23/04/2026

പ്രിയേ.. പ്രാണനനെ : ഭാഗം 78

രചന : ജിഫ്ന നിസാർ

“ഇത്രയും മതിയോ?”തനിക്ക് മുന്നിലേക്ക് വച്ച ബില്ലിലേക്ക് നോക്കിയതും ആദിയുടെ നെറ്റി ചുളിഞ്ഞു.അത്രയും നേരം കൊണ്ടവൾ ആകെയെടുത്തത് രണ്ട് സെറ്റ് ചുരിദാർ മാത്രമാണെന്ന് അവന് മനസ്സിലായി.മതിയെന്ന് അവൾ തലയാട്ടി കാണിച്ചു.” നിനക്ക് ഉടുത്തു മാറാൻ വേറെ ഡ്രസ്സ് ഇല്ലാഞ്ഞിട്ടാണ് ഇട്ടത് തന്നെയിട്ട് വന്നതാണന്നല്ലേ നീ സഞ്ജുവിനോട് പറഞ്ഞത്.. ഈ രണ്ടുകൂട്ടം കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുമോ ..?”അവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് കടുപ്പത്തോടെ ചോദിച്ചു.

“ഇപ്പൊ തൽക്കാലം എനിക്കതുമതി “പ്രിയ പതിയെ പറഞ്ഞു.” കൃഷ്ണപ്രിയ..തനിക്കവിടെ അത്യാവശ്യം സാധനങ്ങൾ ഒന്നുമില്ലെന്ന് എനിക്കറിയാം. നീയായിട്ട് അതെന്നോട് പറഞ്ഞിട്ടുമില്ല.ലക്ഷ്മി ചേച്ചിയന്ന് വളരെ കുറച്ച് സാധനങ്ങൾ വാങ്ങിയിട്ടുള്ളൂ.. പിന്നെന്തു കൊണ്ട നീ രണ്ടുകൂട്ടം മാത്രമാക്കി എടുത്തത്. നിനക്ക് വേണ്ടത് എടുത്തോളാൻ ഞാൻ നിനക്ക് പെർമിഷൻ തന്നതല്ലേ.. “ആദി പ്രിയയെ സൂക്ഷിച്ചു നോക്കി.അവളൊന്നും മിണ്ടിയില്ല.” സത്യത്തിലെന്താ നിന്റെ പ്രശ്നം..? “അവൻ അത്രയും പറഞ്ഞിട്ടും മിണ്ടാതെ നിൽക്കുന്ന പ്രിയയെ നോക്കി ആദി ചോദിച്ചു

“ഇവിടെ എല്ലാത്തിനും ഭയങ്കര വിലയാണ്..”മുഖം കുനിച്ചുകൊണ്ടുള്ള അവളുടെ മറുപടി കേട്ടതും ആദിക്ക് അവളുടെ മുഖഭാവം കണ്ടു ചിരി വന്നു.
” അതിനിവിടെയുള്ള ബില്ലടക്കുന്നത് നീയല്ലല്ലോ, ഞാനല്ലേ..? “ആദി ചിരി കടിച്ചു പിടിച്ചുകൊണ്ട് പ്രിയയെസൂക്ഷിച്ചുനോക്കി.ആ..അതുകൊണ്ടുതന്നെയാണ് ഞാൻ എനിക്കിത് മാത്രം മതിയെന്ന് പറഞ്ഞത്.ഞാനായിരുന്നെങ്കിൽ ഇതുപോലുള്ള കടകളിലൊന്നും കയറില്ലല്ലോ .. പതിയെയാണെങ്കിലും ആ കടയിലൂടെ കണ്ണോടിച്ചുകൊണ്ട് പറയുമ്പോൾ അത്രയും വില അവിടെയുള്ളതിന്റെ അസംതൃപ്തി പ്രിയയുടെ മുഖത്തുനിന്നും വാക്കുകളിൽ നിന്നും ആദിക്കും മനസ്സിലായിരുന്നു.

“ഇവിടെന്താണ് കൃഷ്ണപ്രിയ കുഴപ്പം? ഈ നാട്ടിലെ ഏറ്റവും വലിയ ഷോപ്പാണിത്.. തനിക്കിത് ഇഷ്ടമായില്ലെന്നാണോ?”അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസ്സിലായിട്ടും അവളുടെ മുഖത്തെ ദേഷ്യം കണ്ടിട്ട് ആദി മനപ്പൂർവം ചോദിച്ചു.” അയ്യോ… ഇതിനു വലിയ കടയെന്നല്ല പറയേണ്ടത്..വലിയ വിലയുള്ള കടയെന്ന് പറയാം.ഇങ്ങനെയുണ്ടോ ഒരു വില..മനുഷ്യനെ കൊല്ലുന്നത്.. “വീണ്ടും അവിടെ ഒന്നാകെ നോക്കി കൊണ്ട് പറയുന്ന കൃഷ്ണപ്രിയ കണ്ടതും ആദി പിടിവിട്ട് ചിരിച്ചു പോയി.

