The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ
നീ തനിച്ചു കിടക്കില്ലേ..?
പുതച്ചു മൂടി കിടക്കുമ്പോഴും…പ്രിയയുടെയുള്ളിലൊരു കുളിരായി ആദിയുടെ ചോദ്യമായിരുന്നു.അവന് സഞ്ജുവിനോപ്പം കിടക്കാനായിരുന്നു ആ ചോദ്യം എന്നതായിരുന്നു അവളെയേറെ അത്ഭുതപ്പെടുത്തിയത്.അവനെ ഒറ്റക്കിന്ന് വിടാൻ വയ്യ കൃഷ്ണ… നീ കിടന്നോ.. ഞാൻ.. ഞാനിന്നവിടെ അവനൊപ്പം…”തന്റെ സമ്മതം കാത്ത് നിൽക്കുന്നു..അതേയെന്ന് അമ്പരപ്പോടെ തലയാട്ടി കാണിക്കുമ്പോൾ…നേർത്തൊരു ചിരിയോടെ ഗുഡ്നൈറ്റ് പറഞ്ഞു കൊണ്ട് ആളിറങ്ങി പോയി.തന്നിലെ മാറ്റങ്ങളെ കുറിച്ചായിരുന്നു ഇന്ന് വരെയും പ്രിയക്ക് ആകുലതകളുണ്ടായിരുന്നത്.
പക്ഷേ..പക്ഷേ അതിനേക്കാളേറെയിപ്പോൾ അവളെ ആശങ്കപ്പെടുത്തുന്നത് ആദിയുടെ മാറ്റങ്ങളെ കുറിച്ചാണ്.അവന്റെ ചില സംസാരങ്ങൾ.. നോട്ടങ്ങൾ. ചിരി.. കരുതൽ…ഓർക്കുമ്പോൾ ഇടനെഞ്ചിലൊരു മിന്നലാണ്.തനിക്ക് തോന്നിയതല്ല.. അവന്റെ പ്രവർത്തികൾ തെളിയിക്കുന്നുണ്ട് അവനിലുള്ള മാറ്റംപ്രിയ ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി.അവൻ കിടാക്കാറുള്ള ശൂന്യമായിടത്തേക്ക് നോക്കുമ്പോൾ കള്ളച്ചിരിയോടെ കൈകൊണ്ടു തല താങ്ങി അവനവിടെ കിടപ്പുണ്ടെന്ന് തോന്നി..ആ തോന്നലിൽ പോലും അവൾ വല്ലാതെ വിവശയായി.ആദിയുടെ ഓർമകളിൽ മറ്റൊന്നും ഓർക്കപ്പെടാത്ത വിധം ശാന്തമായാണ് അവളന്നുറക്കത്തിലേക്ക് വീണു പോയതും..
💞💞
എന്ത് കൊണ്ടോ മനസ്സിനെ വീണ്ടും സങ്കടപെടാൻ വിടാതെ കിടന്നു പോയയുടൻ ഉറങ്ങി പോയിരുന്നു സഞ്ജു.എന്നിട്ടും ഉറക്കം വിട്ടേഴുന്നേൽക്കുമ്പോൾ ക്ഷീണം കൊണ്ടവന്റെ കണ്ണുകൾ കനം തൂങ്ങുന്നുണ്ട്.
അതെ ഭാരം മനസിനും ശരീരത്തിനും കൂടിയുള്ളത് പോലൊരു ശ്വാസം മുട്ടലോടെയാണ് അവനെഴുന്നേറ്റത്.പക്ഷേ എഴുന്നേറ്റിരിക്കാൻ കഴിയാത്ത വിധം അവന്റെ മേലൊരു തടസ്സം..തല ചെരിച്ചു നോക്കുമ്പോൾ തൊട്ടരികിൽ ആദി മൂടി പുതച്ചുറങ്ങുന്നു.
അവന്റെ കാലുകൾസഞ്ജുവിന്റെമേലാണ്.ഇവനിന്നലെ ഇവിടാണോ കിടന്നത്സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു പോയിബലമായി ആദിയുടെ കാലെടുത്തു മാറ്റി സഞ്ജു എഴുന്നേറ്റു.”ഇങ്ങനെ ബോധമില്ലാതെ കിടന്നുറങ്ങി ഇവനാ പെണ്ണിനെ കൊല്ലുവോ ദൈവമേ..”
സഞ്ജു ഉറങ്ങി കിടക്കുന്ന ആദിയെ നോക്കി പിറുപിറുത്തുആ മുറിയിൽ ബാത്ത്റൂം ഇല്ലാത്തതിനാൽ സഞ്ജു വാതിൽ തുറന്നു പുറത്തേക്കിറങ്ങി.അടുക്കളയിൽ വെളിച്ചമുണ്ട്.
അവനങ്ങോട്ടാണ് ചെന്നതും.അവൻ എത്തിയതൊന്നുമറിയാതെ പ്രിയയവിടെ തിരക്കിട്ടന്തോ ജോലി ചെയ്യുന്നുണ്ട്.ഗുഡ്മോർണിംഗ് പെങ്ങളെ..”
അൽപ്പനേരം അവളെ നോക്കി നിന്നിട്ട് സഞ്ജു ചിരിയോടെ അങ്ങോട്ടിറങ്ങി ചെന്നു.
തെളിച്ചമില്ലെങ്കിലും അവന്റെ ചിരിയിലേക്ക് നോക്കി അവളൊരു നിമിഷം നിന്നു.”മ്മ്.. എന്തേ..?”സഞ്ജു പുരികം പൊക്കി കൊണ്ടവളെ നോക്കി.”ഒന്നുമില്ല..”
പ്രിയ ചിരിയോടെ തലവെട്ടിച്ചു.”ഫ്രെഷായി വരാം..”
