17/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 81

രചന : ജിഫ്ന നിസാർ

ഉച്ചയ്ക്കുശേഷം പിള്ളേര് പട കാണാതെ പരമാവധി ഒഴിഞ്ഞാണ് ആദി നടന്നിരുന്നത്.പ്രിയയെ വിളിച്ചു കൊടുക്കണമെന്ന് ആവശ്യവുമായി അവർ വരുമെന്ന് അവനുറപ്പായിരുന്നു.പക്ഷേ അവൻ ഒന്ന് തണ്ട് തവണ വിളിച്ചിട്ടും മാഷിന്റെ ഫോണിലേക്ക് കോൾ പോവുന്നുണ്ടായിരുന്നില്ല..ഉച്ചക്ക് ശേഷം അവിടെ കാര്യമായിട്ട് ചെയ്യാൻ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ മണിയേട്ടനെ കാര്യങ്ങളെല്ലാം ഏൽപ്പിച്ച് അവൻ വീട്ടിലേക്കിറങ്ങി.സ്കൂളിൽനിന്ന് തിരികെ വീട്ടിലുള്ള യാത്രയിലുടനീളം ആദിയുടെ മനസ്സിൽ അമൃതയും അവളുടെ വാക്കിൽ നിന്നറിഞ്ഞ പ്രിയയുമായിരുന്നു.

പ്രിയ ടീച്ചറെന്ന് ആ കുട്ടി പറയുന്നതുപോലും എത്ര സ്നേഹമായിട്ടായിരുന്നു.!അത്രമാത്രം കരുതലും സ്നേഹവും പരിഗണനയുമായിരിക്കും അവൾ ആ കുട്ടികൾക്ക് വെച്ച് നീട്ടിയത്..അതിന്റെ പരിണിതഫലമാണ് അവൾക്കവർ സ്നേഹമായി തിരികെ നൽകുന്നതും.അവൻ പോലുമറിയാതെ ആ ഓർമ്മയിൽ അവന്റെ ചുണ്ടിലൊരിളം ചിരിയുണ്ടായിരുന്നു.” എനിക്ക് നിങ്ങളൊരുക്കിയ സംരക്ഷണം മാത്രമാണ് ഈ താലിയെങ്കിൽ ദയവുചെയ്ത് അതെന്നോട് നിങ്ങൾ തുറന്നു പറയണം.. അല്ലെങ്കിൽ ഞാൻ അറിയാതെ തന്നെ നിങ്ങളെ…. ”

നേർത്തൊരു കുളിർ കാറ്റ് തലോടുന്നത് പോലെയൊരു അനുഭൂതിയാണ് ആദിക്കാ വാക്കുകൾ നൽകിയത്.അവൾ തന്നെ സ്നേഹിക്കുമെന്ന് അവൾ തന്നെ ഭയപ്പെടുന്നു..അതിനർത്ഥം കൃഷ്ണപ്രിയക്ക് സ്നേഹിക്കാൻ വേണ്ടുന്ന യോഗ്യതകളെല്ലാം ആദിത് മഹാദേവ്നുണ്ടെന്നു തന്നെയല്ലേ?നെഞ്ചിലൊരു തണുപ്പ് പതിഞ്ഞതുപോലെ…തനിക്കോ?
അവനാ ചോദ്യമൊന്നു സ്വയം ചോദിച്ചു നോക്കി.ആദിത് മഹാദേവ്ന് സ്നേഹിക്കാനും കൂടെ കൂട്ടാനും പരിഗണനകൾ നൽകാനും മാത്രം യോഗ്യതകൾ കൃഷ്ണപ്രിയയിലുണ്ടോ?ചോദ്യങ്ങളങ്ങനെ ഹൃദയത്തിൽ തിക്കും മുട്ടുമ്പോഴും ഉണ്ടെന്നോ ഇല്ലെന്നോ തീർച്ചപ്പെടുത്താൻ കഴിയാത്തത് ഉത്തരമായിരുന്നു… അത് അവനെയും വീർപ്പുമുട്ടിച്ചു.

തനിക്കിപ്പോൾ അവളോട് ഇഷ്ടമൊന്നുമില്ല..പക്ഷേ അതിനേക്കാൾ അവന് ആശ്വാസം തോന്നിയത് അവളോട് തനിക്കിപ്പോൾ പഴയ ദേഷ്യവും വെറുപ്പും തോന്നുന്നില്ല എന്നത്തന്നെയായിരുന്നു.അറിയുതോറും ഇനിയും അറിയാൻ ഏറെയുള്ള ഒരു തപസ്യയായിരുന്നു ആദിക്ക് കൃഷ്ണപ്രിയ അപ്പോഴെല്ലാം അവനവളോട് തോന്നുന്ന നിലപാടുകളിലും മാറ്റം വരുന്നുണ്ട്.അറിഞ്ഞുകൊണ്ട് അവൾക്കാരെയും ചതിക്കാനോ കെണിയിൽപെടുത്താനോ കഴിയില്ലെന്ന് ഇതിനോടകം തന്നെമനസ്സിലാക്കിയെടുത്തതാണ്..എന്തുകൊണ്ടോ…അന്ന് വീടെത്തുവോളം അവന്റെ ഓർമ്മകളിൽ കൃഷ്ണപ്രിയ മാത്രമായിരുന്നുണ്ടായിരുന്നത്..

💞💞

ഡീ…. “വാതിൽ തുറന്നതും ഒരു കാറ്റുപോലെ ഇന്ദു ഓടി വന്നിട്ട് പ്രിയയെ ചുറ്റി പിടിച്ചു.പെട്ടെന്ന് തന്നെ ചുവരിലേക്ക് ചാരി പ്രിയ ബാലൻസ് ചെയ്ത് നിന്നത് കൊണ്ട് തന്നെ രണ്ടു പേരും ഒരുമിച്ച് കുത്തിമറിഞ്ഞു വീണില്ല..അവൾക്ക് പിന്നിൽ ചിരിയോടെ ആ പ്രവർത്തികൾനോക്കിനിൽക്കുന്നൊരാൾ..”വൈഷ്ണവ് “പ്രിയയുടെ നോട്ടം കണ്ടിട്ട് ഇന്ദുവിന് പിന്നിൽ നിൽക്കുന്ന ആ ചെറുപ്പക്കാരൻ ചിരിയോടെ പറഞ്ഞതും പ്രിയയുടെ മുഖം വിടർന്നു.

