രചന – ആയിഷ അക്ബർ
അവൾക്ക് എന്ത് പറയണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു..
സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നതും പത്മ പതിയെ അവളുടെ തോളിൽ കൈ വെച്ചു…..
അവനു നിന്നെ ഇഷ്ടമല്ലെങ്കിലും നിനക്കവനെ ഇഷ്ടമല്ലെങ്കിലും മനസ്സ് കൊണ്ട് നിന്നെ എപ്പോഴോ ഞാനെന്റെ മോളായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്….
ദൈവത്തിന്റെ കണക്ക് കൂട്ടൽ തെറ്റിയിട്ടില്ല…..
നിന്നെക്കാൾ നല്ലൊരു പെൺകുട്ടിയുമായി അവനെ യിനി ചേർത് വെക്കാനില്ല……
അവൻ എന്നോട് സത്യങ്ങളെല്ലാം മറച്ചു വെച്ചെങ്കിൽ അതിനു കഴിയാതെ നീയെല്ലാം തുറന്ന് പറഞ്ഞു കൊണ്ട് നീയവനെ തോൽപിച്ചു….
സ്നേഹം കൊണ്ട് എന്നെയും……
എന്റെ മകനെക്കാൾ നീയെന്നോട് നീതി കാട്ടി….
ഞാൻ വെച്ച് നീട്ടിയ സ്നേഹത്തിന്റെ അളവറിഞ്ഞു നീയെനിക്ക് പകരം നൽകി…..
അമ്മേയെന്നൊന്ന് വിളിച്ചേ….
പത്മ അത് പറഞ്ഞവളുടെ കവിളിണകളിൽ ഒന്ന് തൊട്ടതും അവളൊരു കരച്ചിലോടെ അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു….
ഒരു മോളെയെന്ന പോൽ അവരും ഇരു കൈകൾ കൊണ്ടും അവളെ ചേർത് പിടിച്ചു….
ഒരു പെരു മഴ പെയ്തു തോർന്ന പോൽ തോന്നി അഞ്‌ജലിക്ക്…….
അപ്പൊ ഇനി അവൻ…. തന്റെ സ്വന്തമാണോ….
അവളുടെ ഹൃദയം ആനന്ദത്താൽ മതി മറന്നു…..
അ…. അമ്മേ…..
അവൾ അവരുടെ മുഖത്തേക്ക് നോക്കി നിറഞ്ഞ മിഴികളോടെ അവരെ വിളിക്കുമ്പോൾ അവരുടെ കണ്ണുകളും എന്തിനോ നിറഞ്ഞു….
പത്മ അവളെ ഒന്ന് കൂടി വാരി പുണർന്നു…
അതെ…. തന്റെ നഷ്ടങ്ങളോരോന്നും ദൈവം തനിക്ക് തിരിച്ചു തരികയാണെന്ന് അവളോർത്തു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അമ്മയോട് താൻ സംസാരിച്ച കാര്യം അവനറിയാത്തത് കൊണ്ട് തന്നെ അവനെങ്ങനെ പ്രതികരിക്കുമെന്ന് അവൾക്ക് ഭയം തോന്നിയിരുന്നു……
എന്നാൽ അവനോട് തനിച്ചോന്ന് സംസാരിക്കാൻ അവനെ നോക്കുമ്പോഴൊക്കെ അവനാരുടെയെങ്കിലും കൂടെ യായിരിക്കും…..
അവൾ കോലായിലിരിക്കുന്ന അവനിലേക്കൊന്നെത്തി നോക്കി…….
കുട്ടികളാണ് അവനു ചുറ്റുമുള്ളത്…..
വാതിലിനോട് ചാരി നിന്നവൾ അവനിലേക്കൊന്നു നോക്കി……
ഗൗരവം നിറഞ്ഞ ആ മുഖത്തെ പുഞ്ചിരിക് ഭംഗി കൂടുതലാണ്….
അവളല്പ നേരം അവനെ തന്നെ നോക്കി നിന്നു…..
അവളുടെ മിഴികളുടെ തലോടൽ അറിഞ്ഞെന്ന വണ്ണം അവൻ മിഴികൾ അവളിലേക്കു നീക്കുമ്പോൾ പെട്ടെന്നവളൊന്ന് പിടച്ചു…..
അവനും ഒരു നിമിഷം താടിയുലുഴിഞ്ഞു കൊണ്ടവളെ തന്നെ നോക്കിയിരുന്നു…..
എന്തോ തന്നോട് പറയാൻ വെമ്പി നിൽക്കുന്ന മിഴികളെ അവൻ തിരിച്ചറിഞ്ഞതും എന്തെന്ന അർത്ഥത്തിൽ അവൾക്ക് നേരെ പുരികമുയർത്തി….
ഒന്ന് വരാമോ…..
കണ്ണുകൾ ചുരുക്കി ആംഗ്യത്തോടെ അവളത് ചോദിക്കുമ്പോൾ അവൻ പെട്ടെന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റു….
