രചന:ജിഫ്ന നിസാർ ❣️
ധൃതിയിൽ അകത്തേക്ക് ഓടി കയറിയ സഞ്ജു ഹാളിൽ എല്ലാവരും ഒരുമിച്ചിരിക്കുന്നത് കണ്ടതും സഡൻ ബ്രെക്കിട്ടത് പോലെ നിന്ന് പോയി.വാടി കുഴഞ്ഞു പോയ നന്ദനയുടെ മുഖത്താണ് അവന്റെ സംശയത്തോടെയുള്ള നോട്ടം തറച്ചു നിന്നത്.
“ദൈവമേ.. ഇവളുടെ ഭ്രാന്ത് ഇവിടുള്ളവരോട് കൂടി പറഞ്ഞു കൊടുത്തോയിനി..?”
അവന്റെ മുഖം ചുളിഞ്ഞു.ഒടിഞ്ഞു തൂങ്ങി കൊണ്ടുള്ള അവളുടെ ഇരിപ്പ് കണ്ടതും അവന്റെ നെഞ്ചിടിപ്പേറി.ഉള്ളിലെ സംശയയത്തിന് ബലം വെച്ച് തുടങ്ങി.
ഒറ്റയ്ക്ക് ശ്രമിച്ചിട്ട് തന്റെ കാര്യത്തിലൊരു നീക്ക് പോക്കുണ്ടാവില്ലെന്ന് കരുതി ഇവരെ കൂടി പറഞ്ഞു മയക്കിയെടുത്തോ ഇവൾ..?സഞ്ജുവിന്റെ നോട്ടം നന്ദുവിന്റെ നേരെ കൂർത്തു.പറയാൻ പറ്റില്ല. ഇവളതും അതിനപ്പുറവും ചെയ്യും.” ഹാ.. നീ വന്നോ സഞ്ജു.. ഞങ്ങൾ നിന്നെ നോക്കിയിരിക്കുകയായിരുന്നു.”അമ്മയുടെ ശബ്ദത്തിനും മുഖത്തിനും വല്ലാത്തൊരു കടുപ്പമുണ്ടോ.ആ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന സഞ്ജു, കാത്തിരുന്നത് എന്തിനെന്ന് പോലും ചോദിക്കാൻ വിട്ട് പോയി..ഡാ…. ലക്ഷ്മി എഴുന്നേറ്റു വന്ന് അവന്റെ തോളിലൊന്ന് തട്ടി കൊണ്ട് വിളിച്ചു.
“എന്റെ പൊന്ന് ലക്ഷ്മി ഏടത്തി ഞാനിളോട് ആവുന്നതും പറഞ്ഞതാ. പറഞ്ഞ ഈ ജന്തുവിന് മനസ്സിലാവില്ലെന്ന് വെച്ചാ ഞാനെന്ത് ചെയ്യും?”
നന്ദുവിനെ ചൂണ്ടി സഞ്ജു ലക്ഷ്മിയുടെ നേരെ നോക്കി.”എന്തോന്ന്…?”
ലക്ഷ്മിയുടെ മുഖം ചുളിഞ്ഞു.” അതുതന്നെ ആന്റി,എന്നോട് സഞ്ജു കുറെ പറഞ്ഞു ഇന്ന് പോകണ്ട പോകണ്ടാന്ന്.പക്ഷേ എനിക്ക് പോകാതിരിക്കാൻ പറ്റുമോ? നാളെ ക്ലാസ് ഉള്ളതല്ലേ? “പെട്ടെന്ന് എഴുന്നേറ്റു വന്നു കൊണ്ട് നന്ദുവങ്ങനെ പറഞ്ഞപ്പോൾ സഞ്ജുവാണ് ഞെട്ടി പോയത്.
“ഞാൻ എപ്പോഴാടീ നിന്നോട് പോകണ്ട പോകണ്ട എന്ന് പറഞ്ഞത്? “അവൻ അവൾക്ക് അരികിലേക്ക് നീ നിന്നുകൊണ്ട് ചോദിച്ചു.” നീ പറഞ്ഞാലും ഇല്ലേലും അവൾക്കെന്തായാലും ഇന്ന് പോകണം.നാളെ ക്ലാസ് ഉള്ളതല്ലേ. ഏട്ടൻ വിളിച്ചിരുന്നു എന്നെ. ഇപ്രാവശ്യത്തെ ലീവിന് അവളങ്ങോട്ട് ചെല്ലാത്തതിന്റെ പരാതി വേറെയുണ്ട്. ”
രണ്ടുപേരുടെയും ഭാവം കണ്ടിട്ട് ലക്ഷ്മി കുറച്ച് ഉറക്കെ പറഞ്ഞു.” ഞങ്ങൾ നിന്നെ കാത്തിരുന്നെന്ന് പറഞ്ഞത്, ഇവളെ റെയിൽവേ സ്റ്റേഷനിലാക്കി കൊടുക്കാണ്.അഞ്ചുമണിക്കാണ് ട്രെയിൻ. അതിനുപോയ ആറുമണിക്കുള്ളിൽ സിറ്റിയിൽ എത്താം.അവിടുന്ന് പിന്നെ അവളോരു ഓട്ടോ വിളിച്ച് പൊയ്ക്കോളും. “നളിനിയാണ് അത് പറഞ്ഞത്.