തന്നെ നോക്കി ചിരിക്കുന്ന ആദിയെ നോക്കി പ്രിയ കണ്ണുരുട്ടുന്നുണ്ട്.പക്ഷേ പെട്ടെന്ന് തന്നെ പിന്നിലേക്ക് നോക്കിയ അവൾക്ക് പിന്നിലേക്ക് നോക്കിയഅവന്റെ കണ്ണുകൾ തിളങ്ങുന്നതുപോലെ..അതുപോലെ തന്നെ അവന്റെ ചിരി മായുന്നു..പകരമാ മുഖത്ത് ഒരു പ്രണയാർദ്രഭാവംകയറികൂടി.പ്രിയഅത്ഭുതത്തോടെയാണ് അവനെനോക്കുന്നത്.ഇയാൾക്ക് ഇതെന്താണ് മാജിക് അറിയാമോ, എത്ര പെട്ടെന്നാണ് ഓന്തിനെ പോലെ ഭാവങ്ങൾ മാറുന്നത്..?പ്രിയ ചിന്തിക്കുന്നതിനിടയിൽ തന്നെ ആദി അരികിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നിട്ട് അവളുടെ മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊടുത്തു.

” നിനക്കിഷ്ടമുള്ളത് കിട്ടില്ലെന്ന് പറഞ്ഞു കൊണ്ടിങ്ങനെ പിണങ്ങി മാറി നിൽക്കല്ലേ മോളെ നീ..ഈ ലോകം മുഴുവൻ അന്വേഷിച്ചാലും ഞാൻ കണ്ട് പിടിച്ചു തരുമല്ലോ..എന്റെ പെണ്ണിനു വേണ്ടത് വാങ്ങിച്ചു തരാനല്ലേ നിന്റെ ആദിയേട്ടനുള്ളത്..പിന്നെ എന്തിനാ നിനക്കീ പരിഭവം? “തൊട്ടരികിൽ എന്നിട്ട് പ്രണയഭാരത്തോടെ പറയുന്നവനേ നോക്കുന്ന പ്രിയയുടെ കണ്ണുകൾപുറത്തേക്ക്തുറിച്ചു..അത്യാവശ്യം ശബ്ദത്തിൽ തന്നെയാണ് അവൻ പറയുന്നതും.
അവനരികിൽ വന്നതും അവൾ വിറക്കുന്നുണ്ട്…
കണ്ണിലേക്കുള്ള ആ നോട്ടം… അത് സഹിക്കാൻ വയ്യാതെ പ്രിയ മുഖം വെട്ടിച്ചു മാറ്റി..

ആരെങ്കിലും കേൾക്കുന്നുണ്ടോയെന്ന് ഒരു പതർച്ചയോടെ ചുറ്റും നോക്കിയ പ്രിയ പെട്ടെന്നാണ് തനിക്ക് പിന്നിൽ ഒരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന രാജീവിനെ കാണുന്നത്.”ഇങ്ങോട്ട് നോക്ക് മോളെ..”ബലമായി പ്രിയയുടെ മുഖം പിടിച്ചു തിരിച്ചു ആദി.അവളും രാജീവിനെ കണ്ടെന്നുള്ളത് ആദിക്കവളുടെ മുഖത്തുള്ള ചിരി കണ്ടതും മനസ്സിലായി.അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.
ബാ.. നമ്മുക്ക് രണ്ടാൾക്കും കൂടി പോയി നോക്കാം. ഇവിടുന്ന് കിട്ടിയില്ലേൽ കിട്ടുന്നത് വരെയും നമ്മുക്കിന്ന് കറങ്ങി നടക്കാം. എന്താ.. അത് പോരെ..?”
പ്രിയയുടെ മൂക്കിൻ തുമ്പിലൊന്നു തട്ടി ആദി നിന്ന് തകർക്കുകയാണ്‌.