കല്യാണം വിളിക്കാൻ എന്തായാലും നിന്റെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഇന്ദു അവൾക്ക് ഉറപ്പു കൊടുത്തിരുന്നുവെങ്കിലും എന്നു വരുമെന്നും എപ്പോൾ വരുമെന്നും…ഒന്നുംപറഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ പെട്ടെന്ന് അവരെ കൺമുന്നിൽ കണ്ടതും പ്രിയ പകച്ചു പോയി..” ഇന്ദു..മതി.ഒന്ന് വിടെടി ഞാൻ നിന്റെചെക്കനെഅകത്തോട്ട്വിളിക്കട്ടെ..മോശമല്ലേ..”തന്നെ ഇറകെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഇന്ദുവിന്റെ കാതിൽ പ്രിയ വൈഷ്ണവ് കേൾക്കാതെ പതിയെ പറഞ്ഞു.

“ആഹാ..ആദ്യംനീഎന്നെവിളി..അകത്തേക്ക്.ഞാനല്ലേ നിന്റെ കൂട്ടുകാരി.. പിന്നെയല്ലേ കൂട്ടുകാരിയുടെ ചെക്കന്..”ഇന്ദു അവളിൽ നിന്ന് അകന്നു മാറി കൊണ്ട് കണ്ണുരുട്ടി.” നിനക്കൊരു മാറ്റവുമില്ല ”
അവളുടെ മുഖം കണ്ടിട്ട് പ്രിയ ചിരിയോടെ പറഞ്ഞു.” അല്ലെങ്കിലും ഈ മൂന്നാലു ദിവസങ്ങൾ കൊണ്ടൊരാൾക്ക് എന്തുമാറ്റം വരാനാണ്..പക്ഷേ നിനക്കൊരു മാറ്റം വന്നിട്ടുണ്ട്.. “പ്രിയയെ അടിമുടി നോക്കിക്കൊണ്ട് വല്ലാത്തൊരു ചിരിയോടെ ഇന്ദു പറഞ്ഞതും പ്രിയ അവളെ തുറിച്ചു നോക്കി.

വൈഷ്ണവ് കേൾക്കുകയാണ്‌ അവളാ പറയുന്നത്. പ്രിയക്ക് അതായിരുന്നു ചമ്മൽ തോന്നിയത്.
അവളുടെയാ വിളറിയ ചിരിയും ഭാവവും കണ്ടിട്ട് ഇന്ദു ഉറക്കെ പൊട്ടിച്ചിരിച്ചു പോയി..”നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ട്ടോ..?”മെല്ലെ അവളുടെ കയ്യിലൊരു നുള്ള് കൊടുത്തു കൊണ്ട് പ്രിയ പതിയെ പറഞ്ഞു.
” അകത്തോട്ട് വാ വിവി . “അവരെ രണ്ടുപേരെയും നോക്കി ചിരിയോടെ നിൽക്കുന്ന വൈഷ്ണവിനെ പ്രിയ അകത്തേക്ക് വിളിച്ചു.അവളുടെ കൈയിൽ തൂങ്ങി ക്കൊണ്ടുതന്നെ ഇന്ദു അകത്തേക്ക് കയറി.അവർക്ക് പുറകെ വൈഷ്ണവും..

” ഇവിടെ താൻ മാത്രമുള്ളോ പ്രിയ..വേറാരുമില്ലേ..? “അകത്തേക്ക് കയറി ആ വീടിന്റെ പ്രൗഢിയിലേക്ക് കണ്ണുകളെ പായിച്ചുകൊണ്ട് വൈഷ്ണവ് പ്രിയയോട് ചോദിച്ചു..” വീടിന്റെ വലുപ്പം കണ്ടിട്ട് ഇതിനകത്ത് ഒരുപാട് ആളുണ്ടെന്ന് വിചാരിക്കല്ലേ വിവി..ഇവിടെ ഞാനും മുത്തച്ഛനും.. പിന്നെ… “ആവേശത്തിൽ പറഞ്ഞുവന്ന പ്രിയ പെട്ടെന്ന്സഡൻബ്രേക്കിട്ടതുപോലെ നിർത്തിയത് കണ്ട് ഇന്ദു അവളെ നോക്കി തലയാട്ടി ചിരിച്ചു.”പിന്നെ… ബാക്കി കൂടെ പറയെടി.നിന്റെ പ്രിയതമനെ നീയെന്താ വിളിക്കുന്നതെന്ന് ഞങ്ങളും കേൾക്കട്ടെ…”വൈഷ്ണവിന്റെ അരികിലേക്ക് നിന്നിട്ട് ഇന്ദു ചിരിയോടെ പറഞ്ഞതും പ്രിയക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു.

