രചന : ജിഫ്ന നിസാർ
തനിക്ക് പിന്നിൽ വന്യമായൊരു ഭാവത്തിൽ നിൽക്കുന്ന ആദി.അവന്റെ നോട്ടത്തിന് മുന്നിൽ അറിയാതെ തന്നെ ദേവന്റെ കൈകൾ താഴ്ന്നു.ആദിയുടെ ദേഷ്യത്തെ കുറിച്ചെറെയറിയാം. പക്ഷേ ഇത് പോലെയുള്ള ഒരു രൗദ്രഭാവം.. അവനിൽ.അത് ദേവനും ആദ്യമായി കാണുകയായിരുന്നു.ദേവന്റെ ശ്രദ്ധ ആദിക്ക് നേരെ തിരിഞ്ഞതും പ്രിയ ഒരു കുതിപ്പിന് ആദിയുടെ അരികിലെത്തി അവന്റെ പിന്നിലൊളിച്ചു.സ്വന്തം മകനോട് പോലും യാതൊരു വിധത്തിലുള്ള ദയയോ അനുകമ്പയോ ഇല്ലാത്തൊരച്ഛൻ ..
“നിന്നെ കൊന്ന് കളഞ്ഞാലും ചോദിക്കാനൊരു പൂച്ച കുഞ്ഞു പോലുമില്ലെന്നെനിക്കറിയാം. പിന്നെ എന്റെ മഹാനായ അച്ഛനെ കുരുക്കി എന്റെ സൽപുത്രനെയും കൊണ്ട് പോവാൻ നീയെന്ന പാഴ് വസ്തുവിനെ കൊല്ലാനും എനിക്കൊരു മടിയുമില്ല.ഒരു ഉറുമ്പിനെ കൊല്ലുന്നത്രേം നിസ്സാരമായി ദേവനത് ചെയ്യും.”
ആദിക്ക് പിറകിലേക്ക് മാറുമ്പോഴും പ്രിയ ദേവൻ അൽപ്പം മുന്നേ അവളോട് പറഞ്ഞു തീർത്ത വാക്കുകളോർക്കുന്നുണ്ട്.വിറക്കുന്നുണ്ട്.അയളതു ചെയ്യും..ആ മുഖത്തേക്ക് നോക്കുമ്പോഴൊക്കെയും പ്രിയക്കതു തന്നെ തോന്നുന്നുണ്ടായിരുന്നു.
മരിക്കാൻ ഭയമുണ്ടോ…?അവളാ ചോദ്യം അയാളെ കണ്ട ആദ്യനിമിഷം സ്വയം ചോദിക്കുന്നുണ്ട്.
ഇല്ലായിരുന്നു.. പക്ഷേ.. പക്ഷേയിപ്പോ…
ജീവിക്കാൻ വെറുതെയൊരു കൊതി.തനിക്ക് വേണ്ടി ഇനിയുമാ മാഷും കൊച്ചു മോനും നരകിക്കുന്നത് അവൾക്കോർക്കാൻ കൂടി വയ്യായിരുന്നു.അതിനാൽ തന്നെ ആദിയെത്തിയത് കണ്ടതും അവൾക്ക് ജീവൻ തിരികെ കിട്ടിയത് പോലൊരു ആശ്വാസം തോന്നുകയായിരുന്നു.നിങ്ങളെന്താ ഇവിടെ…?”ഒട്ടും മയമില്ലാതെ പരുക്കമായ ആദിയുടെ ചോദ്യം.ദേവനൊന്നു പുച്ഛത്തോടെ ചിരിച്ചു.മക്കളൊരു കെണിയിലകപ്പെടുമ്പോൾ അതിൽ നിന്നവരെ രക്ഷപ്പെടുത്തിയെടുക്കുക എന്നതും ഒരച്ഛന്റെ കടമയാണ്..അവരിനിയെത്ര അനുസരണക്കേട് കാണിച്ചാലും അച്ഛൻമാർക്കത് നോക്കി നിൽക്കാൻ കഴിയില്ല..”
