17/04/2026

പല്ലവി : ഭാഗം 37

രചന – അമ്മു സജീവ്

ശബ്ദം കേട്ട് ഓടിവന്ന അമ്മ കാണുന്നത് നടുവും തല്ലി നിലത്തു വീണുകിടക്കുന്ന അമ്മുവിനെയാണ്….

” നീ എന്താ നടന്നു പഠിക്കുവാണോ അമ്മൂ…
ഇതിപ്പോ എത്രാമത്തെ തവണയാ ഈ വീഴുന്നത്…
അതെങ്ങനാ അടങ്ങി ഒതുങ്ങി നടക്കില്ലല്ലോ…?? “( അമ്മ )

” ഞാൻ വായിനോക്കി നടന്നതൊന്നുമല്ല..
ഇവിടെ വെള്ളം കിടന്നതാ…. “(അമ്മു )

” വായിനോക്കി നടന്നതും പോരാഞ്ഞിട്ട് അവള് നിന്ന് പ്രസംഗിക്കുവാ….
അഹങ്കാരി… ”

അതും പറഞ്ഞു അമ്മ അവളുടെ കയ്യിലൊരു അടി വച്ചു കൊടുത്തു…

” വീണുകിടക്കുന്ന ഒരാളെ ഇങ്ങനെ തല്ലുന്നതിലൂടെ എന്ത് മനസുഖവാ അമ്മയ്ക്ക് കിട്ടുന്നത്.. “( അമ്മു )

( കുഞ്ഞിലേ മുതൽ എനിക്കും മനസിലാകാത്ത ഒരു കാര്യമാ അത്.
കൊച്ചു കുട്ട്യോൾ മറിഞ്ഞു വീണാ വളരുന്നത് എന്ന് പറയുന്ന ആളുകൾ തന്നെ കുട്ടികൾ മറിഞ്ഞു വീണാൽ അവിടിട്ട് അടിക്കുന്നത്.
എനിക്കൊക്കെ എന്തോരം കിട്ടിയേക്കുന്നു…)

” ശ്രീസന്ധ്യ സമയത്ത് നാമം ജപിക്കുന്നതിനു പകരം വായിനോക്കി നടന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും…. ”
അതും പറഞ്ഞു അമ്മ അമ്മുവിന്റെ കയ്യിൽ പിടിച്ചു പൊക്കിയതും അതിലും വേഗത്തിൽ അമ്മു നിലത്തേക്ക് വീണു..

” എന്റമ്മച്ചീ…………………. ”

ആദ്യത്തെ വീഴ്ചയിൽ നടു മാത്രമേ ഇടിച്ചുള്ളാരുന്നു..
ആ കുറവ് നികത്തിക്കൊണ്ട് രണ്ടാമത്തെ വീഴ്ചയിൽ കാലും ഇടിച്ചു…

” മോളെന്താ അവിടെ തന്നെ കിടക്കുന്നത്..
എണീറ്റ് വാ…. ”

അബദ്ധം പറ്റിയെന്നു മനസിലായതും വിഷയം മാറ്റാനായി ജാനിയമ്മ അടുത്ത നമ്പരെടുത്തിട്ടു….

” ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യല്ലേ അമ്മാ…… ”

അതും പറഞ്ഞു അമ്മു പതിയെ അവിടുന്ന് എണീക്കാൻ നോക്കി…

” അമ്മ പിടിക്കാം മോളെ…. “( അമ്മ )

” അയ്യോ വേണ്ട…..
ചെയ്തു തന്ന ഉപകാരം തന്നെ ധാരാളം…….
ഞാൻ തനിയെ എണീറ്റോളാം….”( അമ്മു )

അമ്മു എണീറ്റതും ജാനിയമ്മ അവിടുന്ന് മുങ്ങി..

” കുട്ടിക്കളി മാറാത്ത ഇതിനെയൊക്കെ ആരാണോ പിടിച്ചു കെട്ടിച്ചതെന്റെ ദൈവമേ….. ”

അന്തരീക്ഷം അനുയോജ്യമല്ലാത്തതിനാൽ ചേട്ടനുള്ള പണി കൊടുക്കൽ കുറച്ചു കൂടി നീട്ടി വച്ചെന്ന് പ്രഖ്യാപിച്ചു കൊണ്ടു അമ്മു ഞൊണ്ടി ഞൊണ്ടി റൂമിലേക്ക് പോയി..