“ഇരിക്ക് വിവിഞാൻവെള്ളമെടുക്കാം..”അവിടെനിന്ന് എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെട്ടു പോകണമെന്ന ഉദ്ദേശത്താൽ പ്രിയ ധൃതിയിൽ അതു പറഞ്ഞുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ഇന്ദുവിന്റെ കൈകൾ കൂടി പിടിച്ചു വലിച്ചിരുന്നു” നിനക്കെന്താണ് പെണ്ണേ…? “അടുക്കളയിൽ എത്തിയതും ഇന്ദുവിനെ തുറിച്ചു നോക്കിക്കൊണ്ട് പ്രിയ ചോദിച്ചു.” എനിക്കെന്താണ്..എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.പക്ഷേ നിനക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്..? നാലഞ്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ കല്യാണത്തിന്..എനിക്കെന്തെങ്കിലും അഡ്വൈസ് തരാനുണ്ടോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്.. ഏഹ്.. ”

പ്രിയയുടെ രണ്ട് കവിളിലും നുള്ളി വലിച്ചു കൊണ്ട് ഇന്ദുവത് ചോദിക്കുമ്പോൾ പ്രിയക്ക് ചിരി വന്നിരുന്നു..” പിന്നെയില്ലാതെ..എനിക്ക് നിറയെ പറഞ്ഞു തരാനുണ്ട്..നിന്നോട്. പൊന്ന്മോൾ ആദ്യം ഇവിടെയിരിക്ക് ട്ടാ.ഞാൻ കുറച്ചു വെള്ളം കലക്കട്ടെ… “ഇന്ദുവിനെ പിടിച്ചു മാറ്റി അടുക്കള സ്ലാബിലേക്ക് ചാരി നിർത്തിക്കൊണ്ട് പാത്രവും ഫ്രിഡ്ജിൽ നിന്ന് നാരങ്ങയും റാക്കിൽ നിന്ന് പഞ്ചസാരയുമെല്ലാം സ്ലാബിലേക്ക് എടുത്തുവച്ചു കൊണ്ട് പ്രിയ പറഞ്ഞു.” എങ്ങനെയുണ്ട് നമ്മുടെ ആദി സർ.. വിചാരിച്ചത് പോലെ തന്നെ മൊടയാണോ..? “പ്രിയയൊരു പാത്രത്തിലേക്ക് വെള്ളമെടുത്തു കൊണ്ടുവന്നു.

അപ്പോഴേക്കും നാരങ്ങാ കയ്യിലിട്ട് തിരുമ്പി കത്തിയെടുത്ത് മുറിച്ചു കൊണ്ട് വളരെ കാര്യമായി തന്നെ ഇന്ദു.ചോദിച്ചു.” നമ്മൾ അങ്ങോട്ട് കേറി ചൊറിഞ്ഞില്ലെങ്കിൽ വേറെ കുഴപ്പമൊന്നുമില്ല.. ”
അവളെ നോക്കിക്കൊണ്ട് പ്രിയ പറയുമ്പോൾ ഇന്ദുവിന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.
” സത്യമാണ് ഇന്ദു…എന്തോ നമ്മള് വിചാരിക്കുന്ന പോലെ ഒന്നുമല്ല. അവനവന്റേതായിട്ടുള്ള ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷേ നമ്മളെപ്പോലെ അത് ആരോടും പറഞ്ഞു നടക്കുന്നില്ല എല്ലാം മനസ്സിലിട്ട് ഒറ്റയ്ക്ക് സഹിച്ചു നടക്കുകയാണ്.. ”

വെള്ളത്തിലേക്ക് പഞ്ചസാരയിട്ട് ഇളക്കുന്നതിനിടെ വളരെ കാര്യമായിട്ടാണ് പ്രിയ പറയുന്നതെങ്കിലും ഇന്ദു അവളെ കളിയാക്കി ചിരിക്കുകയായിരുന്നു..” നിനക്കെന്താണ് ഒരു അവിഞ്ഞ ചിരി? “എന്തോ പറഞ്ഞു കഴിഞ്ഞിട്ട് ഇന്ദുവിനെ നോക്കിയ പ്രിയ അവളുടെ ചിരിച്ച മുഖം കണ്ടതും കണ്ണു ചുരുക്കി ക്കൊണ്ട് ചോദിച്ചു..”ഒന്നുമില്ലേയ്….”
ഇന്തു അവളുടെ കൈ പിടിച്ചെടുത്തു തിരുമ്മി പദം വരുത്തിയ നാരങ്ങ പ്രിയയുടെ കയ്യിലേക്ക് വെച്ച് കൊടുത്തുകൊണ്ട് തിരികെ നടന്നു അടുക്കള വാതിൽ തുറന്നു..

” എന്നിട്ട് ഇനി എപ്പോഴാ നിന്റെ ആദി സാറ് വരുന്നത്…അതിനെക്കുറിച്ച് പറ… “അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നതിനിടെ ഇന്ദു തലചെരിച്ച് പ്രിയയെ നോക്കി ചോദിച്ചു.” അതെനിക്കറിയില്ല.മിക്കവാറും സ്കൂള് വിട്ടിട്ടാണ് വരാറ്.. “പ്രിയ അവളെ നോക്കിക്കൊണ്ട് ചിരിയോടെ തന്നെയാണ് പറയുന്നത്.അവൾ വെള്ളമൊക്കെ റെഡിയാക്കി രണ്ട് ഗ്ലാസിലേക്ക് പകർത്തുമ്പോഴേക്കും ഇന്ദു പുറത്തേക്കൊന്ന് ഇറങ്ങി പരിസരവുമൊക്കെ നോക്കി കണ്ടതിനു ശേഷം വീണ്ടും പ്രിയക്കരിയിലേക് കയറി വന്നു..

” ഇത്രയും വലിയൊരു വീട്ടിൽ നിനക്ക് ഇവിടെ ഒറ്റക്കിരിക്കാൻ പേടിയില്ലേ പെണ്ണേ…? “ഇന്ദു തിരികെ കയറി വാതിൽ അടച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു..” പിന്നെ..എനിക്ക് ഇതിലും വലിയ അവസ്ഥകളിലും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നിട്ടുണ്ട്.അന്നൊന്നും പേടിച്ചിട്ടില്ല. പിന്നെയാണോ ഈ പട്ടാപ്പകൽ അടച്ചുറപ്പുള്ള ഒരു വീട്ടിനകത്തു ഒറ്റക്കിരിക്കുക എന്നുള്ളത്.. “പ്രിയ ചിരിയോടെ അവൾക്ക് വെള്ളമെടുത്തു നീട്ടി..” ഓ ഞാനത് മറന്നു..നീ അല്ലെങ്കിലും ഝാൻസിറാണിയുടെ അനിയത്തി ആയിട്ട് വരുമല്ലോ ധൈര്യത്തിന്റെ കാര്യത്തിൽ… ”