ദേവൻ ആദിയെ നോക്കിയത് പറയുമ്പോൾ അയാളെയും പ്രിയയെയും അമ്പരപ്പിച്ചു കൊണ്ടവൻ ഉറക്കെ..വളരെയുറക്കെപൊട്ടിചിരിച്ചു.”ആദിത്…”കുറച്ചധികം നേരം നീണ്ടു പോയ അവന്റെ ച്ചിരി അത്യാതികം അസഹ്യമായതും… ദേവൻ അലറി കൊണ്ട് വിളിച്ചു.പ്രിയ ആദിയുടെ നേരെ നെറ്റി ചുളിച്ചു നോക്കി..”ആദിത് സ്റ്റോപ്പിറ്റ്…”തന്റെ വിളി കേട്ടിട്ടും വീണ്ടും ച്ചിരിക്കുന്ന ആദിയെ നോക്കി ദേവൻ ഉറക്കെ പറഞ്ഞുഹയ്യോ…”വയറിൽ കൈ ചേർത്ത് കൊണ്ടവൻ അയാളെ നോക്കി.”നീയെന്താടാ ആളെ കളിയാക്കുന്നോ.. ഞാൻ നിന്റെ അച്ഛനാണ്.. അതോർമ വേണം..”ദേവൻ ദേഷ്യത്തോടെ ആദിക്ക് നേരെ വിളിച്ചു പറഞ്ഞുഓ.. സമ്മതിച്ചു.. നിങ്ങളെന്റെ അച്ഛൻ തന്നെ.. സ്നേഹനിധിയായ… ആദിത് മഹാ ദേവെന്ന എന്റെ ഭാഗ്യമായ മഹാദേവനെന്ന അച്ഛൻ…അത് പറയുബോൾ അവന്റെ മുഖം അങ്ങേയറ്റം പുച്ഛത്താൽ കോടി പോയിരുന്നു.
“പക്ഷേ.. ഞാൻ ചിരിച്ചത്.. നിങ്ങളുട തെറ്റ് ധാരണയോർത്ത് കൊണ്ടാണ്..”ആദി വീണ്ടും ചിരിയോടെ ദേവനെ നോക്കി.”തെളിയിച്ചു..പറ…”
ദേവൻ അവനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു..ആദിയൊന്ന് മുഖം ചെരിച്ചിട്ട് പ്രിയയെ നോക്കി.അവൾ അവനെയും.ഞൊടിയിട കൊണ്ടവന്റെ ഭാവം മാറി. പ്രിയയെ പിന്നിൽ നിന്നും വലിച്ചെടുത്തു കൊണ്ടവൻ തന്നിലേക്കവളെ അടക്കി പിടിച്ചു.അവന്റെയാ പെട്ടന്നുള്ള പ്രവർത്തിയിൽ ദേവനെക്കാൾ പകച്ചുപോയത് പ്രിയയായിരുന്നു.
അവൾവിറച്ചുകൊണ്ടവന്റെനെഞ്ചിലൊതുങ്ങി.അവന്റെ നോട്ടവും ഒരു നിമിഷം അവളിൽ തങ്ങി നിന്നു.
അപ്പോഴും എന്താണാവന്റെ ലക്ഷ്യമെന്ന് അവൾക്കൽപ്പംപോലുംമനസിലായിരുന്നില്ല.”നിങ്ങളുടെയെല്ലാവരുടെയും കണ്ണിൽ എന്നെയും ഇവളെയും നാട്ടുകാർ പിടിച്ചു കെട്ടിച്ചു എന്നുള്ളതല്ലേ…?”
ചിരിയോടെ ആദി ദേവനെ നോക്കി.
അതോടൊപ്പം തന്നെ അവന്റെ കൈകൾ കൂടി അവളിൽ വലയം തീർത്തു.”പക്ഷേ… പക്ഷേ ഈ നാട്ടിലെത്തിയ അന്ന് തന്നെ ഒരു നിയോഗം പോലെ എനിക്ക് മുന്നിൽ അവതരിച്ച എന്റെ പ്രണയത്തെ ഞാൻ സ്വന്തമാക്കാൻ വേണ്ടി… ഞാൻ കളിച്ചൊരു നാടകമാണിതെന്ന് എത്ര പേർക്കറിയാം..”