അതും പറഞ്ഞു കൊണ്ടവനിറങ്ങി പോയതും വീണ്ടും അവൾ ജോലിയിലേക്ക് തിരിഞ്ഞു.മുറ്റത്തെ അയയിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചു കൊണ്ട് സഞ്ജു കയറി വരുന്നത് കണ്ടപ്പോൾ തന്നെ.. അവൾ കൈ കഴുകി കുടഞ്ഞു കൊണ്ട്.. അവനൊരു ഗ്ലാസ് ചായയെടുത്തു നീട്ടി..അത് വാങ്ങി കൊണ്ട് അവനാസ്ലാബിലേക്ക്കയറിയിരുന്നു.ഇന്നെന്താ രമണി ചേച്ചി വരില്ലേ..?”അവളുടെ ജോലി കണ്ടിട്ട് സഞ്ജു ചോദിച്ചു.
“മ്മ്.. ചേച്ചി വരുമ്പോ എട്ടു മണിയൊക്കെ കഴിയും… സഞ്ജുന് പോവാൻ നേരം വൈകില്ലേ.. അപ്പോഴേക്കും.. അതാണ് ഞാൻ തന്നെ കയറിയത് “പ്രിയ ജോലിക്കിടയിൽ തന്നെ അവനോട് പറഞ്ഞു.
മങ്ങിയൊരു ചിരിയോടെ സഞ്ജു അവളെ നോക്കി.
പെങ്ങൾക്കൊരു ബുദ്ധിമുട്ടായല്ലേ..?അവൻ മുഖം കുനിച്ചു.”അതേ.. നല്ല ബുദ്ധിമുട്ടായി. എന്തേ…?”
അവൾ കയിലുള്ള ചട്ടുകം കൊണ്ട് അവന് നേരെ തിരിഞ്ഞു.സഞ്ജു ഒന്നും മിണ്ടാതെ ചായയൂതി കുടിച്ചു.”ചായയും കടിയും റെഡിയായി.. ചോറിപ്പോ വേവും.. ഒരൊഴിച്ചു കറിയും ഉപ്പേരിയും മീനുമുണ്ട്. തത്കാലം ആങ്ങള അത് വെച്ച് അഡ്ജസ്റ്റ് ചെയ്യണേ ”
ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ തന്നെ പ്രിയ പറയുന്നുണ്ട്.”ചോറൊന്നും വേണ്ടായിരുന്നു പെങ്ങളെ.. ഞാൻ കാന്റീനിൽ നിന്നും കഴിക്കായിരുന്നു “സഞ്ജു വല്ലായ്മയോടെ പ്രിയയെ നോക്കി.”ഇതൊക്കെ ഒരു പെങ്ങളുടെ കടമയാണ് ബ്രോ.. തത്കാലം ഇതങ്ങനെ കണ്ടാൽ മതിയെന്നേ..”പ്രിയ ചിരിയോടെ പറഞ്ഞു.സഞ്ജു പിന്നൊന്നും പറയാനില്ലാത്തത് പോലെ മൗനമായിരുന്നു.സഞ്ജുന് ഹോട്ടൽ ഭക്ഷണം ഇഷ്ടമില്ലെന്ന് നളിനിയമ്മ എന്നോട് പറഞ്ഞിട്ടുണ്ട്..പിന്നെ അറിഞ്ഞു കൊണ്ടെങ്ങനെ ഞാൻ…”അവന്റെ മ്ലാനത കണ്ടതും പ്രിയ ആശ്വാസിപ്പിക്കും പോലെ പറഞ്ഞു.
പക്ഷേ അത് കേട്ടതും സഞ്ജു വിങ്ങലോടെ ഒരു നിമിഷം സ്റ്റക്കായി പോയി.പ്രിയക്കത് പെട്ടന്ന് തന്നെ മനസിലായി.എല്ലാരും ഒരൂസം എല്ലാം മനസ്സിലാക്കും സഞ്ജു.. കേട്ടിട്ടില്ലേ നീ… സത്യം ചെരുപ്പിട്ടൊരുങ്ങുമ്പോഴേക്കും അസത്യം ലോകം മുഴുവനും കറങ്ങി വന്നു വിശ്രമിക്കുന്നുണ്ടാവും ന്ന്. അത് പോലെ തന്നെയാണ്… തെറ്റ്ധാരണയും. പക്ഷേ എല്ലാം ഒരുദിവസം മറനീക്കി പുറത്ത് വരും… നീ വിഷമിക്കാതെ..”പ്രിയ അവനെ നോക്കി പറഞ്ഞു.അവനൊന്നും മിണ്ടാതെ കയ്യിലുള്ള ചായ ഗ്ലാസ് അവിടെവെച്ചിട്ട്മുഖംകുനിച്ചിരുന്നു.”അവളെന്നെ വെറുക്കുമായിരിക്കും “സഞ്ജു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നന്ദുവിന് നിന്നെ .. അത്രേം ഇഷ്ടമാണെന്നിരിക്കെ.. അവൾക്കെങ്ങനെ.. മറക്കാനും വെറുക്കാനുമെങ്ങനെ കഴിയും സഞ്ജു..?ഒരിക്കലുമില്ല.. മറന്നെന്നും വെറുതെന്നും അഭിനയിച്ച് കൊണ്ടവൾ ചുറ്റുമുള്ളവരെ പറ്റിക്കും.. ഹൃദയത്തിലപ്പോഴുമവൾ മറ്റാർക്കും കാണാനാവാതെ നിന്നെ ഭദ്രമായോളിപ്പിച്ചു പിടിക്കും..ഒറ്റക്കാവുന്ന.. ശൂന്യത നിറഞ്ഞ നിമിഷങ്ങളിലൊക്കെയും അവൾ മനസ്സിലൊളിപ്പിച്ചു പിടിച്ച നിന്നെ തിരികെയെടുക്കും.. ഓർക്കും.. സ്നേഹിക്കും.. ആ ഓർമകളിൽ സ്വയം മറക്കും.. സ്നേഹം.. അങ്ങനൊക്കെയാണ് സഞ്ജു..”പ്രിയ അവനരികിലേക്ക് നീങ്ങി നിന്നിട്ട് പതിയെ പറഞ്ഞു.അപ്പോഴും സഞ്ജു നിഷേദാർത്ഥത്തിൽ തലവിലങ്ങനെയാട്ടി.”അല്ലെങ്കിലും ചിലതെല്ലാം അങ്ങനാണ് സഞ്ജു.. നഷ്ടപെടുമോ എന്നൊരു തോന്നലിൽ മാത്രമാണ് നമ്മുക്ക് നമ്മുടെയിഷ്ടം മനസ്സിലാകൂ..”
