രചന – രുദ്ര ലക്ഷ്മി
അവളിൽ നിന്നും ഇങ്ങനൊരു മറുപടി …. ഇല്ല.. ഇങ്ങിനൊന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…. ഒരുനിമിഷം നിരഞ്ജൻ എന്തുവേണം എന്നറിയാതെ പകച്ചു നിന്നു… പക്ഷെ അപ്പോളേക്കും ആളുകൾ അർപ്പിതയെ ശ്രദ്ധിക്കാൻ തുടങ്ങി… എന്നാൽ അവളെ എന്ത് പറഞ്ഞശ്വാപ്പിക്കണമെന്ന് അവനൊരു ഊഹവുമില്ലായിരുന്നു…
“ഹേയ്… അർപ്പിത താനിങ്ങിനെ കരയാതെ… Look ആളുകൾ ശ്രദ്ധിക്കുന്നെടോ… പ്ലീസ് അർപ്പിത താനോന്നു റീലാക്സ് ആകു….”
എന്നാൽ അപ്പോളേക്കും അവളുടെ ദേഹമൊക്കെ വെട്ടി വിറക്കാൻ തുടങ്ങിയിരുന്നു… കണ്ണുകൾ മിഴിഞ്ഞു വന്നു….. പതിയെ അവളുടെ ബോധം മറഞ്ഞു… എന്നാൽ അവൾ ബെഞ്ചിൽ നിന്നും നിലത്തേക് വീഴും മുന്നേ അവൻ അവളെ ഇരു കൈകൾക്കൊണ്ടും വലയം ചെയ്ത് പിടിച്ചു.
കുറച്ചു അകലെ ഉള്ള ബെഞ്ചിൽ ഇരുന്നതുകൊണ്ട് ഇതൊന്നും തന്നെ രാധമ്മയും ദേവകിയമ്മയും അറിഞ്ഞില്ല.. അവൻ വേഗം ഫോണെടുത്തു ദേവകിയമ്മയെ വിളിച് കാര്യം പറഞ്ഞു.
അപ്പോൾ തന്നെ ഋഷിക്കുട്ടനേയുംകൊണ്ട് അവർ അവിടേക്കു വന്നു… “എന്തുപറ്റിയതാ മോനെ എന്റെ കുഞ്ഞിന്??” രാധമ്മ ആകെ പരവേശപ്പെട്ടുകൊണ്ട് തിരക്കി..
ഒന്നുമില്ല രാധമ്മേ… അമ്മ ടെൻഷൻ ആകണ്ട നമുക്ക് ഹോസ്പിറ്റലിലേക് കൊണ്ടുപോകാം…ബിപി shoot out ചെയ്തതാകും may be
ദേവകിയമ്മ വേഗം തന്നെ ബാഗിൽ നിന്നും വെള്ളമെടുത് അർപ്പിതയുടെ മുഖത് തളിച്ചു… പക്ഷെ അവൾ ഉണരുന്നുണ്ടായില്ല..നിരഞ്ജൻ വേഗംതന്നെ അവളെ ഇരുകയ്യിലും കോരി എടുത്തുകൊണ്ടു കാറിനടുത്തേക്ക് പോയി… ഒപ്പംതന്നെ രാധമ്മയും ദേവകിയമ്മയേയും ഋഷിക്കുട്ടനേയുംകൊണ്ട് അവനൊപ്പം നടന്നു….. ഋഷിക്കുട്ടന് ഒന്നും മനസിലായിരുന്നില്ല.. എന്നാൽ നിരഞ്ജൻ അർപ്പിതയെ കയ്യിൽ എടുത്തുകൊണ്ടു പോകുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് എന്തോ പറ്റിയെന്നു കരുതി അവൻ ഉറക്കെ കരയാൻ തുടങ്ങി…രാധമ്മയും ദേവകിയമ്മയും അവനെ അവരെക്കൊണ്ടാകുംവിധം സമാധാനിപ്പിക്കാൻ ശ്രമിച്ചു.
