രചന – കൃഷ്ണ
ഈ മതില് കെട്ടിയവൻ ആരാണാവോ… ഇതിപ്പോ എങ്ങനെ വലിഞ്ഞു കേറാനാ… മുന്നിലെ മതിലിലേക്ക് നോക്കി താടിക്ക് കൈ കൊടുത്ത് കൊണ്ട് മാധു പറഞ്ഞു… ആതി ആ സമയം ഫോണിലെ ഫ്ലാഷ്ലൈറ്റടിച്ച് എന്തോ തപ്പുവായിരുന്നു… നീ ഇതെന്തുവാ ആതി നോക്കുന്നേ…? മമ്… വഴി കിട്ടിപ്പോയി… എന്ത് വഴി…? ദേ ഈ കല്ലിൽ ചവിട്ടി വലിഞ്ഞു കേറാം… ആദ്യം ഞാൻ മതിലിലേക്ക് കേറിയിട്ട് കൈ നീട്ടാം… അതും പറഞ്ഞ് ആതി ആ കല്ലിൽ ചവിട്ടി മതിലിലേക്ക് വലിഞ്ഞു കേറി മാധുനെയും പിടിച്ച് വലിച്ച് കേറ്റി ഒരു വിധം മതിലിനപ്പുറം ചാടി രണ്ടും… കുറച്ച് മാറി രണ്ടിനെയും കാത്ത് വിഷ്ണുവും ടീമും നിപ്പുണ്ടായിരുന്നു… രണ്ടും അവർക്കടുത്തേക്ക് വന്നു… എന്താ ഇത്രയും ലേറ്റ് ആയെ…? (അനന്തു ) എന്ത് ചെയ്യാനാ അനന്തുട്ടാ…
ഹോസ്റ്റേൽസിനോടും പിന്നെ വാർഡനോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ലേറ്റ് ആയി പോയി… (ആതി ) ആതി പറഞ്ഞത് കേട്ട് ഒക്കണ്ണവും അനന്തുനെ നോക്കി… വല്ല ആവിശ്വമുണ്ടായിരുന്നോ എന്ന കണക്കെയായിരുന്നു ആ നോട്ടം… അല്ല പിന്നെ റൂമിൽ നിന്ന് ഇവിടെ വരെ എത്തിയതെങ്ങനെയെന്ന് ഞങ്ങൾക്ക് രണ്ടിനും മാത്രെ അറിയൂ… അപ്പോഴാ… എന്റെ പൊന്നോ…… സോറി… പറഞ്ഞത് തിരിച്ചെടുത്തു… ഇനി ബ്ലാ ബ്ലാ ബ്ലാ അടിക്കേണ്ട… വായോ വന്ന് കേറ്… (അനന്തു ) മൂന്ന് ടു വീലർ… ഒന്നിൽ ചന്തുവും മനുവും മാധു അനന്തുന്റെ കൂടെ കേറി… വിഷ്‌ണുവിന്റെ ബുള്ളറ്റ് ആയത് കൊണ്ട് ആതി ആദ്യം തന്നെ ചാടി കേറി വിഷ്ണുവിനെ നോക്കി… എന്റെ പൊന്നാതി നൈറ്റ് ആണ്… ഇങ്ങു ഇറങ് ഞാൻ ഓടിച്ചോളാം… (വിഷ്ണു ) നൈറ്റ് ആണെങ്കിൽ എന്താ… ഞാൻ ഓടിച്ചോളാം… വിഷ്നൂട്ടൻ കേറ്… ടാ വിഷ്ണു വേണേൽ കേറിക്കോ… ഇല്ലേൽ ചിലപ്പോ നിന്നെ കേറ്റാതെ വണ്ടിയെടുക്കൂട്ടോ… (മനു ) പിന്നെ ഒന്നും മിണ്ടാൻ നിക്കാതെ വിഷ്ണു പിറകിൽ കേറി… അങ്ങനെ മൂന്ന് വണ്ടിയും നേരെ ഗോൾഡനെന്റ് നൈറ്റ് ക്ലബ്ബിലേക്ക് പറപ്പിച്ചു… ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പീരീഡ് ഫ്രീ ആയിരുന്നത് കൊണ്ട് മറിയാ മിസ്സ് ലൈബ്രറിയിലേക്ക് പോകാൻ പറഞ്ഞു വിട്ടു…
