രചന – അയിഷ അക്ബർ
ഏട്ടത്തി പേടിക്കേണ്ട…..
രാധുവേച്ചി ഇവരെ പോലെയൊന്നുമല്ല…. പാവമാ……
തന്റെ മുഖത്ത് പടർന്ന ഭയം കണ്ടിട്ടാവണം ദേവു വത് പറഞ്ഞത്….
എന്നാൽ തന്റെ ഹൃദയത്തിലെന്തെന്നുള്ളത് അവളോട് പറയാൻ കഴിയുന്നതിലും അപ്പുറമാണെന്നവൾ ചിന്തിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവി വീട്ടിലേക്ക് കയറി വരുമ്പോഴും തന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം അവനൊന്നു സൂക്ഷിച്ചു നോക്കിയത്…..
മ്മ്…..?
അവളുടെ മനസ്സ് മുഖത്ത് കണ്ടെന്ന പോൽ അവൻ പുരികമുയർത്തി….
മാത്രമല്ല അവൾക്ക് തന്നോടെന്തോ പറയാനുള്ള പോൽ അവന് തോന്നുന്നുണ്ടായിരുന്നു….
മ്മ്ച്ചും…….
അവൾ ചുമൽ കുലുക്കി അവനിൽ നിന്നും മുഖമെടുത്തു….
അപ്പച്ചിയെ കുറിച്ചെന്തെങ്കിലുമായിരിക്കും എന്നറിയാവുന്നത് കൊണ്ടാണ് ചോദിച്ചതെങ്കിലും അവൾ പറയാതിരുന്നപ്പോൾ പിന്നവൻ അതിനെ കുറിച് ചിന്തിച്ചില്ല…..
എന്നാൽ മീരയുടെ ഹൃദയം ഉരുകുകയായിരുന്നു….
എന്താണ് ഹൃദയത്തെ മൂടുന്ന ആ കാർമേഘം എന്നവൾക്കറിയില്ലായിരുന്നു….
രാധു വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഹൃദയത്തിന് പതിവില്ലാത്ത ഭാരം……
അവർ വേർ പിരിഞ്ഞത് നിസ്സാരമൊരു കാരണത്തിന്റെ പേരിലായത് കൊണ്ടും രാധു വിന്റെ കല്യാണം ഇത് വരെ കഴിയാത്തതും എല്ലാം വെച്ചു നോക്കുമ്പോൾ വിവി രാധുവിലേക്ക് ചെക്കറുമോയെന്ന ഭയമാണോ……
അതിനേക്കാളൊക്കെ താൻ ഭയക്കുന്നത് തങ്ങൾക്കിടയിലുള്ള അകൽച്ചയെ യല്ലേ…..
അത് കാരണം വിവിയെ തനിക്ക് നഷ്ടമാകുമോയെന്ന് ഹൃദയം ഭയക്കുന്നില്ലേ…..
അല്ലെങ്കിലും താൻ ഇവിടം വിട്ടു പോകാൻ നിൽക്കുന്നവളല്ലേ…. പിന്നെന്തിനാണ് ഹൃദയം അവന്റെ പിറകെ ചുറ്റി തിരിയുന്നത്…..
അവൻ കൂടെയുള്ള നിമിഷങ്ങളിൽ ഒരിക്കൽ പോലും താൻ ഇവിടം വിട്ടു പോകുന്നതിനെ കുറിച് ചിന്തിക്കാറില്ല…..
എന്നാൽ അവൻ തന്നെ തൊട്ടകലുന്നു എന്ന് ഹൃദയം ഭയക്കുന്ന സമയങ്ങളിൽ മനസ്സ് ഹൃദയത്തെ ആശ്വസിപ്പിക്കാനായി മാത്രമേ അതോർമിപ്പിക്കാറുള്ളു….
ഓരോന്ന് ചിന്തിച്ചു നിദ്ര അവളെ തഴുകിയതെപ്പോഴെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു….
വിവി ഭക്ഷണം കഴിച്ചു മുറിയിലേക്ക് വരുമ്പോൾ ദേഹത്തു പാതി പുതപ്പിട്ട് കിടക്കുന്ന അവളെയാണ് കാണുന്നത്…..
അവളോടവന് എന്തെന്നില്ലാത്തൊരു അലിവ് തോന്നി…..
