18/04/2026

പ്രിയേ.. പ്രാണനെ: ഭാഗം 107

രചന : ജിഫ്ന നിസാർ ❣️

“എന്തുവാ.. ഈ ആലോചിച്ചു കൂട്ടുന്നെ “ഇച്ചിരി ദൂരം പിന്നിട്ട് പോന്നിട്ടും തന്നോടൊന്നും മിണ്ടാതെ എതിർ സൈഡിലെക്ക് നോക്കിയിരിക്കുന്ന പ്രിയയെ നോക്കി ആദി ചോദിച്ചു.”ഞാൻ.. ഞാൻ സഞ്ജുവിനെ കുറിച്ച്..”സീറ്റിലേക്ക് ചാരി കിടന്നു കൊണ്ട് തന്നെ മുഖം മാത്രം ചെരിച്ചു നോക്കി പ്രിയ പറഞ്ഞു.”അതിനിനി അവന് സ്വന്തമായി ഒരു പെണ്ണുണ്ട്. പെങ്ങള് തത്കാലം കൊറച്ചു റസ്റ്റ്‌ എടുക്കുന്നതായിരിക്കും നല്ലത് “ആദിയൊരു ചിരിയോടെ പറയുന്നത് കേട്ടതും അവളുടെ മുഖം വീർത്തു.”അവനെന്റെ ആങ്ങളയായിട്ടല്ലേ ഭർത്താവിന്റെ റോളിലേക്ക് എത്തിയത്. അപ്പൊ തത്കാലം പ്രയോരിറ്റി എനിക്ക് തന്നെയാവും..”

അവൾ ചൊടിയോടെ പറയുന്നത് കേട്ടതും ആദി തലയാട്ടി കൊണ്ട് ചിരിച്ചു.എന്തേ.. ആദിയേട്ടന് സംശയണ്ടോ?”അവന്റെ ഭാവം കണ്ടതും പ്രിയ ആദിക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.”ഉണ്ടെങ്കിൽ..?”സ്റ്റിയറിങ്ങിൽ താളമിട്ട് ചോദിക്കുന്നവന് അപ്പോഴും കള്ളചിരിയാണ്.
ഉണ്ടെങ്കിൽ…. ഉണ്ടെങ്കിൽ അവനെ വിളിച്ചിട്ടിപ്പോ തന്നെ ചോദിക്കാം. ഇതങ്ങനെ വിട്ടാ പറ്റില്ലല്ലോ..”
പ്രിയ ആവേശത്തിൽ ആദിയുടെ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്തു.അവനൊന്നും മിണ്ടാതെ ചുണ്ടുകൾ കൂട്ടി പിടിച്ചിട്ടൊരു ചിരിയോടെ അവളെ നോക്കി.

“എന്തേ വിളിക്കുന്നില്ലേ..?”അൽപ്പം കഴിഞ്ഞും അതേ ഇരിപ്പ് തന്നെയിരിക്കുന്ന പ്രിയയെ നോക്കി ആദി ചോദിച്ചു”എനിക്കിതിന്റെ ലോക്കറിയില്ല..”
അവളപ്പോഴും മുഖം വീർപ്പിച്ചു.കുറച്ചു മുന്നേ കാര്യഗൗരവത്തോടെ നന്ദുവിന്റെ വീട്ടിലുള്ളവർക്കെല്ലാം തുണയായി നിന്ന പ്രിയയിൽ നിന്നും തീർത്തും വിഭിന്നമായൊരു ഭാവം.ആദിക്കാ കുറുമ്പുകാരിയുടെ വീർപ്പിച്ചു പിടിച്ച കവിളിലൊരു കടി വെച്ച് കൊടുക്കാനാണ് തോന്നിയത്.”ഇന്നാ ചെക്കനെ വെറുതെ വിട്ടേക്ക്. അവനവന്റെ ശ്വാസം തിരികെ കിട്ടിയിട്ട് ഇത്തിരി നേരമായുള്ളു. വീണ്ടുമൊരു ചോദ്യം കൊണ്ടത് ഇല്ലാതെയാക്കണ്ട. നമ്മക്ക് നാളെ ചോദിക്കാം.. കേട്ടാ.”

പ്രിയ വീർപ്പിച്ചു പിടിച്ച കവിളിലൊന്ന് പതിയെ തോണ്ടി കൊണ്ട് പറഞ്ഞിട്ട് ആദി അവന്റെ ഫോൺ വാങ്ങി പോക്കറ്റിലേക്ക് തന്നെയിട്ടു.ആദിയേട്ടൻ എല്ലാം അവനോട് മുന്നേ പറഞ്ഞിരുന്നുവെങ്കിൽ അവനത്ര വേദനിക്കേണ്ടി വരില്ലായിരുന്നല്ലോ ..”പ്രിയ പരിഭവം പോലെ പറഞ്ഞിട്ട് ആദിയെ നോക്കി.”അവൻ കുറച്ചു വേദനിക്കാൻ വേണ്ടി തന്നെയാണ് ഞാനത് ചെയ്തത് കൃഷ്ണ..”ഗൗരവത്തോടെ ആദി പറയുന്നത് കേട്ടതും പ്രിയ അവനെ പകച്ചു നോക്കി.”എന്തിന്?”
അവൾ അത്ഭുതത്തോടെ അവനോട്‌ ചോദിച്ചു.

