The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ
ഉറങ്ങി കിടക്കുന്ന സഞ്ജുവിനരികിലിരിക്കുമ്പോൾ ഒരു കരച്ചിൽ പ്രിയയുടെ നെഞ്ചിൽ പിടഞ്ഞു.ആ വെളുത്ത കവിളിൽ തെളിഞ്ഞു കാണുന്ന തന്റെ കയ്യിന്റെ പാട്.ആ നിമിഷം അതവളെ ഒരുപാട് വേദനിപ്പിച്ചു.ഒട്ടും സഹിക്കാൻ വയ്യാഞ്ഞിട്ടാവും അവനാ വഴിയിലേക്കിറങ്ങി തിരിച്ചതെന്നറിയാഞ്ഞിട്ടല്ല, കൈ നീട്ടിയടിച്ചത്.പകരം.. ജീവിതമാണ്.
അതൊരിക്കലും വർണ്ണങ്ങൾ മാത്രം നിറഞ്ഞൊരു പൂന്തോട്ടമാവില്ല.പലപ്പോഴും ജീവൻ വരെയും അപകടത്തിലായേക്കാവുന്ന പോരാട്ടഭൂമിയായേക്കും.
അപ്പോഴെല്ലാം… ഒരു ഭീരുവിനെ പോലെ ശരാശരിയൊരു പുരുഷന്റെ വിവരകേടിലേക്ക് അവൻ കൂടി നടന്നു കയറെരുതെന്നുള്ള താക്കീത് കൂടിയായിരുന്നു ആ അടി.
മദ്യപാനം ഒരാളുടെയും പ്രശ്നം കുറക്കുന്നില്ല. മറിച് അതവനിൽ പുതിയ പല പ്രശ്നങ്ങളെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ചെറിയൊരു പ്രതിസന്ധി വരുമ്പോഴേക്കും ഷാപ്പിലേക്കും ബാറിലേക്കുമോടുന്നവർ അറിയുന്നില്ലല്ലോ.!
പ്രശ്നങ്ങളുള്ളവരെല്ലാം മദ്യത്തിലഭയം പ്രാപിക്കാൻ തുടങ്ങിയാൽ ലോകത്തിലെ കുഞ്ഞുമക്കളടക്കം മദ്യപാനികളാവേണ്ടതല്ലേ..?എന്തേ അങ്ങോട്ടിറങ്ങി തിരിക്കുംമുന്നേഅവനതോർത്തില്ല..നിഷ്കളങ്കമായുറങ്ങുന്ന അവന്റെ മുടിയൊന്നോതുക്കി പ്രിയ എഴുന്നേറ്റു.
ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി തിരിയുമ്പോഴാണ് അവളെ നോക്കി വാതിൽ പടിയിൽ കൈ കെട്ടി നിൽക്കുന്ന ആദിയെ കണ്ടത്.അവളെ കളിയാക്കുന്നത് പോലൊരു ചിരിയുണ്ട് അവനിൽ.
പ്രിയ വേഗം മുഖത്തൊരു ഗൗരവം വരുത്തി.
അടുക്കളയൊതുക്കാൻ അവൾക്കൊപ്പം അവനും കൂടിയിരുന്നു.അപ്പോഴേല്ലാം ഈ കാരണം കൊണ്ട് മുഖം വീർപ്പിച്ചു ജാഡയിട്ട് നിന്നിട്ട്.. പിന്നെയും സഞ്ജുവിന്റെ മുറിയിൽ തന്നെ അവൻ കണ്ടതിന്റെ ജാള്യതയുണ്ടായിരുന്നു അവൾക്കും.മാഷ് കഴിച്ചു കഴിഞ്ഞയുടനെ പോയി കിടന്നിരുന്നു.അടുക്കള വൃത്തിയാക്കി ലൈറ്റ് ഓഫ് ചെയ്തു തിരിയുമ്പോൾ അവൻ പുറത്തേക്കിറങ്ങി പോവുന്നത് കണ്ടിട്ടാണ് പ്രിയ സഞ്ജുവിന്റെ മുറിയിലേക്ക് ചെന്നത്.
