രചന : ജിഫ്ന നിസാർ ❤️
ആദിയെത്തുമ്പോൾ പ്രിയ വീട്ടിലില്ലായിരുന്നു.പേരെടുത്തു വിളിച്ചു നോക്കാനുള്ള മടി കൊണ്ടവൻ അവിടെയെല്ലാം അവളെയൊന്ന് തിരഞ്ഞു നടന്നു.സഞ്ജുവിനോപ്പം പോയിട്ട് ഇവളിനി തിരികെ വന്നില്ലേ ആവോ..?സ്വയം പറഞ്ഞു കൊണ്ടവൻ അടുക്കളയിലേക്കിറങ്ങി ചെന്നു.രമണി പണികളെല്ലാം ഒതുക്കി തിരികെ പോവാനുള്ള ഒരുക്കത്തിലാണ്”ചേച്ചി.. കൃഷ്ണ പ്രിയയെ കണ്ടായിരുന്നോ?”ചിരിയോടെയുള്ള ആദിയുടെ ചോദ്യം കേട്ടതും അവനെന്തോ അശ്ലീലം പറഞ്ഞത് കേട്ടത് പോലാണ് രമണി അവനെ തുറിച്ചു നോക്കിയത്.
“എന്താ ചേച്ചി..?”അവരുടെ നോട്ടം കണ്ടതും ആദി അമ്പരപ്പോടെ ചോദിച്ചു.” ഞാനും മുത്തച്ഛനും സ്കൂളിലോട്ട് പോകുമ്പോൾ സഞ്ജുവിനോട് ഞാൻ വന്നിട്ട് അവളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറഞ്ഞിരുന്നു അവിടെ നിന്നും കൃഷ്ണ പ്രിയ തിരിച്ചുവന്നില്ലേ എന്നാണ് ഞാൻ ചോദിച്ചത്..? “ചോദ്യം അവർക്ക് മനസ്സിലാവാഞ്ഞിട്ടാണെന്ന് കരുതി ചോദ്യമെന്ന് കൂടെ വിശദമായിട്ട് ചോദിച്ചു നോക്കി.. ആദി.” മാഷിന് എന്തായാലും കുറച്ച് സഹാനുഭൂതിയും അനുകമ്പയും കൂടുതലാണെന്ന് എനിക്കറിയാം.പക്ഷേ മോനെങ്കിലും കുറച്ചു ബുദ്ധിയുണ്ടാകുമെന്ന് ഞാൻ വെറുതെ വിചാരിച്ചു.. ”
രമണിയുടെ നീരസത്തോടെയുള്ള മറുപടിയിൽ ആദിക്ക് വേണ്ട ഉത്തരമേ ഇല്ലായിരുന്നു.
അതുകൊണ്ടുതന്നെ അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് മനസ്സിലായതുമില്ല.. പറയുന്നത് കൊണ്ടൊന്നും തോന്നരുത് കുഞ്ഞേ.. നിന്നെക്കുറിച്ച് എനിക്കൊരു അഭിമാനം ഉണ്ടായിരുന്നു.. പക്ഷേ ഒരൊറ്റ നിമിഷം കൊണ്ട് അതെല്ലാം നീ മാറ്റിമറിച്ചു കളഞ്ഞല്ലോ… “പ്രിയയോടുള്ള ദേഷ്യവും വെറുപ്പുമാണ് രമണി ആ വാക്കുകളിൽ കൂടി പ്രകടിപ്പിക്കുന്നതെന്ന് ആദിക്ക് മനസ്സിലായതുമില്ല..അതുകൊണ്ടുതന്നെ അവന്റെ മുഖത്ത് ഒരു പകപ്പ് പ്രകടമായി.
കൂടുതലൊന്നും പറയാതെ രമണി ഇറങ്ങി പോവുകയും ചെയ്തപ്പോൾ അവന്റെ ഞെട്ടൽ പൂർണമായി..”ഏഹ്.. ഇവരെന്താ ഇങ്ങനൊക്കെ പറയുന്നത്..?”രമണി ഇറങ്ങിപ്പോയ അടുക്കള വാതിലിൽ കൂടി അവർ പോയ വഴിയേ എത്തിനോക്കി കൊണ്ട് അത് പറയുമ്പോൾ ആദിയുടെ നെറ്റി ചുളിഞ്ഞു..വലിയ അടുപ്പമൊന്നുമില്ലെങ്കിലും ഇന്നോളം ഇങ്ങനെ മുഖം കറുപ്പിച്ചുകൊണ്ട് കടുപ്പത്തിലോ അവനോടും മാഷിനോടും അവർ സംസാരിച്ചിട്ടില്ല.അവരുടെ ജോലി വൃത്തിയായി ചെയ്യുക ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുക… പോവുക..അതിൽ കൂടുതൽ കാര്യങ്ങളിലൊന്നിലും അവർ ഇടപെട്ടിരുന്നില്ല.
