രചന:ജിഫ്ന നിസാർ ❤️
” ഇതിനുമുമ്പ് നന്ദു ഒറ്റയ്ക്ക് പോയിട്ടില്ലെടാ? ”
ബൈക്കിലായിരുന്നു ആദിയും സഞ്ജുവും.
ആദിയാണ് ഓടിക്കുന്നത്.അത്രയും സ്പീഡിൽ ബൈക്ക് ഓടുന്നതു കൊണ്ടായിരിക്കണം ആദിയുടെ ശബ്ദം വളരെയാണ് കേൾക്കുന്നത്.” അവൾ ഒറ്റയ്ക്ക് വരാറും പോകാറുമൊക്കെയുണ്ട്.ഇന്ന് ഞാനെന്റെ കഷ്ടകാലത്തിന് എന്നോട് കൂടെ ചെല്ലാൻ പറഞ്ഞപ്പോൾ എനിക്ക് വേറെ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു പോയി . അതിനാണ് എല്ലാരും കൂടി…അവളെ കാണാത്തതിന്റെ ദേഷ്യം എന്നോട് തീർക്കുന്നത് “സഞ്ജു അവന് പിന്നിൽ ഇരുന്നുകൊണ്ട് ഇരുവശത്തേക്കുമായി നോട്ടം പായിച്ചു കൊണ്ട് പറഞ്ഞു.നന്ദുവിനെ തിരഞ്ഞിറങ്ങിയതാണ് രണ്ടുപേരും.
” നീ ടെൻഷനാവല്ലേ സഞ്ജു.നമുക്ക് കണ്ടുപിടിക്കാം. അവൾ എവിടെയും പോയിട്ടുണ്ടാവില്ല. “പിന്നിൽ ഇരിക്കുന്നവന്റെ ഹൃദയം എത്ര മാത്രം പിടയുന്നുണ്ടെന്ന് മനസ്സിലായത് കൊണ്ട് തന്നെ, ആദി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.” ഇങ്ങനെയൊന്നും വരുമെന്ന് കരുതിയിട്ടല്ലടാ ആദി .. ഞാനവളുടെ ഒപ്പം പോവാഞ്ഞത്. കൂടെ പോകുമ്പോൾ അവളുടെയൊരോ സംസാരങ്ങളും നോട്ടവും ചിരിയും. എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് എത്രയൊക്കെ ഞാൻ പറഞ്ഞാലും അവളുടെ ചില നേരത്തെ ആ നോട്ടം… അതൊന്നും കാണാൻ വയ്യാത്തോണ്ടാ ഞാൻ കൂടെ വരുന്നില്ലെന്ന് പറഞ്ഞത്. അത് പക്ഷേ ഇങ്ങനെയൊന്നും ആവുമെന്ന് സത്യായിട്ടും ഞാൻ ഓർത്തില്ലടാ “എല്ലാവരും കൂടി കുറ്റപ്പെടുത്തിയതിന്റെ വേദനയോളിപ്പിച്ചു പിടിച്ച സഞ്ജുവിന്റെ സ്വരം.
” നീ ഇങ്ങനെ ടെൻഷനാവല്ലേ.ഞാൻ പറഞ്ഞില്ലേ, അവളെ നമുക്ക് കണ്ടുപിടിക്കാം. ഇനി നീ പറഞ്ഞതുപോലെ തന്നെ നിന്നെ പറ്റിക്കാൻ വേണ്ടിയിട്ട് എവിടെയെങ്കിലും മാറിനിൽക്കുന്നതാണെങ്കിലോ? അങ്ങനെയും സംഭവിക്കാമല്ലോ?”ആദി ചോദിച്ചു.” ഇത്രയും നേരം ഞാനും അങ്ങനെ തന്നെയായിരുന്നു വിചാരിരുന്നത്. പക്ഷേ സമയം ഇത്രയായ സ്ഥിതിക്ക് അതിനൊരു…ഒരു അർത്ഥവുമില്ലന്ന് തോന്നുന്നുണ്ടെനിക്ക്. “സഞ്ജു പറഞ്ഞത് കേട്ടിട്ടും ആദി ഒന്നും മിണ്ടിയില്ല.
