രചന : ജിഫ്ന നിസാർ ❣️
“എന്താ.. എന്തായിവിടെ..?”പരിഭ്രാന്തി നിറഞ്ഞ ചോദ്യത്തോടെ സുജ കയറി വന്നതോടെ പത്മ ആശ്വാസത്തിൽ നെഞ്ചിൽ കൈ വെച്ചു..സുജയെ അനൂപിന് പേടിയൊന്നുമില്ല.പക്ഷേ അമ്മയുടെ മുന്നിലിട്ട് അവൻ തന്നെയും മാളുവിനെയും ഇനി ഉപദ്രവിക്കാൻ ശ്രമിക്കില്ലെന്നായിരുന്നു ആ ആശ്വാസത്തിന് പിന്നിലെ രഹസ്യം നീ..നീയെന്താ ഇപ്പോൾ ഇവിടെ…? “പത്മയുടെ മുറിയിൽ അനൂപിനെ കണ്ടതും വിറയലോടെ സുജ അവനെ നോക്കി ചോദിച്ചു.അനൂപിന്റെ മുഖത്ത് ഒരു പുച്ഛചിരിയാണ് വിരിഞ്ഞത്.
” ആ കിടക്കുന്ന ശവമെന്റെ ഭാര്യയാണ് തള്ളേ.. എന്റെ ആവശ്യങ്ങൾ നടന്നു കിട്ടാൻ ഞാൻ പിന്നെ ഇവിടെയല്ലാതെ വേറെ എവിടെ പോകും? ”
യാതൊരു ഉളുപ്പുമില്ലാതെ സുജയെ നോക്കി നിവർന്ന് നിന്ന് ചോദിക്കുന്നവനെ അവരും വിളറി കൊണ്ടാണ് നോക്കിയത്.അവനു പക്ഷേ കൂസലൊന്നുമില്ല..ക്രൂരത നിറഞ്ഞ ആ കണ്ണുകളപ്പോഴും മാളുവിനെ ചുറ്റിപ്പറ്റിയാണ്.” ഇമ്മാതിരി ആവശ്യങ്ങൾ വരുമ്പോൾ മാത്രമാണല്ലോ നിനക്കിവൾഭാര്യയാണെന്ന്തോന്നുന്നത്.അല്ലാത്തപ്പോഴും അങ്ങനെയൊരു പരിഗണന ഇവിടെ കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ..? ”
അവന്റെ ആ നോട്ടം കണ്ടിട്ട് ദേഷ്യം വിറഞ്ഞു കയറിയ സുജ അനൂപിന്റെ നേരെ നോക്കി കലിയോടെ ചോദിച്ചു.” പിന്നെ… മടിയിലിരുത്തി താലോലിക്കാൻ കഴിയുന്ന പരുവത്തിലുള്ളവളെ തന്നെയാണല്ലോ എനിക്ക് കിട്ടിയത്.. “അനൂപിന്റെ മുഖം പുച്ഛം കൊണ്ട് കോടി.നിനക്ക് തരുമ്പോ അവൾക്കൊരു കുഴപ്പമില്ലായിരുന്നു. നീ തന്നെയാണ് എന്റെ മോളെ ഇത് പോലൊരു ദുരന്തത്തിലേക്ക് തള്ളിയിട്ടത്.ഞങ്ങളാരും ഇവളെ നിന്റെ തലയിലെടുത്തു വെച്ച് തന്നിട്ടില്ല. നീ തന്നെയിങ്ങോട്ട് കയറി നന്മമരമായതല്ലേ..?”സുജക്കവൻറെ മുഖം നോക്കിയൊന്ന് പൊട്ടിക്കാനുള്ള ത്വരയുണ്ടായിരുന്നു.
പക്ഷേ ഒന്നും ചെയ്യാൻ വയ്യ.
അതിനുള്ള മറുപടി കൂടി അവൻ പത്മക്ക് നേരെ തീർക്കും.ചോദ്യം ചെയ്യാൻ കൂടി അവകാശമില്ലാതെ ഭാര്യയെന്നൊരു പേരിൽ ആ അനീതികളെ എല്ലാവരും എഴുതി തള്ളും.അല്ലെങ്കിലും പന്തലിൽ വെച്ച് കല്യാണം മുടങ്ങി പോയ ചന്ദ്രദാസിന്റെ മകളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച മാലാഖയാണവൻ.
