The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: ജിഫ്ന നിസാർ ❣️
“ആരോട് ചോദിച്ചിട്ടാ നിങ്ങളെനിക്ക് കല്യാണം നോക്കുന്നത്?”ഇന്ദുവിന്റെ മുറുകിയ സ്വരം.
വന്നവരെ യാത്രയാക്കി ഹാളിലെ സോഫയിലേക്ക് വിസ്തരിച്ചു കൊണ്ടിരിക്കാനുള്ള ശ്രമത്തിലാണ് ജയശ്രീ.ഇന്ദുവിന്റെ ശബ്ദം കേട്ടതും തലചെരിച്ചു നോക്കി.അഭിലാഷ്, നീതുവും വീട്ടുകാരും ഇറങ്ങിയതോടെ ആ കൂടെ തന്നെ യാത്ര പറഞ്ഞു പോയിരുന്നു.ചാരുവും പിള്ളേരും രണ്ടൂസം കഴിഞ്ഞിട്ട് വന്നാ പോരെയെന്ന് ജയശ്രീ സമ്മതം ചോദിച്ചത് അവനും അനുസരിച്ചു.” അതു കൊള്ളാം നീ ഞങ്ങളുടെ മകളല്ലേ?നിന്റെ കല്യാണമുറപ്പിക്കാൻ ഞങ്ങൾ വേറെ ആരോടാണ് അനുവാദം ചോദിക്കേണ്ടത്? ”
ജയശ്രീയുടെ പരിഹാസം നിറഞ്ഞ ശബ്ദം കേട്ടതും ഇന്ദുവിന് കൂടുതൽ ദേഷ്യം വരികയായിരുന്നു.” അതിന് അനുവാദം കണ്ണീ കാണുന്ന ആരോടെങ്കിലും ചോദിച്ചത് കൊണ്ടായില്ല. എന്റെ കല്യാണമല്ലേ? അത് ഞാനെങ്കിലും അറിഞ്ഞിരിക്കേണ്ട? “ആ ദേഷ്യം അവളുടെ ശബ്ദത്തിലും ഉണ്ടായിരുന്നു.” എടി..കെട്ട് പ്രായം കഴിഞ്ഞാൽ പെൺകുട്ടികളെ കെട്ടിച്ചുവിടും. അതാണ് നാട്ടു നടപ്പ്.അതിന് നീ വെറുതെ ബഹളം വെക്കേണ്ട കാര്യമെന്താണ്? “ജയശ്രീ അവൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് വീറോടെ പറഞ്ഞു.
“ഓഹോ. അപ്പൊ നാട്ടുനടപ്പ് നോക്കിയിട്ടാണല്ലേ ഇങ്ങനൊരു കലാപരിപാടി . ശരി, അത് സമ്മതിച്ചു. പക്ഷേ അതിന് മുന്നേ കെട്ടിക്കാനുദ്ദേശിക്കുന്ന പെൺകുട്ടിയോട് കൂടിയൊന്ന് ആലോചിച്ചു നോക്കണമെന്നൊരു നാട്ടുനടപ്പ് കൂടിയുണ്ട്. കൂട്ടത്തിൽ അതെന്തേ നിങ്ങള് മറന്നു പോയോ. ഏഹ്?”
ഇന്ദുവിന്റെ മുഖവും വാക്കുകളും ജ്വലിക്കുന്ന പോലായിരുന്നു.” ചാടി തുള്ളിയിട്ടൊരു കാര്യവുമില്ല. നിന്റെ കെട്ടു കഴിഞ്ഞിട്ടൊന്നുമില്ലല്ലോ. വന്നവരോടും ആലോചന തുടങ്ങുന്നുവെന്നാണ് അമ്മ പറഞ്ഞത്. അതിന് നീയിങ്ങനെ ചോദ്യം ചെയ്യേണ്ട കാര്യമെന്താണ്? ആലോചന മുറുകുന്ന സമയം എന്തായാലും നിന്നെയും അറിയിക്കും. അത് പോരെ..?”അങ്ങോട്ട് കയറി വന്നിട്ട് രാജീവ് കൂടി പറഞ്ഞതോടെ ഇന്ദുവിന്റെ നോട്ടം രാധാകൃഷ്ണന് നേരെ നീണ്ടു.” അച്ഛന് ഇപ്പോഴും ഒന്നും പറയാനുണ്ടാവില്ല. അല്ലേ? “സങ്കടവും ദേഷ്യവും എല്ലാം കൂടി നിറഞ്ഞ അവളുടെ ചോദ്യം.