അർജുൻ….. നീ ആ അപ്പച്ചിയെ ഒന്ന് അവരുടെ വീട്ടിൽ കൊണ്ട് പോയി വന്നേ……
അർജുൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടക്കുമ്പോഴാണ് ചെറിയച്ഛൻ പെട്ടെന്നത് പറയുന്നത്….
അഞ്ജലി വേഗം കതകിനു മറവിലേക്ക് നീങ്ങി നിന്നു…..
അവൻ ചെറിയച്ഛന്നോടൊപ്പം പോകുമ്പോൾ പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കി….
വാതിലിനു പിറകിൽ നിന്നും തന്നെ പിന്തുടരുന്ന ആ മിഴികൾ അവന്റെ അദരങ്ങളിലൊരു പുഞ്ചിരിയെ സമ്മാനിച്ചിരുന്നു…….
അവന്റെ വരവിനായി അവൾ കാത്തിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അർജുന്റെ ഭാവം കണ്ടിട്ട് അവര് തമ്മിലൊന്നും സംസാരിച്ചിട്ടില്ലെന്നാ തോന്നുന്നത് പത്മേ…..
നമുക്കൊന്ന് ആ കുട്ടിയോട് സംസാരിച്ചാലോ……
സാരി ഞൊറിഞ്ഞിടുക്കുന്നതിനിടയിൽ ദേവന്റെ വാക്കുകൾക്ക് പത്മയോന്ന് തലയുയർത്തി…..
താനെന്താ ഒന്നും പറയാത്തത്……
പത്മ കേട്ടിട്ടും മൗനമായി നിൽക്കുന്നത് കൊണ്ട് തന്നെയാണ് ദേവൻ വീണ്ടുമത് ചോദിച്ചത്….
ഞാനെന്തിനാ സംസാരിക്കുന്നത്…..
എല്ലാം തുടങ്ങി വെച്ചത് നിങ്ങളല്ലേ…..
നിങ്ങളോട് സമ്മതം ചോദിച്ചാണ് അവനെല്ലാം ചെയ്തത്…..
അപ്പോ ഇനി ബാക്കിയുള്ളതും നിങ്ങള് തന്നെ ചെയ്‌താൽ മതി…..
പത്മ അതും പറഞ്ഞു മുഖം thiriക്കുമ്പോൾ ദേവന് അത്ഭുതം തോന്നി…
ഈ പെണ്ണുങ്ങളെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്….
ഇന്നലെ കണ്ണുകൾ നിറഞ്ഞു കൊണ്ട് പറഞ്ഞ ആളാണ് ഇന്ന് യാതൊരു താല്പര്യവുമില്ലാതെ ഇങ്ങനെ പറയുന്നത്…..
ദേവന് സംശയത്തോടെ അവരെ നോക്കി…..
നീയല്ലേ അപ്പൊ ഇന്നലെ പറഞ്ഞത്……
ഹാ….. അത് ഇന്നലെയല്ലേ…. പിന്നെയാ ഞാനാലോചിച്ചത്…… നിങ്ങളെ വിഡ്ഢിയാക്കി എന്നൊരു കുറ്റ ബോധമായിരുന്നു എന്റെ മനസ്സിൽ….
പക്ഷെ ശെരിക്കും നിങ്ങളെന്നെയല്ലേ മണ്ടിയാക്കിയത്……
ദേവന്റെ ചോദ്യത്തിന് പത്മ മറുപടി പറഞ്ഞതും അക്ഷരാർത്ഥത്തിൽ ദേവനൊന്ന് ഞെട്ടിയിരുന്നു…..
താൻ പറഞ്ഞാണ് പത്മയിതറിഞ്ഞത്….
അർജുൻ ഇതൊന്നും അറിഞ്ഞിട്ടില്ല താനും…..
അവനെന്നെ കൊല്ലുമോ ദൈവമേ…..
പത്മ പോകുന്നതും നോക്കി ദേവന് നെഞ്ചിൽ കൈ വെച്ചു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അർജുൻ എത്തിയതും കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയായിരുന്നു….
അവൾ അവിടെയെങ്ങും ഇല്ലായെന്ന തിരിച്ചറിവ് അവനിലൊരു നിരാശ നൽകിയത് കൊണ്ട് തന്നെ അവൻ മുറിയിലേക്ക് കയറി…..
മുറിയിലേക്ക് കയറി ഷർട്ട് മാറ്റാൻ ബട്ടൺ അഴിച്ചു തുടങ്ങിയതും വാതിൽ പെട്ടെന്നടയുന്ന ശബ്ദം കേട്ട് അവൻ ഞെട്ടലോടെ പിറകിലേക്ക് തിരിഞ്ഞു..
വാതിലടച്ച ആളെ കണ്ടതും അവന്റെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി തെളിഞ്ഞു നിന്നു……
അടഞ്ഞ വാതിലിൽ ചാരി നിൽക്കുന്നവൾ വല്ലാതെ കിതക്കും പോലെ…
ആരും കാണരുതെന്ന് കരുതിയൊരു കള്ളത്തരം ആ കണ്ണുകളിൽ കാണുന്നുണ്ട്……..