ഇന്ദു പറഞ്ഞത് കേട്ട് പ്രിയ ചിരിയോടെ തന്നെയാണ് തലയാട്ടിയത്.രണ്ടുപേരും കൂടിയാണ് വൈഷ്ണവിനുള്ള വെള്ളവുമായിട്ട് ഹാളിലേക്ക് ചെന്നത്. അവനെപ്പോഴും ആ വീടിന്റെ ഭംഗിയെയും ഹാളിലെ ഫർണിച്ചറുകളുടെ പഴമയുടെ ഡിസൈനിലെ ഭംഗിയും എല്ലാം നോക്കി നിൽക്കുകയാണ്..” എന്തൊരു ഭംഗിയാണ് ഡോ പ്രിയ ഈ വീടും ഇതിന്റെ ചുറ്റിപ്പാടും. നമ്മുടെ മോഹിപ്പിക്കുന്ന ഒരു അറ്റ്മോസ്ഫിയറാണ് ഇതിന് അകത്തുള്ളതും പുറത്തുള്ളതും.. രണ്ടും ഏതൊരാളെയുംറൊമാന്റിക്ആക്കികളയും..ഇതുപോലുള്ള ഒരു വീട്ടിൽ ജീവിക്കുകയെന്നത് തന്നെ ഇന്നത്തെ കാലത്ത് അങ്ങനെ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ..ഏതായാലും തനിക്ക് ഭാഗ്യമുണ്ട്.. ആ ഭാഗ്യം തന്റെ കൂടെ തന്നെ ദൈവം നിലനിർത്തി തരട്ടെ.. ”

വൈഷ്ണവ് വളരെ സന്തോഷത്തോടെ പറഞ്ഞു നിർത്തിയത് കേട്ട് പ്രിയ ഇന്ദുവിനെയാണ് നോക്കിയത്.അവളുടെ സ്വഭാവത്തിന് ചേർന്ന പയ്യൻ തന്നെയാണ് വൈഷ്ണവെന്ന് ആ ഒരൊറ്റ സംസാരത്തിൽ കൂടി തന്നെ പ്രിയക്ക് മനസ്സിലായിരുന്നു..അതവളെ ഒരുപാട് ആഹ്ലാദിപ്പിക്കുകയും ചെയ്തു.കാരണം ഇന്ദുലേഖ പ്രിയയ്ക്ക് വെറുമൊരു കൂട്ടുകാരി മാത്രമായിരുന്നില്ല.അവളുടെ ആത്മമിത്രം എന്നതിനപ്പുറം മറ്റാരൊക്കെയോയായി മാറാവുന്ന സൗഹൃദത്തിനും അപ്പുറം ഒരുപാട് ആഴമുള്ളൊരു ബന്ധം.

അതിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കാനാണ് പ്രിയയും ഇന്ദുവും ഒരുപോലെ ഇഷ്ടപ്പെടുന്നത്..
പരസ്പരം കണ്ട സന്തോഷത്തോടെയുള്ള അവരുടെ സംസാരത്തിൽ വൈഷ്ണവും പെട്ടെന്ന് തന്നെ കൂടി ചേർന്നിരുന്നു..യാതൊരു അപരിചിതവുമില്ലാതെ പ്രിയയോട് വൈഷ്ണവ് സംസാരിക്കുന്നുണ്ടായിരുന്നു.
നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ഓരോ ശ്വാസത്തിലും ഇന്ദുലേഖ പറയാറുണ്ടായിരുന്നു കൂട്ടുകാരിയായിരുന്നു പ്രിയ..അതുകൊണ്ടുതന്നെ വൈഷ്ണവിന് അവളെ നന്നായിട്ടറിയാം..

അവർ സംസാരിച്ചിരിക്കുന്നതിനിടെ തന്നെയാണ് പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.
ആദിയായിരിക്കുമോ പ്രിയേവന്നത്..?”വൈഷ്ണവാണ് ആ സംശയം ചോദിച്ചത്.അപ്പോഴും പ്രിയക്ക് തീർച്ചയില്ലായിരുന്നു.അത്രയും നേരത്തെ അവൻ സ്കൂളിൽ നിന്ന് വരാനുള്ള യാതൊരു സാധ്യതയും അവൾ നോക്കിയിട്ട് കണ്ടിരുന്നില്ല.പക്ഷേ അവൾ പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പേതന്നെ ഒരു ചിരിയോടെ അകത്തേക്ക് ഓടിക്കയറി വന്നിരുന്ന ആദി..ഹാളിലുള്ളവരെ കണ്ട് ഒരു നിമിഷം നിന്ന് പോയി.ഇന്ദുവിനെ അവനെ പെട്ടെന്ന് തന്നെ മനസ്സിലായി. അവൾടൊപ്പം ചേർന്നിരിക്കുന്ന വൈഷ്ണവിന് നേരെ അവന്റെ നോട്ടം നീണ്ടു. ശേഷം അവൻ സംശയത്തോടെ പ്രിയയെ നോക്കി

” ഇന്ദുലേഖ അവളെന്റെ കൂട്ടുകാരിയാണ്.അത് വൈഷ്ണവ് അവളുടെ വുഡ്‌ബിയാണ്… ”
അവന്റെ നോട്ടം കണ്ടതും അതിന്റെ അർത്ഥം മനസ്സിലായത് പോലെ പ്രിയ പതിയെ പറഞ്ഞു.
ഹായ്…”ചിരിയോടെ ആദ്യം കൈനീട്ടി അരികിലേക്കെത്തിയത് വൈഷ്ണവ് തന്നെയാണ്..
“ആദി… ആദിത് മഹാദേവ് “അവനും ചിരിയോടെ വൈഷ്ണവിന്റെ നേരെ കൈ നീട്ടി..”ഇരിക്ക്..”
സോഫയിലേക്ക് ചൂണ്ടി വൈഷ്ണവിനോട് ഇരിക്കാൻ പറഞ്ഞിട്ട് ആദിയുമവന്റെ അരികിലേക്ക് തന്നെ ഇരുന്നു.

