The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
അവരെ തിരക്കി വന്ന അൻഷാദ് കാണുന്നത്, അവർ മൂന്ന് പേരും ഒരാളോട്, ഈ രാത്രിയിൽ, അതും തികച്ചും അപരിചിതമായ സ്ഥലത്ത് സംസാരിച്ച് കൊണ്ടിരിക്കുന്നതാണ്.. അവൻ അവരുടെ അടുത്തേക്ക് ചെന്നു,”എന്താ ഇവിടെ..”ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി..”റോഹൻ.. ദിസ് ഈസ് അവർ ടീച്ചർ, അൻഷാദ് സർ..”ജീനാ..”യെസ്സാർ..””ഇതാരാണ്, നിങ്ങളെന്താണ് ഇവിടെ ചെയ്യുന്നത്, നേരം എത്രയായി അറിയുമോ..”അത് സർ.. ഞങ്ങൾ റൂമിലേക്ക് വന്നപ്പോൾ…..”അവർ സംഭവിച്ചതെല്ലാം പറഞ്ഞ് കൊടുത്തു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അൻഷാദ് പറഞ്ഞു.
“താങ്ക്യൂ റോഹൻ.. യു സേവ് ദെം.. താങ്ക് യൂ സോമച്ച്..””താങ്ക്സ് ഒന്നും പറയണ്ട സർ.. ഇവരെ സുരക്ഷിതരാക്കി എങ്കിൽ ഞാൻ പോക്കോട്ടെ സർ..””ഓകെ റോഹൻ, സീ യു ബൈ..” എന്നും പറഞ്ഞ് അവർ തിരിച്ച് നടക്കൻ തുടങ്ങി.. ഫസീല റോഹനെ തിരിഞ്ഞ് നോക്കി.. ആ പൂച്ചക്കണ്ണുകളും അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു.. രണ്ട് പേരും പുഞ്ചിരിച്ച് തിരിഞ്ഞ് നടന്നു.. ഒരു കല്ലിൽ തട്ടി തടഞ്ഞ് വീഴാൻ തുടങ്ങിയ അവളെ അൻഷാദ് വീഴാതെ പിടിച്ചു നിർത്തി..അവരുടെ മിഴികൾ തമ്മിലുടക്കി.. അവൻ വേഗം നോട്ടം പിൻവലിച്ച്, അവളെ നിർത്തി കൊണ്ട് പറഞ്ഞു..”സ്വപ്നം കണ്ട് മാനത്തും നോക്കി നടന്നാൽ ഇതല്ല ഇതിനപ്പുറവും വരും..”ഫസീല ചെറിയൊരു നാണത്തോടെയും ചമ്മയോടെയും പുഞ്ചിരിച്ച് കൊണ്ട് നടന്നു..
———————-
പിറ്റേന്ന് ഫസിയും മറ്റുള്ളവരും അവിടെ നിന്നിറങ്ങി, പിന്നാലെ മറ്റേ ക്യാമ്പസിലുള്ളവരും യാത്ര തുടർന്നു.. സൂയിസൈഡ് പോയന്റിൽ കാഴ്ചകൾ കാണാൻ ഇറങ്ങിയപ്പോൾ ഫർഹാൻ ഫസീലയെ പിന്തുടർന്നു, അവൾ ഒറ്റക്കായ നിമിഷം അവളുടെ നേരെ വന്നു നിന്നു.. “നീ എന്നെ അടിക്കും അല്ലെ.. ഞാനൊന്ന് പുഷ് ചെയ്താൻ നീ ഇനി വെറും ഓർമ മാത്രം ആകും..””ഫർഹാൻ പ്ലീസ്.. വഴിമാറൂ എനിക്ക് പോകണം..””ഇല്ല.. ഇന്നലത്തേതിന് പകരം വീട്ടാതെ ഞാൻ പോകില്ല..”ഭയത്തോടെ അവൾ ചുറ്റും നോക്കി..”നീ ആരെയാ നോക്കുന്നത് എന്നെനിക്കറിയാം.. പക്ഷേ.. ഇത്തവണ നിന്നെ രക്ഷിക്കാൻ അവൻ വരില്ലാ.. കാരണമെന്താ അറിയോ.. ഇന്നലെ രാത്രി ഒരു കുപ്പി ചില്ല് വന്ന് അവന്റെ കാലിൽ തറച്ചു, പാവം ബസിൽ ഇരുന്ന് വേദന കൊണ്ട് പുളയുകയാണ്..” ഇതും പറഞ്ഞ് അവൻ അവൾക്ക് നേരെ അടുത്തു.. അവൾ പുറകിലോട്ടും പോയി കൊണ്ടിരുന്നു..