അവൻ അവളെ തന്നെ നോക്കി അങ്ങനെ നിന്നു….
എനിക്ക്….. എനിക്കൊരു കാര്യം പറയാനുണ്ട്……
കിതച്ചു കൊണ്ടവളത് പറയുമ്പോഴും അവൻ അവളെ കേൾക്കാനെന്ന വണ്ണം അങ്ങനെ നിന്നു……
ഞാൻ….. ഞാൻ അമ്മയോടെല്ലാം പറഞ്ഞു..
അവൾ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞപ്പോഴേക്കും അവന്റെ മുഖം മാറി പോയിരുന്നു….
എന്ത്….
അവനൊന്നു കൂടി ചോദിച്ചു…….
ഇയാളുടെ അമ്മക്ക് ആദ്യം എന്നോട് ദേഷ്യമായിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് വെച്ച് നീട്ടിയ സ്നേഹത്തിൽ യാതൊരു കലർപ്പുമുണ്ടായിരുന്നില്ല….
അത് കൊണ്ട് തന്നെ…. ഇയാളെ സ്വന്തമാക്കുന്നത് ആ അമ്മയുടെ ശാപം കൊണ്ടാവരുതെന്ന് എനിക്ക് തോന്നി..
അത് കൊണ്ടാണ് ഞാൻ….. എന്നോട് ക്ഷമിക്കണം….
അവളത് പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകൾ നിറയുന്നതവൻ കണ്ടിരുന്നു…
അവൻ എല്ലാം കേട്ട് നിന്ന ശേഷം ഒരു നെടു വീർപ്പോടെ അവൾക്കടുത്തേക്ക് വന്നു ……
നീ ചെയ്തത് തന്നെയാ ണ് ശെരി……
ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്…..
പക്ഷെ അതല്ലാതെ എന്റെ മുമ്പിൽ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല…..
പിന്നെ അച്ഛൻ തന്നൊരു ധൈര്യവും…
പക്ഷേ നിനക്ക് കിട്ടിയ സ്നേഹത്തോട് നീ നീതി കാണിച്ചു……
ഇനിയെന്താന്ന് വെച്ചാൽ അമ്മ തീരുമാനിക്കട്ടെ….
അത് പറയുമ്പോൾ അവന്റെ വാക്കുകൾ വല്ലാതെ ദുർബലമായിരുന്നു….
അമ്മ…. എന്തെങ്കിലും മറുപടി പറഞ്ഞിരുന്നോ…
അല്പം സമാധാനതിനെന്ന വണ്ണം പ്രതീക്ഷയോടെയാണ് അവനത് ചോദിച്ചത്….
മ്മ്…… ഇന്ന് മുതൽ അമ്മേയെന്ന് വിളിക്കണമെന്ന്……
അവളത് പറയുമ്പോൾ ഒരു പുഞ്ചിരി അവളിൽ തെളിഞ്ഞു…..
അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി…..
അവളൊന്നു കൂടി അവനു നേരെ പുഞ്ചിരിച്ചു…..
അവൻ ആശ്വാസത്തോടെ നെറ്റിയിലൊന്ന് കൈ വെച്ചുഴിഞ്ഞു…..
അമ്മ ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന് താൻ കരുതിയതേയല്ല…..
അവൻ തന്റെ മുമ്പിൽ നിൽക്കുന്ന അവളിലേക്കൊന്ന് നോക്കി……
അവന്റെ നോട്ടത്തിലെ ഭാവ മാറ്റം അറിഞ്ഞെന്ന വണ്ണം അവൾ പെട്ടെന്ന് മിഴികൾ താഴേക്ക് നീക്കി……
അവൻ അവളുടെ തലക്ക് മുകളിലായി വാതിലിലേക്ക് കൈ വെച്ചു……
അവന്റെ കൈ കൾക്കുള്ളിൽ അവളുടെ ശ്വാസമിടിപ്പ് ഉയർന്നു കേട്ടു…..
അവന്റെ ഗന്ധം തന്നിലാകെ പടരും പോലെ..
അവൾ പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി വാതിൽ തുറന്നോരോറ്റ ഓട്ടമായിരുന്നു….
ആ ഇട നാഴിയിലൂടെ അവളോടി മറയുന്നതും നോക്കി അവനൊരു പുഞ്ചിരിയോടെ അങ്ങനെ നിന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അമ്മേ…..
പോകാനുള്ള തുണികൾ മടക്കി വെക്കുന്നതിനിടയിലാണ് പത്മ അർജുന്റെ വിളിക്ക് നേരെ തിരിഞ്ഞത്……
അവർ എന്തെന്ന ഭാവത്തിൽ അവനെ നോക്കുമ്പോഴും അവനൊന്നും പറയാനാകാതെ അങ്ങനെ നിന്നു……
അതറിഞ്ഞെന്ന വണ്ണം പത്മ ഗൗരവത്തോടെ തല തിരിച്ചു……
അവൻ പെട്ടെന്ന് പിറകിലൂടെ പോയി പത്മയെ വട്ടം പിടിച്ചു…..
