രചന – ആയിഷ അക്ബർ
ആ നാടിനോട് യാത്ര പറയുമ്പോൾ മനസ്സ് എന്തെന്നില്ലാത്ത സന്തോഷത്തെ പേറുന്നതവളറിഞ്ഞു…..
എങ്ങനെയാ ഇതെല്ലാം…
അവൾ വല്ലാത്തൊരു ഭാവത്തോടെ അത് ചോദിക്കുമ്പോൾ സായുവൊന്ന് പുഞ്ചിരിച്ചു….
ഞാൻ അന്ന്വേഷിച്ചു…..
ആ വീട് വിലക്ക് വാങ്ങാൻ….
അവർക്ക് കാശിനാവശ്യമുള്ളത് കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പമായി…..
നീ തോറ്റിറങ്ങിയ ഇടത്ത് നിന്നെ ജയിപ്പിക്കേണ്ടത് ഞാനല്ലേ…….
അവനതും ചോദിച്ചവളെ ഒന്ന് നോക്കിയതും അവനെ തന്നെ നോക്കിയിരുന്ന അവൾ പെട്ടെന്നവന്റെ തോളിലേക്കൊന്ന് ചാഞ്ഞു……
വാക്കുകൾ കൊണ്ടൊരിക്കലും അവന്റെ പ്രവർത്തിയെ യോ സ്നേഹത്തെയോ തനിക്ക് വിവരിക്കാൻ കഴിയില്ലെന്ന പോൽ…..
അവനും അവളുടേ മനസ്സറിഞ്ഞെന്ന വണ്ണം അവളുടേ നെറ്റിയിൽ ചുണ്ടമർത്തി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുത്തശ്ശിയുടെ ആഗ്രഹ പ്രകാരം പ്രഭയുടെ പിറന്നാള് തറവാട്ടിൽ ആഘോഷിക്കാൻ പ്രഭയും പവിയും എത്തി….
അവരെത്തിയതിനു ശേഷമാണു ശ്രീ ബാലയും സായുവും എത്തിയത്…
ഒരുപാട് നാളുകൾക്ക് ശേഷമുള്ള ആ കണ്ട് മുട്ടൽ വല്ലാത്തൊരു സന്തോഷം പകർന്നിരുന്നു എല്ലാവരിലും…..
ബാലയെ അവർ ചേർത്ത് പിടിച്ചു സ്നേഹം പങ്കു വെച്ചു……
പവിയുടെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു…….
അച്ഛനെയും അമ്മയെയും ഏറെ സന്തോഷത്തോടെ ഒരുമിച്ച് കണ്ട നിർവൃതിയിൽ അവന്റെ മനസ്സും നിറഞ്ഞു…..
എന്താ പതിവില്ലാതെ അച്ഛൻ പിറന്നാളൊക്കെ ആഘോഷിക്കാൻ സമ്മതിച്ചത്…..
അതും ഇങ്ങോട്ട് വന്നു കൊണ്ട്….
സായു ഒരു ചിരിയോടെ അത് ചോദിച്ചത് പവിയോടായിരുന്നു…..
മുത്തശ്ശിയുടെ നിർബന്ധമാ…..
അന്ന് അച്ഛനൊരു നെഞ്ച് വേദന ഉണ്ടായത് നിന്നോട് പറഞ്ഞില്ലായിരുന്നോ….
അത് ഗ്യാസോ മറ്റോ ആയിരുന്നില്ലേ…..
പവിയത് പറഞ്ഞതും കുടിച്ചിരുന്ന ചായ ചുണ്ടിൽ നിന്നടർത്തി മാറ്റി സായുവത് ചോദിച്ചു….
മ്മ്….. ആയിരുന്നു….
പക്ഷേ അന്നത്തെ പേടിയിൽ മുത്തശ്ശി എന്തൊക്കെയോ വഴിപാടൊക്കെ നേർന്നിട്ടുണ്ടത്രേ….
അതിനു വിളിച്ചു വരുത്തിയതാ പാവം…..
പവിയതും പറഞ് കൊണ്ട് കുറച്ചപ്പുറത്തായി നിൽക്കുന്ന മുത്തശ്ശിയെ നോക്കി….
