17/04/2026

പ്രിയേ.. പ്രാണനെ: ഭാഗം 58

രചന : ജിഫ്ന നിസാർ ❣️

ശ്വാസം മുട്ടിയിട്ടും പത്മ അനങ്ങാതെ കിടന്നു.
തീരുന്നെങ്കിൽ ഇന്നത്തോടെ തന്റെ നശിച്ച ജന്മമൊന്നു തീർന്നു കിട്ടുമല്ലോയെന്നായിരുന്നു അവളുടെയുള്ളിൽ.അനൂപ് വല്ലാത്തൊരു വാശിയോടെയാണ് അവളെ പിടിച്ചു ഞെരിക്കുന്നത്.
വേദനിപ്പിക്കുകയെന്ന് തന്നെയാണ് അവന്റെ ഉദ്ദേശമെന്ന് മനസ്സിലായത് കൊണ്ട് പത്മ കണ്ണുകൾ അടച്ചു കൊണ്ടവന് മുന്നിൽ കിടന്നു.ഈ മൃഗത്തിന്റെ ഉള്ളിലെ ദേഷ്യവും പകയുമെല്ലാം തന്റെ മേൽ പ്രഹരിച്ചു തീർക്കട്ടെ..അത്രയെങ്കിലും അതിന്റെ അളവ് കുറഞ്ഞു കിട്ടുമല്ലോ..

അല്ലെങ്കിൽ പ്രിയക്ക് പിറകെ ഇനിയും ഇവൻ കൊണിച്ചി പട്ടിയെ പോലെ വിടാതെ കൂടും.
അത് വേണ്ട..അവള് ജീവിക്കട്ടെ..പുറത്തെ കോലാഹലങ്ങളിൽ നിന്നും ഏറെക്കുറെ കാര്യങ്ങൾ പത്മയും മനസ്സിലാക്കിയെടുത്തിരുന്നു.ഇനിയെങ്കിലും അവൾക്ക് വേണ്ടി ഈ നീചന് മുന്നിൽ തനിക് കിടന്നു കൊടുക്കേണ്ടി വരല്ലേ ദൈവമേയെന്നവൾ അപ്പോഴും നെഞ്ച് പൊട്ടി കേഴുന്നുണ്ടായിരുന്നു.ഇത്രയൊക്കെ വേദന നൽകിയിട്ടുണ്ട് ഇടയ്ക്കിടെ പിടയുന്നതൊഴിച്ചു കണ്ണുകൾ പോലും തുറക്കാതെ അതെല്ലാം സഹിച്ചു കിടക്കുന്നവളെ കാണെ അനൂപിന് ദേഷ്യം പിന്നേയും ഒരുപാട് വർദ്ധിച്ചു.അടഞ്ഞു കിടക്കുന്ന വാതിലിൽ സുജയുടെ മുട്ട് കേൾക്കുന്നത് വരെയും അനൂപിന്റെ ക്രൂരതകൾ ആ മുറിയിൽ പത്മയെ നോവിച്ചു കൊണ്ടേയിരുന്നു..

❣️❣️

കാറിന്റെ ഡോർ തുറന്ന് ഇറങ്ങിപ്പോയവൻ വാതിൽ വലിച്ചടച്ച ശബ്ദം കേട്ടതും മാഷടക്കം ഞെട്ടിപ്പോയിരുന്നു.അവരെല്ലാം കാറിൽ നിന്ന് ഇറങ്ങുന്നതേ ഉള്ളായിരുന്നു.പോർച്ചിലേക്ക് വണ്ടി കയറി നിന്നയുടനെ കീ പോലും ഊരി മാറ്റാതെ ഡോർ തുറന്നു ഇറങ്ങിപ്പോയവൻ ഉമ്മറ വാതിലെല്ലാം വലിയ ശബ്ദത്തോടെ തന്നെയാണ് തുറന്നത്.
പേടിക്കേണ്ട… അതവന്റെ ദേഷ്യമാണ് അങ്ങനെയെങ്കിലും തീർക്കട്ടെ.. “പിന്നിലേക്ക് നോക്കി പ്രിയയോടായിട്ടാണ് മാഷത് പറഞ്ഞത്.വിളറിയ മുഖത്തോടെ അവളൊന്ന് തലയാട്ടുക മാത്രം ചെയ്തു.