കണ്ണുകളിൽ നിന്നും ഉതിർന്നു വീണ കണ്ണ് നീർ തുള്ളി പത്മയുടെ പുറത്ത് വീണതും അവർ പെട്ടെന്ന് അവനു നേരെ തിരിഞ്ഞു..
എന്തിനാ…. എന്തിനാ കരയുന്നത്…
നിന്നെ ഒന്ന് നുള്ളിയെങ്കിലും ഞങ്ങൾ കരയിപ്പിച്ചിട്ടുണ്ടോ…..
നിന്റെ ഏത് ഇഷ്ടത്തിനാണ് ഞങ്ങൾ എതിര് നിൽക്കുക…..
നിന്റെ കണ്ണ് നിറഞ്ഞു കാണാതിരിക്കാൻ നിനക്ക് അവളെ വേണമെങ്കിൽ അതും അമ്മ നടത്തി തരുമായിരുന്നില്ലേ…..
അർജുന്റെ കണ്ണ് നീര് താങ്ങാൻ കഴിയാത്ത വിധമെന്ന വണ്ണം പത്മയത് പറയുമ്പോൾ അർജുൻ അവരുടെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞു……
പത്മ അവനെ ആശ്വസിപ്പിക്കാനെന്ന പോൽ ചേർത്തു പിടിച്ചു…
അർജുൻ മുഖമൊന്നുയർത്തിയപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്ന അഞ്ജലിയെ കാണുന്നത്….
പത്മയുടെ കണ്ണുകളും ഒരു വേള അവളിൽ തങ്ങി നിന്നപ്പോൾ അവർ കണ്ണുകൾ കൊണ്ടവളെ അടുത്തേക്ക് വിളിച്ചു…..
നിങ്ങള് രണ്ട് പേരും സന്തോഷത്തോടെ യിരുന്നാൽ മാത്രം മതി അമ്മക്ക്…..
പത്മ അതും പറഞ്ഞു കൊണ്ടവളെ ചേർത് പിടിച്ചു…….
അവന്റെ മനസ്സ് നിറഞ്ഞ നിമിഷമായിരുന്നത്….
അഞ്‌ജലിയും സന്തോഷമെന്ന വാക്കിന്റെ അർത്ഥമറിഞ്ഞു….
എടൊ… എനിക്കൊരു അബദ്ധം പറ്റി……
ഞാൻ നിന്റെ അമ്മയോടെല്ലാം പറഞ്ഞു….
വാതിൽ പടിയിൽ നിൽക്കുന്ന അർജുനെ മാത്രം കണ്ട് ദേവൻ വെപ്രാളത്തോടെ അത് പറയുമ്പോൾ പത്മ അകത്തു നിന്ന് ദേവനു കാണാൻ പാകത്തിലെന്ന വണ്ണം കൈ മാറോടു പിണച്ചു കെട്ടി നീങ്ങി നിന്നു….
പത്മയെ കണ്ടതും ദേവനൊന്ന് നോക്കിയ ശേഷം ചോദ്യ ഭാവത്തോടെ അർജുനിലേക്ക് ഒന്ന് നോക്കി……
ഞാനും എല്ലാം പറഞ്ഞു…..
അർജുൻ പെട്ടെന്നത് പറഞ്ഞതും ദേവനൊന്നു പുഞ്ചിരിച്ചു….
ഹാവു…. ആശ്വാസമായി … അപ്പൊ ഇനി നമുക്ക് അഞ്ജലിയോട് സംസാരിച്ചു എല്ലാം ശെരിയാക്കാം…..
ദേവൻ പുഞ്ചിരിയോടെ അത് പറയുമ്പോൾ അകത്തു നിന്നും അഞ്‌ജലിയും പത്മക്കരികിലേക്ക് നീങ്ങി നിന്നു…..
അവളെ കൂടി കണ്ടതും ദേവൻ നടക്കക്കുന്നതെന്തെന്ന് മനസ്സിലാകാതെ അവരെ മൂന്ന് പേരെയും മാറി മാറി നോക്കിയതും പത്മയും അർജുന്നും പൊട്ടി ചിരിച്ചു…..
ഓഹ്…. താൻ പകരം വീട്ടിയതാണല്ലേ…..
എല്ലാം കലങ്ങി തെളിഞ്ഞെന്ന് മനസ്സിലായതും ദേവൻ അല്പം പരിഭവം കലർത്തി കൊണ്ടാണത് ചോദിച്ചത്…..
പത്മ പതിയെ യൊന്നു പുഞ്ചിരിച്ചു ….
അത് സാരമില്ല…… എന്റെ ഭാര്യക്ക് വേണ്ടി ഒന്ന് തോൽക്കുന്നതിൽ എനിക്ക് പരാതിയൊന്നുമില്ല…..
ദേവൻ അതും കൂടി പറഞ്ഞു പത്മയുടെ കൈ പിടിച്ചു തന്നോട് ചേർത്ത് നിർത്തിയതും പത്മയുടെ മുഖത്തൊരു നാണം പരന്നു…..