“അതല്ല മോളെ..അങ്ങനൊരു ആലോചന..”രാധ കൃഷ്ണൻ എന്തോ പറയാൻ ശ്രമിച്ചു.”അച്ഛനും അറിഞ്ഞിട്ടില്ലല്ലേ..ഇന്ന് അമ്മ പറഞ്ഞപ്പോഴാണ് എന്നെപ്പോലെ അച്ഛനും മകളുടെ കല്യാണകാര്യമറിഞ്ഞത്. അല്ലേ. ഇനി കല്യാണം നടക്കുന്നതും അച്ഛനും ഞാനും അറിയില്ലേ.. അല്ല, ഇവിടുത്തെ കാര്യമാണ്. ഒന്നും പറയാൻ പറ്റില്ല.”
ഇന്ദു പരിഹാസത്തോടെ പറഞ്ഞു.”നീയേ…കൂടുതൽ കിടന്ന് സംസാരിക്കാതെ മിണ്ടാതെ അടങ്ങിയൊതുങ്ങിയിരുന്നാ മതി. നിന്റെ മൂത്ത ഒരുത്തിയുടെ കല്യാണവും നല്ല അന്തസ്സായി ഞാൻ നടത്തിയിട്ടുണ്ട്.ഇനി ഇതും എന്ത് വേണമെന്ന് എനിക്കറിയാം. കേട്ടോടി “ജയശ്രീ അവൾക്ക് നേരെ ഒച്ചയിട്ടു.” അങ്ങനെ ശബ്ദമുയർത്തി എന്നെ മിണ്ടാതെയിരുത്താമെന്ന് അമ്മ വിചാരിക്കേണ്ട.എനിക്ക് പറയാനുള്ളത് ഞാൻ പറയുക തന്നെ ചെയ്യും. ഇത് എന്റെ ലൈഫാണ്.എനിക്ക് കൂടെ തീരുമാനങ്ങളുമുണ്ട് . ”
ഇന്ദുവും ഒട്ടും വിട്ടുകൊടുക്കാതെ ജയശ്രീയുടെ നേരെ നോക്കി ഉറക്കെ തന്നെ സംസാരിച്ചു.” ഇന്ദു നീ വെറുതെ പ്രശ്നമുണ്ടാക്കരുത്. നിന്റെ സമ്മതമില്ലാതെ നിന്നെ കെട്ടിക്കുമെന്നൊന്നും ഇവിടെയാരും പറഞ്ഞിട്ടില്ല. കല്യാണം പെട്ടെന്ന് വേണമെന്ന് നീതുവിന്റെ അച്ഛൻ പറഞ്ഞു കേട്ടപ്പോൾ അങ്ങനെ പറഞ്ഞു പോയതാണ് നിന്റെ കാര്യം. അല്ലാതെ നീയറിയാതെ നിന്നെ കെട്ടിക്കും എന്നൊന്നുമല്ല അതിനർത്ഥം.നീ വെറുതെ അതിൽ തൂങ്ങി പ്രശ്നമുണ്ടാക്കരുത്. “അമ്മയും മകളും കൂടി പ്രശ്നം രൂക്ഷമാക്കുകയാണെന്ന് കണ്ടതും രാജീവ് അവർക്കിടയിലേക്ക് വന്നിട്ട് പറഞ്ഞു.
” ഇവിടെ വെറുതെയൊരു പ്രശ്നമുണ്ടാക്കണമെന്ന് ഞാനും വിചാരിച്ചിട്ടില്ല. എനിക്കുമുണ്ട് സങ്കടം. അതാരുമെന്താ മനസ്സിലാക്കാത്തത്.? എന്റെ ലൈഫിന്റെ ഒരു പ്രധാനപ്പെട്ട കാര്യം, അത് ഞാനറിയേണ്ടത് ഇങ്ങനെയായി പോയല്ലോ?”
ശരിക്കും ഇന്ദുവിന് സങ്കടം വരുന്നുണ്ടായിരുന്നു.