“അതായിരുന്നോ കാര്യം ഞാൻ വെറുതെ പേടിച്ചു ”
സഞ്ജു ആശ്വസത്തോടെ വളരെ പതിയെയാണത് പറഞ്ഞത്.എന്നിട്ടും നന്ദുവത്കേട്ടിരുന്നു.”സഞ്ജുവേട്ടൻ എന്താ കരുതിയിരു ന്നേ..? “അവൾ കുറച്ചു കൂടി സഞ്ജുവിന്റെ അരികിലേക്ക് ചേർന്ന് നിന്നിട്ട് ചോദിച്ചു.
” ഞാനങ്ങനെ പലതും കരുതും. അതെല്ലാം എനിക്ക് നിന്നോട് പറയാൻ കഴിയുമോ? ”
“തുടങ്ങിയോ നിങ്ങൾ വീണ്ടും തല്ലുണ്ടാക്കല്.സമയമില്ല സഞ്ജു.ഇപ്പോൾ തന്നെ നാല് മണി കഴിഞ്ഞു.നീയൊന്ന് സ്റ്റേഷനിലാക്കി കൊടുക്കെടാ മോനെ “ലക്ഷ്മി വീണ്ടും അവർക്കിടയിലേക്ക് കയറി വന്നിട്ട് പറഞ്ഞു.” എനിക്ക്… എനിക്ക് അത്യാവശ്യമായി ഒരിടം വരെയും പോവാനുള്ള ലക്ഷ്മിയേടെത്തി. അതിനാണ് ഞാൻ ഓടി പാഞ്ഞു വന്നത് തന്നെ “ആദി വിളിച്ച ഓർമ്മ വന്നതും സഞ്ജു പെട്ടെന്ന് പറഞ്ഞു.
അതെങ്ങോട്ടാണ് നിനക്ക് പെട്ടെന്ന് പോകേണ്ട അത്യാവശ്യം ..? “നളിനി അവന്റെ നേരെ നോക്കി കണ്ണുരുട്ടി.”ആ അതൊക്കെയുണ്ട് “സഞ്ജു അലസമായി പറഞ്ഞു.”എന്തുണ്ടെങ്കിലും നീ ഇന്ന് നന്ദു മോളെ സ്റ്റേഷനിലാക്കിയിട്ട് പോയാൽ മതി.അവൾക്ക് നാളെ ക്ലാസ്സുള്ളതല്ലേ? ”
നളിനി കട്ടായം പോലെ പറഞ്ഞു.”എന്റെയമ്മേ എനിക്ക് പോവാതിരിക്കാൻ പറ്റില്ല. ഞാൻ ചെല്ലാമെ വാക്ക് കൊടുത്തതാണ്..”ആദിയോട് വരുന്നില്ലെന്ന് പറയുന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ലെങ്കിൽ കൂടിയും നന്ദുവിനൊപ്പം പോകുന്നത് ആലോചിച്ചതും സഞ്ജു ചടപ്പോടെ പറഞ്ഞു.സത്യം ലക്ഷ്മിയേടത്തി.എനിക്ക് പോകേണ്ടത് അത്യാവശ്യമായതു കൊണ്ടാണ്. ഏട്ടനെവിടെ പോയി? ഏട്ടൻ കൊണ്ട് വിടില്ലേ? ”
നളിനിയോട് പറഞ്ഞിട്ട് ഒരു കാര്യമില്ലെന്ന് മനസ്സിലായതും സഞ്ജു ലക്ഷ്മിയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.” ചേട്ടനെവിടെ ഇല്ലെടാ മോനെ. അതുകൊണ്ടല്ലേ ഞാൻ നിന്നോട് പറഞ്ഞത്.ഇവൾക്കാണെങ്കിൽ ഇന്നവിടെ എത്തുകയും വേണം.. ”
” എനിക്കൊരു ഓട്ടോ പിടിച്ചു തന്നാൽ മതി ആന്റി.ഞാൻ പൊയ്ക്കോളാം.. “ഇതെല്ലാം കേട്ട് അത് വരെയും മിണ്ടാതിരുന്ന നന്ദു പെട്ടെന്നാണ് അത് പറഞ്ഞത്.” ഹേയ് അതൊന്നും ശരിയാവില്ല. ഇവനാക്കി തരും മോളെ “നളിനി സഞ്ജുവിനെ തുറിച്ച് നോക്കി കൊണ്ടാണ് നന്ദുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞത്.” വേണ്ടമ്മേ..സഞ്ജുവേട്ടന് തിരക്കുണ്ടെന്ന് പറഞ്ഞില്ലേ? അരമണിക്കൂർ പോലും വേണ്ട സ്റ്റേഷനിലോട്ട്. നിങ്ങളെപ്പോഴും വിളിക്കുന്ന ഒരോട്ടോയില്ലേ..അതൊന്നു വിളിച്ചു തന്നാൽ മതി.ഞാൻ പൊയ്ക്കോളാം എനിക്കാണെങ്കിൽ അത്ര ലാഗ്വേജ് ഒന്നുമില്ലല്ലോ…? മാത്രമല്ല ഞാൻ ആദ്യമായിട്ട് പോവുകയല്ലല്ലോ?ഇങ്ങനെ തന്നെയല്ലേ ഞാൻ ഇവിടുന്ന് പോകാറുള്ളത്? ”
