രചന – ആർദ്ര അമ്മു
ഹാളിലെ സെറ്റിയിൽ തളർന്ന് കിടക്കുന്ന വൈഷ്ണവിയെയും അടുത്ത് നിൽക്കുന്ന മനുവിന് ഷേക്ക്‌ഹാൻഡ് കൊടുക്കുന്ന ഡോക്ടർ മായയെയും കണ്ട് ഋഷിയും ശ്രീയും അന്തംവിട്ട് നിന്നു. വൈഷ്ണവിക്ക് ഇപ്പൊ വല്യ പ്രശ്നങ്ങൾ ഒന്നുമില്ല രണ്ടു ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ വന്നൊരു ചെക്കപ്പ് ചെയ്താൽ മതി. എന്നാൽ പിന്നെ ഞാനങ്ങോട്ട്……. അവർ വിശ്വനെ നോക്കി പറഞ്ഞു. ശരി എന്നാൽ ഡോക്ടർ ഹോസ്പിറ്റലിലേക്ക് പൊക്കോളൂ. വിശ്വന്റെ മറുപടി കേട്ടവർ ചിരിയോടെ തിരിഞ്ഞു. വാതിൽപടിക്കൽ നിൽക്കുന്ന ഋഷിയെയും ശ്രീയേയും കണ്ട് ഒന്ന് ചിരിച്ചു പുറത്തേക്കിറങ്ങി. അച്ഛാ മായ ഡോക്ടർ എന്താ ഇവിടെ???? അല്ല വൈഷ്ണവിക്ക് എന്തുപറ്റി??? ഋഷി വിശ്വനോട് ചോദിച്ചു. മായ എന്നെ കാണാൻ വന്നതാ അപ്പോഴാ വിച്ചു മോൾ തലകറങ്ങി വീഴുന്നത് പിന്നെ അവളെ ചെക്ക് ചെയ്യുകയായിരുന്നു.
അയാൾ അവന് മറുപടി കൊടുത്തു. അയ്യോ വിച്ചൂനെന്തുപറ്റി????? ശ്രീ ആധിയോടെ അവളുടെ അടുത്തായി ഇരുന്നു. എന്താ പറ്റിയതെന്ന് അവളോട് തന്നെ ചോദിച്ചോ. ലക്ഷ്മി ചിരിയോടെ പറഞ്ഞു. ശ്രീ എന്തെന്ന ഭാവത്തിൽ വിച്ചൂനെ നോക്കി. വിച്ചു മനുവിനെ നോക്കി കണ്ണുരുട്ടി. അത് കണ്ട് ഋഷിയും ശ്രീയും സംശയത്തോടെ അവനെ ചുഴിഞ്ഞു നോക്കി. അവൻ രണ്ടുപേരെയും നോക്കി ഇളിച്ചു കാണിച്ചു. എന്താടാ അവൾക്ക് പറ്റിയത്????? ഋഷി കലിപ്പിൽ അവനെ നോക്കി ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് കയറ്റി. അതില്ലേ ഞാനൊരു ഡാഡി ആവാൻ പോകുവാടാ. അവൻ നഖം കടിച്ചു പറഞ്ഞു. എന്താ ??????????????? ഞെട്ടി ഇരുവരും ചോദിച്ചു. അവളൊന്ന് പ്രെഗ്നന്റ് ആയി ഇതിലിത്ര ഞെട്ടാൻ എന്തിരിക്കുന്നു???? അവരുടെ ഭാവം കണ്ട് മനു അവരെ പുച്ഛിച്ചു വിച്ചുവിന്റെ അടുത്തായി ഇരുന്നു. വിച്ചു മോളെ are you ok baby?????? അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു ചോദിച്ചു. അവൾ അവനെ നോക്കി പല്ല് കടിച്ചു. എന്നാലും എന്റെ മനുവേട്ടാ ഏട്ടൻ ഇത്ര ഭീകരൻ ആയ വിവരം ഞാനറിഞ്ഞില്ല. കല്യാണം കഴിഞ്ഞു ഒരു മാസമായില്ല ഏട്ടത്തി പ്രെഗ്നന്റ് ആയി സൊ ഫാസ്റ്റേ… ഋതു കമന്റി.
