The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
സക്സസ് “ഫോണിലേക്കെത്തിയ മെസേജ് കണ്ടതും ദേവന്റെ ചുണ്ടിലൊരു വല്ലാത്ത ച്ചിരിയുണ്ടായിരുന്നു.
പ്രതീക്ഷിച്ചത് നേടിയെടുത്തവന്റെ വിജയത്തിന്റെ ചിരി.”ഇത് മതി.. ഇത്രത്തോളം മാത്രം മതി. ഇനിയീ തീപ്പൊരി വളർന്നു വലുതായി ആ പഴഞ്ചൻ സ്കൂളടക്കം കത്തി പടരാൻ പാകത്തിന് ആളി പരടും.. ജീവനും മാനവും കൊണ്ടോടി പോകാൻ വെമ്പുന്നവന്റെ മുന്നിലേക്ക് താൻ ചെല്ലും..”ദേവന്റെ കണ്ണിൽ കുടിലത നിറഞ്ഞു.കയ്യിലുള്ള മദ്യഗ്ലാസ് അയാൾ ആവേശത്തോടെ വായിലേക്ക് കമിഴ്ത്തി.. ചുണ്ടുകൾ തുടച്ചു.
വല്ലാത്തൊരു ലഹരി നിറയുന്നു..എല്ലാം താൻ ഉദ്ദേശിച്ചത് പോലെ തന്നെ നടക്കുന്നു.
വിചാരിച്ചത് പോലെയെല്ലാം നടന്നു കാണില്ലേയെന്ന് നല്ലത് പോലെ ഭയമായിരുന്നു.കാരണം അച്ഛന്റെ ആ നാട്ടിലെ പിടിപ്പാട് തന്നെ.ആ സ്കൂളിനോടും മാധവൻ മാഷിനോടും ആ നാട്ടുകാർക്കുള്ള പ്രതേക മമത.
അത് തനിക്കൊരു വില്ലാനാവുമോയെന്ന് ആദ്യം മുതലുള്ള ടെൻഷനായിരുന്നു.അവിടെയാണ് കൃഷ്ണപ്രിയയെന്ന പേരിന്റെ പ്രശസ്തി ഉയർത്തി കാണിച്ചത്.ദേവനൊന്ന് വക്രിച്ചു ചിരിച്ചു.രാജീവ്.. അവൻ മിടുക്കനാണ്.എത്ര നന്നായിട്ടാണ് അവനീ കരുക്കൾ നീക്കിയത്.
കുരുട്ട് ബുദ്ധിയിൽ അവൻ തന്നേക്കാൾ കേമനെ പോലെ.
കൃഷ്ണപ്രിയയെ കുറിച്ചും ആ നാട്ടിൽ അവൾക്കുള്ള ദുഷ്പേരിനെ കുറിച്ചും അവനാണ് വിശദീകരണം തന്നത്.പതറി നിന്ന തനിക്ക് ധൈര്യം തന്നത്.
അവൾക്കൊപ്പം ആദിയെ പിടിക്കപ്പെട്ടാൽ രണ്ടാമതൊരു ചിന്തക്ക് പോലും ആളുകൾക്കിടയിൽ സ്ഥാനമുണ്ടാവില്ലെന്ന് അവനാണ് പറഞ്ഞത്.
കാരണം കൃഷ്ണപ്രിയ അങ്ങനെ ഒരുവളാണ്.
അവൾ വല വീശി പിടിച്ചെന്നൊരു ആരോപണമായാൽ പോലും ആദിക്ക് നേരിടേണ്ടി വരുന്നത് കടുത്ത അപമാനം തന്നെയാവും.
അവനൊരിക്കലും പ്രതീക്ഷിക്കാതത്രയും കനമുണ്ടാവും അതിന്.കൃഷ്ണപ്രിയയോടുള്ള ദേഷ്യവും വെറുപ്പും മുഴുവനും ആളുകൾ ഒന്നടങ്കം ആദിയിലേക്കും ചൊരിയും.കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ചതിലും ഭംഗിയാവുമെന്ന് രാജീവ് വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് പറഞ്ഞത്.