എന്നാലും ഇത് പക്ഷേ എന്തിനായിരുന്നു ഇത്രയും പറഞ്ഞതെന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും ആദിക്ക് മനസ്സിലായില്ല.വാതിലടച്ചു കൊണ്ടവൻ തിരികെ കയറി…ഫോണെടുത്തു കൊണ്ട് സഞ്ജുവിനെ വിളിച്ചു നോക്കി.”ഡാ… അവളെവിടെ..?”ഫോണെടുത്തയുടനെ ആദി ചോദിച്ചതും തൊട്ടരികിലെ കൃഷ്ണപ്രിയയെ നോക്കി സഞ്ജുവൊന്ന് കണ്ണ് ചിമ്മി..”ആര്..?”സഞ്ജു ആദിയെ ഇട്ടൊന്നു വട്ടം ചുറ്റിക്കാൻ തീരുമാനിച്ചു.
നിൻ്റെ… ഡാ കളിക്കാതെ അവളോടിങ്ങോട്ട് വരാൻ പറ.. അവൾക്കവളുടെ വീട്ടിൽ പോണമെന്നു പറഞ്ഞിരുന്നു..”ആദി ദേഷ്യതിലാണെന്ന് മനസിലായതും സഞ്ജു ചിരിയോടെ എഴുന്നേറ്റു.
“ഓഹോ.. അപ്പൊ ഭാര്യവീട്ടിൽ പോവാനുള്ള ത്വര കൊണ്ട് ഓടി വന്നതാണ് പൊന്ന് മോൻ.. അല്ല്യോ?”
മറുവശം ആദിയാണെന്ന് മനസിലായതും പ്രിയയുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു.സഞ്ജു കൗതുകത്തോടെ അവളിലെ മാറ്റങ്ങളെ നോക്കി.
“ദേ സഞ്ജു.. വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത് നീ.. ഞാങ്ങോട്ട് വന്നാലുണ്ടല്ലോ.. നിന്റെ ചൊറിയുന്ന അസുഖം വേരോടെ പിഴുതു മാറ്റിയിട്ടേ തിരികെ പോരൂ…”ആദി പറഞ്ഞു.
“ഹോ..അതൊന്നും വേണ്ടടാ.. നിനക്കൊരു ബുദ്ധിമുട്ടാവില്ലേ അതൊക്കെ.. അത് കൊണ്ട് നിന്റെ പോണ്ടാട്ടിയെയും കൊണ്ട് ഞാനങ്ങോട്ട് വന്നോളാം..”
ചിരിയോടെ പറഞ്ഞിട്ട് സഞ്ജു ഫോൺ കട്ട് ചെയ്തു.
“ഭർത്താവ് വന്നിട്ടുണ്ട് വീട്ടിൽ.. പോയാലോ..?”
ഫോൺ തിരികെ പോക്കറ്റിലേക്കിട്ട് കൊണ്ട് സഞ്ജുവൊരു ചിരിയോടെ പ്രിയയെ നോക്കി.
അവളൊന്നു മൂളി കൊണ്ട് മുഖം കുനിച്ചതും ലക്ഷ്മിയും നളിനിയും ചിരിയോടെ പരസ്പരം നോക്കി.”ഞാനെന്ന പോട്ടെ..”പ്രിയ അവരെ നോക്കി പറഞ്ഞു.”ഒഴിവ് കിട്ടുമ്പോൾ ഇനിയും വായോ.. അവിടെ ഒറ്റക്കിരിക്കേണ്ടല്ലോ..”ലക്ഷ്മി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.പ്രിയ ചിരിയോടെ തലയാട്ടിസഞ്ജുവിനോപ്പംപോവാനിറങ്ങി..”ഞാനൊറ്റക്ക് പോയിക്കോളാം സഞ്ജു “അവനൊപ്പം നടക്കുമ്പോൾ പ്രിയ പറഞ്ഞു.”പെങ്ങള് വീട്ടിലേക്ക് പോണമെന്നു പറഞ്ഞിരുന്നോ?സഞ്ജു ചോദിച്ചു.