വന്ന വേഷം പോലും മാറാതെ അവൻ താങ്കളെ പരിഗണിക്കുന്നതിന്റെ സന്തോഷം ഇന്ദുവിന്റെയും വൈഷ്ണവിന്റേയും മുഖത്ത് അത് അതുപോലെ പ്രതിഫലിക്കുന്നുണ്ടായിരുന്നു..പ്രിയക്കും അവന്റെ ആ പ്രവർത്തിയിൽ അങ്ങേയറ്റം സന്തോഷമാണ് തോന്നിയത്.തന്റെ ബന്ധങ്ങളോന്നും സുഹൃത്തെന്നും പറഞ്ഞ് അവരെ തനിക്കു മാത്രമായിട്ട് വിട്ടു നൽകി അവൻ എഴുന്നേറ്റു പോയില്ലല്ലോ..തന്നെപ്പോലെതന്നെ അവരെ പരിഗണിക്കുകയും അവരോടൊപ്പം ഇരിക്കുകയും സംസാരിക്കുകയുമാണ് ചെയ്തത്.

അതവളെഒരുപാട്സന്തോഷത്തിലെത്തിച്ചു.കഴിച്ചായിരുന്നോ..?”കൈയിലെ വാച്ചിലേക്കൊന്ന് നോക്കി ആദി ചോദിച്ചു.അവൻ കഴിക്കാതെയാണ് വന്നത്. യാ…കഴിച്ചിട്ടാണ് വീട്ടിൽ നിന്ന് തന്നെ ഇറങ്ങിയത്..”വൈഷ്ണവ് ചിരിയോടെ അവനെ നോക്കി പറഞ്ഞു.” കൃഷ്ണപ്രിയ ഇവർക്ക് കുടിക്കാൻ കൊടുത്തില്ലേ..? “ശേഷം അവന്റെ കണ്ണുകൾ പ്രിയയുടെ അരികിലേക്ക് നീങ്ങി.ആഹ്.. കൊടുത്തു..”അവനെത്തന്നെ നോക്കിനിൽക്കുകയായിരുന്ന പ്രിയ പെട്ടെന്ന് അവൻ തനിക്ക് നേരെ തിരിഞ്ഞതും ആ ചോദ്യവും കൂടിയായതോടെ ഞെട്ടി പോയിരുന്നു.

അവളുടെ പതറിയ ആ ഭാവം കണ്ടതും ഇന്ദു അടക്കിപ്പിടിച്ചു ചിരിച്ചു.”മുത്തച്ഛൻ എത്തിയില്ലേ…?”
ആദി വീണ്ടും ചോദിച്ചു.. പ്രിയ ഇല്ലെന്ന് തലയാട്ടി.. അപ്പോഴെല്ലാം ഇന്ദു ചിരിക്കുന്നുണ്ട്..ആദിയും വൈഷ്ണവും കാണാതെ പ്രിയ അവളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്..യാതൊരു അപരിചിതവും ഇല്ലാതെ ആദിയും വൈഷ്ണവും സംസാരങ്ങളിലേക്ക് കടന്നതും ഇന്ദുവിന്റെ കൈപിടിച്ചുകൊണ്ട് പ്രിയ പുറത്തെ വരാന്തയിലേക്ക് ഇറങ്ങി…”ഹാപ്പി അല്ലേടി..?”

ഒരു തൂണിന്റെ അപ്പുറവും ഇപ്പുറവും ചാരി നോക്കി നിൽക്കുമ്പോൾ ഇന്ദു ചോദിച്ചു..”മ്മ്..”
ചിരിയോടെ പ്രിയ തലയാട്ടി കാണിച്ചു” വീട്ടിലുള്ളവരെ ആലോചിക്കുമ്പോഴാണ് എനിക്ക്…നല്ല ബുദ്ധിമുട്ടിലായിരിക്കും കാര്യങ്ങളെല്ലാം… “അത് പറയുമ്പോൾ പ്രിയയുടെ മുഖം മങ്ങി..തൽക്കാലം നീ ഇപ്പോൾ വേണ്ടാത്തതൊന്നും ആലോചിക്കേണ്ട.ഇത്ര വരെയൊക്കെ ശരിയായില്ല. അത് പോലും നമ്മൾ വിജാരിച്ചതല്ലല്ലോ…ഇനിയും ബാക്കി അങ്ങോട്ട് ദൈവം തന്നെ ശരിയാക്കി കൊള്ളും.. നി സമാധാനമായിട്ടിരിക്ക് എന്തെങ്കിലുമൊരു വഴിയുണ്ടാവും.. ”

ഇന്ദു അവളെ ആശ്വാസിപ്പിച്ചു.” നിന്റെ ആദിയേട്ടനോട് നിനക്കുള്ള അതേ ഇഷ്ടം മൂപ്പർക്ക് നിന്നോടുമുണ്ടോ..? “ഇന്ദുവിന്റെ ചോദ്യം കേട്ടതും പ്രിയഒന്ന്പതിറി..”അല്ല..എനിക്ക്…”അവൾക്കൊരു മറുപടി പറയാൻ കഴിയാതെ വിക്കി..” നിനക്കിഷ്ടമില്ലെന്ന് പറയാൻ വരുവാണോ… “പ്രിയ നിന്ന് പരുങ്ങുന്നത് കണ്ടതുംഇന്ദുഅവൾക്കരികിലേക്ക് നീങ്ങി നിന്നിട്ട് അവളെ കെട്ടിപ്പിടിച്ചു..” നിനക്ക് അവനോട് ഇഷ്ടമുണ്ടെന്ന് നീ പറഞ്ഞു വേണോ എനിക്കറിയാൻ. നിന്റെ കണ്ണുകളിലേക്ക് നോക്കിയാൽ എനിക്കതറിയാം… ”