“നിങ്ങൾ ഒരു അച്ഛനും അമ്മയുമല്ലേ? ഞങ്ങൾ നിങ്ങളുടെ മക്കളല്ലേ?ഇന്നിവിടെ വന്ന ഒരു മകളെ ശ്രദ്ധിച്ചിരുന്നോ നിങ്ങള്?നിങ്ങളെ പോലൊരു അച്ഛനും അമ്മയും തന്നെയാണ് അവരും. അവരുടെ മകൾക്കെത്ര പ്രാധാന്യമാണ് കൊടുക്കുന്നതെന്നും മകളുടെ ലൈഫിൽ അവൾക്കുള്ള തീരുമാനങ്ങൾ എന്തൊക്കെയാണെന്നും ഇന്ന് നേരിട്ട് കണ്ടവരല്ലേ നിങ്ങൾ?അത്രയൊന്നും വേണമെന്ന് ഞാനും പറയുന്നില്ല.പക്ഷേ അത്രയൊക്കെ ഓരോ മക്കളും ആഗ്രഹിക്കുന്ന കാര്യമാണ്.അതിന്റെ പാതിയെങ്കിലും ഞങ്ങൾക്ക് കിട്ടിയിട്ടില്ല..എന്നോർക്കുമ്പോഴാണ്..”
ഇന്ദുവിന്റെ സ്വരം നേർത്തു.” പിന്നെ ലോകത്ത് എവിടെയുമില്ലാത്ത ഒരു നാട്ടുനടപ്പ്.അതിനു ഞാനും കൂടെനിങ്ങൾക്കൊപ്പം ആടിത്തരണമെന്നാണോ നീ പറയുന്നത്?അത് ഇവിടെ നടക്കുമെന്ന് എന്റെ പൊന്നുമോളെ വെറുതെ സ്വപ്നം കാണുകയും വേണ്ട “നീതുവിന്റെ വരവ് തനിക്ക് തീരെ ഇഷ്ടമായിട്ടില്ലെന്നുള്ള ജയശ്രീയുടെ പരസ്യമായ ഒരു പ്രഖ്യാപനം കൂടിയായിരുന്നു ഇന്ദുവിന് നേരെ പറഞ്ഞ ആ വാക്കുകൾ.മറ്റുള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു.രാജീവിന്റെ മുഖം വിളറി വെളുത്തു പോയി.. അത് കേട്ടതോടെ.
” എന്റെ ഇന്ദു..നീയിങ്ങനെ വെറുതെ ടെൻഷൻ ആവില്ലേ.അങ്ങനെ ഒരു ആലോചനയുടെ കാര്യം അമ്മ അവരോട് പറഞ്ഞു എന്നുള്ളത് സത്യം തന്നെയാണ്.പക്ഷേ അത് നടന്നിട്ടില്ലല്ലോ നടക്കുമ്പോൾ എന്തായാലും നീ അറിയും..ഇപ്പൊ തന്നെ അതിന്റെ പേരിലൊരു ലഹള വേണോ?”
ചാരു വന്നിട്ട് ഇന്ദുവിന്റെ തോളിൽ കൂടി ചേർത്ത് പിടിച്ചിട്ട് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഹാ.. ഇനിയിപ്പൊ അങ്ങനെ ആശ്വസിക്കാം ചേച്ചി.പക്ഷേ അതിലും അത്ര ഉറപ്പൊന്നും പറയാൻ പറ്റില്ല. ഇതാണ് നിന്റെ ചെക്കനെന്ന് പറഞ്ഞിട്ട് ഒരു ദിവസം ഇവര് കാണിച്ചുതരുന്ന ഒരു ഒരു ചെക്കനു മുന്നിൽ തലനീട്ടി കൊടുക്കാനാണ് യോഗമെങ്കിൽ അതും നടക്കും.എന്നിട്ട് അപ്പോഴും ഇവര് പറയും അതാണ് നാട്ട് നടപ്പെന്നുള്ളത്.”
ഇന്ദുവിന്റെ അമർഷം തീരുന്നില്ല.” പക്ഷേ അതിനുവെച്ച വെള്ളമങ്ങ് വാങ്ങിച്ചുവെക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. എനിക്ക് ജീവനുള്ളിടത്തോളം കാലം അതിനെന്നെ കിട്ടുമെന്ന് നിങ്ങളാരും വിചാരിക്കുകയും വേണ്ട.. “വെല്ലുവിളി പോലെ അത് പറഞ്ഞിട്ട് രാധാ കൃഷ്ണനെ ഒരിക്കൽ കൂടി നോക്കിയിട്ട് ഇന്ദു അകത്തേക്ക് കയറി പോയി..
❣️❣️
നന്ദി… നമസ്കാരം.. ”
പ്രിയയുടെ ആത്മവിശ്വാസം നിഴലിക്കുന്ന വാക്കുകൾ.
