രചന – അഹാനിക
അനു കോളേജിൽ വണ്ടി നിർത്തി വച്ചു തിരിഞ്ഞപ്പോൾ ഇലഞ്ഞിയുടെ ചുവട്ടിൽ ശ്രുതിയുടെ വണ്ടി നിൽക്കുന്നത് കണ്ട് കിച്ചു നന്ദുവിനെ ഒന്ന് കനപ്പിച്ചു നോക്കി………. നന്ദു ആണേൽ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്ക് കറക്കി തിരിഞ്ഞു കളിക്കുകയാണ് ……… അവന്റെ പുറത്ത് ഒന്ന് കൊടുത്തു കിച്ചു നടക്കാൻ പറഞ്ഞു……… രണ്ട് പേരും രണ്ട് വഴിക്കാണ് തിരിഞ്ഞത്………… അത് പൊതുവേ അങ്ങനെയാണ്…….. കിച്ചു ക്ലാസ്സിലെക്കാണേൽ നന്ദു ആദ്യം പോവുക കാന്റീനിലേക്കാണ്…………. ഈ കാര്യത്തിൽ രണ്ട് പേരും ഒന്നും പറയാറില്ല………..കാരണം കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ വന്നതാണ് നന്ദു….. അത് കൊണ്ട് പഠിക്കണം എന്നുള്ളത് അവന്റെ മൈൻഡിലേ ഇല്ല……… എത്രത്തോളം ഇവിടെ ജീവിക്കുന്നുവോ അത്രത്തോളം ഓർമകൾ ജീവിതത്തിൽ സൂക്ഷിക്കാൻ ഉണ്ടാവും എന്നതാണ് നന്ദുവിന്റെ വാദം…………. അത് ശേരിയാണെന്ന് കിച്ചുവിനും അറിയാം അത് കൊണ്ട് അവന്റെ ഇഷ്ട്ടത്തിന് വിട്ടു ……
നന്ദുവിന്റെ നേരെ ഓപ്പോസിറ്റ് ആണ് കിച്ചു പക്ഷെ പഠിക്കും ചെയ്യും കളിക്കും ചെയ്യും……കോളേജിലെ ഒരു സഖാവ് ആണ്……അത് കൊണ്ട് നന്ദുവിനെക്കാളും എല്ലാർക്കും കുറച്ച് മതിപ്പ് ഉള്ളത് കിച്ചുവിനെയാണ്……. പക്ഷെ രണ്ട് പേരെയും അത്ര പെട്ടെന്ന് തിരിച്ചറിയാൻ പാടാണെന്ന് മാത്രം ഫോണിൽ നോക്കി ക്ലാസ്സിലേക്ക് കയറിയപ്പോളാണ് കിച്ചു വാരാന്തയിലൂടെ ശ്രുതി വരുന്നത്. കണ്ടത്….. ഡോറിൽ മുന്നിൽ നിന്ന് അവൾ തന്നെയാണോ എന്ന് ഉറപ്പിക്കാൻ തല ചെരിച്ചു നോക്കി……. ശ്രുതി തന്നെയാണെന്ന് കണ്ടപ്പോൾ പുറത്തേക്ക് ഇറങ്ങി……. കിച്ചുവിനെ കണ്ടപ്പോൾ ശ്രുതി തല താഴ്ത്തി അവനെ നോക്കാതെ വേഗം നടന്നു……. “” ടോ ഒന്നവിടെ നിന്നേ…… “” കിച്ചുവിന്റെ വിളി കേട്ടപ്പോൾ ശ്രുതി തിരിഞ്ഞു നോക്കാതെ തന്നെ നിന്നു……. “” ഇതാ കീ…… “” അവളുടെ മുന്നിൽ കയറി നിന്ന് മുണ്ട് മടക്കി കുത്തി കീ നീട്ടിയപ്പോൾ ശ്രുതി അവനെ തന്നെ നോക്കി….. “” എനിക്ക് വേണ്ട……. “” ശ്രുതി മുഖത്തേക്ക് നോക്കാതെ പുറത്തേക്ക് നോക്കി പറഞ്ഞു…..