പ്രിയയെ നോക്കി ഏറെ പ്രണയത്തോടെ… ആദിയത് പറയുമ്പോൾ… പ്രിയ ഞെട്ടി തരിച്ചു കൊണ്ടവനെ തുറിച്ചു നോക്കി.അവന്റെ കണ്ണിൽ അവളന്നോളം കാണാത്തൊരു ഭാവം..
അവന്റെ ചുണ്ടിൽ.. അന്നോളം അവരാരും കാണാത്തത്രേം മനോഹരമായൊരു ചിരി..ദേവൻ്റെ പ്രിയയായിരുന്നു ആ വെളിപ്പെടുത്തലിനു മുന്നിൽ പകച്ചുപോയതും.ഇവനിത് എന്തിനുള്ള പുറപ്പാടാണ് ദൈവമേ..?
ഇജ്ജാതി നട്ടാൽ മുളക്കാത്ത നുണ.. സ്വന്തം അച്ഛനോടിവൻ പറയുന്നതെന്തിനാണാവോ?കള്ളം പറയുന്നോടാ..?”അടക്കാൻ കഴിയാത്ത ദേഷ്യത്തോടെ ദേവൻ ആദിയെ പിടിച്ചുലച്ചു.കയ്യെടുക്കച്ഛ …..”ശാന്തമായിരുന്നു ആദി പറഞ്ഞത്.. പക്ഷേ വല്ലാത്തൊരുറപ്പുള്ളത് പോലെ ആ വാക്കുകളങ്ങനെ ജ്വലിച്ചു .ബലമായി പറിച്ചു മാറ്റും പോലെ.. ആദി ദേവന്റെ കൈയെടുത്തു ശക്തിയായി കുടഞ്ഞു മാറ്റി.
“ഞാൻ പറയുന്നത് കള്ളമാണെന്ന് അച്ഛനെങ്ങനെയറിഞ്ഞു..?”ദേവന്റെ കണ്ണിലേക്കു നോക്കി ആദി ചോദിച്ചു..”എനിക്ക്.. എനിക്കറിയാം “ആ ചോദ്യത്തിലൊന്നു പതറിയെങ്കിലും ദേവൻ അവനെ നോക്കി പറഞ്ഞു.” എനിക്കറിയാം നീയിപ്പോൾ പറഞ്ഞത് കള്ളമാണെന്ന്…”ദേവൻ പുച്ഛത്തോടെ അവനെ നോക്കി.ഇനിയിപ്പോ നീ പറഞ്ഞത് പോലെ അതിലൊച്ചിരി സത്യമുണ്ടെങ്കിൽ കൂടിയും ഇപ്പൊ രണ്ടു ദിവസം കൊണ്ടാ പ്രണയമൊരു തീർപ്പായി കിട്ടിയില്ലേ.. ഇനിയിപ്പോ വേണമെങ്കിൽ ഒരാഴ്ച കൂടി എടുത്തോ.. പക്ഷേ..”ആദിയുടെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ ദേവൻ പറയാൻ വന്നത് വിഴുങ്ങി..
“ഇനിയൊരക്ഷരം പറഞ്ഞാൽ.. നിങ്ങളെന്റെ അച്ഛനാണെന്നുള്ളത് ഞാനങ്ങു മറന്നു പോകും.
പ്രിയയെ വിട്ട് ദേവനരികിൽ വന്നിട്ട് രൂക്ഷമായി പറഞ്ഞു..”നീ എന്നെ എന്ത് ചെയ്യുമെടാ.. അടിക്കുമോ?”ദേവൻ കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി നിന്നു.”അനാവശ്യം പറഞ്ഞ… ഞാനതും ചെയ്യും.. സഹിക്കുന്നേനും ഒരു പരിധിയുണ്ട്..ആദി അയാളെ നോക്കി.”വേണ്ട.. വേണ്ട.. പ്ലീസ്..”