“ആഹ്.. ഇന്നലെ മുതൽ എനിക്കമ്മയെ കാണാൻ തോന്നുവാ..”പ്രിയ ചിരിയോടെ പറഞ്ഞു.
“അവനെ കൂടി വിളിച്ചോ..?”സഞ്ജു അവളെ തല ചെരിച്ചു നോക്കി.”ഇല്ല.. ഞാൻ.. ഞാനൊറ്റക്ക് പോയിക്കോളാമെന്നാ പറഞ്ഞത്.. ആദി… ആദിയേട്ടനാ ഒറ്റയ്ക്ക് പോവണ്ട.. കൂടെ വരാമെന്നു പറഞ്ഞത് “പ്രിയ പറഞ്ഞത് കേട്ടതും സഞ്ജു ഞെട്ടി കൊണ്ട് നടത്തം നിർത്തി അവളെ തുറിച്ചു നോക്കി..
“എന്താ..?അവന്റെ നോട്ടം കണ്ടതും പ്രിയ ചോദിച്ചു.
എന്റെ കോച്ചിങ്ങിനു പുറമെ പെങ്ങള് കയ്യിന്നിട്ട് വല്ലതും പ്രയോഗിക്കുന്നുണ്ടോ ഇനി..?”സഞ്ജു അവളെ നോക്കി..ഇല്ലെന്ന് പ്രിയ തലയാട്ടി കാണിച്ചു.
“അല്ലാതെ ഇത്ര പെട്ടന്നിങ്ങനെ ആ വെട്ട് പോത്തിനൊരു മാറ്റം വരാൻ ഞാൻ നോക്കിയിട്ടൊരു സാധ്യതയുമില്ലല്ലോ..”അവൻ ചൂണ്ട് വിരൽ കൊണ്ട് ചുണ്ടിൽ തട്ടി ആലോചനയോടെ പറഞ്ഞു.
“ഏതായാലും അവൻ മെരുങ്ങി തുടങ്ങിട്ടുണ്ട്.. അതുറപ്പാണ്.. ഇനി കൈവിട്ടു കളയരുത്. ഒന്നുകൂടി ഉഷാറാക്കി നമ്മുക്ക് പ്ലാൻ ചെയ്യണം..”
വീണ്ടും നടക്കുന്നതിനിടെ സഞ്ജു പറഞ്ഞു.”കേൾക്കുന്നില്ലേ..?”പിറകിൽ നടക്കുന്ന പ്രിയയെ ഒന്ന് നോക്കിയിട്ട് സഞ്ജു ചോദിച്ചു.
അവളൊന്നു മൂളി..അപ്പോഴേക്കും അവർ വീട്ടിലെത്തി കഴിഞ്ഞിരുന്നു..”ദേ.. നോക്കിയ കാണുന്ന അവിടുന്നിങ്ങോട്ട് നീ നിരങ്ങിയാണോ വന്നത്?”
അവരെ കാത്തെന്ന പോലെ മുൻവശത്തു തന്നെ നിൽപ്പുണ്ടായിരുന്ന ആദി ചോദിച്ചു.
“എന്തേ… നീ കാത്തിരുന്നു മുഷിഞ്ഞോ..?”
സഞ്ജുവൊരു ആക്കി ചിരിയോടെ ചോദിച്ചതും ആദി വിളറി പോയ”എനിക്ക്.. എനിക്ക് വേറെയും ജോലിയുള്ളതാ..”സഞ്ജുവിന് പിറകെ നിൽക്കുന്ന പ്രിയയെ നോക്കി ആദി കടുപ്പത്തിൽ പറഞ്ഞതും… അവൾ വേഗം അകത്തേക്ക് നടന്നു.”എങ്കിൽ.. നിനക്കാ ജോലിക്ക് പൊയ്ക്കൂടേ.. എന്റെ പെങ്ങളോറ്റക്ക് പോകാമെന്നു പറഞ്ഞപ്പോ നീ തന്നെയല്ലെ ഭർത്താവ് കളിച് കൂടെ വരാമെന്നു പറഞ്ഞത്.. ഏഹ് “അവനരികിലേക്ക് ചേർന്ന് നിന്നിട്ട് സഞ്ജു പറഞ്ഞതും ആദി അവനെ നോക്കി പല്ല് കടിച്ചു.”എടാ.. ഞാനത്..”ആദിയെന്തോ പറയാൻ വന്നത് സഞ്ജുവിന്റെ ചിരി കണ്ടതോടെ പാതിയിൽ നിന്ന് പോയി.”കോപ്പ്… ഒരാങ്ങളയും പെങ്ങളും.. രണ്ടിനേം കൂടി ചവിട്ടി കൂട്ടും ഞാൻ..”ആദി സഞ്ജുവിനെ നോക്കി..”പിന്നെ.. നീ ഒലത്തും.. ഞങ്ങൾ കേസ് കൊടുക്കും പിള്ളേച്ചോ..”