രോഹിണി ചേച്ചിക്ക് ഇപ്പൊ ബെഡ് റസ്റ്റ്‌ പറഞ്ഞേക്കുവാ…
അതുകൊണ്ട് പുള്ളിക്കാരി ഇതൊന്നും അറിഞ്ഞില്ല…

പിന്നെ ഈ വീഴ്ചയൊന്നും നമുക്ക് പുത്തരിയല്ലാത്തതുകൊണ്ട് കുറച്ചു നേരം നീണ്ടുനിവർന്നൊന്ന് കിടന്നപ്പോഴേക്കും അമ്മു ഒരുവിധം ഓക്കേ ആയി..

അങ്ങനെ കട്ടിലിൽ കിടന്ന് ഓരോന്നു ആലോചിക്കുവാണ് നമ്മുടെ അമ്മു..

” ഇങ്ങനെ ഒന്നും നടന്നാൽ ശെരിയാവില്ല…
നന്നായി പഠിക്കണം. ഒരു ജോലി ഒക്കെ വാങ്ങണം…..
ഇന്ന് മുതൽ ഞാൻ നല്ല കുട്ടിയാവും..
ഇത് സത്യം.. സത്യം… സത്യം…..

അതും പറഞ്ഞു കട്ടിലിൽ നിന്ന് ഊർന്നു ഇറങ്ങി ബാഗിൽ നിന്ന് ബുക്ക്‌ എടുത്തു പഠിക്കാൻ തുടങ്ങി…

” ഇതൊക്കെ ഏത് പാഠം….
ഇതെന്തോരം വലുതാ……..
ഓ ഇങ്ങനൊന്നും പറയല്ലേ..അമ്മു…
പോസിറ്റീവ് തിങ്സ് ഒൺലി… നിസാരം നിന്നെ കൊണ്ട് പറ്റും…… ”

അങ്ങനെ പഠിച്ചോണ്ടിരുന്നപ്പോഴാണ് നല്ല മീൻ പൊരിക്കുന്നതിന്റെ മണം വന്നത്…

” ഓ ഈ അമ്മ മനുഷ്യന്റെ കോൺസെൻട്രേഷൻ കളയും….
ഇല്ല എന്ത് വന്നാലും ഞാൻ ഇവിടുന്ന് എണീക്കൂല്ല… ഞാൻ നല്ല കുട്ടിയാ….. ”

അങ്ങനെ വീണ്ടും പഠിക്കാൻ തുടങ്ങി….

കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും നമ്മുടെ കൊച്ചിന് വിശപ്പിന്റെ വിളി വന്നു…

വിശന്നാൽ ഞാൻ ഞാനല്ലാതെ ആകുന്നത് കൊണ്ട് നേരെ താഴേക്ക് വച്ചു പിടിച്ചു…

” മാതേ…. ഭോചനം തന്നാലും….. “( അമ്മു )

” ന്ത് തരാൻ? “( അമ്മ )

” ഓ കഴിക്കാൻ വല്ലോം തരാൻ പറഞ്ഞെയാ… കുട്ടിക്ക് മലയാളത്തിൽ വലിയ ക്ണോലെഡ്ജ് ഇല്ലന്ന് തോന്നുന്നു…..”( അമ്മു )

” നീ എന്നെ കൊണ്ട് മലയാളം പറയിപ്പിച്ചേ അടങ്ങൂ…. “(അമ്മ )

” അയ്യോ വേണ്ടാ…. ഞാൻ കഴിച്ചിട്ട് പൊയ്ക്കോളാം….. ”

അതും പറഞ്ഞു ഒരു പ്ലേറ്റ് എടുത്തു ലേശം ചോറും ലേശം മാങ്ങാ അച്ചാറും ലേശം മോരും പിന്നെ വളരെ ചെറിയ അളവിൽ രണ്ട് മീൻ പൊരിച്ചതും എടുത്തു ശാന്തയായി ഇരുന്നു മുണുങ്ങാൻ തുടങ്ങി…

കഴിച്ചു കഴിഞ്ഞു അവിടെയൊക്കെ ഒന്ന് കറങ്ങിയിട്ട് വീണ്ടും പഠിക്കാൻ വന്നു….