“ഇറങ്ങിക്കോ ടീച്ചറേ..” പ്രിയയോടത് പറഞ്ഞിട്ടാണ് സഞ്ജു പുറത്തിറങ്ങിയത്.ആ വീടിന്റെ വലിപ്പവും അതിന്റെ ചുറ്റുപാടുകളും കണ്ടിട്ട് അമ്പരപ്പോടെയാണ് പ്രിയ പുറത്തേക്കിറങ്ങിയത്.അവൾ ആദ്യമായിട്ടായിരുന്നു അങ്ങോട്ട് വരുന്നത്.ഇനി ഇതാണ് നമ്മുടെ വീട്..”കുഞ്ഞൊരു ചിരിയോടെ മാഷ് വന്നിട്ട് അവളെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.അയാളെയൊന്ന് നോക്കിയതല്ലാതെ പ്രിയ അതിനുത്തരമൊന്നും പറഞ്ഞില്ല.മനസ്സിലൊരു വിങ്ങല് പോലെ അവളുടെ ആ കുഞ്ഞു വീടും അതിനുള്ളിൽ ഉള്ളവരമെല്ലാം ഓർമകളിലെക്ക് ഓടിവന്നു.

കഴിഞ്ഞു പോയതൊന്നും ഓർത്ത് വേദനിക്കണ്ട. ഇതെല്ലാം ഇങ്ങനെ സംഭവിക്കാൻ ദൈവത്തിന്റെ വിധിയുണ്ടായിരുന്നു. നടന്നതെല്ലാം അതിനൊരു നിമിത്തമായെന്ന് മാത്രം കരുതിയാൽ മതി.. കേട്ടോ “അവൾക്കുള്ളിൽ പിടയുന്ന മനസ്സറിഞ്ഞിട്ട് തന്നെയായിരിക്കണം മാഷങ്ങനെ പറഞ്ഞത്.” ഇവിടിപ്പോ മോളുടെ കൈ പിടിച്ചു കയറ്റാനൊന്നും ആരുമില്ല.അറിയാലോ, ഞാൻ ഒറ്റയ്ക്കായിരുന്നു താമസം. ആദി ഇങ്ങോട്ടെത്തിയിട്ട് അധികമൊന്നും ആയിട്ടില്ല.”വല്ലാത്തൊരു സങ്കടമുണ്ടായിരുന്നോ മാഷത് പറയുബോൾ.. പ്രിയ തല ചെരിച്ചു കൊണ്ടയാളെ നോക്കി.. അവനിറങ്ങി വന്നിട്ട് നമുക്ക് അകത്തോട്ട് കയറാൻ പറ്റും എന്ന് തോന്നുന്നില്ല.നമുക്ക് അങ്ങോട്ട് പോയി നോക്കാം.. ”

അത് പറഞ്ഞു കൊണ്ട് മാഷ് തന്നെയാണ് ആദ്യം മുന്നോട്ട് നടന്നത്.”നിക്ക് മാഷേ.. കേറല്ലേ..”
പിന്നിൽ നിന്നും ആരൊക്കെയോ വിളിക്കുന്നത് കേട്ടതും മാഷിനൊപ്പം പ്രിയയും സഞ്ജുവും കൂടി തിരിഞ്ഞു നോക്കി.ബാലൻ മാഷാണ് മുന്നിലുള്ളത്. ആ പിറകിൽ തന്നെ നളിനിയും ലക്ഷ്മിയും അജുവും അപ്പുവും എല്ലാരുമുണ്ട്.ചടങ്ങുകളൊന്നും മുടക്കേണ്ട മാഷേ.. പിന്നെ അതോർത്തു വേദനിക്കേണ്ടി വരരുത്..”കയ്യിലുള്ള നിലവിളക്കുമായി ഉമ്മറത്തേക്ക് കയറി കൊണ്ട് നളിനിയാണത് പറഞ്ഞത്.

അപ്പുവാണ് അവരുടെ കയ്യിലെ വിളക്കിന് തിരിയിട്ട് തീ പിടിപ്പിച്ചത്.ലക്ഷ്മി നളിനിയുടെ അരികിലേക്ക് കയറി നിന്നിട്ട് ആരതി ഉഴിയാൻ തയ്യാറായി.
അതിലൊന്നും വലിയൊരു വിശ്വാസമില്ലെങ്കിൽ കൂടിയും അവർക്കൊരു വിഷമമാവരുതെന്ന് കരുതി ബാലൻ മാഷൊന്നും മിണ്ടിയില്ല.വിളക്ക് കൊളുത്തി വലതു കാല് വെച്ച് കയറുന്നതല്ല ഒരു പെൺകുട്ടിയുടെഐശ്വര്യംതീരുമാനിക്കുന്നത്.”അവനെവിടെ… ആദി. അവനെ കൂടി വിളിക്ക്..”നളിനി സഞ്ജുവിനെ നോക്കി പറഞ്ഞു.അതിന് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം കളയേണ്ടെന്നാണ് എന്റെ അഭിപ്രായം..”