“” വേണ്ടെന്നോ……. നിന്റെ വണ്ടിയുടെ കീ തന്നെയല്ലേ ഇത്……. “” “” അതേ എന്റെ കീ തന്നെയാണ്……….. But നിങ്ങൾ പറയുന്നത് സ്ഥലത്ത് വന്ന് നിങ്ങൾ പറയുന്നത് പോലെ ഞാൻ സോറി പറഞ്ഞിട്ടില്ലല്ലോ…. പിന്നെ എന്തിന് എനിക്ക് ഇത് തരണം……. “” “” ടി പെണ്ണേ അധികം വിളച്ചിലെടുക്കല്ലേ…… നിനക്ക് വേണേൽ മര്യാദക്ക് ഇത് വാങ്ങിക്കോ അല്ലേൽ നീ ആ വണ്ടി പോലും കാണുല…… “” “” ഓ എന്നാൽ നിങ്ങളത് കൊണ്ട് പോയി വണ്ടി കത്തിക്കോ വെട്ടി പൊളിക്കോ എന്താ വച്ചാൽ ചെയ്യ് …….. “” കിച്ചുവിന്റെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് വേഗം നടന്നു………. കിച്ചു ആണേൽ ഒന്നും മിണ്ടാതെ അവൾ പോവുന്നതും നോക്കി നിന്നു……. “””””””””””””””””””””””””” “” നീ എന്താ ശ്രുതി ആ ഏട്ടൻ കീ തന്നപ്പോൾ വാങ്ങാതിരുന്നത്……. “” ഹൻസുവിന്റെ ചോദ്യം കേട്ടിട്ടും ശ്രുതി ഒന്നും മിണ്ടിയില്ല പകരം ചിരിച്ചു…. “” നീ ചിരിക്കാതെ കാര്യം പറയെടി….. “” “” ഒന്നുമില്ല എന്റെ ഹൻസു എന്തോ എനിക്ക് വാങ്ങാൻ തോന്നിയില്ല…. അല്ലേൽ എന്റെ ഈഗോ സമ്മതിച്ചില്ല…… “” “” ആ ബെസ്റ്റ്…….. ഇനി അത് തരുമെന്ന് തോന്നുന്നുണ്ടോ……. “”
“” ആവോ……. “” വല്യ താല്പര്യമില്ലാതെ പറഞ്ഞു ശ്രുതി ഹൻസുവിന്റെ കൈ പിടിച്ചു വലിച്ചു കാന്റീനിലേക്ക് നടന്നു…….. രാവിലെ ആയതോണ്ട് അധികപേരൊന്നും ക്യാന്റീനിൽ ഇല്ല……… അവർ രണ്ട് പേരും ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു ……… പെട്ടെന്ന് സൈഡിൽ നിന്ന് ഡെസ്കിന്റെ മുകളിൽ കൊട്ടുന്നത് കേട്ടു കൂടെ നാടൻ പാട്ട് പാടുന്നും ഉണ്ട്……… അത് കേട്ട് രണ്ട് പേരും അങ്ങോട്ടേക്ക് നോക്കി……. അപ്പുറത്തും ഇപ്പുറത്തും ബെഞ്ച് ഇട്ടിട്ടുണ്ട് രണ്ട് വശത്തും ഫുൾ ബോയ്സ് തന്നെയാണ്….പേരിനു പോലും ഒരു ഗേൾ ഇല്ല…….. തിരിഞ്ഞിരിക്കുന്ന ഒരാളാണ് തുടങ്ങിയത് അത് ഏറ്റു ചൊല്ലി കൊണ്ട് ബാക്കി ഉള്ളവരും…… കാന്റീനിലെ ഏട്ടൻ അത് ആസ്വദിച്ചു കൊണ്ട് തലയാട്ടി ചിരിച്ചു ചായ അവർക്ക് കൊണ്ട് കൊടുത്തു തിരിഞ്ഞപ്പോൾ ഏട്ടന്റെ കഴുത്തിലെ തോർത്ത് പാട്ടു പാടുന്ന ആൾ എടുത്ത് അയാളുടെ തലയിൽ കെട്ടി വീണ്ടും പാടാൻ തുടങ്ങി……….