പ്രിയ അലിവോടെ അവനെ നോക്കി.”നന്ദുവിന് വേണ്ടി അവളുടെ അച്ഛൻ കണ്ട് പിടിച്ചവൻ.. അവനെ കുറിച്ച്… അവൻ.. അവനവളെ അർഹിക്കുന്നില്ല സഞ്ജു. അവന് വേണ്ടത് പ്രകാശേട്ടന്റെ സമ്പാദ്യം മാത്രമാണ്. അത് പോലൊരു രീതിയിലാണ് ആ അച്ഛനും മകനും അന്ന് സംസാരിച്ചത്.. നന്ദുവിനെ അവർ കണ്ടത് കൂടിയില്ല സഞ്ജു.. അവളോടൊന്നു മിണ്ടിയത് കൂടിയില്ല..”അന്ന് ഹോസ്പിറ്റലിൽ വെച്ച് തോന്നിയ കാര്യം പ്രിയ അവനോട് പറയുമ്പോൾ സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു.”പക്ഷേ.. പ്രകാശേട്ടൻ.. അങ്ങനൊരാളെ.. ഏയ്.. അങ്ങനെ ചെയ്യുവോ?”
സഞ്ജു പ്രിയയെ നോക്കി.”പ്രകാശേട്ടനെ നിങ്ങൾക്കറിയാവുന്ന പോലെ എനിക്കറിയില്ല. സത്യമാണ്. പക്ഷേ.. പക്ഷേ ആ വന്ന അച്ഛനും മകനും.. അവരുടെ ഉദ്ദേശം.. അതിലെനിക്ക് തെറ്റ് പറ്റിയിട്ടില്ല സഞ്ജു…”പ്രിയ ഉറപ്പോടെ പറഞ്ഞു കൊണ്ടവനെ നോക്കി.
സഞ്ജുവിന്റെ മുഖത്തപ്പോഴും ആശങ്കയാണ്.”വൈകി ഉണ്ടായ ഈ ഇഷ്ടം..അത്ആത്മാർത്ഥമാണെങ്കിൽ.. നീയവളെ അവർക്ക് വിട്ട് കൊടുക്കരുത്. പിന്നെ നിനക്കോർത്ത് നീറാൻ അത് മറ്റൊരു കാരണമാവരുത്..ഓർത്തു ജീവിക്കുന്നത് വലിയ വേദനയാണ്.. നീ വിചാരിച്ചാൽ.. അവളെയാ കൊടുംവേദനയിലേക്ക്തള്ളിവിടാതിരിക്കാനാവും..പക്ഷേ നീ വിചാരിക്കണം “പ്രിയ അത് പറഞ്ഞു കൊണ്ട് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.”ഒന്ന് മതിയാക്കി എഴുന്നേറ്റു പോടാ.. വെറും വയറ്റിൽ ഇത്രേം ഉപദേശം കേട്ടിട്ടും നിനക്ക് മതിയായില്ലേ?”
വാതിൽക്കൽ നിന്നും ആദിയുടെ സ്വരം കേട്ടതും സഞ്ജുവും പ്രിയയും ഒരുപോലെ തിരിഞ്ഞു നോക്കി.
കൈ കെട്ടി കൊണ്ട് വാതിൽപ്പടിയിൽ ചാരിനിൽപ്പുണ്ടവൻ.നിൽപ്പ് കണ്ടിട്ട് വന്നിട്ട് കുറച്ചു നേരമായെന്ന് തോന്നും.സഞ്ജു ചിരിയോടെ തല ചെരിച്ചു കൊണ്ട് പ്രിയയെ നോക്കി.അവളുടെ കൂർപ്പിച്ച ചുണ്ടിലേക്ക് നോക്കി ആദിയും ചിരിയടക്കി.
“നീയിന്ന് ലീവാണോടാ..?”തനിക്കരികിലേക്ക് കയറിയിരിക്കുന്ന ആദിയെ നോക്കി സഞ്ജു ചോദിച്ചു.
“യാ..”പ്രിയയെ പാളി നോക്കി കൊണ്ട് തന്നെയാണ് ആദിയത് പറഞ്ഞതും.താൻ പറഞ്ഞത് അവൾക്കിഷ്ടമായില്ലെന്ന് ആ മുഖം കണ്ടാലേ അറിയാം.ആദി ചിരിയൊതുക്കി പിടിച്ചിരുന്നു.
മൊത്തത്തിൽ അവനൊരു കള്ളത്തരമുണ്ടെന്ന് മനസ്സിലായിട്ടും അപ്പോഴൊന്നും പറയാൻ സഞ്ജുവിന് തോന്നിയില്ല.അവൻ വീണ്ടും എന്തൊക്കെയോ ആലോചനയിൽ തന്നെയായിരുന്നു.