ആദി അയാളെ അടിക്കുമെന്നൊരു തോന്നലിൽ പ്രിയ അവന്റെ കയ്യിൽ പിടിച്ചു പിറകോട്ടു വലിച്ചു.”വിടെടി…”അവൻ അവൾക്ക് നേരെ ഒച്ചയിട്ട് കൊണ്ട് കൈ കുടഞ്ഞു..”പിന്നെന്ത് ചെയ്യണം ഞാൻ… എനിക്ക്മതിയായി..ഇങ്ങനുണ്ടോ ഒരു ഉപദ്രവം.. സഹിക്കാൻ മാത്രമല്ല… ഇനിയങ്ങോട്ട് പ്രതികരിക്കാൻ കൂടി ഞാനും പഠിക്കണ്ടേ.. എനിക്കും.. എനിക്കും ജീവിക്കണ്ടേ..”
ആദി ഉറക്കെ പറഞ്ഞു.”നീ എന്ത് സഹിച്ചെന്നാ.. നിനക്ക് ഞാൻ വല്ല കുറവും വരുത്തിയോടാ.. മറ്റുള്ളവർ മോഹിക്കുന്നത് പോലൊരു ലൈഫല്ലേ നിനക്ക് ഞാൻ ഒരുക്കി തന്നത്.. നീ ആഗ്രഹിക്കുന്നതൊക്കെ ഞാൻ കണ്മുന്നിൽ എത്തിച്ചിട്ടില്ലേ.നല്ല ഭക്ഷണം.. നല്ല വസ്ത്രം.. ദുബായിൽ ഏറ്റവും നല്ല സ്കൂളിൽ.. ഏറ്റവും വലിയ ഫീസ് കൊടുത്തുള്ള നിന്റെ വിദ്യാഭ്യാസം..”ദേവൻ ആദിയെ പിടിച്ചുലച്ചു..എന്നിട്ടും അവൻ സഹിച്ച കണക്ക് പറയുന്നു.. നിനക്ക് വേണ്ടി ഞാനല്ലേ സഹിച്ചത്.. എന്റെ സ്വപ്നം.. എന്റെ പ്ലാൻ എല്ലാം നശിപ്പിച്ചത് നീയല്ലേ..?”
ദേവൻ ആദിക്ക് നേരെ വിരൽ ചൂണ്ടി കിതച്ചു.
അതിന് പിന്നിലെല്ലാം നിങ്ങൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു.. എന്റെ സന്തോഷങ്ങളെ മുന്നിൽ കണ്ട് കൊണ്ടല്ല നിങ്ങളിതൊന്നും തന്നെ ചെയ്തത്. എനിക്ക് വേണ്ടി മുടക്കിയ ലക്ഷങ്ങളെ മുൻനിർത്തി കോടികൾ കൊയ്തെടുക്കാനുള്ള നിങ്ങളുടെ പ്ലാൻ.. അതല്ലേ ഞാൻ നശിപ്പിച്ചെന്ന് പറഞ്ഞു നിങ്ങളിപ്പോ കലി തുള്ളുന്നത്.”ആദി ദേവനെ നോക്കി.’അതേ.. എനിക്കത് തിരിച്ചു വേണം. ദേവൻ ഇന്നോളം ചെയ്ത ബിസിനസ്സൊന്നും നഷ്ടത്തിലോടിയിട്ടില്ല..അതിന് ഞാൻ അവസരമുണ്ടാക്കിയിട്ടില്ല.നീ ഒഴികെ.. “ദേവന്റെ വിരൽ വീണ്ടും ആദിക്ക് നേരെ നീണ്ടു..
