The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ
“നന്ദു.. നന്ദു മോൾക്കിനി ആരുമില്ല ലക്ഷ്മി.. എന്റെ.. എന്റെ കുഞിനെ നോക്കിക്കോണെ. ഏട്ടനത് പറയാൻ നീ മാത്രമല്ലേയുള്ളൂ..”പ്രകാശിന്റെ മുറിഞ്ഞു പോകുന്ന വാക്കുകൾ..തുടരെ ഉയർന്നു താഴുന്ന നെഞ്ച്.ഉറക്കെയൊന്നാർത്തു കരയണമെന്നുണ്ടായിട്ടും ലക്ഷ്മി അനങ്ങാൻ കൂടി കഴിയാതെ മരണത്തിന്റെ തണുപ്പും പേറി മരവിച്ചു നിൽക്കുന്ന ആ ആശുപത്രി മുറിയിൽ വിറച്ചു നിന്നു പോയി..”അവളെ ഒറ്റക്കാക്കി പോവേണ്ടി വന്നല്ലോ എന്നുള്ള സങ്കടത്തേക്കാൾ എന്റെ… മോൾക്ക് കൂട്ട് അവളുടെ ആന്റിയുണ്ടല്ലോ എന്നുള്ള സന്തോഷമാണ് ഏട്ടന്…”
മുഖം നിറഞ്ഞൊരു നിർവൃതിയോടെയാണ് ലക്ഷ്മിയോട് എണ്ണി പൊറുക്കി പറയുന്നതെങ്കിലും… പ്രകാശിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..അസഹ്യമായൊരു വേദന സഹിക്കുന്നത് പോലെ ആ മുഖം ചുളിയുന്നു.. കണ്ണുകൾ പിടയുന്നു.ഏട്ടത്തിയുടെ കാര്യമെല്ലാം ഏട്ടനറിയാമെന്ന് ലഷ്മിക്ക് മനസ്സിലായി.കാരണം നന്ദു മോളെ കുറിച്ചാണ് പറയുന്നത് മുഴുവനും..അവളൊറ്റക്കായി പോയ ഹൃദയവേദനയാണ് അത്രേം ഒടിഞ്ഞു നുറുങ്ങിയാ ശാരീരിക വേദനകളെകാളും ആളെ തകർത്തു കളയുന്നതും.
അയാളെ ആശ്വാസിപ്പിക്കണമെന്നും ധൈര്യം പകർന്നു കൊടുക്കണമെന്നുമൊക്കെ ലക്ഷ്മിയുടെ ഉപബോധമനസ്സ് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്.പക്ഷേ ഒന്ന് ചലിക്കാനോ ഒരക്ഷരം മിണ്ടാനോ കഴിയാത്തൊരു മരവിപ്പിലേക്ക് മാറിയിരുന്നു അവളും.
പ്രകാശ് കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചതാണ് അവളെ അതിനുള്ളിലേക്ക്.”അവളുടെ കാര്യം…. അതിലിപ്പോ ഏട്ടനും വിശ്വസിച്ചു പോകുന്നുണ്ട് ലക്ഷ്മി.. പറഞ്ഞു വെച്ച ആ കല്യാണം തന്നെ എന്റെ മോൾക്ക് നീ നടത്തി കൊടുക്കണം. അവർക്കെല്ലാം അറിയാം..
ഞാൻ എല്ലാം പറഞ്ഞുറപ്പിച്ചു പോന്നതാണ്..ഞാനില്ലെന്ന് കരുതി എന്റെ മോൾക്കൊരു ജീവിതമില്ലാതായി പോവരുത്… ഏട്ടനിത് പറയാൻ ഈ ലോകത്തിപ്പോ മാറ്റാരുമില്ല.. അത്… അത് കൊണ്ടായിരിക്കും… നിന്നോടിത് പറയാൻ വേണ്ടി മാത്രമായിരിക്കും ദൈവം എന്റെ ജീവൻ ഇത് വരെയും പിടിച്ചു നിർത്തിയത് തന്നെ… അനാഥയായ നന്ദുവിനെ ഭൂമിയിൽ നരകിച്ചു ജീവിക്കാൻ വിട്ടു കൊടുത്തുവെന്നൊരു തോന്നലും സങ്കടവും പരലോകത്തു വെച്ചും ഏട്ടന് വേദനയായി തോന്നരുത്.. എന്റെ.. എന്റെ മോൾക്ക് കൂടെയുണ്ടാവണേ ..”ലക്ഷ്മിയുടെ കൈ പിടിച്ച പ്രകാശിന്റെ കൈകൾ വല്ലാതെ മുറുകി…
അയാളുടെ നെഞ്ച് വീണ്ടും വീണ്ടും ഉയർന്നു താഴ്ന്നു.. കണ്ണുകളിൽ നിന്നും തുരുതുരെ… കണ്ണുനീർ കുതിച്ചൊഴുകി..ഏട്ടാ… ലക്ഷ്മി വിറയലോടെ നിന്നാടി..”നന്ദുനെ നോക്കിക്കോണെ…”അവസാനവാക്കെന്നോണം പറഞ്ഞു കൊണ്ടാ മിഴികളൊന്ന് വെട്ടി വിറച്ചു..