നിരഞ്ജൻ അർപ്പിതയെ കാറിനുള്ളിൽ കയറ്റി ഇരുത്തി.. അപ്പോളേക്കും ഒരുവിധം ഋഷികുട്ടനെ സമാധാനിപ്പിച്ചുകൊണ്ട് രാധമ്മയും ദേവകിയമ്മയും വന്നു… നിരഞ്ജൻ വേഗം തന്നെ അവൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക് വണ്ടിയെടുത്തു.
അവനും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു… താൻ അവളെ നിർബന്ധിച്ചു പറയിപ്പിച്ചതാണ് അവളുടെ ഈ അവസ്ഥക് കാരണം എന്നവൻ കരുതി അവനാകെ ആസ്വസ്ഥനായി……. കുറച്ചു നേരത്തിനുള്ളിൽ അവർ ഹോസ്പിറ്റലിലെത്തി കീ സെക്യൂരിറ്റി ക് നൽകിയശേഷം … അവൻതന്നെ അർപ്പിതയെ എടുത്തുകൊണ്ടു ക്യാഷ്വാലിറ്റി യിലേക്ക് പോയി…
What happend Niranjan? Who is she?
ഡോക്ടർ പ്രസാദയിരുന്നു ക്യാഷ്വാളിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.നിരഞ്ജന്റെ ഫ്രണ്ട് കൂടിയാണ് ഡോക്ടർ പ്രസാദ്.
പെട്ടെന്ന് ബോധം മറഞ്ഞു വീണതാ ഡോക്ടർ… നന്നായി ഷിവർ ചെയ്യുന്നുണ്ടായിരുന്നു.. ബോഡിയൊക്കെ ആകെ വിയർത്തിരുന്നു… ബിപി വരിയേഷൻ ആകാനാണ് ചാൻസ്…. ഡോക്ടർ ഒന്ന് നോക്കു..
Ok ok… Relax നിരഞ്ജൻ
കുറച്ചു നേരത്തെ പരിശോധനകൾക്കഴിഞ്ഞു ഡോക്ടർ നിരഞ്ജനടുത്തേക്ക് വന്നു…
സീ നിരഞ്ജൻ.. ആ കുട്ടിയുടെ ബ്ലഡ് പ്രഷർ വളരെ വളരെ ഹൈ ആണ്… അതുമാത്രംമല്ല ആളുടെ ബോഡി നല്ല വീക്ക് ആണ്… ഇപ്പോൾ തത്കാലം വേണുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്… പിന്നെ ഒബ്സെർവഷൻ വേണം… സൊ റൂം എടുക്കേണ്ടി വരും.
Any problem doctor???
Eay… അങ്ങിനൊന്നും ഇല്ലെടോ.. ബട്ട് ഞാൻ കുറച്ചു ടെസ്റ്റിന് എഴുതിയിട്ടുണ്ട് റിസൾട്ട് വരട്ടെ നമുക്ക് നോക്കാം..
ഓക്കേ.. ഡോക്ടർ
നിരഞ്ജൻ പുറത്തേക്ക് വന്നതും അമ്മമാർ അവിടെ ഇരിപ്പുണ്ടായിരുന്നു.
അഹ്… മോനെ.. എന്തായി അപ്പുമോൾ കണ്ണ് തുറന്നോ???
രാധമ്മ ഒന്നങ്ങോട്ട് ചെല്ലട്ടോ??
ഹേയ്… വേണ്ടമ്മേ.. അയാൾ ഓക്കേ ആണ്. ബിപി ഒന്ന് shoot out ചെയ്തതാണ്.. പിന്നെ ബോഡി നല്ല വീക്ക് ആണ്. ഒബ്സെർവഷൻ വേണമെന്ന പറഞ്ഞെ… ഇന്ന് ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും..
“അങ്കിൾ…. എനിക്ക് അമ്മേ കാണണം…. എന്താ എന്റമ്മ വരാത്തെ … എനിക്കമ്മേ കാണണം അങ്കിൾ…” ഋഷിക്കുട്ടൻ വാശിപിടിച്ചുകൊണ്ടേ ഇരുന്നു…
ഒരേ വാശിയാമോനെ…. എത്രപറഞ്ഞിട്ടും രക്ഷയില്ല…ദേവകിയമ്മ പറഞ്ഞു.