എഴുന്നേൽക്കാൻ കൂടി കഴിയാഞ്ഞിട്ടും അവളെ ഉപേക്ഷിച്ചു പോകാത്ത നന്മ വറ്റാത്ത സ്നേഹം നിറഞ്ഞ ചെറുപ്പക്കാരനാണവൻ.പോലീസ്കാർ പോലും പരാതി പെട്ട് ചെന്നപ്പോൾ അവനെ അനൂകുലിച്ചാണ് സംസാരിക്കാൻ ശ്രമിച്ചത്.
“വലിയൊരു നാണക്കേടിൽ നിന്നും നിങ്ങളുടെ മാനം രക്ഷിച്ചവനല്ലേ അനൂപ്.അത് മറന്നു പോകരുത് അമ്മയും മക്കളും.ഇച്ചിരിയൊക്കെ അവനും കുറ്റവും കുറവുകളും കാണും.അതിപ്പോ ആർക്കാ ഇല്ലാത്തത്.അതോക്കെയങ്ങു സഹിക്കാൻ ഉള്ളതിന് ഇങ്ങനെ പരാതിയും കൂട്ടാവുമായി നടന്നാ അതിനെ പിന്നെ നേരമുണ്ടാവൂ..”അന്നവർ ഉപേദ്ദേശിച്ചാണ് വിട്ടത്.സുജക്കതോർക്കുമ്പോൾ ഇന്നും രക്തം തിളക്കും.പിന്നെ മകളെ ഓർക്കുമ്പോൾ ആ തിളപ്പിച്ചത് അതേ വേഗത്തിൽ അവർ തന്നെ ആറ്റി തണുപ്പിക്കും.നീ എന്നെന്റെ മോളുടെ തലക്ക് മേൽ തൂങ്ങിയോ.. അന്നു മുതൽ അവളുടെ കഷ്ടക്കാലം തുടങ്ങിയതാ .. എന്നിട്ടവൻ നിന്ന് ന്യായം പറയുന്നു..”സുജ അനൂപിന്റെ നേരെ നോക്കി ചീറി.
എല്ലാം കൊണ്ടും അവരാകെ മടുത്തു പോയിരിക്കുന്നു.പത്മ പേടിയോടെയാണ് അമ്മയെ നോക്കിയത്.അനൂപിന്റെ കലി കയറി ചുവന്നു പോയ മുഖത്തേക്കവൾ വിറയലോടെ നോക്കി.അവന് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്നൊന്നും പറയാൻ കഴിയില്ല.
എന്തും ചെയ്യും.മുന്നും പിന്നും നോക്കാനില്ലാത്തവനാണ്.അവന്റെയൊരു അടിക്ക് തികച്ചില്ല.. അവശയായ സുജ.
പത്മക്ക് അതോർക്കുമ്പോഴായിരുന്നു ഭയമേറിയതും.
💞💞
ഒന്നുറക്കെ ചിരിക്കാൻ തോന്നിയ ത്വരയെ രാജീവ് വളരെ പ്രയാസത്തോടെയാണ് അടക്കി പിടിച്ചത്.
ഒരൊറ്റ ദിവസം കൊണ്ട് കയ്യിലേക്ക് വന്നു ചേർന്ന ലക്ഷങ്ങൾ അവനെ ഉന്മാദനാക്കിയത് പോലെ..
മഹാദേവൻ ആവിശ്യപെട്ടത് രാജീവിന് ചെയ്തു കൊടുക്കാനൊട്ടും പ്രയാസമുള്ളാതല്ലായിരുന്നു.
ആ സ്കൂളിലെ ഓരോ മുക്കും മൂലയും നന്നായി അറിയാവുന്ന രാജീവ് എപ്പോ എങ്ങനെ എവിടെവെച്ച്.. എന്നതിനെകുറിച്ചെല്ലാം നന്നായി വിശകലനം ചെയ്തിട്ടാണ് അതിനിറങ്ങി തിരിച്ചത്.
സ്കൂളിലൊരിടത്തും cctv യില്ലാ എന്നുള്ളത് അവന്റെ ആത്മവിശ്വാസം കൂട്ടുകയാണ് ചെയ്തതും.
