The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഊർമ്മിള മിഥിലാത്മജ
ഇവള്ടെ ആഗ്രഹമല്ലേ ഞങ്ങൾ പോയിട്ട് വേഗം വരാം അല്ലെങ്കിൽ ഇതുമതി ചെവിതലതരാതെ വഴക്കുണ്ടാക്കാൻ.. അതും പറഞ്ഞു വേദ് നടക്കാൻ തുടങ്ങിയതും അവനെക്കാൾ മുന്നിൽ പുറത്തിറങ്ങി നിൽക്കുന്ന ലക്ഷ്മിയെ എല്ലാവരും അത്ഭുതത്തോടെ നോക്കി…വേഗം പോര് പാടത്തിന്റെ നടുവിലൂടെ പതിയെ നടന്നാൽ ശരിയാവില്ല … വല്ല ഇഴജന്തുക്കളും ഒക്കെ വന്ന് കേറും… ലക്ഷ്മി ദൃതികൂട്ടി… ഇയാള് പേടിക്കാതെ നടക്കടോ … നമ്മുടെ കൂടെ ഒരു പട്ടാളക്കാരൻ അല്ലെ ഉള്ളത്… തൻവി ലച്ചുവിനെ കളിയാക്കി…കടിക്കാൻ വരുന്ന പാമ്പിന് മുൻപിൽ നിൽക്കണത് പട്ടാളക്കാരൻ ആണെന്ന് അറിയില്ലല്ലോ?? അതോണ്ട് പട്ടാളകാരൻ എന്നല്ല ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാലും സൂക്ഷിക്കാൻ ഉള്ളത് സൂക്ഷിക്കണം…
ഇങ്ങോട്ടെറിഞ്ഞ നാണയത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞു ലക്ഷ്മി മുന്നോട്ട് നടന്നു….ലച്ചുന്റെ മറുപടികേട്ട് ചമ്മി നിൽക്കുന്ന തൻവിയെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് വേദ് ലക്ഷ്മിക്ക് പുറകെ വച്ചുപിടിച്ചു…പിന്നിൽ നിന്നും വേദിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചവനെതടഞ്ഞുനിർത്തിക്കഴിഞ്ഞിരുന്നു തൻവി….. വല്ലാണ്ടങ്ങു സന്തോഷം ആയെന്നു തോന്നുന്നു…പെണ്ണുമ്പിള്ളയുടെ കൌണ്ടർ കേട്ട് കേട്യോൻ വല്ലാണ്ടങ്ങു പുളകിതനാകേണ്ട ട്ടാ അവളുടെ മനസ്സറിയാൻ ഞാൻ തന്നെ വേണം .. അതും പറഞ്ഞവന്റെ വയറ്റിലൊരു കുത്തും വച്ചുകൊടുത്തു തൻവി ..അയ്യോ അമ്മേ പാമ്പ്… നിലവിളിച്ചു കൊണ്ട് ലക്ഷ്മി പിന്നിലേക്കാഞ്ഞു… കാലുവഴുതി വീഴാൻ പോയ ലക്ഷ്മി ചെന്നുവീണത് വേദിന്റെ നെഞ്ചിലേക്കാണ്… വേദ് അവളെ ചേർത്ത്പിടിച്ചിരുന്നു…