ഒരു പഴുതും ബാക്കിയാക്കാതെ വിധം നന്ദുവിന്റെ മറുപടി കേട്ടതും സഞ്ജു അവളെ എന്ന് തിരിഞ്ഞു നോക്കി.അവൾ പക്ഷേ മനപ്പൂർവ്വം അവനെ നോക്കിയില്ല.” കുഴപ്പമില്ല.ആരും ദേഷ്യം കാണിക്കേണ്ട എനിക്ക് കുഴപ്പമില്ല.എന്നെപ്പോലെ തന്നെ സഞ്ജുവേട്ടനും എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും. എനിക്കറിയാം.. “അവനെ നോക്കുന്നില്ലായിരുന്നുവെങ്കിലും അവൾ വാദിക്കുന്നതത്രയും അവനുവേണ്ടിയാണെന്ന് സഞ്ജുവിന് മനസ്സിലായി.” എന്നാൽ പിന്നെ അങ്ങനെ ചെയ്യാം.നീ പെട്ടെന്ന് പോവാൻ നോക്ക്. അവൾക്ക് ഞാൻ ബാബുവേട്ടനെ വിളിച്ചു കൊടുത്തോളാം ”
അതു പറഞ്ഞുകൊണ്ട് ലക്ഷ്മി ധൃതിയിൽ അകത്തേക്ക് പോയതും ആ കൂടെ നന്ദുവും കയറി പോയി.” ഇത്ര അഹമ്മതി പാടില്ല സഞ്ജു എന്തുവാടാ നിനക്കിത്ര അത്യാവശ്യം . ആ കൊച്ചിനെ ഒന്നാക്കി കൊടുക്കാനുള്ളതിന് അവന്റെയൊരു.. ”
ഒരിക്കൽ കൂടി സഞ്ജുവിനെ നോക്കി കണ്ണുരുട്ടി നളിനിയും അകത്തേക്ക് നടന്നു..സഞ്ജുവാകട്ടെ, അമ്പലത്തിൽ പോകണോ വേണ്ടയോ എന്നുള്ളൊരു സംശയത്തോടെ അവിടെ തന്നെ നിന്നു കളഞ്ഞു.
അത്യാവശ്യമുണ്ട് പോവണം എന്ന് പറഞ്ഞതുകൊണ്ട് തന്നെ ഇനിയിവിടെ നിൽക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരുമെന്ന് അവനും അറിയാമായിരുന്നു.പോകാനാണെങ്കിൽ ഒട്ടും തോന്നുന്നുമില്ല..ധർമ്മസങ്കടത്തോടെയാണ് സഞ്ജു അകത്തേക്ക് കയറി റെഡിയാകാൻ തുടങ്ങിയത്.
ബാത്റൂമിൽ കയറി കുളി കഴിഞ്ഞു വരുമ്പോഴേക്കും ആദിയുടെ കോൾ വന്ന് കിടപ്പുണ്ട്.” വരുന്നുണ്ടെടാ റെഡിയായി കൊണ്ടിരിക്കുകയാണ്.. “” പെട്ടെന്ന് വാഫാഷൻ പരേഡിന് ഒന്നുമല്ല പോണത്. ഇത്രേം ഒരുങ്ങാൻ.ഞങ്ങളിവിടെ റോഡിലുണ്ട്.”
അതുമാത്രം പറഞ്ഞുകൊണ്ട് ആദി കോൾ കട്ട് ചെയ്തു.ധൃതിയിൽ ആദ്യം കിട്ടിയ ഒരു ഷർട്ടും വലിച്ചെടുത്തു കൊണ്ട് സഞ്ജു ഒരുങ്ങി ഇറങ്ങുമ്പോഴും അവന്റെ പോണോ പോണ്ടായോന്നൊരു ശങ്ക മനസ്സിലൊരു പിടിവലി നടക്കുന്നുണ്ടായിരുന്നു.
ചെയ്യുന്നതിലെ തെറ്റും ശരിയും അവനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു.
ഏട്ടനിവിടെ ഉണ്ടായിരുന്നുവെങ്കിൽ ഒരു പേടിയുമില്ലാതെ തനിക്ക് ഇറങ്ങിപ്പോകാമായിരുന്നു.
ഇതിപ്പോൾ ഏട്ടനില്ല.ഏട്ടത്തി ഏട്ടൻ ഇല്ലാത്തതു കൊണ്ടായിരിക്കാം തന്നോട് കൊണ്ട് വിടാൻ ആവശ്യപ്പെട്ടത്.ഈ കാലം വരെയും ഏട്ടത്തി എന്താവശ്യപ്പെട്ടാലും അതെല്ലാം ചെയ്തു കൊടുത്തിട്ടേ ഉള്ളൂ.ഇതും സന്തോഷത്തോടെ തന്നെ ചെയ്യുമായിരുന്നു.ആ ജന്തുവിനെ കാര്യമായതുകൊണ്ടാണ്.
റെയിൽവേ സ്റ്റേഷൻ വരെയും അവളുടെ കത്തി സഹിക്കണമല്ലോ എന്നോർത്താണ് പറ്റില്ലെന്നും വേറെ അത്യാവശ്യമുണ്ടെന്നും പറഞ്ഞു പോയത്.