ആദിക്കെതിരെ നിന്ന് കരുക്കൾ നീക്കാൻ സ്കൂളിൽ നിന്ന് തന്നെ ഒരാളെ വേണമായിരുന്നു.രണ്ടു ദിവസത്തെ നിരീക്ഷണത്തിനോടുവിൽ അതിനേറ്റവും അനിയോജ്യനായ ഒരുവനെ തന്നെയാണ് താൻ കണ്ടെത്തിയതെന്നുള്ള ഉൾപുളകം ദേവനെ പൊതിഞ്ഞു..ആളുകൾക്ക് മുന്നിൽ പെട്ടന്നെല്ലാം വിളിച്ചു പറയരുത്.. ആദിയും കൃഷ്ണപ്രിയയും.
കണ്മുന്നിൽ നടന്നതിനെ വിശകലനം ചെയ്യാനിത്തിരി സമയം കൊടുക്കണം.. ആളുകൾക്ക്.സംശയങ്ങൾ യാതൊരു പഴുതുമില്ലാതെ ആദിക്കും പ്രിയക്കും നേരെ നീളണം.. അപമാനത്തിന്റെ ഏറ്റവും ക്രൂരമായൊരു അവസ്ഥയിൽ ആദിയും അവനെ ഓർത്തു കൊണ്ട് മാധവൻ മാഷും നീറണം.. ”
ഇതായിരുന്നു മുഖ്യ അജണ്ട.അതിന് വേണ്ടി തന്നെയാണ് പ്രിയയെ ക്ളോറോ ഫോം കുറഞ്ഞ അളവിൽ ചെറുതായൊന്നു മണപ്പിച്ചു പാതി ബോധത്തിലാക്കിയത്.ആദിയുടെ നെഞ്ചിലേക്ക് അവളെ തള്ളി വീഴ്ത്തുമ്പോൾ പെട്ടന്നവളെ കൈ വിട്ട് കളയാനും.. അവൾ പിടഞ്ഞു മാറാനും ശ്രമിക്കരുത്..ആളുകൾ അവരെ കാണേണ്ടത് യാതൊരു സംശയങ്ങൾക്കും ഇട കൊടുക്കാതെയാവണം.. “പ്ലാൻ ഏറെക്കുറെ രാജീവ് തന്നെയാണ് ക്രിയേറ്റ് ചെയ്തകത്.
ദേവന്റെ ജോലി ഭാരം മുക്കാലും ഒഴിഞ്ഞു പോയത് മാത്രമേ അയാൾക്കറിയൂ..പക്ഷേ.. പ്രിയക്ക് വേണ്ടി സംസാരിക്കാൻ ശ്രമിച്ച മാഷിനോടുള്ള പകയും പിന്നെ ഇനിയും തീരാത്ത പ്രിയയോടുള്ള വൈര്യാഗവും നിറഞ്ഞ രാജീവിന്റെ മനസിന്റെ നിഗൂഢതന്ത്രങ്ങളൊന്നും ദേവനറിഞ്ഞില്ല..അല്ല..
ചെറിയൊരു സംശയത്തിനു പോലുമിട കൊടുക്കാതെ രാജീവ് അവന്റെ വേഷം ഭംഗിയായി അരങ്ങിൽ നിറഞ്ഞാടുകയായിരുന്നു..
💞💞
മുഖം പൊതിഞ്ഞിരുന്നിട്ടും ആ കൈകൾക്കുള്ളിൽ കൂടി ഒഴുകി പടരുന്ന കണ്ണ് നീർ.അലറി വിളിച്ചൊന്നു കരയാൻ കൂടി കഴിയാതെ ഹോസ്പിറ്റലിലിരുന്നു പിടയുന്ന കൃഷ്ണ പ്രിയ.അന്നോളം അത് പോലൊരാവസ്ഥയിൽ അവളെ കണ്ടിട്ടില്ലാത്ത ആദിക്കാ ഭാവം തീർത്തും അപരിചിതമായിരുന്നു.
ഒരു ഇൻജെക്ഷൻ കൊടുത്തതോടെ കണ്ണ് തുറന്നവൾ താൻ ഹോസ്പിറ്റലിലാണെന്നറിഞ്ഞതും ഞെട്ടി തരിച്ചിരുന്നു.എനിക്കെന്ത് പറ്റിയതാ “എന്നുള്ള ചോദ്യം കൂടി കേട്ടതോടെ സംഭവിച്ചതിനേക്കാൾ കൂടുതലായി അവൾക്കൊന്നും പറഞ്ഞു തരാനാവില്ലെന്നു മനസിലായി.