” എന്നോടുള്ള വാശിക്കാണെയെങ്കിലും അങ്ങനെയൊക്കെ ചെയ്തിരുന്നാലും.. ഇത്രയും സമയമൊന്നും വീട്ടുകാരെ പറ്റിക്കാൻ അവൾക്കാവില്ല. അവളുടെ പപ്പയെയും അമ്മയെയും പിന്നെ എന്റെ വീട്ടിലുള്ളവരെയുമൊന്നും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ നന്ദനക്ക് കഴിയില്ല “പറയുന്നതിനിടക്ക് തന്നെ സഞ്ജുവിന്റെ കണ്ണുകൾ നാലുപാടും ചിതറി തെറിക്കുന്നുണ്ട്.” അവളെക്കുറിച്ച് ഇത്രയെല്ലാം നിനക്കറിയാമല്ലേ?ഇത്രയേറെ .. മനസ്സിലാക്കിയിട്ടും നിനക്കെന്താടാ സഞ്ജു ആ പെണ്ണിന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം മാത്രം തിരിച്ചറിയാൻ പറ്റാത്തത്? ”
കുഞ്ഞൊരു ചിരിയോടെ ആദി സഞ്ജുവിനോട് ചോദിച്ചു.അവൻ അതിന് ഉത്തരം പറയാൻ ഒരുങ്ങും മുമ്പേ പോക്കറ്റിലെ ഫോൺ ബെല്ലടിച്ചു.” ഏട്ടനാണല്ലോ ദൈവമേ.. “ഫോൺ കയ്യിൽ എടുത്തിട്ട് അതിലേക്ക് നോക്കിയ സഞ്ജുവിന്റെ സ്വരം വിറച്ചു.” നീയത് കട്ടാവുന്നതിനു മുമ്പ് എടുത്തിട്ട് കാര്യം അന്വേഷിക് സഞ്ജു.. “ഫോണും കയ്യിൽ പിടിച്ചു മിണ്ടാതിരിക്കുന്ന സഞ്ജുവിനോട് ആദി ഗൗരവത്തോടെപറഞ്ഞു.”ഹലോ…”വിറയലോടെയുള്ള അവന്റെ സ്വരം കേട്ടതും ആദി വണ്ടിയുടെ സ്പീഡ് അല്പം കുറച്ചു.”നിർത്ത്.. നിർത്ത്.. ”
പെട്ടെന്നാണ് ആദിയുടെ തോളിലടിച്ചു കൊണ്ട് സഞ്ജു ഉറക്കെ ആവശ്യപ്പെട്ടത്.
“എന്താടാ..എന്തുപറ്റി…?”ബ്രേക്ക് പിടിച്ച് വണ്ടി നിർത്തിയിട്ട് വെപ്രാളത്തോടെ പിന്നിലേക്ക് തിരിഞ്ഞുനോക്കി ആദി ചോദിച്ചു.” ഏട്ടനാണ് വിളിച്ചത്. നന്ദുവിനെ കണ്ട് കിട്ടിയെന്ന് “സഞ്ജു ആവേശത്തിൽ പറയുന്നുണ്ട്.”അവള് സിറ്റി ഹോസ്പിറ്റലിലുണ്ടെന്ന്.. അങ്ങോട്ട് ചെല്ലാൻ.. ഏട്ടൻ അവിടെയുണ്ടെന്ന്… വേഗം പോ..”
സഞ്ജു വീണ്ടും പറഞ്ഞത് കേട്ട് ആദി വണ്ടി സ്റ്റാർട്ട് ചെയ്തു.” അവൾക്ക് അവൾക്ക് വല്ല അപകടവും പറ്റിയതാണോടാ? “ആദി വേവലാതിയോടെ ചോദിച്ചു.
” അതൊന്നും അല്ലെന്ന് പറഞ്ഞു. എല്ലാം അങ്ങോട്ട് ചെന്നിട്ട് പറയാമെന്നു പറഞ്ഞിട്ട് ഏട്ടൻ വെച്ചു കളഞ്ഞു.. ഇതെന്തെന്തോ ഉടായിപ്പ് തന്നെ… ”
സ്വരം പരമാവധി മയപ്പെടുത്തിയാണ് സഞ്ജു പറയുന്നതെങ്കിലും അവനുള്ളിലെ സംഘർഷം ആ വാക്കുകളിൽ നിന്ന് ആദിക്ക് വ്യക്തമായി മനസ്സിലായതാണ്.
വളരെ സ്പീഡിൽ തന്നെയാണ് ആദി വണ്ടി ഓടിച്ചത്.