പ്രിയ കണ്ണുരുട്ടി നോക്കുന്നതൊന്നും അവൻ മൈന്റ് ചെയ്യുന്നില്ല..വാ…മടിച്ചു നിന്ന പ്രിയയെ അവൻ തോളിൽ കയ്യിട്ടു കൊണ്ട് ചേർത്ത് പിടിച്ചതും അവളൊന്നു പിടഞ്ഞു പോയി.രാജീവിനെ കാണാത്തത് പോലെ അവന് സൈഡിൽ കൂടി ആദി മുന്നോട്ടു നടന്നു പോയി..തൊട്ട് മുന്നിലപ്പോൾ നടന്നതിന്റെ പകപ്പ് മാറാതെ രാജീവ് നിന്നാടി.ആദിത് മഹാ ദേവിനെ കുറിച്ചറിഞ്ഞപ്പോൾ അവന്റെ ദേഷ്യവും വാശിയുമറിഞ്ഞപ്പോൾ അവന്റെ കൂടെയുള്ള പ്രിയയുടെ ജീവിതം വളരെദുഷ്കരമായിരിക്കുമെന്നുള്ള അവന്റെ ധാരണകളാണ് കണ്മുന്നിൽ പൊഴിഞ്ഞു വീണത്അവനെ കൂടി കെണിയിൽ പെടുത്തിയ അവളെ അവൻ വെറുക്കുമെന്നാണ് കരുതിയിരുന്നത്..പക്ഷേ സ്കൂളിൽ നിന്നും കേട്ട അവന്റെ മറുപടിയിൽ ആ സങ്കൽപം തകർന്ന് പോയെങ്കിലും… ഇവരിത്ര മാത്രം….രാജീവിന് വല്ലാത്ത ദേഷ്യവും സങ്കടവുമാണ് തോന്നിയത്..

കല്യാണത്തിനെടുത്ത നീതുവിന്റെരു ഡ്രസ്സ്‌ മാറി വാങ്ങിക്കാൻ വേണ്ടി അവൾക്കൊപ്പം വന്നതാണ് അവൻ.അതും ഒറ്റയ്ക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞ അവളോട് താൻ കൂടി വരാമെന്നു നിർബന്ധം പിടിക്കുന്നത് പോലെ പറഞ്ഞിട്ട്.ഇപ്പോഴങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ അവൻ ഉള്ളാലെ പഴിച്ചു.മനസ്സിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു സന്തോഷങ്ങൾ കൂടി എങ്ങോ മാഞ്ഞു പോയിരിക്കുന്നു .പകരം വീണ്ടുമവിടെ നിരാശ നിറയുന്നു.അവന്റെ കണ്ണുകൾ അനുസരണയില്ലാതെ ആദിക്കും പ്രിയക്കും പിറകെ തന്നെ പാഞ്ഞു.

അവളെ നിർത്തി ഓരോ ഡ്രസ്സും ചേർത്ത് വെച്ച് ചിരിച്ചു കൊണ്ടെന്തോ പറയുന്നവന്റെ സന്തോഷം രാജീവിനെ അലോസരപ്പെടുത്തുന്നുണ്ട്.ഒരുവേള അവന്റെ നോട്ടം നീതുവിന് നേരെ നീണ്ടു.നേർത്തൊരു ചിരിയോടെ ബില്ല് പേയ് ചെയ്യുകയാണ്.വന്നിട്ടിത്ര നേരമായിട്ടും ചില്ലറ വിശേഷങ്ങളല്ലാതെ തനിക്കോർത്തു സന്തോഷിക്കാൻ പാകത്തിന് ഒരു വാക്കോ നോട്ടമോ അവളിൽ നിന്നുമുണ്ടായിട്ടില്ല.താൻ അരികിലുണ്ടായിട്ടും മാറി എടുക്കുന്ന ഡ്രസ്സിന്റെ ഫോട്ടോ അപ്പപ്പോൾ അവളുടെ ഡാഡിക്കും അമ്മയ്ക്കും അയച്ചു കൊടുത്തു കൊണ്ട് അവരോടാണ് അഭിപ്രായം ചോദിക്കുന്നത് മുഴുവനും.

ഒരുമിച്ച് പോന്നതൊരു അബദ്ധമായെന്നുള്ള തോന്നലിൽ തന്നെയാണ്.. തിരികെ നടന്നത്.പക്ഷേ അപ്പോഴത്തെ കാഴ്ച ഉള്ളിലെ സംഘർഷങ്ങൾ ഒന്നൂടെ കൂട്ടുകയാണ് ചെയ്തതും.സത്യത്തിൽ ഇത്രയും മാനസിക സംഘർഷങ്ങൾ തോന്നേണ്ട യാതൊരു കാര്യവുമില്ല.തനിക്കു വേണ്ടാതെ വലിച്ചെറിഞ്ഞവളാണ്.. കൃഷ്ണ പ്രിയ.നാട്ടുകാരുടെ ലൈസൻസില്ലാത്ത നാവിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അവളെത്ര മാത്രം പരിശുദ്ധയാണെന്ന് തനിക്കറിയാമായിരിന്നു.പിന്നെന്ത് കൊണ്ടാണ് അവളെ അവനൊപ്പം കാണുമ്പോൾ താനിത്ര ടെൻഷനാവുന്നതെന്തിനെന്ന് അവനറിയില്ല.