അവനെയൊന്ന് കാണാതെ തനിക്കിന്ന് മനഃസമാദാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.ആദിയെ നോക്കാതെ നടന്നു വന്നവൾക്ക് പുറത്തേക്കിറങ്ങാൻ അവൻ വഴിയൊഴിഞ്ഞു കൊടുത്തു.ചമ്മിയ മുഖം താൻ കാണാതിരിക്കാൻ മുഖം കുനിച്ചിറങ്ങി പോകുന്നവളെ കാണെ പൊട്ടി വന്ന ചിരിയൊതുക്കാൻ ആദി ചുണ്ടുകൾ ചേർത്ത് പിടിച്ചു.സഞ്ജുവിനെ ഒന്ന് നോക്കി ആ മുറിയുടെ വാതിൽ ചാരി… ഹാളിൽ തെളിഞ്ഞു കത്തുന്ന ലൈറ്റും ഓഫാക്കി പ്രിയക്ക് പിറകെ സ്വന്തം മുറിയിലേക്ക് കയറുമ്പോൾ തിരയോടുങ്ങിയ കടൽ പോലെ അവന്റെ മനസ് ശാന്തമായിരുന്നു.
“പിണക്കമാണോ… എന്നോടിണക്കമാണോ… അടുത്ത് വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ…”
വാതിൽ ലോക്ക് ചെയ്യുമ്പോൾ അവൾ കേൾക്കാനായി മാത്രം ചൂളം വിളിച്ചു കൊണ്ടവനാ പാട്ട് പാടുമ്പോൾ പ്രിയ അവനെ കൂർപ്പിച്ചു നോക്കി.
ഹലോ… കള്ള് മൂക്കറ്റം വലിച്ചു കേറ്റി നിന്റെ കയ്യിൽ നിന്നും പാരിതോഷികം ഏറ്റു വാങ്ങി കിടക്കുന്നവനോട് സ്നേഹം.. അവനെ ആരെങ്കിലും കണ്ട് സീനാവുന്നതിന് മുൻപ് ഇങ്ങോട്ട് ഏറ്റി വലിച്ച് കൊണ്ട് വന്ന എന്നോട് കലിപ്പ്.. ഇതെവിടുത്തെ ന്യായമാണ്.. ഏഹ് “ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി മീശ പിരിച്ചു കൊണ്ട് തനിക്ക് നേരെയുള്ള ആദിയുടെ വരവ് കണ്ടതും പ്രിയയൊന്ന് വിറച്ചു പോയി.
പക്ഷേ അവളാ ഭാവം മുഖത്ത് വരുത്തിയില്ല.
അവനെ നിങ്ങള് കൊണ്ടോയി കുടിപ്പിച്ചതാണോന്ന് എനിക്കൊരു സംശയമുണ്ട് “പ്രിയ ആദിയെ നോക്കി വീറോടെ പറഞ്ഞത് കേട്ടതും ആദിയുടെ കണ്ണുകൾ മിഴിഞ്ഞു.. വാ പൊളിഞ്ഞു.പ്രിയക്കവന്റെ ആ കോലത്തിലുള്ള നിൽപ്പ് കണ്ടതും ചിരി വന്നു.
പക്ഷേ അതോതുക്കി കഷ്ടപ്പെട്ടു കൊണ്ടവൾ ഗൗരവത്തോടെ നിന്നു.എന്താ നീ പറഞ്ഞേ…?”
ആദി വല്ലാത്തൊരു നോട്ടത്തോടെ അവളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു.”സഞ്ജുവിനെ.. കൊണ്ട് പോയി… കുടിപ്പിച്ചത്…”അവനരികിലേക്ക് വരുന്നതിനനുസരിച്ചു പിറകിലേക്ക് നീങ്ങി കൊണ്ട് പ്രിയ വിക്കി.
“മ്മ്.. പറയ്യ്.. കുടിപ്പിച്ചത്..?”ആദി വീണ്ടും വീണ്ടും പ്രിയയുടെ അരികിലേക്ക് ചെന്നു.”കുടിപ്പിച്ചത്…”
പ്രിയ ശെരിക്കും വിറച്ചു തുടങ്ങിയിരുന്നു.”ആഹ്.. അത്രേം ഞാനും കേട്ടു.. ഇനിയതിന്റെ ബാക്കി പറയ്യ് കൃഷ്ണ നീ ?”അവളെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് അവന്റെ നിൽപ്പ്..”കുടിപ്പിച്ചത്… ആദിയേട്ടൻ… ആദിയേട്ടനാണെന്ന്….”പിന്നിലെ ചുവരിലേക്ക് ചാരി പ്രിയവെപ്രാളത്തോടെഅവനെനോക്കി.”ആദിയേട്ടനാണെന്ന് നിനക്ക് സംശയമുണ്ടോ..മ്മ്?”സ്വകാര്യം പറയുമ്പോലെ ആദി അവളുടെ അരികിലേക്ക് ചേർന്നിട്ട് പതിയെ ചോദിച്ചു.ഒരു സൈഡിൽ കൈ കുത്തി അവളിലേക്ക് ചാഞ്ഞു കൊണ്ടുള്ള ആ നിൽപ്പ്.. പ്രിയക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
അവൻ തന്നെ സ്പർശിക്കുന്നില്ല.പക്ഷേ ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം. നോട്ടം ഹൃദയത്തിനാഴാത്തിലേക്കാഴ്ന്നിറങ്ങുന്നത് പോലെ..
