25/04/2026

പ്രിയേ.. പ്രാണനെ: ഭാഗം 48

രചന :ജിഫ്ന നിസാർ ❣️

അന്ന് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയൊക്കെയും പ്രിയയുടെ മനസ്സിൽ ആദിയുടെ മുഖമായിരുന്നു.കാണുമ്പോഴൊക്കെയും തന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കുന്ന അവനിന്ന്, തനിക്ക് നേരെ നിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് അവൾക്ക് തോന്നി.തന്നെ അഭിമുഖീകരിക്കാൻ കഴിയാത്ത, തനിക്കറിയാൻ കഴിയാത്ത എന്തോ ഒന്ന് അവനിടയിൽ സംഭവിച്ചിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു.പക്ഷേ അതെന്താണെന്ന് മാത്രം അവൾക്കറിയില്ല.

അതെന്താണെന്ന് അവനോട് ചോദിക്കാനുള്ള ധൈര്യവും അവൾക്കില്ല.അല്ലെങ്കിലും എന്താണ് അവനോട് പോയി ചോദിക്കേണ്ടത്?എന്നെ കാണുമ്പോൾ ഇന്നെന്താണ് ദേഷ്യം ഇല്ലാത്തതെന്നോ?
അതോ എന്നെ കാണുമ്പോൾ എന്തിനാണ് ഓടി ഒളിക്കാനുള്ള വ്യഗ്രതിയെന്നോ?അതോർത്തപ്പോൾ അവൾക്ക് തന്നെ ചിരി വന്നു.എന്തായാലും ഇതൊന്നും തന്റെ തോന്നലല്ലെന്ന് പ്രിയക്കുറപ്പുണ്ടായിരുന്നു.തന്നോട് കാരണമില്ലാത്ത ദേഷ്യമായിരുന്നെങ്കിലും തന്നിൽനിന്നവൻ ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ല.

ഇന്ന് പക്ഷേ അവൻ ഉള്ളിലെന്തോ കള്ളത്തരം ഒളിപ്പിച്ചു പിടിക്കാൻ ഉള്ളതുപോലൊരു പരവേശമുണ്ടായിരുന്നു.ഇന്നലെവരെയും ഉണ്ടായിരുന്ന ആദിത് മഹാദേവല്ല തനിക്കു മുന്നിലെന്ന് വ്യക്തമാക്കുന്നത്പോലെ..ഒരുവെപ്രാളം.തിരികെയുള്ള യാത്രയിലുടനീളം മറ്റൊന്നും ഓർക്കാതെ പ്രിയ ആദിയുടെ മാറ്റത്തെക്കുറിച്ച് മാത്രമാണ് ഓർത്തതു മുഴുവനും.ബസ്സിറങ്ങി നടക്കുമ്പോൾ അവളുടെ ഫോണിലേക്ക് വന്ന ഇന്ദുവിന്റെ വിളിയാണ് ആ ഓർമ്മയിൽ നിന്ന് വിട്ടുനിൽക്കാൻ അൽപ്പമെങ്കിലും പ്രേരിപ്പിച്ചത്.ഇന്ദുവൊരു സന്തോഷം അവളെ അറിയിക്കാൻ വിളിച്ചതായിരുന്നു.