ഇന്ദു പറയുമ്പോൾ പ്രിയ ഒന്നും പറയാനില്ലാത്തത് പോലെ മുഖം കുനിച്ചു. നീയെന്താണ് ഒരുമാതിരി കള്ളികളെ പോലെ.. ആദിത് മഹാദേവ് നിന്റെ ഭർത്താവാണ് പെണ്ണേ..നിനക്ക് സ്നേഹിക്കാനും മോഹിക്കാനുള്ളനിന്റെസ്വന്തംപ്രോപ്പർട്ടിയാണത്.പിന്നെന്തിനാണ് നിനക്ക് ഒളിച്ചുകളി… ഏഹ് “ഇന്ദു അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് പതിയെ പറഞ്ഞു..

” പക്ഷേ ആദിത് മഹാദേവ് എന്നെ അവന്റെ ഗതികേടുകൊണ്ട് കൂടെ ചേർത്തതാണ് ഇന്ദു… ”
അന്നുവരെയും ഇന്ദു അവളെ കണ്ടിട്ടില്ലാത്ത ഒരു നിരാശയുണ്ടായിരുന്നു.. പ്രിയ അത് പറയുമ്പോൾ..
“ശോ.. ഇതെന്താണ് ഇങ്ങനെ… “പ്രിയയിൽ നിന്നുള്ള പിടിവിട്ടിട്ട് ഇന്ദു കുറച്ചു മാറി നടുവിന് കൈകുത്തി അവളെ നോക്കി കണ്ണുരുട്ടി.”എന്നവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ..?”അവളുടെ ചോദ്യം കേട്ടതും പ്രിയ ഇല്ലെന്ന് തലയാട്ടി കാണിച്ചു.” അല്ല..ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും അത് തന്നെ അല്ലായിരുന്നോ സത്യം.പക്ഷേ അതവന് മാത്രമല്ല നിനക്കും അങ്ങനെ തന്നെ അല്ലായിരുന്നോ.രണ്ടുപേരും ഗതികേട് കൊണ്ട് ഒന്ന് ചേർന്നവരാണ്. അല്ല.. അങ്ങനല്ല ആരൊക്കെയോ ചതികളിൽപ്പെടുത്തിഒന്ന്ചേർത്തവരാണ്.ഏതുതന്നെയായാലും ഇന്നവൻ നിനക്കും നീ അവനും സ്വന്തമാണ്.ഇനി അതാണ് രണ്ടുപേരും ഓർക്കേണ്ടത്. കഴിഞ്ഞുപോയതിനെ കുറിച്ചുള്ളതെല്ലാം മറന്നുകളയണം. എന്നിട്ട് സുന്ദരമായ ഒരു ജീവിതം മുന്നിലുണ്ട് അതിലേക്കാണ് കണ്ണും മനസ്സും തുറന്നു വെക്കേണ്ടത്.. മനസ്സിലായോ…? ”

ഇന്ദു പ്രിയയുടെ കവിളിൽ അവൾക്ക് നോവാത്ത വിധം പിടിച്ചു വലിച്ചുകൊണ്ട് സ്നേഹത്തോടെ തന്നെ പറഞ്ഞു.എന്റെ പ്രിയ എനിക്കിപ്പം നിന്നെ കാണുമ്പോൾ ഒരു പാട്ടുപാടാൻ തോന്നുന്നുണ്ട്.. ”
താൻ പറയുന്നത് കേട്ട് ചുണ്ട് ചുളിച്ചു നിൽക്കുന്ന പ്രിയയെ നോക്കി ഇന്ദു ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു..”അതേത് പാട്ട്…?”പ്രിയയുടെ നെറ്റി ചുളിഞ്ഞു..” പ്രേമം കൊണ്ടാൽ ഏതു പെണ്ണും പൂച്ചയെ പോലെ… കേട്ടിട്ടുണ്ടോ..? ”
ഹിന്ദു ചിരിയോടെ അവളിൽ നിന്ന് പിന്നിലേക്ക് നടന്നു നീങ്ങി ഈണത്തിൽ പ്രിയക്ക് കേൾക്കാനുള്ള ശബ്ദത്തിൽ അത് പാടി കൊടുക്കുമ്പോൾ പ്രിയ പല്ല് കടിച്ചുകൊണ്ട് അവളെ കൈ നീട്ടി പിടിക്കാനെത്തും മുമ്പേ ഇന്ദു നീളൻ വരാന്തയിലൂടെ ഓടിക്കഴിഞ്ഞിരുന്നു..

അവൾക്ക് പിറകെ പ്രിയയും….പിന്നെയും ഏറെനേരം കഴിഞ്ഞ് ആദിയും വൈഷ്ണവും പുറത്തേക്കിറങ്ങി വരുമ്പോഴും ഇന്ദുവും പ്രിയയും സംസാരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല…അപ്പഴേ.. പോവണ്ടേ.. ടൈം ഒരുപാടായി “ചുവരിൽ ചാരി കൈ കെട്ടി നിന്നിട്ട് വൈഷ്ണവിന്റെ ചോദ്യം കേട്ടതും രണ്ടാളും പരസ്പരം നോക്കി ചുണ്ട് ചുള്ക്കുന്നത് കണ്ടതും ആദിക്കൊപ്പം വൈഷ്ണവ് കൂടി ചിരിച്ചു പോയി..”പ്രിയേ… ആദിയെ കൂട്ടി വന്നേക്കണം.. ഇനി അഞ്ചൂസം ഒള്ളു..”വൈഷ്ണവ് പ്രിയയുടെ നേരെ നോക്കി പറയുന്നത് കേട്ടതും ഇന്ദു നാവ് കടിച്ചു.