അങ്ങനൊരു നാട്ടിൻ പുറത്ത് cctv ആവിശ്യമില്ലായിരുന്നു അന്ന് വരെയും.ഒരു വെടിക്ക് രണ്ട് പക്ഷികളെന്നത് പോലെ..പ്രിയയെ അവിടെ നിന്നും തിരുത്തിയോടിക്കേണ്ടതിപ്പോൾ തന്റെ ഏറ്റവും വലിയൊരു അത്യാവശ്യമായി മാറിയിരിക്കുന്നു.
നീതുവുമായുള്ള വിവാഹത്തിന്റെ തീയതി പോലും നിശ്ചയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയവളെ കാണുന്നത് തന്നെ തനിക്കൊരു ചതുർഥിയാവുമെന്നവൻ ആലോചിച്ചുറപ്പിച്ചു.
ഇനിയവൾ ഒരിക്കലും മടങ്ങി വരാത്ത രീതിയിൽ ആ സ്കൂളിൽ നിന്നുമെങ്ങനെ അവളെ പുകച്ചു ചാടിക്കുമെന്ന് രാജീവോർത്ത സമയത്ത് തന്നെയായിരുന്നു മഹാ ദേവൻ അവനെ അങ്ങോട്ട് ചെന്ന് കാണുന്നത്.ആ ആവിശ്യം കേട്ടപ്പോൾ.. വല്ലാത്തൊരു ഉൾപ്പുളകം തോന്നി.തത്കാലം പ്രിയയോടുള്ള തന്റെ ദേഷ്യവും വെറുപ്പും രാജീവ് ദേവന് മുന്നിൽ മറച്ചു വെച്ചു കൊണ്ടാണ് സംസാരിച്ചത് മുഴുവനും.
അയാൾക്ക് വേണ്ടി ചെയ്യുന്നൊരു സഹായം പോലായി അവിടത് അവതരിപ്പിച്ചത് കൊണ്ട് കയ്യിലേക്ക് വന്നു ചേർന്നത് അവൻ ചോദിച്ച ലക്ഷങ്ങൾ.അവനൊന്നു ഊറി ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.
ജനകൂട്ടമെല്ലാം പിരിഞ്ഞു പോയിരുന്നു.
അവിടിവിടായി നിരന്നു കിടക്കുന്ന കസേരകളും ആളൊഴിഞ്ഞ വേദിയും.രാജീവിന് വല്ലാത്തൊരു ഉന്മേഷം തോന്നി.അവൻ ഫോണെടുത്തു കൊണ്ട് നീതുവിന്റെ നമ്പർ കോളിലിട്ടു.”ഹായ് രാജീവ്.. പറയൂ..”
ഔപചാരികയൊന്നുമില്ലാത്ത നീതുവിന്റെ സ്വരം
അത് കേട്ടതും രാജീവിനൊരു നിരാശയാണ് തോന്നിയത്എന്തോ.. ഇതായിരുന്നില്ല അവൻ ആ വിളിയിൽ പ്രതീക്ഷിച്ചിരുന്നതും.പരസ്പരമുള്ള വിളികളൊക്കെ വളരെ കുറവാണ്.വളരെ കുറവെന്ന് പറയുമ്പോൾ രാജീവ് അങ്ങോട്ട് വിളിക്കുമ്പോൾ മാത്രം സംഭവിക്കുന്നത്രേം കുറവ്.”നീ വിളിക്കുമെന്ന് ഞാൻ വിചാരിച്ചു” വെന്ന് പലപ്പോഴും രാജീവ് പരിഭവം പറഞ്ഞിട്ടും അതെല്ലാം നീതുവോരു ച്ചിരിയിലൊതുക്കി മറച്ചു പിടിക്കും.സത്യത്തിൽ അവൾക്കീ വിവാഹത്തിനിഷ്ടക്കേട് വല്ലതുമുണ്ടോയെന്ന് പോലും രാജീവിന് തോന്നി പോകാറുണ്ട്.
എന്നാൽ അങ്ങോട്ട് വിളിച്ചാൽ യാതൊരു പരിഭവവുമില്ലാതെ നന്നായി സംസാരിച്ചു കൊണ്ടവൾ ആ സംശയങ്ങളെ അപ്പാടെ അലിയിച്ചു കളയുകയും ചെയ്യും.ഇതല്ല.. ഇങ്ങനൊന്നുമല്ല തനിക്ക് വേണ്ടതെന്നു അപ്പോഴൊക്കെ വീർപ്പു മുട്ടലോടെ രാജീവിന്റെ ഉള്ളം പതിയെ പറയും.നീതുവൊരു പ്രതേക ടൈപ്പ് കഥാപാത്രമാണെന്ന് അവന് മനസിലായതാണ്.അധിക സംസാരങ്ങളോ ബഹളങ്ങളോയില്ല.പക്ഷേ പറയേണ്ടത് അതിനി ആരോടായാലും വെട്ടി തുറന്നു പറയാനൊരു മടിയുമില്ല.”കല്യാണത്തിന് ശേഷം.. അവളെന്നിലേക്ക് വരട്ടെ…അന്നിതൊക്കെ മാറ്റി യെടുക്കാമെന്നായിരുന്നു രാജീവിന്റെ ഒടുവിലെ പ്രതീക്ഷ മുഴുവനും.