അതും പറഞ്ഞിട്ട് ആദിയെ നോക്കി മനോഹരമായൊന്ന് പുച്ഛിച്ചു കൊണ്ട് പെങ്ങളെ.. ന്നും നീട്ടി വിളിച്ചു കൊണ്ട് സഞ്ജു അകത്തേക്ക് കയറിയതും അവനു പിറകെ കലിയോടെ ആദിയും കയറി.
“നീയിരിക്ക്… ഞാനൊന്ന് ഫ്രഷായിട്ട് വരാം..”ആദി സഞ്ജുവിനെ നോക്കി പറഞ്ഞു.”നീ ചോറ് തിന്നോടാ..”സഞ്ജു പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു.”ഇല്ല.. നീ കഴിച്ചോ..?”ആദി മുഖം കഴുകി കൊണ്ട് തന്നെ സഞ്ജുവിനോട് ചോദിച്ചു.”ആഹ്.. കഴിച്ചു..നിന്റെ ഭാര്യയെ ഊട്ടുന്ന തിരക്കായിരുന്നു ഇന്നെന്റെ വീട്ടിൽ. കൂട്ടത്തിൽ ഞാനും പെട്ടു പോയി..”സഞ്ജു അവനെ നോക്കി.ആദി മുഖം കഴുകി തുടച്ചു വരുമ്പോഴേക്കും പ്രിയയും അങ്ങോട്ട് വന്നിരുന്നു.”ഇനിയും ചോറ് വേണോ.. നമ്മളിപ്പോ കഴിച്ചതല്ലേ സഞ്ജു..?”അവൻ പാത്രം വെച്ച് ചോറും കറികളും നിരത്തി വെക്കുന്നത് കണ്ടിട്ട് പ്രിയ ചോദിച്ചു.”ഇതെനിക്കല്ല.. അളിയനാ പെങ്ങളെ..”
സഞ്ജു ചിരിയോടെ പറഞ്ഞു.”പെങ്ങളെ നന്നായി നോക്കാൻ അളിയന് ആരോഗ്യമുണ്ടാവേണ്ടത് എന്റെ കൂടി ആവിശ്യമാണല്ലോ.. ഞാനതിൽ അലമ്പാവം കാണിക്കാൻ പാടില്ലല്ലോ.. പെങ്ങള് പോയി റെഡിയായ്ക്കോ.. ഇത് ഞാനേറ്റു.. വീട്ടിൽ പോവണ്ടേ..”
സഞ്ജുചിരിയോടെപറഞ്ഞു.”ഞാൻ..ഞാനൊരുങ്ങി.. കഴിഞ്ഞു..”പ്രിയ പറഞ്ഞു.”ഇത്.. ഇത് തന്നെ ഇട്ടോണ്ടാണോ പോണത്…?”സഞ്ജു നെറ്റി ചുളിച്ചു..
“മ്മ്.. ഇനിയൊരു കൂട്ടമുള്ളത്രാവിലെകഴുകിയിട്ടതാ.. ഉണങ്ങിയില്ല പ്രിയ പറഞ്ഞത് കേട്ടതും സഞ്ജുവിന്റെ കണ്ണുകൾ ആദിക്ക് നേരെ നീണ്ടു.അവനും കയ്യിലെ തോർത്തും പിടിച്ചു അനങ്ങാതെ നിൽക്കുന്നുണ്ട്.