സായുവും ഒന്ന് പുഞ്ചിരിച്ചു…..
പിന്നെ അച്ഛനിപ്പോ പണ്ടത്തെ പോലെയല്ലല്ലോ….
ആ മാറ്റത്തിൽ ഒന്ന് തന്നെയാവും ഇതും……
പവിയുടെ മുഖം തിളങ്ങുന്നത് കണ്ടതും സായുവിനു വല്ലാത്തൊരു സുഖം തോന്നി…..
അല്ലാ……. അച്ഛന്… എല്ലാം നിർത്തി പോരാൻ ആഗ്രഹമുണ്ട് സായു….
നിനക്ക്…. നിനക്കൊന്ന് വിളിച്ചു കൂടെ അച്ഛനെ…..
പവിയത് പറയുമ്പോൾ സായു ഒന്നും മിണ്ടിയില്ല….
അച്ഛനും താനും ഇപ്പോഴും അതേ അകലത്തിൽ തന്നെയാണ്……..
അച്ഛനോട് മനസ്സ് നിറയെ സ്നേഹമുണ്ടെങ്കിലും തുറന്ന് മിണ്ടാൻ കഴിയാത്ത വിധം എന്തോ ഒരു അകൽച്ച…….
ഞാൻ…. ഞാൻ പറഞ്ഞെന്നേയുള്ളൂ….
നീ കൊച് കുട്ടിയൊന്നുമല്ലല്ലല്ലോ ഇപ്പോൾ….
പവി അതും പറഞ്ഞോന്നു നെടു വീർപ്പിട്ടു…….
സായുവിന് അമ്മ പറഞ്ഞതിന്റെ വ്യാപ്തി അറിയുന്നുണ്ടെങ്കിൽ കൂടി അവൻ നിശബ്ദനായി….
എതിർ വശത്തായിരിക്കുന്ന ശ്രീ ബാലയും അവനെയൊന്ന് നോക്കി……
നീ…. അച്ഛന് കൊടുക്കാൻ സമ്മാനം വാങ്ങിയില്ലേ…..
പവി പെട്ടെന്നത് ചോദിച്ചതും അവനില്ലെന്ന് തലയാട്ടി…..
ഇവിടെ നിന്ന് വാങ്ങാമല്ലോ….
പവി അവനെ നോക്കി കണ്ണുരുട്ടുന്നത് കണ്ടതും അവന്നതും പറഞ്ഞേഴുന്നേറ്റ് പോയി….
പവിക്ക് വല്ലാത്തൊരു പ്രയാസം തോന്നി….
പഠിത്തമൊക്കെ കഴിഞ്ഞു…. ജോലിയായി…
ഇനിയെങ്കിലും ഒരു കുഞ്ഞൊക്കെ……
പവി ബാലയോട് അത് പറഞ് തുടങ്ങുമ്പോൾ തന്നെ അത് പറയാനുള്ള അവരുടെ പ്രയാസം അവൾക്ക് മനസ്സിലായിരുന്നു……
അല്ലാ…. അമ്മ സൂചിപ്പിച്ചെന്നേയുള്ളു …
അതും പറഞ് ഒരു പുഞ്ചിരിയോടെ പവി എഴുന്നേറ്റ് പോകുമ്പോൾ അവൾക്കറിയാമായിരുന്നു അവർ സൂചിപ്പിച്ചതിന്റെ അർത്ഥം….
അതേ…. അച്ഛനും മകനുമിടയിലുള്ള വിടവ് മാറാൻ വലിയൊരാള് കടന്ന് വരിക തന്നെ വേണം…..
അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…..
ഒപ്പം കൈകൾ വയറിലേക്ക് പതിയേ ചലിച്ചു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുകളിലെ ആ മുറിയിലേക്ക് കടന്നപ്പോൾ തന്നെ വല്ലാത്തൊരു സുഖം തോന്നിയവൾക്ക്……
അവൾ ജനലഴികളിൽ പിടിച് താഴേക്കു നോക്കി നിന്നു അൽപ നേരം….