മോനു അമ്മയെ കാണാല്ലോ… അമ്മക്ക് വയ്യാത്തതുകൊണ്ടല്ലേ… കുറച്ചുകഴിയുമ്പോൾ അമ്മയെ റൂമിലേക്കു മാറ്റും അപ്പോൾ കാണാം കേട്ടോ… ഇപ്പൊ അമ്മ ഉറങ്ങുവാ.. നിരഞ്ജൻ ഋഷികുട്ടനെ എടുത്തുകൊണ്ടു പറഞ്ഞു.
ഒരുമണിക്കൂറിനുള്ളിൽ തന്നെ അവർക്ക് റൂം റെഡി ആയി.. നിരഞ്ജൻ അവിടത്തെ തന്നെ ഡോക്ടർ ആയതുകൊണ്ട് അതികം താമസമുണ്ടായില്ല… അർപ്പിതയെ ഉടനെതന്നെ റൂമിലേക്ക് മാറ്റി. അവൾക്കപ്പോളും ബോധം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.
രാധമ്മേ… ഇപ്പോൾ അർപ്പിതയെ റൂമിലേക്കു മാറ്റിയല്ലോ… നിങ്ങൾ രണ്ടാളും വീട്ടിലേക് പൊയ്ക്കോളൂ… ഇവിടെ ഞാനുണ്ടല്ലോ… മോനെ ഹോസ്പിറ്റലിൽ അധികം നിർത്തണ്ട
അയ്യോ.. വേണ്ട മോനെ… മോനും ദേവകിയേച്ചിയും പൊയ്ക്കോളൂ…. ഞാനും മോനും ഇവിടെ നിൽക്കാം… മോൾക് വേറെ കുഴപ്പമൊന്നുമില്ലലോ അതുതന്നെ ആശ്വാസം.
വേണ്ട രാധേ… കുഞ്ഞിനേയുംകൊണ്ട് ഇവിടെ നിക്കണ്ട….. വീട്ടിലേക് പോകാം… അതല്ല നിരഞ്ജൻ മോൻ നിൽക്കുന്നതിലാണ് ബുദ്ധിമുട്ടെങ്കിൽ ഞാൻ നിൽക്കാം അപ്പുമോൾടെ കൂടെ.. എന്താ അതുമതിയോ…
എന്നാലും ചേച്ചി.. നിങ്ങൾ ബുദ്ധിമുട്ടണ്ട… സാരമില്ല… ഞാൻ നിൽക്കാം.
ദേ… രണ്ടാളും ഒരു ഓട്ടോ പിടിച്ചു വീട്ടിൽ പോകു കുഞ്ഞിനേയുംകൊണ്ട്… ഞാൻ നിന്നോളം എന്ന് പറഞ്ഞില്ലേ… നിരഞ്ജൻ കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു.
“സർ… ഡോക്ടർ വിളിക്കുന്നുണ്ട്.. ”
ഒരു സിസ്റ്റർ റൂമിലേക്ക് വന്നു പറഞ്ഞു.
നിരഞ്ജൻ വേഗക്ക് തന്നെ ക്യാഷ്വാലിറ്റി യിലേക്ക് പോയി…
ഡോക്ടർ….
Yes Niranjan… Pls be seated..
തന്റെ മുന്നിലുള്ള ചെയറിലേക്ക് കൈ കാണിച്ചുകൊണ്ട് ഡോക്ടർ പ്രസാദ് പറഞ്ഞു
Thank you Doctor..
See നിരഞ്ജൻ….. ആ കുട്ടി തന്റെ ആരാണ്??
Neighbour ആണ്…. എന്താ ഡോക്ടർ??
അർപ്പിതയുടെ ടെസ്റ്റ് റിസൾട്ട് വന്നിട്ടുണ്ട്…. കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ കാണുന്നില്ല… ബട്ട് ആ കുട്ടി ഒരുപാട് സ്‌ട്രെസ് ഫുൾ ആണ്.. ആ കുട്ടിയുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും കൂടെ ഉണ്ടോ എങ്കിൽ ഒന്ന് വിളിക്കു..
ഓക്കേ ഡോക്ടറെ… വിളിക്കാം
നിരഞ്ജൻ വേഗംതന്നെ രാധമ്മയെയും കൂട്ടി വന്നു… “ഡോക്ടർ ഇതാണ് അർപ്പിതയുടെ കൂടെയുള്ള അമ്മ ”
ഓക്കേ ഇരിക്കു… അമ്മയുടെ പേരെന്താണ്..
രാധ
അമ്മ പേടിക്കുവൊന്നും വേണ്ട.. She ia alright now… രാധമ്മയുടെ മുഖത്തെ ടെൻഷൻ കണ്ടെന്നോണം ഡോക്ടർ പറഞ്ഞു.
അമ്മേ.. അർപ്പിതക് മുൻപ് ഇങ്ങിനെ വന്നിട്ടുണ്ടോ… I mean പെട്ടെന്ന് ദേഹമൊക്കെ വിറയൽപോലെ വന്നു ബോധം മറഞ്ഞിട്ടുണ്ടോ??
അത്… ഡോക്ടർ… മോൾക് ഇടക്കൊക്കെ വരാറുണ്ടായിരുന്നു… ഇപ്പോളല്ല മുൻപ്… ഇപ്പോൾ 2 വർഷത്തിനിടയിൽ ആദ്യമായാണ് ഇപ്പോൾ..
രാധമ്മക്ക് പറയാൻ എന്തോ ബുദ്ധിമുട്ടുള്ളപോലെ തോന്നിച്ചു
മുൻപെന്നു പറയുമ്പോൾ???… അയാൾക്കു മുൻപ് എന്തെങ്കിലും മെഡിക്കൽ കണ്ടിഷൻസ് ഉണ്ടായിട്ടുണ്ടോ… എന്തുണ്ടെലും അമ്മ പറയു….
അത്… അത് ഡോക്ടർ…മോൾ…മോൾക് ഒരു ആക്‌സിഡെന്റിൽ അമ്മയെ നഷ്ടമായിരുന്നു അതിന് ശേഷം ആണ് ഇങ്ങിനെ വരുന്നത്.
മ്മ്മ്മ്… ഓക്കേ
ഞാൻ ചോദിച്ചിവെന്നേ ഉള്ളു… ബട്ട് ഇനിയും ഇങ്ങിനെ ബിപി ഒന്നും കൂട്ടാനുള്ള ഇടയുണ്ടാകരുത്… നന്നായിട്ടുണ്ട് ശ്രദ്ധിക്കണം അയാളെ… അമ്മ അർപ്പിതാക്കടുത്തേക്ക് ചെന്നോളൂ.
രാധമ്മ നിരഞ്ജനെ നോക്കി.
രാധമ്മ ചെന്നോളൂ… ഞാൻ വരാം.. അവൻ ഒരു ചിരിയോടെ രണ്ടു കണ്ണുകളും ചിമ്മികാണിച്ചു.
See നിരഞ്ജൻ….എന്തായാലും ആ കുട്ടിക് ബോധം വരുമ്പോൾ താൻ എന്നെ ഒന്ന് ഇൻഫോം ചെയ്യൂ കേട്ടോ…. I think she has using some medicine to control herself….may be അങ്ങിനൊന്നും ഇല്ലായിരിക്കാം… അതുകൊണ്ടാണ് ഞാൻ ആ കുട്ടിയുടെ കൂടെയുള്ള അമ്മയോട് ഞാൻ ചോദിച്ചത്… Any way അയാൾ ഉണരുംമ്പൾ നമുക്ക് ചോദിക്കാം ഇതിനെപറ്റി… ഉണർത്തി ചോദിക്കണ്ട എന്തായാലും.
ഓക്കേ നിരഞ്ജൻ ഉണരുമ്പോൾ ഫുഡ് കഴിപ്പിച്ചോളു കെട്ടോ… പിന്നെ അതികം സ്‌ട്രെയിൻ ചെയ്യിക്കേണ്ട… ഞാൻ നാളെ മോർണിംഗ് വന്നു കണ്ടോളാം.
ഓക്കേ ഡോക്ടർ..