ഏകദേശം ഒരു അര മണിക്കൂർ ഒക്കെ കഴിഞ്ഞപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്..

ആരാന്ന് അറിയാനായിട്ട് എടുത്തു നോക്കിയതും ജിത്തുവേട്ടൻ കാളിങ്…..

അവൾ ആ ഫോണിലേക്കും ബുക്കിലേക്കും മാറി മാറി നോക്കി…

അല്ലേൽ ഇനീപ്പോ നാളെ നന്നാവാം ല്ലേയ്…..

അതും പറഞ്ഞു അവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു..

” ഹലോ…….. ”

” അമ്മൂട്ടാ…….. എന്റെ പെണ്ണ് എന്തെടുക്കാ അവിടെ???? “(ജിത്തു )

” അത് പിന്നെ… ഞാൻ പഠിച്ചോണ്ടിരിക്കുവായിരുന്നു ”

കയ്യിലെ ബുക്ക്‌ ഒക്കെ പൊക്കിപ്പിടിച്ചോണ്ട് വല്യ കാര്യത്തിൽ പറയുവാണ് അമ്മു…

അവൾ പറഞ്ഞു കഴിഞ്ഞതും അപ്പുറത്തൂന്ന് ഒരു പൊട്ടിച്ചിരി കേട്ടു…

” പഠിക്കുവാന്ന് പറയുന്നത് ഇത്ര മോശം കാര്യം ആണോ… ഇതിൽ ഇത്ര ചിരിക്കാൻ ഇപ്പൊ എന്താ?? “( അമ്മു )

” പഠിക്കുന്നു എന്ന് പറഞ്ഞാൽ ചിരിക്കാൻ ഒന്നുല്ല… പക്ഷെ നീ പഠിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ അറിയാണ്ട് ചിരിച്ചു പോയതാ…. “( ജിത്തു )

” എന്നെ കളിയാക്കാനാണോ മനുഷ്യാ നിങ്ങളിപ്പോ വിളിച്ചേ…. “( അമ്മു )

” അപ്പോഴേക്കും പിണങ്ങിയോ എന്റെ അമ്മൂട്ടൻ…. ”

ജിത്തു അത് പറഞ്ഞപ്പോഴേക്കും അമ്മുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ജിത്തുവിന് വേണ്ടി…. അവന്റെ പ്രണയത്തിനു വേണ്ടി…..

” ആഹ് പിന്നേയ്… ഞാൻ ഇപ്പൊ വിളിച്ചതേ…
നാളെ രാവിലെ അമ്പലത്തിൽ വരണേ എന്ന് പറയാനാ….. വരില്ലേ……. “( ജിത്തു )

” വരണോ…..??:( അമ്മു )

” വാ ന്നേയ്………

” നാളെ അനിസാറിന്റെ വീടിന്റെ പാലുകാച്ച് ആണ്..
ഞങ്ങളെ വിളിച്ചു.. അവളുമാരും ഉണ്ട്.. അപ്പൊ എനിക്കതിനു പോകണ്ടേ?? “(അമ്മു )

” രാവിലെ അമ്പലത്തിൽ പോയിട്ട് വന്നിട്ട് പോയാൽ വീട് ആരേലും എടുത്തോണ്ട് പോകുവോ??? “( ജിത്തു )

” ഹാ…എനിക്കൊന്ന് ആലോചിക്കണം….. “( അമ്മു )

” അയ്യടി……. ന്തോ ജാടയാ പെണ്ണെ ഇത്..
നിനക്ക് വയ്യേൽ ഞാൻ വേറെ ആരേലും വിളിച്ചോണ്ട് പൊയ്ക്കോളാം….. “( ജിത്തു )

” എന്നാ നിങ്ങളെ ഞാൻ കഷായം തന്ന് കൊല്ലും.. പറഞ്ഞേക്കാം…… “( അമ്മു )

” അയ്യോ….. അങ്ങനെ പറയല്ല്… ഭാവിയിൽ എന്റെ പിള്ളേർക്ക് അച്ഛനില്ലാണ്ട് ആയിപ്പോയില്ലേ….. “( ജിത്തു )

” അയ്യടാ… ഒരു അച്ഛൻ വന്നേക്കുന്നു…പോയെ.. പോയെ….. “( അമ്മു )

