രചന – ജ്വാലാമുഖി
വാതിൽക്കൽ എത്തിയതും അവൾ എന്നെ തിരിഞ്ഞു നോക്കി…
” വല്ലവിതേനയും ഇവിടന്ന് രക്ഷപെടാൻ ശ്രമിക്കു… ”
“ഞാൻ രക്ഷപെടുന്നെങ്കിൽ എന്റെ ഈ വലംകയ്യിൽ പവിഴത്തിന്റെ ഇടംകൈയും കാണും… അതിനു കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ കാട്ടുമുത്തിയുടെ ബലിക്കല്ലിൽ തീരട്ടെ ഈ ജന്മം.. ”
“തന്റെ നാവല്പം കൂടുന്നുണ്ട്… ”
ഞാൻ മിണ്ടാതെ തല താഴ്ത്തി നിന്നു…
മിടഞ്ഞിട്ട മുടി പിന്നിലേക്ക് തട്ടിയിട്ട് അവൾ നടക്കുന്നത് നോക്കി ഞാൻ നിന്നു…
*****
ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു പുഴക്കരയിൽ വന്നിരുന്നപ്പോൾ ഗേളിയും അങ്ങോട്ട് വന്നു..
എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്…
സത്യത്തിൽ സിനിമയിൽ പവിഴത്തെ സ്നേഹിച്ചു തുടങ്ങിയ ആദിയുടെ മനസായിരുന്നു എനിക്ക് അപ്പൊ..
“എന്താടോ ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലേ… ”
“ഏയ്… ”
“നാളെ ഞാൻ ഉണ്ടാകില്ല.. ഇനി രണ്ടു ദിവസം എനിക്ക് ഷോട്ട് ഇല്ല… ഞാൻ വീട്ടിൽ പോകുവാ… എന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്… പപ്പേടെ ഒപ്പം ബഹറിനിൽ ഉണ്ടായിരുന്ന ഒരു ഫാമിലി ആണ്.. ”
ഞെട്ടൽ മറച്ചു വച്ചു ഞാൻ മിണ്ടാതെ നിന്നു…
പെണ്ണ് ചോദിച്ചു ചെല്ലാൻ നല്ലൊരു ജോലി പോലും ഇല്ലാത്ത എനിക്ക് അവളെ കെട്ടിച്ചു തരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാൻ ആകില്ല…
പുഴയിലെ ഓളങ്ങളിൽ കണ്ണും നട്ടു ഞാൻ എന്റെ വിഷമം മറച്ചു പിടിച്ചു…
“ഗിരി എന്താ ഒന്നും മിണ്ടാത്തെ.. ”
“താൻ പോയിട്ട് വാ… ”
“ഉം.. ഇനി വരും ദിവസങ്ങളിൽ നമ്മുടെ റൊമാൻസ് സീൻസ് അല്ലെ… ഞാൻ പോയി കുറച്ചു റിഹേഴ്സൽ ഒക്കെ എടുത്തിട്ട് വരാം… ”
സത്യത്തിൽ ആ ദിവസങ്ങൾക്കു വേണ്ടി ആണ് ഞാൻ ഇപ്പൊ കാത്തിരിക്കുന്നത് എന്ന് അവൾക്കു അറിയില്ലല്ലോ…
“അതിനൊക്കെ റിഹേഴ്സൽ വേണോ ഗേളി… ”
“നമുക്ക് അങ്ങനെ പ്രേമിച്ചു നടന്നു ശീലം ഒന്നും ഇല്ലടോ… ”
“അതിപ്പോ എനിക്കും ശീലം ഉണ്ടായിട്ടൊന്നും അല്ല… ”
അങ്ങനെ കുറച്ചു നേരം അവളോട് സംസാരിച്ചു ആ പുഴക്കരയിൽ ഇരുന്നു ഞങ്ങൾ…
സണ്ണി ഫുൾ ടൈം ലാപ്പിൽ നോക്കി ഇരുപ്പാണ്.. കൂട്ടത്തിൽ കൂടില്ല പുള്ളി…
*****
“സ്റ്റാർട്ട്… ”
പിറ്റേന്ന് ഞങ്ങൾക്കുള്ള കപ്പ പുഴുങ്ങിയതും മുളയരി കഞ്ഞിയും കൊണ്ടു വന്നത് മല്ലി ആയിരുന്നു…
മല്ലി എന്റെ വലം കൈ തൂണിൽ നിന്നും അഴിച്ചു തന്നു… പുറത്തു കാടന്മാർ നില്പുണ്ട്… ഞാൻ വേഗം വേഗം കഴിച്ചു..