നെഞ്ച് പതിയെ താഴ്ന്നു..ലക്ഷ്മിയെ തന്നെ തുറിച്ചു നോക്കി അതേ കിടത്തം..ഒരു സെക്കറ്റിനു ശേഷം ഏതൊക്കെയോമെഷീനുകൾപലവിധശബ്ദങ്ങളുണ്ടാക്കി തുടങ്ങി.അതോടെ നാനവഴിക്ക് നിന്നും ഡോക്ടർമാരും നേഴ്സ്മാരും ഓടി വരുന്നുണ്ട്.
ലക്ഷ്മി അതൊന്നുമാറിയാത്തത് പോലെ ഏട്ടനെ തുറിച്ചു നോക്കി കൊണ്ട് നിന്നു..ഒടുവിൽ ആരോ അവളെ പിടിച്ചു..പ്രകാശിന്റെ ഇളം ചൂടുള്ള കൈകൾ അവളിൽ നിന്നും വേർപ്പടുത്തിയപ്പോൾ അവളവരെ തുറിച്ചു നോക്കി..അലിവോടെ ലഷ്മിയെ പിടിച്ചു പുറത്തേക്ക് നടത്തുമ്പോൾ പിന്നിൽ പ്രകാശിന്റെ മുഖത്തെക്കൊരു വെളുത്ത തുണി വലിച്ചിട്ട് മൂടിയിരുന്നു….
💞💞
സഞ്ജുവൊരു ഭ്രാന്തനെ പോലെ ഓടി പാഞ്ഞു ചെല്ലുമ്പോൾ അവരെല്ലാം ആർത്തു കരയുന്നുണ്ട്.
അതോടെ… അവന്റെ ഓട്ടം നിലച്ചു. പിടി കിട്ടാത്തത് പോലെ അവനാ ചുവരിൽ ചാരി തളർന്നു നിന്നു..അജുവിനെ ചുറ്റി പിടിച്ചു കൊണ്ട് ലക്ഷ്മി ആർത്തു കരയുന്നത് അവന്റെ കാതിൽ കുത്തി തുളഞ്ഞു കയറി.രണ്ട് കൈ കൊണ്ടുമവൻ കാതുകൾ പൊതിഞ്ഞു പിടിച്ചു..ബാലൻ മാഷും മാധവൻ മാഷും നളിനിയും അപ്പുവുമെല്ലാമുണ്ട്. അപ്പുവിന്റെ തോളിലേക്ക് ചാഞ്ഞു കിടക്കുന്ന നളിനിയും കരയുകയാണ്..
അവരോടെന്തെങ്കിലും പോയി ചോദിക്കാനുള്ള ധൈര്യം പോലുമില്ലാതെ സഞ്ജു അതേ നിൽപ്പ് തുടർന്നു.ആ സമയം തന്നെയാണ് ധൃതിയിൽ ആദിയും അവന് പിറകെ പ്രിയയും അങ്ങോട്ട് കയറി വന്നത്.ചുവരിൽ ചാരി അവശതയോടെ സഞ്ജു നിൽക്കുന്നത് കണ്ടതും സഞ്ജു പ്രിയയെ ഒന്ന് നോക്കിയിട്ട് അവനരികിലേക്ക് ഓടുകയായിരുന്നു.