അപ്പച്ചിയുടെ വഴക്ക് ഒത്തിരി കേട്ടിട്ടും അവൾ വീണ്ടും ഇവിടെ തന്നെ പിടിച്ചു നിൽക്കുന്നതെന്തിനാവുമെന്നവനോർത്തു……
അവളിവിടം വിട്ടു പോകാനുള്ളവളാണ്…. അത് കൊണ്ട തന്നെ ഇതിലൊന്നും ഇടപെടേണ്ട കാര്യം പോലും അവൾക്കില്ല…..
അവൻ ഒരു നെടുവീർപ്പോടെ കട്ടിലിലേക്ക് ചാഞ്ഞു….
അവൾ പോകുമെന്ന് മനസ്സ് വീണ്ടും ഓർമിക്കുമ്പോൾ ഓരോ ദിവസവും ആ വേദന കൂടും പോലെ…..
അവൾ പ്രണയിച്ചവനടുത്തേക്കായിരിക്കും ആ യാത്ര എന്നാലോചിക്കുമ്പോൾ ഹൃദയം വല്ലാതെ നീറും പോലെ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടാ…. ഇന്ന് രാധുവേച്ചി വരുന്നുണ്ടത്രേ…..
രാവിലെ സാമ്പാറിലേക്കുള്ള കഷ്ണങ്ങൾ മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവിയോട് ദേവൂവത് പറയുന്നത്…..
മുറിച്ചു കൊണ്ടിരുന്ന കൈകൾ പെട്ടെന്ന് നിശബ്ദമായതും മീരയുടെ ഹൃദയത്തിൽ എന്തോ ഒന്ന് കൊളുത്തി വലിക്കും പോൽ അവൾക്ക് തോന്നി….
അവൾ അവനെ നോക്കി….
അവൻ എന്തോ ഓർത്തെന്ന പോലിരിക്കുകയാണ്….
ഇങ്ങോട്ടോ….
ഓർമ്മകൾക്കിടയിൽ അവൻ വീണ്ടും ദേവുവിനോടായി ചോദിച്ചു…
അതേ ഏട്ടാ….. അച്ഛൻ ഇങ്ങോട്ട് വരാൻ പറഞ്ഞു…
അവളത് പറയുമ്പോഴും ഓർമ്മകൾ പലതും ഹൃദയത്തിൽ അങ്ങിങായി പാറി നടന്നു…..
കുട്ടിക്കാലം മുതൽ രാധുവിനെ കുറിച്ചുള്ള നനുത്ത ഓർമ്മകൾ ഏറെ വേദന സമ്മാനിച്ചൊരു വേർപിരിയൽ….
അതിനേക്കാളൊക്കെ അവന് പ്രയാസം തോന്നിയത് ഒത്തിരി നാളുകൾക്ക് ശേഷമുള്ള ഒരു കൂടി ക്കാഴ്ചയെന്നതാണ്….
അവന്റെ മുഖത് പരന്ന ദുഃഖത്തിന്റെ നിഴലിനെ ഒപ്പിയെടുത്തിരിക്കുകയായിരുന്നു മീരയപ്പോൾ……
അവളുടെ ഹൃദയത്തിലേ ആശങ്കയും കൂടി തുടങ്ങിയിരുന്നു…..
ഏട്ടാ ഈ കറിയിൽ ഉപ്പിട്ടില്ലേ….
ദേവു കഴിക്കാൻ നേരം അത് ചോദിക്കുമ്പോൾ മീരയാ കറിയൊന്നു രുചിച്ചു നോക്കി….
ഇല്ലേ…. വിവിയവളെ നോക്കി ചോദിച്ചു….
അവളുടെ മുഖം പെട്ടെന്ന് കനത്തു….
ഉപ്പിലും മുളകിലൊന്നുമല്ലല്ലോ
ശ്രദ്ധ …. മനസ്സിപ്പോ വേറെ എവിടെയൊക്കെയോ ആണല്ലോ…..
അവൾ അവനെ നോക്കി ദേഷ്യത്തോടെ അതും പറഞ്ഞ് അവനരികിലുള്ള ഉപ്പ് കുപ്പിയെടുത്തു അതിൽ നിന്നല്പം കറിയിലേക്കിട്ടു….
അവളുടെ ആ പെരുമാറ്റം വിവിക്ക് തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല….