അപ്പൊ നീയും ഭാര്യക്ക് വേണ്ടി ഇടക്കൊക്കെ ഒന്ന് തോറ്റു കൊടുക്കണം കേട്ടല്ലോ….
ദേവൻ അർജുനെ നോക്കി യത് പറയുമ്പോൾ എല്ലാവരിലും ഒരു പോലെ ആനന്ദം നിറഞ്ഞു തുളുമ്പി നിന്നിരുന്നു…..
അർജുൻ പതിയെ വിരലുകൾ അവളുടെ വിരുകളോട് ചേർത്ത് പിടിച്ചു…….
ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഈ ലോകം മുഴുവൻ തന്റെ മുമ്പിൽ ചെറുതായി പോയത് പോലെ അഞ്‌ജലിക്ക് തോന്നിയിരുന്നു….
(തുടരും)
ദേവാ. ….. നിങ്ങൾ പോകും മുൻപ് അർജുന്റെയും മായ യുടെയും കാര്യത്തിൽ വാക്കാലെങ്കിലും ഒന്ന് പറഞ്ഞു വെക്കണമെന്ന് നളിനിക്കും രാജേന്ധ്രനും ആഗ്രഹമുണ്ട്….
നമ്മൾ തമാശയിലൂടെ പറയുന്നതല്ലാതെ അതിനെ കുറിച് ഗൗരവമായി സംസാരിച്ചിട്ടില്ലല്ലോ……
മുത്തശ്ശൻ അത് പറയുമ്പോൾ എല്ലാവരും ദേവന്റെ വാക്കുകൾക്കായി കാതോർത്തു…..
ദേവനു ശെരിക്കും എന്ത് പറയണമെന്നറിയില്ലായിരുന്നു…….
അതിനു വാക്ക് പറയേണ്ടത് ഞാനോ രാജേന്ദ്രനോ അല്ലല്ലോ അച്ഛാ…
അർജുനും മായയുമല്ലേ…
ദേവനത് ചോദിച്ചതും ശെരിയെന്ന വണ്ണം എല്ലാവരുടെയും മിഴികൾ അർജുന്റെയും മായയുടെയും മുഖത്തേക്കായി….
വല്ലാത്തൊരു പരവേഷത്തോടെ നിൽക്കുന്ന മായയെ കാൻ കേ അഞ്ജലിക്കൊരു പ്രയാസം തോന്നി…….
മനസ്സിലുള്ളത് എന്താണെന്ന് വെച്ചാൽ തുറന്ന് പറഞ്ഞോളൂ മക്കളെ ……
ചന്ദ്ര പിറകിൽ നിന്നും അവർക്ക് ധൈര്യം നൽകി …..
അവനെന്ത് പറയും എന്നോർത്തു പത്മക്ക് നല്ല ആശങ്കയുണ്ടായിരുന്നു …..
എന്തെന്നാൽ അവൻ മായയെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞാൽ തങ്ങളുടെ ബന്ധങ്ങൾക്കിടയിൽ ചെറിയതെങ്കിലും ഒരു വിള്ളൽ വരുമെന്ന് പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന നളിനിയുടെ മുഖം തനിക്ക് കാണിച്ചു തരുന്നുണ്ട് …
ദേവന്റെ മനസ്സിലും അത് തന്നെയായത് കൊണ്ട് അയാൾക്കും ആ സാഹചര്യം എങ്ങനെ കൈ കാര്യം ചെയ്യുമെന്നതിനെ കുറിച് യാതൊരു പിടിയുമുണ്ടായിരുന്നില്ല …..
മുത്തശ്ശ… അത്…..എനിക്കൊരു കാര്യം പറയാനുണ്ട്…..
അവനത് പറഞ്ഞതും ദേവനും പത്മയും തല താഴ്ത്തിയിരുന്നു….
മായക്ക്….. മായക് മറ്റൊരിഷ്ടമുണ്ട് മുത്തശ്ശ….
നിങ്ങളോടെല്ലാം പറയാനുള്ള പേടിയിലാണ് അവളത് മറച്ചു വെച്ചതെങ്കിലും എന്നോട് നേരത്തെ പറഞ്ഞിരുന്നു…..
അർജുന്റെ ആ വാക്കുകൾ അവിടെ നിന്നിരുന്ന എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു……
ദേവനും പത്മയും പെട്ടെന്ന് മുഖമുയർത്തി….
അഞ്ജലിയുടെ കണ്ണുകൾ വിടർന്നു……
അർജുൻ……എ…. എന്താ നീയീ പറയുന്നത്….
നളിനി ഇടയിൽ കയറിയത് ചോദിക്കുമ്പോൾ വാക്കുകളിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു……
അതേ അപ്പച്ചി…..
അവൾക്കൊരു പയ്യനെ ഇഷ്ടമാണ്…..
അവളുടെ കൂടെ പഠിക്കുന്നതാണ്…….
നല്ല പയ്യനാണ്……
ഞാൻ കണ്ടതാണ്…..
