രചന – കണ്ണന്റെ മാത്രം
പിറ്റേന്ന് രാവിലെ പതിവ് പോലെ പേപ്പറും തുറന്നിരുന്ന ജോൺ അതിലെ ന്യൂസ് കണ്ടതും അന്നയെ ഉറക്കെ വിളിച്ചു.
അന്നമോളെ….
എന്താ പപ്പാ.. അങ്ങോട്ട് വന്നുകൊണ്ട് അന്ന ചോദിച്ചു.
അന്നയെ ജോൺ വിളിക്കുന്ന സൗണ്ട് കേട്ടപ്പോ എന്താണാവോ എന്ന് കരുതി എല്ലാവരും മുന്നിലേക്ക് വന്നു..
എന്താ.. എന്തുപറ്റി ഇച്ചായാ.. എന്തിനാ ഇത്ര ഉറക്കെ വിളിച്ചത് അന്നയെ..റീനാമ്മ ആദിയോടെ ചോദിച്ചു.
ഏയ്യ് ഒന്നുമില്ല ഞാൻ ഈ ന്യൂസ് അന്നമോളെ കാണിക്കാൻ വേണ്ടി വിളിച്ചതാ..
ന്യൂസ് കാണിക്കാനോ.. പേടിച്ചുപോയല്ലോ മനുഷ്യാ.. എന്തുവാ ഇതിനും വലിയ ന്യൂസ്.. റീനാമ്മ കലിപ്പിലായി..
എന്റെ പൊന്ന് റീനേ നീ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എന്നിട്ട് എന്റെ മെക്കിട്ട് കേറാൻ വാ..
ജോണേ നീ എന്താ കാര്യം എന്ന് വച്ചാൽ പറഞ്ഞേ. വെറുതെ ആളെ വടിയാക്കാതെ.. വല്യമ്മച്ചി അയാളെ കൂർപ്പിച്ചുനോക്കികൊണ്ട് പറഞ്ഞു.
അമ്മച്ചീ, അന്നമോളെ ഇത് നോക്കിയേ നമ്മുടെ ജെനിമോളുടെ ആങ്ങള ഇല്ലേ ആ കൊച്ചന് upsc മൂന്നാമത്തെ റാങ്ക് ഉണ്ട് ഓൾ ഇന്ത്യ ലെവലിൽ. കേരളത്തിൽ ഒന്നാമത്തെയും..
ഏഹ്.. സത്യം.. അന്ന കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു…
അവിടെ നിന്ന എല്ലാവരും ഞെട്ടിപ്പോയി..
ആ.. ദേ പേപ്പറിൽ പടം ഉണ്ട്..
എന്താടാ ഈ upsc എന്ന് വച്ചാൽ.. വല്യമ്മച്ചി സംശയത്തോടെ ചോദിച്ചു.
എന്റെ അമ്മച്ചീ.. അവൻ ഇനി ട്രെയിനിങ് ഒക്കെ കഴിഞ്ഞ് വന്നാൽ പോലീസ് കമ്മീഷണറോ കളക്ടറോ ഒക്കെ ആവും. അതിന്റെ പരീക്ഷയിൽ ആണ് അവൻ ഒന്നാമതായത് കേരളത്തിൽ നിന്ന്. മൊത്തം ഇന്ത്യയിൽ മൂന്നാമതും. എന്തായാലും മിടുക്കൻ ആണ് അവൻ.. ജേക്കബ് അഭിമാനത്തോടെ പറഞ്ഞു.
അപ്പോഴും കണ്ണും മിഴിച്ചുനിൽക്കുന്ന അന്നയുടെ തലയിൽ എബിയൊന്നു കൊട്ടി.. എന്താടി കണ്ണും മിഴിച്ചു നിൽക്കുന്നത്. നിനക്ക് ഒന്നും പറയാനില്ലേ..
അതല്ല ഇച്ഛാ.. എന്നോട് കുറച്ചുദിവസം മുൻപ് ജെനി പറഞ്ഞിരുന്നു. നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്. പക്ഷേ അത് ഇങ്ങനെ ഒന്നാവും എന്ന് ഞാൻ കരുതിയില്ല.. അന്ന കരഞ്ഞുകൊണ്ട് ചിരിച്ചു.. ഞാൻ എന്തായാലും അവളെ ഒന്ന് വിളിക്കട്ടെ അതുംപറഞ്ഞ് അവൾ സന്തോഷത്തോടെ ഉള്ളിലേക്ക് പോയി.
ഇത്രയൊക്കെ നടന്നിട്ടും ഒന്നും മിണ്ടാതെ ഒരു ചിരിയോടെ എന്നാൽ നിറഞ്ഞ കണ്ണോടെ നിൽക്കുന്ന ദിയയെ കണ്ട് അലന്റെയും ഏദന്റെയും പുരികം ചുളിഞ്ഞു. അവർ സംശയത്തോടെ അവളെ നോക്കി. അവൾ അവരെ നോക്കി ഒരു വാടിയ പുഞ്ചിരി നൽകികൊണ്ട് ഉള്ളിലേക്ക് പോയി.
അവർ അവൾ പോയ വഴിയെ നോക്കി നിന്നു..
………………
ഈ സമയം ചിറയത്ത് തറവാട്ടിൽ എല്ലാവരും ക്രിസ്റ്റിയുടെ ന്യൂസ് അറിഞ്ഞ് ഞെട്ടിനിൽപ്പായിരുന്നു.
എന്നാലും ആ പയ്യൻ ഇത്രേം മിടുക്കൻ ആണെന്ന് നമ്മൾ വിചാരിച്ചില്ല അല്ലേ ഇച്ചായാ..വല്യമ്മച്ചി വല്യപ്പച്ചനോടായി ചോദിച്ചു.