ചുറ്റും കൂടി നിൽക്കുന്നവരുടെ ചിരിയിൽ ഇത് ഇവിടത്തെ സ്ഥിരം കലാപരിപാടി ആണെന്ന് മനസിലായി……… എന്നാലും അത് കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം………… ആ പാടുന്ന ആളെ കാണാൻ തിരിഞ്ഞും മറിഞ്ഞും നോക്കിയെങ്കിലും കഴിഞ്ഞില്ല………. പെട്ടെന്ന് എന്തോ ഒന്ന് തിരിഞ്ഞപ്പോൾ ശ്രുതി ആ നാക്ന സത്യം മനസിലാക്കി…….. അവളുടെ പിറകിലെ പെൺ കോഴികളുടെ കണ്ണുകൾ മുഴുവൻ അവിടെയാണ്…… എല്ലാവരും 1st years…… നമ്മുക്ക് അവിടെ റോൾ ഇല്ലെന്ന് മനസിലാക്കിയ ശ്രുതി പഴം പൊരിയൊരു പ്രതികാരം ചെയ്തു………… കാന്റീനിൽ പൈസ കൊടുക്കുമ്പോളും അവൾ തിരിഞ്ഞു നോക്കിയെങ്കിലും ആളുടെ പുറം മാത്രം കാണാം……….. പക്ഷെ ആ ഷർട്ട് എവിടെയോ കണ്ട ഓർമയിൽ നിൽക്കുമ്പോൾ ഹൻസു അവളെ വിളിച്ചു ക്ലാസ്സിൽ പോവാന്ന് പറഞ്ഞു……. അവൾ തിരിഞ്ഞു നടക്കലും നന്ദു തലയിലെ തോർത്ത് അഴിച്ചു തിരിയലും ഒപ്പരമായിരുന്നു……
“” ശ്യാമേച്ചി ചേച്ചിയുടെ അച്ഛന് എങ്ങനെ ഉണ്ട്.. ” പുറക് വശത്ത് നിന്ന് അലക്കുമ്പോൾ അടുക്കള ഭാഗത്ത് ശ്യാമയെ കണ്ട് നില മതിലിന്റെ മുകളിലേക്ക് ഏന്തി കൊണ്ട് ചോദിച്ചു… “” ആ മോളെ….. ഇന്നലെ ഒന്നും പറയാൻ കഴിഞ്ഞില്ലല്ലോ……. ആ കാന്താരി കരഞ്ഞു ഇറങ്ങിയപ്പോൾ ഞാനും അവളുടെ പിറകെ ഓടിയതല്ലേ ………. അവളുടെ അമ്മയ്ക്ക് കുഴപ്പൊന്നും ഇല്ല….. ഇന്നലെ തന്നെ വീട്ടിലേക്ക് കൊണ്ട് വന്നു……… അവിടെ സഹായത്ത് ആരും ഇല്ലാത്തതോണ്ട് തൃത്ത അവിടെ തന്നെ നിന്നു…. പാറു പിന്നെ അച്ഛാ കുട്ടി ആയതോണ്ട് ടെൻഷൻ അടിക്കേണ്ട…… “” “” എന്നിട്ട് എവിടെ പാറു എഴുനേൽച്ചില്ലേ…. “” “” ഇല്ല മോളെ……….. അത് ഇനി 11 മണി കഴിയാതെ എണീക്കൽ ഉണ്ടാവില്ല…… ഇന്നലെ തന്നെ അച്ഛനും മോളും സംസാരിച്ചു സമയം കുറച്ച് കഴിഞ്ഞേരെ ആണ് കിടന്നത്……. നന്ദുവിനെ തള്ളിയിട്ടന്നോ….. നീ പഴം പോരി ഉണ്ടാക്കി തന്നെന്നോ ഒക്കെ പറയുന്നുണ്ടായിരുന്നു…..