ഇനി അത് തിരുത്തി പറയാൻ ചെന്നാലും ജന്തു കൂടെ പോരും എന്ന് തോന്നുന്നില്ല. ഒക്കെക്കൂടെ സഞ്ജുവിനെ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു എന്നിട്ടും ധൃതിയിൽ ഒരുങ്ങിയിറങ്ങി പോയി.” ഇതെന്താടാ നിന്നെ ഏതാണ്ട് ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോകുന്നത് പോലുണ്ടല്ലോ നിന്റെ മുഖത്തെ ഭാവം? “സഞ്ജുവിനെ കണ്ടതും മാഷാണത് ചോദിച്ചത്.”ഒന്നുമില്ല മാഷേ..”മുടിയിഴ മേലോട്ട് കൈകൊണ്ട് കോതി ഒതുക്കുന്നതിനിടയിലാണ് സഞ്ജുവിന്റെ കണ്ണുകൾ ആദിയെ തെരഞ്ഞത്..
” ഇതെന്താടാ നീ പെണ്ണുകാണാൻ പോവാണോ ഈ കോലത്തിൽ? “ആശ്ചര്യത്തോടെ സഞ്ജുവിന്റെ ചോദ്യവും നോട്ടവും ആദ്യയുടെ നേരെ നീങ്ങി.” സംഭവം എങ്ങനെയുണ്ട്..നീ അത് പറ മോനെ സഞ്ജീവ് ബാല കൃഷ്ണ… “അവനു മുന്നിലേക്ക് ഒന്നുകൂടി നീങ്ങി നിന്നിട്ട് ആദി ഒറ്റക്കണ്ണിറുക്കിക്കൊണ്ട് സഞ്ജുവിനെ നോക്കി ചോദിച്ചു.” കിടുക്കാച്ചി ലുക്കായിട്ടുണ്ട്. ”
സഞ്ജു ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തു.”ഇത്രേം ഒരുങ്ങി കെട്ടിയ നീയാണോഡാ എന്നോട് ഫാഷൻ പരേഡിനല്ല പോണതെന്ന് പറഞ്ഞത്?”
സഞ്ജു പറയുന്നത് കേട്ടതും ആദിയൊന്ന് ചിരിച്ചു.
“ഈ കോലത്തിൽ നീ നാളെ സ്കൂളിൽ പോയാൽ.. രണ്ടുണ്ട് കാര്യം..”സഞ്ജു ആദിയെ നോക്കി ചിരിയോടെ പറഞ്ഞു.” അതെന്താടാ സ്കൂളിൽ പോയിട്ട് നേടാനുള്ള രണ്ടു കാര്യങ്ങള്? ”
പതിയെ നടക്കുന്നതിനിടെ മാധവൻ മാഷ് വീണ്ടും സഞ്ജുവിനെ നോക്കി.അബദ്ധം പറ്റിയത് പോലെ അവനൊന്ന് നാവ് കടിച്ചു.ആദി അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട്.” എന്തേലും ഉടായിപ്പ് അവിടെ സ്കൂളിൽ പോയി എടുത്തിട്ടുണ്ടെങ്കിലുണ്ടല്ലോ രണ്ടിന്റേം മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും. പറഞ്ഞില്ലെന്ന് വേണ്ട “അവർക്കു മുന്നിലേക്ക് നടന്നുകൊണ്ട് മാഷോർമിപ്പിച്ചു.” നിന്റെ കാര്യത്തിലൊരു തീരുമാനമായെടാ ആദി.. ”
സഞ്ജു ആദിയോട് ചേർന്നിട്ട് സ്വകാര്യം പോലെ പറഞ്ഞു.”മിണ്ടാതിരിയെടാ..”ആദി സഞ്ജുവിന്റെ കൈ പിടിച്ച് അമർത്തിക്കൊണ്ടു പറഞ്ഞു.
” ഇതെന്താണ് ഇന്ന് നീ കോലത്തില്. സാധാരണ മുണ്ടുടുക്കാൻ പേടിയുള്ള ആളാണല്ലോ നീ. എന്നിട്ടിപ്പോ ഇന്നെന്ത് പറ്റി..? “മാഷ് അവർക്ക് കുറച്ചു മുന്നിലായിട്ടാണ് നടക്കുന്നത്.
എന്നിട്ടും ശബ്ദം കുറച്ചാണ് സഞ്ജു ആദിയോട് ചോദിച്ചത്.” ഒന്നൂല്ലടാ. കുറെ കാലമായിട്ട് ഇതാ ഷെൽഫിലിരിക്കുന്നു.മുത്തശ്ശൻ സ്നേഹത്തോടെ തന്ന സമ്മാനമാണിത്. പെട്ടെന്നുള്ള ഒരു തോന്നൽ.. എടുത്തു.. ഉടുത്തു… ഉടുത്തു കഴിഞ്ഞപ്പോൾ എനിക്കിത് നന്നായിട്ട് ചേരുന്നുമുണ്ട്.. “ആദിയൊരു ചിരിയോടെ പറഞ്ഞു.”പക്ഷേ വേഷവും സ്വഭാവവുമാണ് തീരെ ചേരാത്തത് “ആദിയെ ഒളി കണ്ണിട്ട് നോക്കി സഞ്ജു പറഞ്ഞത് കേട്ടിട്ടും അവന്റെ ചിരി മാഞ്ഞില്ല.മാഷവർക്ക് കുറേ മുന്നിലെത്തിയിരിക്കുന്നു.സംസാരിച്ചു നടക്കാൻ ആരെയോ കൂടെ കിട്ടിയപ്പോൾ മാഷ് ആദിയെയും സഞ്ജുവിനെയും അവരുടെ വഴിക്ക് വിട്ടിട്ട് വേഗം നടന്നു പോയി.”എന്നിട്ട് പറ.. എങ്ങനുണ്ടായിരുന്നു മിസ്റ്റർ ആദിത് മഹാ ദേവന്റെ ഫസ്റ്റ് മീറ്റിംഗ്.. ഇന്നാരുടെയൊക്കെ നെഞ്ചത്ത് കേറി ദേഷ്യം തീർത്തു.. പറയ്..?”ആകാംഷയോടെ സഞ്ജു ആദിയെ നോക്കി.മീറ്റിംഗ് ഹാൾ ഓർത്തതും ആദിയുടെ ചുണ്ടിൽ പൊടിഞ്ഞ ചിരി തൊട്ടടുത്ത നിമിഷം ഇല്ലാതെയാവുന്നതുമെല്ലാം സഞ്ജു ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു.
