The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രിസുരേന്ദ്രൻ
പിറകിൽ നിന്നും വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്…….. ശ്രീനാഥ്…….
കണ്ണന്റെ കളിക്കൂട്ടുകാരൻ…… പ്രിയപ്പെട്ട സുഹൃത്ത്……. മിഴിയുടെ ഉണ്ണിയേട്ടൻ……
കണ്ണനും ഉണ്ണിയും സമപ്രായക്കാരായിരുന്നു…….. ചെറുപ്പത്തിൽ കളിക്കുമ്പോൾ മിഴിയും അവർക്കൊപ്പം കൂടും….കാലമേറെ കഴിഞ്ഞിട്ടും മൂവരുടെയും സൗഹൃദത്തിനു മാറ്റമൊന്നും തന്നെ സംഭവിച്ചിട്ടില്ലാ…….ഏറെ ദൂരത്തേയ്ക്കു പഠിക്കാൻ പോയെന്നാലും മാധവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ശ്രീനാഥായിരുന്നു…. തിരിച്ചും…….
“എന്താ കണ്ണാ കുഞ്ഞോളെ താങ്ങിയെടുത്തു കൊണ്ടരണേ…..നേരേ നിൽക്കാനാവതില്ലേ……
എന്തേ മിഴിപ്പെണ്ണേ നീയ്യ് തൊഴുതിട്ട് വരുമ്പോ ഷാപ്പിലു കേറ്യോ?!!”കുസൃതിച്ചിരിയോടെ ശ്രീനാഥ് അതു ചോദിക്കുമ്പോഴേക്കും മിഴിയുടെ മുഖം ബലൂൺ പോലെ വീർത്തു…..ദേ ഉണ്യേട്ടാ, ന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ടാ….നിങ്ങടെ ഈ സതീർത്ഥ്യനുണ്ടല്ലോ…. ഇങ്ങേര് എന്നെ ഒറ്റയ്ക്കിട്ടേച്ച് നടന്നു… ഓടിയോടിയവസാനം ഞാനിവിടെ വീഴേം ചെയ്തു….എന്നിട്ടിപ്പം കുറ്റം എനിക്ക്ല്ലേ??!!!!”അയ്യോടീ ഞാനൊരു തമാശ പറഞ്ഞതല്ലേ….
എനിക്കറിഞ്ഞൂടെ നീയ്യ് പാവം പാവം പാർവതിയാണെന്ന്…. ല്ലേ കണ്ണാ”ശ്രീനാഥും കണ്ണനും അവളെ നോക്കി ചിരിച്ചു….അപ്പോഴേക്കും മിഴിയുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നു …
തന്നെ താങ്ങിപ്പിടിച്ച കണ്ണന്റെ കൈകൾ ബലമായി വിടുവിച്ച് അവൾ പാടവരമ്പത്തൂടെ ധൃതിയിൽ നടന്നു…..”ദേ , കാലിനു വയ്യാഞ്ഞ് എവിടേലും പോയി വീഴണ്ടാ…. കുത്തി നടക്കാൻ ഞാനൊരു വടിയെടുത്തു തരാം””ഒരു വടിയെടുത്ത് ഞാൻ തലയ്ക്കിട്ടു വീക്കും പറഞ്ഞേക്കാം….. ഞാൻ പോവ്വാ….”അവൾ കെറുവിച്ചുകൊണ്ട് വീടു ലക്ഷ്യമാക്കി നടന്നു…. ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടു പേരും കാര്യായ സംസാരത്തിലാണ്…….
പിന്നെയവിടെ നിന്നു സമയം കളഞ്ഞില്ല നേരേ വീട്ടിലേക്കു നടന്നു…സന്ധ്യ കഴിഞ്ഞു ഇരുട്ടും മുൻപ് അമ്മായി എത്തി…. എന്നിട്ടും വയൽക്കരയിൽ കഥ പറഞ്ഞുനിന്നആൾവീട്ടിലെത്തിയില്ല…”കുഞ്ഞോളേകണ്ണനെവിടെപ്പോയീ?…അവന്റെ ബഹളം ഒന്നും കേൾക്കണില്ലാലോ….”പ്രതീക്ഷച്ചതു പോലെ വന്നു കയറിയ ഉടൻ അമ്മായി തിരക്കി….”കണ്ണേട്ടനും ഞാനും തിരിച്ചു വരുമ്പോ ഉണ്ണ്യേട്ടനെ കണ്ടു…… പിന്നെ രണ്ടാളും കൂടെ അവിടെ സംസാരിച്ചു നിന്നതാ…. ഇതു വരെ വന്നിട്ടില്ല ……””ആ, രണ്ടാളുംകുറേക്കാലംപഠിക്കാൻപോയതായിരുന്നില്ലേ… ഏറെ നാളു കൂടി വിശേഷം പറയാനുണ്ടാവൂല്ലോ….”