മാത്രമല്ല.. അവരെ ഇന്നീ നിലയിലേക്ക് ചേർത്ത് വെച്ചതിൽ ഏറിയ പങ്കും തനിക്കാണ്.സത്യത്തിൽ… അവരുടെയീ സന്തോഷം തന്നെയാണ് തന്നെ സമാധാനം കളയുന്നതെന്ന് മനസ്സിലാക്കാനുള്ള ബോധം രാജീവിനുമുണ്ടായിരുന്നില്ല..”പോവാം..”
നീതു വന്നു വിളിച്ചപ്പോഴാണ് അവൻ ഞെട്ടി കൊണ്ട് നോട്ടം മാറ്റിയത്.”ആഹ്.. പോവാം..”അവൻ പതർച്ചയോടെ നീതുവിനെ നോക്കി..”രാജീവ് ആരെയാ നോക്കുന്നത്..?”അവൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നത് കണ്ടതും നീതുവിന്റെ നെറ്റി ചുളിഞ്ഞു.”ഏയ്.. ഒന്നുല്ലെടോ..”അവളുടെയാ ചോദ്യം തന്നെ അവനിൽ വെപ്രാളമുണ്ടാക്കി.

“അതിനെന്തിനാ രാജീവ് ഇത്രേം വെപ്രാളം.. അറിയുന്ന ആരെങ്കിലും ഇവിടുണ്ടോ എന്നാ ഞാൻ ഉദ്ദേശിച്ചത്..”നീതു ചിരിയോടെ ചോദിച്ചപ്പോഴാണ് രാജീവിന്റെ ശ്വാസം നേരെ വീണത്.പാന്റിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് വലിച്ചെടുത്തു കൊണ്ട് അവൻ വിളറിയ ചിരിയോടെ വിയർപ്പ് തുടച്ചു.
നീതുവിനോപ്പം നടക്കുമ്പോൾ അവിടെ നിന്നിറങ്ങും മുന്നേ അവൻ തിരിഞ്ഞു നോക്കുമ്പോഴും ആദി പ്രിയയുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ഡ്രസ്സ്‌ തിരയുകയാണ്..

💞💞

രാജീവ് ഇറങ്ങിയെന്ന് കണ്ടതും ആദിയൊരു കള്ളചിരിയോടെ തിരിഞ്ഞു നോക്കി.ആ ചിരിക്കിടയിലും അവന്റെ പല്ലുകൾ രാജീവ് ഇറങ്ങി പോയ വഴിയേ നോക്കി ഞെരിയുന്നുണ്ടായിരുന്നു..
പ്രിയ വേഗം അവനിൽ നിന്നും അകന്ന് മാറി നിന്നു.
അവൾ ഇട്ടിരുന്ന ചുരിദാർ വിയർത്തു നനഞ്ഞു പോയിരുന്നു.ആദി ചേർത്ത് പിടിച്ചത് മുതൽ നില തെറ്റിയ ഹൃദയമിടിപ്പപ്പോഴും നേരെയായിട്ടില്ല.വിറയൽ അവനറിയാതിരിക്കാൻ അവൾ കൈകൾ കൂട്ടി പിടിച്ചു.”വാ.. ഇന്നത്തെ ആക്ട് തത്കാലമിത്രേം മതി “അവളെ നോക്കി കൊണ്ട് ആദി പറഞ്ഞതും പ്രിയ അവനെയൊന്ന് കൂർപ്പിച്ചു നോക്കി..

“ദേ.. ഇത് കൂട്ടി പായ്ക്ക് ചെയ്തേക്ക്..”
തിരിഞ്ഞു നടക്കുമ്പോൾ അവിടെ അവനപ്പോൾ രാജീവിനെ കാണിക്കാൻ വേണ്ടി അവൾക്കായി പാകം നോക്കിയ വസ്ത്രങ്ങളെ നോക്കിപറഞ്ഞു.”എനിക്ക്.. എനിക്കിതൊന്നും വേണ്ട..”മുന്നോട്ടു നടക്കുന്ന അവന് നേരെ ധൃതിയിൽ ചെന്ന് കൊണ്ട് പ്രിയ പറഞ്ഞു.അതിനത്നീഎടുത്തതല്ലല്ലോ.. ഞാനെടുത്തതല്ലേ..?”ആദി നിസ്സാരമായി നോക്കി.”ആരെടുത്തതായാലും എനിക്കുള്ളതല്ലേ..”
പ്രിയ കടുപ്പത്തിൽ പറഞ്ഞു.”ആരു പറഞ്ഞു… ഇത്.. ഇതെനിക്ക് വേറെയോരാൾക്ക് കൊടുക്കാനുള്ളതാ ”