ആ സന്തോഷം എന്താണെന്ന് പ്രിയ ഊഹിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അവളോടത് ചോദിച്ചുത് മനഃപൂർവമാണ്”എന്റെ കല്യാണം ഉറപ്പിച്ചു “എന്നവൾ പറയുന്നത് കേൾക്കാനുള്ള ഒരു ആകാംക്ഷ… സന്തോഷം.ഇന്ദുവിനും പ്രിയയെ അതറിയിക്കാനുള്ള വെപ്രാളമുണ്ടായിരുന്നു.”എനിക്ക് നിന്നെ നേരിട്ട് കാണണമെന്ന്” പറഞ്ഞവളോട്.. ഇന്നിനി വയ്യ നമുക്ക് നാളെയോ മറ്റന്നാളോ കാണാമെന്ന് പ്രിയ പറഞ്ഞോഴിഞ്ഞു .ഇന്ദുവിനെ കാണാൻ അവൾക്കുള്ളിലും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തോ ഇന്നതിന് പറ്റിയൊരു മാനസികാവസ്ഥയിൽ അല്ല താനെന്ന് പ്രിയക്ക് തന്നെ തോന്നി.ഫോൺ വെച്ചു കഴിഞ്ഞു വീണ്ടും അവൾക്കുള്ളിൽ ആദി, അവന്റെ വെപ്രാളവും പരവേശവുമായിട്ട് ഓടിവന്നു…

💞💞

സ്വന്തം വീടിനു മുന്നിലേക്ക് ഷെമീറിനൊപ്പം കാറിൽ വന്നിറങ്ങുമ്പോൾ മാളവിക വല്ലാതെ വിറക്കുന്നുണ്ട്..
അവൻ കൊടുത്ത ധൈര്യത്തിന്റെ അവസാന കണികയും അവളിൽനിന്നും ചേർന്നു പോയിരുന്നു.” താനെന്തിനാടോ ഇങ്ങനെ പേടിച്ചു വിറക്കുന്നത്. തന്റെ വീട്ടിലേക്ക് തന്നെയാ വന്നിരിക്കുന്നത്…ഡോണ്ട് വറി മാളവിക.. ”
ഷമീറിന്റെ ആശ്വാസവാക്കുകളൊന്നും അവളിലേക്കെത്തുന്നില്ല.അതവനും അറിയുന്നുണ്ട്.
“താൻ നടക്കെടോ.. ഞാൻ കൂടി വരാം..”
വിറയലോടെ തന്നെ സ്വന്തം വീടിന് നേരെ ആർത്തിയോടെ നോക്കുന്ന മാളുവിനെ നോക്കി ഷമീർ പറഞ്ഞു.”വേണ്ട… ഞാൻ.. ഞാൻ പോയിക്കോളാം “അവൻ അവന്റെ നേരെ ഞെട്ടി തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

നല്ലൊരു സ്വീകരണമാവില്ല ഇവിടെ തന്നെ കാത്തിരിക്കുന്നതെന്നുറപ്പുണ്ട്.അതിനിടയിലേക്ക് അവനെയും ആ കുഞ്ഞു മോളെയും കൊണ്ട് പോകാൻ അവൾക്ക് തോന്നിയില്ല.
ഇനിയുള്ളതെല്ലാം താൻ ഒറ്റയ്ക്ക് നേരിടേണ്ടതാണ്.
പങ്ക് പറ്റേണ്ട ഒരുത്തൻ… തന്നെ ഇത് പോലൊരു അവസ്ഥയിലേക്ക് കൊണ്ട് പോയവന് തന്റെ ശരീരം പങ്ക് വെക്കാനായിരുന്നു കൂടുതൽ താല്പര്യം.
മാളവിക ശ്വാസം മുട്ടുന്നത് പോലൊന്നു പിടഞ്ഞു.
“സർ പൊയ്ക്കോളൂ… നന്ദിയുണ്ട്. അത് പറയുന്നത് പോലും നന്ദി കേടായി പോകും. എനിക്കറിയാം. അത്രയും വലിയൊരു സഹായമാണ് എന്നോട് ചെയ്തത്. എന്റെ മരണം വരെയും ഞാനത് മറന്നു പോവില്ല..”മാളു അവന് നേരെ കൈ കൂപ്പി.