എന്താ ലക്ഷ്മി എവിടെയ പാമ്പ് നോക്കട്ടെ..ഏട്ടാ… അവിടെ.. ഞാൻ.. ഞാൻ കേറി ചവിട്ടി… ലക്ഷ്മി.. ആലില പോലെ വിറക്കുകയായിരുന്നു… അവളുടെ മുഖത്തെ പരിഭ്രമം കണ്ട വേദ് അവളെ തൻവിക്കടുത്തേക്ക് നീക്കി നിർത്തി.. ടോർച് തെളിച്ചവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി… കുറച്ച് മുന്നോട്ട് നടന്ന വേദ് പൊട്ടിച്ചിരിക്കുന്നത് കേട്ട.. തൻവിയും ലക്ഷ്മിയും അവനെതന്നെ നോക്കിനിന്നു…എടോ താനിങ്ങു വന്നേ… അവൻ ലക്ഷ്മിയെ അടുത്തേക്ക് വിളിച്ചു… ആദ്യമൊന്നു മടിച്ചെങ്കിലും പേടിച്ചു പേടിച്ചവൾ അവനരികിലേക്ക് നടന്നു… അവളുടെ മുഖത്തെ പരിഭ്രമം അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല…ഇതാണോടോ തന്റെ പാമ്പ്.. ഞങ്ങളുടെ നാട്ടിലൊക്കെ ഇതിന് വാഴവള്ളി എന്നാണ് പറയുന്നത്… വേദ് അവളെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി… കളിക്കാൻ വന്ന കുട്ടികൾ ആരോ വഴിയിൽ കൊണ്ടിട്ടവാഴവള്ളിയിൽ കയറി ചവിട്ടിയതായിരുന്നു ലക്ഷ്മി…
മുഖത്തൊരു വളിച്ചചിരിയും വരുത്തി അവനെനോക്കി ചിരിച്ചുകൊണ്ടവൾ മുന്നോട്ടു നടക്കാനാഞ്ഞു…അപ്പോളേക്കും അവന്റെ കയ്യുകൾ ലക്ഷ്മിയുടെ കയ്യിൽ പിടുത്തമിട്ടിരുന്നു. അവളുടെ കൈപിടിച്ച് പിറകിലേക്ക് നീക്കി നിർത്തി വേദ് അവൾക്ക് മുൻപേ നടന്നു… അവനെ പിന്തുടർന്ന് ലക്ഷ്മിയും തൻവിയും… നടക്കുന്നതിനിടയിൽ തൻവി ലക്ഷ്മിയെ നല്ലോണം കളിയാക്കുന്നുണ്ടായിരുന്നു.. എന്തൊക്കെയോ പറഞ്ഞവർ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു… മാസങ്ങൾക്കിപ്പുറം ലക്ഷ്മി ചിരിച്ചുകണ്ടത് വേദിൽ അത്ഭുതം ജനിപ്പിച്ചു..🌿🌿🌿🌿🌿🌿🌿🌿🌿🌿🌿ആഹാരം ഒക്കെ കഴിഞ്ഞുപുറത്തിരുന്നു സംസാരിക്കുകയായിരുന്നു. വേദും തൻവിയും … ലക്ഷ്മി അകതെന്തൊക്കെയോ പണിയായിരുന്നു..ടാ.. കൊരങ്ങാ… ഞാൻ ഒരു കാര്യം പറയട്ടെ…
കൊരങ്ങൻ നിന്റെ മറ്റവൻ… ദേ പെണ്ണെ.. ഇവിടെ വന്നെന്നെ വായിൽ വരുന്നതൊക്കെ പറഞ്ഞു നാണം കെടുത്തരുത് കേട്ടോ പറഞ്ഞേക്കാം.. ഇടി വാങ്ങിക്കും നീയ്…ഓഹ് പെണ്ണുമ്പിള്ള കേട്ടാലോന്നുള്ള പേടിയാണോ ലക്ഷ്മി അവനെ കളിയാക്കി… അവൻ ചിരിച്ചുപോയിരുന്നു…ഓഹോ നാണമൊക്കെ വന്നല്ലോ ചെക്കന്… ഈ പ്രേമം വന്നാൽ എല്ലാ ചെക്കന്മാരും കണക്കാ ലേ അവിടെ പട്ടാളക്കാരനും പാട്ടുകാരനും എന്നൊന്നും വ്യത്യാസം