“ഡാ…”ആദി ചുമലിൽ കൈ വെച്ച് വിളിക്കുമ്പോൾ സഞ്ജു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി..”ആദി.. എടാ… “തൊട്ട് പിന്നിൽ ആദിയെ കണ്ടതും സഞ്ജു വെട്ടി തിരിഞ്ഞു കൊണ്ടവനെ കെട്ടിപിടിച്ചു പിടിച്ചു..
“ഒന്നുല്ല… ടെൻഷനവല്ലേ…”ആദി തന്നിലേക്കവനെ ചേർത്ത് പിടിച്ചു കൊണ്ട് സഞ്ജുവിന്റെ പുറത്ത് ശക്തിയിലുഴിഞ്ഞു കൊടുത്തു..
അവർക്ക് പിറകെയെത്തിയ പ്രിയ സഞ്ജുവിന്റെ അവസ്ഥ കണ്ടതും അവന്റെ കയ്യിൽ അമർത്തി പിടിച്ചു..സഞ്ജുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് ആദി അവർക്കരികിലേക്ക് ചെന്നത്.
അവനെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ… സൈഡിലെ വാതിൽ തുറന്നു കൊണ്ട് കൊണ്ട് രണ്ട് സ്‌ട്രെക്ചറിൽ…വെള്ളപുതച്ച രണ്ട് ശരീരങ്ങൾ.
സഞ്ജുവിനോപ്പം ആദി കൂടി വിറച്ചു പോയി ആ കാഴ്ചയിൽ.അവർക്കരികിൽ നിന്നിരുന്ന പ്രിയ രണ്ടു കൈ കൊണ്ടും വാ പൊതിഞ്ഞു പിടിച്ചു കൊണ്ടൊരു നിലവിളിയൊതുക്കി.അവിടെത്തും വരെയും… അപകടത്തിൽ പരിക്ക് പറ്റിയതാവാം എന്നൊരു വിശ്വസത്തെയും മുറുകെ പിടിച്ചു വന്നവർക്കൊട്ടും സഹിക്കാൻ വയ്യാത്തതായിരുന്നു ആ കാഴ്ച..
ഒരൊറ്റ പ്രാവശ്യം നോക്കി… സഞ്ജു ആദിയുടെ നെഞ്ചിൽ മുഖമൊളിപ്പിച്ചു വെച്ചു.അവൻ നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നു..തുറന്നു ചോദിക്കാൻ ഭയക്കുന്നൊരു ചോദ്യം നിരവധി തവണ അവന്റെ നെഞ്ചിൽ സ്ഫോടനം പോലെ പൊട്ടി ചിതറി ശ്വാസം മുട്ടിച്ചു…അതോടൊപ്പം തന്നെ അവന്റെ കൈകൾ ആദിയിൽ മുറുകി.. ഒരാശ്രയം പോലെ.
💞💞
തളർന്നും തകർന്നുമിരിക്കാൻ സമയമില്ലായിരുന്നു.
ജീവന്റെ ചൂടാറിയ ആ ശരീരങ്ങൾക്ക് വേണ്ടി ഇനിയും ചിലത് കൂടി ചെയ്തു തീർക്കാനുണ്ട്..ഈ ലോകത്തിൽ വെച്ച് അവർക്ക് ചെയ്തു കൊടുക്കാവുന്ന അവസാന കടമകൾ..ലക്ഷ്മിയെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റാൻ പ്രയാസപ്പെടുന്ന അജുവിനരികിലേക്ക് പ്രിയ ചെന്നു.അജുവിനൊപ്പം തന്നെ ബലമായി ലക്ഷ്മിയെ പറിച്ചെടുത്തു പ്രിയ തന്നിലേക്കടക്കി പിടിച്ചു.. ഏങ്ങിയേങ്ങി കരയുന്നവൾക്കൊപ്പം പ്രിയ കൂടി കരയുന്നുണ്ടായിരുന്നു.കാണുമ്പോഴൊക്കെയും ഏട്ടനെ കുറിച്ച് ഏട്ടന്റെയും ഏട്ടത്തിയുടെയും സ്നേഹത്തേ കുറിച്ച് വാ തോരാതെ പറയാറുള്ള ലഷ്മിക്ക് ഇതത്ര പെട്ടന്ന് സഹിക്കാനും അംഗീകരിക്കാനും കഴിയില്ലെന്നുള്ളത് അവൾക്കുറപ്പുണ്ടായിരുന്നു.