ചിരിയോടെ സഞ്ജു അമ്മയെ നോക്കി പറഞ്ഞു.
“അത് നീയാണോ തീരുമാനിക്കുന്നത്. പറയുന്നതങ്ങോട്ട് അനുസരിച്ച മതി നീ. പോയി വിളിച്ചിട്ട് വാടാ ആദിയെ..”ബാലൻ മാഷിന്റെ ശബ്ദമുയർന്നു.”എന്റെച്ഛ… അവൻ ഇങ്ങോട്ട് വന്നയുടനെ വാതിലും വലിച്ചടച്ചു കൊണ്ട് കേറി കിടന്നതാ.. ഇനിയിപ്പോ വിളിച്ച വരുമെന്ന് എനിക്ക് തോന്നുന്നില്ല..”സഞ്ജു അവന്റെ ഭാഗം വ്യക്തമാക്കി പറഞ്ഞു കൊടുത്തു.വിളിച്ചു നോക്കിയാലല്ലേ സഞ്ജു വരുവോ ന്നറിയൂ..”ബാലൻ മാഷ് വേണ്ടുമെന്തോ പറയാൻ തുടങ്ങുന്നത് കണ്ടതും അജു പെട്ടന്ന് സഞ്ജുവിനോടായി പറഞ്ഞു.ഇല്ലെങ്കിൽ ഈ പേരും പറഞ്ഞിട്ട് അവർ രണ്ടു പേരും അവിടൊരു വഴക്കിനു വഴിയുണ്ടാക്കി വെക്കുമെന്ന് അവനറിയാം.

“എങ്കിൽ ഏട്ടൻ പോയി വിളിച്ചിട്ട് വാ..”
സഞ്ജു വെല്ലുവിളിപോലെ പറഞ്ഞു കൊണ്ട് ഉമ്മറത്തെക്കിരുന്നു.സഞ്ജുവിന്റെ വാക്കുകളിലെ ഉറപ്പ് കണ്ടപ്പോൾ തന്നെ ആദി വരില്ലെന്ന് അജുവിനും ഉറപ്പുണ്ടായിരുന്നു.പക്ഷേ പോയെന്നു വിളിച്ചു നോക്കാമെന്ന് കരുതി അവൻ അകത്തേക്കു കയറി പൊയ്.ഇപ്പൊ വരും.. മോള് നിന്ന് ക്ഷീണിച്ചോ..?”
നളിനി പ്രിയയുടെ നേരെ നോക്കി സ്നേഹത്തോടെ പറഞ്ഞു.”മ്മ്.. വരും വരും നോക്കിയിരുന്നോ ”
സഞ്ജു അവരെ നോക്കാതെ താഴെയിരുന്നു ഞൊടിഞ്ഞു.ബാലൻ മാഷവനെ തുറിച്ചു നോക്കി.

“എന്തേ…”തനിച്ചിറങ്ങി വരുന്ന അജുവിനെ നോക്കി നളിനി ചോദിച്ചു.”വിളി പോലും കേൾക്കുന്നില്ല..”
അജു നീരാശയോടെ പറഞ്ഞു.”ഇത് തന്നെയല്ലേ ഞാനാദ്യം തന്നെ പറഞ്ഞത്. ഇപ്പൊ ന്തായി. ഇനി നോക്കി നിന്ന് ഉള്ള സമയം കളയണ്ടമ്മേ. കലാപരിപാടി തുടങ്ങിക്കോളൂ..”സഞ്ജു പുച്ഛത്തോടെ പറഞ്ഞു കേട്ടതും അവരെല്ലാം അവനെ തുറിച്ചു നോക്കി.”വാശി കണ്ട് പിടിച്ച മുതലാ ആ അകത്തേക്ക് ചാടി തുള്ളി കയറി പോയതെന്ന് എനിക്കറിയുന്നത്രേം നിങ്ങൾക്കറിയില്ല.. അതിന്റെ കുഴപ്പമാണ്..”അത് പറഞ്ഞു കൊണ്ട് സഞ്ജു അവിടെ നിന്നും എഴുന്നേറ്റു പോയി.