അവർ നടന്ന് കൊക്കക്ക് അരികിലെത്തി.. അവൾ വീഴാൻ നിന്നതും അവൻ അവളുടെ കൈകളിൽ പിടിച്ചു.. അവളെ തന്നിലേക്ക് വലിച്ച് കൊണ്ട് ചേർത്ത് പിടിച്ചു.. പെട്ടന്ന് ആരോ പിറകിൽ നിന്നും അവന്റെ ചുമലിൽ കൈകൾ വെച്ചു.. അവൻ അവളുടെ കൈവിട്ടു.. പ്രതീക്ഷയോടെ അവൾ ആ മുഖത്തേക്ക് നോക്കി..എന്നാൽ ഇപ്രാവിശ്യം അവളുടെ രക്ഷക്കായി അവതരിച്ചത് അൻഷാദ് ആയിരുന്നു.. അവനെ തള്ളി മാറ്റി അവളേം കൈ പിടിച്ച് അധികാരത്തോടെ ഒന്നും മിണ്ടാതെ നടന്നു.. അവൾ അൻഷാദിന്റെ മുഖത്തേക്ക് നോക്കി, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൻ മുന്നോട്ട് നടക്കുകയാണ്..
മറ്റുള്ളവരുടെ അടുത്തെത്തിയപ്പോൾ അവളുടെ കൈകൾ വിട്ടുകൊണ്ട്, ‘ആരും ഒന്നും അറിയണ്ട’ എന്ന് പറഞ്ഞു. ആ നിമിഷം മുതൽ അവൾ അവനെ ശ്രദ്ധിച്ച് തുടങ്ങി, തുടർന്ന് അൻഷാദും ഫസീലയും തമ്മിൽ ഒന്നും ഉരിയാടാതെ യാത്ര തുടർന്നു.. അവരുടെ മിഴികൾ തമ്മിലുടഞ്ഞു..
ആ യാത്ര അവസാനിച്ച് വീട്ടിലെത്തിയിട്ടും ഇരുവർക്കും മൗനമായിരുന്നു..അങ്ങനെ കേളേജിൽ തിരിച്ചെത്തി, പഴയ പോലെ ഉഷാറായി.. ദിവങ്ങൾ കൊഴിഞ്ഞ് പോയികൊണ്ടിരുന്നു….
****************
“ഫസീ, ജീന മറ്റന്നാൾ സൺഡെ എന്റെ പിറന്നാൾ ആണ് നിങ്ങൾ രണ്ട് പേരും വരണം..””അപ്പൂ.. അതിന് നിന്റെ ബർത്ത് ഡേ മാർച്ചിൽ അല്ലെ.. ഇത് ഫെബ്രുവരി തുടങ്ങിയല്ലെ ഒള്ളൂ..””ബർത്ത് ഡെ അല്ലടി.. ഇത് പിറന്നാൾ ആണ്..മലയാളമാസത്തിൽ നാൾ ആണ് നോക്കുക.. ഞങ്ങളും അറബി മാസം നോക്കി ആണ്ടുകളും മറ്റും കഴിക്കാറുണ്ട്..””ഹാ.. അങ്ങനെ ആണെങ്കിൽ നമുക്ക് അൻഷാദ് സാറിനെ കൂടി ക്ഷണിക്കാം..”എന്റെ ജീനാ, അതൊരു സാധുവാണ് അതിനെ വിട്ടേക്ക്..””ങേ.. അതെന്താ ഫസി അങ്ങനെ പറഞ്ഞെ.. നിനക്കെന്താ പെട്ടന്ന് ഇങ്ങനെയൊക്കെ തോന്നാൻ..””ഏയ് ഞാൻ ജസ്റ്റ് പറഞ്ഞൂ എന്നെ ഒള്ളൂ..”