“രാജീവ്..പറയൂ..കേൾക്കുന്നില്ലേ…?”അവനെയേറെ അസ്വസ്ഥതപ്പെടുത്തുന്ന രാജീവേന്നുള്ള ആ വിളിയോടെ നീതു വീണ്ടും ചോദിച്ചു.ഉള്ള് മുഴുവനുമൊരു സന്തോഷം നിറഞ്ഞു നിന്നപ്പോൾ വെറുതെയൊന്നു അവളെ വിളിക്കാൻ തോന്നിയിട്ട് നീതുവിനെ വിളിച്ചതാണ് രാജീവും.അത് പക്ഷേ അവന് അവളോട് പറയാൻ തോന്നിയില്ല.അത് വരെയും ഹൃദയത്തിൽ അലയടിച്ച സന്തോഷവും ആഹ്ലാദവും അപ്പോഴവനിൽ ലവലേശം പോലും ബാക്കിയുണ്ടായിരുന്നില്ല..യാതൊരു ആത്മാർത്ഥതയുമില്ലാതെ വീണ്ടും നീതുവിനോടെന്തൊക്കെയോ പറഞ്ഞു കൊണ്ടവൻ ആ ഫോൺ കോൾ നീട്ടി കൊണ്ട് പോയി.പറയുന്നതെന്തെന്ന് പോലും ഓർക്കാതെ അവനെന്തൊക്കെയോ പറഞ്ഞു… വീണ്ടും വീണ്ടും.
❣️❣️
“മാഷേ..”വെപ്രാളം കൊണ്ടുറക്കെ വിളിച്ചു പോയ പ്രിയ തൊട്ടരുകിലിരിക്കുന്നവൻ ഞെട്ടി കൊണ്ട് പിടഞ്ഞെഴുന്നേറ്റത് കണ്ടതും വിളറി പോയിരുന്നു.
രൂക്ഷമായ ആ നോട്ടം.പൊള്ളുന്നത് പോലെ.
രണ്ട് ദിവസങ്ങൾക്കിപ്പുറമാണ് അവന്റെയാ നോട്ടത്തിന്റെ മൂർച്ച വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നതെന്ന് പ്രിയക്ക് തോന്നി.”എന്തേ.. മോളെ..”മാഷ് പിന്നിലേക്ക് നോക്കി ചോദിച്ചു.
ഞാൻ.. ഇവിടെ.. ഇവിടിറങ്ങികോളാം..”
ആദിയെ ഒന്ന് കൂടി നോക്കിയിട്ടാണ് പ്രിയ അത് പറഞ്ഞത്.”ഇവിടയാണോ പ്രിയ ടീച്ചറുടെ വീട്?”
അവളെയൊന്ന് തിരിഞ്ഞ് നോക്കിയിട്ട് സഞ്ജു ചോദിച്ചു.
വീട്ടിനടുത്തുള്ള വഴിയെത്തിയതും പ്രിയ അവിടെ മതിയെന്ന് പറഞ്ഞതാണ്.”ഇവിടെ.. ഇവിടല്ല. ഇച്ചിരി കൂടി പോവാനുണ്ട് “”പിന്നെന്താ ഇവിടെയിറങ്ങുന്നത്. വീട്ടിലോട്ട് വണ്ടി പോകില്ലേ?”
സഞ്ജു സംശയത്തോടെ പ്രിയയെ നോക്കി.പോവും.”
എന്തോ തന്റെ വീട്ടിലേക്കവരെ കൊണ്ട് പോവേണ്ടന്ന് പ്രിയക്ക് തോന്നി.ആരെങ്കിലുക്കൊക്കെ പറഞ്ഞിട്ട് അവരും കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ?