” വയ്ക്കല്ലേ…. വയ്ക്കല്ലേ……പിന്നേ……. ”

” ആഹ് പിന്നെ?? “( അമ്മു )

” പിന്നേയ്…………. “( ജിത്തു )

” പറയ് മനുഷ്യാ.. അങ്ങോട്ട്……. “( അമ്മു)

” ഓ ഇങ്ങനൊരു അൺറൊമാന്റിക് മൂരാച്ചിയെ ആണല്ലോ ഈശ്വരാ ഞാൻ പ്രേമിച്ചേ……. ഒന്നുല്ല വച്ചോ….. “( ജിത്തു )

” നാളെ പോകാൻ നമ്മൾ മാത്രമേയുള്ളു?? “( അമ്മു )

” നാട്ടുകാരെ കൂടി വിളിച്ചാലോ?? “( ജിത്തു )

” അതിനു നാളെ നിങ്ങടെ കല്യാണം വല്ലോം ആണോ???? “( അമ്മു )

” ഇതിനെ ഇന്ന് ഞാൻ…..

നീ ഫോൺ വച്ചേ… ഞാൻ പോകുവാ…. “( ജിത്തു )

” ജിത്തേട്ടാ……”

” മ്മ് പറ….. ”

“ലവ് യൂ……. ”

” ലവ് യൂ.. ടാ……… ”

കാൾ കട്ട്‌ ആയതും ഫോൺ കട്ടിലിലേക്ക് ഇട്ടിട്ട് അവൾ ബെഡിലേക്ക് മറിഞ്ഞു..

ജിത്തുവിന്റെ ഓർമയിൽ അവൾ എപ്പോഴോ നിദ്രയെ പുൽകി.

അവനും നോക്കിക്കാണുകയായിരുന്നു അവനിലെ മാറ്റത്തെ…..

കർക്കശക്കാരനായ പോലീസുകാരനിൽ നിന്ന് ഇന്ന് താനും ഒരു കാമുകൻ ആയിരിക്കുന്നു….

അമ്മുവിന് മാത്രം അവകാശപ്പെട്ട അവന്റെ പ്രണയം……..

💞
പിറ്റേന്ന് ജിത്തുവിനെ കാണാൻ പോകുന്നത് കൊണ്ട് തന്നെ അമ്മു പതിവിലും നേരത്തെ എണീറ്റു…
കുളിച്ചു ഫ്രഷായി വന്നു അലമാര തുറന്നിട്ട്‌ അതിൽ നിന്ന് ഏത് ഉടുപ്പ് ഇടണം എന്ന് ആലോചിച്ചു നിക്കുവാണ് കക്ഷി…

( മട്ടും ഭാവവും ഒക്കെ കണ്ടാൽ തോന്നും ഇതാദ്യായിട്ടാ ജിത്തുവിനെ കാണുന്നതെന്ന്……)

അവസാനം റോയൽ ബ്ലൂവിൽ ഗോൾഡ് കര വരുന്ന ഒരു ധാവണി എടുത്തുടുത്തു…

മുടി ഇരുവശത്തൂന്നും കുറേശെ എടുത്തു കുളിപ്പിന്നൽ പിന്നി ഇട്ടു..

കയ്യിൽ അന്ന് ജിത്തു വാങ്ങിക്കൊടുത്ത നീല കളർ കുപ്പിവളയും അണിഞ്ഞു.

കുറച്ചു പൗഡറും ഇട്ടു കണ്ണ് വാലിട്ട് നീട്ടിയെഴുതി ഒരു കുഞ്ഞി പൊട്ടും തൊട്ടപ്പോഴേക്കും അമ്മുവിന്റെ ഒരുക്കം കഴിഞ്ഞു…

അമ്മയോട് പറഞ്ഞു അമ്പലത്തിലേക്ക് ഇറങ്ങി….
അമ്പലത്തിൽ ചെന്നപ്പോൾ തന്നെ കണ്ടു തന്നെയും കാത്തു നിൽക്കുന്ന ബുള്ളറ്റിൽ ചാരി നിൽക്കുന്ന ജിത്തൂവേട്ടനെ…

വൈറ്റ് കളർ ഷർട്ടും മുണ്ടും ആണ് വേഷം..