ആദിക്ക് ചായ എടുത്തു കൊടുക്കണോ. അതൊ അവനെടുത്തു കുടിക്കുമോ എന്നൊരു സംശയത്തോടെയാണ് പ്രിയ നിന്ന് ചോറ് വാർക്കുന്നത്.അവനെത്തിയതോടെ അവളും തീർത്തും മൗനത്തിലാണ്. പക്ഷേ കാതും മനസ്സും അവർക്കരികിൽ തന്നെയാണ്.”എനിക്ക്.. എനിക്ക് എട്ടരക്ക് പോണം.. ഞാൻ.. വീട്ടിൽ പോയെന്നു കുളിച്ചിട്ട് വരാം..”സഞ്ജു സ്ലാബിൾ നിന്നും ചാടിയിറങ്ങി കൊണ്ട് പറഞ്ഞു.”ഞാനും വരാടാ..”
ആദിയും താഴെക്കിറങ്ങി..”ഏയ്.. വേണ്ട.. ഞാൻ പോയിട്ട് കുളിച്ചു റെഡിയായി ഇങ്ങോട്ട് തന്നെ വരാം.. എന്റെ പെങ്ങളെനിക്ക് കഷ്ടപെട്ട് വെച്ചുണ്ടാക്കിയിട്ടുണ്ട്.”ഇറങ്ങി പോവുന്നതിനിടയിൽ തന്നെ… സഞ്ജു പറയുന്നുണ്ട്.
അടുക്കള വാതിലിൽ കൂടിയാണ് അവനിറങ്ങി പോയത്.അതൊരു നിമിഷം നോക്കി നിന്ന ശേഷം ആദി തിരിഞ്ഞു.ജോലി ചെയ്യുന്നുണ്ടെങ്കിലും ആദി അവിടുള്ളത് കൊണ്ട്… പ്രിയയുടെ ശ്രദ്ധ അങ്ങോട്ടാണ്.പതിയെ ഒരു പാട്ട് ചൂളമടിച്ചു കൊണ്ട് ആദി അരികിലേക്ക് വന്നതും അവളൊന്നു ഞെട്ടി മാറി.പക്ഷേ പ്രിയയെ ഒന്ന് നോക്കി കണ്ണ് ചിമ്മി കാണിച്ചിട്ട്.. അവൾക്കരികിൽ വെച്ചിരുന്ന പത്രത്തിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് ചായയെടുത്തു കൊണ്ട് ആദി തിരിഞ്ഞിട്ടാണ് അവളൊന്നു ശ്വാസം വിട്ടത്..
❣️❣️
കഴിഞ്ഞുപോയ രണ്ടു മൂന്നു ദിവസങ്ങളിലും കിട്ടാത്തൊരാശ്വാസമായിരുന്നു നന്ദുവിന്.കരഞ്ഞു കരഞ്ഞവളുടെ കണ്ണുകൾ ചെമ്പരത്തി പൂ പോലെയായി..കൺതടങ്ങളിൽ ഭാരമുള്ള ഒരു കരിങ്കല്ല് കയറ്റി വെച്ചതുപോലെ ഒരു കനം..
കണ്ണീരൊഴുകി പടർന്ന് പാടു വീണ കവിൾ തടങ്ങൾ..
എന്നിട്ടും അച്ഛനും അമ്മയുടെയും തന്നിൽ തീർത്ത അഭാവം വളരെ വലുതാണെന്ന് ഓർമ്മിപ്പിക്കുവാൻ ഇടയ്ക്കിടെ ഓർമ്മകൾ കഴുകൻമാരെ പോലെ അവളെ കൊത്തി പറിക്കുമ്പോൾ വീണ്ടും വീണ്ടും നീർത്തടങ്ങളാകുന്ന അവളുടെ രണ്ട് കണ്ണുകൾ..
ഒന്ന് കരഞ്ഞെങ്കിലെന്ന് ആശ്വസിച്ചവർക്ക് മുന്നിൽ ഈ കരച്ചിലൊന്നും നിർത്തിയെങ്കിലെന്ന് തോന്നിപ്പിക്കുന്ന വിധം അവളുടെ ഉള്ളൂരുക്കത്തിന്റെ നീർചാലുകൾ..അന്നാരും പുറത്തേക്കിറങ്ങാൻ നിർബന്ധിക്കാതെ തന്നെ നന്ദു ആ മുറിയിൽ നിന്നും വെളിയിലേക്കിറങ്ങി.. കാലിന് ചെറിയൊരു പൊട്ടലുള്ളത് കൊണ്ട് തന്നെ.. അജുവിനോട് പറഞ്ഞിട്ട് അവനാണ് അവളെ വാരിയെടുത്ത് സിറ്റൗട്ടിലേക്കിരുത്തിയത്.താൻ വെറുതെയൊന്ന് മുഖം വാടിയിരിക്കുന്നതുപോലും ഇഷ്ടമല്ലാതിരുന്ന തന്റെ അച്ഛനും അമ്മയ്ക്കും ഇനിയും താൻ കരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടാൽ.. അതവരുടെ ആത്മാവിനോട് കൂടി ചെയ്യുന്ന അനീതിയാണെന്നുള്ള അവളുടെ ഉൾവിളി.
