രചന : ജിഫ്ന നിസാർ
ഷമീർ പറഞ്ഞു കൊടുത്ത മുറിയുടെ വാതിൽ തുറന്നകത്തു കയറിയ മാളവികയെ ഏതിരേറ്റത് തന്നെ ദുഹാ മോളുടെ ഏങ്ങി കരച്ചിലാണ്.
എതിരെയുള്ള കിടക്കയിൽ തല കുനിച്ചിരിക്കുകയായിരുന്ന ഷെമീറിന്റെ കണ്ണിലും നീർതിളക്കം.മാളവികയുടെ പകച്ച നോട്ടം കണ്ടതും ഷമീർ തോളു കൊണ്ട് ധൃതിയിൽ മുഖം തുടച്ചുകൊണ്ടവളെ നോക്കിയൊരു വിളറിയ ചിരി ചിരിച്ചു.”എന്ത് പറ്റി.. എന്തിനാ രണ്ടാളും…?”
ചോദ്യം പാതിയിൽ നിർത്തി മാളു അവനെയും ദുഹാ മോളെയും മാറി മാറി നോക്കി.
“പറയ്യ് സർ..”അവൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു കളഞ്ഞതും കയ്യിലുള്ള കവർ മുറിയിലെ സാധനങ്ങൾ തിങ്ങി ഞെരുങ്ങിയിരിക്കുന്ന മേശയിലേക്ക് വെച്ച് മാളു വീണ്ടുംചോദിച്ചു.”അത്… മാളവിക..”അവൻ വിക്കി.ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട സർ..”കുഞ്ഞൊരു ചിരിയോടെ അവളവനെ നോക്കി.പിന്നെ ദുഹാ മോളുടെ കിടക്കയുടെ അരികിലേക്ക് ചെന്നു.അപ്രതീക്ഷിതമായി അവളെ കണ്ടതിന്റെ പകപ്പാ കുഞ്ഞി കണ്ണുകളിലുണ്ടെന്ന് മാളുവിന് മനസ്സിലായി.വെളുത്തു കൊലുന്നനെ തിളക്കം മാഞ്ഞ കണ്ണുകളോടെ.. ദുഹാ അവളെ നോക്കി.
മാളു അലിവോടെ അവളുടെ പൊള്ളുന്ന ചൂടുള്ള കവിളിൽ കൈവെച്ചു.പക്ഷേ തൊട്ടടുത്ത നിമിഷം ഞെട്ടി കൊണ്ടവളാ കൈകൾ പിൻവലിച്ചു.”നല്ല.. നല്ല പനിയുണ്ട് സർ “വേവലാതിയോടെ മാളു ഷമീറിനെ തിരിഞ്ഞു നോക്കി.വിഷാദം നിഴലിക്കുന്ന കണ്ണുകളോടെ ഷമീർ തലകുലുക്കി.”മരുന്നൊന്നും കൊടുത്തില്ലേ. ഇനിയും പനി വിടാത്തതെന്തേ?”
മാളു അവളുടെ അരികിലേക്കിരുന്നു കൊണ്ടാ കുഞ്ഞു ദേഹം തന്നിലേക്ക് ചേർത്ത് വെച്ച് കൊണ്ട് വീണ്ടും ഷമീറിനെ നോക്കി.ഒന്ന് ദുർബലമായി കുതറിയെങ്കിലും . പിന്നെ ദുഹാ മാളുവിന്റെ ചൂടിലേക്ക് പതുങ്ങി.ചോര ചുവപ്പാർന്ന അവളുടെ ചുണ്ടുകൾ വിറക്കുകയും കണ്ണിൽ നിന്നും വെള്ളമൊഴുകുകയും ചെയ്യുന്നുണ്ട്.ദയനീയമായൊരു തേങ്ങലിൽ ഉലയുന്ന അവളുടെ കുഞ്ഞ് ദേഹം മാളു ഒതുക്കി പിടിച്ചു.