പതിനഞ്ച് മിനിറ്റ് കൊണ്ട് തന്നെ അവർ സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിച്ചേർന്നു.” ചേട്ടൻ ഇവിടെ ഉണ്ടെന്നാണ് പറഞ്ഞത്.ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ “ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ട് വീണ്ടും ഫോൺ എടുത്തു സഞ്ജു ആദിയെ നോക്കി പറഞ്ഞു.”വാ.. അവരകത്തുണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”വണ്ടിയൊതുക്കി തിരികെ വന്ന ആദിയുടെ കൈയും പിടിച്ച് അവൻ ഓടുകയായിരുന്നു.
അജു പറഞ്ഞുകൊടുത്ത സ്ഥലത്തെത്തിയതും, അവന്റെ തോളിൽ ചാരിക്കൊണ്ടിരിക്കുന്ന നന്ദനയെ കണ്ടതും സഞ്ജുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോയിരുന്നു.
ആദിയുടെ കൈ വിട്ടുകൊണ്ട് അവൻ ഓടിച്ചെന്ന് അവളെ അജുവിൽ നിന്നും വലിച്ചുമാറ്റി മുഖം നോക്കി അടിച്ചു കഴിഞ്ഞിരുന്നു.തൊട്ടുമുമ്പിൽ എന്താണ് നടക്കുന്നതെന്ന് ആദിക്കും അജുവിനും മനസ്സിലാവുന്നതിനു മുൻപ് തന്നെ സഞ്ജുവിന്റെ കൈകൾ വീണ്ടും വീണ്ടും നന്ദുവിനു മേൽ വന്നു പതിച്ചു കൊണ്ടേയിരുന്നു.”ഡാ…”ഒരു നിമിഷത്തെ പകപ്പിന് ശേഷം ആദിയാണ് ഓടിവന്നിട്ട് സഞ്ജുവിനെ പിടിച്ചു മാറ്റിയത്.” നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ? ”
നന്ദു വീണ്ടും കുതിക്കാനിരിക്കുന്ന സഞ്ജുവിന് അടക്കിപ്പിടിച്ചുകൊണ്ട് ആദി ചോദിച്ചു.
” ആഹ് ..എനിക്ക് ഭ്രാന്താണ്.ഇവള് കാരണം എല്ലാരും കൂടെ എന്നെ ഒരു ഭ്രാന്തനാക്കി. ഒന്നിനും കൊള്ളാത്തവനാക്കി. നാടിനും വീടിനും ഒരുപോലെ ഗുണമില്ലാത്തവനാക്കി.കൊല്ലും ഞാനിവളെ ”
പല്ലു കടിച്ചുപിടിച്ചുകൊണ്ട് സഞ്ജു വീണ്ടും നന്ദനയെ പിടിക്കാനാഞ്ഞു.ആദി പക്ഷേ പിടി വിടാതെ അവനെ തന്നിലേക്കടക്കി വെച്ചു.”എന്തിനാടാ നീ അവളെ അടിച്ചത്.. ഏഹ്..?”അടി കിട്ടിയ മരവിപ്പ് മാറിയതും നിലത്തേക്ക് മുട്ടുകുത്തിയിരുന്നു പൊട്ടിക്കരയുന്ന നന്ദനയെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്നിലേക്ക് അടക്കിപ്പിടിച്ചുകൊണ്ട് അജയ് സഞ്ജുവിന് നേരെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
” അവളെ അടിക്കുകയല്ല വേണ്ടത്.കൊ..ല്ലുകയാണ്. ഇത്രേം നേരം മനുഷ്യനിവിടെ ജീവനോടെ എരിയുകയായിരുന്നു. അതറിയോ ഈ പിശാചിന്.ഇങ്ങനെയുണ്ടോ ഒരു കുട്ടിക്കളി.. വയസ്സ് ഇത്രേം ആയില്ലേ..? അതിന്റെയൊരു ബോധം കാണിക്കണ്ടേ.. എന്നെ പറ്റിക്കാൻ വേണ്ടിയാണേലും ഇന്നീ ചെയ്തത് കൊണ്ട് ഇവൾക്കെന്തേലും സംഭവിച്ചു പോയിരിന്നേൽ ഒരായുസ്സ് മുഴുവനും.. നിങ്ങളടക്കം എന്നെ കുറ്റപ്പെടുത്തികൊണ്ടിരിക്കില്ലായിരുന്നോ…”സഞ്ജുവിനെ ദേഷ്യം അല്പം പോലും അടങ്ങിയിട്ടില്ല.” എടാ ഇവളെന്ത് ചെയ്തുവെന്നാ നീയീ പറയുന്നത്? സത്യത്തിൽ…”അജയ് എന്തോ പറയാൻ വന്നത് സഞ്ജു കൈ ഉയർത്തി തടഞ്ഞു.