ഇല്ലല്ലേ… എല്ലാം ഒരു പൈങ്കിളി തന്നെ.. അവൾ വീണ്ടും അവനെ കളയാക്കിക്കൊണ്ടിരുന്നു…ഇരുന്നു കളിയാക്കാതെ നീയെന്താ പറയാൻ വന്നത് ന്നു വച്ചാൽ പറഞ്ഞിട്ട് പോ പെണ്ണെ… മനുഷ്യനെ വടിയാക്കാൻ കുട്ടിനിക്കറും ഇട്ട് നടക്കുവാ പെണ്ണ്…ടീ നീയാ ലക്ഷ്മിയെ ഒക്കെ കണ്ടുപടിക്ക് അവളാ സെറ്റും മുണ്ടും ഒക്കെ ചുറ്റി നിൽക്കണത് കാണാൻ തന്നെ ഒരു ചേലാണ്…ഓഹ് മതിയെടാ മാഹാത്മ്യം പറഞ്ഞത്… നിന്റെ ഭാര്യസുന്ദരിതന്നെ സമ്മതിച്ചു…ഞാൻ പറയാൻ വന്നത് അതല്ല … അവൾക്കും നിന്നോട് ഒരിതൊക്കെ ഉണ്ട്.. അതിന്റെ ഫസ്റ്റ് സ്റ്റേജ് കൺഫേം ആയി …
ഏത് പെണ്ണും താൻ സ്നേഹിക്കുന്ന ആള് മറ്റൊരു പെണ്ണിനോട് അടുത്തിടപെടുന്നത് കാണുമ്പോൾ കാണിക്കുന്ന വെപ്രാളവും വിറയലും കുശുമ്പുമെല്ലാം നിന്റെ പ്രിയതമക്കും ഉണ്ട്.. അതുകൊണ്ടല്ലേ നിന്നെയും കൂട്ടി ഞാൻ പുറത്തു പോകാൻ ഇറങ്ങിയപ്പോൾ നിന്നെക്കാൾ മുന്നേ അവൾ ഇറങ്ങിയത്… അത് ഒരു കാര്യം..പിന്നെ രണ്ടാമത്തേത്.. അവള് പാമ്പിനെ ചവിട്ടീന്ന് പറഞ്ഞു പേടിച്ചു കരഞ്ഞത് ഓർമ്മയുണ്ടോ???ആ അത് കള്ളത്തരം ആയിരുന്നെന്നാണോ നീ പറഞ്ഞു വരുന്നത്.. വേദ് ആകാംഷയോടെ ചോദിച്ചു…ഒരിക്കലും അല്ല അതവൾ പേടിച്ചു തന്നെ കരഞ്ഞതാണ്.. അതുകൊണ്ട് തന്നെയാണ് നിക്കു രണ്ടാമത്തെ ക്ലൂ കിട്ടയത്??
എന്ത് ക്ലൂ.. മനുഷ്യനെ ടെൻഷൻ ആക്കാതെ നീ പറ തൻവി…ടാ പൊട്ടാ.. പാമ്പിനെ കണ്ടന്ന് പറഞ്ഞു പേടിച്ചു കരഞ്ഞപ്പോൾ അവൾ നിന്നെ വിളിച്ചത് കെട്ടില്ലായിരുന്നോ ഏട്ടാ ന്ന്.. അപ്പൊ ഞാൻ ഉറപ്പിച്ചു.. അവൾക്ക് നിന്നോടും ഇഷ്ട്ടമുണ്ട്…ആ അത് നേരാണല്ലോ ഞാൻ അതത്ര ശ്രദ്ധിച്ചില്ല.. അവള് പേടിച്ചു നിന്നപ്പോൾ ഞാൻ അതൊക്കെ അങ്ങ് മറന്നു…ആ അതിലാണ് മോനെ കാര്യം… പെണ്പിള്ളേരുടെ വായിൽ നിന്ന് സത്യം വരണമെങ്കിൽ ഇതുപോലെയുള്ള സാഹചര്യം ഒക്കെ ഉണ്ടാവണം.. പേടിച്ചും ടെൻഷനടിച്ചും ഒക്കെ നിൽക്കുമ്പോള നമ്മുടെ വായിൽ ന്ന് സത്യവും സ്നേഹവുമൊക്കെ പുറത്ത് ചാടുന്നത്… അമ്പടി ഭീകരി.. നീയിതൊക്കെ എങ്ങനെ പഠിച്ചു..അതാണ് മോനെ തൻവി.. നീ നോക്കിക്കോ.. നിന്റെ ഭാര്യയെ ഞാൻ ഒടിച്ചുമടക്കി നിന്റെ കയ്യിൽ വച്ചുതരും… 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