ഓർത്തു വേദനിക്കുവാനും നീറാനും ഒരായിരം കാര്യങ്ങൾ ബാക്കിയാക്കിയിട്ടാണ് അച്ഛനും അമ്മയും അവളെ തനിച്ചാക്കി യാത്ര പറഞ്ഞത്.ഈ ലോകത്തിലെ മുഴുവൻ ആളുകളും തനിക്കു മുന്നിൽ നിരന്നു നിന്നാലും.. അതിനേക്കാൾ ആഴത്തിൽ വളരെ വലിയൊരു ശൂന്യതയുണ്ട് അവരുടെ അഭാവം സൃഷ്ടിച്ച നന്ദുവിന്റെ ജീവിതത്തിൽ.പക്ഷേ തളർന്നിരിക്കാൻ തകർന്നിരിക്കാനും അവൾക്ക് തോന്നിയില്ല.ആരോടും ഒന്നും പറയുന്നില്ലെങ്കിൽ കൂടിയും അവളുടെ പെരുമാറ്റവും മുഖത്ത് കാണുന്ന ശാന്തതയും അവൾക്ക് ചുറ്റുമുള്ളവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
പക്ഷേ ആ വേദനകൾക്കൊപ്പം പിടിച്ചു നിൽക്കാനുള്ള ഒരു എതിർവശം പോലെ സഞ്ജുവും അവന്റെ മുഖവും അവൾക്കുള്ളിലൊരു മുള്ളുവേലി പോലെ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു.ഇത്രമാത്രം വെറുക്കുവാൻ സഞ്ജുവിന്റെയുള്ളിൽ തനിക്കെന്തായിരിക്കും കുറവുള്ളത്.?നിരന്തരം സ്നേഹം പറഞ്ഞിട്ടും പ്രേമം പറഞ്ഞിട്ടും ആ മുന്നിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ടെത്ര നാളുകളായി..എന്നിട്ടും എത്ര മാത്രം ക്രൂരമായിട്ടാണ് അവനവന്റെ മനസ്സിലുള്ളത് വെട്ടി തുറന്നു പറഞ്ഞത്.
മറ്റൊരാളെ സ്വീകരിക്കാൻ ഒരുക്കമാണെന്ന് പപ്പക്കു മുന്നിൽ വാക്ക് കൊടുക്കുമ്പോഴും അവളുടെ മനസ്സിൽ ഒരു അവസാന പ്രതീക്ഷയുണ്ടായിരുന്നു.ആ കുഞ്ഞു പ്രതീക്ഷയുടെ മെഴുകുതിരി വെട്ടത്തെയാണ് അവൻ ഇന്നലെ ഒരൊറ്റ നിമിഷം കൊണ്ട് കെടുത്തിക്കളഞ്ഞത്.ആ ഓർമ്മയിൽ വീണ്ടും അവൾക്ക് കണ്ണുകൾ നീറുന്നുണ്ടായിരുന്നു… ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.പപ്പയുടെയും അമ്മയുടെയും കൂടെ അവർ ആഗ്രഹിച്ചതുപോലെ ആ യാത്രയിൽ പങ്കുചേരുമ്പോഴും ഉള്ളിൽ ഒരു ഞെരിപ്പോട് പോലെ നീറുന്നുണ്ടായിരുന്ന ഒരോർമ്മ… അത് സഞ്ജുവായിരുന്നു..
ഒരാളെ മിസ്സ് ചെയ്യുമ്പോൾ മനസ്സിനൊപ്പം ശരീരം കൂടി വേദനിക്കുന്നുവെങ്കിൽ അതാണ് നമുക്ക് അയാളോടുള്ള ഇഷ്ടത്തിന്റെ ആഴം എന്ന് മനസ്സിലാക്കിയരണ്ട്മൂന്നുദിവസങ്ങൾ.അങ്ങനെയൊരുവളുടെ മുന്നിലേക്കാണ് പപ്പാ തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മകന്റെ പ്രൊപ്പോസിലിനെ വെച്ച് നീട്ടിയത്.ആകെയൊരു മരവിപ്പാണ് തോന്നിയത്.
സ്വീകരിക്കാനും തള്ളിക്കളയാനും കഴിയാത്ത വിധം ആകുലതയോടെ ഒരേയൊരു മകളുടെ ജീവിതത്തിലെ വന്നേക്കാവുന്ന വലിയൊരു വേദനയുടെ ആശങ്കയോടെ അത് പറയുമ്പോൾ തനിക്കത് സ്വീകരിക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ..
പാതി ചത്തത് പോലാണ് അന്ന് സന്ദീപിന് മുന്നിൽ നിന്ന് കൊടുത്തത്.തനിക് കുറച്ചു കൂടി സമയം വേണമെന്ന് പപ്പയോടു പതിയെ പറയണമെന്നായിരുന്നു അപ്പോഴും മനസ്സിൽ.പക്ഷേ ഒന്നിനും ദൈവം അവസരം തന്നില്ലല്ലോ..
അല്ലെങ്കിലും… ഇത് പോലൊരാവസ്‌ഥയിൽ പോലും തനിക്കു നേരെ വെറുപ്പിന്റെ കനലും കൊണ്ട് നടക്കുന്നവന് വേണ്ടി ഇനിയുമെന്ത് കാത്തിരിക്കാൻ.പ്രതീക്ഷിക്കാൻ..ചിന്തകൾ ചെന്നവസാനിക്കുന്നിടമെല്ലാംനീറ്റലാണ്..പൊള്ളലാണ്.. അവളതിൽ വെന്തുരുകി… യുരുകിയങ്ങനെ….
💞💞
” മിസ്റ്റർ രാജീവ് ഞാനല്ല താനാണ് എന്നിൽ നിന്നും തിരിഞ്ഞു നടന്നത്. എന്നിട്ടിപ്പോ താൻ തന്നെ ഇങ്ങോട്ട് വിളിച്ചു എന്റെ സഹായം ആവിശ്യപ്പെടണമെങ്കിൽ.. അതിനു പിന്നിൽ തക്കതായ ഒരു കാരണമുണ്ടെന്ന് തന്നെ എനിക്കറിയാം.. അതെന്താണെന്ന് ഇയാളാദ്യം പറയണം.. “ദേവന്റെ ശബ്ദത്തിലെ പരിഹാസചുവ മനസ്സിലായിട്ടും രാജീവ് പല്ല് കടിച്ചു പിടിച്ചു കൊണ്ട് ദേഷ്യമൊതുക്കി.ഇവിടെയിപ്പോൾ… വിവേകം കൊണ്ടാണ് കരുക്കൾ നീക്കേണ്ടത്.ആദിത് മഹാ ദേവ് സത്യത്തിലേക്ക് നടന്നടുത്തു തുടങ്ങിയിരിക്കുന്നു എന്നൊരു തോന്നലിൽ ദേവനെ വിളിച്ചതാണ് രാജീവ്.