” ഇവൾ എന്ത് ചെയ്തതാണെങ്കിലും അതൊന്നു വിളിച്ചറിയിക്കാനുള്ള മാന്യത കാണിച്ചോ. ഇവളുടെ കയ്യിലും ഫോണുണ്ടല്ലോ.അവൾക്കറിയാം ഇവൾ കാരണം ഞാൻ കൂടെ ഈ പ്രശ്നത്തിൽ പെട്ടു പോകുമെന്ന്.അത് അങ്ങനെ തന്നെ സംഭവിക്കണമെന്ന് കരുതിയത് കൊണ്ട് തന്നെയാണ് ഇവളാരേയും വിളിക്കാഞ്ഞതും. “ആദിയുടെ പിടിയിൽ നിന്ന് കുതറി മാറിക്കൊണ്ട് സഞ്ജു വീണ്ടും നന്ദുവിന്റെ മുന്നിൽ പോയി നിന്നു.” എനിക്ക് യാതൊരു അത്യാവശ്യമുണ്ടായിട്ടല്ലടി നിന്റെ കൂടെ ഞാൻ വരാഞ്ഞത്.പോരാൻ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെയാണ് ഞാൻ പോരാഞ്ഞത്.എന്തെങ്കിലും ചെയ്യാനുണ്ടോ.. നിനക്ക്.ഏഹ്? ”
അപ്പോഴും നിറഞ്ഞ കണ്ണോടെ അവനെ നോക്കി നിൽക്കുന്ന നന്ദനയെ നോക്കി സഞ്ജു വീണ്ടും ചോദിച്ചു.
“സഞ്ജുവേട്ടാ ഞാൻ…”അവൾ ഒന്ന് വിതുമ്പി കൊണ്ട് അവനെ നേരെ നോക്കി.” ഇല്ലാത്ത ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ ഇങ്ങനെയൊരു നമ്പർ കൊണ്ടൊന്നും കഴിയില്ലടി പുല്ലേ.അതാദ്യം മനസ്സിലാക്ക് നീ.. അവളുടെ ഒരു ഒലക്കമ്മലെ നാടകം. ഇനി നിന്നെയെന്റെ മുന്നിൽ കണ്ട് പോയാൽ… വിവരമറിയും നീ.. എനിക്ക് നിന്നെ കാണുന്നത് തന്നെ വെറുപ്പാണ്. കേട്ടോടി. ലോകാവസാനം വരെയും അതങ്ങനെ തന്നെയായിരിക്കും. അതിലൊരു മാറ്റം വരുമെന്ന് കരുതിയാണേൽ ഇനി ഇമ്മാതിരി തറ വേലകൾ നീ കാണിക്കണമെന്നില്ല. വീട്ടിൽ പോയിട്ട് നിന്റെ പുന്നാര പപ്പയോടു പറയണം.. നിന്റെ അസുഖം. കേട്ടോടി.. ”
അവൻ വീണ്ടും പല്ല് കടിച്ചു കൊണ്ട് അവൾക്ക് നേരെ ചാടാനൊരുങ്ങി..”ഡാ…”അതിന് മുന്നേ ബാലൻ മാഷവനെ പുറകോട്ട് പിടിച്ചു തള്ളി.
“എന്തൊക്കെയാടാ നീയീ കൊച്ചിനോട് പറയുന്നത്..?”മാഷെവനെ തുറിച്ചു നോക്കി.
സഞ്ജു അപ്പോഴും കലിയോടെ നന്ദനയെ തുറിച്ചു നോക്കി നിൽപ്പുണ്ട്.”മോളെ…”കരഞ്ഞു കൊണ്ട് ലക്ഷ്മി വന്നിട്ട് നന്ദനയെ പൊതിഞ്ഞു പിടിച്ചു.