പിറകിലൂടെ വന്നവൻ തന്റെ അരക്കെട്ടിലൂടെ പിടിച് തന്നെ ചേർത്ത് നിർത്തുമ്പോൾ ഈ ലോകം മുഴുവൻ തനിക്ക് സ്വന്തമായത് പോലെ അവൾക്ക് തോന്നി……
അതേയ്….. ഞാൻ….. ഞാനൊരു കാര്യം പറഞ്ഞോട്ടെ……..
അവളത് ചോദിക്കുമ്പോഴും അവളുടേ തോളിൽ കിടന്നവൻ തല കുലുക്കി…..
ഇയാൾക്ക് അച്ഛനെ തിരിച് വിളിച്ചൂടെ…..
പാവം…..
ഇപ്പൊ പഴയ പോലെയൊന്നുമല്ലല്ലോ….
അത് കൊണ്ട് തന്നെ ലോകം നിങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ടാകും……
സ്വന്തമായുള്ളത് എന്റെ മകൻ മാത്രമാണെന്ന ചിന്തയായിരിക്കും ഇപ്പോൾ മനസ്സ് നിറയെ…..
ഒന്ന് വിളിച്ചൂടെ…..
അവളത് പറഞ്ഞതും അവൻ കണ്ണുകളടച്ചു അവളുടേ തോളിൽ കിടന്നു…..
എന്താ ഒന്നും മിണ്ടാത്തത്…..
അവൾ ചോദിക്കുമ്പോഴും അവൻ അവളെ പിടിച് കണ്ണുകൾ ചിമ്മി തന്നെ കിടന്നു……
ഇപ്പൊ ഇതിന്റെ വ്യാപ്തി മനസ്സിലായെന്ന് വരില്ല….
അവൾ വീണ്ടും പറയുമ്പോഴും അവൻ കേൾക്കാത്തത് പോലെ കിടന്നു……
ഏട്ട് മാസം കൂടി കഴിഞ്ഞാ നിങ്ങളും ഒരു അച്ഛനാവുമല്ലോ…. അപ്പൊ അറിഞ്ഞോളും…..
അവളത് പറഞ്ഞപ്പോഴും അവനൊന്നും മിണ്ടിയില്ല…..
അവളുടേ വാക്കുകൾ മനസ്സിൽ ഒന്ന് പതിഞ്ഞതും അവൻ കണ്ണുകൾ തുറന്നു….
അവളുടേ അരക്കെട്ടിൽ പിടിച്ചിരുന്ന കൈ അയയുന്നത് അവളറിഞ്ഞു….
അവളപ്പോഴും അങ്ങനെ നിൽക്കുകയാണ്…..
അവൻ വേഗം തലയുയർത്തി അവളെ തന്നിലേക്ക് തിരിച്ചു നിർത്തി….
എന്താ…. എന്താ നീയിപ്പോ പറഞ്ഞത്……
ആ ചോദ്യത്തിന്റെ താളവും ഭാവവും അത്രയേറെ തീവ്രമായി അവൾക്ക് തോന്നി….
അവന്റെ ആദംസ് ആപ്പിൾ ഒന്നുയർന്നു താഴുന്നത് പോലെ……
അവൾക്ക് പറയാനുള്ള പ്രയാസം കൊണ്ട് തന്നെ മുഖമൊന്നു താഴ്ത്തി…..
അതേടോ…… താൻ….. താനൊരു അച്ഛനാവാൻ പോവാ…….
അവൾ മുഖത്ത് നോക്കാതെയാണത് പറഞ്ഞതെങ്കിലും അതേ നിമിഷം അവനവളെ വലിച്ചു നെഞ്ചോടടുപ്പിച്ചിരുന്നു…..
അവളെ കെട്ടി പിടിച്ചവൻ നിൽക്കുമ്പോൾ അവന്റെ കണ്ണ് നീർ തന്റെ സാരിയുടെ ബ്ലൗസിലേക്ക് നനവ് പകർന്നിരുന്നു…..
അവൻ അവളിൽ നിന്നടർന്നു മാറി അവളുടേ മുഖം കയ്യിലെടുത്തു തുരു തുരെ ചുംബനങ്ങൾ കൊണ്ട് മൂടി…..