ആദി ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു.അവന്റെയാ ഭാവങ്ങളൊക്കെയും അവൾക്ക് പുതുമയുള്ളതായിരുന്നു..അത് കൊണ്ട് തന്നെ അവൾക്ക് അത്ഭുതമാണ് തോന്നിയത്..വല്ലോർക്കും കൊടുക്കാനാണ്ടങ്കിൽ പിന്നെ എനിക്ക് പാകം നോക്കിയതെന്തിനാവോ..”അവളെ കടന്ന് പോയി ബില്ലടക്കാൻ നിൽക്കുന്ന ആദിയെ നോക്കി പ്രിയ നിന്ന് പിറുപിറുത്തു.അവിടെയുള്ള സ്റ്റാഫ് തന്നെ വാങ്ങിച്ചു കൂട്ടിയതെല്ലാം കാറിലേക്ക് വെച്ച് കൊടുത്തു.ആദിക്കൊപ്പം കാറിലേക്ക് കയറുമ്പോഴും പ്രിയയുടെ മുഖം വീർത്തു തന്നെയാണ്.ആദിയുടെ മുഖം നിറയെ ഒരു സംതൃപ്തിയുണ്ടായിരുന്നു.

എങ്കിലും അവൻ പ്രിയയോടൊന്നും ചോദിച്ചതോ പറഞ്ഞതോയില്ല.വീട്ടിലേക്കെത്താൻ പത്തു മിനിറ്റോളം ബാക്കിയുള്ളപ്പോഴാണ് ആദിയുടെ ഫോണിലെക്ക് സഞ്ജുവിന്റെ വിളിയെത്തിയത്.ഫോൺ എടുത്തു കൊണ്ടവൻ ഹലോ പറയുമ്പോൾ.. ആ സ്വരത്തിലെ പതർച്ച മനസ്സിലായതും പ്രിയ ചിരിയമർത്തി കൊണ്ടവനെ പാളി നോക്കി.വൈകിയത് കൊണ്ട് വിളിച്ചതാണെന്നും അവൻ വീട്ടിലുണ്ടെന്നും പറഞ്ഞു കൊണ്ട് സഞ്ജു ഫോൺ കട്ട് ചെയ്തത് മുതൽ ആദിയുടെ വെപ്രാളം കൂടി.

പ്രിയക്കതു നന്നായി മനസ്സിലായിട്ടും അവളൊന്നും മിണ്ടാതെയിരുന്നു.ഒടുവിൽ ഗേറ്റ് കടന്ന് ചെല്ലുമ്പോൾ തന്നെ ഉമ്മറത്തു അവരെ കാത്തെന്ന പോലെയിരിക്കുന്ന സഞ്ജുവിനെ കണ്ടതും ആദിയുടെ കയ്യിൽ നിന്നും വണ്ടിയൊന്ന് പാളി..അതേ നിമിഷം തന്നെ സഞ്ജു മുറ്റത്തേക്കിറങ്ങി വരുന്നത് കണ്ടവൻ പ്രിയയെ നോക്കി.”ഇറങ്ങിക്കോ…വരാനുള്ളത് വഴിയിൽ തങ്ങില്ല..”ഒരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ടവൻ സീറ്റ് ബെൽറ്റഴിച്ചു.”പിന്നിലെ സീറ്റിൽ നിന്റെ ബാഗുണ്ട്. അതൂടെ എടുത്തിട്ട് പ്പോ..”
ഡോർ തുറന്നിറങ്ങും മുന്നേ അവൻ ഓർമ്മിപ്പിച്ചു..

“അമ്മായിയമ്മ നന്നായി സത്കരിച്ചു വിട്ടോടാ.. അതോ ഏട്ടനാണോ സത്കരിച്ചത്.?”ആദി ഇറങ്ങിയയുടനെ സഞ്ജു വിളിച്ചു ചോദിച്ചു.
ആദിയൊന്നും പറയാതെ ഒന്ന് ചിരിച്ചു.നോക്കട്ടെ.. പരിക്ക് വല്ലതുമുണ്ടോ?സഞ്ജു ആദിയെ പിടിച്ചൊന്ന് തിരിച്ചു.. അടിമുടി നോക്കി..”ഇതെന്താടാ നിനക്കൊരു കള്ളലക്ഷണം.. എന്റെ പെങ്ങളെവിടെ.. അതിനെ അവിടെ കൊണ്ടിട്ട് പോന്നോ നീ?”ആദിയെ കടുപ്പിച്ചു നോക്കി കൊണ്ട് സഞ്ജു എതിർ സൈഡിലേക്ക് ചെന്ന് ഡോറിൽ പിടിച്ചതും അത് തുറന്നു കൊണ്ട് പ്രിയ അവന്റെ മുന്നിലേക്കിറങ്ങിയതും ഒരേ നിമിഷമായിരുന്നു.