“അതവന് മനസ്സിലായി. പക്ഷേ നിനക്കിനിയും കത്തിയിട്ടില്ല. അല്ലേ?”പുഞ്ചിരിയോടെ ആദി അവളെ തല ചെരിച്ചു നോക്കി ചോദിക്കുമ്പോൾ പ്രിയ ഇല്ലെന്ന് തലയാട്ടി.”എന്നാ മനസ്സിലാവണ്ട..”ആദിക്കവളുടെ മുഖം കണ്ടതും കുസൃതിയാണ് തോന്നിയത്.ഹാ.. അങ്ങനെ പറയല്ലേ. സത്യായിട്ടും എനിക്ക് മനസ്സിലാവാഞ്ഞിട്ടാ. ഒന്ന് പറഞ്ഞു താ “പ്രിയ ഗിയറിൽ വെച്ച അവന്റെ കയ്യിൽ പിടിച്ചുലച്ചു കൊണ്ട് ചോദിക്കുമ്പോഴും ആദിക്കൊരു ചിരിയാണ്.”പറഞ്ഞു തരുവോ…?”അൽപ്പം നേരം അവനെ തുറിച്ചു നോക്കിയിരുന്നിട്ടും അവനിൽ പ്രതേകിച്ചു മാറ്റമൊന്നുമില്ലെന്ന് കണ്ടിട്ട് പ്രിയ കടുപ്പത്തിൽ ചോദിച്ചു.

“പറഞ്ഞു തരണോ?”അവനാ ചോദ്യം തിരികെ ചോദിച്ചു.പ്ലീസ്..പ്രിയ മുഖം ചുളിച്ചു.”സഞ്ജുവിന് നന്ദനയോടുള്ള ഇഷ്ടം അവനെ തന്നെ ബോധ്യപ്പെടുത്താൻ അവനാ വേദന അത്യാവശ്യമായിരുന്നു കൃഷ്ണ…”മൃദുവായി പറഞ്ഞു കൊണ്ട് ആദി പ്രിയയെനോക്കി.”അതിങ്ങനെയാണോ മനസ്സിലാക്കി കൊടുക്കേണ്ടത്..?അവനെത്ര വേദനിച്ചാ ഇന്നലെ രാത്രി അവിടെയിരുന്നത്..? അതെല്ലാം കണ്ടിട്ടും നിങ്ങൾക്ക് പറയാൻ തോന്നിയില്ലേ? വല്ലാത്ത കട്ടി തന്നെ മനസ്സിന്..”
പ്രിയ വീണ്ടും അവനെ പരിഭവത്തോടെ നോക്കി.

“മ്മ്.. തോന്നിയില്ല. കാരണം ഞാനാ നന്ദുവിനെ ഓർത്തു.. അപ്പോയെനിക്ക് അവന്റെ സങ്കടം കാണാനേ പറ്റിയില്ല..ഇതാവുമ്പോ ഈ വേദന അവനൊരിക്കലും മറക്കില്ല.നന്ദു പലതവണ.. പല രീതിയിൽ അവളുടെ ഇഷ്ടം പ്രകടമാക്കിയിട്ടും മനസ്സിലാകാത്തവനാണ് നിന്റെ പുന്നാര ആങ്ങള.. അവനിഷ്ടമായിരുന്നു.. അവളെ. അവളുടെ കല്യാണമെന്ന് കേട്ടപ്പോഴാണ് അവൻ പോലും അതറിയുന്നത് എന്നതാ സത്യം.പക്ഷേ ആ ഇഷ്ടം.. അതിന്റെ ആഴം..അതെത്രത്തോളമെന്നത് അവന് പോലും അറിയില്ലായിരുന്നു..അതൊന്ന് മനസിലാക്കി കൊടുക്കാൻ ഞാനെന്റെ മനസ്സിത്തിരി കട്ടിയാക്കി വെച്ചു…”മുന്നിലേക്ക് നോക്കിയിരുന്നു കൊണ്ടാണ് ആദി പറയുന്നത്.

അവനോട് തർക്കിക്കാൻ തോന്നാതെ ആ സംസാരത്തിൽ ലയിച്ചത് പോലെ പ്രിയ അവനെ മാത്രം നോക്കിയിരുന്നു.”ഉള്ളിലുള്ള ഇഷ്ടം പറയാൻ എന്തെല്ലാം വഴികളുണ്ട്..പലപ്പോഴും അതിന് നാവ് പോലും വേണമെന്നില്ല കൃഷ്ണ.. ഒരു നോട്ടം കൊണ്ട് പോലും എതിരെയുള്ള ആളുടെ ഹൃദയമറിയാം… ഹൃദയത്തിനുള്ളിലെ സ്നേഹത്തിന്റെ ആഴമളക്കാം. ശരിയല്ലേ?”
അവളുടെ കണ്ണിലേക്കു നോക്കി ആദിയത് ചോദിക്കുമ്പോൾ നോട്ടം വെട്ടിച്ചു മാറ്റി കൊണ്ട് പ്രിയ തിരിഞ്ഞിരുന്നു.”പറ കൃഷ്ണ.. ശരിയല്ലേ..?”
അവളിലെ കള്ളത്തരം മനസ്സിലായത് പോലെ ആദി വീണ്ടും ചോദിച്ചു.