“അവൻ കിടന്നോട്ടെ നളിനി.. ഇനിയിപ്പോ വിളിച്ചു വെറുതെ ശല്യം ചെയ്യണ്ട.. മോളെ കൈ പിടിച്ചു കൊണ്ടാകത്തേക്ക് കയറ്റു..”മാധവൻ മാഷ് ആവിശ്യപ്പെട്ടു.അവളെ ഇനിയുമങ്ങനെ നിർത്താൻ മാഷിന് തോന്നിയില്ല.ആദിയെ കൂടുതൽ ബുദ്ധിമുട്ടിക്കാനും.വാ മോളെ…”നളിനി നിറഞ്ഞ ചിരിയോടെ പ്രിയയുടെ കൈയ്യിലേക്ക് വിളക്കേൽപ്പിച്ചു.ലക്ഷ്മിയവളെ ആരതിയുഴിഞ്ഞു..
നളിനിയുടെ കൈപിടിച്ചുകൊണ്ടുതന്നെയാണ് പ്രിയ അകത്തേക്ക് കയറിയത്.. വിളക്കുകൾ പൂജാമുറിയിലേക്ക് കൊണ്ട് വെക്കാൻ ലക്ഷ്മിയാണ് അവളെ സഹായിച്ചത്.

” അവനാദ്യം തന്നെ ഇച്ചിരി ദേഷ്യവും വാശിയുമുള്ള ചെക്കനാണ്. കൂട്ടത്തിൽ ഇന്നത്തെ…അവനൊട്ടും പ്രതീക്ഷിക്കാത്തതല്ലേ.അതിന്റെയൊരു… മോള് വിഷമിക്കൊന്നും വേണ്ടാട്ടോ.രണ്ടുദിവസം കഴിയുമ്പോൾ അവന്റെയീ ദേഷ്യമൊക്കെ കുറയും.. ”
ആദി ഇറങ്ങി വരാത്തതുകൊണ്ട് പ്രിയക്കൊന്നും തോന്നേണ്ടെന്ന് കരുതിയിട്ടാണ് ലക്ഷ്മി അപ്പോൾ തന്നെ പ്രിയയുടെ കൈപിടിച്ചുകൊണ്ടങ്ങനെ പറഞ്ഞത്.പെട്ടെന്ന് കേട്ട് ആ വാർത്തയുടെ ഞെട്ടൽ അവർക്ക് പോലും വിട്ടു മാറിയിട്ടില്ല.പിന്നെ ആദിയുടെ കാര്യം പറയാനുണ്ടോ.പോരാത്തതിന് രാവിലെ മുതൽ അവൻ അനുഭവിക്കുന്ന ടെൻഷനും അതിന്റെ ആഴവുമെല്ലാം ലക്ഷ്മിക്ക് പെട്ടെന്ന് മനസ്സിലാകുന്നുണ്ടായിരുന്നു.

” സാരമില്ലേച്ചി.എനിക്ക് സങ്കടം ഒന്നുമില്ല എനിക്കറിയാലോ എല്ലാം.. “ലക്ഷ്മിയെ നോക്കി അത് പറയുമ്പോഴും പ്രിയയുടെ മുഖം കുനിഞ്ഞു നിന്നിരുന്നു. ഞാൻ സഞ്ജുവിനെ ഏട്ടന്റെ ഭാര്യയാണ്.ഇവിടെ നിന്ന് നോക്കിയാ വീട് കാണും ”
അപ്പോഴാണ് തന്നെ അവൾക്ക് മനസ്സിലായി കാണുമോ എന്നുള്ളൊരു ആശങ്കയോടെ ലക്ഷ്മി പെട്ടെന്ന് പറഞ്ഞത്.പ്രിയ പതിയെ ഒന്ന് തലയാട്ടി കാണിച്ചു. ഒന്നു കുളിച്ചിട്ട് ഇതൊക്കെ ഒന്ന് മാറ്റി ഇട്ടാൽ തന്നെ പ്രിയക്ക് ഒരാശ്വാസം കിട്ടും പക്ഷേ ഇവിടെയിപ്പോ.. “ലക്ഷ്മി പ്രിയയെ നോക്കി..തനിക്കായി..തന്റേതായി ഇവിടെ ഒന്നുമില്ല എന്നാണ് ലക്ഷ്മി അർത്ഥമാക്കുന്നതെന്ന് പ്രിയക്ക് മനസ്സിലായി.