ഉമ്മറത്തു കത്തി കിടക്കുന്ന ലൈറ്റ് പോലെ.. തിളക്കത്തിൽ തനിക്ക് മുന്നിൽ നിൽക്കുന്നവൾ..താൻ യാത്രയാക്കിയത് പോലല്ല തിരികെ വന്നിട്ടുള്ളത്.അവളുടെ നെറുകയിൽ ജ്വലിക്കുന്ന സിന്ദൂരം..ചുരിദാറിന് പുറത്ത്.. കഴുത്തിൽ കിടക്കുന്ന ആദിയുടെ മാല..സഞ്ജുവിന്റെ കണ്ണുകൾ മിഴിഞ്ഞത് പോലായിരുന്നു.അവൻ ഞെട്ടലോടെ പ്രിയയെയും ആദിയെയും മാറി മാറി നോക്കി..അവൻ നോക്കുമെന്നുറപ്പുള്ളത് കൊണ്ട് തന്നെ ആദി അന്നാദ്യമായി കാണുന്നത് പോലെ ആകാശം നോക്കി നിൽപ്പുണ്ട്..”പെങ്ങളെ…”
സഞ്ജു ഉള്ളിലെ അടങ്ങാത്ത സന്തോഷത്തോടെ പ്രിയയെ നോക്കി വിളിച്ചു.”ആങ്ങള എന്നോട് ക്ഷമിക്കണം.. ഒരു ദുർബല നിമിഷത്തിൽ നിന്റെ അളിയന് ആവേശം കേറി ചെയ്തു പോയതാ.. ആങ്ങളയെ അറിയിക്കാൻ പറ്റിയില്ല “പ്രിയ കുസൃതിയോടെ സഞ്ജുവിനെ നോക്കി പതിയെ അവൻ മാത്രം കേൾക്കാനായി പറഞ്ഞതും സഞ്ജു അവളെ നോക്കി തലയാട്ടി.

ശേഷമവൻ ആദിക്കരികിലെത്തി..അവനപ്പോഴും മേലേക്ക് നോക്കി കൈ കെട്ടി കാറിൽ ചാരി നിൽപ്പുണ്ട്സഞ്ജു അവനെയും ആകാശത്തെയും മാറി മാറി നോക്കി.”ഇന്നെങ്ങാനും കഴിയുവോ?”ആദിയുടെ അരികിലേക്ക് ചേർന്ന് നിന്നിട്ട് അവൻ നോക്കുന്നത് പോലെ മേലേക്ക് നോക്കി സഞ്ജു ചോദിച്ചു..എന്ത്..?ആദി സഞ്ജുവിനെ തുറിച്ചു നോക്കി.”വാനനിരീക്ഷണം..”സഞ്ജു മേലേക്ക് തന്നെ നോക്കി നിന്നിട്ട് ചോദിച്ചു.

“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടല്ലോ അളിയാ…”ആദിക്ക് നേരെ നോക്കി സഞ്ജു പറഞ്ഞതും അവൻ ചമ്മലോടെ തല തടവി.അത് കണ്ടതും സഞ്ജു തലയറഞ്ഞു ചിരിച്ചു തുടങ്ങി..
ആദിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
പ്രിയക്കും സഞ്ജുവിന്റെ ചിരി കണ്ടിട്ട് ചിരിക്കാൻ തോന്നുന്നുണ്ട്. പക്ഷേ ആദിയുടെ ചമ്മിയ മുഖം കണ്ടിട്ട് അവൾക്ക് വല്ലാത്തൊരു നോവും തോന്നി.
വല്ല്യ വീരവാദം പറഞ്ഞൊക്കെ ചെയ്തെങ്കിലും അവന്റെ അവസ്ഥയിൽ അവൾക്കും വേദനയുണ്ട്.
“നിർത്തെടാ…നിന്റെ ഒടുക്കത്തെ ചിരി..”ഒടുവിൽ ഒട്ടും സഹിക്കാൻ വയ്യാതെ ആദി ഒച്ചയിട്ടു.