കുടുംബവും മോശമല്ല……
അവൾക്കങ്ങനെയൊരു ഇഷ്ടം മറ്റൊരാളോട് തോന്നിയിട്ടുണ്ടെങ്കിൽ അവളുടെ മനസ്സിൽ അതിനു മുമ്പോ ശേഷമോ ഞാനെന്നൊരാളില്ലാത്തത് കൊണ്ടാണ്……
മനസ്സിലെന്തെന്നറിയാതെ മുറ നോക്കി വിവാഹം ഉറപ്പിക്കുന്നതൊക്കെ എന്നേ നിർത്തേണ്ടതാണ്……
എനിക്കും അവളെ ഒരു ഭാര്യയുടെ സ്ഥാനത്തൊന്നും സങ്കൽപ്പിക്കാൻ കഴിയില്ല….
അത് കൊണ്ട് അവളുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അത് നടത്തി കൊടുക്കാം മുത്തശ്ശ……
അവളുടെ സന്തോഷമല്ലേ നമുക്ക് വലുത്….
അർജുൻ മുത്തശ്ശനടുത് ചെന്നിരുന്നു ആ കൈകളിൽ പിടിച്ചത് പറയുമ്പോൾ എല്ലാവരുടെയും നോട്ടം ഒരു നിമിഷം മായ യിലേക്കായി……..
ദേവനും പത്മയും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു…….
കേട്ടത് സത്യമാണോ..
മുത്തശ്ശൻറെ ഗൗരവമേറിയ സ്വരം കേൾക്കെ മായ തലയൊന്നു കുലുക്കി……
ആാാഹാ….. രണ്ട് പേരും ഞങ്ങളെ കളിപ്പിക്കുക യായിരുന്നല്ലേ……
ദേവൻ ചിരിയോടെ അത് ചോദിക്കുമ്പോഴും നളിനിയുടെ മുഖത്തെ നിരാശ അയാളെ വേദനിപ്പിച്ചിരുന്നു…
ഇനി നിന്റെയും മനസ്സിൽ ആരെങ്കിലും ഉണ്ടോടാ..
മുത്തശ്ശിയുടെ കടുപ്പത്തിലുള്ള ശബ്ദം അർജുന് നേരെയായിരുന്നു…
ഏയ്.. ഇല്ല മുത്തശ്ശി…
പെട്ടെന്നുള്ള ചോദ്യത്തിന് അവനിൽ നിന്നുമുള്ള ആ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു….
പറഞ്ഞു കഴിഞ്ഞാണവൻ എന്താണ് ചോദിച്ചതെന്ന് ഒന്ന് കൂടി ആലോചിക്കുന്നത്……
അവനൊരു ചമ്മലോട് കൂടെ അഞ്‌ജലിയിലേക്ക് നോക്കുമ്പോൾ അവൾ കണ്ണുകളുരുട്ടി അവനെ നോക്കി നിൽക്കുകയാണ്…
അവൻ സോറി എന്ന അർത്ഥത്തിൽ കണ്ണുകൾ ചുരുക്കുമ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…
ഇതെല്ലാം കണ്ട് കൊണ്ട് പത്മയും മഹാ ദേവനും പരസ്പരം നോക്കി പുഞ്ചിരിച്ചു…….
എങ്കിൽ നമുക്ക് അഞ്ജലിയെ അർജുന് വേണ്ടി ആലോചിച്ചാലോ..
മുത്തശ്ശിയുടെ ചോദ്യം പെട്ടെന്നായത് കൊണ്ട് തന്നെ പറഞ്ഞതെന്തെന്ന് ഉൾകൊള്ളാൻ അല്പം സമയമെടുത്തിരുന്നു എല്ലാവരും…….
അല്ലാ…… അഞ്ജലിയെ പോലൊരു കുട്ടി നമുക്കിടയിലേക്ക് വരണമെന്ന് ഞാനാഗ്രഹിച്ചിരുന്നു…….
അതിലേറെ അർജുന്റെ വിവാഹവും……
മുത്തശ്ശി മനസ്സിലുള്ളത് ഒന്ന് കൂടി വ്യക്തമാകുമ്പോൾ അഞ്ജലിയുടെ കണ്ണുകൾ വിടർന്നു……
അർജുൻ പെട്ടെന്ന് അവളുടെ മുഖത്തേക്കൊന്ന് നോക്കി….
എനിക്കും അക്കാര്യത്തിൽ എതിർപ്പില്ല അമ്മേ…..
ആ സംസാരം എങ്ങോട്ടും വഴുതി പോകരുതെന്ന മട്ടിൽ ദേവൻ ഇടക്ക് കയറി പറഞ്ഞു……
എല്ലാവരുടെയും മുഖം ഒരു പോലെ വിടർന്നു..
അഞ്‌ജലിക്ക് എതിർപ്പ് വല്ലതുമുണ്ടോ…..
മുത്തശ്ശൻ സൗമ്യമായത് ചോദിക്കുമ്പോൾ അവൾക്ക് തിരികെ എന്ത് മറുപടി കൊടുക്കണമെന്നറിയില്ലായിരുന്നു…….
എതിർപ്പുണ്ടെങ്കിൽ പറഞ്ഞോ അഞ്ചു…..
