The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
“ചേച്ചി…”പാതി നിലവിളി പോലെ വിളിച്ചു കൊണ്ട് മാളു അകത്തേക്ക് കുതിക്കും മുന്നേ അനൂപ് അവൾക്ക് മുന്നിലേക്ക് കയറി നിന്നു.രണ്ട് പേർക്കും തമ്മിൽ മനസ്സിലായിട്ടില്ലെന്നുള്ളത് പത്മ വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.സുജ കുളിക്കാൻ കയറിയ തക്കത്തിന് അകത്തേക്ക് കയറി പറ്റിയ അനൂപ് അവരിറങ്ങി വരും മുന്നേ പോകാനുള്ള ധൃതിയിൽ വാതിലടക്കാൻ കൂടി മറന്നു പോയിരുന്നു.തളർന്നു കിടക്കുന്ന പത്മക്ക് മീതേക്ക് വികാരത്തിന്റെ കടിഞ്ഞാൽ പൊട്ടി വന്നലച്ചു വീണവൻ പൊടുന്നനെ അകത്തേക്ക് ഓടി വരുന്നവളെ കണ്ടോന്ന് പകച്ചുപോയി.
മാളുവിന്റെ അവസ്ഥയും ഏറെക്കുറെ അത് തന്നെയായിരുന്നു “ആരാടി നീ..”അനൂപിന്റെ മുരളിച്ച പോലുള്ള സ്വരം.പത്മ കണ്ണുകൾ ഇറുക്കിയടച്ചു.
അവൻ അങ്ങേയറ്റം കോപത്തിലാണ്.അതാണ് ആ സ്വരമത്രയും കട്ടിയും കനവും.അവൾക്ക് മാളുവിനെ കുറിച്ചോർത്തു കൊണ്ടായിരുന്നു ഭയം.മനസ്സിൽ വിചാരിച്ചത് നടക്കാഞ്ഞാൽ പേപ്പട്ടിക്ക് സമമാണ് അനൂപ്.ഇതിപ്പോ മാളു വന്നത് കൊണ്ട് അവന്റെ ആഗ്രഹം പാതിയിൽ നിന്ന് പോയി.നീറുന്ന ചുണ്ടും നെഞ്ചും അതോർമ പ്പെടുത്തികൊടുത്ത് പത്മയെ വീണ്ടും വീണ്ടും ഭയപ്പെടുത്തി.
“ചോദിച്ചത് കേട്ടില്ലേ… ആരാ നീ.. നിനക്കെന്താ ഇവിടെ കാര്യം..?”അനൂപ് കുറച്ചു കൂടി മാളുവിന്റെ അരികിലേക്ക് ചേർന്നു നിന്ന് കൊണ്ട് വീണ്ടും ചോദിച്ചു.”ഒന്നും ചെയ്യല്ലേ അനൂപേട്ടാ.. എന്റെ.. എന്റെ അനിയത്തിയാണ്.. ഒന്നും ചെയ്യല്ലേ..”
പത്മയുടെ ഭയനീയ സ്വരം.ഞെട്ടി തരിച്ചു നിന്നത് മാളുവാണ്.അത് വരെയും ചേച്ചിയെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അവളുടെ മനസ്സിൽ.പക്ഷേ ആ പറച്ചിലിൽ നിന്നും മനസ്സിലാക്കാം.. ചേച്ചിക്കിയാളെ നന്നായി അറിയാമെന്നുള്ളത് ..”അതെതാടി ശവമേ.. നിനക്ക് ഞാനറിയാതൊരു അനിയത്തി പെട്ടന്ന് പൊട്ടി മുളച്ചുണ്ടായത് . ഏഹ്?”അനൂപ് കലിയോടെ പത്മക്ക് നേരെ തിരിഞ്ഞു.
“അവള്.. അവള്..”പത്മക്കും അവളെയെങ്ങനെ പരിചയപ്പെടുത്തി കൊടുക്കണമെന്നറിയില്ല.