ഒരു നിമിഷം അവന്റെ ദേഷ്യത്തോടെയുള്ള പറച്ചിൽ കേട്ട് ചിരി നിർത്തിയെങ്കിലും സഞ്ജു വീണ്ടും അതിനേക്കാൾ ഉച്ചത്തിൽ ചിരിച്ചു മറിഞ്ഞുയുന്നത് കണ്ടതും പ്രിയ വാ പൊതിഞ്ഞു പിടിച്ചു…’ഹുയ്യോ.. വയ്യേ.. “ഒടുവിൽ വയറിൽ കൈ കൊണ്ട് പൊത്തി സഞ്ജു ഉമ്മറത്തെ നിലത്തേക്കിരുന്നു കിതച്ചു.
എന്തൊക്കെയായിരുന്നു… “ആ വെറും നിലത്തേക്ക് മലർന്ന് കിടന്നു കൊണ്ട് സഞ്ജു പറയുമ്പോൾ ആദിയും അവനരികിൽ വന്നിരുന്നു.”എടാ… ഇതവളുടെ അമ്മ…ആദിയെന്തോ പറയാൻ വന്നത് പ്രിയ അവർക്കരികിലേക്ക് വരുന്നത് കണ്ടതും പാതിയിൽ നിന്ന് പോയി.

“എന്തോന്ന്…?”അവൻ പറഞ്ഞത് ശെരിക്കും കേൾക്കാൻ കഴിയാഞ്ഞത് കൊണ്ട് സഞ്ജു അൽപ്പം ഉയർന്നു കൊണ്ടവനെ നോക്കി..

‘”ഒന്നുല്ല..”
ആദി കടുപ്പത്തിൽ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു.

“ആഹ്.. ഒന്നുമുണ്ടാവില്ല.. അത് പിന്നെ അങ്ങനാണല്ലോ.. എടയെടാ…നീ ഒറ്റയെരുത്തൻ കാരണം ഞാൻ ഇല്ലാത്ത ഡീസന്റ് കാണിച്ചിട്ട് എന്നിലെ കലാവാസനയായ വായിനോട്ടം വരെയും ഉപേക്ഷിച്ചു.. എനിക്ക് വേണ്ടിയാണെൽ അതോർത്തു കൊണ്ടെങ്കിലും എനിക്കിത്തിരി സമാധാനം തോന്നിയേനെ.. ഇതിപ്പോ അങ്ങനാണോ..എന്തെല്ലാം നിബന്ധനകളായിരുന്നു അവനെന്നെ ഉപദേശിച്ചു നന്നാക്കാൻ മുന്നോട്ട് വെച്ചത്. മര്യാദക്ക് ഇങ്ങോട്ട് എന്നെ നോക്കി കൊണ്ടിരുന്ന പെൺപിള്ളേരെ വരെ നീ കാരണം എനിക്ക് പെങ്ങളെ ന്ന് വിളിക്കേണ്ടി വന്നിട്ടുണ്ട്..എന്നിട്ടിപ്പോ എന്തായി… വല്ല്യ കൊമ്പത്തെ ഡയലോഗൊക്കെ പറഞ്ഞു നടന്നവൻ ഒരു സുപ്രഭാതതിൽ പെണ്ണും കെട്ടി ഒലിപ്പീരു തുടങ്ങി…നമ്മടെ കാര്യം അപ്പഴും ഗുദാ ഹവാ..എന്റേയീ സങ്കടമൊക്കെ ഞാനിനി ആരോട് പറയുമെന്റെ ദൈവമേ…”
സഞ്ജുവൊരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ടെഴുന്നേറ്റിരുന്നു.

“ദേ.. അനാവശ്യം പറയരുത് കേട്ടോ..”
ആദി അവന് നേരെ തിരിഞ്ഞിരുന്നിട്ട് കണ്ണുരുട്ടി.”ഓഹോ.. ഇതിലേതാഡാ നാറി.. നിനക്ക് അനാവശ്യമായി തോന്നിയത്..〰️സഞ്ജുവും അവനെ തുറിച്ചു നോക്കി.”ഒരു പ്രതേക സാഹചര്യത്തിൽ ഇങ്ങനൊക്കെ ചെയ്യേണ്ടി വന്നു. എന്നും കരുതി ഞാൻ ഒലിപ്പീരു നടത്തി നടക്കുവാണെന്നൊക്ക പറഞ്ഞാലുണ്ടല്ലോ… എന്റെ വിധം മാറും.. പറഞ്ഞില്ലെന്നു വേണ്ട..”ആദി സഞ്ജുവിന് നേരെ ചീറി.ആഹ്.. ഇത്പോലുള്ള പ്രതേക സാഹചര്യം നിനക്കിനിയും വരും.. ഉള്ള വൃത്തികേടെല്ലാം കാണിച്ചിട്ട് അപ്പഴും നീ ഇതേ സാഹചര്യത്തെ കൂട്ട് പിടിച്ചു രക്ഷപെട്ടു പോകും..അപ്പഴും നിനക്ക് പറയാൻ നിരവധി ന്യായം കാണുമെടാ തെണ്ടി…”