ഇതൊക്കെ എന്ത്??????? മനു മായാവിയിലെ സ്രാങ്കിന്റെ എക്സ്പ്രഷനിട്ട് പറഞ്ഞു. ഹോ മനുവേട്ടൻ ഒരു കില്ലാടി തന്നെ. ഋതു അവനെ ആരാധനയോടെ നോക്കി പറഞ്ഞു. താങ്കു താങ്കു………… മനു നിന്ന നിപ്പിൽ നിന്ന് ഉയർന്നുകൊണ്ട് പറഞ്ഞു. വിച്ചു ആണെങ്കിൽ ചമ്മി ഒരു പരുവം ആയി. അവൾക്ക് എല്ലാവരുടെയും മുഖത്ത് നോക്കാൻ തന്നെ മടിയായി. കണ്ടുപഠിക്ക് ഏട്ടാ……. ഋതു ഋഷിയോടായി പറഞ്ഞു. അവൻ അവളെ നോക്കി ചുണ്ട് കോട്ടി. ശ്രീയെ നോക്കി കള്ളച്ചിരി ചിരിച്ചു മീശ പിരിച്ചു. എന്നോടീ ചതി വേണായിരുന്നോ എന്ന ഭാവത്തിൽ അവൾ ഋതുവിനെ നോക്കി. പിന്നെ അങ്ങോട്ട് സന്തോഷപ്രകടനങ്ങൾ ആയിരുന്നു. ലക്ഷ്മിയും ശ്രീയും ഋതുവും അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ലക്ഷ്മി സന്തോഷത്തിന് മധുരം പകരാനായി അവൾക്കേറ്റവും പ്രിയപ്പെട്ട സേമിയ പായസം ഉണ്ടാക്കി. ശ്രീയും ഋതുവും ഓരോന്ന് പറഞ്ഞു അവൾക്കൊപ്പം തന്നെ ഇരുന്നു. ഋതു അവളുടെ വയറ്റിൽ മുഖം ചേർത്ത് എന്തൊക്കെയോ പറയാൻ തുടങ്ങി.
അത് കണ്ട് ഋഷിയും മനുവും അവളെ കളിയാക്കാൻ തുടങ്ങി. വിച്ചുവിന് ആദ്യത്തെ ചമ്മലും നാണവും എല്ലാം മാറി അവളിലെ മാതൃത്വം ഉണർന്നു. അവളുടെ തലച്ചോറിൽ കുഞ്ഞിനെ പറ്റിയുള്ള ചിന്തകൾ സ്ഥാനം പിടിച്ചു. ഋഷി കാര്യം ചൂടോടെ അപ്പോൾ തന്നെ അഭിയുടെയും രഞ്ജുവിന്റേയും ചെവിയിൽ എത്തിച്ചു. പിന്നെ തുടങ്ങിയില്ലേ പൂരം മൂന്നുപേരും ചേർന്ന് അവനെ വാരാൻ തുടങ്ങി. മനുവിന് പിന്നെ നാണവും മാനവും വഴിയേ കൂടി പോകാത്തത് കൊണ്ട് ഇതൊക്കെ വെറും ഗ്രാസ്സായിരുന്നു. കളിയാക്കി കളിയാക്കി അവർക്ക് വാ കഴച്ചിട്ടും മനുവിന് നോ കുലുക്കം. അവസാനം അവർക്ക് തന്നെ നാണം വന്നപ്പോൾ അവരാ ഉദ്യമം ഉപേക്ഷിച്ചു. വിവരം അറിഞ്ഞ ഐഷു മംഗലത്തെത്തി അവളെ കണ്ടു. വരാൻ പറ്റാത്തത് കൊണ്ട് ആമി അവളെ ഫോണിൽ വിളിച്ചു ആശംസകൾ നേർന്നു.