അപ്പുവും നളിനിയും കൂടി അവരുടെ അരികിലേക്ക് ചെന്നു.”യ്യോ.. ഇതെന്തേ നിന്റെ കവിളിൽ…”ചുവന്നു തിണർത്ത് നീര് വെച്ച് തുടങ്ങിയ നന്ദനയുടെ കവിളിൽ തൊട്ട് കൊണ്ട് നളിനി ചോദിച്ചതും അവൾ വേദനയോടെ കണ്ണടച്ച് പിടിച്ചു.”എന്താടാ അജു.. നന്ദുനെന്തു പറ്റി “?ബാലൻ മാഷിന്റെ ചോദ്യം കേട്ടിട്ടും സഞ്ജു നിന്നിടത് നിന്ന് അനങ്ങുകയോ നോട്ടം മാറ്റുകയോ ചെയ്തില്ല.
“എടാ… നിന്നോടാ ഞാൻ ചോദിച്ചത്…?”
ആ സ്വരം മുറുകുന്നത് ആദി ഹൃദയമിടിപ്പോടെ തിരിച്ചറിഞ്ഞു.സഞ്ജുവപ്പോഴും അതെ നിൽപ്പ് തന്നെയാണ്.
അച്ഛന്റെ സ്വരം കടുത്തത് കണ്ടതും അജയ് സഞ്ജുവിനെ ഒന്ന് നോക്കി.എന്നിട്ട് പതിയെ… അവൻ പറഞ്ഞത് കേട്ടതും ബാലൻ മാഷ് കൈ നിവർത്തി സഞ്ജുവിനെ ഒരൊറ്റ അടിയായിരുന്നു.
” ഇത്രയൊക്കെ ചെയ്തു വച്ചിട്ടും വീണ്ടും നീയാ കൊച്ചിനെ ഉപദ്രവിച്ചോടാ? “ദേഷ്യത്തോടെ വീണ്ടും സഞ്ജുവിന് നേരെ കുതിക്കാൻ തുനിഞ്ഞ അച്ഛനെ അജയ് പിന്നിൽ നിന്നും പിടിച്ചു.”അച്ഛാ.. അവനറിയാതെ…”തന്റെ പിടിയിൽ നിന്നും കുതറി മാറുന്ന അച്ഛനെ വീണ്ടും പിടിച്ചമർത്തിക്കൊണ്ട് അജയ് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.” അറിയാതെയോ… ഇവനോ? “ബാലൻ മാഷ് പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.സഞ്ജുവിന് ഇപ്പോഴും യാതൊരു അനക്കവുമില്ല.നന്ദുവിന് നേരെയുള്ള നോട്ടം അവൻ മാറ്റിയതുമില്ല.അവളാകട്ടെ ലക്ഷ്മിയെ ചുറ്റിപിടിച്ചുകൊണ്ട് അവരുടെ മറവിലാണ് നിൽക്കുന്നത്.അത്രമേൽ തീക്ഷണമായ അവന്റെ നോട്ടങ്ങളെ നേരിടാൻ വയ്യെന്നതുപോലെ.
” എടാ.. ട്രെയിനിൽ അവൾക്കൊപ്പം യാത്ര ചെയ്തൊരു സ്ത്രീക്ക് പെട്ടെന്ന് നെഞ്ചു വേദന വന്നപ്പോൾ ചെയിൻ വലിച്ചു പിടിച്ചുകൊണ്ട് ട്രെയിൻ നിർത്തി അവരെയും കൊണ്ട് ഹോസ്പിറ്റലിൽ ഓടിയതാണ് നന്ദു മോള് . അതറിയോ നിനക്ക്.? അവളെങ്ങനെ കൃത്യമായി ചെയ്തതുകൊണ്ടാണ് ഇന്നീ ലോകത്ത് ആ സ്ത്രീ ജീവനോടെ ഇരിക്കുന്നത്.. “ബാലൻ മാഷ് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു കേട്ടതും സഞ്ജു ഞെട്ടിക്കൊണ്ട് അയാളെ തുറിച്ചു നോക്കി.ആദിയുടെയും അവസ്ഥ അതുതന്നെയായിരുന്നു.ഇങ്ങനെയൊരു കാര്യം ഇതിനിടയിൽ സംഭവിച്ചു പോയിട്ടുണ്ടെന്ന് അവർ രണ്ടുപേരും ഊഹിച്ചത് പോലുമില്ല.