“നിങ്ങൾക്കെല്ലാം ബിസിനസ്സായിരുന്നു.. എന്ത് ചെയ്യുമ്പോഴും അതിൽ ലാഭവും നഷ്ടവും ചികയുമായിരുന്നു.. സ്വന്തം ജീവിതം പോലും ബിസിനസ് മൈന്റ്റിൽ കണ്ട നിങ്ങൾക്ക് മുന്നിൽ ഞാനെന്ന മകനും അത് പോലൊരു കച്ചവടം തന്നെയായിരുന്നു.. നേർച്ച വെച്ചത് പോലെയുള്ള… എന്റെ ജീവിതം..”സ്വയം പുച്ഛിച്ചു കൊണ്ട് ആദി അയാളെ നോക്കി.”നിങ്ങളുടെ ലാഭം മാത്രം ഓർത്തു ജീവിക്കുന്ന നിങ്ങളോട് ഞാനെന്റെ നഷ്ടം പറയുന്നില്ല.. പറഞ്ഞാലും നിങ്ങൾക്കത് മനസ്സിലാവാനും പോണില്ല..”ആദിയുടെ സ്വരത്തിൽ വേദന നിറഞ്ഞു.
“എന്റെ ബാല്യം.. എന്റെ.. എന്റെ അമ്മ. ഇതെല്ലാം ലാഭത്തിന്റെ കണക്കിൽ ചേർത്താണ് നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്.തിരിച്ചറിവായതോടെയാണ് ഞാനത് മനസ്സിലാക്കിയത്. അപ്പോഴേക്കും.. ഒരുപാട്.. ഒരുപാട് വൈകിപ്പോയിരുന്നു ഞാൻ.. നിങ്ങളപ്പോഴും ലാഭങ്ങളുടെ പുതിയ കണക്ക് കൂട്ടലുകളും അതിന്റെ ആഘോഷങ്ങളുമായയിരുന്നു. അന്നൊന്നും എന്റെ വേദനയും ഒറ്റപ്പെടലും ആരോടും പറഞ്ഞിട്ടില്ല ഞാൻ…എങ്ങനെയെങ്കിലും നിങ്ങളിൽ നിന്നൊന്ന് രക്ഷപ്പെടാൻ ഞാനെത്ര മോഹിച്ചു പോയിട്ടുണ്ടന്നോ?. പക്ഷേ..ഇപ്പോഴും എന്റെ ജീവിതത്തിൽ ഒരു അപശകുനം പോലെയുള്ള നിങ്ങളെ സാന്നിധ്യം.. അതെനിക് ഭയമാണ്. കാരണം അതെന്റെ പ്രിയപ്പെട്ട പലതും നഷ്ടപ്പെടുത്തി കളഞ്ഞ നിങ്ങളുടെ സ്വാർത്ഥതയാണ്..ഇനി.. ഇനിയെന്റെ ജീവിതത്തിൽ നിന്നൊന്ന് ഇറങ്ങി പോയ് തന്നൂടെ.. അത്രയെങ്കിലും കരുണ എന്നോട് കാണിച്ചൂടെ..അതിന് ഞാനെന്ത് നൽകണം ”
ആദി ദേവനെ നോക്കി.പ്രിയക്ക് അവനെ നോക്കിയപ്പോൾ വല്ലാതെ വേദനിക്കുന്നുണ്ട്ഇത്രേം സങ്കടങ്ങളെ ഇവൻ ഉള്ളിലിട്ട് നീറുന്നുണ്ടോ..?മാഷ് പറഞ്ഞത് പോലെ അടുത്തറിയുമ്പോൾ നിനക്കവനോട് ദേഷ്യം കാണില്ലെന്നു പറഞ്ഞത് ഇവന്റെ ഈ പൊള്ളുന്ന മനസ്സിനെ കുറിച്ചാണോ..
അവന്റെ വേദന തിങ്ങിയാ മുഖവും നോട്ടവും..
പ്രിയയുടെ കണ്ണ് നിറഞ്ഞു..ഹൃദയം അവൾ പോലുമറിയാതെ ആർദ്രമായി പോവുന്നുണ്ട്.. അവനു വേണ്ടി.”ദേ ഗതികേട് കൊണ്ട് നീയെടുത്തു നിന്റെ ജീവിതത്തിൽ ചേർത്ത് വെച്ച ഇവളെന്ന നഷ്ടകച്ചവടത്തിൽ നിന്നും നീ സ്വയം പുറത്ത് വരണം.. വേറൊന്നും വേണ്ട..”