മനു ആവേശത്തിൽ ഇതെല്ലാം ഓരോരുത്തരെ അറിയിക്കുന്ന തിരക്കിൽ ആയിരുന്നു. അവൻ സന്തോഷത്തോടെ ഗംഗയെ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ ഗംഗ ഒന്നേ പറഞ്ഞുള്ളൂ ” എന്റെ മോനീയൊരു കാര്യത്തിലെങ്കിലും ആത്മാർത്ഥതയുണ്ടല്ലോ???? ” പിന്നെ വെച്ച് താമസിപ്പിച്ചില്ല വൈകിട്ടത്തെ ഫ്ലൈറ്റ് പിടിച്ചു ഗംഗ മരുമകളെ കാണാനെത്തി. പിന്നെ വിച്ചുവിന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ വയ്യാതായി. അവളെ ഊട്ടാൻ ഗംഗയും ലക്ഷ്മിയും മത്സരിക്കുകയായിരുന്നു. – രാത്രി അത്താഴം കഴിഞ്ഞ് കിടക്കാനായി ഒരു ജഗ് വെള്ളവും എടുത്തു ശ്രീ മുറിയിലേക്ക് നടന്നു. മുറിയിൽ കയറി വാതിൽ കൂട്ടിയിട്ട് ഋഷിയെ കാണാതെ അവൾ ചുറ്റും പരതി. ബാൽക്കണിയിൽ മഴയിലേക്ക് നോക്കി നിൽക്കുന്ന അവനെ കണ്ടവൾ ചിരിയോടെ ബാൽക്കണി വാതിലിൽ ചാരി നിന്നു. തന്റെ പ്രാണന്റെ സാമീപ്യം അറിഞ്ഞത് പോലെ അവന്റെ ചൊടിയിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു. ചിരിയോടെ അവൻ തിരിഞ്ഞവൾക്ക് നേരെ കൈ നീട്ടി. അവന്റെ വിളി കാത്തത് പോലെ അവൾ അവന്റെ നീട്ടി പിടിച്ച കയ്യിലേക്ക് ചേർന്ന് നിന്നു. അവളെ മുന്നിലേക്ക് നിർത്തി അവളുടെ വയറിലൂടെ ചുറ്റിപിടിച്ചവളുടെ തോളിൽ തല വെച്ചവൻ മഴയിലേക്ക് കണ്ണും നട്ട് നിന്നു.
ഈ മഴയേ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് നീയെന്നിൽ വന്നു ചേർന്ന അന്ന് മുതലാണ്. മഴയ്ക്കിത്രയും ഭംഗി ഉണ്ടെന്ന് ഞാനറിഞ്ഞത് നിന്റെ കണ്ണുകളിലൂടെയാണ്. പ്രണയതുരമായി പറഞ്ഞവൻ പുറത്ത് ചാറുന്ന മഴയിലേക്ക് നോക്കി. അവൾ ചിരിയോടെ പുറത്തേക്ക് നോക്കി. ഭൂമിയിലെ ഓരോ അണുവിനെയും കുളിരണിയിച്ചു മഴ പെയ്തിറങ്ങുകയാണ്. ആ തണുപ്പ് തങ്ങളിലേക്ക് പടരുന്നത് അവളറിയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ മഴത്തുള്ളികൾ വീണ് ചിന്നി ചിതറുന്ന മുറ്റത്തെ മുല്ല ചെടിയിൽ ചെന്ന് നിന്നു. രാവിന്റെ മറവിൽ വിടർന്നു സുന്ദരിയാവുന്ന തൂവെള്ള പൂക്കളിൽ ഓരോ തുള്ളിയും വീണുലയുന്ന കൺകുളിർപ്പിക്കുന്ന കാഴ്ച കൗതുകത്തോടെ അവൾ നോക്കി നിന്നു. പുതുമണ്ണിന്റെയും മുല്ലപ്പൂവിന്റെയും സൗരഭ്യഗന്ധം അവരെ പൊതിഞ്ഞു. മുല്ല പൂത്തല്ലേ??????? പുറത്തേക്ക് കണ്ണ് പായിച്ചവൻ ചോദിച്ചു. മ്മ്മ്മ്…… ദാ അവിടെ……. അവൾ മുറ്റത്തെ മൂവാണ്ടൻ മാവിൽ പിണഞ്ഞു കിടക്കുന്ന മുല്ല വള്ളിയിലേക്ക് ചൂണ്ടി പറഞ്ഞു.