അതെ രണ്ടാൾക്കും വിശേഷങ്ങൾ പറയാനുണ്ടാവും കണ്ണേട്ടനെ കേൾക്കാൻ മാത്രം ഇവിടെ ഇരിക്കുന്ന എന്നെ മാത്രം വിലയില്ല…..രാത്രി വൈകിയായിരുന്നൂ മാധവ് വീട്ടിലെത്തിയത് എത്തിയിട്ടും മുഖം ഗൗരവം പൂണ്ടു നിന്നിരുന്നു…….മിഴിയെ ഗൗനിക്കാതെ അവൻ മുറിയിലേക്കു പോയി…..”കുട്ട്യേ ഉണ്ണി പറേണതു കേട്ടു അവനു നിന്റെ കോളേജിനടുത്തുള്ള ആ ഹൈസ്കൂൾ ഇല്ലേ…. അവിടെ ജോലി ശരിയായിട്ടുണ്ടെന്ന്….. അടുത്താഴ്ച പോയിത്തുടങ്ങണംന്ന്…..”അത്താഴം കഴിച്ചു കൊണ്ടിയിക്കേയായിരുന്നു അമ്മായിയതു പറഞ്ഞത്….
“എന്നിട്ടെന്നോടു പറഞ്ഞീലാലോ?!!!!
ഇന്നൂടെ വൈകുന്നേരം കണ്ടതല്ലേ……എന്നിട്ടും ഒരു സൂചന പോലും തന്നീലാ….. ഇനീങ്ങ്ട് വരട്ടെ ശരിയാക്കിക്കൊടുക്കാട്ടോ………….””അതിനു നീയ്യും അവനും കണ്ടപ്പോത്തന്നെ അടിപിടി കൂടീല്ലേ…. കൊച്ചുകുട്ട്യോളെ മാതിരി!!!!!
കണ്ണനെന്നോടു പറഞ്ഞുല്ലോ….”അതും ശരിയാണല്ലോ മിഴി ഓർത്തു……പിറ്റേന്നു പുലർച്ചെ മിഴി കുളിയും തേവാരവും കഴിഞ്ഞു പഠിക്കാൻ തുടങ്ങുകയായിരുന്നു…..മുകളിലെ തന്റെ മുറിക്കപ്പുറം വിശാലമായി നിൽക്കുന്ന വരാന്തയിലേക്കു പുസ്തകങ്ങളുമായി അവൾ നടന്നു….പുറത്തിരുന്നു പഠിക്കാൻ നല്ല രസമാണ്….. നനുത്ത കാറ്റും കുളിരും…..
പുലർകാലേ അടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്നുയരുന്ന സംഗീതസാന്ദ്രമായ ദേവീസ്തുതിയും….. ഒക്കെക്കൂടെ മനസ്സിനൊരു ശാന്തതയേകും….പതിവുപോലെ വരാന്തയിലേക്കു നീങ്ങിയപ്പോൾ അപ്പുറത്തെ അടച്ചിട്ട കണ്ണേട്ടന്റെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച സംസാരം പോലെ…….ഇത്ര പുലർച്ചെ ആരോടാവോ രഹസ്യം പറയണേ……അവളോർത്തു…..ഒരു നിമിഷം അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി……
“എന്റെ ഗുരുവായൂരപ്പാ…..അങ്ങനെ ഒന്നും ആവല്ലേ….. കണ്ണേട്ടനു മറ്റൊരിഷ്ടം ഉണ്ടാവല്ലേ……”
എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു…..
“ഓ….. എന്റെ ദേവീ ഞാനെന്തോക്കെയാ ഈ ചിന്തിച്ചു കൂട്ടണേ….!!അങ്ങനൊന്നും ഉണ്ടാവില്ലാ….. എന്റെ ഒരു പൊട്ടബുദ്ധി!!!”
അവൾ സ്വയം തലയ്ക്കു തട്ടി……എങ്കിലും ഇത്ര പുലർച്ചെ ഇതാരോടാ…….അടക്കിപ്പിടിച്ചു പറയാൻ മാത്രം…. രഹസ്യം!?ഒളിച്ചു കേൾക്കണതു പാപമൊക്കെയാണ്….. എന്നാലും ഇതു കേട്ടില്ലെങ്കിൽ എന്തെന്നറിയാതെ ഉരുകിയുരുകി ഞാൻ തീരും….അവൾ പതിയെ ചുവരിലേക്കു ചെവി ചേർത്തു വച്ചു വട്ടം പിടിച്ചു…..”ആ…. യെസ്, അതുപോലെതന്നെ നടക്കും…. ഒന്നും സംഭവിക്കില്ലാ…. ധൈര്യമായിട്ടിരിക്കൂ…
വളരെ രഹസ്യമായി അതു നടന്നിരിക്കും….. അതൊക്കെ എനിക്കു വിട്ടേക്കൂ….”നേർത്ത വളരെപതുക്കെയുള്ള ആ സംസാരം അവൾ കേട്ടു…..അൽപസമയം കൂടിയവൾ ചെവി വട്ടം പിടിച്ചു നിന്നു….. പിന്നീടു അകത്തു നിന്നും സംസാരമൊന്നുംകേൾക്കുന്നില്ലാ……”സംസാരമൊക്കെ തീർന്നുവോ??ആരായിരിക്കും അത്?ഇത്ര രഹസ്യമായി എന്താണു കണ്ണേട്ടൻ ചെയ്യാൻ പോവണത്?”അവൾ ചുമരോടു ചേർന്നു സംശയിച്ചു നിന്നു….പെട്ടെന്നു ചെവിയിൽ പുളയുന്ന വേദന അനുഭവപ്പെട്ടു അവൾക്ക്…….”ഡീ പെണ്ണേ…. പുലർച്ചെ തന്നെ ഒളിച്ചു കേൾക്കാൻ നടക്കുവാണോടീ നീയ്യ്…..