നേർത്തൊരു ചിരിയോടെ സദസ്സിനെ കൈ കൂപ്പി വണങ്ങിയിട്ട് അവളാദ്യം നോക്കിയത് ആദിയുടെ നേരെയാണ്.”തോറ്റു തരില്ല ഞാൻ “എന്നൊരു ധ്വനിയുണ്ടവളുടെ കണ്ണിൽ.. പതിയെ വിടരുന്ന ചൊടിയിൽ.ആദിക്കതു പെട്ടന്ന് മനസ്സിലായി.
ഗംഭീരകയ്യടിയോടെ അവളുടെ വാക്കുകൾക്കുള്ള അഭിനന്ദനങ്ങളായി ആൾക്കൂട്ടമവളെ ചേർത്ത് പിടിച്ചു .അത്ര മാത്രം സ്പുടതയോടെയാണ് അവരോരോ വാക്കും പറഞ്ഞത്.ഹൃദ്യമായി അവിടെ കൂടിയ ഓരോരുത്തരെയും അവളാ വേദിയിൽ നിന്നിട്ട് സ്വഗതം ചെയ്തു.”വിചാരിച്ചത് പോലല്ലോ മുത്തച്ഛന്റെ കൃഷ്ണ പ്രിയ… “ലളിതസുന്ദരമായി പ്രിയ പറയുന്ന വാക്കുകൾ കേട്ടതും ആദി മനോഹരമായൊരു മന്ദഹാസത്തോടെ ഓർത്തുപ്രിയയെ സ്വഗതം പറയാൻ വിളിച്ചതിന്റെ അസൂയ പല മുഖങ്ങളിലും വീർത്തു കെട്ടി കിടക്കുന്നുണ്ടായിരുന്നു.
“ഗുഡ് ജോബ്.. ആൻഡ് കൺഗ്രാജസ്..”ആദി മൈക്ക് കയ്യിലെടുക്കും മുന്നേ പ്രിയയെ നോക്കി ഗൗരവത്തോടെ തന്നെയാണ് പറഞ്ഞത്.
അവളൊന്നു ചിരിക്കുക മാത്രം ചെയ്തു.”ഞാനും തോറ്റു തരില്ലെന്ന് “അവന്റെയും വാക്കുകൾ വെളിപ്പെടുത്തണമെന്നുള്ള കുഞ്ഞോരു വാശി ആ പ്രശംസാ വാക്കുകളിൽ പറ്റി പിടിച്ചു കിടപ്പുണ്ടായിരുന്നു.”നമസ്കാരം…”ആദിയുടെ പ്രൌഡഗംഭീരമായ സ്വരം മൈക്കിലൂടെ മുഴങ്ങി.നേർത്തൊരു ചിരിയോടെ അവനാദ്യം തന്നെ അവനെയൊന്ന് പരിചയപ്പെടുത്തുകയാണ് ചെയ്തത്.സ്കൂളിൽ അവൻ നടത്താനുദ്ദേശിക്കുന്ന പുരോഗതികളെ കുറിച്ചും അതിന് വേണ്ടുന്ന നിർദ്ദേശങ്ങളും അവൻ പറയുകയും മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ അവസരമൊരുക്കുകയും ചെയ്തു.
വിടർന്നു ചിരിക്കുന്നില്ലയെങ്കിലും.. മുന്നിലുള്ളവരെ പിടിച്ചു നിർത്താൻ മാത്രം പവറുള്ളൊരു ചിരിയെപ്പോഴും അവനിലുണ്ടെന്ന് പ്രിയ കണ്ടു പിടിച്ചു.”എന്നോട് സംസാരിക്കുമ്പോ മാത്രം മൂരാച്ചി സ്വഭാവമാണ് മത്തങ്ങാ മോറന്.. “ആദിയെ നോക്കി പ്രിയ പിറുപിറുത്തു.”എന്റെ സ്കൂളല്ല.. നിങ്ങളുടേതുമല്ല. നമ്മുടേതാണ്. അപ്പോൾ ആ സ്കൂളിന്റെ വികസനം നമ്മുടേതാണ്. നമ്മുടെ മക്കളുടേതാണ്.. നാടിന്റേതാണ്. വളർന്നു വരുന്നോരു നല്ല തലമുറക്ക് വേണ്ടിയാണ്. എനിക്കൊപ്പം നിങ്ങൾ കൂടിയുണ്ടാവുമെങ്കിൽ.. നമ്മുക്കിത് കുറച്ചു കൂടി വികസനങ്ങളിലേക്ക് നയിക്കാം. എന്ത് പറയുന്നു ഗയ്സ്..”