സത്യത്തിൽ കല്യാണം വിളിക്കാനാണ് വന്നതെങ്കിലും അവളത് പറയാനും പ്രിയ ചോദിക്കാനും വിട്ടു പോയിരുന്നു.പിന്നെ അതിന്റെ പേരിൽ ഇന്ദുവിനെ വൈഷ്ണവ് കളിയാക്കുന്നത് കേട്ട് പൊട്ടിചിരിക്കുന്ന പ്രിയയുടെ നേരെയായിരുന്നു ആദിയുടെ നോട്ടം.
അവിടെയുള്ളതപ്പോൾ അവനറിയാത്ത മറ്റൊരു കൃഷ്ണപ്രിയ..അവളുറക്കെ ച്ചിരിക്കുന്നു… സംസാരിക്കുന്നു.. ഇന്ദുവിന്റെയും വൈഷ്ണവിന്റെയും വഴക്ക് കൂടലുകളെയും കളിയാക്കി ചിരിക്കലിനെയും ആസ്വദിക്കുന്നു..

സത്യത്തിൽ ഈ മരംകേറിക്ക് എത്രയെത്ര ഭാവങ്ങളാണ്..”ഹേയ്…”ചിരിയോടെ വൈഷ്ണവ് കുലുക്കി വിളിക്കുമ്പോഴാണ് ആദി ഞെട്ടി കൊണ്ട് പ്രിയയിൽ നിന്നും നോട്ടം മാറ്റിയത്..അവൻ നോക്കുമ്പോൾ ഇന്ദുവിന്റെ മുഖത്തുമുണ്ടൊരു കള്ളചിരി..പ്രിയ ഇന്ദുവിന്റെ പിന്നിലേക്ക് മാറി വിളറി നിൽക്കുന്നു..ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടാദിയൊന്നു തലയിൽ തടവി..കല്യാണത്തിന് വരണമെന്ന് വീണ്ടും സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ട്.. വളരെയേറെ സന്തോഷത്തോടെ തന്നെയാണ് ഇന്ദുവും വൈഷ്ണവും യാത്ര പറഞ്ഞു പോയത്..

ആദിയും പ്രിയയും അവരെ യാത്രയാക്കിയതും..
അവർ പോയി അവൻ തിരിയും മുന്നേ പ്രിയ അകത്തെക്കോടി കഴിഞ്ഞിരുന്നു..ആദിയൊരു ചിരിയോടെയാണ് അകത്തേക്ക് കയറിയത്.
അവന് നന്നായി വിശക്കുന്നുണ്ടായിരുന്നു..പ്രിയയെ അവിടെയെങ്ങും നോക്കിയിട്ട് കണ്ടില്ല.അടുക്കളയിൽ നിന്നും ശബ്ദം കേട്ടതും ആദി അങ്ങോട്ട്‌ ചെന്നു.
വെള്ളമെടുത്ത ഗ്ലാസ്സും പാത്രങ്ങളും കഴുകി കൊണ്ട് പിന്തിരിഞ്ഞു നിൽക്കുന്നവൾ ആദി ചെന്നത് കണ്ടിട്ടുമില്ല..അവൻ പതിയെ ഡോറിലൊന്ന് കൊട്ടിയതും പ്രിയ ഞെട്ടി തിരിഞ്ഞു നോക്കി.
അവനെ കണ്ടതും അവളുടെ കണ്ണുകളൊന്ന് പിടഞ്ഞു..

“വിശക്കുന്നു… ഞാൻ… കഴിച്ചിട്ടില്ല “ചെറിയൊരു ചിരിയോടെയാണ് ആദി പറയുന്നത്.
അവൾ വേഗം കൈ കഴുകി കുടഞ്ഞു കൊണ്ടവനെ നോക്കി തലയാട്ടി..ധൃതിയിൽ ചോറ് വിളമ്പി.. കറികൾ പാത്രങ്ങളിലേക്ക് പകർന്നപ്പോഴേക്കും ആദിയിറങ്ങി വന്നിട്ട് ചോറുമായി പോയി.പ്രിയ കറികളുമായി പിറകെ ചെന്നു..”താൻ കഴിച്ചോ…?”
കസേര പിറകിലേക്ക് വലിച്ചു മാറ്റി അതിലേക്കിരുന്നു കൊണ്ട് ആദി ചോദിച്ചു.”ആഹ്.. കഴിച്ചു…”
അവൾ വെപ്രാളത്തോടെ പറയുന്നത് കണ്ടതും അവന് ചിരി വന്നു.കറികളൊഴിച്ചു ആദ്യയുരുള വായിലേക്ക് വെക്കും മുന്നേ.. അവന്റെ ഫോൺ ബെല്ലടിച്ചു..

“ആ.. സഞ്ജു.. പറയെടാ..”ചിരിയോടെ പറഞ്ഞു തുടങ്ങിയവൻ ഷോക്കടിച്ചത് പോലെ ചാടിയെഴുന്നേൽക്കുന്നത് കണ്ടതും പ്രിയ ഞെട്ടി പോയി..”ഓഓഓ… ദൈവമേ…”ആദി കൈ കുടഞ്ഞു കൊണ്ട് വേഗം കസേര മാറ്റി എഴുന്നേറ്റു.. ഫോൺ കട്ട് ചെയ്തു കൊണ്ടവൻ പോകറ്റിലേക്കിട്ട് കൈ കഴുകാൻ ഓടുകയായിരുന്നു..”എന്താ.. എന്ത് പറ്റി..”പ്രിയ ഭയത്തോടെ അവന്റെ പിറകെ ചെന്നു…” ലക്ഷ്മി ചേച്ചിയുടെ ചേട്ടനും കുടുംബത്തിനും ആക്സിഡന്റ്… അവര് ഹോസ്പിറ്റലിൽ…സഞ്ജുവാണ് വിളിച്ചത് ”

കൈ തുടച്ച ടവ്വൽ അവൾക്ക് നേരെ നീട്ടി മുന്നോട്ട് ഓടുന്നതിനിടയിൽ തന്നെ ആദി വിളിച്ചു പറയുന്നുണ്ടായിരുന്നു..ദ്ദേഹം ഒന്നാസകലം തരിച്ചത് പോലെ പ്രിയ നിന്നടുത്തു തന്നെ വിറച്ചു നിന്നു..
മുന്നോട്ട് ഓടിയ ആദി മുൻവശത്തെ വാതിലിനടുത്തു നിൽക്കുന്നതും ഒന്ന് തിരിഞ്ഞുനോക്കി വേഗം അവൾക്കരികിലേക്ക് വന്നു..അടുക്കള വാതിൽ അടച്ചിട്ടില്ലേ…? “അവന്റെ ആ ചോദ്യം കേട്ട പ്രിയ ആദ്യം അമ്പരന്നു..