“ഛെ.. എന്താടോ ഇങ്ങനൊക്കെ. ”
ഷമീർ വല്ലായ്മയോടെ മാളുവിന്റെ കരഞ്ഞു കലങ്ങിയ മിഴികളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“ശെരിയെന്നാ.. ഞാൻ പോട്ടെ. താൻ അകത്തേക്ക് കയറി ചെല്ല്. കുറച്ചു ചീത്തയൊക്കെ കിട്ടുമായിരിക്കും. പക്ഷേ പിടിച്ചു നിന്നേക്കണം കേട്ടോ.. അതിനുള്ള അർഹത തനിക്കുണ്ട്.”
ഷമീർ ചിരിയോടെ അവളെ നോക്കി.മാളു തലയാട്ടി കൊണ്ട് അവനെ നോക്കി.അവൻ വീണ്ടും കാറിലേക്ക് കയറാനാഞ്ഞു.ടോ…”വീണ്ടും വീടിന്റെ നേർക്ക് തിരിഞ്ഞു നോക്കിയ മാളു ഷമീർ വിളിക്കുന്നത് കേട്ട് അങ്ങോട്ട്‌ നോക്കി.”ഇത്…ഇതെന്റെ കാർഡാണ്. തനന്തേലും ആവിശ്യമുണ്ടെങ്കിൽ വിളിക്കണം കേട്ടോ.. ഇതിലെന്റെ നമ്പരുണ്ട്..”

ഷമീർ അവൾക്ക് നേരെയൊരു കാർഡ് നീട്ടി കൊണ്ട് പറഞ്ഞു.മാളു ഒരുനിമിഷം അതിലേക്ക് തുറിച്ചു നോക്കി.”വാങ്ങെടോ..”വീണ്ടും ഷെമീർ ആവിശ്യപെട്ടപ്പോൾ അവളത് കൈ നീട്ടി വാങ്ങി.ശെരിയെന്നാ.. ബൈ..”അവളത് വാങ്ങിയ നിമിഷം തന്നെ ആ കാർ മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു.

❣️❣️

പിന്നിലൊരു നിഴലനക്കമറിഞ്ഞാണ് സുജ തിരിഞ്ഞു നോക്കിയത്.അവർക്കെന്തെങ്കിലും മനസ്സിലാവും മുന്നേ നെഞ്ചിലേക്കെന്തോ വീണു.
തന്നെയത് ഇറുകെ.. അസ്ഥികൾ നുറുങ്ങി പോകുന്നത് പോലെ.. അത്രേം മുറുക്കത്തിൽ കെട്ടി പിടിച്ചു കൊണ്ടുച്ചതിൽ കരയുന്നു.സുജ വിറച്ചു പോയി.ചേർത്ത് പിടിക്കാനും തള്ളി മാറ്റാനും കഴിയാത്തൊരു ധർമ്മസങ്കടം കൊണ്ടവർ ഉലഞ്ഞു പോയി.സോറി… സോറി അമ്മേ… സോറി…”ആ വാക്കുകൾ… ആ ശബ്ദം.സുജ നടുങ്ങി പോയി.
ഒരു നിമിഷത്തെ തളർച്ചക്ക് ശേഷം… അവരാ നെഞ്ചിൽ നിന്നും മാളുവിനെ വലിച്ചു പറിച്ചെടുത്തു.
പക്ഷേ പിടഞ്ഞു കൊണ്ടവൾ സുജയുടെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് നിലത്തേക്കിരുന്നു പോയി.
സുജ ഹൃദയം പൊടിയുന്നത് പോലൊരു നോവിന്റെ കാഠിന്യം കൊണ്ടുലഞ്ഞു പോയി.