ആ കുറച്ചു നേരം കൊണ്ട് തന്നെ മനസ്സിലൊരു കണക്ക് കൂട്ടൽ നടത്തിയതിന്റെ ഉത്തരം ദേവൻ ആദിക്ക് മുന്നിലേക്ക് എടുത്തിട്ടു.”എന്നാൽ ഞാൻ പിന്നെ നിന്റെ പിറകെ വരില്ല… ഉറപ്പ്..”അവനായി താനൊരുക്കിയ കെണി.. അത് പക്ഷേ താൻ വിചാരിച്ചത് പോലായില്ല അതിന്റെ റിസൾട്.ആ കുരുക്കിനെ അവനായി ഉപേക്ഷിച്ചു കളഞ്ഞാൽ.. അത് ചെയ്യാൻ ഇവനോട് ആവിശ്യപ്പെട്ട മാധവൻ മാഷെന്നാ തന്റെ അച്ഛൻ… നാട്ടുകാർക്ക് മുന്നിലെ ഹീറോ.. പിന്നെ വെറും സീറോയായി മാറും.ചതി ചെയ്യുന്ന ആദിയോട് മാഷൊരിക്കലും പിന്നെ പൊറുക്കില്ല.ഈ വീടിന്റെ പടി പോലും ആദിക്ക് പിന്നെ കയറാൻ അനുവാദമുണ്ടാവില്ല.
അത് മതി.. അങ്ങനൊരു അവസരം മതി.. താനവന് കൂടെ നിൽക്കും.. അവൻ തനിക്കൊപ്പം വരുന്നത് വരെയും..ദേവൻ കുടിലത നിറഞ്ഞ മനസ്സോടെ ആദിയെ നോക്കി.”എനിക്കറിയാം… ഇവളെ കുറിച്ച് ഈ നാട്ടിൽ ഞാൻ നന്നായി അന്വേഷിച്ചറിഞ്ഞ ശേഷമാണ് നിന്റെ മുന്നിൽ ഞാൻ നിൽക്കുന്നതും. ഇവൾ.. ഇവളാണ് നിന്നെ ചതിച്ചത്. അതിനുള്ള ശിക്ഷ നീയായിട്ട് തന്നെ വേണം ഇവൾക്ക് കൊടുക്കുവാൻ. ഇപ്പൊ ഈ നിമിഷം ഇവളെ നീ അടിച്ചിറക്കണം. നിന്റെ ജീവിതത്തിൽ നിന്നും ഈ വീട്ടില് നിന്നും..”പ്രിയയെ തുറിച്ചു നോക്കി ഉന്മാദത്തോടെ പറയുന്ന ദേവന് മുന്നിലേക്ക് അവൾക്കൊരു മറയായി ആദി കയറി നിന്നു.
“വസ്ത്രം മാറുന്നത്ര ലാഘവത്തോടെ ബന്ധങ്ങളെ മാറ്റിയെടുക്കാൻ കഴിവുള്ള മഹാദേവൻ എന്നാ എന്റെ അച്ഛന്റെ മനസല്ല ദൈവം എന്നിലേക്ക് ചേർത്ത് വെച്ചത് തന്നത്. അതിലെനിക്ക് അഭിമാനമുണ്ട്..”
ആദിയുടെ തെളിച്ചമുള്ള ചിരിയിലേക്ക് നോക്കി ദേവൻ മുഖം ചുളിച്ചു.അവൻ വീണ്ടും പ്രിയയെ കൈപിടിയിലൊതുക്കി.”ഇവളെന്റെ ഭാര്യയാണ്. എങ്ങനെയെന്റെ ഭാര്യയായി എന്നതിന് എന്റെ മുന്നിലിപ്പോ യാതൊരു പ്രസക്തിയുമില്ല..”പ്രിയ വീണ്ടും നിറഞ്ഞ കണ്ണോടെ അസ്വസ്ഥതയോടെ ആദിയെ നോക്കി.നേരത്തേ കണ്ടതിനെക്കാൾ ആർദ്ര നിറഞ്ഞ അവന്റെ ഭാവം..വല്ലാത്തൊരു നോട്ടം..