സഞ്ജു പുച്ഛത്തോടെ ചുണ്ട് കോട്”ഇവനെയിന്ന് ഞാൻ…”ആദി ചാടിയിറങ്ങുമ്പോഴേക്കും സഞ്ജു മുണ്ട് മടക്കി കുത്തിയിറങ്ങി ഓടി കഴിഞ്ഞിരുന്നു.
“അപ്പഴേ… കല്യാണം കഴിഞ്ഞ സ്ഥിതിക്ക് എനിക്കൊരു കാര്യം പറയാനുണ്ട് “കുറച്ചകലെ ചെന്നിട്ട് അവൻ കൈ ഉയർത്തി കാണിച്ച് കൊണ്ട് പറഞ്ഞു.”എനിക്കൊരു പെങ്ങളെ കിട്ടിയിട്ട് കൊറച്ചു ദിവസമായുള്ളു..ഞാനത് എൻജോയ് ചെയ്തു തുടങ്ങിയിട്ടേ ഒള്ളു.. ദയവായി പെട്ടന്ന് തന്നെ അളിയനും പെങ്ങളും കൂടി ആക്രാന്തം കാണിച്ചിട്ട് എന്നെയൊരു മാമന്റെ പോസ്റ്റിലേക്ക് കൂടി സ്ഥാനകയറ്റം തരരുത്.. ബ്ലീസ്..”

വല്ലാത്തൊരു ചിരിയോടെ കൈകൾ കൂപ്പി കൊണ്ടവൻ പറഞ്ഞു കേട്ടതും പ്രിയയുടെ കണ്ണുകൾ മിഴിഞ്ഞു.yആദിയും ചുവന്നു പോയിരുന്നു..”ഡാ.. നിക്കെടാ അവിടെ…”ആദി വീണ്ടും അവനെ പിടിക്കാൻ ഓടി.”റിയലി സോറി അളിയാ.. എനിക്ക് നാളെ ജോലിക്ക് പോണം.. അത് കൊണ്ട് ഇടിച്ചു പഞ്ചറാക്കാൻ നീ വേറെ ആളെ നോക്കിക്കോ.. ബൈ..”ഓടുന്നതിനിടെ തന്നെ സഞ്ജു പറയുന്നുണ്ട്.നിന്നോട് ഞാൻ നിൽക്കാനാ സഞ്ജു പറഞ്ഞത്..?”അവന്റെ പിറകെ തന്നെ ആദിയുമുണ്ട്.

“പിന്നെ.. നിന്നാൽ നീയെനിക്ക് ബിരിയാണി വാങ്ങിച്ചു തരുമല്ലോ… ഒന്ന് പോടാ.. പെങ്ങളെ.. ഞാൻ പോട്ടെ.. നിന്നെ ഈ വെട്ടുപോത്തിൽ നിന്നും നീ തന്നെ കാത്തോളണേ…”ഗേറ്റ് കടന്നിറങ്ങി ഓടും മുന്നേ സഞ്ജു വിളിച്ചു പറഞ്ഞത് കേട്ട് ആദി നടുവിന് കൈ കൊടുത്തു കൊണ്ട് നിന്ന് പോയി…

തുടരും..

അവസാനം ഞാൻ കുറിക്കുന്ന രണ്ടു വരി കാണാഞ്ഞിട്ട് ജിഫു ഒക്കെയല്ലേ എന്ന് ചോദിച്ചവരുണ്ട് കേട്ടോ..ഇതിനേക്കാൾ ആഴത്തിൽ ഒരാളെ എങ്ങനെ മനസ്സിലാക്കാനാണ് ല്ലേ..എനിക്കൊരുപാട് സന്തോഷം തോന്നി ഇന്നത് കണ്ടപ്പോൾ അത്രേം സ്നേഹിക്കയല്ലേ എന്നെ….ഒക്കെയാണ് കേട്ടോ… പെട്ടന്ന് പോസ്റ്റ്‌ ചെയ്യേണ്ടി വന്നപ്പോ ഒന്നും എഴുതാതെ പോയതാ
സ്നേഹത്തോടെ jiff, rk > -> >