“എന്നോട് ക്ഷമിക്കമ്മേ.. എനിക്ക്.. എനിക്കൊരു തെറ്റ് പറ്റി പോയതാ. അതിനുള്ള ശിക്ഷയും കിട്ടി.. ക്ഷമിക്കമ്മേ.. ഇനി.. ഇനി ചെയ്യില്ല.. പ്ലീസ് അമ്മേ..”നിറഞ്ഞു തൂവുന്ന കണ്ണോടെ മാളു അമ്മയെ നോക്കി കെഞ്ചി.സുജ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു.ഭർത്താവിന്റെ വെള്ള പുതച്ച രൂപം.
മൂത്ത മകളുടെ ദയനീയവസ്ഥ..ഇളയ മകളുടെ നിസ്സഹായതാ..നിമിഷങ്ങൾ കൊണ്ടവരുടെ മുഖം വലിഞ്ഞു മുറുകി.കണ്ണുകളിൽ നിന്നും തീ പാറി..
മാളുവിനെ വലിച്ചു പൊക്കി ആ കവിളിലും കയ്യിലുമാകെ ശക്തമായി തന്നെ അടിക്കുമ്പോൾ അവരുടെകണ്ണിൽനിന്നുരക്തമാണോഴുകിയിറങ്ങുന്നതെന്ന് തോന്നും.

“ഇപ്പൊ… ഈ നിമിഷം ഇറങ്ങി പോണം നീ ഇവിടെ നിന്നും.. നിനക്കവിടെ ആരുമില്ല. നീ ഞങ്ങളുടെ ആരുമല്ല. എന്റെ രണ്ടാമത്തെ മകൾ മരിച്ചു പോയതാ.. അവളിനി തിരികെ വരില്ല.. പോ… പോ.. ഇറങ്ങി പോടി…”മാളവികയെ ശക്തിയായി തള്ളി..അവളുടെ തല ചുമരിലിടിച്ചു..
എന്നിട്ടും അവളവരെ തടയുകയോ കരയുകയോ ചെയ്തില്ല.പോവാൻ പറയല്ലേ അമ്മേ… എനിക്കിനി പോവാൻ ഒരിടമില്ല..”കൈ കൂപ്പി കൊണ്ടവൾ കേണു പറഞ്ഞിട്ടും സുജയുടെ മുഖം അൽപ്പം പോലും അയഞ്ഞില്ല.”പറ്റില്ല.. പോവാൻ ഇടമില്ലെങ്കിൽ നീ പോയി ചാവടി.. ഇവിടെ നിന്നെയിനി പാർപ്പിക്കുന്ന പരിപാടിയില്ല.. പോ..”സുജ വീണ്ടും അവളെ പിടിച്ചു തള്ളി..”അമ്മേ…”പിന്നിൽ നിന്നും കരച്ചില് പുരണ്ട പത്മയുടെ സ്വരം.സുജക്കൊപ്പം മാളു കൂടി തിരിഞ്ഞു നോക്കി.വീൽചെയറിലിരിക്കുന്ന പത്മയെ കണ്ടവളുടെ മുഖം ചുളിഞ്ഞു.അയ്യോ.. ചേച്ചി.. നിനക്കെന്തു പറ്റി..”നിലവിളിയോടെ മാളു പത്മയുടെ നേരെ പാഞ്ഞു.”തൊടരുത് നീയവളെ..”പിന്നിൽ നിന്നും സുജയുടെ വാക്കുകൾ.മാളു തറഞ്ഞു നിന്ന് പോയി.”ഇഷ്ടകാരനൊപ്പം പോയി നീ സുഖിച്ചില്ലേ.. അതിനവൾ സഹിക്കേണ്ടി വന്ന ദുരന്തമാണിത്.. ഇനി നീയെന്റെ കുഞ്ഞിനെ തൊട്ടാലുണ്ടല്ലോ..”
സുജ മാളുവിനെ നോക്കി..