ഒന്നുറപ്പാണ്.. ഇനി മാളവികയെ അനൂപിൽ നിന്നും രക്ഷപെടുത്താൻ വേണ്ടി കൂടി താനീ ആഭാസന്റെ ക്രൂരതകൾ സഹിക്കാൻ കിടന്നു കൊടുക്കേണ്ടി വരുമെന്ന്.ഭാര്യയെന്ന തുറുപ്പു ചീട്ട് കാണിച്ചിട്ട് അവൻ തന്നെ കൊല്ലാതെ കൊല്ലുമെന്ന്.പ്രതിരോധിക്കാനും അംഗീകരിക്കാനും കഴിയാത്ത അവളുടെ അവസ്ഥ കുറച്ചു കൂടി പരിതാപകരമാവും.”ഓഓഓഓ…. പാവമൊരു ചെക്കനെ വിവാഹപന്തലിൽ വരെയും എത്തിച്ചിട്ട് ഇഷ്ടക്കാരന്റെ കൂടെ ഒളിച്ചോടി പോയവൾ…”അനൂപ് ആശ്ചര്യതോടെ വീണ്ടും മാളുവിന് നേരെ തിരിഞ്ഞു.
“അതിലുമുപരി പത്മജയെന്ന ശവത്തെ എനിക്ക് കൈയ്യേൽക്കേണ്ടി വരാൻ കാരണക്കാരിയായവൾ.. അതിവളാണല്ലേ?”മാളുവിനെ നോക്കി പുച്ഛത്തോടെ അനൂപ് പറയുമ്പോൾ.. ആ പന്തലിൽ പഞ്ചപുച്ഛമടക്കി നിന്നിട്ട് പൊന്ന് പോലെ നോക്കി കൊള്ളാമെന്ന് അവളുടെ മാതാപിതാക്കൾക്ക് വാക്ക് കൊടുത്ത് ആവേശത്തോടെ താൻ സ്വന്തമാക്കിയവളാണ് പത്മജയെന്ന് അവൻ സൗകര്യപൂർവം മറന്നു കളഞ്ഞു.പത്മയുടെ ഭർത്താവാണ് അനൂപെന്നുള്ള വെളിപ്പെടുത്തൽ കേട്ടിട്ട് മാളവിക കുഴഞ്ഞു കൊണ്ട് നിലത്തേക്ക് വീണു പോയി.ദൈവമേ.. ഇങ്ങനൊരു ആഭാസനാണോ ചേച്ചിയെ..അവൾക്ക് ഹൃദയം നിലച്ചത് പോലെ തോന്നി..ഒരാശ്രയം തേടി ചുവരിൽ മാളുവിന്റെ കൈകൾ പതിയുന്നതും നോക്കി അനൂപ് വല്ലാത്തൊരു ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.
❣️❣️
ഒരു നെടുവീർപ്പോടെ മാധവൻ മാഷ് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.ആ മുഖം പതിവില്ലാതെ വലിഞ്ഞു മുറുകി പോയിരിക്കുന്നു.സാജൻ സ്കറിയയെ യാത്രയാക്കാൻ വേണ്ടി തിരിഞ്ഞതാണ് മാഷ്.
പോവാൻ നേരവും സാജൻ ആദിയെ ചോദിക്കുന്നുണ്ടായിരുന്നു.നേരത്തേ നിന്നിടത്തു നിന്നും അവനെങ്ങോട്ട് മാറിയെന്ന് മാഷും കണ്ടിരുന്നില്ല.സഞ്ജുവിനോട് അവനെയൊന്ന് നോക്കാൻ പറഞ്ഞേൽപ്പിച്ചു.സാജന് വേറെയുമെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞുള്ള ധൃതിയുണ്ട്.
രാവിലെ വളരെ നേരത്തേയെത്തി ആ പരിപാടി വേണ്ടി ഓടി നടന്നവനെ പിന്നെയും പിടിച്ചു നിർത്താൻ വയ്യെന്നുള്ളത് കൊണ്ട് മാഷവനെ സ്നേഹപൂർവ്വം തന്നെ യാത്രയാക്കി.”ആദിത്തിനോട് പറഞ്ഞേക്കണേ “യെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സാജൻ യാത്ര പറഞ്ഞു പോയതും ഏറെകുറേ ശൂന്യമായ വേദി കണ്ട് അന്തം വിട്ടു.പെട്ടന്നെന്തോ പറ്റിയെന്നറിയാതെ നട്ടം തിരിയുമ്പോൾ ആളുകളെല്ലാം ഓഫിസിനു നേരെ തിരിയുന്നത് കണ്ടപ്പോഴും മാഷോർത്തില്ല അവിടെ ആദി ചെയ്യാതൊരു തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെടുകയാണെന്നുള്ളത്.അത് വരെയും അവനെ വാഴ്ത്തി പാടിയവരൊക്കെ അപ്പോൾ വിളിച്ചു പറയുന്നതെല്ലാം അവന്റെ കൂടെ പ്രിയ ആയത് കൊണ്ടാണെന്ന് മാഷിനുറപ്പുണ്ട്.