ചുണ്ടിലെ ചിരിക്ക് പോലുമൊരു വശ്യതാ.സ്വരം വളരെ പതുകെയാണ്.പക്ഷേ തീ പിടിച്ചത് പോലൊരു ചൂട്.അതിനേക്കാളുപരി.. ഒരു നൂലിഴതുമ്പിന്റെ അകലത്തിൽ മാത്രമായുള്ള അവന്റെയാ നിൽപ്പ്.
പ്രിയക്കവനെ തള്ളി മാറ്റി ഇറങ്ങിയോടാൻ തോന്നി.
പക്ഷേ ആ നോട്ടമവളെ തടവിലാക്കിയത് പോലൊരു തോന്നൽ.അവനിലാ പഴയ ഗൗരവക്കാരന്റെ നിഴൽ പോലുമില്ലെന്ന് അവൾക്കപ്പോൾ തോന്നി.
മുന്നിൽ നിൽക്കുന്നവൻ തികച്ചും വ്യത്യാസ്ഥനാണ്.
ഈ ഭാവം.. ചിരി.. സംസാരം.. നോട്ടം.. എല്ലാം പുതുതാണ്.അന്ന് വരെയും അവനിൽ പ്രകടമാവാത്ത വിധമൊന്ന്…ഇനി ഇവൻ പോലുമറിയാതെ താൻ ഹൃദയത്തിലൊളിപ്പിച്ച ഇഷ്ടപോലെ ഇവനും…..
ആ ഓർമയിൽ അവളൊന്നുലഞ്ഞു പോയി.”പറയ്യ് കൃഷ്ണ.. നിനക്കാ സംശയമുണ്ടോ?”
ആദിയവളുടെ കണ്ണിലേക്കു നോക്കി വീണ്ടും ചോദിച്ചു.ഇ.. ഇല്ല..”പ്രിയ വിക്കി കൊണ്ട് ഇല്ലെന്ന് തലയാട്ടി.”ഇല്ലേ…?”ആദി ചിരിയോടെ വീണ്ടും ചോദിച്ചു.”മ്മ്മ്ഹ്.. ഇല്ല “പ്രിയ കുറച്ചുകൂടി ശക്തിയിൽ തലയാട്ടി.”എന്നിട്ടുണ്ടെന്നാണല്ലോ നീ ആദ്യം പറഞ്ഞത്…”ആദി പുരികം പൊക്കി അവളെ നോക്കി.അത്.. അത് ഞാൻ വെറുതെ പറഞ്ഞതാ..”
പ്രിയ വെപ്രാളത്തോടെ പറഞ്ഞു.ശെരിക്കും…?”
ആദിയുടെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്ന വിധത്തിലാണ് അവന്റെ നിൽപ്പ്.മ്മ്മ്…””ഇനി.. മാറ്റി പറയില്ലല്ലോ?””ഇല്ല..”വളരെ വേഗം അവളതും സമ്മതിച്ചു കൊടുത്തു.ആദി പിന്നൊന്നും പറയാതെ അവളെ സൂക്ഷിച്ചു നോക്കി നിന്നു.”ആദിയേട്ടൻ മാറിക്കേ…എനിക്കുറക്കം വരുന്നു “അവന്റെ നോട്ടം താങ്ങാൻ കഴിയാതെ പ്രിയ പതർച്ചയോടെ പറഞ്ഞു.
ഇല്ലെങ്കിൽ..”ആദി കുസൃതിയോടെ അവളെ നോക്കി.”ഇല്ലെങ്കിൽ.. ഞാൻ.. ഞാൻ മുത്തച്ഛനെ വിളിച്ചു കൂവും “പ്രിയ ചൊടിയോടെ പറയുന്നത് കേട്ടതും ആദി ഉറക്കെ ചിരിച്ചു.”എന്ത് പറഞ്ഞിട്ട് വിളിക്കും നീ..?”ചിരിക്കൊടുവിൽ ആദി വെല്ലുവിളി പോലെ ചോദിച്ചു.