സത്യത്തിൽ അത്യാവശ്യം വേണ്ടതെ വാങ്ങിയിട്ടൊള്ളു.. ഇനിയും അവൾക്കെന്തോക്കെയോ വാങ്ങാനുണ്ടെന്ന് ലക്ഷ്മി അന്ന് തന്നെ പറഞ്ഞതാണ്.പ്രിയ പിന്നെ അതിനെ കുറിച്ചൊന്നും പറയാത്തത് കൊണ്ട് അവനും അത് മറന്നു പോയിരുന്നു.ആദിക്കൊരു വല്ലായ്മ തോന്നി.
“സാരമില്ല.. തിരിച്ചു പോരും വഴി ചെറിയൊരു ഷോപ്പിംഗ് കൂടി നടത്തിയിട്ട് എൻജോയ് ചെയ്തു വാ രണ്ടാളും “സഞ്ജു വേഗത്തിൽ ഒരു പ്രതിവിധി പറഞ്ഞു.”നീ ഇരുന്നു കഴിക്കാദി.. പോവണ്ടേ..”
സഞ്ജു പറഞ്ഞതും ആദി കഴിക്കാനിരുന്നു.”നീ കൂടെ വരുന്നോടാ..?”കഴിക്കുന്നതിനിടെ തന്നെ ആദി ചോദിച്ചു.”നിന്റെ ഭാര്യ വീട്ടിൽ എനിക്കെന്ത് കാര്യം?”
സഞ്ജു ചിരിയോടെ ചോദിച്ചു.”അതല്ലടാ.. എനിക്കൊരു കമ്പനിക്ക്…”ആദി വീണ്ടും സഞ്ജുവിനെ നോക്കി.”നിനക്ക് കമ്പനിക്കല്ലേ നിന്റെ ഭാര്യ..”സഞ്ജു ആദിയെനോക്കിചിരിച്ചു.”അതല്ലടാ..”
ആദിക്ക് പ്രിയ നിൽക്കുന്നത് കൊണ്ട് പറയാനും വയ്യ.
“മോനെ ആദി.. ഒരു ഭർത്താവിന് ഭാര്യയോളം മികച്ചൊരു കൂട്ടുകാരിയോ കമ്പനിക്കാരിയോ ഈ ലോകത്ത് തന്നെ ഉണ്ടാവില്ല.. ആ സമയങ്ങളെ എൻജോയ് ചെയ്യാൻ പഠിച്ചാൽ..””നീ വരേണ്ട.. ഞാൻ പോയിക്കോളാം “സഞ്ജു ആവേശത്തിൽ പറഞ്ഞു വന്നതിന്റെ ഇടയിൽ തന്നെ ആദി എഴുന്നേറ്റു കൈ കൂപ്പി കൊണ്ട് പറഞ്ഞു.”അല്ലേടാ… ഞാൻ പറഞ്ഞു കഴിഞ്ഞില്ല.. നിനക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളാ “സഞ്ജു ആദിയെ നോക്കി.”ഇനി നീ മിണ്ടിയാ… അത് നിനക്കത്ര ഉപകാരപ്പെടില്ല.. ഓർത്തോ..”കഴിച്ചു കഴിഞ്ഞ പാത്രവുമെടുത്തു കൈ കഴുകാൻ പോവുന്ന വഴി ആദി ഓർമിപ്പിച്ചു.
സഞ്ജു പ്രിയയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
“ഇനിയൊന്നുമില്ലല്ലോ.. പോവല്ലേ…?”അങ്ങോട്ട് വന്നിട്ട് ആദി ചോദിച്ചതും പ്രിയ തലയാട്ടി.”നീ റെഡിയാവുന്നില്ലേ..?സഞ്ജു ചോദിച്ചു.എനിക്കെന്താ കുഴപ്പം..?”ആദിയൊന്ന് സ്വയം നോക്കിയിട്ട് ചോദിച്ചു.”അല്ല.. ആദ്യമായി വിരുന്നിനു പോവുകയല്ലേ.. അൽപ്പം മെനയായിട്ട് പോയികൂടെ..”സഞ്ജു ചുണ്ട് കോട്ടി..”എനിക്കുള്ള മെന മതി തത്കാലം..”അതും പറഞ്ഞു കൊണ്ട് ആദി പുറത്തേക് നടന്നു..അവനു പിറകെ തന്നെ സഞ്ജു വും പ്രിയയും.