“എനിക്കറിയില്ല…”അവനെ നോക്കാതെ പതിഞ്ഞ ശബ്ദത്തിലത് പറയുമ്പോഴും അവൾ ചെറുതായി വിറച്ചു തുടങ്ങിയിരുന്നു.”എങ്കിൽ എനിക്കറിയാം.. അത് സത്യമാണ്. അത്രേം പ്രണയത്തോടെ ആ പെൺകുട്ടി പിറകെ നടന്നിട്ടും അത് കുട്ടികളിയാണെന്ന് പറഞ്ഞു നടന്നവന്..അത് കണ്ടില്ലെന്ന് നടിച്ചവന് ഇങ്ങനൊരു ശിക്ഷ ഞാനും അറിഞ്ഞു കൊടുത്തതാ.. അവനത് വളരെ അത്യാവശ്യമായിരുന്നു.നഷ്ടപ്പെടുമെന്നുള്ള വേദനയിൽ അവളെത്ര ഉരുകി കാണും. ആരോടും ഒന്നും പറയാൻ വയ്യാതെ അവളെത്ര വേദനിച്ചു കാണും..അതിവനും അറിയട്ടെ ന്ന് കരുതി..അതിലെവിടാ കൃഷ്ണ എന്റെ തെറ്റ്..?”

ആദി പറഞ്ഞു നിർത്തുമ്പോൾ പ്രിയ വീണ്ടും അവനിലേക്ക് നോട്ടം പതിച്ചു.”ഹൃദയത്തിൽ മുഴുവനും പ്രണയം നിറച്ചു വെച്ചിട്ട് അവളിൽ നിന്നും എന്തിന്റെ പേരിലായാലും തിരികെ നടക്കാനൊരുങ്ങിയവന് അവൾ സ്വന്തം ഹൃദയത്തിൽ എത്ര മാത്രം വേരോടി പോയെന്നു മനസ്സിലാക്കാൻ ഇതിനേക്കാൾ നല്ലൊരു വഴി സത്യമായും എനിക്കറിയില്ലായിരുന്നു..”നേർത്തൊരു ചിരിയോടെ ആദി അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
“ആ കല്യാണം നടന്നിരുന്നെങ്കിലോ…?”
പ്രിയ വെല്ലുവിളി പോലെ ആദിയെ നോക്കി.”ഞാനെന്റെ മാക്സിമം അത് നടക്കാതിരിക്കാൻ ശ്രമിക്കുമായിരുന്നു.എന്നിട്ടും പറ്റിയില്ലെങ്കിൽ… അവന് ഭാഗ്യമില്ലെന്ന് കരുതി ഞാനും തോൽവി സമ്മതിച്ചു കൊടുക്കാമായിരുന്നു.. പക്ഷേ ശ്രമിക്കാതിരിക്കില്ല….


അൽപ്പം പോലും പതറാതെ ആദിയുടെ സ്വരം കേട്ടതും പ്രിയ ചിരിയോടെ അവനെ നോക്കി.
“ഹൃദയത്തിൽ ഒരുപാട് ഇഷ്ടമുണ്ടായിട്ടും വിട്ട് പോവാനും വിട്ട് കൊടുക്കാനും കഴിയില്ലെന്നറിഞ്ഞിട്ടും പിന്നെയും പോവുമെന്നും പോണമെന്നും പറയുന്നവർക്കൊക്കെ ഈ ശിക്ഷ നടപ്പിലാക്കണം ന്നാ എന്റെ അഭിപ്രായം “പ്രിയയെ നോക്കി കൊണ്ടാണ് ആദിയത് പറഞ്ഞത്.അവന്റെ നോട്ടം നേരിടാൻ കഴിയാതെ പ്രിയ വീണ്ടും മുഖം കുനിച്ചു.
“ഒന്നല്ലങ്കിൽ ഉള്ളിലുള്ള ഇഷ്ടം തുറന്നു പറയുക… അല്ലെങ്കിൽ അത് പ്രകടമാക്കുന്ന രീതിയിൽ പെരുമാറാൻ പഠിക്കുക.. ഇതിൽ രണ്ടിലെതെങ്കിലുമൊന്നു തിരഞ്ഞെടുക്കുന്നതാണ് ഈ ഒളിഞ്ഞു നോക്കി പ്രണയിക്കുന്നതിലും നല്ലത്.. അല്ലേ കൃഷ്ണ..?”