കൂടെ നിൽക്കുന്നവരെയൊന്നും നോക്കാതെ മാഷ് ആദിയുടെ അരികിലെത്തി.മുഖം കുനിച്ചു കൊണ്ട് നിലത്തിരിക്കുന്ന ആദിയുടെ നേരെ നോക്കുമ്പോഴൊക്കെയും മാഷിന് വല്ലാതെ നോവുന്നുണ്ടായിരുന്നു.പരീക്ഷീച്ചു മതിയായില്ലേ ദൈവമേ നിനക്കെന്റെ കുട്ടികളെ..”ഹൃദയം നിലവിളി പോലെയാണ പരിഭവം പറഞ്ഞതും.ആദി.. മോനെ.. ബാ എണീക്ക്..”ഒരല്പം കുനിഞ്ഞിട്ട് മാഷ് ആദിക്ക് നേരെ കൈ നീട്ടി.കലങ്ങി ചുവന്നു പോയ അവന്റെ മിഴികൾ.അവനരികിൽ തന്നെ സഞ്ജുവും നിൽപ്പുണ്ട്.
“എന്റെ കൊച്ചുമകന് വിവരവും വിദ്യാഭ്യാസവും മാത്രമല്ല.. അത്യാവശ്യം മനക്കട്ടിയും കൂടിയുണ്ടെന്നാണ് എന്റെ വിശ്വാസം…”കടുപ്പത്തിൽ മാഷിന്റെ വാക്കുകൾ.ആദി അയാളെ തുറിച്ചു നോക്കി.”വാ..”അതേ ഭാവത്തിൽ തന്നെ മാഷ് വീണ്ടും ആവിശ്യപ്പെട്ടപ്പോൾ.. ആദി ആ കൈകളിൽ പിടിച്ചു കൊണ്ടെഴുന്നേറ്റു.”എന്തായിവിടെ സംഭവിച്ചതെന്നെനിക്കറിയണം മുത്തച്ഛ”ആദിയുടെ മുഖം കടുത്തു.”തീർച്ചയായും അത് വേണം.എനിക്കുമറിയണം . പക്ഷേ അതിന് മുൻപ്..”മാഷിന്റെ കണ്ണുകൾ അപ്പോഴും വാടി തളർന്നിരിക്കുന്ന പ്രിയക്ക് നേരെ നീണ്ടു..
“ഇത്രേം വേദനിക്കാൻ മാത്രം നീയെന്ത് പാപമാണെന്റെ കുട്ടി ചെയ്തിട്ടുള്ളത്..?”
ആ ഇരിപ്പ് കണ്ടതും മാഷിന്റെ ഹൃദയം മൂകമായി വിലപിച്ചു.”പ്രിയക്കെന്തോ സംഭവിച്ചിട്ടുണ്ട്. ഇവിടെ നടതിന്റെ ബാക്കിയാണ് അതും. നടന്നതെന്താണെന്ന് അറിയുന്നതിന് മുന്നേ അവളെ കൂടി കേൾക്കണം നമ്മുക്ക്. അവൾക്കും എന്തെങ്കിലും പറയനുണ്ടാവും.”മാഷ് പതിയെ നടന്നിട്ട്… പ്രിയയുടെ അരികിലെത്തി..”ഇവിടെ വാ…”അവളുടെ അരികിൽ പോയി നിന്നിട്ട് മാഷ് ആദിയെ അടുത്തേക്ക് വിളിച്ചു.നിന്നോടാ ആദി.. ഇങ്ങടുത്തു വാ “ആദി അനങ്ങാതെ നിൽക്കുന്നത് കണ്ടതും മാഷ് വീണ്ടും ആവിശ്യപ്പെട്ടു.വല്ലാത്തൊരു മുറുക്കമുണ്ടാ മുഖത്തും വാക്കുകൾക്കും.