അതെല്ലാം അവളെയാണ് കൂടുതൽ തളർത്തി കളഞ്ഞത്.ആ കൈ പിടിയിൽ നിന്നൂർന്നിറങ്ങിയോടാൻ അവൾക്കുള്ളം കൊതിച്ചു.
പക്ഷേ അവളാ നോട്ടത്തിൽ.. ഭാവത്തിൽ… നെഞ്ചിലെ ചൂടിൽ… അലിഞ്ഞു ചേർന്നത് പോലൊരു തളർച്ച..
“ഈ ലോകം തന്നെ അച്ഛനെനിക് ഓഫർ ചെയ്താലും കൃഷ്ണപ്രിയയെന്ന ഇവളെ.. എന്റെ ഭാര്യയെ ഞാനുപേക്ഷിച്ചു കളയില്ല.. എന്റെ മരണം കൊണ്ടല്ലാതെ..”ദേവന്റെ മുഖത്തെ പതർച്ചയിൽ ആദിക്ക് വീര്യം കൂടുന്നുണ്ട്.താനീ പറയുന്ന കാര്യങ്ങൾ.. അതയാൾ വിശ്വാസിക്കുന്നുണ്ടെന്നു ദേവന്റെ ചുവന്നു കലങ്ങി വരുന്ന ആ കണ്ണുകളിൽ വ്യക്തമാണ്.അത് തന്നെയാണ് അവനും വേണ്ടിയിരുന്നത്.അങ്ങനൊരു വിശ്വാസം നേടിയെടുക്കാൻ വേണ്ടി തന്നെയാണ് ഇത്രയും ഉറപ്പോടെ ഇങ്ങനൊരു നുണ പറയുന്നതും.
ഇവൾക്കൊരിക്കലും തന്നെ പോലൊരാളെ അംഗീകരിക്കാൻ കഴിയിരിക്കാം.
മുത്തച്ഛൻ പറയുന്നത്.. തന്നെ പോലെ തന്നെ ആളോടുള്ള ഇഷ്ടം കൊണ്ട് നിഷേധിക്കാൻ കഴിയില്ലെന്നുള്ള കാരണം കൊണ്ട് അനുസരിച്ചു പോകുന്നതാണ് ഇവളും.പക്ഷേ.. തന്റെ മുന്നിൽ നിൽക്കുന്ന ഈ ആർത്തി മൂത്ത ലാഭകൊതിയന് മുന്നിൽ ആദി ഇനി അയാൾക്ക് നേടിയെടുക്കാൻ കഴിയാത്ത വിധം അകന്ന് പോയവനാകാൻ.. ഇതേ മാർഗമുള്ളു.ആദിത് മഹാ ദേവിനെ വെച്ച് ഇനിയൊന്നും ഇയാൾ പ്ലാൻ ചെയ്യരുത്..അവനൊരു അവകാശിയായെന്ന് അയാൾക്കൊരു ഉറപ്പ് വേണം..
ആദിത് അവന്റെ പാതിയായി കൂടെയുള്ളവളെ അംഗീകരിക്കുന്നു എന്നൊരു തോന്നല് വേണം..
അത് മനസിലാക്കി ഇനിയൊരിക്കലും തന്നിലേക്ക് തിരികെ വരാതെ അയാൾ മടങ്ങി പോകണം..
എങ്കിലേ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നടക്കുകയൊള്ളു..ഇവളെ ഉപേക്ഷിച്ചു മടങ്ങുന്ന തനിക്ക് വേണ്ടി അയാൾ വീണ്ടും വീണ്ടും ആവിശ്യപ്പെടലുകളുമായി വരും.വാശിയും വിലപേശലുമായി ഇനിയും തന്നെ ക്രൂരമായി അവഹേളിച്ചു രസിക്കും.അതിന് ഇതേ പരിഹരമുള്ളു.
ആദിയുടെ കൈകൾ പ്രിയയിൽ കൂടുതൽ മുറുകി.