അല്ല..ഇമ്മാതിരി കാര്യങ്ങൾ ഞൊടിയിട കൊണ്ട് വന്നു പറഞ്ഞു കൊടുത് ആ വേദന കണ്ട് ഉൾപുളകം കെള്ളുന്ന നിരവധി ആളുകൾ തന്നെയാണ് അവളുടെ വീടിന് ചുറ്റുമുള്ളതും .
എന്നാൽ ആ കാരണം അവരോടൊട്ടു പറയാനും കഴിയുന്നില്ല.അവൾ വിയർത്തു തുടങ്ങി.”ഹാ.. താൻ കാര്യം പറ ടീച്ചറെ..”സഞ്ജു കാർ സൈടോതുക്കി കൊണ്ട് പ്രിയയെ നോക്കി.ആദി അതിലൊന്നും ഇടപ്പെടാതെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്.
“അല്ല.. അത് പിന്നെ..”പ്രിയക്കപ്പോഴും അവരോടെന്ത് പറയണമെന്നറിയില്ലായിരുന്നു.
“ഇവിടെ വരെയും വന്ന ഞങ്ങൾ നിന്റെ വീട്ടിലേക്കും വരും… നീ വണ്ടിയെടുക്ക് സഞ്ജു..”
ആദിയുടെ വലിഞ്ഞു മുറുകി വരുന്ന മുഖം കണ്ടതും മാഷ് പെട്ടന്ന് സഞ്ജുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.പ്രിയയെ ഒന്ന് കൂടി നോക്കിയിട്ട് സഞ്ജു വീണ്ടും കാർ സ്റ്റാർട്ട് ചെയ്തു.
പ്രിയയുടെ നെഞ്ചിടിപ്പ് വല്ലാതെ മുറുകി തുടങ്ങിയിരുന്നു.വിരലുകൾ തമ്മിൽ പിണച്ചു കൊണ്ടവൻ ടെൻഷനോടെ ഞെളിഞ്ഞു പിരിഞ്ഞ് കൊണ്ടിരുന്നു.മാഷ് തന്നെയാണ് സഞ്ജുവിന് വഴി പറഞ്ഞു കൊടുത്തതെല്ലാം.ഒടുവിൽ.. ചെറിയൊരു വീടിനു മുന്നിലാ കാർ ചെന്ന് നിന്നതും തന്റെ ഹൃദയമിപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴുമെന്ന് പ്രിയ നന്നായി പേടിച്ചു.തന്നേയിറക്കി ഇവർ പെട്ടന്ന് മടങ്ങി പോവണേയെന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥന നടത്തി കൊണ്ടിരിക്കെ തന്നെയാണ് മാഷും സഞ്ജുവും ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങിയത്.
“വല്ലോരും പറഞ്ഞു കൊടുത്ത കഥയാവും ഇവരറിഞ്ഞത്. നമ്മൾക്കതൊന്ന് തിരുത്തിയിട്ട് പോകാം. അല്ലെങ്കിൽ അതിനുള്ളത് കൂടി മോള് കേൾക്കേണ്ടി വരും..”പ്രിയയുടെ വിവർണമായ മുഖം കണ്ടിട്ടായിരുന്നു മാഷങ്ങനെ പറഞ്ഞത്.അവൾക്ക് പിന്നെ അവിടൊന്നും പറയാനില്ലാതായി പോയി.
വിളറിയൊരു ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിക്കാൻ തുടങ്ങിയ ആ നിമിഷം തന്നെയാണ് ആ വീടിനകത്തു നിന്നും വലിയ നിലവിളി ഉയർന്നു കേട്ടത്.
ഒരു നിമിഷതെ പകപ്പിന് ശേഷം പ്രിയ കൂടിയുള്ളവരെ മറന്നിട്ട് അകത്തേക്ക് കുതിച്ചിരുന്നു.അത് വരെയും കാറിനത്തു തന്നെയിരുന്ന ആദി ആ നിലവിളി കേട്ടതോടെ പുറത്ത് നിൽക്കുന്ന സഞ്ജുവിനെയൊന്ന് നോക്കി.മാഷ് ധൃതിയിൽ അകത്തേക്ക് പോവുന്നത് കണ്ടതും ആദി ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി”പോയി നോക്കണോ ടാ..?”