ചിരി കടിച്ചു പിടിച്ചു കൊണ്ട് ആദി പ്രിയയെ നോക്കി.
ഇതെന്തിനാ എന്നെ നോക്കി പറയുന്നത്… ഞാൻ.. ഞാനങ്ങനെയൊന്നും…”പ്രിയ അവനെ നോക്കി പതർച്ചയോടെ പറഞ്ഞു..”ഹാ.. അതിനിപ്പോ നീ അങ്ങനെയാണെന്ന് ഞാനും പറഞ്ഞില്ലല്ലോ കൃഷ്ണ. അല്ലേലും നിനക്കെന്നോട് സ്നേഹമില്ലല്ലോ..ഇപ്പോഴും എന്നെ സ്നേഹിക്കുമെന്നൊരു ഭയം മാത്രമല്ലേ നിനക്കുള്ളത്..അല്ലേ?”ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ആദി ചോദിക്കുന്നത് കേട്ടതും അവനോടെന്തുത്തരം പറയണമെന്നറിയാതെ അവളിരുന്നു.”പറയ്‌ കൃഷ്ണ.. ഞാൻ പോണം ന്ന് പറഞ്ഞ നീ എന്നെ വിട്ട് പോകുമല്ലോ ല്ലേ..?”

വിടാനുള്ള ഭാവമില്ലാത്ത പോലെ വീണ്ടും അവളെ നോക്കി.ഇപ്രാവശ്യം ദുർബലമായൊന്ന് മൂളി കൊണ്ട് പ്രിയ എതിർ സൈഡിലേക്ക് മുഖം തിരിച്ചു.”ഇത് പറയുമ്പോൾ നീയെന്താ കൃഷ്ണ ഡെസ്പ്പാവുന്നത്..?”ആദിയൊരു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..”ഈ ചോദ്യം ഞാൻ ചോദിച്ചാലോ… ഈ ഒളിഞ്ഞു നോട്ടത്തിൽ എനിക്കുമുണ്ടൊരു സംശയം..”
ആദിക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് പ്രിയ ചോദിച്ചു.ആദി ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കിയിട്ട് തിരികെ നോട്ടം മാറ്റി.
അവന്റെ ചുണ്ടിലപ്പോഴും ഒരു ചിരി ബാക്കിയുണ്ടായിരുന്നു..

“എനിക്കവിടെനിൽക്കാൻനല്ലആഗ്രഹമുണ്ടായിരുന്നു… നളിനിയമ്മ നിൽക്കാൻ പറഞ്ഞപ്പോ ആദിയേട്ടൻ എന്തിനാ വേണ്ടന്ന് പറഞ്ഞത്..?”പ്രിയ ഗൂഡമായൊരു ചിരിയോടെ ആദിയെ നോക്കി.”നിനക്ക് നാളെ സ്കൂളിൽ പോണ്ടേ…?”ആദി ചിരിയോടെ തന്നെ പുരികം പൊക്കി അവളെ നോക്കി.”അത് ഞാനല്ലേ തീരുമാനിക്കേണ്ടത്.. ലീവെടുത്തത് ഞാനല്ലേ..?”
“അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി.. ഇനിയുമങ്ങോട്ട് വരാനുള്ള പ്ലാനില്ലേൽ.. പൊന്നുമോളെ ഇപ്പഴേ പറഞ്ഞേക്കാം.. പണി പോകുവേ..ഞാൻ വേറെ കൊള്ളാവുന്ന.. ശെരിക്കും പാടാൻ അറിയാവുന്ന മ്യൂസിക് ടീച്ചറെ നിയമിക്കും.. കേട്ടാ..”

ആദി അവളെ നോക്കി ചോദിച്ചു.”ഓഹോ.. അങ്ങനാണോ..”പ്രിയ അവനെ നോക്കിയൊരു ചിരിയോടെ ചോദിച്ചു.”ആഹാ.. അങ്ങനെ തന്നെയാണ്..””അപ്പൊ ഞാനും എന്റെ പാട്ടും കൊള്ളില്ല ന്ന്. ല്ലേ ..?””കൃഷ്ണ പ്രിയ ആളത്ര മോശമല്ല.. പക്ഷേ പാട്ട്….”ചുണ്ടിലെ ചിരി മറക്കാൻ… വിരൽ കൊണ്ട് ചുണ്ടിൽ തട്ടി ആദി പറഞ്ഞു.”ആ.. ചെലപ്പോ മോശമായിരിക്കും.. ഞാനറിയാത്തതാവും.ഇത്രേം മോശമായ എന്റെ പാട്ട് കേൾക്കാൻ… പുലർച്ചെ എഴുന്നേറ്റ് മഞ്ഞു കൊണ്ട് അമ്പലത്തിൽ പോയി വായ് നോക്കി നിൽക്കുമായിരുന്ന ഒരാളെ കുറിച്ച് എന്റെ പൊന്നാങ്ങള പറഞ്ഞു തന്നായിരുന്നു… അവനിപ്പോ എവിടെയാണോ എന്തോ..”