“അവള് കഴിക്കുന്നില്ലെടോ.. രാവിലെ മുതൽ ഞാൻ കെഞ്ചി പറഞ്ഞിട്ടും ഒരു ഗ്ലാസ് ചായ പോലും… കുടിച്ചിട്ടില്ല.ഭക്ഷണം കഴിച്ചാലല്ലേ മരുന്ന് കൊടുക്കാനാവൂ.. ഇപ്പൊ തന്നെ അവളാകെ ടയെടാ.. ഞാൻ.. ഞാനെത്രപറഞ്ഞുവെന്നറിയോ… മരുന്നും ഭക്ഷണവും സമയത്ത് ചെന്നലല്ലേ പനി വിട്ടു പോകും.. പറഞ്ഞിട്ട് കേൾക്കണ്ടേ.. രാവിലെ തുടങ്ങിയ കരച്ചിലാ…”വലിയൊരു കരച്ചിൽ അത് പറയുമ്പോൾ ഷമീറിന്റെ കണ്ണിലിരമ്പുന്നത് മാളവികയ്ക്ക് മനസ്സിലായി.അവൾക്കവന്റെ നിസ്സഹായവസ്ഥയിൽ വല്ലാതെ നോവ് തോന്നി.ഓരോ മനുഷ്യനും എത്ര മാത്രം വേദനകളെയാണ് ഓരോ ദിനവും ഹൃദയത്തിൽ പേറുന്നതെന്നോർത്തവൾക്ക് ശ്വാസം മുട്ടി.
“അത്രേം ഒള്ളോ.. അതാണോ കാര്യം..”അവളത് നിസ്സാരമാക്കി.”മോളുടെ പേരെന്താടാ…?”മാളുവളെ കൂടുതൽ ചേർത്ത് പിടിച്ചു.ആദ്യമാദ്യം ഒരക്ഷരം മിണ്ടാതെ ഏങ്ങി കൊണ്ടിരുന്ന ദുഹാ.മാളുവിന്റെ നിർത്താതെയുള്ള പരിശ്രമം കൊണ്ട് പതിയെ സംസാരിക്കാൻ തുടങ്ങി..താങ്ങൾക്കിടയിലെ അകലം പതിയെ കുറച്ച് കൊണ്ട് മാളു അവളോട് കളി പറയുകയും… പാറി പറന്നു ജട കെട്ടി കിടക്കുന്ന അവളുടെ നീണ്ട മുടിയിഴകൾ.. കൈകൾ കൊണ്ടൊന്നു ചീകി ഒതുക്കി..”ഇനി നമ്മുക്കൊന്ന് പുറത്ത് പോയാലോ മോളെ… ഇവിടെ ഹോസ്പിറ്റലിന്റെ മുന്നിൽ ഒരടിപൊളി പാർക്കുണ്ട്. മാളു ചേച്ചി വന്നപ്പോൾ നോട്ടമിട്ട് വെച്ചതാ… നമുക്കങ്ങോട്ട് പോയാലോ?”
മാളുവിന്റെ ചോദ്യം കേട്ടിട്ട് ഞെട്ടിയത് ഷമീറാണ്. ഇത്രേം നേരമായി അവരുടെ സംസാരങ്ങളും പ്രവർത്തികളും ശ്രദ്ധിച്ചു കൊണ്ടിരിപ്പായിരുന്നു അവനും.പെട്ടന്നുള്ള മാളുവിന്റെ ആവിശ്യം കേട്ടതും അവന്റെ കണ്ണ് തള്ളി.നൂറ് ഡിഗ്രിക്ക് മേൽ പനിച്ചു തുള്ളുന്ന കുഞ്ഞിനെ കൊണ്ടിവൾ ഇപ്പൊ പാർക്കിലേക്കിറങ്ങി പോകുവോയെന്ന് അവളുടെ ചോദ്യവും നിൽപ്പും കണ്ടതും അവൻ ബലമായി സംശയിച്ചു.ദുഹാ മോളും ആ അവശതയിലും മാളുവിന്റെ ആവിശ്യം അംഗീകരിക്കുന്നത് പോലെ ആവേശത്തിലാണ്.പെട്ടന്നൊരു തോന്നലിൽ മാളുവിനെ വിളിച്ചു വരുത്തിയത് തന്നെ അബദ്ധമായോ ന്നൊരു ഭാവത്തിൽ ഷമീർ വിഷണ്ണനായിരുന്നു.
“പക്ഷേ ഈ പനിയും വെച്ചെങ്ങനെ നമ്മള് പോകും..?”ദുഹയേ നോക്കി സങ്കടത്തോടെ മാളുവിന്റെ ചോദ്യം കേട്ടതും കുഞ്ഞിനൊപ്പം അവന്റെയും നെറ്റി ചുളിഞ്ഞു.”അസുഖമുള്ളവരെ അങ്ങോട്ട് കയറ്റില്ലെന്ന് അവിടെ വലിയൊരു ബോർഡുണ്ട്.. അപ്പൊഴെന്ത് ചെയ്യും?”