നന്ദുവിന് എന്തേലും പറ്റിയിട്ടുണ്ടോ………. “” “” ഏയ് അത് ഒന്നുമില്ല ചേച്ചി…… അവർ എല്ലാരും കൂടി ഒന്ന് കളിച്ചതായിരുന്നു……. “” “” പാറു പറഞ്ഞപ്പോൾ ഞാനും ഒന്ന് പേടിച്ചു പോയി……. ദേവൂട്ടി എഴുനേൽക്കാൻ ആയിലേ….. ശരത്തിന് ഇന്ന് സ്കൂൾ ഇല്ലല്ലോ….. മഴ ആയതോണ്ട് അവധി അല്ലേ…….. “” “” ആ ശരത്തേട്ടൻ പുറത്ത് ആരെയോ കാണാൻ ആയി പോയിട്ടുണ്ട്…. മോള് ഇന്ന് നേരത്തെ എഴുനേറ്റു…… മഴ ഒന്ന് തോർന്നപ്പോൾ അച്ഛൻ കവല വരെ പോയി….. അപ്പോൾ അവൾക്കും പോണം ………… പെണ്ണ് കരയാൻ തുടങ്ങിയപ്പോൾ അച്ഛൻ കൊണ്ട് പോയി…… “” “” എന്തൊരു മഴയാണ് ലേ……… നീ ഈ തിരുമ്പിയതൊക്കെ എവിടെയാ ആറിയിടൽ……. ഇവിടെ എന്നും യുദ്ധം ആണ്…… അലക്കിയത് ഒന്നും ഉണങ്ങാഞ്ഞിട്ട്…….. “” “” അതിനെ കുറിച്ചൊന്നും പറയാത്തതാണ് ചേച്ചി നല്ലത്……….. ഞാൻ ഇപ്പോൾ അടുക്കളയിൽ വരെ അയല് കെട്ടി………… അതിന് എനിക്ക് കേൾക്കാത്ത ചീത്ത ഒന്നും ഇല്ല………… ഇവർക്ക് ഇങ്ങനെ പറഞ്ഞാൽ മതി…….. നമ്മളെ അവസ്ഥ നമുക്കല്ലേ അറിയുള്ളു……. റൂമിൽ പിന്നെ കെട്ടാത്തത് മോള് കിടക്കുന്നതോണ്ടാണ് ഇനി വല്ല പനിയും വരുത്തി വാക്കേണ്ടന്ന് വച്ചാണ് …… “”
“”നിലാന്റി…….”” നില പറയുമ്പോളാണ് പാറു എഴുനേറ്റു വന്നു അമ്മിയുടെ മുകളിലെ വലിഞ്ഞു കയറി അവളെ വിളിച്ചു……. “” ഹാ ഇത്ര നേരത്തെ എഴുന്നേറ്റോ പാറുസ്…….. അവിടെന്ന് വീഴണ്ട വേഗം താഴെ ഇറങ്ങിക്കോ…… “” “” ഇല്ല നിലാന്റി നാൻ വീയുല…….. അച്ഛമ്മയെ പിതിച്ചിറ്റുണ്ട്…….. ദേവൂട്ടി എവിടെ……. “” “” ദേവൂട്ടി അച്ചച്ചന്റെ കൂടെ പുറത്ത് പോയതാ… “” “” ഈ മയയത്തോ……… എനിക്കും ഉണ്ട് അച്ഛച്ചൻ മുറ്റത്തേക്ക് ബരെ ഇരക്കുല…….നാൻ ദേവു വരുമ്പോളേക്കും പല്ല് തേച്ചു ബേഗം ബര ട്ടോ………. “” അത് പറയുമ്പോൾ പാറു അച്ഛമ്മയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി……… “” ഓ പിന്നെ നിന്നേ ഇനി പുറത്തേക്ക് ഇറക്കിട്ട് വേണം എന്റെ കെട്ടിയോനെ നാട്ടുകാർ പഞ്ഞിക്കിടാൻ……. അല്ലെങ്കിലേ റോഡിലൂടെ പോവുന്നവർ വരെ ചോദിക്കാൻ തുടങ്ങി ഇത് പോലത്തെ ഒരു പീസ് മാത്രേ ഉള്ളൊന്ന്…… “” ശ്യാമ പറയുന്നത് കേട്ട് കൊണ്ട് തന്നെ പാറു താഴെ ഇറങ്ങി ബാക്ക് കൊണ്ട് അച്ഛമ്മയ്ക്ക് ഒരു ഉന്തും കൊടുത്തു കുണുങ്ങി കുണുങ്ങി ഓടി……..