ആ മുഖവും വാക്കുകളും ജ്വലിക്കുന്നുണ്ടെന്ന് തോന്നി പത്മക്കും മാളുവിനും.”ഇങ്ങനൊന്നും പറയല്ലേ അമ്മേ..”പത്മ കരച്ചിലോടെ സുജയെ നോക്കി.”വേണ്ടടി… നീ ഇവൾക്കൊരു നിലവിളക്കെടുത്തു കൊടുക്ക്. അത്രയും നല്ല കാര്യമാണല്ലോ ഇവൾ നമ്മളോട് ചെയ്തത്. സ്വന്തം തന്തയെ കൊന്നു.. നിന്നെ ഈ കോലത്തിലാക്കി.. ഇനിയും ഒന്നുണ്ട്. നരകിച്ചു ജീവിക്കുന്ന എന്റെ മോള്.. അവളെ കൂടി കൊലക്ക് കൊടുക്കാൻ വന്നതാണീ മുദേവി…”സുജ പറഞ്ഞു കേട്ടതും മാളവിക നിന്ന നിൽപ്പിൽ ഒന്നാടി.ചുവരിലേക്ക് ചാരി ഊർന്നിറങ്ങി വെറും നിലത്തേക്കിരുന്നവളുടെ കാതിൽ ആ വാക്കുകൾ മാത്രമായിരുന്നു.തന്തയെ കൊന്നു…
അതങ്ങനെ അവൾക്കു ചുറ്റും ഉറക്കെ അട്ടഹാസത്തോടെ കറങ്ങി നടന്നു.ഒരിക്കലും.. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ നക്നസത്യത്തിനു നേരെ അവളെങ്ങനെ തുറിച്ചു നോക്കി…

❣️❣️

“വല്ലതും നടക്കുവോടാ.. താനവിടെ ചുറ്റി തിരിയുന്നത് വെറുതെയാവുമോ..?”
ജോണിന്റെ സംശയങ്ങൾ കേട്ടതും ദേവനപ്പോഴും ചിരിയാണ് വന്നത്.”തന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞില്ലേ ജോൺ.. ഞാനൊന്ന് മനസ്സിൽ കരുതിയാൽ അത് നടത്തിയില്ലേൽ ശ്വാസം മുട്ടുന്നത് പോലൊരു ഫീലാണെന്ന്.. അതീ കാര്യത്തിൽ കുറച്ചധികമാണെടോ.. “ദേവൻ കൗശലതോടെയൊന്ന് ചിരിച്ചു.”തന്റെ പ്ലാൻ.. അതെന്താണ്.അതെങ്കിലുമൊന്നു പറയ്‌ ദേവൻ.ഇവിടിപ്പോ തന്നെക്കാൾ എനിക്കാണ് ശ്വാസം മുട്ടുന്നത്.”ജോൺ പറഞ്ഞു.”എങ്കിൽ… ഇന്നേക്ക് രണ്ടാം നാൾ.. എന്റെയും തന്റെയും ശ്വാസമുട്ടലിനൊരു ഫൈനൽ റിസൾട് കിട്ടും.അന്നത്തോടെ എല്ലാം ക്ലിയറാവും..എല്ലാം..”
അത് പറഞ്ഞിട്ട് ദേവൻ ഉറക്കെ ചിരിച്ചു.അതിന് പറ്റിയ ആളെ കിട്ടിയില്ലെന്നല്ലേ താൻ പറഞ്ഞത്..?”
ജോൺ വീണ്ടും സംശയതോടെ ചോദിച്ചു.

“യെസ്.. പറഞ്ഞിരുന്നു. പക്ഷേ എല്ലാം കൊണ്ടും ഇങ്ങനൊരു കാര്യം ചെയ്യാൻ അർഹിക്കുന്ന ആളും അതിന് ഇരയാവേണ്ട ആളും ഇന്നത്തോടെ ഞാൻ ഫിക്സ് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസവും അതിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഞാൻ. ഇന്നാണ് മാച്ചിംഗ് ആയിട്ടൊരു തീരുമാനമായത്…”ഗൂഡമായൊരു ചിരിയോടെ ദേവൻ പറഞ്ഞു നിർത്തി…

……തുടരും..

എന്താവും…?എന്തുമാവും..കരുതിയിരിക്കുക.
വെറുതെ എന്നെ ചീത്ത വിളിച്ചിട്ട്കാര്യമുണ്ടാവില്ലെന്ന്.പൂരിഞ്ചിതാ 😎സ്നേഹത്തോടെ jiff💞