സഞ്ജു ആശങ്കയോടെ ആദിയെ നോക്കി ചോദിച്ചു.”നിക്ക്… നോക്കാം “വീടിന് നേരെ സൂക്ഷിച്ചു നോക്കി നിന്ന് കൊണ്ട് ആദി പറഞ്ഞു.
പെട്ടന്നാണ് അവരെ രണ്ട് പേരെയും ഞെട്ടിച്ചു കൊണ്ട് പ്രിയയൊരു അമർത്തിയ നിലവിളിയോടെ മുറ്റത്തേക്ക് വന്നു വീണത്.
അവൾക്ക് പിറകിൽ ഷർട്ടിന്റെ കൈ വലിച്ചു കയറ്റി കൊണ്ടൊരുത്തനും ഇറങ്ങി വരുന്നു.മുറ്റത്തെക്ക് കയറിയ മാഷ്ഒരുനിമിഷംപകച്ചുപോയി.അതിനിടയിൽ തന്നെ പ്രിയക്ക് പിറകെ വന്നവൻ അവളെ വലിച്ചു പൊക്കി മുഖം നോക്കി രണ്ട് പ്രാവശ്യം അടിച്ചുകഴിഞ്ഞിരുന്നു.കണ്ടവൻമാരുടെ കൂടെ പകലന്തിയോളം അഴിഞ്ഞാടി നടക്കുന്ന നീ എന്നെ ചോദ്യം ചെയ്യാൻ വരുന്നോടി &%കേട്ടാലറക്കുന്ന ആ വാക്കുകൾ.ആദിയും സഞ്ജുവും പരസ്പരം നോക്കി.”വന്നേ…ആദിയെ വിളിച്ചു കൊണ്ട് മുന്നോട്ട് നടക്കാൻ തുനിഞ്ഞ സഞ്ജുവിന്റെ കയ്യിൽ ആദി മുറുകെ പിടിച്ചു നിർത്തി..
“അതവരുടെ ഫാമിലി ഇഷ്യു..”കടുപ്പത്തിൽ അത്ര മാത്രം പറയുമ്പോഴും ആദിയുടെ രൂക്ഷമായ നോട്ടം അനൂപിന് നേരെയാണ്.”എടാ.. അവൻ ടീച്ചറെ…”ആദിയുടെ നോട്ടം കണ്ടതും സഞ്ജുപറയാൻവന്നത്പാതിയിൽനിർത്തി.അപ്പോഴേക്കും അനൂപ് വീണ്ടും പ്രിയയുടെ മുന്നിൽ ചെന്ന് നിന്നു.അകത്തു നിന്നും നിലവിളിച്ചു കൊണ്ടോടി വരുന്ന സ്ത്രീ..അത് പ്രിയയുടെ അമ്മയാവുമെന്ന് ആദി ഊഹിച്ചു.പിറകെ കരഞ്ഞു കൊണ്ട് തന്നെ മറ്റൊരു പെൺകുട്ടിയും.അവന്റെ കണ്ണുകൾ ചുരുങ്ങി ചെറുതായി.
“എന്റെ മക്കളെ മാത്രമാക്കണ്ട.. എന്നേം കൂടിയങ്ങോട്ട് കൊന്ന് തിന്നെടാ ദുഷ്ട നീ. അതോടെ തീർന്നു കിട്ടുമല്ലോ നീ നശിച്ച ജീവിതം. എനിക്ക് മതിയായി ദൈവമേ..”തലയിൽ തല്ലി ആ സ്ത്രീ കരയുന്നത് നോക്കി മുറ്റത്തേക്ക് കാർക്കിച്ചു തുപ്പുന്നവനെ.. മുഷ്ടി ചുരുട്ടി കൊണ്ട് ആദി നോക്കി നിന്നു.”ഒടുവിൽ ഈ പെഴച്ച പെണ്ണുങ്ങളെ നിങ്ങള് ജീവനോടെ കുഴിച്ചു മൂടേണ്ടി വരും തള്ളേ.. അത് പോലെയുള്ളതല്ലേ ഇവര് ചെയ്തു കൂട്ടുന്നത്..”അനൂപിന്റെ ശബ്ദം വല്ലാതെ ഉയർന്നു.”അനൂപേ.. സൂക്ഷിച്ചു സംസാരിക്ക് നീ “പിന്നിൽ നിന്നും പറയുന്ന മാഷിനെ തിരിഞ്ഞു നോക്കുന്ന അനൂപിന് പുച്ഛമാണ്.