വിവാഹത്തിനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്നുള്ളത് തന്നെയാണ് അവന്റെ ഏറ്റവും വലിയ ആധിയും.
ദേവന്റെ പരിഹാസം പ്രതീക്ഷിച്ചു തന്നെയാണ് അവൻ അയാൾക്ക് വിളിച്ചതും.തന്റെ ടാർജറ്റ് പ്രിയയായിരുന്നു.ആദിക്ക് വേണ്ടി കുരുക്കെറിഞ്ഞത് ദേവനാണ്.പക്ഷേ അതിന് വേണ്ടുന്നതെല്ലാം ചെയ്തു കൊടുത്തത് താനും.ആദിയിൽ നിന്നും സ്വന്തം അച്ഛനെന്നുള്ള അൽപ്പം പരിഗണന ദേവന് കിട്ടുമായിരിക്കും.അപ്പോഴും അയാൾക്ക് കൂടിയുള്ള ശിക്ഷയുടെ കാഠിന്യം കൂടി ചേർത്ത് താൻ ഏറ്റുവാങ്ങേണ്ടി വരുമെന്നുള്ളത് രാജീവിനുറപ്പായി.
മാത്രമല്ല.. ദേവനെയിതു നേരിട്ടു ബാധിക്കുകയുമില്ല.
പ്രിയയോട് തനിക്കുള്ള ദേഷ്യവും വെറുപ്പും ഇപ്പോൾ ഒരുവിധം ഈ നാട്ടുകാർക്കെല്ലാമറിയാം.
പ്രിയ അത്ര മോശക്കാരിയാണെന്നുള്ള ധാരണയിൽ ഇപ്പോൾ നാട്ടുകാർ അവളെ മാറ്റി നിർത്തിയാലും ക്രൂശിച്ചാലും… ഇത് പോലൊരു ചതി അവൾക്കും ആദിക്കും നേരെ താൻ ചെയ്തുവെന്നറിഞ്ഞാൽ..
ആഓർമയിൽപോലുംരാജീവൊന്ന്വിറച്ചു.”ഹലോ…”മിണ്ടാതെ നിൽക്കുന്നത് കൊണ്ടായിരിക്കും.. ദേവന്റെ ശബ്ദം.”നിങ്ങളുടെ മകന് ഇനി സത്യത്തിനടുത്തേക്കെത്താൻ അതികം പ്രയാസപ്പെടേണ്ടി വരില്ല.. അതൊന്നറിയിക്കാൻ വിളിച്ചതാ..രാജീവ് പറയുമ്പോൾ മറുവശം… ദേവന്റെ പൊട്ടിച്ചിരി കേട്ടു.
“ഇനി അവിടെന്തു സംഭവിച്ചാലും അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം രാജീവിന് മാത്രമാണ്.. കാരണം ഞാനിപ്പോഴുള്ളത് ദുബായിലാണ് ”
വല്ലാത്തൊരു ഉറപ്പോടെ ദേവന്റെ വാക്കുകൾ..
രാജീവിന്റെ പരവേശം വീണ്ടും കൂടി.നിങ്ങൾക്ക് വേണ്ടിയല്ലേ.. ഇവിടിങ്ങനൊരു ഡ്രാമ ചെയ്തത് തന്നെ. എന്നിട്ടതിന്റെ മുഴുവൻ ഉത്തരവാദിത്തവും എന്റെ തലയിലേക്കിട്ട് ഓടി രക്ഷപ്പെടാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു. ഇത് ക്രൂരതയാണ്..”
രാജീവിന്റെ ക്ഷമ കൈവിട്ടു തുടങ്ങിയിരിക്കുന്നു.
സ്കൂളിൽ നിന്ന് തന്നെയാണ് അവൻ ദേവനെ വിളിക്കുന്നത്.അന്ന് ആദി ഉച്ച വരെയും ലീവാണെന്ന് മണിയേട്ടൻ പറഞ്ഞതിന്റെ ധൈര്യവുമുണ്ട്.
അന്നാ സംഭവം കഴിഞ്ഞതിൽ പിന്നെ.. ആദിയെ നേരിട്ട് കാണുമ്പോഴൊക്കെയും കാരണമില്ലാത്തൊരു ഭയംരാജീവിനെഭരിച്ചുതുടങ്ങിയിരുന്നു.അതിനിടയിൽ.. അവന്റെ ചില നോട്ടം.. സംസാരം.എല്ലാം കൂടി ഭ്രാന്ത് പിടിക്കുന്നത് പോലൊരു അവസ്ഥയിലാണ്.”മിസ്റ്റർ രാജീവ്.. തന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതാണ്.. ഈ പ്രശ്നത്തിനൊരു പ്രതിവിധിയുണ്ടാക്കിയിട്ട് മതി ഇനി ബാക്കി കാര്യങ്ങളെല്ലാമെന്ന്. അതിന് വേണ്ടിയുള്ളതെല്ലാം ഓഫർ ചെയ്തു കൊണ്ട് ഞാനന്ന് ഇയാളെ കാണാൻ വന്നതായിരുന്നു. മറന്നു പോയോ.. അന്ന് താനെന്നോട് പറഞ്ഞതൊക്കെയും.”ദേവന്റെ സംസാരത്തിൽ നിന്ന് തന്നെ രാജീവിന് ഏകദേശം മനസ്സിലായി തുടങ്ങിയിരുന്നു.. ഇനി ഇയാളിൽ നിന്നൊരു സഹകരണം… അതുണ്ടാവില്ലെന്ന്.ദേവൻ വീണ്ടുമെന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ അതൊന്നും കേൾക്കാൻ താല്പര്യമില്ലാതെ ഫോൺ കട്ട് ചെയ്യുമ്പോഴും രാജീവിന്റെ മനസ്സിൽ അസ്വസ്ഥത വളരെ വലുതായി പെരുകി തുടങ്ങിയിരുന്നു..