അങ്ങേയറ്റം നിരാശയുള്ളത് പോലെ മാളുവിന്റെ ചുളിഞ്ഞ മുഖത്തേക്ക് ദുഹാ സങ്കടത്തോടെ നോക്കി.
“ഒരു കാര്യം ചെയ്താലോ…?”മാളു ദുഹാക്ക് നേരെ തിരിഞ്ഞു.ദുഹായും ആവേശത്തിൽ തലയാട്ടി.
നമ്മുക്കാദ്യം കുറച്ചു കഞ്ഞിയോക്കെ കുടിച്ചിട്ട്.. മരുന്നും കഴിച്ച്.. ഈ മുഷിഞ്ഞ ഡ്രസ്സൊയൊക്കെ മാറ്റി വൃത്തിയായി നിൽക്കുമ്പോൾ പനിയൊക്കെ ഓട്ടോ പിടിച്ചങ്ങു പോകും.. പിന്നെ നമ്മുക്കാ പാർക്കിൽ പോയി കളിക്കാലോ.”
കുഞ്ഞിനെ ഇറുക്കെ പിടിച്ചു കൊണ്ടവൾ ചോദിക്കുന്നത് കേട്ടതും ഷമീറിന്റെ മുഖം തെളിഞ്ഞു.
മിടുക്കി..അവനുള്ളം മൊഴിഞ്ഞു.ആദ്യമൊന്നു മടിച്ചെങ്കിലും മാളുവിന്റെ പാർക്കെന്ന പ്രലോഭനം വീണ്ടും തുടർന്നപ്പോൾ ദുഹാ അവളെടുത്തു കൊടുത്ത കഞ്ഞി മുഴുവനും കുടിച്ചു..ശേഷം.. മാളു അവളെ കസേരയിലക്കിരുത്തി അവളിട്ടിരുന്ന ഉടുപ്പൂരി മാറ്റി. ആകെയൊന്ന് കുളിർന്നത് പോലെ ദുഹാ കൂനികൂടിയിരുന്നു.”വേറെ ഡ്രസ്സ് കൊണ്ട് വന്നിട്ടില്ലേ സർ..?”മാളു ഷമീറിനെ തിരിഞ്ഞു നോക്കി.ആഹ്.. ഞാനെടുത്തു തരാം..അവൻ… മേശയിൽ നിന്നുമൊരു.. ചെറിയ കവർ എടുത്തു കൊണ്ടവൾക്ക് നീട്ടി.മാളു അതിൽ നിന്നുമൊരു അയഞ്ഞ പാന്റും.. ബനിയനും എടുത്തു.
“സാറിന്നലേ വന്നതല്ലേ.. പോയി വല്ലതും കഴിച്ചിട്ടൊന്ന് ഫ്രെഷായി വന്നോളു.ഞങ്ങളപ്പോഴേക്കും ഒന്ന് റെഡിയാവട്ടെ. ല്ലേ മോളെ ..”ദുഹായേ എളിയിലെടുത്ത് കൊണ്ട് ബാത്റൂമിലേക്ക് പോകുന്നതിനിടെ തന്നെ മാളു പറഞ്ഞു.ഷമീർ ഒരു നിമിഷം കൂടി അവളെ നോക്കി നിന്നിട്ട്… ഒന്ന് ശ്വാസമെടുത്തു.”ആ.. വരുമ്പോൾ താഴെയോരു ഫാൻസി സ്റ്റോറുണ്ട്.. ഒരു ചീർപ്പും.. മൂന്നാലു ബണ്ണും ചെറിയൊരു പൗഡർ ഡിന്നും കൂടി വാങ്ങിയേക്കണേ..ഞങ്ങൾക്ക് ചുന്ദരിയാവാനുള്ളതാ..”ദുഹായേ ചേർത്ത് പിടിച്ചു കൊണ്ട് അവനിറങ്ങും മുന്നേ മാളു ഓർമ്മിപ്പിച്ചു..
ഒന്ന് തലയാട്ടി കൊണ്ടവൻ പുറത്തേക്കിറങ്ങി..കയ്യും കാലും വായും കഴുകിച്ചു മാളു കുഞ്ഞിനെ കൊണ്ട് പുറത്തേക്ക് തന്നെയിറങ്ങി അവളെ കസേരയിലിയിരുത്തി.. തണുത്ത വെള്ളത്തിൽ നനച്ചെടുത്ത… തോർത്ത് കൊണ്ടവളെ നന്നായി തുടച്ചു.തണുക്കുന്നുണ്ടെന്നവൾ ചിണുങ്ങി പറഞ്ഞിട്ടും മാളു കൊഞ്ചിച്ചും ലാളിച്ചും അഞ്ചു മിനിറ്റോളം നനച്ചു തുടച്ചിട്ടവൾക്ക് ഡ്രസ്സിട്ട് കൊടുത്തു.ശേഷം അവൾ കിടന്നിരുന്ന കിടക്കയിൽ ഷീറ്റെല്ലാം മാറ്റി നല്ലതൊന്നു വിരിച്ചിട്ട് കുഞ്ഞിനെ അവിടെ കയറ്റിയിരുത്തി.
ക്ഷീണം കൊണ്ട് ദുഹായുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട്.മാളു അലങ്കോലമായി കിടക്കുന്ന മേശയിൽ നിന്നും അവളുടെ മരുന്നുകൾ കണ്ടെത്തി.
വേണ്ടന്ന് പറഞ്ഞു ചിണുങ്ങിയവളെ വീണ്ടും പാർക്കിന്റെ കാര്യം പറഞ്ഞു കൊതിപ്പിച്ചു കൊണ്ടവൾ മരുന്നും കൊടുത്തു.മുടിയിഴകൾ.. കൈ കൊണ്ട് ഒതുക്കി മുകളിലേക്ക് കെട്ടി.. തന്റെ മുടിയിൽ കിടന്നിരുന്ന ബൺ അഴിച്ചെടുത്തിട്ട് അതിട്ടു കൊടുത്തു.നല്ലൊരു പുതപ്പും പുതച്ചു കൊടുത്തവളെ അരുമയോടെ കിടത്തി.”കുറച്ചു നേരം ഉറങ്ങിക്കോ ട്ടോ… എന്നിട്ട് നമ്മൾക്ക് പോവണ്ടേ..”ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ടവൾ ചോദിക്കുമ്പോൾ അടഞ്ഞു പോയ കണ്ണുകളോടെ തന്നെ ദുഹാ പതിയെ മൂളി..
തിരികെ ഷമീർ എത്തുമ്പോഴേക്കും ആ മുറി ആകമാനം മാറിയിരുന്നു.മുഴിഞ്ഞ ഡ്രസ്സെല്ലാം അവളൊരു കവറിൽ ഒതുക്കി.. നനഞ്ഞ തോർത്ത്.. ജനൽ കമ്പിയിൽ വിരിച്ചിട്ടു.മേശയിലെ സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വെച്ചു..എനിക്ക് റൂം മാറിയോ..?”അങ്ങോട്ട് കയറിയിട്ട് ഷമീർ അത്ഭുതത്തോടെ ചോദിച്ചത് കേട്ട് മാളു വെറുതെയൊന്നു ചിരിച്ചു.”ഉറങ്ങിയോ…?”
മോളുടെ കിടപ്പ് കണ്ടതും അവൻ അമ്പരപ്പോടെ ചോദിച്ചു.അവൾ തലയാട്ടി.”യ്യോ.. മരുന്ന് കഴിച്ചില്ലല്ലോ..?”അവൻ തലയിൽ തട്ടി.”കഴിച്ച്.. ഞാൻ കൊടുത്തിരുന്നു..”ശാന്തമായുറങ്ങുന്ന മകളെ നോക്കുമ്പോൾ ആ മുഖത്തു വിരിയുന്ന പുഞ്ചിരിയിലേക്ക് നോക്കി മാളവിക നിർവൃതിയോടെ ആ അരികിൽ നിന്നു…
💞💞
അസഹനീയമായ തലവേദനയോടെയാണ് അന്ന് സഞ്ജു കണ്ണ് തുറന്നത്.ആദ്യമായി ബിയറിനപ്പുറത്തേക്കൊരു ലഹരി അകത്തേക്ക് ചെന്നതിന്റെ എല്ലാ പ്രതിഷേധവും ശരീരം ആവും വിധം കാണിക്കുന്നുണ്ട്.ഒരു നിമിഷം കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നവൻ കഴിഞ്ഞു പോയതോരോന്നും ഓർമയിലേക്കും വന്നതും ചാടി എഴുന്നേറ്റു.ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ.. അവനുള്ളം കൂടി സംഘർഷഭരിതമായി.
പ്രിയയും ആദിയും…അവരെയിനിയെങ്ങനെ അഭിമുഖികരിക്കുമെന്നോർത്തു കൊണ്ടവന്റെ നെഞ്ചിടിപ്പ് കൂടി.
തലവേദനക്ക് പുറമെ വായ് തുറക്കുമ്പോൾ കവിളിൽ സൂചി കൊണ്ട് കുത്തുന്നത് പോലൊരു വേദനയുണ്ട്…മിന്നലൊളി പോലൊരു നേരിയ ചിത്രം..തന്നെ തുറിച്ചു നോക്കി കൈ വീശിയടിക്കുന്ന കൃഷ്ണപ്രിയ..അത് മാത്രം ഓർമയിൽ ഭദ്രമായുണ്ട്.
ശേ…എന്തൊരു വിഡ്ഢിത്തമാണ് ചെയ്തത്.
ആലോചന കാട് കയറിയപ്പോൾ സഹിക്കാൻ വയ്യെന്ന് തോന്നി എത്തി പെട്ടതാണ്.ഇത് പോലൊക്കെ വരുമെന്നോർത്തില്ല.ബോധം മറയുവോളം കുടിക്കണമെന്നൊന്നുമില്ലായിരുന്നു.പക്ഷേ..അവൻ നെറ്റി തടവി അൽപ്പനേരം കൂടിയിരുന്നു.
ശേഷം എഴുന്നേറ്റു ഫ്രെഷായി വന്നു.പിന്നെയും പുറത്തേക്കിറങ്ങാൻ തോന്നാതെ അവിടെ തന്നെയിരുന്നു.മേശയിൽ വെച്ച ഫോൺ ലൈറ്റ് കത്തുന്നത് കണ്ടതും അവനെഴുന്നേറ്റത് എടുത്തു നോക്കി.അമ്മ കാളിങ്..ഫോൺ സൈലന്റ് മോഡിലായത് കൊണ്ടായിരിക്കും കേൾക്കാഞ്ഞത്.
ഇന്നലെ മുതൽ വന്നു കിടന്ന നിരവധി കോളുകളുടെ അടയാളപ്പെടുത്തലുണ്ട്.സഞ്ജു നളിനിയുടെ നമ്പറിലേക്ക് തിരികെ വിളിച്ചു.രണ്ടു ദിവസമായി അവനെഅവരാരുംവിളിക്കാറില്ലായിരുന്നു.”മോനെ…”
വാത്സല്യം നിറഞ്ഞ ആ വിളി.എത്രയൊതുക്കിയിട്ടും സഞ്ജുവിന്റെ നെഞ്ചിൽ ഒരു പിടച്ചിലുണ്ടായി.
നന്ദുവിന്റെ വീട്ടിൽ വെച്ച് നളിനിതല്ലിയതിനെക്കാൾ… ഹൃദയം മുറിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ അവനോർമ വന്നു.
“സഞ്ജു.. മോനെ.. അമ്മയാടാ..”അവന്റെ ശബ്ദമൊന്നും കേൾക്കാഞ് നളിനി വീണ്ടും വിളിച്ചു.പറയമ്മേ.. ഞാൻ കേൾക്കുന്നുണ്ട്..”
സഞ്ജു പതിയെ പറഞ്ഞു.ആ സ്വരത്തിന്റെ പിടച്ചിൽ അങ്ങേതലക്കൽ നിന്നും നളിനിയും തൊട്ടറിഞ്ഞിരുന്നു.”ഇനിയെപ്പഴാ നീയിങ്ങോട്ട് വരുന്നത്..?”അവനെയൊന്ന് കാണാനുള്ള ആഗ്രഹത്തോടെ ചോദിക്കുമ്പോൾ സഞ്ജുവിന്റെ മുഖം ചുളിഞ്ഞു.ഇനിയൊരിക്കലും അങ്ങോട്ട് ചെല്ലരുതെന്ന് വീണ്ടും വീണ്ടും പറഞ്ഞിരുന്നു.പിന്നെന്തേ ഇപ്പോഴിങ്ങനെ പെട്ടന്നൊരു മാറ്റം.”ആദിയും പ്രിയയും വന്നിരുന്നോ അമ്മേ അങ്ങോട്ട്..?”
ഈ ലോകത്തിൽ അവനെ അവനായിട്ട് അടയാളപ്പെടുത്തിയവർ അവർ രണ്ട് പേരുമാണെന്നുള്ളൊരു ഉറപ്പുണ്ടായിരുന്നു സഞ്ജുവത് ചോദിക്കുമ്പോൾ.
“അമ്മയ്ക്ക് പോലും മനസ്സിലായില്ലല്ലോ കുഞ്ഞേ നിന്നെ…”അത് പറഞ്ഞു കൊണ്ട് നളിനി കരയുകയാണെന്ന് മനസ്സിലായതും സഞ്ജുവിനുറപ്പായി കാര്യങ്ങൾ”കരയല്ലേ അമ്മേ. അതൊന്നും സാരമില്ല. എനിക്കിത് പുതുമയുള്ള കാര്യമൊന്നുമല്ലന്ന് അമ്മക്കറിയില്ലേ?”വിളറിയ ഒരു ചിരിയുണ്ടായിരുന്നു സഞ്ജുവത് പറയുമ്പോൾ.നളിനി അതുനുത്തരമൊന്നും പറഞ്ഞില്ല.”നന്ദു…അവള്..അവൾക്കെങ്ങനെയുണ്ടമ്മേ..?”അത് ചോദിക്കുമ്പോൾ… സഞ്ജുവൊന്നാകെ വിറച്ചു പോയിരുന്നു.”ഇപ്പൊ കരച്ചിലൊന്നുമില്ലടാ മോനെ. കാര്യങ്ങളെ ഏറെക്കുറെ അവള് ഉൾകൊള്ളാൻ പഠിച്ചു..”നളിനി പറയുബോൾ ഒന്ന് മൂളാൻ കൂടി കഴിയാത്ത വിധം സഞ്ജു തളർന്നു.
“മോൾക്കിവിടെ തന്നെ നിന്നാ മതിയെന്ന് പറയുമ്പോ അങ്ങോട്ട് വരാൻ കഴിയുന്നില്ല സഞ്ജു.. എനിക്കറിയാം നിനക്കവിടെ ബുദ്ധിമുട്ടാണെന്ന്. ജോലിക്ക് പോവാനൊക്കെ.. പക്ഷേ നന്ദു മോളെ നിർബന്ധിച്ചു കൊണ്ട് വരാൻ പറ്റില്ലല്ലോ.. അവൾക്ക് കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെന്ന് പറയുമ്പോൾ…”ദയവായി ഇനിയും അതിനെ വേദനിപ്പിക്കല്ലേ അമ്മേ.. എന്നെ ഓർക്കുകയെ വേണ്ട. പട്ടിണി കിടക്കേണ്ടി വന്നാലും ഞാനത്.. ഞാനത് സന്തോഷത്തോടെ ചെയ്യും. പകരം ഒന്ന് മാത്രം നിങ്ങളെനിക്ക് ചെയ്തു താ.. അവൾക്കൊപ്പം നിൽക്കണം.. അവളെന്താണോ ആഗ്രഹിക്കുന്നത് അത് പോലെ.. അവളെ സന്തോഷത്തിന് മാത്രം മുൻതൂക്കം കൊടുക്കണം.. അത് മാത്രം മതിയെനിക്ക്.. അത് മാത്രം..”
മോനെ… “നളിനി വേവലാതിയോടെ വിളിക്കുമ്പോഴാണ് താൻ ആവേശത്തിൽ എന്തൊക്കെയാണ് വിളിച്ചു പറയുന്നതെന്ന് സഞ്ജു ഓർത്തത് തന്നെ.അവനൊരു നിമിഷം നിശബ്‍ദനായി.ഉള്ളിലെ സ്നേഹത്തിന്റെ ആധിക്യം കാരണം പിടി വിട്ടു പോയതാണ്.അമ്മക്കെന്തു തോന്നിയോ ആവോ?അവൻ നെറ്റിയിൽ തല്ലി കൊണ്ടോർത്തു.”എനിക്ക്… ഞാൻ ആദിയുടെ കൂടെയാണ് അമ്മേ. ഓഫീസിൽ നിന്നും കഴിക്കാൻ.. അവിടെ കാന്റീൻ ഉണ്ടാല്ലോ. അതൊന്നും പ്രശ്നമില്ല. പിന്നെ പ്രിയയും പരമാവധി പൊതിഞ്ഞു കെട്ടി തന്നു വിടാറുണ്ട്. അതിനെക്കുറിച്ചൊന്നും അമ്മ ടെൻഷനവല്ലേ.. എനിക്കൊരു ബുദ്ധിമുട്ടുമില്ല ”
സഞ്ജു പറഞ്ഞു.നന്ദുവിന്…അവൾക്… നമ്മളല്ലാതെ ആരുമില്ലല്ലോ.. അവൾക്കൊപ്പം നിൽക്കേണ്ട സമയമല്ലേ ഇപ്പൊ.. അതാണ് ഞാൻ…”നളിനി അവൻ പറയുന്നത് മൂളി കേട്ടുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല.എങ്കിലും മകന്റെ മനസ്സെന്തിനാണ് പിടയുന്നതെന്ന് അവർക്ക് മനസ്സിലായിരുന്നു.. വൈകി പോയല്ലോ കുഞ്ഞേ നീയെന്ന് അപ്പോഴെല്ലാം അവരുടെ മനം മൗനമായി സഞ്ജുവിനോട് പറയുന്നുണ്ടായിരുന്നു..പിന്നെയും കുറച്ചു നേരം കൂടി അവരോട് സംസാരിച്ചതിന് ശേഷമാണ് സഞ്ജു ഫോൺ കട്ട് ചെയ്തത്.അൽപ്പനേരം കൂടി മുറിയിലിരുന്നിട്ട് പതിയെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ… അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്.
പ്രിയയെങ്ങനെ പ്രതികരിക്കുമെന്നോർത്തു കൊണ്ടവന് നല്ല ടെൻഷനുണ്ടായിരുന്നു.പക്ഷേ എന്തായാലും നേരിട്ടെ പറ്റു.തെറ്റ് പൂർണമായും തന്റെ ഭാഗത്താണെന്നിരിക്കെ.. എന്ത് പറഞ്ഞാലും ചെയ്താലും സ്വീകരിക്കുക തന്നെ.എന്തായാലും കിട്ടുന്നത് നല്ല കനത്തിൽ തന്നെയാവുമെന്നുറപ്പുണ്ട്..
കാരണമത് കൃഷ്ണപ്രിയയാണ്..
അടുക്കള വാതിൽക്കൽ ചെന്നവൻ നോക്കുമ്പോൾ കാര്യമായെന്തോ ജോലിയിലാണ്.
മുഖത്ത് കാര്യമായ ദേഷ്യമൊന്നുമില്ല.
അവനല്പം ആശ്വാസം തോന്നി.അവൻ പതിയെ അവളുടെ അരികിലേക്ക് ചെന്നു.പെങ്ങളെ…തൊണ്ടയൊന്ന് ശെരിയാക്കി ആദ്യം വിളിച്ചത് അവൻ പോലും കേട്ടില്ല.
പിന്നേയും വിറച്ചു കൊണ്ടവൻ വിളിച്ചു.അതിനും
വേണ്ടത്ര ശബ്ദമില്ലായിരുന്നുവെങ്കിലും പ്രിയ വെട്ടി തിരിഞ്ഞു നോക്കിയതും അവനൊന്ന് ചിരിച്ചു.
പക്ഷേ മുന്നിൽ അവനെ കണ്ടതും അവളുടെ മുഖം പെട്ടന്ന് തന്നെ ഇരുണ്ടു പോയി”പെങ്ങളെ… ഞാൻ..”അവനെന്തോ പറയാൻ വന്നത് പ്രിയയുടെ രൂക്ഷമായ ഒറ്റ നോട്ടത്തിൽ നിന്ന് പോയി.”കണ്ട കള്ള് കുടിയന്മാരൊന്നും എന്നെ സഹോദരിയായിട്ട് കാണുന്നത് എനിക്കിഷ്ടമല്ല..”ഗൗരവത്തോടെയുള്ള ആ പറച്ചിൽ കേട്ടതും സഞ്ജുവിന്റെ മുഖം കുനിഞ്ഞു.
…..തുടരും…..
ഇനിയും ഒരു തല്ലിനുള്ള സ്കോപ്പ് കാണുന്നുണ്ടോ ഗയ്‌സ് നിങ്ങള് 😀കിട്ടിയ കിട്ടി… പോയ പോയി.. അത്ര തന്നെ.. 💪റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jiff❤️

by