“എന്താടാ.. വീണ്ടും..?”സഞ്ജു നടത്തം നിർത്തി ആദിയുടെ കയ്യിൽ പിടിച്ചു നിർത്തി.ആദി ഇല്ലെന്ന് തലയാട്ടി.”മനുഷ്യനെ വട്ട് പിടിപ്പിക്കാൻ നിൽക്കാതെ ആ തിരു വാ തുറന്നു വല്ലതും മൊഴിയുവോ നീ? ”
സഞ്ജു ആദിയെ നോക്കി കണ്ണുരുട്ടി.”അച്ഛൻ വന്നിട്ടുണ്ട്..”പതിഞ്ഞ സ്വരത്തിൽ ആദി പറഞ്ഞു കേട്ടതും സഞ്ജു ഒരു നിമിഷം പകച്ചുപോയി.
“സ്കൂളിലാണോ വന്നത്..?”വീണ്ടും പതിയെ നടന്നു കൊണ്ട് സഞ്ജു ചോദിച്ചു.”മ്മ്.. മീറ്റിംഗ് ഹാളിലേക്കായിരുന്നു എൻഡ്രി..””അവിടെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ?”സഞ്ജു ടെൻഷനോടെ ചോദിച്ചു.”പ്രത്യക്ഷത്തിൽ ഒന്നുമില്ല. പക്ഷേ ഉടനെ ഉണ്ടാക്കും. എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുള്ള വരവാണ് “ആദി പറഞ്ഞു.”എന്ന് നിന്നോട് പറഞ്ഞൊ?”
സഞ്ജുവിന്റെ കണ്ണുകൾ ചുരുങ്ങി.”അങ്ങനെ ചോദിച്ച… എന്നെ കൊണ്ട് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നെ പോകുമ്പോ.. ഈ നാടിനെയും സ്കൂളിനെയും.. എന്തിന് മുത്തച്ഛനെ പോലും ഞാൻ വെറുക്കുമെന്നും പറഞ്ഞു ”
ആദ്യം ദേവനത് പറഞ്ഞു കേട്ടപ്പോഴുള്ള അതെ അസ്വസ്ഥത അത് വീണ്ടും പറയുമ്പോഴും ആദിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.”അത് കേട്ടതും നീയങ്ങു തളർന്നു തൂങ്ങിയോ..? ഒന്ന് പോവാൻ പറയെടാ നിന്റെയാ പരട്ട തന്തപുടിയോട്. കാലം ഇത്രേം പുരോഗതി പ്രാപിച്ചതൊന്നും അറിയാതെ ഇപ്പോഴും പുരാധന കാലത്തെ ഭീക്ഷണിയും പൊക്കി പിടിച്ചു വരാൻ ഇയാൾക്കിത്ര നാണമില്ലേ.. കഷ്ടം..”മഹാ ദേവനോടുള്ള വെറുപ്പ് സഞ്ജുവിന്റെ വാക്കിലും മുഖത്തും വ്യക്തമായി കണ്ടിട്ടും ആദിയൊന്നും പറഞ്ഞില്ല.
പിന്നെയങ്ങോട്ട് സഞ്ജു ദേവനെ പ്രാകുന്ന തിരക്കിലായിരുന്നു.
💞💞
ഒരു മോഷ്ടാവിന്റെ ചേഷ്ടകളോടെയാണ് അനൂപ് അകത്തേക്ക് കയറി പറ്റിയത്.അവനെ കാത്തിരിക്കുകയായിരുന്നുവെങ്കിലും പെട്ടന്ന് കണ്മുന്നിൽ കണ്ടതും എപ്പോഴെത്തെയും പോലെ പത്മയൊന്ന് വിറച്ചു പോയി.സുജ അയൽക്കൂട്ടത്തിന്റെയെതോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു കൊണ്ട് പോയതാണ്.പ്രിയ അമ്പലത്തിലും.
ഈ അവസരം മുതലാക്കി അനൂപ് കടന്നു വരുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.എന്നിട്ടും കയ്യിലുള്ള ഫോണിൽ നിന്നും അവനെ വിളിച്ചു വരുത്തുമ്പോൾ തന്റെ ഗതികേട് ഓർത്തു കൊണ്ടവളുടെ ഉള്ളും പുറവും ഒരുപോലെ എരിയുന്നുണ്ടായിരുന്നു.