ഏതും പോരാത്ത ടീമുകളല്ലേ രണ്ടും… രണ്ടും നേരെ ഓപ്പൺ ഹോളിലേക്ക് വിട്ടു… അവിടെയെത്തിയപ്പോഴുണ്ട് വിഷ്ണുവും ടീമ്സും ഇരിക്കുന്നു… നാലും എന്തോ വലിയ സംസാരത്തിലായിരുന്നു… കൂട്ടത്തിൽ ചെന്നപ്പോഴല്ലേ അറിഞ്ഞേ നൈറ്റ് ക്ലബ്ബിൽ പോകാനുള്ള ചർച്ചയിലായിരുന്നെന്ന്… നൈറ്റ് ഡ്രൈവും നൈറ്റ് ക്ലബന്നൊക്കെ കേട്ടതും പിന്നൊന്നും നോക്കിയില്ല… കുറച്ച് മണിക്കൂറത്തെ യാത്രയ്ക്കൊടുവിൽ മൂന്ന് വണ്ടിയും ഗോൾഡനെന്റ് നൈറ്റ് ക്ലബ്ബിൽ എത്തി ചേർന്നു… വണ്ടി പാർക്ക് ചെയ്ത് ആറും ക്ലബ്ബിനുള്ളിലേക്ക് കേറി… ഉള്ളിൽ ആളുകളാൽ നിറഞ്ഞിരുന്നു… ഇരണ്ട വെളിച്ചത്തിൽ പാർട്ടി ലേസർ ലൈറ്റ്സ് കൂടുതൽ മനോഹരമായിരുന്നു… പാട്ടിനോത്ത് ചുവടുകൾ വെക്കുന്നവർ… ആതിയും മാധുവും നാല് ടീമ്സിനെയും വലിച്ചു ഒത്ത നടുക്ക് വന്ന് നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി… ആതിയുടെയും മാധുവിന്റെയും ചുവടുകൾക്കനുസരിച്ച് നാലും ചുവടുകൾ വെച്ചു… ആറിന്റെയും കളി ബാക്കിയുള്ളവരിൽ ശ്രെദ്ധ നേടി എല്ലാവരും അവർക്കനുസരിച്ച് ചുവടുവെക്കാൻ തുടങ്ങി… ആ നൈറ്റ് അവർ അടിച്ച് പൊളിച്ചു…
…….. നീ ഇതാരെയാ വിഷ്ണു നോക്കുന്നേ…? ഗേറ്റിങ്ങോട്ട് നോട്ടം കൊടുത്ത് നിക്കുന്ന വിഷ്ണുനോടായി അനന്തു ചോദിച്ചു… ആ കുരുപ്പുകളെ കണ്ടില്ല… വരണ്ട സമയം കഴിഞ്ഞു… അതാ… (വിഷ്ണു ) എന്റൊരു സംശയം വെച്ച് അതുങ്ങൾ രണ്ടും ഇന്ന് കോളേജിൽ വരാൻ സാധ്യതയില്ല… ഇന്നലത്തെ മേടങ്ങനെയല്ലായിരുന്നോ… (ചന്തു ) സത്യം പറയാല്ലോ… അതുങ്ങള് ഒരു സംഭവം തന്നെയാ… രണ്ട് ദിവസം കൊണ്ട് തന്നെ അവരിൽ വല്ലാതെ അടുത്തു… അവരുടെ വായാടിത്തവും ഏട്ടായി കൂട്ടിയുള്ള വിളിയും ഒക്കെ… (മനു ) അത് നീ പറഞ്ഞത് ശരിയാടാ മനു… (അനന്തു ) നാലും രണ്ടിനെയും കുറിച്ച് സംസാരിച്ച് നിക്കെയാണ് ദിക്ഷിക്കിന്റെ ബുള്ളറ്റ് അവർക്കരികെ വന്ന് നിന്നത്… പിറകിൽ ജിത്തുവും ഉണ്ട്… കൂട്ടത്തിൽ രണ്ട് പേരുടെ കുറവുണ്ടല്ലോ…? എവിടെ നിങ്ങടെ വാലുകൾ… (ദിക്ഷിക്ക് ) അറിയില്ല DK… വരണ്ട സമയം കഴിഞ്ഞു… (വിഷ്ണു ) ടയേഡ് ആയിരിക്കും… ഇന്നലെ ക്ലബ്ബിൽ വെച്ച് നല്ല തിമിർപ്പല്ലായിരുന്നോ…? കൂടെ നിങ്ങളും ഇല്ലായിരുന്നോ…? (ജിത്തു ) ജിത്തുവിന്റെ പറച്ചില് കേട്ട് നാലും പരുങ്ങി… അത് ജിത്തുവേട്ടാ അവരും വരുന്നുണ്ടന്ന് പറഞ്ഞപ്പോൾ നോ പറയാൻ തോന്നിയില്ല… (വിഷ്ണു ) ഈ രണ്ട് ദിവസം കൊണ്ട് അത്ര വലിയ കൂട്ടായോ…? (ദിക്ഷിക്ക് ) ആയോന്നോ… ഞങ്ങടെ ഒരു പാർട്ട് തന്നെയായി അവര്… വല്ലാത്തൊരു അറ്റാച്ച്മെന്റാണ് അവരോട്…
(അനന്തു ) രണ്ടും വേറെ ലവലാണ്… (മനു ) അവരെ പോലെ ഈ കോളേജിൽ വേറെ ഒക്കണ്ണത്തിനെയും ഞങ്ങൾ കണ്ടട്ടില്ല… (ചന്തു ) അവര് ശെരിക്കും ഞങ്ങൾക്ക് എല്ലാമായി മാറി… (വിഷ്ണു ) രണ്ടിനെയും കുറിച്ച് പറയുന്നത് കേട്ട് ദിക്ഷിക്കും ജിത്തുവും നിന്നു… ഇരുവരുടെയും ചുണ്ടിന്റെ കോണിൽ ചെറു പുഞ്ചിരി ഒളിച്ചിരുന്നു… …….. 🎶I wanna dance the music’s got me going ain’t nothing that can stop how we move yeah 🎶 ആതി ഫോണിൽ കുത്തിയിരിക്കെ അജുന്റെ കാൾ വന്നു… എടി മാധുവേ അജു വിളിക്കുന്നല്ലോ… നമ്മളിന്ന് കോളേജിൽ പോകാത്ത കാര്യം കക്ഷി അറിഞ്ഞു കാണുവോ…? തൊട്ടടുത്ത് തന്നെ കമിഴ്ന്നു കിടന്ന് ഇൻസ്റ്റയിൽ റീൽസ് നോക്കുന്ന മാധുവിനെ തട്ടി കൊണ്ട് ആതി ചോദിച്ചു… അജുവേട്ടൻ എങ്ങനറിയാനാ ആതി… ഇത് ചുമ്മാ വിളിക്കുന്നതാകും… മാധു നേരെ കിടന്ന് കൊണ്ട് ആതിയോട് പറഞ്ഞു… അതും ശരിയാ… ആതി കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചതും ഇന്ന് രണ്ടും കോളേജിൽ പോയില്ലേ…? എന്തേലും ചോദിക്കും മുന്നേ മറു വശത്ത് നിന്ന് അജുവിന്റെ ചോദ്യം വന്നു… പോ… പോ… പോയി… ഞങ്ങൾ ഇ.. ഇപ്പോ കോളേജിലാണ്… ഫ്രീ ഹൗർ ആയത് കൊണ്ട് ഓപ്പൺ ഹാളിലാ… ആതി ഒരുവിധം പറഞ്ഞൊപ്പിച്ചു… ആതിയുടെ പറച്ചില് കേട്ട് മാധു ഫോണിന്ന് നോട്ടം മാറ്റി അവളെ നോക്കി… മോളെ ആതി നീ കിടന്ന് ബ ബ ബ അടിക്കേണ്ട… നിങ്ങള് രണ്ടും ഇന്ന് കോളേജിൽ പോയിട്ടില്ല… ഇനി രക്ഷയില്ലന്ന് മനസിലായി ആതി കുറ്റസമ്മതം നടത്തി…