അതിനാൽ തന്നെയും വീണ്ടും വേദനിപ്പിക്കുന്ന ആശ്വാസവാക്കുകളെ കൊണ്ട് വെറുതെ പ്രഹസനം തീർക്കാതെ പ്രിയ മൗനമായി അവളെ തലോടി..
ആദിക്കൊപ്പംസഞ്ജുകൂടിചെന്നിരുന്നു.അജുവിനൊറ്റക്ക് ഇതെല്ലാം കൂടി മാനേജ് ചെയ്യാൻ കഴിയില്ലെന്ന് അവർക്കറിയാം.ലക്ഷ്മിയോളം തന്നെ അവനും പ്രിയപ്പെട്ട ഏട്ടനാണ് പ്രകാശ്.പെങ്ങളോടുള്ള അതേ സ്നേഹം… അളിയനോടും കാണിച്ചിരുന്ന പ്രകാശിനെ അജുവും തിരിച്ചങ്ങനെ തന്നെയാണ് പരിഗണിച്ചിരുന്നത്.പലപ്പോഴും തളർന്നു പോയ അജുവിന് വേണ്ടി കൂടി ആദിയും വയ്യെങ്കിലും സഞ്ജുവും ഓടി നടന്നു..അപ്പോഴും അവരുടെ മനസ്സിലൊരു ആശങ്കയായി ഭയമായി ആ ഹോസ്പിറ്റലിൽ തന്നെയൊരു icu വിൽ നന്ദുവുണ്ടായിരുന്നു..ജീവനോടെ…
❤️❤️
പെട്ടന്നുള്ളൊരു മരണമായിട്ട് കൂടി… തിങ്ങി കൂടിയ ജനങ്ങളുടെ ദുഃഖം നിറഞ്ഞ കണ്ണുകളിൽ നോക്കിയാൽ തന്നെ മനസ്സിലാവുമായിരുന്നു പ്രകാശ് അവർക്കെത്ര പ്രിയപ്പെട്ടവന്നായിരുന്നുവെന്നത്.
അയാളുടെയും ഭാര്യയുടെ ആകസ്മിക വിയോഗം.. എല്ലാവർക്കും വളരെ വലിയൊരു ഷോക്കാണ് നൽകിയത്.ഇനിയാ കുടുംബത്തിൽ അവശേഷിക്കുന്ന നന്ദുവിനായി നിരവധി പ്രാർത്ഥനകളാണ് ദൈവത്തിലേക്കോഴുകിയെത്തിയതും.സഞ്ജുവും പ്രിയയും ഹോസ്പിറ്റലിൽ തന്നെയാണ്.
നന്ദുവിന് ബോധം തെളിഞ്ഞിട്ടില്ല.
അവസാനമായി അച്ഛനെയും അമ്മയെയും കൂടി കാണാൻ കഴിയാത്തൊരു ദുർവിധിയിലേക്ക്.. തീരാ സങ്കടത്തിലേക്കാണ് അവൾ വീണു പോയത്.
ബാക്കിയെല്ലാവരും മൃതദേഹങ്ങൾക്കൊപ്പം പ്രകാശിന്റെ വീട്ടിലേക്ക് തിരിച്ചു.ചടങ്ങുകൾക്കായി, അജുവിനൊപ്പം തന്നെ ആദിയുമുണ്ടായിരുന്നു.
ഇടയ്ക്കിടെ മാഞ്ഞും തെളിഞ്ഞും കിടക്കുന്ന ബോധത്തിനും അബോധത്തിനുമിടയിൽ ലക്ഷ്മി തളർന്നു കിടന്നു..ഒടുവിൽ ആചാരങ്ങളൊന്നും തെറ്റിക്കാതെ പ്രകാശും അയാളുടെ ഭാര്യയും ഒരുമിച്ച് മടങ്ങി…
❣️❣️
ശ്മാശാന മൂകത നിറഞ്ഞൊരു ഇടനാഴിയിൽ… പ്രിയയുടെ ചുമലിൽ ചാരി സഞ്ജു കുഴഞ്ഞിരുന്നു.