സ്റ്റെജിൽ നിന്നും സദസ്സിലേക്ക് ചാടിയിറങ്ങി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു കൊണ്ട് ചുറുചുറുക്കൊടെ പറയുന്ന ആദിയുടെ നേതൃത്വപാഠവത്തെ പ്രിയ അത്ഭുതതോടെ നോക്കി.
നിറഞ്ഞ കയ്യടിയോടെ അവനൊപ്പം നിൽക്കാമെന്നവർ വാക്ക് കൊടുക്കുന്നത് കണ്ട് അവളും കയ്യടിക്കുന്നുണ്ടായിരുന്നു.വീണ്ടും അവനെന്തെക്കൊയോ പറയുന്നുണ്ട്.എല്ലാം സ്കൂളിൽ നടത്താൻ കരുതി വെച്ച പുരോഗതികളെ കുറിച്ചാണ്.
“രണ്ടു ദിവസം കൊണ്ട് ഈ സ്കൂളിൽ ഇത്രേം കുറവുകളുണ്ടെന്ന് സർ മനസ്സിലാക്കിയല്ലോ. മുത്തച്ഛനെ പോലെ തന്നെ ആള് ചില്ലറക്കാരനൊന്നുമല്ല “തനിക്ക് തൊട്ടടുത്തു നിൽക്കുന്ന നവാസ് മാഷ് ആവേശത്തിൽ പറയുന്നത് പ്രിയ വ്യക്തമായും കേട്ടിരുന്നു.
അവളും ചിരിയോടെ അവന്റെ വാക്കുകൾക്ക് കാതോർത്ത് നിന്നു.”ഒക്കെ ഗയ്സ്.. അപ്പൊ പറഞ്ഞത് പോലെ.. ഇനിയങ്ങോട്ട് നമ്മൾ ഒരുമിച്ചുള്ള യാത്രയാണ്. ജയിക്കാൻ വേണ്ടിയുള്ള യാത്ര…”ആദി പറഞ്ഞവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്.അര മണിക്കൂറോളം അവനെ ശ്രദ്ധയോടെ കേട്ടിരുന്നവർക്ക് നന്ദി പറഞ്ഞു കൊണ്ടവൻ സ്റ്റേജിലേക്ക് കയറായി തിരിഞ്ഞതും ഷോക്കടിച്ചത് പോലെ വിറച്ചു പോയി..അച്ഛൻ…
ശബ്ദമില്ലാതെ.. മീറ്റിംഗ് ഹാളിലെ വാതിൽക്കൽ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ആൾക്ക് നേരെ നോക്കി അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..
…..തുടരും…
ഓൻ ചമ്മി പോയി.. വിറച്ചും പോയി..രണ്ടും കൂടി താങ്ങുവോ ന്തോ..ന്തായാലും ഞാൻ ഉത്തരവാദിയല്ല കേട്ടോ…സ്നേഹതോടെ ജിഫ്…സ്വന്തം സ്റ്റോറി കഴിഞ്ഞതും കൂടെ കൂടിയ പലരും കൊഴിഞ്ഞു പോയത് പോലെ..റിവ്യൂ ഇടുന്നവര് ന്നേ നിറച്ചു വെക്കുന്നുണ്ട്. സത്യം തന്നെ പക്ഷേ ആർത്തിയോടെ കാത്തിരിക്കുന്ന ന്റെ ദാഹം മുഴുവനുമങ്ങോട്ട് മാറുന്നില്ല ഗയ്സ്.നിർബന്ധിച്ചു പറയുകയല്ല.. നിങ്ങൾക്കെൻറെ കഥ ഇഷ്ടമായെങ്കിൽ ഒന്നോ രണ്ടോ വാക്ക് മിണ്ടീട്ട് പോയ.. ആദിയും പ്രിയയും കൂടുതൽ പേരിലേക്കെത്തുമല്ലോ..ഒരുപാട് തിരക്കുകൾക്കിടയിലും ഞാനിത് ഡെയിലി ഇടുന്നുണ്ടല്ലോ.. ❤️റിവ്യൂ ചോതിച്ചാൽ ഒരു പൂക്കാലം ഒരുക്കി തരുന്ന പ്രിയപ്പെട്ടവരെ.. ഇത് നിങ്ങളോടല്ല കേട്ടോ..വായിച്ചിട്ടും ഒന്നും മിണ്ടാതെ പോകുന്നവരോടാണ്..
സ്നേഹത്തോടെ.. പിന്നേം Jiff❣️❣️❣️