അല്ല അജു ഞങ്ങൾ ഇന്ന് കോളേജിൽ പോയില്ലെന്ന് നീ എങ്ങനെ അറിഞ്ഞേ…? കൂടെയുള്ള കുരുപ്പ് wp പ്പിൽ നിരത്തി പിടിച്ച് സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്… അത് കണ്ട സ്പോട്ടിൽ തന്നെ നിന്നെ വിളിച്ചേ… അജു പറഞ്ഞത് കേട്ട് ആതി അടുത്തു കിടക്കുന്ന മാധുനെ ഒന്നിരുത്തി നോക്കി… കോളേജ് ആണ് കുറച്ച് ഫ്രീഡമൊക്കെ ആകാമെന്ന് പറഞ്ഞെന്ന് കരുതി രണ്ടും അത് മുതലെടുക്കരുത് പറഞ്ഞേക്കാം… അജു കണക്കിന് കുറെയൊക്കെ പറഞ്ഞു… പറഞ്ഞത് മനസിലായല്ലോ… ഉഴപ്പാത്തെ രണ്ടും പഠിച്ചോണം… എങ്കിൽ ശെരി വെച്ചോ… ഫോൺ വെച്ചതും ആതി മാധുവിനെ നോക്കി… താടിക്ക് കൈയ്യൂന്നി എന്തോ ആലോചനയിലാണ്ട് നിക്കുന്നവളെ മുതുകും പുറം നോക്കി ഒന്ന് കൊടുത്തു… അയ്യോ എന്റെ മുതു… എന്നാടി തെണ്ടി നിനക്ക് പ്രാന്താ… വേദന കൊണ്ട് പുളഞ്ഞു കൊണ്ട് മാധു ചോദിച്ചു… നിന്നെ തല്ലിയല്ല ഭിത്തിയിട്ട് ഒരക്കെ വേണ്ടത്… അവൾടെ ഒരു സ്റ്റാറ്റസ്… നീ wp പ്പിൽ നിരത്തിപ്പിടിച്ചിട്ട സ്റ്റാറ്റസ് കണ്ടിട്ടാ അജു വിളിച്ചത്… ആതി പറഞ്ഞത് കേട്ട് മാധു ഒന്നിളിച്ചു…
ഇട്ടപ്പോ ഞാൻ ഓർത്തില്ല അജുവേട്ടൻ സീൻ ചെയ്യുമെന്ന്… ഈ… ചോറി… അവൾടെ ഒരു കോറി… എയ്ച്ച് പോടീ… ഒള്ള മണ്ടത്തരം കാണിച്ച് അജുന്റെ വായിരിക്കുന്ന മുഴുവൻ ഞാൻ കേട്ടില്ലേ… മാധു ആതിയിൽ നിന്ന് അൽപ്പം നീങ്ങി ഇരുന്നു… അന്നത്തെ ദിവസം വിഷ്ണുവും ടീമ്സും വിളിച്ചിരുന്നു… ലീവ് ഇടിത്തതിന് കണക്കിന് കിട്ടിയേം ചെയ്തു… അങ്ങനെ ആ ദിവസവും കടന്ന് പോയി… ഇന്ന് നിമിഷേച്ചിയുടെ മുഖത്ത് എന്നതതിനേക്കാൾ സന്തോഷമാണല്ലോ…? മുഖത്തൊരു ചിരിയൊക്കെ… എന്താ ഏതേലും ചെക്കൻ വന്ന് ഐ ലവ് യു