അവൻ ചിരിയോടെ കണ്ണടച്ചാ വശ്യസുഗന്ധം ആസ്വദിച്ചവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. ഋഷിയേട്ടാ ഇക്കിളി ആവുന്നു. പിടഞ്ഞു കൊണ്ടവൾ പറഞ്ഞു. ആണോ ഇക്കിളി എടുക്കുന്നുണ്ടോ????? അവളുടെ കഴുത്തിൽ താടി ഉരസി അവൻ കുറുമ്പൊടെ ചോദിച്ചു. അവൾ അവൾ ഇക്കിളി എടുത്തു പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ചു ശ്വാസം മുട്ടും എന്ന അവസ്ഥ വന്നപ്പോൾ അവൻ ഇക്കിളി ആക്കുന്നത് നിർത്തി അവളുടെ കാതിൽ ചുംബിച്ചു. സ്വിച്ചിട്ടത് പോലെ അവൾ ചിരി നിർത്തി ശ്വാസം വലിച്ചു വിട്ടു. അവന്റെ ചുടു നിശ്വാസം കാതിൽ പതിച്ചതും ആ തണുപ്പിലും അവൾ വിയർത്തു. നന്ദൂട്ടാ……………. അവൻ ആർദ്രമായി അവളെ വിളിച്ചു. മ്മ്മ്മ്മ്……….. നേർത്ത ഒരു മൂളൽ അവളിൽ നിന്ന് പുറത്ത് വന്നു. സ്വന്തം ആക്കിക്കോട്ടെ ??????? പൂർണ്ണമായി ഞാൻ എന്റേതാക്കി മാറ്റിക്കോട്ടെ എന്റെ നന്ദൂനെ ???????? പ്രണയാതുരമായി അവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ കൈക്കുള്ളിൽ തന്നെ നിന്ന് തിരിഞ്ഞ് അവന് അഭിമുഖമായി നിന്ന് പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ നെറ്റിയിൽ ചുംബിച്ചു സമ്മതം അറിയിച്ചു.
അവൻ പ്രണയത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണിൽ അലയടിക്കുന്ന പ്രണയസാഗരത്തിൽ ആഴന്നവൾ നിന്നു. അവന്റെ നോട്ടം ഹൃദയത്തിൽ കൊത്തി വലിക്കുന്നത് പോലെ അവൾക്ക് തോന്നി. ഇതേസമയം അവളുടെ കണ്ണിലെ വശ്യഭാവത്തിൽ അലിഞ്ഞവൻ നിന്നു. അവളുടെ കണ്ണുകൾ അവനെ അവളിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ഇരുകണ്ണിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു. മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തിയിൽ അവന്റെ അധരങ്ങൾക്കൊപ്പം പല്ലുകളും അമർന്നു. അവളിൽ നിന്ന് നേർത്തൊരു ഏങ്ങൽ പുറത്ത് വന്നു. ആവേശത്തോടെ അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി. അവളെ ഒട്ടും നോവിക്കാതെ ആ ചുംബനം നീണ്ടുപോയി. അൽപ്പ നേരത്തിനു ശേഷം അവളിൽ നിന്ന് വിട്ടുമാറുമ്പോൾ ചുംബനത്തിന്റെ നിർവൃതിയിൽ നിന്ന അവളെ കയ്യിലായി കോരി എടുത്തു കട്ടിലിൽ കിടത്തുമ്പോൾ അവളിൽ അലിയാനായി അവന്റെ ഹൃദയവും അവനെ ആവാഹിക്കാനായി അവളുടെ ഹൃദയവും ഒരേ താളത്തിൽ മിടിച്ചു.
അവളിലെ ഓരോ അണുവിനെയും കുളിരണിയിച്ച് പ്രണയമഴയായ് അവൻ പെയ്തിറങ്ങുമ്പോൾ അതിന് മാറ്റ് കൂട്ടാനായി പുറത്ത് മഴ ആർത്തലച്ചു പെയ്തു. രാത്രിയുടെ ഏതോ യാമത്തിൽ തളർന്നവന്റെ നെഞ്ചിൽ വീണ അവളെ അവൻ പ്രണയത്തോടെ തന്നിലേക്ക് ചേർത്ത് പിടിച്ചു. വെളുപ്പിന് എപ്പോഴോ കണ്ണ് തുറക്കുമ്പോൾ തന്റെ നെഞ്ചിൽ പൂച്ചകുഞ്ഞിനെ പോലെ കിടക്കുന്ന അവളെ അവൻ പ്രണയത്തോടെ അവൾ നോക്കി. അവളുടെ നെറുകിൽ പടർന്ന സിന്ദൂരത്തെ അവൻ ചിരിയോടെ നോക്കി നെറുകിൽ ചുംബിച്ചു. അവന്റെ ചുംബനത്തിൽ ഒന്ന് ചിണുങ്ങി വീണ്ടും അവനെ പറ്റിച്ചേർന്നു കിടന്ന അവളെ വാത്സല്യത്തോടെ തന്നിലേക്ക് ചേർന്നവൻ കണ്ണുകൾ പൂട്ടി മയക്കത്തിലേക്ക് വീണു. മുഖത്തേക്ക് വെള്ളം വെള്ളതുള്ളികൾ വീഴുന്നതറിഞ്ഞവൻ കണ്ണുകൾ തുറന്നു.