പകരം അവൾക്കറിയേണ്ടതെല്ലാം അവൾക്കങ്ങോട്ട് പറഞ്ഞു കൊടുക്കണമെന്നും.”ഒന്ന് പറഞ്ഞു ത്താ”
യെന്ന് കെഞ്ചി പറയുന്നവളോട് മാഷ് തന്നെയാണ് എല്ലാം പറഞ്ഞു കൊടുത്തത്.അവിശ്വസനീയതയോടെ ആ കണ്ണുകൾ ആദിക്ക് നേരെ നീളുന്നതും ശേഷമതിൽ കുറ്റബോധമോ വേദനയോ എന്നറിയാതൊരു ഭാവം ഒരുകൂടുന്നതും.. പിന്നെയാ കണ്ണുകളൊരു കരച്ചിലിന്റെ നീരോളിപ്പിച്ച കയങ്ങളായി മാറുന്നതുമെല്ലാം ഞൊടിയിട കൊണ്ട് സംഭവിച്ചു കഴിഞ്ഞിരുന്നു.ആദിയുടെ അസ്വസ്ഥത ഒന്ന് കൂടി വർധിച്ചു.മുഷ്ടി ചുരുക്കി പല്ല് കടിക്കുന്നവനെ സഞ്ജുവാണ് ചേർത്ത് പിടിച്ചത്.
“മോളൊന്ന് കൂടി ഓർത്തു നോക്കിക്കേ. എന്താ അവിടെ സംഭവിച്ചതെന്ന്. എങ്ങനെയാ നീ ആ ഓഫീസിന് മുന്നിലെത്തിയത്..?”
മാഷ് അലിവോടെ പ്രിയയെ നോക്കി.എനിക്കറിയില്ല.. ഞാൻ.. ഞാൻ സ്റ്റേജിന്റെ അടുത്ത് തന്നെയായിരുന്നു. എന്റെ ഫോണിലേക്കൊരു കോൾ വന്നത് കൊണ്ട് അങ്ങോട്ട് മാറി നിന്നതാ.. പെട്ടന്നാരോ എന്തൊ മുഖത്തേക്ക് ചേർത്ത് വെച്ചത് മാത്രമെനിക്ക്…”കണ്ണീർ തുടച്ചു കൊണ്ട് ഇടറിയ സ്വരത്തിൽ പ്രിയ പറഞ്ഞു കേട്ടതും ആദിയുടെ മുഖം ചുളിഞ്ഞു.തനിക്ക് സംഭവിച്ചത് തന്നെ അവളെയും അവിടേക്കെതിച്ചതാണ്.
അപ്പോഴിതു വളരെ നന്നായി പ്ലാൻ ചെയ്തൊരു കളിയാണ്.പക്ഷേ എന്തിന്..?ആർക്ക് വേണ്ടി?
മുഖം കറുപ്പിച്ചു പോലും ആ സ്കൂളിൽ ആരോടും ഒന്നും സംസാരിക്കാൻ ഇട വന്നിട്ടില്ല.
ഈ നാട്ടുക്കാരോടും അങ്ങനെ തന്നെ.മാധവൻ മാഷിന്റെ കൊച്ചു മകനോടുള്ള ഇഷ്ടം വെച്ചു നീട്ടുന്നവരോട് ദേഷ്യം കാണിക്കേണ്ട യാതൊരു കാര്യവുമില്ലായിരുന്നു.ഇനിയത് കൃഷ്ണപ്രിയക്ക് വേണ്ടിയുള്ള കെണിയാവുമോ?അങ്ങനെയെങ്കിൽ തന്നെ എന്തിനാണ് അതിലേക്ക് വലിച്ചു ചേർത്തത്?
ഇതിനേക്കാൾ മനോഹരമായി അവളെ അവഹേളിക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ടായിരുന്നു?