“നിങ്ങള് കൊണ്ട് നടന്നു കാര്യം കണ്ട് കഴിഞ്ഞതല്ലേ.. ഇനി മിണ്ടരുത്..”ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് കൊണ്ട് അനൂപ് മാഷിനെയൊന്ന് ചുഴിഞ്ഞു നോക്കി.അനാവശ്യം പറയുന്നോടാ..”മാഷ് ദേഷ്യതോടെ അവന് നേരെ ചെന്നു.”ചുമ്മാ ഷോ കാണിക്കാതെ പോ മാഷേ. കാര്യങ്ങളൊക്കെ എനിക്കും അറിയാം. ഇപ്പൊ കൊച്ചു മോനാ ഇവളുടെ കൂടെ കിടപ്പെന്നും അറിയാം. ഞാൻ തൊടുമ്പോൾ മാത്രമേ ഈ നാശം പിടിച്ചവൾക്ക് പതിവ്രത ചമയേണ്ട കാര്യമുള്ളു.
അല്ലാത്തർക്കെല്ലാം അവള് സന്തോഷത്തോടെ കിടന്നു…”
പറഞ്ഞു തീരും മുന്നേ മുഖമടച്ചു കിട്ടിയ അടിയിൽ അനൂപ് പിന്നിലെക്ക് മലച്ചു വീണു പോയി.
അവനെ തുറിച്ചു നോക്കി നിൽക്കുന്ന ആദി..
അവന്റെ വലിഞ്ഞു മുറുകിയ മുഖം.
പൊടുന്നനെ ഭീകരമായൊരു നിശബ്ദത അവിടെ നിറഞ്ഞു..എടാ… അതിനു മേൽ അനൂപിന്റെ അലർച്ചയാണ് ആദ്യം മുഴങ്ങി കേട്ടത്.അവന്റെ ചുണ്ട് പൊട്ടി ഒലിക്കുന്ന ചോര പുറം കൈ കൊണ്ട് തുടച്ചു കളഞ്ഞിട്ട് ആദിക്ക് നേരെ തുറിച്ചു നോക്കി.
ആദിയെ തിരിച്ചടിക്കാൻ അനൂപ് മുന്നോട്ട് ചലിക്കും മുന്നേ… അത് വരെയും അനുഭവിച്ചു തീർത്ത ആത്മസംഘർഷങ്ങളൊക്കെയും ഒന്നിറക്കി വെക്കാനുള്ള ആദിയുടെ ഇരയായി മാറിയിരുന്നു അവൻ.കണ്ടു നിൽക്കുന്നവർക്ക് പോലും ശ്വാസം വിലങ്ങി.സഞ്ജുവിന് പോലും ആദിക്ക് നേരെ നോക്കാനൊരു ഭയം പോലെ.അത്ര മാത്രം കലിയോടെ അവരാരും അന്നോളം അവനെ കണ്ടിട്ടില്ല.ഓരോ അടി കൊടുക്കുമ്പോഴും കണ്ട് നിൽക്കുന്നവരുടെ കൈകൾ പോലും വേദനിച്ചിട്ടും ആദി അതൊന്നും അറിയുന്നില്ല.കൈകൾ അവനൊന്ന് കുടയുന്നത് കൂടിയില്ല.പല്ല് കടിച്ചു കൊണ്ടവൻ അനൂപിനെ തലങ്ങും വിലങ്ങുംതല്ലിഅവശയാക്കി.രൗദ്രഭാവത്തിൽ അനൂപിന് മേൽ അവന്റെ താണ്ഡവമായിരുന്നു.. അവിടെയപ്പോൾ.
…..തുടരും..
അല്ല പിന്നെ.. കുറെയായി ഓൻ ആളാവാൻ നോക്കുന്നു.കിട്ടേണ്ടത് കിട്ടിയ കുട്ടന് ഉറക്കം വരും ന്ന് പറയും പോലെ ഇനി ലേശം കുറയുമായിരിക്കും ല്ലേ 😀ഇനിയിപ്പോ ഇതിന്റെ പിറകിൽ ന്തൊക്കെ ആണാവോ ഓട്ടോ പിടിച്ചു വരുന്നത്..
ഇന്ന് കയ്യടിച്ചു പ്രോത്സാഹനം കൊടുത്തോരൊക്കെ അന്നും ഇവിടെ തന്നെ കാണുവല്ലോ ല്ലേ 😬സ്നേഹത്തോടെ jiff❣️❣️

by