ദേവൻ ചിരിയോടെ അവളോടത് പറയുമ്പോൾ അവൾക്കായാളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല….
അർജുന്നും ഒരു ചിരിയോടെ അവളെ നോക്കിയങ്ങനെ നിന്നു….
ഇ… ഇല്ലാ…..
അവളതും പറഞ്ഞു അകത്തേക്കൊരറ്റ പോക്കായിരുന്നു…..
പിന്നീടൊരു വാക്കിനും നിൽക്കാൻ കഴിയില്ലെന്ന പോൽ….
എങ്കിൽ നിങ്ങള് ചെന്നിട്ട് മംഗലത്തമ്മയോട് സംസാരിക്കു……
വേറെ ആരുമില്ലല്ലോ ആ കുട്ടിക്ക്…..
സ്വത്തും പണവും എന്തിനാ നമുക്ക്….
അവനു നല്ലൊരു കൂട്ടല്ലേ വേണ്ടത്…
അതിനവള് മിടുക്കിയാ…..
മുത്തശ്ശി അത് പറയുമ്പോൾ അർജുൻ സന്തോഷത്താൽ മതി മറന്നിരുന്നു…..
ഏതായാലും ഞങ്ങൾ പോയി വരട്ടെ എന്നിട്ട് നോക്കാം…….
അതെ…. അപ്പോഴേക്കും മായ മോളുടെ വീവാഹവും നിശ്ചയിക്കണം……
രണ്ട് പേരുടെയും ഒരുമിച്ചെന്ന് പറഞ്ഞു വെച്ചതല്ലേ…. അതങ്ങനെ തന്നെ നടക്കട്ടെ……
ദേവൻ പറഞ്ഞതിനോട് ശെരിയെന്ന അർത്ഥത്തിൽ മുത്തശ്ശനും കൂട്ടി ചേർത്തു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അഞ്ജലിയുടെയും അർജുന്റെയും വിവാഹം കഴിഞ്ഞ കാര്യം അവരോടാരോടും തുറന്ന് പറയുന്നില്ലേ….
മുറിയിലേക്ക് വന്നപ്പോഴാണ് പത്മ ദേവന്നോടത് ചോദിച്ചത്…..
ഏയ്….. ഇപ്പൊ തന്നെ മായയുടെയും അർജുന്റെയും വിവാഹം നടക്കാത്ത തിൽ എല്ലാവർക്കും ചെറിയൊരു വിഷമമുണ്ട്….
അതിനിടയിൽ കൂടി ഇതും കൂടി പറഞ്ഞാൽ ശെരിയാവില്ല……
അനുയോജ്യമായൊരു സാഹചര്യം വന്നാൽ പറയാം…..
അല്ലെങ്കിൽ ഇത് ഇങ്ങനെ തന്നെ പോകട്ടെ…..
ദേവൻ അത് പറഞ്ഞു നിർത്തിയപ്പോൾ ശെരിയെന്നു തോന്നിയത് കൊണ്ട് തന്നെ പത്മയും നിശബ്ദയായി……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എല്ലാവരും കൂടിയിരുന്നു ഉച്ച ഭക്ഷണം കഴിക്കുക്കുമ്പോൾ ഇന്ന് തങ്ങൾ പോകുകയാണെന്ന് കരുതിയാവും ആ മേശയൊന്നു നിശബ്ദമായതെന്ന് അവളോർത്തു..
എല്ലാവർക്കും ഒരു സങ്കടമുണ്ട്…..
തനിക്കുമുണ്ട്….
വന്ന ഈ ദിവസങ്ങൾ കൊണ്ട് തന്നെ ഇത് തന്റെ സ്വന്തം വീടായത് പോലെ….
മംഗലത്തുള്ളതിനേക്കാൾ സ്വാതന്ത്ര്യം തനിവിക്കിവിടെയുണ്ട്……
മാറ്റിയൊരുങ്ങി മുറിയിൽ നിന്നും ഭാഗേടുക്കുമ്പോൾ മായ മുറിയിലേക്ക് വന്നു..
അഞ്ജലി അവളെ നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചതും മായ അവളെ ദീർഘമായോന്ന് കെട്ടിപ്പിടിച്ചു…..
എനിക്കെന്റെ നീരജിനെ കിട്ടിയത് ഭാഗ്യം….
അല്ലെങ്കിൽ അർജുനെ തട്ടിയെടുത്ത നിന്നോട് പകരം വീട്ടേണ്ടി വന്നേനെ…..
മായ അതും പറഞ്ഞു ചിരിക്കുമ്പോൾ അഞ്‌ജലിയും ഒന്ന് പുഞ്ചിരിച്ചു……
എങ്ങനെ പറയുമെന്നോർത്ത് ടെൻഷൻ ആയിരുന്നു എനിക്ക്….
അർജുൻ വളരേ ഭംഗിയായി അത് കയ്കാര്യം ചെയ്തു…
ഞാനും ഹാപ്പി നീയും ഹാപ്പി…
മായ അത് പറയുമ്പോൾ വാക്കുകളിൽ തുളുമ്പി നിന്നിരുന്ന സന്തോഷം മാറ്റാരേക്കാളും നന്നായി തനിക്കറിയാമല്ലോ..