💞💞
ആരോ ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് ആദി അകത്തേക്ക് കയറിയത് തന്നെ.സഞ്ജു ഓഫീസിൽ പോയതിന് പിറകെ അവനും ഇറങ്ങിയതായിരുന്നു.
ടൗണിൽ പോകേണ്ട എന്തോ ആവിശ്യമുണ്ടെന്ന് പ്രിയയോട് പറഞ്ഞിട്ട് പോയവനാണ്.ഉച്ചക്ക് ശേഷം സ്കൂളിൽ പോണമെന്നുംപറഞ്ഞിരുന്നു.അടുക്കളയിൽ നിന്നാണ് ബഹളം കേൾക്കുന്നത്.നെറ്റി ചുളിച്ചു കൊണ്ടാണ് ആദിയങ്ങോട്ട് ചെന്നത്.”ചേച്ചി.. നിങ്ങളോടല്ലേ ഞാനീ പറയുന്നത്… സഞ്ജുവിനിന്ന് ഓഫീസിൽ ചോറ് കൊണ്ട് പോവണമായിരുന്നു.. അതിന് വേണ്ടിയാ ഞാനീ അടുക്കളയിൽ കയറിയത്. അല്ലാതെ നിങ്ങൾ പറയുന്നത് പോലെ.. ഞാനിവിടെ മൊത്തം വൃത്തികേടാക്കിയിട്ടിട്ടില്ല.. എല്ലാം വൃത്തിയാക്കിയിട്ട ഞാനിവിടെ നിന്നും പോയതും ”
രമണിക്ക് മുന്നിൽ നിന്നിട്ട് ക്ഷമയോടെ പറയുന്ന പ്രിയ.ആദി ഒരു നിമിഷം അവിടെ തന്നെ നിന്ന് കൊണ്ടവരെ ശ്രദ്ധിച്ചുരമണിയൊരു കുഞ്ഞ് തീ പൊരി അരികത്തു ചെന്നാൽ മാത്രം മതി.. കത്തി പടരുന്ന പരുവത്തിലാണ് നിൽക്കുന്നത്.”ദേ പെണ്ണേ… നിന്റെ കൊഞ്ചലും കുഴയലും ആണുങ്ങളോട് മതി.. ഈ രമണിയോട് കൊഞ്ചാൻ വന്നാലുണ്ടല്ലോ.. മോന്തയുടെ രൂപം മാറ്റും ഞാൻ..”രമണി പ്രിയക്ക് നേരെ ചാടുന്നു..ചേച്ചി.. ഞാൻ..”
അവളെന്തോ പറയാൻ തുടങ്ങിയത് രമണിയുടെ ഭാവം കണ്ടിട്ട് പാതിയിൽ ഉപേക്ഷിച്ചു.”നീ എങ്ങനെയാണ് ഇവിടെത്തിയതെന്ന് എനിക്കറിയാടി പെണ്ണെ.ആ പാവം പിടിച്ച ചെക്കനെ വല വീശി പിടിച്ചു കൊണ്ട് അതിനകത്തു കയറി പറ്റി.. എന്നും കരുതി എന്നോട് കെട്ടിലമ്മ ചമയുകയോ.. എന്റെ ജോലിക്ക് തടസ്സമാവുകയോ ചെയ്താലുണ്ടല്ലോ..”
രമണി പ്രിയക്ക് നേരെ വിരൽ ചൂണ്ടി.
“നിങ്ങളെന്തു ചെയ്യും..?”പിറകിൽ നിന്നും മുഴക്കമുള്ള ആദിയുടെ സ്വരം കേട്ടതും.. രമണിയും പ്രിയയും വെട്ടിതിരിഞ്ഞു നോക്കി.വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടതും രമണി വിളറി പോയി.
പ്രിയക്കും അവനെ നോക്കാനൊരു മടിയുണ്ടായിരുന്നു.രമണി വിളിച്ചു പറഞ്ഞതെല്ലാം അവനും കൂടി കേട്ടന്നുള്ളത് അവൾക്കുറപ്പായി.
അതിന്റെയൊരു ജാള്യത അവളുടെ മുഖത്തും നിറയെയുണ്ട്.നിങ്ങളിവിടുത്തെ ആരാ?”പതിവില്ലാതെ കടുത്തു പോയ അവന്റെ വാക്കുകൾ. രമണിക്കാ സ്വരം പരിചിതമായിരുന്നില്ല.അത് കൊണ്ട് തന്നെ അവർക്കൊരു വിറയലുണ്ടായി.