നിരഞ്ജൻ റൂമിലേക്ക് ചെന്നപോളേക്കും… രണ്ടു അമ്മമാരുംകൂടി ഒരുവിധം ഋഷികുട്ടനെ വീട്ടിലേക്കു പോകാൻ സമ്മതിപ്പിച്ചിരുന്നു… എന്നാലും നിരഞ്ജനെ കണ്ടപ്പോളെ അവന്റ മേലേക്ക് ചാടി..
ഞാൻ അമ്മെടുത്തു നിന്നോട്ടെ അങ്കിലെ… പ്ലീസ്…
മോനെ നാളെ അങ്കിൾ വന്ന് കൊണ്ടുവരാം കേട്ടോ… ഇപ്പോൾ മോൻ രാധമ്മയോടൊപ്പം വീട്ടിലേക്കു പൊയ്ക്കോ… നല്ല കുട്ടിയല്ലേ.. ചെല്ല്…
ഋഷിക്കുട്ടൻ സങ്കടത്തോടെ താഴെയിറങ്ങി അവന്റെ അപ്പുമ്മയുടെ കയ്യിൽ ഒരു ഉമ്മ കൊടുത്തു…
അങ്കിലെ… പാവം എന്റെ അപ്പുമ്മി ക്കു വേദനിക്കും.. ഈ സൂചി എടുത്തു മാറ്റാൻ പറ… ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പി…
നിരഞ്ജൻ ഒരു നിമിഷം ഋഷികുട്ടനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്ന് മുത്തി..
“അങ്കിൾ മാറ്റാം കേട്ടോ… അമ്മേ ഇനി നിൽക്കണ്ട… മോനേം കൊണ്ടു പൊയ്ക്കോളൂ… സമയം പോകും തോറും ഋഷിമോന് വാശിക്കൂടുവേ ഉള്ളു “നിരഞ്ജൻ തിരിഞ്ഞ് ദേവകിയമ്മയോടായി പറഞ്ഞു.
മോനെ എന്തേലും ആവശ്യം വന്നാൽ…. രാധമ്മ ഒന്ന് വിഷമത്തോടെ പറഞ്ഞു നിർത്തി…
എന്റെ രാധമ്മേ ഞാനൊരു ഡോക്ടർ ആണ്… അതിലുപരി ഇതൊരു ഹോസ്പിറ്റൽ ആണ്… ഇവിടെ എന്ത് ആവശ്യം വന്നാലും എന്നെപോലെ ഒരുപാട് ഡോക്ടർമ്മാരും നേഴ്സ്മാരും ഉണ്ട്… അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട ചെല്ലു…
ദേവകിയമ്മ രാധമ്മയെയും കൂട്ടി പുറത്തേക്കു പോയി… നിരഞ്ജൻ അൽപ നേരം അവരെ നോക്കി നിന്ന ശേഷം റൂം ലോക്ക് ചെയ്ത് അവിടെ ഇട്ടിട്ടുള്ള ചെറിയ ബെഡിൽ വന്നിരുന്നു.
അവൻ അർപ്പിതയുടെ മുഖത്തുതന്നെ നോക്കി… ഒരുവേള അവൾ പറഞ്ഞകാര്യങ്ങളിലേക്ക് അവന്റെ മനസ് സഞ്ചരിച്ചു…. അവൻ കണ്ണുകൾ ഇറുകെ അടച്ചു… ആരായിരിക്കും അവളോട് ഇത്രയും ക്രൂരത കാണിച്ചത്…. എന്തിനു വേണ്ടി????
അന്നവളെ വീണ്ടും ഹോസ്പിറ്റലി വച്ചു കാണാൻ തനിക്ക് പറ്റിയെങ്കിൽ അവൾ ഒരിക്കലും അങ്ങനൊരു അവസ്ഥ അഭിമുകികരിക്കേണ്ടി വരില്ലായിരുന്നു… ഞാൻ ചേർത്ത പിടിച്ചേനെ തന്റെ പെണ്ണായിട്ട്… ഒരുവേള അവനോടു തന്നെ അവന് ദേഷ്യം തോന്നി.
അവൻ ഓരോന്നാലോചിച് പതിയെ മയങ്ങി.
(തുടരും )

by