സഞ്ജുവിനെ പറ്റിക്കാൻ വേണ്ടി നന്ദന ചെയ്ത എന്തോ കുസൃതി ആയിട്ടാണ് അവരതിനെ കണ്ടത് മുഴുവനും.”ഏട്ടാ…”സഞ്ജു വിറയലോടെ അജുവിനെ വിളിച്ചു.” അച്ഛൻ പറഞ്ഞത് സത്യമാണ് സഞ്ജു. പക്ഷേ അതൊന്നും പറയാനുള്ള സാവകാശം പോലും നീ എനിക്ക് തന്നില്ലല്ലോ വന്നതും നേരെ നന്ദുവിനെ കേറി അടിക്കുകയായിരുന്നു. “കുറ്റപ്പെടുത്തലിന്റെ ഒരു ധ്വനിയുണ്ടായിരുന്നു അജയ് സഞ്ജുവിനെ നോക്കി അത് പറയുമ്പോൾ.അതോടുകൂടി അവന്റെ ആളിക്കത്തിയിരുന്ന ദേഷ്യം ആവിയായി പോയി.
സഞ്ജു തീർത്തും ദുർബലനായി തീർന്നു.ദേഷ്യം കൺട്രോൾ ചെയ്യണമെന്നും ഒരാളുടെ സാഹചര്യം മനസ്സിലാക്കാതെ അയാളെ വാക്കുകൾ കൊണ്ടാണെങ്കിൽ കൂടിയുംആക്രമിക്കാൻ തുനിയരുതെന്നും ആദിയെ ഓർമ്മിപ്പിക്കാറുള്ള താൻ തന്നെയാണ് ഇന്നീ പ്രവർത്തി ചെയ്തതെന്ന് ഓർമയുടെ ലജ്ജ, അവന്റെ മുഖം താഴ്ത്തി കളഞ്ഞു.
ആ മനസ്സറിഞ്ഞത് കൊണ്ടായിരുന്നു, ആദിയവനെ ചുറ്റി പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തത്.ബാലൻ മാഷ് വീണ്ടുമെന്തൊക്കെയോ ശകാര വാക്കുകൾ പറയുന്നുണ്ട്.മുൻപത്തെ പോലെ അതിലൊന്ന് പോലും സഞ്ജുവിനെയപ്പോൾ സ്പർശിച്ചത് കൂടിയില്ല.
മുഖം മുഴുവനും വീങ്ങി.. അതിന്റെ വേദനയെക്കാൾ ആ ഹൃദയത്തിലേക്ക് താനെയ്തു വിട്ട വാക്കുകൾ കൊണ്ടുള്ള മുറിവിൽ നിന്നുള്ള വേദനയാണാ മുഖത്തു നിറഞ്ഞു നിൽക്കുന്നതാത്രയുമെന്നുള്ള നോവാൽ വീണ്ടും വീണ്ടും സഞ്ജുവിന്റെ തല താഴ്ന്നു പോയി..
💞💞
തലേന്നുറങ്ങാൻ വൈകിയത് കൊണ്ട് തന്നെ ആദി അന്നെഴുന്നേൽക്കാൻ അൽപ്പം വൈകിയിരുന്നു.
ധൃതിയിൽ റെഡിയായി പുറത്തെത്തിയപ്പോഴാണ് അന്ന് മാഷും കൂടെ സ്കൂളിലേക്ക് തനിക്കൊപ്പം വരുന്നുണ്ടെന്ന് അവന് മനസ്സിലായത്.
തലേന്നത്തെ സംഭവം മനസ്സിലൊരു വിങ്ങലായി കിടപ്പുണ്ടായിരുന്നുവെങ്കിലും മാഷും കൂടി വരുന്നതറിഞ്ഞതോടെ ആദിക്കൊരു ഉണർവ്വ് തോന്നി.
അതിന്റെയൊരു സന്തോഷം അവന്റെ പ്രവർത്തികളിൽ പ്രകടമായിരുന്നു.ഭക്ഷണം കഴിച്ചതും പോവാനിറങ്ങിയതുമെല്ലാംഅവർ രണ്ടാളും ഒരുമിച്ചാണ്…
തുടരും..
ഇങ്ങക്കൊരു തെറ്റ് ധാരണയുണ്ടല്ലേ.. ശെരിയാക്കി തരാട്ടാ 😎💪
സ്നേഹത്തോടെ jiff❣️

by