ഒന്നുകൂടി അറച്ചു നിന്നിട്ട് ആദി മാഷിന്റെ അരികിലെത്തി.”ഇവളെ എടുക്ക്..”യാതൊരു ഭാവഭേദവുമില്ലാതെ മാഷ് ആവിശ്യപ്പെട്ടത് കേട്ടതും ആദിയുടെ കണ്ണുകൾ മിഴിഞ്ഞു.മാഷിന്റെ മനസ്സിലെന്താണെന്നറിയാനുള്ള ഒരു ജിക്ഞ്ഞാസ അവനെ ചുറ്റി വരിഞ്ഞു.സഞ്ജുവും പകച്ചുപോയിട്ടുണ്ട് മാഷിന്റെ ആ ആവിശ്യം കേട്ടതും.ആൾക്കൂട്ടവും മാഷിന്റെ മനസ്സറിയാൻ വേണ്ടി നിശബ്ദത നിറഞ്ഞ കാത്തിരിപ്പാണ്.”ആദി.. നിന്നോടാ ഞാൻ പറഞ്ഞത്… പ്രിയയെ എടുക്ക്.. അവൾക്കൊട്ടും വയ്യ..”മാഷിന്റെ സ്വരം വീണ്ടും കടുത്തു.”പക്ഷേ മുത്തച്ഛ…”ആദിയെന്തോ പറയാൻ വന്നത് മാഷ് കയ്യുയർത്ബി തടഞ്ഞു.
“നിനക്കൊപ്പം ഈ അപമാനത്തിന്റെ പാതി ഇവളും ഏറ്റു വാങ്ങിയിട്ടുണ്ട്. പക്ഷേ എനിക്കറിയാം നിന്നെ പോലെ ഇവളും യാതൊരു തെറ്റും ചെയ്യില്ലെന്ന്. കൂടുതലൊന്നും അറിയില്ലെങ്കിലും ഞാൻ പറഞ്ഞു തന്ന കുറച്ചറിവുകൾ വെച്ച് നിനക്കും കൃഷ്ണപ്രിയയെ അറിയാമല്ലോ. അല്ലേ..?”മാഷ് ആദിയെ നോക്കി ഒട്ടും മയമില്ലാതെ തന്നെ ചോദിച്ചു.അറിയാതെ തന്നെ അവൻ അതേയെന്ന് തലയാട്ടി കാണിച്ചു.നിന്റെ കൂടെ ഇന്നിവളെ കണ്ടത് കൊണ്ടാണ് ഈ ആൾക്കൂട്ടത്തിനിത്രയും ഹുങ്ക്. ചെയ്യാത്ത നിരവധി തെറ്റുകൾക്ക് ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നവളാണ് കൃഷ്ണ പ്രിയ … ഇപ്പൊ ഈ പഴി ഇവൾക്ക് കേൾക്കേണ്ടി വന്നത് നീയും കൂടിയുള്ള കാരണമാണ്..”മാഷിന്റെ സ്വരം മാത്രം അവിടെ മുഴങ്ങി കേൾക്കുന്നുണ്ട്.
“ഇവളെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അതുറപ്പാണ്. പക്ഷേ അതൊരിക്കലും ഇവർ പറയുന്നത് പോലെ നീയല്ല..”ആൾക്കൂട്ടത്തിനു നേരെ നോക്കി മാഷ് ഉറക്കെ പറഞ്ഞു.”പ്രിയയെ ഹോസ്പിറ്റലിൽ എത്തിക്കണം. നിനക്കറിയണ്ടേ ഇവിടെന്താണ് സംഭവിച്ചതെന്ന്.. അതേ അവകാശം ഇവൾക്കുമുണ്ട് അതറിയാൻ. അതിന് സഹായിക്കുന്ന എന്തെങ്കിലും അവൾക്ക് പറഞ്ഞു തരനുണ്ടാവും. അതാണ് ഞാൻ നിന്നോടവളെയെടുക്കാൻ ആവിശ്യപ്പെട്ടത്. അവൾക്കേഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് നിനക്കും അറിയാമല്ലോ. എനിക്കവളെ ഇപ്പൊ എടുക്കാനുള്ള ആരോഗ്യവുമില്ല..”എന്ത് കൊണ്ടാണ് ആദിയോടങ്ങനെ ആവിശ്യപ്പെട്ടതെന്നതിനുള്ള ഉത്തരമായിരുന്നു മാഷാ പറഞ്ഞത്.