“മെഡിക്കൽ ഷോപ്പിലുള്ളത് നിന്റെ ചത്തു പോയ തന്തയല്ലെന്ന് നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മാനം നോക്കി കിടക്കുമ്പോൾ ശവത്തിന് ഇതൊന്നും ഓർമയിലുണ്ടാവില്ല. വെറുതെ മനുഷ്യനെ മിനക്കെടുത്താൻ.. നാശം പിടിച്ചവള്.. ഇന്നാ എടുത്തു വിഴുങ്ങ്. അവളുടെയൊരു ഒടുക്കത്തെ സംശയം..”പോക്കറ്റിൽ കയ്യിട്ടു കൊണ്ടൊരു ഗുളിക പേക്ക് കയ്യിലെടുത്തു കൊണ്ട് അനൂപ് വെറുപ്പോടെ പത്മയുടെ മടിയിലേക്കിട്ട് കൊടുത്തു.ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവളതെടുത്തത്.വല്ലാത്തൊരു പിടച്ചിൽ… കടച്ചിൽ.. ചങ്കിൽ നിന്നും ശരീരമാകെ പടർന്നു കയറുന്നു.
ഇപ്പോൾ ഈ മിനക്കെടേണ്ടി വന്നത് മുഴുവനും നിങ്ങൾ കാരണമാണെന്ന് അനൂപിന്റെ മുഖത്തു നോക്കി പറയണമെന്നുണ്ടായിരുന്നു പത്മയ്ക്ക്.
ഓരോ മാസവും ചുവപ്പിനെ കാത്ത് താൻ വേവലാതിയോടെയിരിക്കുന്നതൊന്നും ഇവനറിയില്ല.
ഇവനെന്നല്ല… ഇങ്ങനൊരു ഭാരവും ചങ്കിൽ പേറി.. ആരോടും പറയാതെ ആരെയും അറിയിക്കാതെ… എത്ര നാള്.ഇതിപ്പോ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ.ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് തന്റെ അവസ്ഥയെ കുറിച്ചോർത്തു പിടഞ്ഞു കൊണ്ടോഴുക്കി കളഞ്ഞതൊക്കെ ശാപം പോലെ തന്റെ തലക്ക് മുകളിലുണ്ടാവും.
താൻ തന്നെ ഇവിടൊരു ഭാരമാണെന്ന് തിരിച്ചറിയാൻ കഴിയെ.. ഇനിയൊരു കുഞ്ഞിനെ കൂടി.ഉള്ളിലെ അമ്മ മനസിന്റെ പിടച്ചിലിനെ മനഃപൂർവം അവഗണിച്ചു കൊണ്ടാ അപരാധം ചെയ്യുകയേ അവൾക്ക് മുന്നിലൊരു മാർഗ്ഗമുള്ളു.
പ്രിയയെ അനൂപ് ഉപദ്രവിക്കരുതെന്ന് കരുതി താൻ അനൂപിന് കീഴടങ്ങി കൊടുക്കേക്കേണ്ടി വരുന്ന കാലത്തോളം ഈ മഹാപാപത്തിന്റെ ശിക്ഷ കൂടി പത്മജക്കുള്ളതാണ്.അവളുടെ ചുണ്ടിൽ ആത്മനിന്ദയുടെചിരിയുണ്ടായിരുന്നുവപ്പോൾ.ഭർത്താവെന്നാൽ ഭാരമാവേണ്ടവൻ എന്നല്ല.. പകരം ഭാരമറിയിക്കാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്നവനാണെന്ന് ഇവനറിയില്ലല്ലോ..
ഇവിടൊരുത്താൻ…. ഒരു പാവം പെണ്ണിന്റെ മുഴുവൻ ഭാരവുമായി മാറിയിരിക്കുന്നു..
💞💞
അമ്പലത്തിലേക്ക് കയറുമ്പോൽ തന്നെ അതി മനോഹരമായൊരു കൃഷ്ണ സ്തുതിയാണ് അവരെ വരവേറ്റത്തു.കാതിലൂടെ നേരെ ഹൃദയം തൊടുന്നത്ര മാധുര്യം.കണ്ണടച്ച് സ്വയം മറന്നു കേട്ട് നിൽക്കാൻ തോന്നുന്നു.ആദിയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു.
അടുത്തേക്ക് വലിച്ചടുപ്പിക്കുന്ന മാന്ത്രിക ശബ്ദം…
ഏത് കഠിന ഹൃദയത്തെയും തൊട്ടുണർത്താൻ കഴിയുന്ന ഈണവും താളവും..ചുറ്റും അതങ്ങനെ.. ഒഴുകി.. പരന്നു നടക്കുന്നത് പോലെ.
“നീ അകത്തേക്ക് കയറുന്നോട…?”
മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങിയപ്പോൾ തന്നെ ഷർട്ടിന്റെ ബട്ടൺ അടർത്തി മാറ്റി കൊണ്ട് സഞ്ജു ആദിയെ നോക്കി.പത്തോ പതിനഞ്ചോ പടികൾ കയറിയിട്ട് വേണം അമ്പലത്തിലെത്താൻ.
ഇവിടേക്ക് വന്നിട്ടിട്ടുണ്ട് എന്നല്ലാതെ അന്ന് വരെയും ആദി അതിനകത്തു കയറിയിട്ടില്ല.മാഷേത്ര വിളിച്ചാലും താഴെയുള്ള സിമന്റ് പടിയിലേക്കിരുന്നു കൊണ്ടവൻ ആ അന്തരീക്ഷത്തിന്റെ ഭംഗി ആസ്വദിക്കാറാണ് പതിവ്.