ആദിക്ക് ദേഷ്യമടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കണ്മുന്നിലുള്ളതെല്ലാം തച്ചുടക്കാനാണ് ഉള്ളിലെ ത്വര മുഴുവനും..”എനിക്ക്… സോറി പറയാൻ കൂടി അർഹതയില്ല മാഷേ.. ഞാൻ കാരണം.. എനിക്കിതൊക്കെ പരിചിതമാണ്. പക്ഷേ.. ആദിസർ..”കണ്ണിരോടെ തന്നെ പ്രിയ ആദിയെയൊന്ന് നോക്കിയിട്ട് മാഷിന്റെ കയ്യിൽ അമർത്തി പിടിച്ചു..”അതെങ്ങനെയാണ് മോളെ നിന്റെ തെറ്റാവുന്നത്..? വേണ്ടാത്തതൊന്നും ഓർക്കേണ്ട നീയിപ്പോ.. സത്യമെന്താണെന്ന് നമുക്ക് കണ്ട് പിടിക്കാം. നീ സമാധാനമായിരിക്ക് ”
അൽപ്പം പോലും അയവ് വരാത്ത ആദിയുടെ നേരെയൊന്ന് നോക്കിയിട്ട് തന്നെയാണ് മാഷത് പറഞ്ഞത്.
പ്രിയക്കും ആദിയുടെ നേരെ നോക്കാൻ കഴിയുന്നില്ല.
അവന്റെ മൂടി കെട്ടിയ മുഖവും… ചുവന്നു കലങ്ങിയ കണ്ണുകളും ആ അപമാനം അവനെയൊന്നാകെ ഉലച്ചു കളഞ്ഞിട്ടുണ്ടെന്ന് അവർക്ക് മനസ്സിലാവുന്നുണ്ട്.പ്രിയക്കവനോട് സോറി പറയണമെന്നുണ്ട്.പക്ഷേ ദേഷ്യം നിറഞ്ഞു നിൽക്കുന്ന ആ മുഖത്തു നോക്കി ഒരക്ഷരം മിണ്ടാൻ പോലും കഴിയാത്ത വേദന അവളുടെ കവിളിലൂടെ നീർ തുള്ളികളായി ഒഴുകിയിറങ്ങി.മാഷിന്റെ ആശ്വാസവാക്കുകളൊന്നും തന്നെ ആ ഉള്ളുരുക്കം അൽപ്പം പോലും കുറച്ചില്ല.രണ്ട് ദിവസങ്ങളായി അവളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ അല്ലെങ്കിലുമെങ്ങനെയാണ് ഇത്തിരി വാക്കുകൾ കൊണ്ട് മായ്ച്ചു കളയാനാവുക..?നിനക്ക് പ്രതേകിച്ചു ബുദ്ധിമുട്ട് വല്ലതും തോന്നുന്നുണ്ടോ മോളെ.. ഇല്ലെങ്കിൽ നമ്മൾക്ക് വീട്ടിൽ പോകാമായിരുന്നു ”
മാധവൻ മാഷത് ചോദിച്ചപ്പോഴും പ്രിയ ആ മുറിയിലെ ഒരു മൂലയിട്ട കസേരയിൽ തല കുനിച്ചു കൈകൾ കൊണ്ട് താങ്ങിയിരിക്കുന്ന ആദിയുടെ നേരെയാണ് നോക്കിയത്.ആ ഇരിപ്പ് കാണുമ്പോഴൊക്കെയും അവൾക്ക് വല്ലാതെ നോവുന്നുണ്ടായിരുന്നു.പോവാം…”
പ്രിയ പതിയെ പറഞ്ഞു.”സഞ്ജു.. നീയൊന്ന് ഡോക്ടറെ ചെന്ന് വിളിച്ചിട്ട് വാ… വെറുതെ ഇവിടെയിരുന്നു നേരം കളഞ്ഞത് കൊണ്ടായില്ലല്ലോ..”
മാഷ് ആദിക്കരികിലിരിക്കുന്ന സഞ്ജുവിനെ നോക്കി പറഞ്ഞുആദിയെ ഒന്ന് നോക്കിയിട്ടാണ് സഞ്ജു എഴുന്നേറ്റു പോയത്.. അവനതൊന്നുമറിയാതെ ഏതോ ചിന്തകളുടെ കുത്തൊഴുക്കിലാണ്..മൂന്നാലു മിനിറ്റ് കൊണ്ട് സഞ്ജുവിന് പുറകെ തന്നെ ഡോക്ടറും മുറിയിലേക്ക് കയറി വന്നു.
“കുഴപ്പമില്ലല്ലോ കൃഷ്ണ പ്രിയ…?”