അവൻ എന്തെന്ന ഭാവത്തിൽ ദേവുവിനെ നോക്കി…..
ഏട്ടൻ രാധുവച്ചിയെ ഓർത്തിരിക്കുകയാവും എന്നാവും ഏട്ടത്തി ഉദ്ദേശിച്ചത്……
ദേവു വിവിയുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട പതിയേ അത് പറയുമ്പോൾ വിവിക്കതൊരിക്കലും വിശ്വാസ യോഗ്യമായിരുന്നില്ല…..
എങ്കിലും അവളുടെ പെരുമാറ്റത്തിൽ നിന്ന് അതല്ലാതെ മറ്റെന്താണ് ഊഹിച്ചെടുക്കുക…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വൈകുന്നേരമായപ്പോഴാണ് ഒരു ടാക്സി വീടിനു മുന്നിലെത്തി നിന്നത്…..
ഭാരതി അങ്ങേയറ്റം സന്തോഷത്തോടെ ഉമ്മറത്തേക്കിറങ്ങി….
മുകളിൽ നിന്നും ആ ടാക്സിയെ ലക്ഷ്യമാക്കി മീരയുടെ കണ്ണുകൾ പറ്റിപ്പിടിച്ചു നിന്നു….
അതിൽ നിന്നും ഇറങ്ങുന്നവൾക്കായി അവളുടെ കണ്ണുകൾ ആകാംഷയോടെ കാത്തിരുന്നു….
നിതംബം മറഞ്ഞു കിടക്കുന്ന മുടിയായിരുന്നു ആദ്യം മീര കണ്ടത്….
അവൾ തിരിഞ്ഞു നിന്നതും മീര അവളെ സൂക്ഷിച്ചു നോക്കി….
കറുത്ത കണ്ണുകളിൽ കരിമഷി പടർന്നിരിക്കുന്നു…
മുഖത്ത് ചായം പുരട്ടിയിട്ടുണ്ടെങ്കിലും അത്യാവശ്യത്തിന് മാത്രമേയുള്ളുവെന്ന് അവൾക്ക് തോന്നി….
മുട്ടോളം വലിപ്പമുള്ള ഒരു കുർത്തയും ജീൻസുമായിരുന്നു അവളുടെ വേഷം…..
അവളെ കണ്ടതും ഭാരതി കെട്ടി പിടിച്ചു…
അവരുടെ സ്നേഹ പ്രകടനത്തിന് ശേഷം മുറ്റത്തേക്കിറങ്ങി വന്ന അച്ഛന്റെ കാലിലേക്കവൾ വീഴുന്നത് മീര കാണുന്നുണ്ടായിരുന്നു….
രാധുവേചീ……
അകത്തു നിന്നും ഓടി വന്ന് ദേവു അവളെ കെട്ടിപ്പിടിക്കുമ്പോൾ അവളും അങ്ങേയറ്റം സ്നേഹത്തോടെ ദേവുവിനെ ചേർത്ത് പിടിച്ചിരുന്നു…..
ഏട്ടത്തി..
ദേവു മീരയെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും അവൾക്കെന്തോ മിണ്ടാൻ തോന്നിയില്ല…..
രാധുവിനെ കാണാൻ അവളുടെ മനസ്സിനോട്ടും താല്പര്യമില്ലാത്തത് പോലെ തോന്നി…..
അവൾ ജനലൊരത്തു തന്നെ പിടിച്ചു നിന്നു…
ദേവുവിന്റെ വിളി നിന്നെന്നു തോന്നിയതും അവൾക്ക് സമാധാനമായി…
എന്നാൽ പുറകിലേക്ക് തിരിഞ്ഞപ്പോൾ അവിടെ നിൽക്കുന്നവരെ കണ്ടതും അവൾക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു….
ദേവു രാധുവിനെ കൂട്ടി ഇങ്ങോട്ട് വരുമെന്ന് ഒരിക്കലും കരുതിയില്ല…. അതും വന്ന ഉടനെ …..
രാധുവച്ചിക്ക് ഏട്ടതിയെ കാണണമെന്ന് പറഞ് വന്നതാ…..
ഞാനൊത്തിരി വിളിച്ചല്ലോ..
ഞാൻ കേട്ടില്ല….