അങ്ങോട്ട് ചെല്ലണമെന്നും… എന്തെങ്കിലും കാര്യസാധ്യത മുൻനിർത്തി അപേക്ഷിക്കുന്നത് പോലെ കൈ കൂപ്പി നിൽക്കണമെന്നോന്നും അവന് തോന്നിയിട്ടില്ല എന്നതാണ് സത്യം.”ദൈവം തൂണിലുണ്ട്… തുരുമ്പിലുമുണ്ട്… ലോകത്തിലെ എല്ലാത്തിലുമുണ്ട്.. പിന്നെന്തിനാ പ്രാർത്ഥന നടത്താൻ ഒരു പ്രതേക സ്ഥലത്തു പോണത്… ഞാനത് ചെയ്യില്ല.. നേർച്ചയെന്ന കൈക്കൂലി കൊടുത്തു കൊണ്ട് എന്റെ ആവിശ്യങ്ങളെ നേടിയെടുക്കാനും ശ്രമിക്കില്ല.. ഇത് സത്യം… സത്യം…. സ… ത്യം…”ഓരോ പടിയും കയറി കൊണ്ട് അൽപ്പം ഉറക്കെ തന്നെ കളിയാക്കി പറഞ്ഞു കൊണ്ട് നടക്കുന്ന സഞ്ജുവിനെ നോക്കി പല്ല് കടിച്ചു കൊണ്ടാണ് ആദി പടികൾ കയറുന്നത്.
“ഞാനാ പാടുന്നതാരെന്നു നോക്കാനാണ് ശവമേ….”സഞ്ജുവിന്റെ തോളിൽ അൽപ്പം ഉറക്കെ ഇടിച്ചു കൊണ്ട് ആദി പറഞ്ഞു.
“ഹൂ… അത് വല്ല ടെപ്പ് റെക്കോർടുമാവും”
അടി കിട്ടിയ വേദനയിൽ സഞ്ജു തിരിഞ്ഞു നിന്നിട്ട് പറഞ്ഞതും ആദിയുടെ നെറ്റി ചുളിഞ്ഞു.”ഏയ്.. ഇതാരോ ലൈവ് ആയിട്ട് പാടുന്നതാ ഡാ. എനിക്കങ്ങനെ തോന്നുന്നു.”
അപ്പോഴും മുകളിലേക്ക് കയറാൻ തുടിക്കുന്ന ഹൃദയത്തെ മാടി വിളിക്കുന്നത് പോലെ… ആദിയുടെ ഹൃദയം പിടക്കുന്നുണ്ടായിരുന്നു.അങ്ങോട്ട് മാടി വിളിക്കുന്നൊരു ഈണം കൃഷ്ണ സ്തുതിയായി അവിടെയാകെ നിറഞ്ഞു തൂവുന്നുണ്ട്.മനസ്സിലെ ആഗ്രഹം കലശമായതും അടുത്ത് നിൽക്കുന്ന സഞ്ജുവിനെ പോലും ശ്രദ്ധിക്കാതെ ധൃതിയിൽ പടികൾ ഓടി കയറാൻ തുടങ്ങി.എടാ.. ഷർട്ട് അഴിച്ചിട്ട് കയറെന്ന് പിറകിൽ നിന്നും സഞ്ജു വിളിച്ചു പറയുന്നത് കേട്ടതും… തിരിഞ്ഞു പോലും നോക്കാതെ ഓടുന്നതിനിടെ തന്നെ അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു തുടങ്ങിയിരുന്നു.
വശ്യമായൊരു ഗന്ധമാണവിടം മുഴുവനും.
തൊട്ടു തലോടുന്ന കാറ്റിനു പോലുമൊരു കാതര ഭാവം.ഷർട്ടഴിച്ചിട്ട് തോളിലേക്കിട്ട് ധൃതിയിൽ നടന്നു വരുന്നവനെ തൊഴുതു നിൽക്കുന്ന മാഷും ആശ്ചര്യത്തോടെനോക്കുന്നുണ്ടായിരുന്നു.അവനതൊന്നും അറിയുന്നില്ലായിരുന്നു.കണ്ണും മനസ്സും തേടുന്നതാ സ്വരമാധുര്യത്തിന്റെ ഉറവിടമാണ്.
മറ്റൊന്നും അവൻ അറിയുന്നേ ഉണ്ടായിരുന്നില്ല.
അതിന്റെ ഉത്ഭവം തേടിയാണവൻ ചുറ്റുമുള്ളതൊന്നും കാണാതെ ഓടുന്നത്.വിടർന്നു പോയ മിഴിയോടെ മോഹത്തോടെ അവന്റെ രൂപം തഴുകി തലോടി നിൽക്കുന്ന അനേകമാളുകളെ ഒന്നും തന്നെ അവൻ കണ്ടില്ല.
പക്ഷേ… തൊട്ടടുത്ത നിമിഷം അവനെയാകെ ശൂന്യമാക്കി കൊണ്ടാ ശബ്ദം നിലച്ചു.ഹൃദയം കൂടി അതിനൊപ്പം നിലച്ചത് പോലെ..
ചുറ്റും നോക്കി കൊണ്ട് അവനൊന്നു വട്ടം കറങ്ങി.