പ്രിയയൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞതും തന്നിൽ വിരിഞ്ഞ ആ മനോഹരമായ ചിരി അവൾ കാണാതിരിക്കാൻ ആദി വേഗം മറു സൈഡിലേക്ക് നോക്കിയിരുന്നു..എന്നെ കണ്ടാലിപ്പോ ഒരു കള്ളിയെ പോലെ തോന്നുന്നുണ്ടോ ആദിയേട്ടാ..?”പ്രിയ അവനെ തോണ്ടി വിളിച്ചു കൊണ്ട് ചോദിച്ചു.”ലേശം..”കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ പറഞ്ഞു കേട്ടതും അവൾ പിടി വിട്ട് ചിരിച്ചു പോയിരുന്നു.ഒരു നിമിഷം അത് നോക്കിയിരുന്നിട്ട് അവനും ആ ചിരിയിലേക്ക് പങ്ക് ചേർന്ന് പോയി..

മിണ്ടിയും പറഞ്ഞും ചിരിച്ചും വളരെ വേഗം തന്നെ അവർ വീട്ടിലെത്തി..രണ്ടു പേരും കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും മാഷും വന്നിരുന്നു.അവിടെയുള്ള കാര്യങ്ങളും അമ്പലത്തിലെ ഉത്സവതിന്റെ കാര്യങ്ങളും സംസാരിച്ചു കൊണ്ടാണ് അവർ ഭക്ഷണം കഴിച്ചത്…
തലേന്നുള്ള ക്ഷീണവും യാത്ര ക്ഷീണവും കൊണ്ട് മൂന്നു പേരും വേഗം തന്നെ കിടക്കാനായി പോയി..

💞💞

സഞ്ജു നന്ദുവിന്റെ മുറിയിലെക്ക് ചെല്ലുമ്പോൾ അവളെ മേല് കഴുകിച്ചു കൊണ്ട് ലക്ഷ്മി ബാത്റൂമിൽ നിന്നും ഇറക്കുകയാണ്.
ലക്ഷ്മിയെ ചുറ്റി പിടിച്ചു കൊണ്ട് ഒറ്റ കാലിൽ ഞോണ്ടി ചാടി കൊണ്ടുള്ള ആ വരവൊരു നിമിഷം നോക്കി നിന്നതിനു ശേഷം ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി കൊണ്ട് സഞ്ജു ചെന്നിട്ടവളെ എടുത്തുയർത്തി.ഒന്ന് പിടഞ്ഞെങ്കിലും അവളൊന്നും മിണ്ടിയില്ല..സഞ്ജുവും ഒന്നും പറയാതെ അവളെ കിടക്കയിലേക്ക് കൊണ്ട് വന്നിരുത്തി.കഴിച്ചായിരുന്നോ ഏട്ടത്തി..?”

അവളുടെ കാലിന് കീഴിലെക്കൊരു തലയിണ വെച്ച് കൊടുത്തു കൊണ്ട് തിരിയുന്നതിനിടെ സഞ്ജു ലക്ഷ്മിയെ നോക്കി ചോദിച്ചു.ആടാ.. ചോറ് കൊടുത്തിട്ടാണ് മേല് കഴുകാൻ പോയത്..”
ബാത്റൂമിൽ നിന്നും നന്ദുവിന്റെ മുഷിഞ്ഞ ഡ്രെസ്സുകൾ പൊറുക്കിയെടുത്ത് പുറക്കിറങ്ങുന്നതിനിടെ ലക്ഷ്മി നേർത്തൊരു ചിരിയോടെ പറഞ്ഞു.”നീയിവിടെ കിടക്കില്ലേ സഞ്ജു..?”പുറത്തേക്കിറങ്ങും മുൻപേ ലക്ഷ്മി ചോദിച്ചു.അവന്റെ നോട്ടം പക്ഷേ നന്ദുവിന്റെ നേരെയായിരുന്നു.

മുഖമുയർത്തി നോക്കുന്നിലെങ്കിലും ആ കണ്ണിലെ പിടച്ചിൽ സഞ്ജുവിനാ വിരൽ തുമ്പിൽ നിന്നുമറിയാൻ കഴിഞ്ഞിരുന്നു.”ഏട്ടത്തി തന്നെ കിടന്നോ.. ഞാനാ ഹാളിലെ സോഫയിൽ കിടന്നോളാം “അവളുടെ മനസ്സറിഞ്ഞത് പോലെ സഞ്ജു പറഞ്ഞു.ശേഷം അവൾക്ക് കിടക്കാനായി തലയിണ നേരെ വെച്ച് കൊടുത്തിട്ട് അതിലേക്ക് പിടിച്ചു കിടത്തി.. ഒരു പുതപ്പെടുത്തിട്ടാ ദേഹം പുതപ്പിച്ചു കൊടുത്തു.. പിന്മാറി പോകും മുൻപ് ഉള്ളിലെ സ്നേഹം മുഴുവനും ചലിച്ചു കൊണ്ടാ നെറ്റിയിൽ മൃദുവായി ചുണ്ട് ചേർത്തു..ഉറങ്ങിക്കോ ട്ടോ.. ഞാൻ ദേ അപ്പുറത്തുണ്ട്..”അലിവോടെ ആ കവിളിൽ കൈ വെച്ച് പറഞ്ഞു കൊണ്ട് തിരിയുമ്പോഴും അവന്റെ മനസ്സിൽ ആദിയുടെ വാക്കുകളുണ്ടായിരുന്നു.