നാണമില്ലല്ലോ നിനക്ക്…. ഇതാണോ നിന്റെ പരിപാടി!!!!വേണ്ടാ വേണ്ടാന്നു വയ്ക്കുമ്പം തലേൽ കേറാ നീയ്യ്?!നിനക്ക് ഇന്ന് ഞാൻ നല്ലോണം തരാം….”മാധവ് അവളുടെ ചെവിയിൽ പിടിച്ച് അവളെ നേരെ നിർത്തി…..നല്ലോണം വേദനിക്കുന്നുണ്ടവൾക്കെന്ന് നിറഞ്ഞ കണ്ണുകൾ കണ്ടാൽ അറിയാം….. എന്നാലും പെണ്ണിനു കുറുമ്പിത്തിരി കൂടുതലാണ്…..വേദന സഹിക്കവയ്യാതായപ്പോഴാണ് മിഴി അവസാനത്തെ അടവെടുത്തത്….”ആഹ്, …..
കണ്ണേട്ടനെന്താ പുലർച്ചെ പതുക്കെ സംസാരിക്കുന്നേ?….ആരോടാ ഈ പറയണത്?
മര്യാദയ്ക്ക് ന്റെ ചെവീൽന്നു പിടി വിട്ടിട്ട് ആരോടെന്താ പറഞ്ഞേന്നു മര്യാദയ്ക്കു നിക്കു പറഞ്ഞു തന്നോ….അല്ലേലേ ഞാനിപ്പോ അമ്മായീനെ വിളിക്കും എന്നിട്ടു ഇപ്പോ വിളിച്ച കാര്യം ഞാൻ പറയും….
ഓ…. ആഹ്… എനിക്ക് വേദനിക്കണു വിട് കണ്ണേട്ടാ……”മാധവ് അവളുടെ ചെവിയിൽ നിന്നു പിടി വിട്ടു….അപ്പോഴേക്കും അവിടം ചുവന്നു പോയിരുന്നു…..മിഴി വേദനയോടെ പതുക്കെ ചെവി തടവി….ദേഷ്യത്തോടെ അവനെ നോക്കി നിന്നു….”നീ എന്താ അമ്മയോടു പറയാൻ പോവണത്?ഞാൻ പതുക്കെ സംസാരിച്ചതോ?
ഞാൻ രഹസ്യം പറഞ്ഞതോ? നീയിപ്പോ പറയുമോ…. എന്നാൽ പറയ്…
കേൾക്കട്ടെ…”അതും പറഞ്ഞ് അവൻ അവൾക്കടുത്തേക്കു നടന്നു…..അവൻ അവളുടെ അടുത്തേയ്ക്ക് ഒരോ അടി അടുക്കുമ്പോഴും അവൾ പിന്നോട്ടു നടന്നു…..അവൻ അരികിലേക്കു വീണ്ടും വന്നുകൊണ്ടിരുന്നു….
മിഴിയുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി…… നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞു…..ഒരുനിമിഷം…. അവൾ ചുമരിൽ ചേർന്നു നിന്നു…. അവൾക്ക് ചലിക്കാനായില്ല…….അവനവൾക്കടുത്തേക്കു ചേർന്നു നിന്നു ……ചുടുനിശ്വാസം അവളുടെ ശിരസ്സിൽ പതിഞ്ഞു…. പതുക്കെ അവൾമിഴികളടച്ചു…….അവനവളിലേക്കു മുഖമടുപ്പിച്ചുകൊണ്ടിരുന്നു……പെട്ടെന്നു നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് മൊബൈൽ ഫോണിൽ നിന്നും അപരിചിതമായൊരു പാശ്ചാത്യ സംഗീതമുയർന്നു…..ഇരുവരും ഞൊടിയിട ഞെട്ടിത്തിരിഞ്ഞു…..മാധവ് മേശമേൽ വച്ചിരുന്ന മൊബൈൽ കയ്യിലെടുത്തു….മിഴി സ്ക്രീനിലേക്കു കണ്ണു പതിപ്പിച്ചു……
ആരാധ്യ കാളിങ്……..!!!!!
……. തുടരും……