എന്നിട്ടെന്താ നീയിത് വരെ പറയാതിരുന്നത്…..
പറഞ്ഞാൽ….. യാത്ര മുടക്കിയാലോ എന്ന് കരുതി……
ഇതറിയേണ്ടവരെല്ലാം ഇവിടെയല്ലേ…..
അവരുടെ സന്തോഷം എനിക്ക് നേരിട്ട് കാണണമായിരുന്നു…..
അവനത് ചോദിക്കുമ്പോൾ അവൾ അത്രയേറെ ഉത്സാഹത്തോടെയാണത് പറഞ്ഞത്….
നിഷ്കളങ്കമായി അത് പറയുന്ന അവളെ നോക്കി അവൻ പുഞ്ചിരിച്ചു….
അതേ….. അവൾക്ക് സ്വന്തമെന്ന് പറയാനുള്ളത് തന്റെ കുടുംബമാണ്….
ഇരു കൈകൾ കൊണ്ടും ഒന്ന് കൂടി അവനവളെ വാരി പുണർന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറന്നാളിന് കേക്ക് മുറിക്കാൻ സമയമായതും എല്ലാവരും ഒരുമിച്ചു കൂടി….
നീ.. നീ അച്ഛനൊന്നും വാങ്ങിയില്ലല്ലോ സായു….
അപ്പോഴും അവന്റെ കാതോരം നിന്ന് പവി അത് തന്നെ പറയുകയായിരുന്നു….
അവനൊന്നും മിണ്ടിയില്ല…
അവരുടെ മുഖത്ത് വല്ലാത്തൊരു പ്രയാസം നിറഞ്ഞു….
എല്ലാവരും അച്ഛന് സമ്മാനം കൊടുക്കുമ്പോൾ നീ മാത്രം……
പവി വീണ്ടും അത് പറയുമ്പോൾ ആ മുഖത്തത്ര മേൽ പ്രയാസം പരന്നിരുന്നു……
ഇത്ര നേരം വരെയും ഞാൻ വിചാരിച്ചു നീ പുറത്ത് പോയി അച്ഛനെന്തെങ്കിലും സമ്മാനം വാങ്ങി വരുമെന്ന്…….
ഞാനത് മറന്നു…..
പവി അത് പറയുമ്പോൾ വളരേ നിസ്സാരമായി അത് പറയുന്ന അവനെ അവർ ദേഷ്യത്തോടെ നോക്കി കൊണ്ട് പ്രഭയുടെ അടുത്തേക്ക് നടന്നു….
കേക്ക് മുറിച് കഴിഞ്ഞ് എല്ലാവരും സമ്മാനം കൊടുക്കുമ്പോഴും ഒഴിഞ്ഞു മാറി നിൽക്കുന്ന സായുവിലും ശ്രീ ബാലയിലുമായിരുന്നു പവിയുടെ കണ്ണുകൾ…..
എല്ലാവരും കൊടുത്ത് കഴിഞ്ഞതും അവരിരുവരും പതിയേ മുന്പോട്ട് വന്നു…..
പവി മുഖമുയർത്തി അവരെയൊന്നു നോക്കിയത് പോലുമില്ല…..
എന്നാൽ അവരുടെ കയ്യിൽ പിടിച്ച ആ കുഞ്ഞ് പെട്ടി എല്ലാവരും കണ്ടിരുന്നു……
എന്താ നീ അതും പിടിച് നിൽക്കുന്നത് സായു….
അതങ്ങ് കൊടുക്ക് അവന്….
അച്ഛന്റെ മുഖത്തേക്ക് നോക്കാൻ തനിക്കും തന്റെ മുഖത്തു നോക്കാൻ അച്ഛനുമുള്ള ആ പ്രയാസത്താൽ അങ്ങനെ നിൽക്കുമ്പോഴാണ് മുത്തശ്ശനത് പറയുന്നത്….
അത് കേട്ടതും പവി പെട്ടെന്ന് മുഖമുയർത്തി അവരെ നോക്കി…..
സായുവും ബാലയും കൂടി കയ്യിൽ പിടിച്ച സമ്മാനം പതിയേ പ്രഭക്ക് നേരെ നീട്ടി…..