നെഞ്ചോടു ചേർന്ന് നിൽക്കുന്നവളുടെ ദുർബലമായ എതിർപ്പുകളും വിറയലും അവനും അറിയുന്നുണ്ട്.
ക്ഷമിക്കെന്ന് ഹൃദയം കൊണ്ടവൻ അവളോട് മാപ്പ് പറയുന്നുമുണ്ട്.ആദിയുടെ പ്രണയയും സ്നേഹം നിറഞ്ഞ മുഖവും പ്രിയയുടെ നേരെയുള്ള ആർദ്രമായ നോട്ടവും കണ്ടതോടെ അവൻ പറയുന്നത് നുണയല്ലെന്ന് ദേവന് ഉറപ്പുണ്ടായിരുന്നു.
അവളെ കൊന്ന് കളയാനുള്ള ദേഷ്യം അയാൾക്കുള്ളിൽ നിറഞ്ഞു.പക്ഷേ ഇനിയിവിടെ ദേഷ്യം കൊണ്ടല്ല മറുപടി കെടുക്കേണ്ടതെന്ന് ഞൊടിയിട കൊണ്ട് അയാളിലെ സൂത്രക്കാരൻ മനസ്സിലാക്കി.ഇപ്പോൾ ലക്ഷ്യമല്ല.. തനിക്കു മുന്നിൽ മാർഗം തന്നെയാണ് പ്രാധാന്യം.അതിനാൽ സ്വയം നിയന്ത്രിച്ചേ മതിയാവൂ.”ഇതൊക്കെ ഒരു ആവേശത്തിൽ പറയുന്നതാ.. എനിക്ക് മനസ്സിലാവും.. പക്ഷേ.. ഇത് തീരുന്ന അന്ന് ചെയ്തു പോയ വിഡ്ഢിതം നീ തിരിച്ചറിയും. അന്ന് നിനക്ക് കുറ്റബോധവും തോന്നും.. ഇപ്പൊ ഞാനൊന്നും പറയുന്നില്ല. നിന്റെ ഇഷ്ടം പോലെ ജീവിക്.. എന്റെ എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണം. എന്നോടുള്ള കടമ നീ ചെയ്തില്ലെങ്കിലും നിന്നോടുള്ള കടമ എനിക്ക് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ..”
ഇനിയുമവിടെ നിന്നാൽ താൻ വേറെ വല്ലതും പറയുമെന്നുറപ്പുള്ള ദേവൻ…അത്രയും പറഞ്ഞു കൊണ്ട് വെട്ടി തിറിഞ്ഞിറങ്ങിയ ദേവൻ.. ഉമ്മറത്തു കസേരയിൽ ചെറിയൊരു ചിരിയോടെയിരിക്കുന്ന മാഷിനെ കണ്ടതും വിളറി വെളുത്തു പോയിരുന്നു.
താനിപ്പോൾ പറഞ്ഞ കടമയെ കുറിച്ചുള്ള ഡയലോഗ് അടക്കം കേട്ടിട്ടുണ്ടെന്ന് ആ മുഖം കാണുമ്പോൾ തന്നെ വ്യക്തം..
തുടരും…
മാഷിനും വല്ലതും പറയാനുണ്ടാവുമല്ലോ.. ല്ലെ..
അതൂടെ കഴിഞ്ഞിട്ട് കണ്ടം വഴി ഓടുമായിരിക്കും.. സാഹചര്യം കൊണ്ട് നുണ പറയുന്നത് തെറ്റല്ലന്നാ ന്റെ ഒരിത് ഇങ്ങക്കും അങ്ങനെ തന്നെ ആാവും ല്ലെ.. ആവട്ടെ.. നിങ്ങളിലാരൊക്കെയോ ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു ജിഫൂന്റെ പഴയ കഥകളെ പോലൊരു ഫീലില്ല ഇതിനെന്ന്.. ഇപ്പോഴും ആ അഭിപ്രായം തന്നെയാണോ.. ഒന്നറിയിക്ക് ട്ടാ.. വെറുതെ അറിയാനൊരു മോഹം
സ്നേഹത്തോടെ jifff❤️❤️❤️

by