തൻവി തനിക്ക് കിടക്കാൻ കിടക്കവിരിച്ചിട്ടുണ്ട്… ക്ഷീണം ഉണ്ടാവില്ലേ വന്ന് കിടന്നോളു…വേദും തൻവിയും സംസാരിച്ചുകൊണ്ടിരിക്കുന്നിടത്തേക്ക് വന്ന് ലക്ഷ്മി പറഞ്ഞു…ടോ എന്റെ കിടക്ക വേദിന്റെ മുറിയിൽ ഇട്ടാൽ മതിട്ടോ… എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ.. ലക്ഷ്മി ഞെട്ടിപ്പോയി.. അവളൊരു നിമിഷം വേദിനെതന്നെ തറഞ്ഞുനോക്കി… അവനും തൻവി പറഞ്ഞത് വിശ്വസിക്കാൻ ആവാതെ അവളെ നോക്കിയിരിക്കുകയായിരുന്നു.. പക്ഷെ തൻവിയുടെ മുഖത്തെ കുസൃതിചിരി അവൻ മനസ്സിലാക്കി.
ടോ താൻ ഇതെന്താ പറയുന്നത്… വേദിന്റെ മുറിയിൽ തനിക്ക് കിടക്കവിരിക്കാനോ??? തനിക്ക് പേടിയുണ്ടെങ്കിൽ ഞാൻ കൂട്ട് കിടക്കാം അല്ലാതെ പ്രായമായൊരു പെണ്ണ്… മറ്റൊരു പുരുഷന്റെ മുറിയിൽ അന്തിയുറങ്ങുക എന്നത് ഇവിടെ ആർക്കും അംഗീകരിക്കാൻ പറ്റില്ല … വേറെ ആരുടേയും കാര്യം എനിക്കറിയില്ല ലക്ഷ്മി… നമ്മളൊക്കെ കുറച്ചൂടെ മോഡേൺ ആയി ചിന്തിക്കണം .. ഈ പഴഞ്ചൻ ചിന്താഗതികൾ ഒക്കെ മാറണം .. തനിക് എന്തെങ്കിലും ബുദ്ധിമുട്ട്ഉണ്ടെങ്കിൽ അത് പറയാം… തൻവി കൂസലില്ലാതെ പറഞ്ഞു…
തൻവി ഈ മനുഷ്യൻ തന്റെ സുഹൃത്തായിരിക്കാം പക്ഷെ ഇന്ന് എന്റെ ഭർത്താവാണ്… സ്വന്തം ഭർത്താവിന്റെ മുറിയിൽ അന്തിയുറങ്ങാൻ മറ്റൊരു പെണ്ണ് അനുവാദം ചോദിക്കുന്നത് കേട്ട് സമ്മതം മൂളാൻ എനിക്ക് പറ്റില്ല.. ഞാൻ ലക്ഷ്മിയാണ്.. ഒരു നാട്ടിൻപുറത്തുകാരി എന്റെ പരിഷ്കാര ഡിക്ഷണറിയിൽ ഇത്രക്ക് പുരോഗമനമില്ല …ലക്ഷ്മി തൻവിയെ നോക്കി മറുപടി പറഞ്ഞു …. അവരുടെ സംസാരം കേട്ട് അച്ഛനും അമ്മയുമവിടേക്ക് വന്നിരുന്നു… അവരും ലക്ഷ്മി പറഞ്ഞതിനോട് യോജിച്ചു…വേദ് തനിക് ഉറക്കം വരുമ്പോൾ വന്നു കിടന്നോളു.. നമ്മുടെ റൂമിൽ വിരിച്ചിട്ടിട്ടുണ്ട്.. അവളുടെ കണ്ണുകളിൽ ദേഷ്യം ഇരച്ചുകയറിയത് വേദ് ശ്രദ്ധിച്ചു.അവളവനെ തുറിച്ചുനോക്കി അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു..