The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
“എവിടെ പോയതായിരുന്നെടാ…?”
ഉമ്മറത്തു തന്നെ ഇരിക്കുകയായിരുന്ന മാഷ് ആദി വരുന്നത് കണ്ടു ചോദിച്ചു.”ഞാൻ.. സഞ്ജുവിന്റെ കൂടെ…”അങ്ങേയറ്റം തളർന്നു പോയ അവന്റെ ശബ്ദം.മാഷിന്റെ നെറ്റി ചുളിച്ചു.”നിനക്കെന്ത് പറ്റി വയ്യേ…?”അവന്റെ മുഖത്തെക്ക് നോക്കിയ മാഷ് ചോദിച്ചു.”എനിക്ക്… എനിക്കൊന്നുല്ല..”
ആദി മുഖം കുനിച്ചു കൊണ്ട് പതിയെ പറഞ്ഞു.
പോയത് പോലല്ലോ രണ്ടാളും തിരികെ വന്നത്.. സത്യം പറഞ്ഞോ ആദി. രാജീവിന്റെ കല്യാണത്തിന് പോയിട്ട് അവിടെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ നീ..?”
“കൃഷ്ണക്കെന്ത് പറ്റി…?”അവൻ ആകുലയോടെ മാഷിനെ നോക്കി.”എന്നോടാണോ ചോദിക്കുന്നത്.. നിന്റെ കൂടെയല്ലേ ഞാനെന്റെ മോളെ വിട്ടത്.. അവൾക്കൊരു ബുദ്ധിമുട്ട് വന്നാൽ അത് നീയല്ലേ പരിഹരിക്കേണ്ടത്?”അവന്റെ മുഖത്തെ ഭാവം ശ്രദ്ധിച്ചു കൊണ്ട് പറയുമ്പോൾ മാഷിന് ചിരി വന്നിരുന്നു.”ഞാൻ… എനിക്കൊന്ന് പുറത്ത് പോവേണ്ട ആവിശ്യമുണ്ടായിരുന്നു മുത്തച്ഛ. കൃഷ്ണയെ ഇവിടെ കൊണ്ട് വിട്ടിട്ട് പോയതാ ഞാൻ.. അവൾക്കെന്ത് പറ്റി..?”ആദി മാഷിനരികിൽ വന്നിട്ട് ചോദിച്ചു..”തലവേദനയാണെന്ന് എന്നോട് പറഞ്ഞു കയറി കിടന്നതാ.. നേരമിത്രയായിട്ടും മുറിയിൽ നിന്നിറങ്ങി വന്നിട്ടില്ല.. പക്ഷേ എനിക്ക് തോന്നുന്നില്ല അത് തലവേദനയാണെന്ന്..”
മാഷ് പറയുമ്പോൾ ആദിയുടെ മുഖം കുനിഞ്ഞു..
അവളുടെയാ തലവേദന തീർച്ചയായും അത് തന്റെ മൗനം കൊണ്ടുണ്ടാക്കിയതാവും. അത്രേം സ്നേഹത്തോടെ.. സന്തോഷത്തോടെ അങ്ങോട്ട് കൊണ്ട് പോയവളെ കുറിച്ച് ഒന്നുമോർക്കാതെയാണ് താൻ തിരികെ മടങ്ങിയത്..ഒരക്ഷരം അവളോട് പറയുകയോ അവളെയൊന്ന് നോക്കുകയോ ചെയ്തിട്ടില്ലെന്ന് ആദി കുറ്റബോധത്തോടെ ഓർത്തു.
താൻ തന്നെ പറ്റി മാത്രമേ അപ്പോൾ ഓർത്തൊള്ളൂ.
സഞ്ജു പറഞ്ഞിട്ട് അമ്പലത്തിൽ നിന്നും ആ പാട്ട് കേട്ടപ്പോഴുള്ള തന്റെ അവസ്ഥ അവൾക്കറിയമായിരുന്നു.അങ്ങനെയുള്ളപ്പോൾ തന്റെയൊരു നോട്ടമോ നല്ലൊരു വാക്കോ പ്രതീക്ഷിക്കുന്നവളെ അങ്ങേയറ്റം പരുഷമായിട്ടാണ് താൻ അവഗണിച്ചത്..
ച്ചെ…ആദി മാഷവിടെയുണ്ടെന്ന് പോലുമോർക്കാതെ സ്വയം നെറ്റിയിലിടിച്ചു.”നിങ്ങൾ തമ്മിൽ വഴക്കിട്ടോ ആദി..?”അവന്റെ മുഖത്തേക്ക് നോക്കി മാഷ് വീണ്ടും ചോദിച്ചു.”ഇല്ല…”ആദി തലയാട്ടി.അവിടുന്ന്… രാജീവിന്റെ കല്യാണത്തിന് പോയപ്പോൾ അവളെ ആരെങ്കിലും വേദനിപ്പിച്ചോ..?”
മാഷിന്റെ ചോദ്യം കേട്ടതും “ഞാനുള്ളപ്പഴോയെന്ന് “തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു ആദിക്ക്.
പക്ഷേ അവൻ ഒന്നും മിണ്ടാതെ ഇല്ലെന്ന് തലയാട്ടി.
“എന്തായാലും അവൾക്ക് സഹിക്കാൻ കഴിയാത്ത എന്തോ ഒന്നുണ്ടായിട്ടുണ്ട്.. അത്ര പെട്ടന്നൊന്നും വീണു പോകാത്ത അവളെ അത്രയും വേദനിപ്പിക്കാൻ മാത്രം ശേഷിയുള്ള എന്തോ ഒന്നേറ്റ് അവൾക്ക് മുറിവ് പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ അവളിങ്ങനെ ഒഴിഞ്ഞു മാറി നടക്കില്ല..”
മാഷ് പറഞ്ഞത് കേട്ടിട്ടും പിന്നൊന്നും പറയാൻ നില്കാതെ കുനിഞ്ഞ മുഖത്തോടെ ആദി അകത്തേക്ക് കയറി പോയി.എല്ലാം കൂടി അവന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.
സഞ്ജുവിന്റെ കാര്യത്തിലിനി എന്ത് തീരുമാനമെടുക്കണമെന്നറിയില്ല..അതിനിടയിൽ ഇനിയെങ്ങനെ കൃഷ്ണയെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നുംഅറിയില്ല.ഒരുനെടുവീർപ്പോടെ… ആദി ഹാളിൽ ഒരു നിമിഷം നിന്നിട്ടാണ് തന്റെ മുറിയിലേക്ക് നടന്നത്.പ്രതീക്ഷിച്ചത് പോലെ തന്നെ.. അവൻ ചെല്ലുമ്പോൾ അവളവിടെ കിടപ്പുണ്ട്.
ശ്വാസമെടുക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നും വിധം അങ്ങേയറ്റം നിർജീവമായൊരു കിടപ്പ്..അതിലവളുടെ ഹൃദയവേദനയുടെ നിഴലാണ്…
വാതിലടച്ചു ലോക്ക് ചെയ്തു കൊണ്ടാണ് ആദി അവൾക്ക് നേരെ തിരിഞ്ഞത്.അവൻ ചെന്നതറിഞ്ഞിട്ടും അവളനങ്ങിയില്ല.ജനലുകളെല്ലാം വലിച്ചടച്ചിട്ട് കർട്ടൻ കൂടി നീക്കിയിട്ടത്തോടെ മുറിയിലൊരു അരണ്ട വെളിച്ചം മാത്രമാണുള്ളത്.
രാവിലെയിട്ട മുഷിഞ്ഞ വേഷത്തിൽ തന്നെയാണ് രണ്ടു പേരും..അന്ന് ഭക്ഷണം കഴിക്കാത്തത് പോലും ഓർമയിലില്ല..വിശപ്പോ ദാഹമോ ഒന്നും അറിയുന്നുമില്ല..ആദി വന്നയുടൻ അവളെയിറക്കി കാർ അവിടെയിട്ട് ബുള്ളറ്റുമെടുത്ത് പോയതാണ്. അപ്പോഴും അവളെയൊന്ന് പരിഗണിക്കുകയോ യാത്ര പറയുകയോ ചെയ്തിട്ടില്ലെന്ന് ഹൃദയഭാരത്തോടെ ആദി ഓർത്തു..
“കൃഷ്ണ….”പതിയെ അവൻ വിളിച്ചിട്ടും അവളൊന്നും മിണ്ടിയില്ല.”കൃഷ്ണ… ഐആം സോറി.. ഞാൻ.. ഞാനപ്പോഴത്തെ ആ ഒരവസ്ഥയിൽ..പ്ലീസ്…ഒന്നെഴുന്നേൽക്കേടോ..എനിക്ക് സംസാരിക്കാനുണ്ട് “അപേക്ഷിക്കുന്നത് പോലെയുള്ള അവന്റെ പറച്ചില് കേട്ടതും പ്രിയ പതിയെ എഴുന്നേറ്റു.കരഞ്ഞു തിനർത്ത അവളുടെയാ മുഖം കണ്ടതും ആദി ഞെട്ടി പോയിരുന്നു..ഇന്ന് രാവിലെ അതി മനോഹരിയായി തനിക്കൊപ്പം വന്നവളുടെ നിഴൽ മാത്രമാണിപ്പോ തനിക്ക് മുന്നിൽ നിൽക്കുന്നതെന്നവന് തോന്നി പോയി..
“വയ്യേ തനിക്ക്… മുത്തച്ഛൻ പറഞ്ഞു തലവേദനയാണെന്ന്.. ആണോ കൃഷ്ണ… തലവേദനയുണ്ടെങ്കിൽ വാ.. നമ്മുക്ക് ഡോക്ടറെ പോയെന്നു കാണിക്കാം “മനസ്സിലെ കുറ്റബോധമോ.. അതൊ ഉള്ളിൽ അവളോട് അലതല്ലുന്ന പ്രണയമോ.. അത്രമാത്രം മൃദുവായി ചോദിക്കുന്നവനെ നോക്കുമ്പോൾ വീണ്ടും പ്രിയയുടെ കണ്ണുകൾ നിറഞ്ഞു തൂവി..ഉള്ളിലില്ലാത്ത സ്നേഹം കാണിച്ചെന്നെ ഇനിയുമിങ്ങനെ പരീക്ഷിക്കല്ലേയെന്നവളുടെ മനം അലമുറയിട്ടു..”വാ കൃഷ്ണ…”അനങ്ങാതെ നിൽക്കുന്നവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ആദി വിളിക്കുമ്പോൾ പിടച്ചിലോടെ അവളാ കൈകൾ കുടഞ്ഞെറിഞ്ഞു..
“എനിക്ക്.. എനിക്കൊന്നുമില്ല.. എനിക്കൊരു ഡോക്ടറെയും കാണ്ടേണ്ട..”വല്ലാതെ പരുഷമായിരുന്നു അത് പറയുമ്പോൾ അവളുടെ സ്വരം..”കൃഷ്ണ.. ഞാൻ പറഞ്ഞല്ലോ.. എനിക്കറിയാം.. ഞാൻ. ഞാനാണ് നിന്റെ ഇപ്പോഴുള്ള വേദനയുടെ കാരണമെന്ന് എനിക്ക്… എനിക്കറിയാം. പക്ഷേ.. പറ്റി പോയെടോ.. അപ്പോഴത്തെ ആ അവസ്ഥയിൽ നിന്നോടെന്ത് പറയണമെന്നെനിക്ക്…എനിക്കറിയില്ലായിരുന്നു കൃഷ്ണ..”ആദി ശ്വാസമെടുത്തു കൊണ്ടവളെ നോക്കി.”പറയാനൊരുപാട് ന്യായങ്ങളുണ്ടാവും ആദിയേട്ട.. പക്ഷേ തെറ്റ് നിങ്ങളുടേതായിരുന്നില്ല.. ഞാൻ.. ഞാനാണ്..”
വല്ലാത്തൊരു ചിരിയോടെ പ്രിയ പറഞ്ഞു തുടങ്ങുമ്പോൾ ആദിയൊരു നെടുവീർപ്പോടെ നെറ്റി തടവി.”ഒരല്പം സ്നേഹം കാണിച്ചപ്പോൾ ഞാനെന്നെ മറന്നു… എന്റെ നില മറന്നു.. ഞാനെന്ന വ്യക്തിയെ പോലും മറന്നു.. അതിനുള്ള ശിക്ഷയായി കൂട്ടിക്കോളാം “പ്രിയ മുഖം അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു കേട്ടതും ആദി അവളെയൊന്നു നോക്കി.
കൃഷ്ണ.. നീ.. നീയെന്തൊക്കെയാ ഈ പറയുന്നത്..?”ആദി അവളെ നോക്കി..”നിങ്ങൾക്കൊരുപാട് സ്വപ്നങ്ങളുണ്ടെന്നും അതെല്ലാം ഒരിക്കലും വിട്ട് കളയാൻ കഴിയില്ലെന്നും ഞാൻ.. ഞാനിറങ്ങി പോവാനാവുമ്പോൾ നിങ്ങൾ തന്നെ പറയുമെന്നും എന്നോട് നേരിട്ടു പറഞ്ഞിട്ടും… എനിക്ക്.. എനിക്ക് പറ്റിയില്ല.. നിങ്ങളെ സ്നേഹിക്കാതിരിക്കാൻ എനിക്ക് പറ്റിയില്ല ആദിയേട്ട..ഞാനെന്റെ ജീവനോളം നിങ്ങളെ സ്നേഹിച്ചു പോയി..”
മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ടൊരു കരച്ചിലോടെ ചുവരിൽ ചാരി നിന്നിട്ടവൾ പറഞ്ഞു കേട്ടതും ഉള്ളിലേക്കൊരു കുടം മഞ്ഞു പൊഴിഞ്ഞു വീണത് പോലെ ആദിയൊന്ന് കുളിർന്ന് പോയി..ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് കണ്മുന്നിൽ വന്നിട്ടൊരാൾ പറയുമ്പോൾ അനുഭവിക്കുന്ന ഒരു സുഖമുണ്ട്..ഈ ലോകത്തിലെ മറ്റൊന്നിനും പകർന്നു തരാൻ കഴിയാത്തത്..!ആദിയാ നിർവൃതിയുടെ ലഹരിയിൽ… ഉള്ള് മുഴുവനും നിറഞ്ഞു വിങ്ങുന്ന അവളോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ ഭാരവും പേറി വീർപ്പു മുട്ടി നിന്ന് പോയി.
“പക്ഷേ.. പക്ഷേ ആദിയേട്ടാ.. നിങ്ങൾക്ക് ഞാൻ.. ഞാനാരുമല്ലെന്ന് എനിക്കിന്ന് മനസ്സിലായി.. ഒരു സൗഹൃദതിനപ്പുറം എന്നോടൊരു സ്നേഹവുമില്ലെന്ന് എനിക്കുറപ്പായി..സഞ്ജു… സഞ്ജു നിങ്ങൾക്കെന്റെ പാട്ടും സ്വരവും ഇഷ്ടമായെന്ന് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷമെത്രയെന്ന് നിങ്ങൾക്കൂഹിക്കാൻ കൂടി കഴിയില്ല.. പക്ഷേ… അപ്പോഴും എനിക്കൊരു ഭയമുണ്ടായിരുന്നു… ആ സ്വരത്തിനുടമ ഞാനാണെന്നറിഞ്ഞാൽ നിങ്ങൾക്കാ ഇഷ്ടം പോവുമെന്ന്.. പ്രതീക്ഷിച്ചത് പോലെ തന്നെ.. സംഭവിച്ചില്ലേ…നിങ്ങൾക്ക്..നിങ്ങൾക്കിപ്പോ….എന്നോട് ”
പ്രിയ വല്ലാത്തൊരു സങ്കടത്തോടെ പറയുന്നത് കേട്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു..കൃഷ്ണ.. ഇങ്ങനൊക്കെ പറയാൻ മാത്രം വേദനിച്ചോ നിനക്ക്.. റിയലി സോറി… അങ്ങനൊന്നും അല്ല.. ഞാൻ…”
ആദി വെപ്രാളത്തോടെ എന്തോ പറയാൻ വന്നത് പ്രിയ കൈ ഉയർത്തി തടഞ്ഞു.’ഇനിയൊന്നും പറയല്ലേ ആധിയേട്ടാ… എനിക്കിനി വയ്യ നിങ്ങളിൽ നിന്നുള്ള വേദന സഹിക്കാൻ… അറിയാതെ കൊതിച്ചു പോയതിനു ഞാനിപ്പോ നീറുന്നുണ്ട്.. ഇനിയെന്റെ മരണം വരെയും ഈ വേദന കൂടെയുണ്ടാകും.. എനിക്കറിയാം. പക്ഷേ ഞാൻ പോയിക്കൊള്ളാം ആദിയേട്ട… നിങ്ങൾക്കൊരു ഭാരമാവില്ല.. സത്യം.. “പ്രിയ കൈ കൂപ്പി കൊണ്ട് പറഞ്ഞു.
ആദി അവളെ പകച്ചു നോക്കി..കൃഷ്ണ.. ഞാനൊന്ന് പറയട്ടെ… ഇങ്ങനൊന്നും അല്ലടോ.. സത്യത്തിൽ..”ആദി അവളുടെ ആരുകിലേക്ക് ചെന്നു.”എനിക്ക് മനസ്സിലാവും ആദിയേട്ടാ.. നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല.. മോഹിച്ചതും കൊതിച്ചതും സ്നേഹിച്ചതുമെല്ലാം ഞാനാണ്. നിങ്ങളുടെ മനസ്സിൽ എന്താണോ അത് കുറേ പ്രാവശ്യം വ്യക്തമായി നേരിട്ടെന്നോട് പറഞ്ഞു തന്നിട്ടും അതൊന്നും മനസ്സിലാക്കാൻ കഴിയാതെ… ഞാൻ… പറ്റി പോയതാ.. ഇത്രയൊന്നും ആരും എന്നെ പരിഗണിച്ചിട്ടില്ല ആദിയേട്ട… സഹായിച്ചിട്ടുമില്ല. എല്ലാവർക്കും ഞാൻ തോറ്റു കാണാനായിരുന്നു ഇഷ്ടം.. പക്ഷേ നിങ്ങൾ കാണിച്ച സഹതാപം സ്നേഹമായും പ്രണയമായും ഞാൻ തെറ്റ് ധരിച്ചു പോയതാ.. ഇനി.. ഇനി ശല്യപ്പെടുത്തില്ല..”
പ്രിയ വീണ്ടും കൈ കൂപ്പി കൊണ്ട് പറഞ്ഞതും ആദിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്ന്..ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ ചുവന്നു തുടങ്ങി..നിങ്ങളും മുത്തച്ചനും ചെയ്തു തന്ന സഹായങ്ങൾ ഞാനൊരിക്കലും മറക്കില്ല.. എന്റെ വിട്ടീലെക്കിനി ഞാൻ തിരികെ പോവില്ല.പക്ഷേ ഇനിയും നിങ്ങളെ…””നിർത്തെടി… “ആദിയുടെ ശബ്ദം ഉയർന്നതും പ്രിയ ഞെട്ടി കൊണ്ട് പിന്നിലേക്ക് മാറി..
ദേഷ്യം കൊണ്ട് ജ്വലിക്കുന്നത് പോലൊരുവൻ മുന്നിൽ നിന്നിട്ടവളെ തുറിച്ചു നോക്കി..
“കണ്ണ് തുടക്കെടി.. അവളുടെയൊരു കണ്ണീർ നാടകം.. നിനക്കെന്താ ഇവിടെത്തിയത് മുതൽ വല്ല സീരിയലിലേക്കും പ്രമോഷൻ കിട്ടിയോ.. എപ്പോ നോക്കിയാലും ഒരു കണ്ണ് നിറയല്.. ”
ആദി ദേഷ്യത്തോടെ തന്നെ ഒച്ചയിട്ടതും പ്രിയ വേഗം കൈ കൊണ്ട് കവിൾ തുടച്ചു..”നിനക്ക് മാറ്റം വന്നിട്ടിട്ടുണ്ടെന്ന് നീ തന്നെ പറഞ്ഞില്ലേ.. ദേ വന്നതീ വലിയൊരു മാറ്റമാണ് .. എന്ത് പറഞ്ഞാലും നിന്ന് കണ്ണീരൊലിപ്പിക്കുന്ന ഒരു.. ഒരു..”ആദി പല്ല് കടിച്ചു കൊണ്ടവൾക്ക് നേരെ ചീറി..ഹൃദയത്തിൽ ഒരുപാടിടം കൊടുത്തിട്ടും.. പ്രണയത്തോടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തും ചെയ്തു കൊടുത്തും കൂടെ നിന്നിട്ടും അവൾക്കല്പം പോലും തന്നെ മനസ്സിലായില്ലല്ലോ എന്നോർക്കുമ്പോൾ അവന് സ്വയം നഷ്ടപ്പെടുന്നത് പോലൊരു തോന്നലുണ്ടായിരുന്നു..
രണ്ടു ഹൃദയങ്ങൾ തമ്മിലുള്ള ദൂരം ഒരു നോട്ടത്തിന്റെ നൂലിഴതുമ്പിൽ ഒളിച്ചിരിപ്പുണ്ടെന്നറിയാം.. അവളുടെ മിഴികളിൽ നിന്നും ഇന്നിപ്പോ തന്നോടാവൾക്ക് തോന്നിയ ഇഷ്ടത്തെ നിരവധി തവണ അവൻ സ്വയം കണ്ടു പിടിച്ചിട്ടും.. എന്തേ അവൾക്കത് പറ്റിയില്ല.?
ഇന്നൊരു അൽപ്പം നേരത്തേക്ക് തനവളെ ശ്രദ്ധിച്ചില്ല.. അതൊരു തെറ്റ് തന്നെ..പക്ഷേ അതിനൊക്കെ എത്രയോ മുന്നേ.. നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും കൃഷ്ണപ്രിയ തനിക്കാരാണെന്ന് നിരവധി തവണ അടയാളപ്പെടുത്തിയിട്ടും എന്തേ അവളത് മനസിലാക്കിയില്ല എന്നൊരു ചിന്ത അവനിൽ തീ കൊളുത്തി..
സഞ്ജുവിന്റെ കാര്യം തന്നെ ഹൃദയം മുഴുവനും കത്തി നിൽക്കുമ്പോൾ… പ്രിയ കൂടി അങ്ങനൊക്കെ പറഞ്ഞു കേട്ടതും ആദി നിന്ന് കത്തുന്ന പരുവത്തിലാണ്..ഉള്ളിൽ തിളച്ചു മറിയുന്ന ഇഷ്ടം പറയാൻ വന്ന തന്നോടാണ് ഇവിടെ നിന്ന് പോയികൊള്ളാമെന്നവൾ പറയുന്നത്..ആദി പല്ല് കടിച്ചു കൊണ്ട് തന്നെ അവളെ നോക്കി..”ദേ കൃഷ്ണ.. നിന്നോട് ഞാൻ പറഞ്ഞു.. എനിക്കീ കരഞ്ഞ മോന്ത കാണുമ്പോ തന്നെ ദേഷ്യം വരുന്നുണ്ടെന്ന്.. അവളുടെയൊരു കരച്ചില്..”
ആദി മുഷ്ടി ചുരുട്ടി കൊണ്ട് ചുവരിലിടിച്ചു..
അതെല്ലാം പ്രിയ അടയാളപ്പെടുത്തിയത് അവന്റെ ഇഷ്ടക്കേടായിട്ടാണ്..”വെറുതെ വായിട്ടലക്കാൻ മാത്രം അറിഞ്ഞാൽ പോരാ.. ആദ്യം മനുഷ്യനെ മനസ്സിലാക്കാൻ പഠിക്ക് നീ ..”ആദി അവൾക്ക് നേരെ നോക്കി കൊണ്ട് പറഞ്ഞിട്ട് പോയി കിടക്കയിൽ മുഖം കുനിച്ചിരുന്നു..ഉള്ളിൽ അവളോട് പറയാൻ കരുതി വെച്ച ഇഷ്ടം തണുത്തുറഞ്ഞു.
ഒരക്ഷരം മിണ്ടാതെയവൻ മുഖം കുനിച്ചിരുന്നു പോയി..അവനുള്ളം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.
എങ്ങനെ പറഞ്ഞാലാണ് ഇവൾക്കൊന്ന് തന്നെ മനസ്സിലാവുന്നത്..?എന്ത് പറഞ്ഞാലാണ് ഇവൾ തന്റെ ഉള്ള് നിറയെ കൊണ്ട് നടക്കുന്നയാ പ്രണയത്തെ കണ്ടെടുക്കുന്നത്?
പ്രിയയുടെയും അവസ്ഥ ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു..ആദിയുടെ മനസ്സിലെ ഇഷ്ടകേടായിട്ടാണ് അവളാ ദേഷ്യത്തെയും സങ്കടത്തെയും അടയാളപ്പെടുത്തിയത് മുഴുവനും…
വല്ലാതെ വേവുന്ന മനസ്സിൽ നിറഞ്ഞതപ്പോഴും രണ്ടു പേർക്കുള്ളിലെയും തിളച്ചു മറിയുന്ന പ്രണയം മാത്രമായിരുന്നു..”എനിക്കൊരുപാട് സ്വപ്നങ്ങളുണ്ട്.. സത്യം തന്നെയാണ്. പക്ഷേ.. പക്ഷേ അതൊന്നും….”അവളുടെ കണ്ണീർ പുരണ്ട മുഖത്തേക്ക് നോക്കി ആദിയൊരു നിമിഷം ദേഷ്യമൊതുക്കി.അൽപ്പനേരം കണ്ണടച്ചിരുന്നു കൊണ്ടവൻ മനസ്സിനെ വരുതിയിലാക്കി.
“പോണമെന്നത് നിന്റെ തീരുമാനമല്ലേ കൃഷ്ണ.. പറഞ്ഞാൽ മതി. എവിടെക്കാണെങ്കിലും കൊണ്ട് വിടാം ഞാൻ.. ഇതിൽ കൂടുതലൊന്നും എനിക്കിനി നിന്നോട് പറയാനില്ല.. ”
ആദി ഹൃദയവേദനയുടെ പറയുമ്പോൾ അവൻ തന്നെ തീർത്തും ഒഴിവാക്കി കളഞ്ഞിരിക്കുന്നു എന്നയോർമയിൽ പ്രിയ പിടഞ്ഞു..പറയാതെ അറിയുമെന്ന് കരുതി.. പക്ഷേ.. പക്ഷേയിപ്പോൾ പറഞ്ഞാലും നിനക്കെന്നെ അറിയാനാവില്ല കൃഷ്ണ.. അത് കൊണ്ട് തന്നെ ഞാനിനിയൊന്നും പറയുന്നുമില്ല..”ഒരു ദീർഘനിശ്വാസത്തോടെ ആദി അവളെ നോക്കി.കണ്ണീർ വറ്റിയത് പോലെ.. മരവിച്ചു കൊണ്ട് പ്രിയ അവനെ നോക്കി കണ്ണിൽ നിറച്ചു..
“എന്നെ… എന്നെ ഇഷ്ടമായിരുന്നു എന്ന് നീ പറഞ്ഞില്ലേ… നീ പറഞ്ഞില്ലങ്കിൽ കൂടിയും എനിക്കത് അറിയാമായിരുന്നു.. പക്ഷേ.. നീ…”
ആദിയൊരു വിളറിയ ചിരിയോടെ അവളെ നോക്കി.
പ്രിയ ശ്വാസം പിടിച്ചു കൊണ്ട് നിൽപ്പാണ്.
“ഒരിക്കലും.. ഒരിക്കലും നിനക്കെന്നെ മനസിലാക്കാൻ പറ്റിയില്ല കൃഷ്ണ… എല്ലായിടത്തുമെന്നത് പോലെ നിനക്ക് മുന്നിലും ആദിത് മഹാ ദേവ് തോറ്റു പോയി.. നിനക്ക് മുന്നിൽ… നിന്റെ കൂടെ പിടിക്കപ്പെട്ടത് കൊണ്ട് മാത്രം നിന്നെ സഹായിക്കുന്നവൻ മാത്രമായി ഞാൻ.. ഇനി.. ഇനിയത് അങ്ങനെ തന്നെ മതി…”
അവളെ ഒന്നു കൂടി നോക്കി പുറത്തേക്കിറങ്ങി പോകുന്നവൻ.. തോളു കൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു..
…..തുടരും…
എന്താപ്പോ ഇവിടുണ്ടായേ?ഇഷ്ടം പറയാൻ വന്ന ന്റെ ചെക്കനെ ഈ മരം കേറി നോവിച്ചു വിട്ടിരിക്കുന്നു… കരുതിയിരുന്നോ.. നിങ്ങളും നിങ്ങടെയാ പരട്ട പെണ്ണും..ന്റെ ചെക്കന്റെ ഓരോ തുള്ളി ചോര.. സോറി കണ്ണീരിനും ഞാൻ നിങ്ങളെ കൊണ്ട് ഉത്തരം പറയിപ്പിക്കും..ഇത് ശത്യം.. ശത്യം.. ശ.. ത്യം 💪
പ്രതീക്ഷിക്കാതെ വന്നൊരു തിരക്ക്.. ഒട്ടും പറ്റാഞ്ഞിട്ടാ വൈകിയത് കേട്ടോ..റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jiff💞