മൂന്നാല് ദിവസങ്ങളായി വല്ലാണ്ട് മിസ് ചെയ്തിരുന്ന പപ്പയുടെയും അമ്മയുടെയും സ്നേഹം അതുപോലെ ആഴത്തിൽ അനുഭവിച്ചൊരു നിർവൃതികൊണ്ടായിരുന്നു ആ നിമിഷം നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊലിച്ചതും….ലക്ഷ്മി അരികിലുണ്ടായിട്ടും അന്ന് നേരം വെളുക്കും മുന്നേ മൂന്നോ നാലോ പ്രാവശ്യം കൂടി സഞ്ജുവാ മുറിയിലേക്ക് വന്നു പോയിരുന്നു..പാതി ഉറക്കത്തിലും അവളത് അറിയുകയും ചെയ്തിരുന്നു…

❣️❣️

പാതിരാത്രിയിൽ സുഖകരമായൊരു ഉറക്കത്തിന്റെ ആലസ്യം..അതിനിടയിൽ… അലോസരമായിയുയർന്ന ഫോൺ ബെല്ലടിയിൽ ആദ്യം ഞെട്ടിയുണർന്നത് ആദിയായിരുന്നു.കണ്ണടച്ച് കൊണ്ട് തന്നെ അവൻ മേശയിൽ നിന്നും അവന്റെ ഫോണെടുത്തു നോക്കി.പക്ഷേ അതിനരികിലെ പ്രിയയുടെ ഫോണിൽ നിന്നായിരുന്നു ബെല്ലടിച്ചത്.
അപ്പോഴും ഉറക്കം വിട്ടുണരാത്ത അവളെയൊന്ന് നോക്കിയിട്ട് ആദി ഫോണെടുത്തു നോക്കി.
ഹോം എന്നെഴുതി സേവ് ചെയ്തൊരു നമ്പറിൽ നിന്നാണ്..അവൻ നോക്കിയിരിക്കെ തന്നെ അത് ബെല്ലടിച്ചു തീർന്നു.പക്ഷേ അടുത്ത സെക്കന്റിൽ വീണ്ടും ബെല്ലടിച്ചു തുടങ്ങിയപ്പോൾ ആദി എഴുന്നേറ്റു.ലൈറ്റ് ഇട്ടു.

“കൃഷ്ണ… എഴുന്നേറ്റേ.. ദേ നിന്റെ ഫോൺ.. വീട്ടിൽ നിന്നാണെന്ന് തോന്നുന്നു.. കൃഷ്ണ..”
ആദി അവളെ കുലുക്കിയുണർത്തി.ഉറക്കം വീർത്തു നിൽക്കുന്ന കണ്ണുകളോടെ അവളൊരു നിമിഷം അവനെ പകച്ചു നോക്കി.”ഫോണടിക്കുന്നു കൃഷ്ണ.. എടുക്ക്.. വീട്ടിൽ നിന്നാണെന്ന് തോന്നുന്നു ”
ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് ആദി വീണ്ടും പറഞ്ഞു.അത് കൈ നീട്ടി വാങ്ങുമ്പോഴും മുഖം ചുളിച്ചു കൊണ്ടവനെ നോക്കുന്നുണ്ട്.”ഹലോ ”
എന്ന് പറഞ്ഞു തുടങ്ങിയവൾ ഒരു നിമിഷത്തിനു ശേഷം ഞെട്ടി കൊണ്ട് നെഞ്ചിൽ കൈ ചേർക്കുന്നതും പുതപ്പെല്ലാം തട്ടി മാറ്റി ചാടി പിടഞ്ഞു കൊണ്ടെഴുന്നേറ്റ് മാറുന്നതുമെല്ലാം നോക്കിയിരുന്ന ആദിയുടെയും നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു..

“കൃഷ്ണ.. എന്താ.. എന്ത് പറ്റി..?”അവനും എഴുന്നേറ്റു കൊണ്ടവളുടെ അരികിലേക്ക് ചെന്നിട്ട് ചോദിച്ചു.അവളൊന്നും പറയാതെ അവനെ തുറിച്ചു നോക്കി നിന്നു.ആദി അവളുടെ വിറക്കുന്ന കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്ത് വെച്ചു..”ഹലോ…”തളർച്ചയോടെ കുഴഞ്ഞു വീഴാൻ തുടങ്ങുന്നവളെ നെഞ്ചിലേക്കൊതുക്കി പിടിച്ചു കൊണ്ട് തന്നെയാണ് ആദി സംസാരിച്ചത്.”കൃഷ്ണ..ഡീ ”
ഫോൺ കട്ട് ചെയ്തു കൊണ്ടവൻ കിടക്കയിലെക്കിട്ട് കൊണ്ടവളുടെ കവിളിൽ തട്ടി.”ഒന്നുല്ല.. പേടിക്കേണ്ട.. പോയി ഡ്രസ്സ്‌ മാറ്.. നമ്മക്ക് പോവാം ”
ആദി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു.അവളിലെ വിറയൽ അവനറിയാൻ കഴിഞ്ഞിരുന്നു.”ഒന്നുല്ല കൃഷ്ണ.. ചെല്ല്.. വേഗം.
ഞാൻ മുത്തച്ഛനോട്‌ പറഞ്ഞിട്ട് വരാം..”ആദി വീണ്ടും ആവിശ്യപ്പെട്ടു കൊണ്ട് അവളെ വിട്ട് മാറി വാതിൽ തുറന്നു കൊണ്ട് ധൃതിയിൽ പുറത്തേക്കിറങ്ങി.ഒരു നിമിഷം കൂടി പകച്ചു നിന്നിട്ടാണ് പ്രിയ മുറിക്ക് പുറത്തേക്കിറങ്ങിയത്.അവളുടെ കാതിലപ്പോഴും സുജയുടെ കരച്ചിൽ ചീളുകൾ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു.മാഷിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞിട്ട് ആദി തിരികെ മുറിയിലെത്തി.ധൃതിയിൽ ഒരു പാന്റും ബനിയനുമിട്ട്.. രണ്ടു പേരുടെയും ഫോണും വാലറ്റും കാറിന്റെ കീയുമായി പുറത്തേക്ക് വരുമ്പോഴും പ്രിയ മുറിക്ക് പുറത്തുള്ള ചുവരിൽ ചാരി നിൽപ്പുണ്ട്.