താനും അനുഭവിക്കുന്നത് അതേ സന്തോഷമാണ്……
അവൾ പുറത്തേക്ക് നടന്നപ്പോഴേക്കും എല്ലാവരും ഉമ്മറത്തു തന്നെ നിൽക്കുന്നുണ്ട്…..
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നു….
ഓഹ്…. വിളിച്ചു വരുത്തിയത് ഈ കണ്ണീര് കാണിക്കാനാണോ…ഇതും കണ്ട് ഞാനെങ്ങനെ സമാധാനത്തിൽ തിരിച്ചു പോകും…..
ദേവൻ അവരെ ചേർത് പിടിച്ചു കൊണ്ടാണത് ചോദിച്ചത്….
എങ്കിലും…… കണ്ട് കൊതി തീർന്നില്ല നിങ്ങളെയിത് വരെ……
അതിനെന്താ…. ഇനി ഇതെല്ലാം ഇവന് ഒന്ന് സെറ്റ് ആക്കി കൊടുത്തിട്ട് ഞാനിങ് തിരിച്ചു വരുവല്ലേ…
മുത്തശ്ശിയുടെ പരിഭവത്തിനെ വളരെ ഭംഗിയായി ദേവൻ ആശ്വസിപ്പിച്ചു…..
അഞ്ജലി…. മോൾക്ക് പോകണോ…..
മുത്തശ്ശിയുടെ സ്നേഹത്തിടെയുള്ള ചോദ്യം അഞ്ജലിയോടായിരുന്നു…..
പോകുന്നത് നിങ്ങളുടെയൊക്കെ സ്നേഹവും വാത്സല്യവും ആവോളം കിട്ടിയിട്ടാണ്…..
ഒരു ജന്മത്തിലേക്ക് ഓർത്തു വെക്കാനെന്ന പോൽ….
അഞ്ജലി അത് പറയുമ്പോൾ അത്ര മേൽ ആത്മാർത്തമായത് കൊണ്ടാവാം ആ വാക്കുകളൊന്ന് ഇടറിയിരുന്നു…..
എങ്ങോട്ട് പോയാലും നിന്നെ യിങ്ങോട്ട് തന്നെ വരുത്താനുള്ള സൂത്രം എനിക്കറിയാം……
മുത്തശ്ശി പുഞ്ചിരിയോടെ അതും പറഞ്ഞു അർജുനെ കൂടി ഒന്ന് നോക്കിയതും അവളുടെ മുഖത്ത് വല്ലാത്തൊരു നാണം പരന്നിരുന്നു…….
മായ അർജുനെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു….
എല്ലാവരും പരസ്പരം കെട്ടി പിടിച്ചു..
ഈ യാത്ര പറച്ചിലെന്നത് ഇത്രയേറെ ഭീകരമാണെന്ന് താനറിയുന്നത് ഇപ്പോഴാണ്….
താൻ യാത്ര പറഞ്ഞു എങ്ങോട്ടും പോയിട്ടില്ല…..
അത് കൊണ്ട് തന്നെ സ്നേഹിക്കുന്നവർ തമ്മിലുള്ള വിട പറ പറച്ചിലിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് താനറിയുന്നത് ഇപ്പോഴാണ്……
അവളുടെ കണ്ണുകൾ നിറഞ്ഞു……
കാറിൽ കയറി കഴിഞ്ഞും പിറകിലേക്ക് ഓടി മറയുന്ന ആ തറവാട് അവളുടെ കണ്ണ് നീരിൽ അങ്ങനെ തെളിഞ്ഞു നിന്നു……
തന്റെ ജീവിതത്തിൽ താനേറ്റവും സന്തോഷിച്ച നിമിഷങ്ങൾ…. അത് സമ്മാനിച്ചത് ആ വീടായിരുന്നു….
നഷ്ടപ്പെടുമെന്ന് കരുതിയിരുന്നവനെ ഒരു കാന്തം പോലെ തന്നിലേക്ക് വലിച്ചടുപ്പിച്ചത് ഈ വീടാണ്…..
എപ്പോഴൊക്കെയോ വീടും ഇവിടെയുള്ള ഓരോരുത്തരും സ്വന്തമെന്ന് തോന്നിയിട്ടുണ്ട്……
അവൾ കണ്ണ് നീരോടെ അങ്ങനെ യിരുന്നു….
ആ കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദത പരന്നിരുന്നു…..
എല്ലാവരുടെ ഉള്ളിലും അത് പോലെ തിങ്ങി നിറഞ്ഞൊരു വിങ്ങൽ കൊണ്ടാണതെന്ന് അവൾക്കറിയാമായിരുന്നു….
എത്ര പെട്ടെന്നാ രണ്ട് ദിവസം കഴിഞ്ഞങ് പോയത്…… അല്ലെ……
നിശബ്ദതയെ കീറി മുറിച് പത്മയത് ചോദിക്കുമ്പോൾ ദേവനൊന്ന് മൂളി……
(തുടരും)