വൈകുന്നേരമായപ്പോൾ മഴയ്ക്ക് വല്ലാത്ത ശക്തി കോളേജ് 3.30യ്ക്ക് കഴിഞ്ഞിട്ടുണ്ടേലും കുറച്ച് നേരം കോളേജ് ഒക്കെ ചുറ്റി കറങ്ങി മഴയും കണ്ട് ശ്രുതിയും ഹൻസുവും തിരിഞ്ഞു കളിച്ചു…… ഒരു 4.30 ആയപ്പോൾ ഹൻസുവിന്റെ വുഡ്ബി വന്നപ്പോൾ അവൾ അവന്റെ കൂടെ പോയി…… ശ്രുതിയും അപ്പോൾ തന്നെ ഇറങ്ങാൻ നിന്നതാണ് പക്ഷെ ഒടുക്കത്തെ മഴയും കാറ്റും കണ്ടപ്പോൾ അവൾക്ക് സ്വന്തം പോവാൻ ഒരു പേടി തോന്നി….. കോളേജ് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അധിക പേരും പോയിട്ടുണ്ട്…. ഇപ്പോൾ കുറച്ച് ലവേഴ്‌സും പിന്നെ കുറച്ച് ചെക്കന്മാരും മാത്രേ ഉള്ളു…….. 5 മണി ആവുമ്പോൾ ഇറങ്ങാം എന്ന ധാരണയിൽ അവൾ മുന്നിലെ ഒരു ബെഞ്ചിൽ ഇരുന്നു പുറത്തേക്ക് നോക്കി നിന്നു ഇപ്പോൾ ക്യാമ്പസിന് ഒരു പ്രത്യേക ഭംഗി ഉള്ള പോലെ അവൾക്ക് തോന്നി……….എന്ത് കൊണ്ടോ അവൾക്ക് ആ ഡയറിയിലേ വാക്കുകൾ ഓർമ വന്നു
“”കാറ്റിന്റെ ശക്തിയിൽ പാറി വീണ വാകപൂക്കൾക്ക് പറയാൻ പരിഭവങ്ങളും പരാതികളും ഉള്ള പോലെ……….. ദിശ മാറി വന്ന കാറ്റിനു പറയാൻ പ്രണയമുള്ള പോലെ…………. ക്യാമ്പ്‌സ് കവാടത്തിൽ ഉയർന്നു പൊങ്ങിയ ചെങ്കോടികൾക്ക് പറയാൻ ഉണ്ടത്രേ ഒരുപാട് വേർപാടുകളുടെ കഥ ………”‘ ഓരോന്ന് ആലോജിച്ചു ഇരുന്നപ്പോളാണ് മഴ കൊണ്ട് കുറച്ച് പേർ ഓടി വന്ന് പിറകിൽ നിന്നത് ………കാറ്റ് പോലെ വന്ന അവരെ തിരിഞ്ഞു നോക്കിയപ്പോൾ ആ കൂട്ടത്തിൽ നന്ദുവിനെ കണ്ടു……. മുഖത്തെയും കഴുത്തിലേക്കും വെള്ളം കൈ കൊണ്ട് വടിച്ചു തെറുപ്പിച്ചു താടി രണ്ട് കൈ കൊണ്ടും ശേരിയാക്കുകയാണ് … പരസ്പരം എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നുണ്ട്…………പെട്ടെന്ന് നന്ദു നോക്കിയപ്പോൾ ശ്രുതി അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു…. എന്താണെന്ന് അവൻ പുരികം പൊക്കി ചോദിച്ചപ്പോൾ അവൾ ഒരു ചളിപ്പോടെ വേഗം മുഖം തിരിച്ചു………..
“” ടാ ഇവൾ എന്താടാ വീട്ടിൽ പോവാതെ ഇവിടെ തന്നെ നിൽക്കുന്നത് എല്ലാവരും പോയല്ലോ…. “” “” എനിക്ക് അറിയാൻ മേല എന്തേലും ആവട്ടെ നമ്മൾ എന്തിനാ അതൊക്കെ നോക്കുന്നത്….. “” അലക്സ് ചോദിച്ചതിന് വല്യ താല്പര്യം ഇല്ലാതെ മറുപടി പാഞ്ഞു നന്ദു ഷർട്ട് കുടഞ്ഞു………. 