“കഴിഞ്ഞോ..”അവൻ ചോദിക്കുമ്പോൾ അവളൊന്നു തലയാട്ടി.”എന്നാ.. വാ “നടക്കുന്നതിനൊപ്പം ആദി അവളുടെ കൈ കൂടി പിടിച്ചു.”ഒന്നുല്ല.. പോയിട്ട് വാ..”അവൾക്കരികിലേക്ക് വന്ന മാഷും അലിവോടെ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു..

💞💞

“എന്താ.. എന്താ ഉണ്ടായേ…?”കരഞ്ഞു തളർന്നിരിക്കുന്ന സുജയുടെ അരികിലേക്കിരുന്നു കൊണ്ട് ആദി ചോദിച്ചു.പ്രിയ icu എന്നെഴുതിയ ബോർഡിലേക്ക് തുറിച്ചു നോക്കിയിരിപ്പാണ്.
“അവൻ… അവനടിച്ചു.. പക്ഷേ.. ഇവര്.. ഇവര് വേറെ എന്തൊക്കെയോ പറയുന്നു മോനെ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.”സുജ കരഞ്ഞു കൊണ്ട് തന്നെ ആദിയുടെ കയ്യിൽ പിടിച്ചു.അവന്റെ നെറ്റി ചുളിഞ്ഞു..”കൃഷ്ണ…”അവനെഴുന്നേറ്റ് കൊണ്ട് വിളിക്കുമ്പോൾ പ്രിയ അവനെ പകച്ചു നോക്കി.അമ്മയുടെ അടുത്തിരിക്ക്… ഞാൻ.. ഞാൻ ഡോക്ടറെ പോയെന്നു കണ്ടിട്ടിപ്പോ വരാം..”
അവൻ പറഞ്ഞു കൊണ്ട് തിരിയും മുന്നേ പ്രിയ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് എഴുന്നേറ്റു.

“ഞാനും.. ഞാനും വരട്ടെ..”ദയനീയമായ ആ ചോദ്യം അവന്റെ ചങ്കുലച്ചു.സുജയെ ഒന്ന് നോക്കിയിട്ട് ധൃതിയിൽ നടക്കുമ്പോൾ അത്രമേൽ മുറുക്കത്തിൽ അവന്റെ കൈകൾ അവളെയും ചേർത്ത് പിടിച്ചിരുന്നു..

❣️❣️

ഡോക്ടർ… പറയുന്നത് കേട്ടതും പ്രിയ വിറയലോടെ ആദിയുടെകൈയിൽവീണ്ടുംപിടിമുറുക്കി.”കൃത്യമായൊരു കണക്കറിയില്ല. പക്ഷേ ഒന്നുറപ്പാണ്.. പത്മജ ആദ്യമായല്ല അബോർഷാനുള്ള മരുന്ന് ഉപയോഗിച്ചിട്ടുള്ളത്..”ആ വാക്കുകൾക്ക് മുന്നിൽ ആദിയും മരവിച്ചിരുന്നു..”പക്ഷേ…ചേച്ചിയെ ഇങ്ങോട്ട് കൊണ്ട് വന്നത് വീണിട്ടാണെന്ന്… ”
പറയുന്നതിനിടെ തന്നെ പ്രിയ വിങ്ങി പൊട്ടി..
ആദി അവളുടേ കയ്യിൽ അമർത്തി പിടിച്ചു.”പത്മജയുടെ ആരായിട്ട് വരും കുട്ടി?”
കണ്ണടയൊന്ന് ശെരിയാക്കി കൊണ്ട് ഡോക്ടർ പ്രിയയെ നോക്കി.