“അത്… അത് പിന്നെ…”പ്രിയ നഖം കടിച്ചു കൊണ്ടവനെ നോക്കി.മ്മ്.. പറയ്യ്.. എന്ത് പറയും നീ മുത്തച്ഛനെ വിളിച്ചു വരുത്തിയിട്ട്..””ആദിയേട്ടനും സഞ്ജുവും പോയി കള്ള് കുടിച്ചെന്ന് പറയും ഞാൻ ”
പ്രിയ ചിരിയോടെ അവനെ നോക്കി പുരികം പൊക്കി.
“ഏഹ്..അതിന്കള്ള്കുടിച്ചത്അവനല്ലേ..ഞാനാണോ?”ആദി കണ്ണുരുട്ടി കൊണ്ടവളെ നോക്കി.”ആണ്.. പക്ഷേ പറയുമ്പോൾ ഒരു പഞ്ചു വേണ്ടേ.. ആദിയേട്ടന് കൂടി ഗിഫ്റ്റ് കിട്ടുന്ന രീതിയിൽ വേണ്ടേ ഞാൻ പറയാൻ..സഞ്ജുവിനെ അങ്ങനങ്ങ് ഒറ്റക്കാക്കി വിടാനൊക്കുവോ.. അവനെന്റെ ആങ്ങളയല്ലേ? പാവമല്ലേ അവൻ..?”പ്രിയ അവന്റെ നെഞ്ചിൽ പിടിച്ചു പിന്നിലേക്ക് തള്ളി മാറ്റി ചിരിയോടെ ചോദിച്ചു.
“എന്നിട്ടാണോടി പെണ്ണേ നീയെന്റെ ചെക്കന്റെ മുഖം പൊളിയും വിധം അടിച്ചു പൊളിച്ചത്..”ആദി നടുവിന് കൈ കുത്തി നിന്ന് പ്രിയയെ നോക്കി.”അതൊരു പെങ്ങളുടെ കടമയാണ്.. ആദിയേട്ടൻ അതിലിടപെടേണ്ട.. ഇത് ഞാനും എന്റെ ആങ്ങളയും തമ്മിലുള്ള കേസാണ്..”പ്രിയ അവിടെ നിന്നും കിടക്കയുടെ നേരെ നടക്കുന്നതിനിടെ നേർത്തൊരു ചിരിയോടെ പറഞ്ഞു.”അവൻ മനഃപൂർവം അങ്ങനെ ചെയ്തുവെന്ന് നീ വിശ്വാസികുന്നുണ്ടോ കൃഷ്ണ? ”
ആദി പ്രിയയെ നോക്കി.”കിടക്കയിലിരുന്നു കൊണ്ട് തന്നെ ഇല്ലെന്നവൾ തലയാട്ടി കാണിക്കുമ്പോൾ ആദിയുടെ മുഖം തെളിഞ്ഞു.സഞ്ജുവിനെ പ്രിയ തെറ്റ് ധരിച്ചു കാണുമോയെന്നൊരു ഭയമുണ്ടായിരുന്നു അവനുള്ളിൽ.രണ്ട് പേരുടെയും സ്നേഹം കാണുമ്പോൾ സന്തോഷിച്ചവന് ഈ ഒരു കാരണം കൊണ്ടത് ഇല്ലാതായി പോകുമോയെന്ന് നല്ല വേവലാതിയുണ്ടായിരുന്നു.
“അവന്.. അവനൊട്ടും സഹിക്കാൻ വയ്യാഞ്ഞിട്ടാണ് കൃഷ്ണ.. സഞ്ജു.. സഞ്ജു ഇങ്ങനൊന്നുമല്ല.”
ആദിയുടെ സ്വരം നേർത്തു.എനിക്കറിയാം ആദിയേട്ട.. പക്ഷേ ഞാൻ… ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. ജീവിതത്തിൽ ഇനിയും നിറയെ പ്രശ്നങ്ങൾ കാണും.. നമ്മളൊക്കെ ഇപ്പോഴും ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിട്ടില്ല. കുഞ്ഞൊരു പ്രശ്നം വരുമ്പോഴേക്കും മദ്യത്തിൽ അഭയം കണ്ടെത്തിയ അതിനല്ലേപിന്നേനേരംകാണൂ..അതില്ലാതാക്കാനാണ്.. ഒരു താക്കീത് പോലെ ഞാൻ.. ഞാൻ സഞ്ജുവിനെ അടിച്ചത്.. എത്ര ബോധമില്ലെങ്കിലും ആ അടിയുടെ വേദന അവൻ മറക്കില്ല..”പ്രിയ വേദന നിറഞ്ഞൊരു ചിരിയോടെ പറഞ്ഞതും ആദിയാവളെ അത്ഭുതത്തോടെ നോക്കി..