ആദിയെ ഒന്ന് കൂടി നോക്കിയിട്ട് മാഷ് തിരികെ നടന്നു, അവൻ പിറകെ വരുമെന്നുറപ്പുള്ളത് പോലെ.
നെറ്റിയൊന്ന് തടവി… ആദി സഞ്ജുവിനെയൊന്ന് നോക്കി.സഞ്ജു അടുത്തേക്ക് ചെല്ലും മുന്നേ മുണ്ടൊന്ന് മടക്കി കുത്തി ഒരു പൂ കയ്യിലെടുക്കുന്നത് പോലെ ആദി പ്രിയയെ വാരിയെടുത്തു.മാഷ് പറഞ്ഞത് പോലെ.. ഇവളെ ബോധം കൊടുത്താ പാകത്തിനെന്തോ സംഭവിച്ചിട്ടുണ്ടെന്ന് ആദിക്കുമുറപ്പായി.പ്രിയയെ നെഞ്ചിലടക്കി പിടിച്ചു കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ നടന്നു വരുന്നവന് വേണ്ടി ആൾക്കൂട്ടം സ്വയം വകഞ്ഞു മാറി കൊണ്ട് വഴിയൊരുകി നൽകി..അപ്പോഴവരുടെ മുഖത്തുള്ള ഭാവമെന്തെന്ന് തിരിച്ചറിയാൻ കഴിയില്ലായിരുന്നു.
“നിങ്ങളോടെനിക്ക് ഇപ്പോഴൊന്നും പറയാനില്ല.. പക്ഷേ മാധവൻ മാഷിന്റെ കൊച്ചു മകനെ ഇങ്ങനൊക്കെ പറയേണ്ടി വന്നല്ലോയെന്ന് നിങ്ങൾക്ക് തോന്നും.. അതുറപ്പുണ്ട്..”കൂടി നിൽക്കുന്നവരോടെല്ലാമായിട്ടാണ് മാഷ് പറഞ്ഞത്.”അല്ലേലും നിങ്ങളെ പറഞ്ഞിട്ടൊന്നും യാതൊരു കാര്യവുമില്ല.. നേരെ നോക്കിയൊന്ന് ചിരിച്ചാൽ പോലും പകരമെന്ത് കിട്ടുമെന്ന് ചിന്തിച്ചു നേരം കളയുന്ന ഈ ലോകത്ത് ഇതിനേക്കാൾ വലുതായി സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.. ഇത് ഇതിലൊതുങ്ങിയത് ഭാഗ്യം.. “അന്നത് വരെയും അവരാരും കണ്ടിട്ടില്ലാത്തത്രേം കടുപ്പത്തിലാണ് മാഷിന്റെ വാക്കുകളും ചെയ്തികളും..മാഷിന് പിറകെ…അവർക്കിടയിലൂടെ തല ഉയർത്തി പിടിച്ചു കൊണ്ട് തന്നെ ആദി മുന്നോട്ട് നടന്നു..
…തുടരും..
ഈ പത്മയെന്തായിങ്ങനെയെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ..?ഇങ്ങനെയും ചില ജന്മങ്ങളുണ്ട് കേട്ടോ..സ്വയം വേദനിക്കേണ്ടി വരുമെന്നുറപ്പുണ്ടായിട്ടും മറ്റുള്ളവരെ വേദനിപ്പിക്കാന്നിട്ട് കൊടുക്കാൻ മനസ്സില്ലാത്തത്രേം സ്നേഹമുള്ളവർ..അവർക്കിങ്ങനെ സഹിക്കാനെ കഴിയൂ..ഇത്രേം പ്രതിരോധമേ അറിയൂ..അതവരുടെ കഴിവ് കേടല്ല..മറിച്ചു ചിന്തിച്ചു നോക്കൂ..പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം മരവിച്ചിട്ടും… ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമായത് കൊണ്ട്.. അല്ലെങ്കിൽ മരിക്കാനുള്ളത്രേം ധൈര്യമില്ലാഞ്ഞിട്ട്… അവരങ്ങനെ സഹിക്കാൻ പഠിക്കും..ക്ഷമിക്കാൻ പഠിക്കും.ഒടുവിൽ……
സ്നേഹത്തോടെ jiff❤️❤️