“ഇതവളുടെ അനിയത്തിയാണ് ഡോക്ടർ. ഞാനിവളുടെ ഹസ്ബൻഡ്..”പ്രിയയെ വിടാതെ തന്നെയാണ് ആദിയത് പറഞ്ഞത്.”ഇത് വരെയും ഇങ്ങനൊരു കാര്യം പത്മജ അനിയത്തിയായ നിന്നോട് പറഞ്ഞിട്ടില്ലേ..?”ഡോക്ടർ കൂർപ്പിച്ചു നോക്കി കൊണ്ടത് ചോദിക്കുമ്പോൾ ആദിയെയൊന്നു നോക്കിയിട്ട് പ്രിയ ഇല്ലെന്ന് തലയാട്ടി കാണിച്ചു.
“എന്തായാലും നല്ല ബെസ്റ്റ് സാഹോദര്യം ”
ഡോക്ടർ പുച്ഛത്തോടെ അവളെ നോക്കി.”എന്താ അനിയത്തിയുടെ പേര്..?”ഡോക്ടർക്ക് പിന്നെയും പരിഹാസമാണ്.”കൃഷ്ണപ്രിയ..”ആദിയാണ് ഉത്തരം പറഞ്ഞത്.

“ആദിത്…”വീണ്ടും ഡോക്ടറുടെ നോട്ടം കണ്ടതും ആദി അവനെ കൂടി പരിചയപ്പെടുത്തി.”സീ മിസ്റ്റർ ആദിത്.. പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. ഈ കേസ് ഏറ്റെടുക്കാൻ ഞങ്ങൾക്ക് കഴിയില്ല.. കാരണം ഒരു പാരസെറ്റാമോൾ ഗുളിക താങ്ങാൻ പോലുമുള്ള ആരോഗ്യം ആ പേഷ്യന്റിനില്ല.. അത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് പത്മജ ആദ്യമായല്ല ഈ അബോർഷനുള്ള മെഡിസിൻ ഉപയോഗിക്കുന്നത്.. നമ്മളറിയുന്നത് ഇപ്പോൾ മാത്രം. അതും ഇങ്ങനൊരു അപകടത്തിൽ പെട്ടത് കൊണ്ട് ബോധം പോയി ഇവിടെ അഡ്മിറ്റ്‌ ചെയ്തത് കൊണ്ട് മാത്രം…”ഡോക്ടർ അമർഷത്തോടെയാണ് പറയുന്നതെന്ന് അവരുടെ വാക്കിലും മുഖത്തും പതിഞ്ഞു കിടപ്പുണ്ട്.

ആദിയുടെയും മുഖം വലിഞ്ഞു മുറുകി തുടങ്ങിയിരുന്നു.”ഒന്നെങ്കിൽ പത്മജ സ്വയം ചെയ്യുന്നു. അല്ലെങ്കിൽ ആരെങ്കിലും അവളെ നിർബന്ധിച്ചു ചെയ്യിക്കുന്നു. രണ്ടായാലും അതവളുടെ ബോഡിയെ വളരെ കാര്യമായി തന്നെ ബാധിച്ചിരിക്കുന്നു..എനിക്കറിയില്ല അവളുടെ കാര്യത്തിൽ ഇനിയെങ്ങനെ.. മരുന്നുകളോട് പോലും ആ ബോഡി പ്രതികരിക്കുന്നില്ല..”കർശനമായി ഡോക്ടർ പറഞ്ഞു കേട്ടതും… പ്രിയ വീണ്ടും തളർന്നു കൊണ്ട് ആദിയുടെ ചുമലിലേക്ക് ചാരി.

“ഡോക്ടർ… ചേച്ചിയുടെ ലൈഫിൽ കുറച്ചു പ്രോബ്ലംസ് ഉണ്ട്.. അതെല്ലാം ഞാൻ പറയാം. ഇപ്പൊ.. അവർക്ക് വേണ്ടുന്ന ഏറ്റവും നല്ല ചികിത്സാ തന്നെ കൊടുക്കണം. അതിന് വേണ്ടുന്ന കാശ്.. അതെത്രയായാലും ഞാൻ തന്നിരിക്കും…”
ആദി മുന്നോട്ടാഞ്ഞിരുന്നു കൊണ്ടത് പറയുമ്പോൾ.. ദേഷ്യം കൊണ്ടവന്റെ ഞരമ്പിൽ തീ പിടിക്കുന്നുണ്ടായിരുന്നു…ഇനിയൊരിക്കലും പത്മജക്കീ ദുർവിധി അനുഭവിക്കേണ്ടി വരില്ലെന്ന് കൂടി ഉറപ്പോടെ പറഞ്ഞിട്ടാണ് ആദി എഴുന്നേറ്റത്..

…..തുടരും…

നമ്മള് ഏറെക്കുറെ തീരം തൊടാറായി തുടങ്ങി എന്ന് ഞാൻ പറയണോ അതോ നിങ്ങൾക്കത് മനസ്സിലായോ… റിവ്യൂ ഇട്ടിട്ട് പോണേ..വല്ലാണ്ട് തിരക്ക് പിടിച്ച ടൈം ആണിപ്പോ..
റിവ്യൂ കൂടി ശോഷിച്ചു പോയ പണി പാളുവേ…
സ്നേഹത്തോടെ jif❣️❣️