പറഞ്ഞോ… കോളേജിലേക്ക് പോകാൻ റെഡിയാവേ നിമിഷയോട് ആതി ചോദിച്ചു… മാധു ഫ്രഷ് ആകാൻ കേറിയിരുന്നു… അവൾ ഇറങ്ങാൻ കാത്തിരിക്കെയാണ് നിമിഷയുടെ ഭാവം കണ്ട് ആതി ചോദിച്ചത്… പോ പെണ്ണേ… ഞാൻ ഇന്നത്തെ ദിവസമോർത്ത് ചിരിച്ചു പോയതാ… ഇന്നത്തെ ദിവസമോ… ഇന്നത്തെ ദിവസമോർത്ത് ചിരിക്കാൻ എന്തിരിക്കുന്നു… അതൊക്കെയുണ്ട്… അത് മക്കൾക്ക് വഴിയെ മനസിലാകും… ആമ് പിന്നെ ഇന്നലത്തെ കൂട്ട് മടി പിടിച്ച് ഇന്നും വരാതിരിക്കല്ലും… വരണട്ടോ… അപ്പോ രണ്ടും പിറകെ വാ… ഞാൻ പോട്ടെ… അതും പറഞ്ഞ് നിമിഷ പോയി… നിമിഷ പോയിടം നോക്കി നിക്കെയാണ് മാധു ഫ്രഷായി ഇറങ്ങിയത്… നീ ഇതെന്താ പുറത്തേക്ക് നോക്കി നിക്കുന്നേ ആതി…
ഇന്നാ ടവ്വൽ പോയി ഫ്രഷ് ആകാൻ നോക്ക്… അതും പറഞ്ഞ് ടവൽ ആതിയുടെ തോളിലേക്കിട്ട് റെഡിയാകാൻ തുടങ്ങി… പിന്നെ ആതിയും നേരെ ഫ്രഷാകാൻ കേറി… രണ്ടും റെഡിയായി കോളേജിലേക്ക് തിരിച്ചു… കോളേജ് ഗേറ്റ് കടന്നാലേ കാണാമായിരുന്നു ബൈക്കിൽ മേലിരുന്നു വട്ടമേശ ചർച്ച നടത്തുന്ന വിഷ്ണുനെയും ടീമ്സിനെയും ആയിരുന്നു… എന്നാൽ ഇന്ന് അതുങ്ങളെ അവിടെ കണ്ടില്ല… എടി മാധുവേ നമ്മടെ ബടീസിനെ കാണാനില്ലല്ലോ… അവരിനി വന്ന് കാണില്ലേ… നീ വിഷ്ണുവേട്ടനെ ഒന്ന് വിളിച്ച് നോക്കിയേ ആതി… മമ്… ആതി ഫോൺ എടുത്ത് വിഷ്ണുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു… റിങ് പോകുന്നുണ്ട് എന്നാൽ എടുക്കുന്നില്ല… എടുക്കുന്നില്ലല്ലോ മാധു… അനന്തൂട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ… അതും പറഞ്ഞ് അവൾ അനന്തുവിനെ വിളിച്ചു… സെയിം റിങ് പോകുന്നുണ്ട് പക്ഷേ എടുക്കുന്നില്ല… ശേടാ ഇതെന്താപ്പോ കഥ… അനന്തൂട്ടനും എടുക്കുന്നില്ല…