തൊട്ട് മുന്നിലായി കണ്ണാടിക്ക് മുന്നിൽ നിന്ന് തല തുവർത്തുന്ന അവന്റെ നന്ദുവിനെ കണ്ടവൻ പുഞ്ചിരിയോടെ തലയ്ക്കു കൈകൊടുത്ത് കിടന്ന് നോക്കി. മുടി ചീകി കുളിപ്പിന്നലിട്ടു സീമന്തരേഖ ചുവപ്പിക്കുന്ന കാഴ്ച കൺകുളിർക്കെ അവൻ നോക്കി കിടന്നു. സിന്ദൂരം അണിഞ്ഞു നാണം കലർന്ന ചിരിയോടെ തിരിഞ്ഞ അവൾ കാണുന്നത് തന്നെ തന്നെ നോക്കി കിടക്കുന്ന അവനെയാണ്. അവളിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി അവിടുന്ന് പോവാനാഞ്ഞു. എന്നാൽ അതിന് മുന്നേ അവൻ അവളെ വലിച്ചു കട്ടിലിലേക്കിട്ട് അവളുടെ മുകളിലായി കിടന്നു. ഋഷിയേട്ടാ……. കളിക്കാതെ മാറിക്കെ ഞാൻ പൊക്കോട്ടെ…….. അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞവൾ അവനെ തള്ളി മാറ്റാൻ നോക്കി. എന്താണ് ഭാര്യേ മുഖത്ത് പതിവില്ലാത്ത ഒരു നാണം ഒക്കെ???? അവൻ കുസൃതിയോടെ ചോദിച്ചു. അവൾ മറുപടി പറയാതെ കണ്ണുകൾ അടച്ചു കിടന്നു. എന്റെ മുഖത്ത് നോക്ക് നന്ദൂ………. അവൻ നേർത്ത സ്വരത്തിൽ പറഞ്ഞു.
മ്മ്മ്ഹ്ഹ്……….. ഇല്ലെന്നവൾ തലയാട്ടി. അത് കണ്ട് ചിരിയോടെ അവൻ അവളുടെ കവിളിൽ പല്ലുകൾ ആഴ്ത്തി. ആഹ്……………… അവൾ വേദനയോടെ കണ്ണുകൾ തുറന്നവനെ കൂർപ്പിച്ചു നോക്കി. ഇങ്ങനെ നോക്കല്ലേടി ഉണ്ടക്കണ്ണി എന്റെ കണ്ട്രോൾ പോയി വല്ലതും സംഭവിച്ചിട്ട് പിന്നെ പരാതി പറഞ്ഞിട്ട് കാര്യമില്ല. അവൻ കുറുമ്പൊടെ പറഞ്ഞു. ഛീ പോടാ………. അവനെ തള്ളിമാറ്റി അവൾ പുറത്തേക്കോടി. അത് കണ്ട് ചിരിയോടെ അവൻ തലയണയെ കെട്ടിപിടിച്ചു കിടന്നു. – രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴായിരുന്നു ശ്രീലകത്തേക്ക് പോവണം എന്നും രണ്ടു ദിവസം അവിടെ തങ്ങണം എന്ന കാര്യം വിശ്വൻ അവരോട് പറയുന്നത്. അത് കേട്ടതും ശ്രീയുടെ മുഖം പൂനിലാവുദിച്ചത് പോലെ വിടർന്നു. വീട്ടിൽ പോണ കാര്യം പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തെ സന്തോഷം ഒന്ന് നോക്കിയേ. മനു അവളെ കളിയാക്കി പറഞ്ഞു. എല്ലാവരും അത് കേട്ട് ചിരിയോടെ അവളെ നോക്കി.
ഫുഡ് കഴിച്ചു മുറിയിൽ ചെന്ന് ഡ്രസ്സ് മാറി അവൾ ആമിയെ വിളിച്ചു. അവരും ഇന്നവിടെ എത്തും എന്നറിഞ്ഞപ്പോൾ അവളുടെ സന്തോഷം ഇരട്ടിയായി. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സെല്ലാം പാക്ക് ചെയ്തു താഴേക്കിറങ്ങി. അവൾ എല്ലാവരോടും യാത്ര പറയുന്ന സമയം ഋഷി ഒരുങ്ങി എത്തിയിരുന്നു. എല്ലാവരെയും നോക്കി ഋതുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തവൾ ഋഷിയുടെ ഒപ്പം പുറത്തേക്കിറങ്ങി കാറിൽ കയറി ശ്രീലകത്തേക്ക് പുറപ്പെട്ടു. തുടരും……………………

by