ചോദ്യത്തോടൊപ്പം തന്നെ ഡോക്ടർ പ്രിയയുടെ പൾസ് പിടിച്ചു നോക്കി.ഇല്ലെന്നവൾ മറുപടി പറഞ്ഞു.പ്രതേകിച്ചു മരുന്നൊന്നുമില്ലാത്തതിനാൽ വളരെ പെട്ടന്ന് തന്നെ അവർക്ക് ഡിസ്ചാർജ് എഴുതി കിട്ടി.റൂമിന്റെ വാടകയും മറ്റും ആദി തന്നെയാണ് ബില്ലടച്ചത്.അത് കാണുമ്പോഴെല്ലാം പ്രിയക്കുള്ളിലെ കുറ്റബോധത്തിന്റെ മുറിവിൽ നിന്നും രക്തം കിനിഞ്ഞു..വല്ലാതെ നീറി.ഞാൻ.. ഞാൻ ബസ്സിന് പൊയ്ക്കോള മാഷേ..”പുറത്തേക്കിറങ്ങിയതും പ്രിയ മാഷിനെ തോണ്ടി പതിയെ പറഞ്ഞു.പിന്നെ.. ഈ വയ്യാത്ത നിന്നെ ഞാൻ ബസ്സിൽ കയറ്റി വിടുകയല്ലേ. മിണ്ടാതെയിങ്ങോട്ട് വാ മോളെ.. ഞങ്ങളും മനുഷ്യര് തന്നെയാണ് ”
പ്രിയ പറഞ്ഞത് ആദിയും സഞ്ജുവും കേട്ടിരുന്നില്ലെങ്കിലും മാഷിന്റെ മറുപടി അവർ കേൾക്കുകയും സഞ്ജു പ്രിയക്ക് നേരെയൊന്ന് തിരിഞ്ഞു നോക്കുകയും ചെയ്തതോടെ അവളുടെ മനപ്രയാസം ഒന്നുകൂടി വലുതായി.ആദിക്കപ്പോഴും യാതൊരു മാറ്റവുമില്ല.അവന്റെ മൂകത സഞ്ജുവിനെ കൂടി ബാധിച്ചത് മൗനത്തിലാണ്.സഞ്ജു തന്നെയാണ് തിരിച്ചങ്ങോട്ടും ഡ്രൈവ് ചെയ്തത്.പ്രിയ വീർപ്പു മുട്ടലോടെ ഒരരികിലേക്ക് ഒതുങ്ങി കൂടി.പിറകിൽ അവൾക്കൊപ്പം തന്നെയാണ് ആദിയും കയറിയത്.മാഷ് മുന്നിലേക്ക് കയറുമ്പോൾ അവന് മുന്നിൽ പിന്നെ വേറെയൊരു മാർഗമുണ്ടായിരുന്നില്ല.
കയറിയ ഉടനെ പിന്നിലേക്ക് ചാരി കണ്ണുകൾ അടച്ചു പിടിച്ചിരിക്കുന്നവന്റെ ചെന്നിയിലെ പിടക്കുന്ന ഞരമ്പുകൾ..
പ്രിയക്കവനെ നോക്കാൻ വല്ലാതെ ഭയമേറുകകായിരുന്നു.ആ നെഞ്ചിൽ പറ്റി ചേർന്നിരുന്നു കൊണ്ടാണ് അവളെങ്ങോട്ട് വന്നതെന്നറിയാതെ പ്രിയ കൂടുതൽ സീറ്റിന്റെ അരികിലേക്ക് പതുങ്ങി ചേർന്നു..
തുടരും..
ആ കള്ള പഹയൻ ഒപ്പിച്ച പണിയാണെന്ന് ആരെങ്കിലും ന്റെ ചെക്കനോടൊന്ന് പോയി പറയെടെ..എനിക്കവന്റെ സങ്കടം സഹിക്കാൻ കഴിയുന്നില്ല..ഇന്റെ വെക്കേഷൻ ലീവ് ഇന്ന് മുതലാ കേട്ടോ.. വീട്ടിലാ 🥰പറ്റും പോലെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.. നിങ്ങൾ കാത്തിരിപ്പുണ്ടെന്ന് അറിയാമല്ലോ ❣️
സ്നേഹത്തോടെ jiff❣️