ദേവു അത് പറയുമ്പോൾ മീര പെട്ടന്ന് ഒഴിഞ്ഞു മാറി…
രാധു അപ്പോഴും മീരയെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
വിവിയുടെ ഭാര്യ… അവൻ അണിയിച്ച താലിയിട്ട് നിൽക്കുന്ന അവളെ കണ്ടതും രാധുവിനു ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അവളറിഞ്ഞിരുന്നു..
തനിക്കെന്ന് കരുതി സ്വപ്നം കണ്ട ആ സ്ഥാനത് മറ്റൊരാളെ കാണേണ്ടി വരുന്ന ആ അവസ്ഥ എത്രത്തോളം വേദനാ ജനകമാണെന് അവളറിയുന്നുണ്ടായിരുന്നു….
മീര…. അല്ലേ…
നേർമയുള്ള സ്വരത്തോടെ അവളത് ചോദിച്ചതും മീര അതേയെന്ന് തലയാട്ടി….
ഞാൻ രാധിക…. അപ്പച്ചിയുടെ മോളാണ്….
അറിയാം….
അവളുടെ പേര് കേട്ട മുതൽ നഷ്ടപ്പെട്ടു പോയ തന്റെ ഉറക്കത്തെ അവൾക്കറിയില്ലല്ലോ എന്ന് മീരയോർത്തു…..
അവൾ വീണ്ടും നാലുപാടും നോക്കുന്നത് കണ്ട് മീരക്ക് ദേഷ്യം വന്നു….
വിവിയുടെ മുറി…
ഒന്നിച്ചു കണ്ട സ്വപനങ്ങളിൽ പലതും ഈ മുറിയിൽ വെച്ചുള്ളതായിരുന്നു….
സന്തോഷങ്ങളും സങ്കടങ്ങളും പങ്കു വെച്ചു ആ നെഞ്ചോട് ചേർന്ന് കിടക്കാനായായിരുന്നു എന്നും മനസ്സ് കൊതിച്ചത്…..
അവളുടെ മുഖത്ത് ഒരുതരം സങ്കടം നിറയുന്നത് തോന്നുമ്പോൾ മീരയുടെ ഹൃദയം അതിനേക്കാൾ ശക്തിയായി മിടിക്കുകയായിരുന്നു….
കോളേജ് കഴിഞ്ഞ് വിവിയങ്ങോട്ട് കയറി വരുന്നത് അപ്പോഴായിരുന്നു…..
അവളെ കണ്ടതും അവൻ പെട്ടെന്നൊന്നു നിശ്ചലനായി…..
പിന്നേ പതിയേ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിക്കകത്തേക്ക് കയറി…
വിവിയെ കണ്ടതും വിടർന്ന അവളുടെ മിഴികൾ മീരയെ തെല്ലോന്നുമായിരുന്നില്ല വേദനിപ്പിച്ചത്….
അവൻ മുറിയിലേക്ക് കയറിയതും അവരെ രണ്ട് പേരെയും ഒരുമിച്ചു കാണാൻ പറ്റാനിട്ടോ എന്തോ അവൾ വേഗം മുറി വിട്ടിറങ്ങി…..
അവൾ മുറിയിൽ നിന്നിറങ്ങിയതും മീര വിവിയെ ദേഷ്യത്തോടെ നോക്കി….
മ്മ്….?
അവൻ അവൾക്ക് നേരെ പുരികമുയർത്തി….
മ്മ്ച്ചും….
അവൾ അവനിൽ നിന്നും കണ്ണുകൾ മാറ്റി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദേവു രാധുവുമായി വീടിനു നാലുപാടും നടക്കുമ്പോഴും മീര മുറിയിൽ നിന്നു പുറത്തിറങ്ങിയില്ല….
അവളുടെ മനസ്സെന്തോ ഒന്നിനും സമ്മതിക്കുന്നുണ്ടായിരുന്നില്ല……
രാധുവിനു അവിടുത്തെ ഓരോ പുൽ കോടി പോലും പരിചിതമാണെന്ന് അവൾക്ക് തോന്നി…
മീരയാകെ ഒറ്റപ്പെട്ടത് പോലെയായിരുന്നു….
താൻ സ്നേഹിച്ചു തുടങ്ങിയ ഒരോന്നും അവൾ തട്ടിയെടുക്കുന്നു എന്ന തോന്നൽ അവളെ വരിഞ്ഞു മുറുക്കിയിരുന്നു…..
(തുടരും )

by