“അത് ശെരി.. താനാള് കൊള്ളാലോ കൃഷ്ണ.. ഇത്രേം വിവരമൊക്കെയുണ്ടോ.. കണ്ടാൽ പറയൂല ട്ടാ “ആദിയൊരു കള്ളചിരിയോടെ കിടക്കയിലേക്കിരുന്നു കൊണ്ട് തലയിണ ഉയർത്തി വെച്ച് അതിലേക്ക് ചാരി.പ്രിയയവനെ കൂർപ്പിച്ചു നോക്കിയതും അവൻ ചിരിയോടെ കണ്ണ് ചിമ്മി.”ആദി സാറിന് മൊത്തത്തിലൊരു മാറ്റമുണ്ടല്ലോ?”പ്രിയ അവനെ ചുഴിഞ്ഞു നോക്കി പതിയെ പറയുബോൾ ആദി വീണ്ടും ചിരിയൊതുക്കി.”ഉണ്ടോ..?”അവൻ കാൽ വിറപ്പിച്ചു കൊണ്ട് കൈകൾ നെഞ്ചിൽ കെട്ടിയിരുന്നു കൊണ്ടവളെ നോക്കി.”ആ ഉണ്ട്..”
പ്രിയയും അവന് നേരെ തിരിഞ്ഞിരുന്നു.”പക്ഷേ എനിക്ക് തോന്നിയിട്ടില്ല..”ആദി അവളെ ശ്രദ്ധിച്ചു കൊണ്ട് നിസ്സാരമായി പറഞ്ഞു.
“പക്ഷേ എനിക്ക് നല്ലത് പോലെ..ഫീൽ ചെയ്യുന്നുണ്ട് “പ്രിയയുടെ ശബ്ദം പതിഞ്ഞു.”ഉവ്വോ.. എങ്കിൽ കൃഷ്ണയൊന്നു പറഞ്ഞു തന്നേ എനിക്കെന്താ മാറ്റം?”ആദി അവളെ നോക്കി.”അതിപ്പോ… ഞാൻ..”പ്രിയ വിക്കി.തനിക്ക് തോന്നുന്നത് അവനോട് പറഞ്ഞാൽ അവൻ തന്നെ തെറ്റ് ധരിക്കുമോ എന്നൊരു ആശങ്കയായിരുന്നു അവൾക്കുള്ളം മുഴുവനും.പറയ്യ് കൃഷ്ണ…”
ആദി വീണ്ടും പറഞ്ഞു.”അതങ്ങനെ പറഞ്ഞു തരനൊന്നും കഴിയില്ല.. വേണേൽ സ്വയം കണ്ടു പിടിക്കണം മിസ്റ്റർ”പ്രിയ കണ്ണുരുട്ടി കൊണ്ടവനെ നോക്കി.”പക്ഷേ.. കൃഷ്ണക്കുള്ള മാറ്റങ്ങൾ എനിക്ക് വ്യക്തമായും പറഞ്ഞു തരാനാവും കേട്ടോ..”
ആദി അവളെ നോക്കി…
“എനിക്ക്.. എനിക്കെന്ത് മാറ്റം. ഒന്നുമില്ല..”
പ്രിയ പതറി കൊണ്ടാണ് പറയുന്നത്.”ഇല്ലേ..?”
ആദിയവളെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.
“ഉണ്ടെങ്കിലൊന്നു പറഞ്ഞേ.. കേൾക്കട്ടെ ”
പ്രിയ വെല്ലുവിളി പോലെആദിയെനോക്കി.”അയ്യടാ… മോളുടെ ആ വേല കയ്യിലിരിക്കട്ടെ.. അതൊക്കെ സ്വയം കണ്ടു പിടിക്കണം മിഷ്ടർ..”അവളെ നോക്കിയൊരു വല്ലാത്ത ചിരിയോടെ പറഞ്ഞു കൊണ്ടവൻ തലയിണ നേരെ വെച്ച് ഒറ്റ കിടത്തം.പകരം വീട്ടിയൊരു ചാരിതാർഥ്യത്തോടയുള്ള അവന്റെ കിടപ്പ് കണ്ടപ്പോൾ മറ്റെല്ലാം മറന്നത് പോലെ പ്രിയയുറക്കെ പൊട്ടിചിരിച്ചു പോയി..
തുടരും
റിവ്യൂ ഇട്ടിട്ട് പോണേ…സ്നേഹത്തോടെ jiff❤️