ആദി കാർ സ്റ്റാർട്ട് ചെയ്തു വരുമ്പോഴേക്കും സഞ്ജു വാതിൽ പൂട്ടി അവനു നേരെ ചാവിയിട്ട് കൊടുത്തു.
“നിന്റെ ബുള്ളറ്റിൽ പോയികൂടെ…?”സഞ്ജു കുനിഞ്ഞു നിന്നിട്ട് ചോദിച്ചു.. കാറിലായാൽ കുഴപ്പമെന്താ?”ആദിതിരിച്ചുചോദിച്ചു.”കുഴപ്പമൊന്നുമില്ല.. പക്ഷേ ബുള്ളറ്റിൽ കേറാൻ എന്റെ പെങ്ങൾക്ക് വല്ലാത്ത കൊതിയാണ്. അല്ലേ?” പിന്നിൽ നിൽക്കുന്ന പ്രിയയെ നോക്കി സഞ്ജു ചോദിച്ചതും പ്രിയ ഞെട്ടി പോയിആദിക്ക് പോലും ചിരി വന്നു അവളുടെ ഭാവം കണ്ടിട്ട്.സമയം പോണ്..”സഞ്ജുവിനെ തുറിച്ചു നോക്കുന്ന പ്രിയക്ക് നേരെ നോക്കി ആദി വിളിച്ചു പറഞ്ഞതും അവൾ വേഗം കാറിന്റെ അരികിലെത്തി.
“അങ്ങനിപ്പോ എന്റെ അളിയനെ ഡ്രൈവറാക്കാൻ ഞാൻ സമ്മതിച്ചു തരില്ല പെങ്ങളെ..”
പിന്നിൽ കയറാനുള്ള അവളുടെ ശ്രമത്തെ തടഞ്ഞു കൊണ്ട് സഞ്ജു അവൾക്കായ് മുന്നിലെ ഡോർ തുറന്നു കൊടുത്തു.ആദിക്കും പിന്നൊന്നും പറയാൻ കഴിഞ്ഞില്ല.വിറയലോടെ പ്രിയ അങ്ങോട്ട് കയറി ഇരുന്നതും സഞ്ജു തന്നെ ഡോർ അടച്ചു.പോട്ടെടാ… സഞ്ജുവിനെയൊന്നു കൂടി നോക്കി ആദി യാത്ര പറഞ്ഞു.അവനും ചിരിയോടെ നീങ്ങി നിന്നിട്ട് കൈ വീശി കാണിച്ചു..
💞💞
തികച്ചും മൗനമാണ്..അതിനിടയിൽ വീട്ടിലേക്ക് ചെല്ലുമ്പോൾ അനൂപ് അവിടുണ്ടാകരുതേയെന്ന് പ്രിയ മൂകമായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.ആദി അങ്ങോട്ട് കയറി വരുമോ..?വന്നാൽ തന്നെ അവനൊരു ഗ്ലാസ് വെള്ളം കൊടുക്കാനുള്ളത് പോലും അവിടെയുണ്ടാവില്ല..പോരും മുന്നേയൊന്നു വിളിക്കണ്ടേതായിരുന്നു..നിരവധി ആശങ്കകൾ നിറഞ്ഞ മനസോടെയിരിക്കുന്നതിനാൽ കാർ നിന്നതൊന്നും പ്രിയ അറിഞ്ഞില്ല.ഇറങ്ങുന്നില്ലേ “യെന്ന് ആദി ചോദിക്കുമ്പോൾ അവളൊന്നു ഞെട്ടി കൊണ്ട് അവനെ നോക്കി.ശേഷം മുന്നിലേക്കും.തന്റെ വീട് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.വല്ലാത്തൊരു ആർത്തിയോടെ പ്രിയ ചുറ്റും നോക്കുന്നത് ആദി നോക്കിയിരുന്നു..
…..തുടരും…..
ലവനെങ്ങാനും അവിടയുണ്ടാവുമോ ഗയ്സ് ന്റെ ചെക്കന് കൈക്ക് പണിയാവുമോ ന്തോ..
അക്ഷരപിശകിനെ കണ്ടാൽ അറിയിക്ക് ട്ടാ.. ഇത് വല്ലാതെ ചികഞ്ഞു നോക്കാൻ ടൈം കിട്ടിയിട്ടില്ല ഗയ്സ് സ്നേഹത്തോടെ ജിഫ് ❣️

by