ഇല്ലേ? “ഇപ്രാവശ്യം അവന്റെ ചോദ്യം അല്പം കടുപ്പത്തിലായിരുന്നു.”ആഹ്…”പ്രിയ തലയാട്ടി..” എന്ന വാ… “മുന്നോട്ടു കുതിക്കുമ്പോൾ അവൻ പ്രിയയുടെ കൈ കൂടി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
അവളെ പുറത്തേക്ക് നിർത്തി ഉമ്മറ വാതിൽ അടച്ച് പൂട്ടിയതെല്ലാം ആദിയാണ്.” മുത്തച്ഛനെ വിളിച്ചിട്ട് പറ… “പോക്കറ്റിൽ നിന്നും ഫോണെടുത്ത് ലോക്ക് അഴിച്ചു പ്രിയക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞിട്ട് ആദി കാറിന് നേരെ ഓടിയിരുന്നു..പക്ഷേ പ്രിയ വിളിക്കും മുമ്പ് അവന്റെ ഫോണിലേക്ക് മാധവൻ മാഷിന്റെ വിളിയെത്തിയിരുന്നു.

ആളും കാര്യങ്ങളെല്ലാം അറിഞ്ഞിട്ടാണ് വിളിക്കുന്നത്. ബാലൻ മാഷിനൊപ്പം ഹോസ്പിറ്റലിലേക്ക് തിരിച്ചിട്ടുണ്ട് എന്നും പറഞ്ഞു..ആദി കാർ മുന്നിലേക്ക് നിർത്തുമ്പോഴേക്കും പ്രിയ ഓടിച്ചെന്ന് കയറി..”മുത്തച്ഛൻ അറിഞ്ഞിട്ടുണ്ട്.. ഹോസ്പിറ്റലിലേക്ക് പോവുകയാ ന്നാ പറഞ്ഞത്..”
ഫോൺ ആദിക്ക് നേരെ നീട്ടി കൊണ്ട് പ്രിയ പറഞ്ഞു.” ആദി അവൾ അരികിലേക്ക് കയറിയിരുന്ന് കൊണ്ട് ഡോർ അടച്ചതും ഒരു ഇരമ്പലോടെ അവൻ കാർ മുന്നോട്ടെടുത്തു..

വളരെ വേഗത്തിൽ തന്നെയാണ് കാറോടിക്കുന്നത്.അവനോട് പതിയെ പോകണമെന്ന് പറയാനുള്ള ധൈര്യം പ്രിയക്കപ്പോഴും ഇല്ലായിരുന്നു..
കാരണം അവന്റെ മുഖത്തുള്ള ഭാവങ്ങൾ അങ്ങനെയായിരുന്നു..” ഛെ..ട്രാഫിക് ബ്ലോക്കിൽ പെട്ടപ്പോൾ ആദി കൈകൾ കൊണ്ട് സ്റ്റിയറിങ്ങിൽ അടിച്ചു ഉറക്കെ തല കുടയുന്നുണ്ടായിരുന്നു..
” ടെൻഷനവല്ലേ..ഒന്നും ഉണ്ടാവില്ല.നമ്മൾ.. നമ്മളങ്ങോട്ടല്ലേ പോകുന്നത്.. “ഗിയറിൽ മുറുകെ പിടിച്ച ആദിയുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് പ്രിയ പതിയെ പറഞ്ഞു..വലിഞ്ഞു മുറുകിയ അവന്റെ മുഖം അൽപ്പം അയവ് വന്നു…

💞💞

വിറക്കുന്ന കയ്യോടെ ലക്ഷ്മി ഏട്ടത്തിയുടെ മുഖം മൂടിയിട്ട വെള്ള തുണി മാറ്റി നോക്കി.
Lപക്ഷേ ചോരയിൽ കുളിച്ച ആ മുഖം കാണാനുള്ള കരുത്തില്ലാതെ അവൾ അജുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..ഏങ്ങി കരയുന്നവളെ അജു പൊതിഞ്ഞു പിടിച്ചു..അവളുടെ വിറയൽ പതിയെ അവനിലേക്ക്കൂടിപടർന്നുകഴിഞ്ഞിരുന്നു..”പ്രാകാശിന്റെ കൂടെയുള്ളതാരാ…”പെട്ടന്ന് icu വിന്റെ വാതിൽ തുറന്നു കൊണ്ടൊരു ചോദ്യം..ലക്ഷ്മി വിറയലോടെ തന്നെ അജുവിന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി നോക്കി…

……തുടരും…

ഇന്നിനി ചളിയടിക്കാൻ കൂടി സമയമില്ല ഗയ്സ്.. എഴുതി വന്നപ്പോ വല്ലാതെ നീണ്ടു.. സമയവും പോയി ബല്ല്യ റിവ്യൂ മസ്റ്റ്‌ ആണ്‌ ട്ടാ.. അത്രേം വലിയ പാർട്ടാ..മോളുടെ സ്കൂളിൽ ആനുവൽ ഡേയ്.. ഇന്നിനി ഉണ്ടാവില്ല ട്ടോ.. കാത്തിരിക്കരുത്..
സ്നേഹത്തോടെ jiff❤️