അവളും അപ്പോഴാണ് അതിനെക്കുറിച്ച് ആലോചിച്ചത്.വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരം ഇതിനെക്കുറിച്ചൊന്നും ആലോചിക്കാനുള്ള ഒരു മാനസികാവസ്ഥ അവസ്ഥയിലായിലായിരുന്നില്ലല്ലോ..
മുന്നിലങ്ങനെ നീണ്ടു നിവർന്നു കിടന്നിരുന്നതൊരു വല്ലാത്ത മനം മടുപ്പിക്കുന്ന ശൂന്യത മാത്രമായിരുന്നു.
അല്ലായിരുന്നെങ്കിൽ അത്യാവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടിയിട്ട് രണ്ടു ജോഡി ഡ്രസ്സുകളും തന്റെ അത്യാവശ്യ സാധനങ്ങളും എടുക്കാമായിരുന്നുവെന്ന് പ്രിയ ഓർത്തു.” ഇനിയിപ്പോ എന്താ ചെയ്യാ..പ്രിയ നിക്കൂട്ടോ ഞാൻ മാഷിനോടൊന്ന് ചോദിക്കട്ടെ.. “അതു പറഞ്ഞുകൊണ്ട് ലക്ഷ്മി അവിടെ നിന്ന് വേഗം പോയി.

ലക്ഷ്മി പോയതും പ്രിയ തളർച്ചയോടെ ഹാളിലെ മേശയിലേക്ക് തലചായ്ച്ച് അവിടെ കണ്ട ഒരു കസേരയിലിരുന്നു.തന്നെ അവസ്ഥയിൽ അവൾക്ക് അങ്ങേയറ്റം വേദന തോന്നുന്നുണ്ടായിരുന്നു.എത്ര പെട്ടെന്നാണ് തന്റെ ജീവിതമിങ്ങനെ എങ്ങുമെത്താതെ മാറിമറിഞ്ഞു പോയത്.സ്വപ്നത്തിൽ പോലും ഇത്ര പെട്ടെന്ന് ഒരു കല്യാണമേ പ്രതീക്ഷിച്ചിട്ടില്ല..
എന്തിന്റെ പേരിലാണെങ്കിൽ കൂടിയും കൂടെ കൂട്ടി കൊണ്ട് വന്നവൻ തന്നെ ഇനിയും കാണാതിരിക്കാൻ വേണ്ടി തന്നെയാവും ആ വാതിൽ വലിച്ചടച്ചു കൊണ്ടാകാതിരിക്കുന്നത്.

അവന് തന്നോടൊരു വിരോധമുള്ളത് പോലായിരുന്നു. എന്തിനെന്നറിയില്ലേലും തന്നെ കാണുമ്പോൾ പോലും മുഖമിരുണ്ട് പോവുന്ന ഒരാളുടെ പാതിയായിരിക്കുന്നു.ഇനിയങ്ങോട്ട് അനുഭവിക്കേണ്ടി താൻ കാരണം അവൻ വേദനിക്കുന്നതിന്റെ നീറ്റൽ കൂടി വന്നേക്കാവുന്ന ദുരിതമാവും തന്നെ കാത്തിരിക്കുന്നത്.നെഞ്ചിൽ സങ്കടം വിങ്ങിനിറയുമ്പോഴും കണ്ണ് നിറയാതിരിക്കാൻ പ്രിയ അങ്ങേയറ്റം ശ്രമിക്കുന്നുണ്ടായിരുന്നു.” ഒരു അരമണിക്കൂർ കൂടി സഹിക്ക് ട്ടോ പ്രിയേ..ഞാൻ അജുവേട്ടനും കൂടി പോകുന്നുണ്ട്. പ്രിയക്ക് അത്യാവശ്യം വേണ്ടതെല്ലാം ഞങ്ങൾ പോയി എടുത്തിട്ട് വരാം.പിന്നെ പ്രിയ തന്നെ ആദിയോടൊപ്പം പോയിട്ട് വേണ്ടതെല്ലാം വാങ്ങിച്ചാൽ മതി ”

ധൃതിയിൽ അവൾക്ക് അരികിലേക്ക് വന്നിട്ട് ലക്ഷ്മി പറഞ്ഞത് കേട്ട് പ്രിയ എഴുന്നേറ്റിരുന്നുകൊണ്ട് തലയാട്ടി.വന്ന അതേ വേഗതയിൽ തന്നെ ലക്ഷ്മി തിരിച്ചറിഞ്ഞു പോയതും പ്രിയ വീണ്ടും അവിടെ ഒറ്റയ്ക്കായി…പുറത്ത് നിന്നും മറ്റുള്ളവരുടെ സംസാരങ്ങൾക്ക് കാതോർത്ത് കൊണ്ടവൾ വീണ്ടുമാ.. മേശയിലേക്ക് തല ചേർത്ത് തളർന്നു കിടന്നു..

…തുടരും..

ഇനിയെന്ത് ചെയ്യും മല്ലയ്യാ..ആ ചെക്കൻ വാതിൽ അടച്ചിട്ട് അയിനകത്തു ന്തോ ചെയ്യുവായിരിക്കും 🫣
സ്നേഹത്തോടെ jiff❤️