പ്രഭ അത് വാങ്ങുമ്പോൾ അല്പം ഗൗരവതിൽ തന്നെയായിരുന്നെങ്കിലും മനസ്സിൽ എത്ര ത്തോളം സന്തോഷമുണ്ടെന്ന് പവിക്കറിയാമായിരുന്നു…
പ്രഭ അത് പതിയേ തുറന്ന് നോക്കി……
ഒരു വാച്ച് ആയിരുന്നു ആ പെട്ടിയിൽ….
അയാളൊരു ചെറു ചിരിയോടെ ആ വാച്ചെടുത്തപ്പോഴാണ് താഴെ ഒരു പേപ്പർ വെച്ചിരിക്കുന്നത് കണ്ടത്….
അയാൾ ഒരു സംശയത്തോടെ അവനെ നോക്കി…..
പിന്നീട് പതിയേ അതെടുത്തൊന്നു തുറന്ന് നോക്കി…..
അതിലെഴുതിയത് വായിച്ചതും അയാളിൽ ആദ്യം വിരിഞ്ഞതൊരു സംശയ ഭാവമായിരുന്നു…..
പിന്നീട് ഒരു നിമിഷം ഒരു ഞെട്ടലിൽ അങ്ങനെ നിന്നു….
പതിയേ ആ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി വിരിയുന്നതെല്ലാവരും നോക്കി നിൽക്കുകയാണ്….
അയാൾ പെട്ടെന്ന് വന്ന് സായുവിനെയും ബാലയെയും ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു……
സായുവും ബാലയും ഒരു പുഞ്ചിരിയിൽ തന്നെ ആയിരുന്നെങ്കിൽ കൂടി ബാക്കി എല്ലാവരും ഒന്നും മനസ്സിലാക്കാതെ നിൽക്കുകയാണ്…..
പവി വേഗം പ്രഭയുടെ കയ്യിൽ പിടിച്ചിരുന്ന ആ പേപ്പർ വാങ്ങി വായിച്ചു…..
ഹാപ്പി ബർത്ഡേ മുത്തശാ……
എന്ന് മാത്രമേ അതിൽ എഴുതിയിരുന്നുള്ളു….
പ്രഭയെ മുത്തശ്ശ എന്ന് വിളിക്കാൻ കാരണം എന്തായിരിക്കും…….
പവിയിൽ ആദ്യം ഉയർന്നതൊരു സംശയം..
ആ സംശയത്തിനുത്തരം കിട്ടിയതും അവർ വേഗം ബാലയിലേക്ക് മിഴികളുയർത്തി….
അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി…..
എന്താ…. എന്താ പവി….
ഒന്നും മനസ്സിലാകാതെ നിൽക്കുന്ന പവിയെ നോക്കി മുത്തശ്ശിയാണത് ചോദിച്ചത്……
അമ്മേ….. നിങ്ങളുടെ മകനു കിട്ടാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനം….
ഒരു മുത്തശ്ശനാവാൻ പോവാ….
പവി അതും പറഞ് കൊണ്ട് ബാലയേ കെട്ടി പിടിച്ചു….
മുത്തശ്ശനും മുത്തശ്ശിയും വല്യമ്മയും വല്യച്ഛനും എല്ലാവരും സന്തോഷത്താൽ മുന്പോട്ട് വന്നു…..
സമ്മാനം കൊള്ളാവോ അമ്മേ…..
മുത്തശ്ശനും മുത്തശ്ശിയും എല്ലാം ബാലയെ കെട്ടി പിടിക്കുന്നതിനിടക്കാണ് സായു പവിയുടെ കാതോരം വന്നത് ചോദിച്ചത്…..
പവി ഒരു ചിരിയോടെ അവനെ നോക്കി….
മുകളിലെ വാച്ച്…. അതവള് വാങ്ങിയതാ…..
താഴെയുള്ള പേപ്പറിലുള്ളത് എന്റെ സമ്മാനമാ……
അവൻ കുസൃതിയോടെ അത് പറയുമ്പോൾ ഒരു ചിരിയോടെ പവി അവന്റെ കയ്യിലൊന്ന് നുള്ളിയിരുന്നു….
(തുടരും)

by