ഇവിടാരുമില്ലെന്ന് മനസ്സിലാക്കി തന്നെയാണ് പ്രിയയോടുള്ള അരിശം മുഴുവനും തീർത്തത്.”അല്ല.. കുഞ്ഞേ.. ഞാൻ..”രമണി പറയാനൊരുങ്ങിയതും ആദി കൈ ഉയർത്തി തടഞ്ഞു.”ചോദിക്കുന്ന ചോദ്യത്തിന് മാത്രം മതിയെനിക്കുത്തരം..”രമണി ഭയത്തോടെഅവനെനോക്കിതലയാട്ടി.”നിങ്ങളിവിടുത്തെആരാ..?”അവനാചോദ്യംആവർത്തിച്ചു.”ഞാൻ.. ഞാനിവിടുത്തെ ജോലിക്കാരി..”രമണിയുടെ തല താഴ്ന്നു.”ഇവളോ..?”കുറച്ചു മാറി നിൽക്കുന്ന പ്രിയയെ കൈയ്യെത്തിച്ചു വലിച്ചു തന്നിലേക്ക് ചേർത്ത് അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു കൊണ്ട് ആദി വീണ്ടും രമണിയെ നോക്കി.അവന്റെയാ പ്രവർത്തിയിൽ പ്രിയ ഷോക്കടിച്ചത് പോലെ വിറച്ചു തുള്ളി..
രമണി മിണ്ടിയില്ല..’ഒരുവട്ടം ഞാൻ പറഞ്ഞതാണ് ചോദിക്കുന്നതിനുത്തരം കിട്ടിയിരിക്കണമെന്നുള്ളത്. ഒരു കാര്യം ഒരുപ്രാവശ്യം പറയുന്നതാണ് എനിക്കിഷ്ടം “വീണ്ടും ആദിയുടെ സ്വരം കടുത്തു.”ഇവള്… ഇവള്… കുഞ്ഞിന്റെ..”രമണി നിന്ന് വിക്കി.ഇവളെന്റെ ഭാര്യയാണ്.. കൃഷ്ണപ്രിയ ആദിത്. ആ കാര്യത്തിൽ നിങ്ങൾക്ക് വല്ല സംശയങ്ങളുമുണ്ടോ..?”ആദി രമണിയെ തുറിച്ചു നോക്കി.ഇ..ല്ല…”രമണി ദയനീയമായി അവനെ നോക്കി.അൽപ്പം മുൻപ് പ്രിയക്ക് മുമ്പിൽ പത്തി നിവർത്തിയാടിയുള്ള അവരുടെ നിൽപ്പ് വീണ്ടും ആദിയുടെ മനസ്സിൽ തെളിഞ്ഞു.
പ്രിയയുടെ ഇടുപ്പിൽ അവന്റെ കൈകൾ മുറുകി.
ഇനി ഉണ്ടെങ്കിലും അത് സ്വന്തം മനസ്സിൽ വെച്ചേക്കുക.അതിവളോട് തീർക്കരുത്.എന്റെ ഭാര്യക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് തത്കാലം ആവിശ്യമില്ല. ആദിത് മഹാ ദേവിന്റെ ഭാര്യക്ക് വേണ്ടുന്ന എല്ലാ യോഗ്യതകളും തത്കാലം എന്റെ പെണ്ണിനുണ്ട്. എനിക്കത് മതി..ഈ വീട്ടിൽ ഒരു ജോലിക്കാരിയുടെ വിലയല്ല എന്റെ ഭാര്യക്കുള്ളത്. എനിക്കുള്ള അതേ അവകാശം ഇവിടെന്റെ ഭാര്യക്കുമുണ്ട്. ഇനി മേലാൽ അവൾക്കെതിരെ ശബ്ദമുയർത്തുകയോ അവൾക്കിഷ്ടമില്ലാത്തത് ചെയ്യുകയോ ചെയ്‌താൽ… മനസ്സിലായോ?”ആദി രമണിയെ നോക്കി.രമണി വെപ്രാളത്തോടെ വീണ്ടും തലയാട്ടി.”ഇവളെങ്ങനെ എന്റെ ഭാര്യയായി എന്നതിനെ കുറിച്ച് നിങ്ങൾ വേവലാതി പെടേണ്ട യാതൊരു കാര്യവുമില്ല. എനിക്കെന്റെ ഭാര്യ വിലയില്ലാത്തവളോ അഭിമാനമില്ലാത്തവളോ അല്ല.. ആദിത് മഹാ ദേവ് കണ്ടതിൽ വെച്ചേറ്റവും നന്മ നിറഞ്ഞ പെൺകുട്ടിയാണിവൾ “അത് പറയുബോൾ അവന്റെ സ്വരം ആർദ്രമായിരുന്നു.
നോട്ടം പ്രിയക്ക് നേരെയായിരുന്നു.അവന്റെ പിടിയിലൊതുങ്ങി ശ്വാസം നിലച്ചത് പോലെ അനങ്ങാതെ നിൽക്കുന്നവൾ ഞെട്ടി പകച്ചെന്നത് പോലെ ആദിയെ മുഖമുയർത്തി നോക്കി.അവളന്നു വരെയും കാണാത്തൊരു ഭാവമാണാ മുഖം നിറയെ..
കണ്ണുകൾക്ക് വല്ലാത്ത തിളക്കം.അത് വരെയും കാണാത്തൊരു മനോഹരമായ ചിരി..അവൾ കൂടുതൽ വിറച്ചു പോയി..
….തുടരും..
ലവനിതെന്തിനുള്ള പുറപ്പാട ദൈവമേ..?ഇവന് വേണ്ടിയാണോ ഞാനീ വഴക്കുണ്ടാക്കിയത്..
നന്ദിയില്ലാത്തവൻ 😬പരട്ട.. കാല് മാറി..റിവ്യൂ ഇടണേ.. ഇന്ന് രണ്ടു പാർട്ട് തന്നില്ല എന്നൊരു പരാതിയില്ലേ.. 87-88എന്നീ രണ്ട് പാർട്ടികൾ ഒന്നിച്ചു കൂട്ടി ഇട്ടതാ ഇത്.. രണ്ടു കുഞ്ഞി കുഞ്ഞി പാർട്ടുകൾ ആയിരുന്നു..
സ്നേഹത്തോടെ jiff