വിയർപ്പ് പൊടിഞ്ഞ മുഖംതുടച്ചു കൊണ്ടവൻ നിരാശയോടെ തല കുടഞ്ഞു..”ഡാ…”
പിന്നിലെ സഞ്ജുവിന്റെ കിതപ്പ് നിറഞ്ഞ വിളി കേട്ടതും ആദി ഞെട്ടി തിരിഞ്ഞു നോക്കി.അപ്പോഴാണ് അവന് സ്ഥലക്കാലബോധം വന്നത് തന്നെ ..”ഇവരൊക്കെയെന്താടാ ഇങ്ങനെ നോക്കുന്നത്…?ഷർട്ട് അഴിച്ചിട്ടു നിൽക്കുന്നത്തിന്റെ ജാള്യതയോടെ ആദി സഞ്ജുവിനോട് ചോദിച്ചു.”അവരായത് കൊണ്ട് നോക്കുന്നേയൊള്ളു. അമ്മാതിരി പ്രകടനമല്ലായുയരുന്നോ പോന്നു മോൻ ”
സഞ്ജു പല്ല് കടിച്ചു.”ഞാനെന്ത് ചെയ്തെന്നാ…?”
ആദി മുഖം ചുളിച്ചു.”അത് ശെരി… വെള്ളമടിച്ചാണ് അമ്പലത്തിൽ വന്നതെന്ന് കൂടി പറയിപ്പിക്കുമോ നീ..”സഞ്ജു അവനെയൊന്ന് തുറിച്ചു നോക്കി.
“അനാവശ്യം പറഞ്ഞ അടിച്ചു പല്ല് കൊഴിക്കും ഞാൻ..”ആദി സഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് പറഞ്ഞു.”ഞാൻ പറയുന്നതാണോയിപ്പോ .. കുഴപ്പം.? ഇത്രേം തിരക്കിയിട്ട് ഓടി ചെന്ന് നോക്കാൻ അവിടെ നിന്റെ കുഞ്ഞമ്മയുണ്ടായിരുന്നോ ?”
സഞ്ജു ആദിയെ നോക്കി.”ഓഓഓഓ… എടാ.. ഞാനാ സോങ്.. അതിന്റെ ആളെ കാണാൻ..”
ആദി വീണ്ടും നിരാശയിൽ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.ആളെ കാണാൻ കഴിയാത്ത ഇച്ഛാഭംഗം അവന്റെ മുഖത്തു തെളിഞ്ഞു കാണാം.”കുന്തം.. ഒരു സോങ്.. വാ മാഷ് വിളികുന്നുണ്ട് നിന്നെ…”
കണ്ണുകൾ വീണ്ടും ആരെയോ തേടുന്നത് പോലെ ചുറ്റും നോക്കിയിട്ടാണ് ആദി സഞ്ജുവിനോപ്പം നടക്കുന്നത്.പെട്ടന്ന് മുന്നിൽ നടന്ന സഞ്ജുവിനെയിടിച്ചു ആദി വീഴാൻ ആഞ്ഞു.”നോക്കി നടക്കെട..”അമ്പലത്തിൽ ആണെന്നുള്ള ഓർമയിൽ നാവിനു തുമ്പിലെത്തിയ തെറി വാക്ക് ആദി വിഴുങ്ങി കളഞ്ഞു.”ന്താടാ.. നീ അവടെ ഉറച്ചു പോയോ ”
അനങ്ങതെ നിൽക്കുന്ന സഞ്ജു വിനെ നോക്കി ആദി മുഖം ചളിച്ചു.
‘നിനോടെനിക്ക് സഹതാപം തോന്നുന്നെടാ കുട്ടാ.. ”
സഞ്ജുവിന്റെ മുഖം ദയനീയമായിരുന്നു.”ന്ത് കോപ്പിന്…”ആദിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
“നിന്റെ കാര്യതിലെനിക്ക് സങ്കടമുണ്ട് കൂട്ടുകാരാ. പക്ഷേ വരാനുള്ളത് അമ്പലത്തിൽ വന്നിട്ടായാലും പണി തന്നിട്ട് പോകുമെന്ന് എനിക്കിപ്പോ ഈ നിമിഷം മനസ്സിലായി. പക്ഷേ നീ തളരരുത് ആദി.. തളരരുത് “സഞ്ജു ആദിയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് നാടകീയമായാണ് പറയുന്നത്.ഇനിയും മിണ്ടിയാൽ ആദി തന്നെ പരിസരം പോലും മറന്നിട്ട് ഇടിക്കുമെന്ന് തോന്നിയതും സഞ്ജു അവർ നിൽക്കുന്നതിന്റെ ഇടതു ഭാഗത്തേക്ക് കൈ ചൂണ്ടി കാണിച്ചു.അങ്ങോട്ട് നോക്കിയ ആദിയും നിന്ന നിൽപ്പിൽ വിറച്ചു പോയിരുന്നു.മാധവൻ മാഷിന്റെ കൈയ്യിൽ പിടിച്ചു കൊണ്ടെന്തോ പറഞ്ഞു ചിരിച്ചു നിൽക്കുന്ന കൃഷ്ണപ്രിയ…
തുടരും
ഐവ… പൊളിക്കും..ലവളെങ്ങാനും ഇനി ന്റെ ചെക്കനെ ഒറ്റുവോ..?ഓളും കൂട്ടത്തിൽ ഓളെ ആൾക്കാരും വിവരമറിയും ന്നാ.ഇത്രേം ഒരുങ്ങി കെട്ടി വന്നിട്ടാ ചെക്കനെ നാണം കെടുത്താൻ നോക്കിയാലുണ്ടല്ലോ… ജിഫ് സ്വന്നാ സൊന്ന മാതിരി മുങ്ങുവേ 😎😎😎റിവ്യൂ ഇട്ടിട്ട് പോണേ..ഇന്ന് ബല്ല്യ പാർട്ടാ 💪
സ്നേഹത്തോടെ jif❣️❣️

by