ഇനിപ്പോ ഒരു കാര്യം ചെയ്യാം… എന്താ…? നേരെ ക്യാന്റിനിലേക്ക് പോയി വയറ് ഫുള്ളാക്കി ക്ലാസ്സിലേക്ക് വിടാം… രണ്ടും ക്യാന്റിനിലേക്ക് നടന്നു… ഫുഡും തട്ടി രണ്ടും ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു… വിഷ്ണുവിനെയും അനന്തുവിനെയും വിളിച്ചിട്ട് എടുക്കാതിരുന്നതിന്റെ കാര്യം പറഞ്ഞ് രണ്ടും സ്റ്റേയർ കേറി ഡിപ്പാർട്ട്മെന്റിലേക്ക് തിരിയേം ആതി ആരോ ഒരാളുമായി കൂട്ടി മുട്ടി… Oh I’m സോറി അതും പറഞ്ഞ് ആതി കൂട്ടി മുട്ടിയ ആളെ നോക്കിയതും മുന്നിൽ ഒരു കഥകളി കാരി… പുട്ടിയിൽ മുങ്ങി കണ്ണിൽ ഒള്ള കണ്ട അയ്ലിനെർ വാരി തേച്ച് ഒരു കൊട്ട ലിപ്സ്റ്റിക്ക് ചുണ്ടിലും വാരി തേച്ചിരിക്കുന്നു… കളർ ചെയ്ത മുടി പ്രാന്തിയെ കൂട്ട് പറത്തിയിട്ടിരിക്കുന്നു… ഇറുകിയ ജീൻസും ഷോർട് ടോപ്പുമാണ് വേഷം… ഏതാണ്ട് അതെ കോലത്തിൽ തന്നെ കൂടെ ഒരു വാലത്തിയുമുണ്ട്… അവളാണെൽ ആതിയെ നോക്കി പേടിപ്പിക്കുവാണ്… സോറിയോ… വന്നിടിച്ചതും പോരാ എന്നിട്ട് അവൾടെ ഒരു സോറി… എവിടെ നോക്കിയാടി നീ നടക്കുന്നേ… (കഥകളിയാണ് ) കഥകളിയുടെ സംസാരം കേട്ട് ആതിയുടെ മുഖമങ് മാറി… അവൾ അടുത്ത് നിന്ന മാധുവിനെ ഒന്ന് നോക്കി… മാധുവിന്റെ മുഖം കണ്ടാലേ ഇപ്പോ ആ കഥകളിയുടെ മുഖം പോകയ്ക്കും എന്ന കണക്കെയാ…
ഓ… ഞാൻ സോറി പറഞ്ഞത് കഥകളിക്ക് അല്ല ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലേൽ ആ സോറി ഇങ്ങു തിരിച്ചു പറഞ്ഞേക്ക്… പ്രോബ്ലം സോൾവ് ആയില്ലേ… ആതി പറഞ്ഞത് കേട്ട് മാധു വാ പൊത്തി ചിരി അടക്കി കഥകളിയും വാലും ഉറഞ്ഞു നിക്കുവാണ്… ഡീ… ഞാൻ ആരാണെന്ന് നിനക്കറിയില്ല… കഥകളി ആതിക്ക് നേരെ വിരൽ ചൂണ്ടി ദേഷിച്ചു കൊണ്ട് പറഞ്ഞു… ടീന നീ അടങ്… അവളും മാരുടെ ഓവർ സ്മാർട്ടിനുള്ള മറുപടി നമുക്ക് കൊടുക്കാം… നീ ഇപ്പോ വാ… കൂടെ ഉണ്ടായിരുന്ന വാല് പറഞ്ഞതും ടീന കഥകളി രണ്ടിനെയും തുറിച്ചു നോക്കി അവിടന്ന് പോയി… അപ്പോ ഈ കഥകളിയാണ് നിമിഷേച്ചി പറഞ്ഞ ആ ടീന… ജാഡയും അഹങ്കാരവും വാനോളമുണ്ട് കഥകളിക്ക്… (മാധു ) അത് നമ്മുടെ അടുക്കൽ എടുത്താൽ മാറ്റി കൊടുക്കില്ലേ എന്റെ മാധുവേ… പിന്നല്ല… പുട്ടി കാളി… ടീന പോയിടം നോക്കി പറഞ്ഞ് കൊണ്ട് രണ്ടും നേരെ ക്ലാസ്സിലേക്ക് നടന്നു… തുടരും…

by