അതിലിപ്പോ ഇത്ര അതിശയിക്കാൻ ഒന്നും ഇല്ല അമ്മച്ചി അവന് ഡിഗ്രിക്കും പിജിക്കും എല്ലാം റാങ്ക് ഉണ്ടായിരുന്നു. പിന്നെ പഠിക്കുന്ന കാര്യത്തിൽ ജെനിമോളും പിന്നിൽ ഒന്നും അല്ലായിരുന്നല്ലോ. മാത്യൂസ് ഭാഗ്യം ചെയ്തവൻ ആണ്. ഇത്ര നല്ല മക്കളെ കിട്ടാൻ പുണ്യം ചെയ്യണം. അതിപ്പോ പഠിപ്പിൽ മാത്രം അല്ല സ്വഭാവത്തിലും ഇത്രേം നല്ല മക്കളെ ഇന്നത്തെ കാലത്ത് അധികം കാണാൻ കിട്ടില്ല.
അതുവരെ എല്ലാം ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്ന ആനിയമ്മയുടെ മുഖത്ത് ജോസഫ് അവരെ കുറിച്ച് ഇത്ര അഭിമാനത്തോടെ പറയുന്നത് കേട്ടപ്പോൾ ഇഷ്ടക്കേട് നിറഞ്ഞു. അവർ പക്ഷെ ഒന്നും പറയാൻ നിന്നില്ല. അല്ലെങ്കിൽ തന്നെ അന്നത്തെ പ്രശ്നത്തിന് ശേഷം അമ്മച്ചി ഒഴികെ ആരും അവരോട് മിണ്ടുന്നുണ്ടായിരുന്നില്ല. ആലീസും തോമസും പിറ്റേന്ന് തന്നെ പോയി. പോകുമ്പോൾ പോലും തന്നോട് ഒന്ന് പറഞ്ഞതും കൂടി ഇല്ല. കാര്യം അന്ന് താൻ വിളിച്ച് പറഞ്ഞതെല്ലാം തെറ്റ് തന്നെയാണ്. എന്തോ അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയാ വിളിച്ച് പറഞ്ഞതെന്ന് ഒരു പിടിയും ഉണ്ടായില്ല. ഇനിയിപ്പോ വല്ലതും പറഞ്ഞാൽ എന്നോടുള്ള ദേഷ്യം കൂടും. അവർ ചിന്തിച്ചു.
അപ്പോഴാണ് ലാൻഡ് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. ആനിയമ്മ വേഗം എഴുന്നേറ്റ് പോയി ഫോൺ എടുത്തു. അപ്പുറത്ത് സൈഡിൽ നിന്ന് കേട്ട വാർത്ത അവരെ പിടിച്ച് കുലുക്കാൻ മാത്രം ശേഷി ഉള്ളതായിരുന്നു..
എന്റെ മോനെ.. എന്നും പറഞ്ഞുകൊണ്ട് അവർ വാവിട്ട് കരഞ്ഞു. അവരുടെ കരച്ചിൽ കേട്ട വല്യപ്പച്ചനും വല്യമ്മച്ചിയും ജോസഫും ഓടി വന്നു..
എന്താ ആനിമോളെ.. എന്തുപറ്റി.. ആരാ വിളിച്ചത്.. വല്യമ്മച്ചി ആധിയോടെ ചോദിച്ചു.
അമ്മച്ചീ.. എന്റെ മോൻ.. നമ്മുടെ അലക്സ് ആക്‌സിഡന്റ് ആയി icuവിൽ ആണെന്ന്… അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
Icuവിലോ ഏതു ഹോസ്പിറ്റലിലാണ് എന്നാ പറഞ്ഞത്…വല്യപ്പച്ചൻ ചോദിച്ചു.
അറിയില്ല അപ്പച്ചാ.. അതൊന്നും പറഞ്ഞില്ല..
സൂപ്പർമാർകെറ്റിന്റെ അടുത്താണെങ്കിൽ കൊട്ടാരത്തിൽക്കാരുടെ ഹോസ്പിറ്റലിൽ ആവും ചിലപ്പോ. അതാണല്ലോ അടുത്ത്. എന്തായാലും എബി മോനെ ഒന്ന് വിളിച്ചുനോക്കാം. അവിടെ ഉണ്ടെങ്കിൽ മോന് അറിയാൻ പറ്റുമല്ലോ… ജോസഫെ നീ എബിമോനെ ഒന്ന് വിളിച്ചുനോക്കിയെടാ..
ആർക്കാ വിളിക്കേണ്ടത് എന്ന് വച്ചാൽ അവർക്ക് വിളിക്കാം. ഞാൻ വിളിച്ചിട്ട് ആരും ഒന്നും അറിയാൻ പോണില്ല… അയാൾ പറഞ്ഞു.
ഇച്ചായാ.. ഇപ്പോഴും വേണോ ഈ ദേഷ്യം..അവർ കരഞ്ഞുകൊണ്ട് അയാളോട് ചോദിച്ചു.
അയാൾ അത് തന്നോടെ അല്ലാത്തപ്പോലെ റൂമിലേക്ക് പോയി.
നീ എന്തായാലും കരയാതെ ഇരിക്ക് കൊച്ചേ.. ഞാൻ എബിമോനെ ഒന്ന് വിളിച്ചുനോക്കട്ടെ… വല്യപ്പച്ചൻ അതും പറഞ്ഞുകൊണ്ട് ഫോണും എടുത്ത് എബിയെ വിളിക്കാൻ നോക്കി..
……..

by