“അതല്ല, ടൂർ കഴിഞ്ഞ അന്ന് മുതൽ ഞാനും ശ്രദ്ധിക്കുണ്ട് ചില മാറ്റങ്ങളൊക്കെ..””എന്ത് മാറ്റം, ഒന്നും ഇല്ല്യ..””ഉം.. അല്ലാ, അന്ന്…..””എന്താ അപ്പൂ ഇവിടൊരു ചർച്ച.. ഞാൻ ഇടപെടേണ്ട വല്ല പ്രശ്നവും ആണോ..?”ഹാ.. ഗിരീ.. താനൊ.. കുറച്ചായല്ലൊ തന്നെ കണ്ടിട്ട്..””നിങ്ങൾക്ക് ഇവിടെ സ്വന്തമായിട്ട് ഒരു മൊഞ്ചൻ സാർ ഒക്കെ വന്നപ്പൊ, നമ്മളെയൊക്കെ മറന്നുല്ലെ ഫസീ, ജീനാ..””ജീന മറന്നാലും ഗിരിയെ ഞാൻ മറക്കുമോ..””ഓ.. പിന്നേ.. ഫസിക്ക് നമ്മളെയൊക്കെ ഓർക്കാൻ എവിടെ നേരം..””ഗിരിയേട്ടൻ എന്തിനാ ഇപ്പൊ ഇങ്ങട് വന്നെ..?””ഗിരിയേട്ടനോ..? എടീ അപ്പൂ.. നീ തന്നെ ആണോ ഈ വിളിച്ചത്.. ഇന്ന് കാക്ക മലർന്ന് പറക്കും..”
“ഹി..ഹി ഹീ.. അത് ഗിരിക്ക് മനസ്സിലായില്ലെ.. മുറച്ചെക്കനോട് മറ്റു പെൺകുട്ടികൾ മിണ്ടുമ്പോൾ മാത്രം ഉണ്ടാക്കുന്ന ഒരു തരം ബഹുമാനം ആണത്..”
“ഫസീ വേണ്ടാട്ടൊ..””എന്റെ പൊന്ന് ഫസീ, നീ പറഞ്ഞ് ഇവളെ എന്റെ തലയിൽ കെട്ടിവെക്കല്ലെ.. എനിക്ക് നിന്നെ പോലെ ഒരു മൊഞ്ചത്തി ഉമ്മച്ചി കുട്ടിനെ മതി..””അതെന്നാ വർത്താനാ ഗിരിച്ചായാ നമ്മൾ അച്ചായത്തിമാരെയൊന്നും പിടിക്കത്തില്ലേ..”
“അങ്ങനെയൊന്നും ഇല്ലാ ജീന.. നീ ഇവിടെ ഒരാളെ നോട്ടമിട്ടതൊക്കെ കോളേജ് മൊത്തം പാട്ടാണ്..”
ആണല്ലേ.. അത് വെറുതെ ജസ്റ്റ് ഫോർ ഫണ്..” അവൾ ഇളഭ്യയായി ചിരിച്ചു..”ഉം.. ആണ്.., അല്ലാ അപ്പൂ നീ ഇവരെ നിന്റെ പിറന്നാളിന് ക്ഷണിച്ചില്ലെ.. അവിടെ ശ്രീയും ഉത്സാഹത്തിലാണ്”
“ഇവരെന്റെ ഫ്രണ്ട്സ് ആണ് ഇവരെ ഞാൻ വിളിച്ചിട്ടും ഉണ്ട്.., പക്ഷേ ഗിരിയേട്ടനെ ഞാൻ ക്ഷണിച്ചിട്ടില്ല ക്ഷണിക്കുന്നും ഇല്ല, ഇനി അങ്ങട് വലിഞ്ഞ് കയറി വരാൻ നിൽക്കണ്ട, ഹും””ഓ.. ശരി തമ്പുരാട്ടി.. ഇനി എന്തേലും ആവിശ്യം പറഞ്ഞ് അങ്ങ് വാ.. ഞാൻ ശരിയാക്കി തരണ്ട്.. എന്നാ ശരി ഫസി, ജീനാ.. ബൈ ഞാൻ പോവാണ്.. ഞാൻ നിന്നിട്ട് ഇനി ആർക്കും ശല്യം ആവേണ്ട..”ഓകെ ഗിരി.. ബൈ.. മറ്റന്നാൾ കാണാം..”ഓ, എന്നെ ക്ഷണിക്കാത്തിടത്തേക്ക് ഞാനെങ്ങും ഇല്ല..”
—————————–
“ഗിരിയേട്ടാ.. സോറി, സോറീ.. നാളെ രാവിലെ അമ്പലത്തിൽ വരണേ.. പ്ലീസ്..”ഉം.. ശരി, ന്നാ വെച്ചോ..””ഓകെ.. ബൈ.. താങ്ക്സ്..””ഹം..”