ഷർട്ടിന്റെ ആദ്യത്തെ രണ്ടു ബട്ടൻ അഴിച്ചിട്ടതുകൊണ്ട് തന്നെ അവന്റെ കഴുത്തിലെ സ്വർണമാല പുറത്തേക്ക് വീണുകിടക്കുന്നുണ്ടായിരുന്നു..

കയ്യിലെ സ്വർണത്തിന്റെ ഇടിവള മുകളിലേക്ക് കയറ്റി വച്ചിട്ടുണ്ട്..

അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കിനിൽക്കുന്ന അമ്മുവിനെ കണ്ടതും ചുണ്ടിലൊരു പുഞ്ചിരിയുമായി അവൻ അവളുടെ അടുത്തേക്ക് വന്നു…

അടുത്ത് വന്നു അവൻ വിരൽ ഞൊടിച്ചപ്പോഴാണ് അത്രയും നേരം അവനെ വായിനോക്കി നിൽക്കുവായിരുന്നു എന്ന ബോധം അവൾക്ക് വന്നത്…

” ജിത്തേട്ടൻ വന്നിട്ട് ഒരുപാട് നേരായോ?? ”

ചമ്മൽ മറയ്ക്കാനെന്നോണം അവൾ ചാടിക്കേറി ചോദിച്ചു…

” ഇല്ലടാ ഒരു അഞ്ചു മിനിറ്റ്…. വാ… ”

അതും പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു അവളെയും കൊണ്ട് ക്ഷേത്രത്തിലേക്ക് കയറി….

നല്ല തണുത്ത കാറ്റ് വീശുന്ന അന്തരീക്ഷവും കീർത്തനങ്ങളും എല്ലാവരുടെയും മനസ്സ് ഒരുപോലെ നിറയ്ക്കുന്നതെയിരുന്നു…
മെല്ലെ അമ്പലത്തിൽ പടിക്കെട്ടുകൾ ചവിട്ടി അവർ ഉള്ളിലേക്ക് കയറി…

സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന ദേവിയോട് ഒരിക്കലും തങ്ങളെ പിരിക്കല്ലേ എന്ന് രണ്ടുപേരും മനമുരുകി പ്രാർത്ഥിച്ചു….

തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി അവൾ അവന്റെ തിരുനെറ്റിയിൽ ചാർത്തികൊടുത്തു…

അമ്പലത്തിൽ നിന്ന് കേൾക്കുന്ന ദേവീ കീർത്തനങ്ങളിൽ ലയിച്ചു അവർ രണ്ടു കുറച്ചു നേരം അവിടെ നിന്നു.

മെല്ലെ പരസ്പരം കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവർ അവിടെ നിന്നിറങ്ങി…

ചാവി എടുത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിയിട്ട് അമ്മുവിനെ നോക്കിയതും അവൾ അവനെ തന്നെ നോക്കി നിൽക്കുവാണ്…

” എന്റമ്മൂട്ടാ… കെട്ടാൻ പോകുന്ന ചെക്കന്റെ ബൈക്കിന്റെ പുറകിൽ കയറി എന്ന് കരുതി നിന്നെ ആരും ഒന്നും പറയില്ലാട്ടോ…. ”

അതും പറഞ്ഞു അവൻ അവളുടെ തലയ്ക്കൊരു തട്ട് കൊടുത്തു…

അത് കേട്ടതും അവൾ അവന്റെ പുറകിൽ കയറി ഇരുന്നിട്ട് ഒരു കൈ കൊണ്ട് അവന്റെ വയറ്റിൽ ചുറ്റിപ്പിടിച്ചു..
മിററിലൂടെ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ വണ്ടി എടുത്തു….

ആ യാത്ര അവർ രണ്ടുപേരും ഒരു പോലെ ആസ്വദിക്കുന്നുണ്ടായിരുന്നു…..

അധികം വൈകാതെ തന്നെ അവർ വീട്ടിലെത്തി.. അവളെ വീട്ടിലിറക്കിയ ശേഷം അവൻ അവന്റെ വീട്ടിലേക്ക് പോയി….

വീട്ടിലെത്തിയതും അവളെ തന്നെ നോക്കി നിൽക്കുന്ന രണ്ടു ജോഡി കണ്ണുകളെയാണ് കണ്ടത്…

തുടരും…………