണ്ട്.,,

ദേവന്‍ കസേര വലിച്ചിട്ടിരുന്നു

”നേര്‍ച്ചയുണ്ട്.,
നിങ്ങള് മൂന്നും ഇവിടെ കിടന്ന് ശത്രുക്കളെ പോലെ തമ്മില്‍ തല്ലി ചാവുന്നത് കാണാന്‍ അമ്മയായ എനിക്ക് കാണാന്‍ പറ്റാത്തത് കൊണ്ട് നേര്‍ന്നതാ.,
നിങ്ങള് മിണ്ടിയാല്‍ ഗുരുവായൂര് പോയി ദേവനും ദീപുവും കൂടെ ശയന പ്രതിക്ഷണം ചെയ്യാമെന്നാ നേര്‍ച്ച.,,

അമ്മ പറഞ്ഞതും ദേവനും ദീപുവും കണ്ണ് തള്ളി അമ്മയെ നോക്കി

അവരെ അവസ്ഥ കണ്ട് ദച്ചു പൊട്ടിചിരിച്ചു

”നിനകൊക്കെ അങ്ങനെ തന്നെ വേണം.,
എന്‍റെ നന്ദേട്ടനെ വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ്.,,
ദച്ചു വീണ്ടും ചിരിച്ചു

”പോടീ..,,
രണ്ടാളും പണി കിട്ടി സങ്കടത്തില്‍ മുഖം വീര്‍പ്പിച്ചിരുന്നു

”അതെയ് എന്‍റെ പുന്നാര മോളിങ് അമ്മയെ നോക്കിയെ ?

ചേട്ടമ്മാരെ കളിയാക്കി ചിരിക്കുന്ന ദച്ചൂനെ അമ്മ പിറകില്‍ നിന്ന് തോണ്ടി വിളിച്ചു

”എന്താ അമ്മാ.,,

ദച്ചു ചിരി അടക്കാന്‍ പറ്റാതെ അമ്മയെ നോക്കി

*(തുടരും..)*