“ആരാ.. അപ്പൂ ഫസീലയാണോ..””എന്റെ ശ്രീയേട്ടാ.. ഞാൻ ഗിരിയെ വിളിച്ചതാ..””ഓഹ്.. ഗിരി ആയിരുന്നോ..””ആ.. ആയിരുന്നു.. എന്തെ?”
ഒന്നുല്ല.. വെറുതെ.. അല്ല നിന്റെ ഫ്രണ്ട്സ് ഒക്കെ നാളെ വരൂലെ..””ഉം.. ശ്രീയേട്ടാ.. മനസ്സിലാകുന്നുണ്ട് എങ്ങോട്ടാ പോക്ക് എന്ന്””എന്ത്?”
“ഉം.. ഒന്നുല്ലാ..”
————————–
“ഗിരീ..””എന്താടീ..””താങ്ക്സ്..””ഉം..”എനിക്ക് ദേഷ്യം വരുണ്ട് ട്ടോ..””എന്തിന്..?””കുന്തം.. ഞാനെന്തിനാ അമ്പലത്തിൽ വരാൻ ഗിരിയെ തന്നെ കൂട്ടുപിടിച്ചത് എന്ന് അറിയോ..””ആ.. എനിക്കറിയൂല, ഞാനത് ചോദിക്കാൻ നിൽക്കായിരുന്നു.. അവിടെ ശ്രീയേട്ടൻ ഫസീല വരും എന്നും പറഞ്ഞ് എപ്പഴേ ഒരുങ്ങാൻ തുടങ്ങീ എന്നറിയുമോ.. ഇനി ചെന്നിട്ട് വേണം എനിക്ക് ഒരുങ്ങാൻ..””പോ.. അവിടന്ന്..” എന്നും പറഞ്ഞ് അപ്പു ദേഷ്യത്തിൽ ഗിരിയെ പിടിച്ച് തളളി.. അവൻ നേരെ ചെളിക്കുണ്ടിലേക്ക് വീണു..അവനെ പിടിച്ച് എഴുന്നേൽപിച്ച് കൊണ്ട് അവർ വീട്ടിലേക്ക് നടന്നു..
“എന്താ ഗിരീ ഇത്..? എന്തു പറ്റി..?””പുന്നാര പെങ്ങളോട് ചോദിച്ച് നോക്ക്, എന്താ ഉണ്ടായെ എന്ന്..””അപ്പൂ.. എന്താടി..”എല്ലാവരും അവളുടെ മറുപടിക്കായി ഉറ്റുനോക്കി..”അത് പിന്നെ അമ്മേ.. ഗിരി എന്നെ ദേഷ്യം പിടിപ്പിച്ചപ്പോ.. ഞാൻ ഒരു തള്ള് കൊടുത്തു, ഗിരിയേട്ടൻ ചെളിയിലേക്ക് വീണു””എന്താ ഗിരീ ഇത് പോത്ത് പോലെ വളർന്നല്ലൊ, എന്നിട്ടും രണ്ടിനും കുട്ടികളി മാറിയിട്ടില്ല..””അമ്മായീ.. ഞാനൊരു പ്രശ്നവും ഉണ്ടാക്കിയില്ല, അപ്പുവാ വെറുതെ….”ആ ചെല്ല്, ചെന്ന് ഡ്രസ്സ് മാറ്റ്, നിന്റെ അഛനും അമ്മയും, വല്യേട്ടനും അംമ്പികേടത്തിയും എല്ലാരും അവിടന്ന് പുറപ്പെട്ടു എന്ന് പറഞ്ഞു,
അപ്പൂ.. പിന്നെ നിന്നോട് ഒരു കാര്യം രഘുന്റെ അടുത്തെങ്ങാനും നിന്റെ ഈ കാന്താരി സ്വഭാവം എടുത്താലുണ്ടല്ലൊ.. അവന് ചിലപ്പോൾ ഇഷ്ടാകില്ല, ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..””അമ്മേ.. രഘുവേട്ടനും വരുണ്ടൊ..””പിന്നെന്താ.. അവനെ ഒഴിവാക്കാൻ പറ്റുമോ..””രഘു.. രഘു നന്ദൻ”.. ആ പേര് അപർണയിൽ ഒരു നടുക്കം സൃഷ്ടിച്ചു.. അവളുടെ മിഴികൾ നിറയാൻ തുടങ്ങി…
തുടരും