കരയുന്നില്ലെങ്കിലും അവന്റെ കണ്ണുകളിൽ ദുഃഖം കനം തൂങ്ങിയിരുന്നു.പെങ്ങളെയെന്നവൻ വിളിച്ചത് ഹൃദയം കൊണ്ടായിരുന്നു.. കാരണം അവന്റെ കൂടപ്പിറന്നൊരു പെങ്ങളായി തന്നെയാണ് പ്രിയ അവനോട് ചേർന്ന് നിന്നത്.വെള്ളം കുടിപ്പിച്ചത്..ഒരു കഷ്ണം ബ്രെഡ് നീട്ടി വഴക്ക് പറഞ്ഞു കൊണ്ടവനെ കഴിപ്പിച്ചത്.
ലക്ഷ്മിയെ തളർച്ചയോടെ അങ്ങോട്ട് തന്നെ കൊണ്ട് വന്നിട്ട് ട്രിപ്പിട്ട് കിടത്തിയിരിക്കുന്നു.അവൾക്കൊപ്പം അജുവും അപ്പുവുമുണ്ട്..നളിനിക്ക് നേരെ നിൽക്കാൻ കൂടിയുള്ള ശേഷിയില്ലാത്തതിനാൽ.. അവരെ അങ്ങോട്ട് കൊണ്ട് വന്നിട്ടില്ല.
മാധവൻ മാഷും ബാലൻ മാഷും അവർക്ക് കൂട്ടിരുന്നു.പ്രിയയെയും അവളുടെ തോളിൽ ചാരി സ്വയം മറന്നിരിക്കുന്ന… സഞ്ജുവിനെയും നോക്കി ഹൃദയഭാരത്തോടെ കുറച്ചു മാറി ആദിയും പോയിരുന്നു..നന്ദു ക്രിട്ടിക്കൽ സ്റ്റേജ് കടന്നുവെന്നാലും ഇനിയും തിരികെ കിട്ടാത്ത അവളുടെ ബോധം..അതവരെ വെറുതെ ആശങ്കപ്പെടുത്തി..അതിനേക്കാൾ.. സ്വബോധത്തിലേക്ക് തിരികെ വരുമ്പോൾ അവൾ ചോദിക്കുന്ന ചോദ്യങ്ങളെ അവരെല്ലാം വല്ലാതെ ഭയപ്പെട്ടു..അന്നത്തെ ദിവസം മുഴുവനും അവരതേ വേവലാതിയോടെയിരുന്നു വെളുപ്പിച്ചു.
പിറ്റേന്ന് ജോലിക്ക് പോണമെന്നായിരുന്നു സഞ്ജു നേരിട്ടിരുന്ന ഏറ്റവും വലിയൊരു വെല്ലുവിളി.
തലേന്ന് ജോലിക്ക് ജോയിൻ ചെയ്തിട്ട് പിറ്റേന്ന് തന്നെയെങ്ങനെ ലീവ് പറയുമെന്ന് അവനറിയില്ലായിരുന്നു.ഒരുപാട് ആഗ്രഹത്തോടെ നേടിയെടുത്ത ആ ജോലി..അതുപേക്ഷിച്ചു കളയരുതെന്ന് അവിടെല്ലാവരും ഒരുപോലെ പറഞ്ഞിട്ടും നന്ദന കണ്ണ് തുറക്കാതെ ഞാനെങ്ങോട്ടും പോകുന്നില്ലെന്ന് വല്ലാത്തൊരുറപ്പോടെ സഞ്ജു പറഞ്ഞതോടെ പിന്നാരും ഒന്നും പറഞ്ഞില്ല.പക്ഷേ പിറ്റേന്ന് രാവിലെ… എട്ടു മണിയോടെ നന്ദനക്ക് ബോധം വന്നുവെന്ന് ഒരു നേഴ്സ് വന്നറിയിക്കുമ്പോൾ ആദ്യം ചാടി എഴുന്നേറ്റത് അവനായിരുന്നു..
…തുടരും..
ശോകമാണ്..ചെറുതാണ്..ഇതല്ലാതെ വല്ലതും പറഞ്ഞിട്ട് ഒന്ന് ചാർജ് ചെയ്യിപ്പിക്കൂ..എനിക്കെന്തോ പോലെ ചിലപ്പോഴെല്ലാം ചില ഒഴിവാക്കലുകൾ അനിവാര്യമാണ്…സ്നേഹത്തോടെ jif❣️