5 മണി ആയിട്ടും മഴയും മിന്നലും നിക്കാതെ വന്നപ്പോൾ ശ്രുതി രണ്ടും കൽപ്പിച്ചു പുറത്തേക്ക് ഇറങ്ങി…. പെട്ടെന്ന് ഇടി വെട്ടലും പോയ അതേ സ്പീഡിൽ തിരിച്ചു കയറി…… “” എന്റെ ഈശ്വര….. എന്തൊരു കഷ്ട്ടാണിത്…. ഞാൻ ഇനി എന്ത് ചെയ്യും ഇപ്പോൾ ഒരു വിധം എല്ലാരും പോയി………. ആ വണ്ടി ഉണ്ടായിരുന്നേൽ ഒന്നും നോക്കാതെ പറത്തിച്ചു പോവാമായിരുന്നു…. മര്യാദക്ക് ആ കീ തന്നപ്പോൾ വാങ്ങിയാൽ മതിയായിരുന്നു …… അപ്പോൾ എനിക്ക് അഹങ്കാരം ……….. ഇനി ഇവന്മാരെ എടുത്ത് പോയി ഒന്ന് ചോദിച്ചാലോ………. ശേ നീ എന്തൊക്കെയാ ശ്രുതി പറയുന്നത്…….. Your pride is so great that you have nothing to ask സ്വയം ഒന്ന് പൊക്കി പറഞ്ഞു പിന്നെ ഒന്നും നോക്കാതെ കുടയും ചൂടി പുറത്തേക്ക് ഇറങ്ങി…… ഇടിയും മിന്നലും ഉണ്ടെങ്കിൽ കൂടി അവൾ അത് കാര്യം ആക്കിയില്ല……. നടന്നു പോവുമ്പോൾ വെറുതെ ഒന്ന് വണ്ടിയിലേക്ക് നോക്കി………. വണ്ടിയുടെ മുകളിലെ കീ കണ്ടപ്പോൾ മനസ്സിൽ പൂത്തിരി കത്തിച്ച പോലെയായി………. നന്ദി പൂർവ്വം നന്ദുവിനെ ഒന്ന് നോക്കിയെങ്കിലും അവൻ ഇതൊന്നും ശ്രദ്ധിക്കത്തെ ഒടുക്കത്തെ കഥയിൽ ആണ്…………ശ്രുതി വണ്ടിയും കൊണ്ട് പോവുന്നത് മുകളിലെ നിന്ന് നോക്കി നിന്ന കിച്ചു മുണ്ട് മടക്കി കുത്തി ഒന്ന് ചിരിച്ചു കൊണ്ട് താഴേക്ക് നടന്നു………
“” അങ്ങനെ അല്ല ദീവൂട്ടി സേച്ചി കാനിച്ചു തര ട്ടോ ” ദേവൂട്ടിയെ നിലത്തു കിടത്തി കളർ ബുക്കിൽ ക്രയോൺസ് കൊണ്ട് ചെയ്യാണ് പാറുസ്… അവൾ ചെയ്യുന്നത് വൃത്തികേടാക്കാൻ മാത്രം ദേവൂട്ടി കൂടെ ഉണ്ട്……. പക്ഷെ ദേവൂട്ടിയെ ഒന്നും പറയാതെ അവൾ ചെയ്യുന്നത് ശേരിയാക്കി കൊടുക്കുകയാണ് പാറുസ്….. തൊട്ടടുത്ത് തന്നെ നില പാറുന് ഭക്ഷണം വാരി കൊടുക്കുന്നുണ്ട്….. രാവിലെ വീട്ടിലേക്ക് വന്നതാണ്…. ഇവിടെ നിന്നാണ് ചായ ഒക്കെ കുടിച്ചത്………. അത് കഴിഞ്ഞേരെ അതിന്റെ ഇടയിൽ പലതും കഴിച്ചിട്ടുണ്ട് അതോണ്ട് ഉച്ചയ്ക്ക് പാറു ചോറ് കഴിച്ചിട്ടില്ല….. നില വാരി കൊടുക്കുമ്പോൾ അത് ഒരു മടി കൂടാതെ കഴിക്കുകയും ദേവൂട്ടിക്ക് പറഞ്ഞു കൊടുക്കുന്നും ഉണ്ട് കാന്താരി…….. അകത്തേക്ക് കയറി വന്ന ശരത്ത് 3 പേരുടെ ഇരുത്തവും കളിയും കണ്ട് കുറച്ച് നേരം അത് തന്നെ നോക്കി നിന്ന് പിന്നെ ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി……….. “” ശരത്തേട്ടൻ വന്നോ..,………ആ രണ്ടെണ്ണത്തിനെയും ഒന്ന് വിളിച്ചു നോക്കിയാ സമയം ഇത്രയായിലെ…….. എന്ത് ചെയ്യുകയാണ് കോളേജിൽ….. “” “” അവർ ചെറിയ കുട്ടിയൊന്നും അല്ലല്ലോ നില…… വന്നോളും……. “” ശരത് പറയലും മുന്നിൽ വണ്ടി വന്ന് നിൽക്കലും ഒപ്പരം ആയിരുന്നു……… അത്രയും നേരം തലയും താഴ്ത്തി ഇരുന്ന് കളർ ചെയ്തോണ്ട് നിന്ന പാറു പെട്ടെന്ന് എഴുന്നേറ്റു മുന്നിലേക്ക് ഓടി…. പിറകിൽ തന്നെ ഇഴഞ്ഞു ഇഴഞ്ഞു ദേവൂട്ടിയും….🦋 തിരികെ വരും 🦋

by