“പവിഴം എവിടെ… ”
“എന്നോട് കൊണ്ടു കൊടുക്കാൻ പറഞ്ഞു… വയ്യാന്നു ”
“എന്ത് പറ്റി… ”
“ചൂടുണ്ട്.. പനി ആണെന്ന് തോന്നുന്നു.. ”
എനിക്ക് അവളെ കാണാതെ എന്തോ പോലെ ആയി തുടങ്ങി…
“പനി കുറഞ്ഞാൽ ഒന്ന് ഇങ്ങോട്ട് വരാൻ പറയോ… ”
“ഉം.. പറയാം … പിന്നെ എപ്പോളും നിങ്ങടെ അടുത്തേക്ക് പോണ്ട എന്ന് മൂപ്പൻ പറഞ്ഞിട്ടുണ്ട്… ”
എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു…
രണ്ടു ദിവസം പവിഴത്തെ കാണാതെ ഞാൻ ഉരുകി തീർന്നു… ഇത്ര പെട്ടന്ന് എന്റെ ഉള്ളിൽ അവൾ കടന്നു കൂടും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…
പിറ്റേന്ന് രാവിലെ ഹരി നല്ല ഉറക്കം ആയിരുന്നു… നേരം പുലരുന്നുള്ളു…
പവിഴം അകത്തേക്ക് കയറി വന്നു…
ഞാൻ ഉറക്കം വരാതെ ചാരി ഇരിക്കുകയായിരുന്നു…
പെട്ടന്ന് അവളെ കണ്ടപ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി…
അവൾ എന്റെ അടുത്ത് വന്നിരുന്നു…
പനിച്ചു വരണ്ടുണങ്ങിയ ചുണ്ടുകളിൽ പുഞ്ചിരി വരുത്തി അവൾ എന്നേ നോക്കി…
“എന്താ രണ്ടു ദിവസം വരാഞ്ഞേ… ഞാൻ എത്ര വിഷമിച്ചു… ”
“തനിക്ക് തലയ്ക്കു വല്ല കുഴപ്പം ഉണ്ടോ.. ”
“സത്യം പവിഴം ഇല്ലാതെ എനിക്കിപ്പോ പറ്റില്ല… ”
“മൂപ്പൻ അറിഞ്ഞാൽ അമാവാസി വരെ കാത്തു നിന്നു എന്ന് വരില്ല… ”
അവൾ എന്റെ കയ്യിലെ കെട്ടു അഴിച്ചു..
“പോ… പോയി രക്ഷപ്പെടൂ… ”
“ഇല്ല… ഞാൻ പോകില്ല… ”
രണ്ടു കൈകളിലും അവളുടെ കവിളുകൾ ഞാൻ കോരിയെടുത്തു അവളിലേക്ക് ചേർന്നു നിന്നു ഞാൻ…
“നീ ഇല്ലാതെ ആദി എങ്ങും പോകില്ല. ”
“ആദി… താൻ ഈ പറയുന്നതൊന്നും നടക്കാൻ പോണില്ല.. ”
“നടക്കും… ”
പെട്ടന്ന് ഹരി കണ്ണു തുറന്നു…
“ടാ നീ പോണില്ലേൽ വേണ്ട എന്റെ കെട്ടൊന്നു അഴിച്ചു വീടു ഞാൻ ഒന്ന് പോട്ടെ… ”
“ഇല്ല… അങ്ങനെ നീ ഇപ്പൊ ഒറ്റക്ക് രക്ഷപെടണ്ട… ”
“നീ ഒക്കെ മനുഷ്യൻ ആണോടാ തെണ്ടി.. ”
“അല്ലടാ കോപ്പേ… നീ അവിടെ മിണ്ടാണ്ട് കിടന്നോ… ”
“നിങ്ങൾ രണ്ടും കൂടെ തല്ലിട്ട് ചാകണ്ട… ഇവിടെ കിടന്നു ചാകാൻ ആണ് നിങ്ങൾക്കൊക്കെ വിധി… അനുഭവിച്ചോ… ”
അതും പറഞ്ഞു അവൾ എന്റെ കൈകൾ പിന്നിലേക്ക് വലിച്ചു വീണ്ടും കെട്ടിയിട്ടു…
അവൾ എന്റെ കൈകളിൽ തൊടുമ്പോളും എന്നോട് അടുക്കുമ്പോളും എല്ലാം ഞാൻ അവളോട് കൂടുതൽ ചേർന്നു നിന്നു….
അവളുടെ മുടിയിലെ ചെമ്പകത്തിന്റെ മണം എന്നെ മത്തുപിടിപ്പിച്ചു… പെട്ടന്ന് ആ കവിളിൽ എന്റെ ചുണ്ടുകൾ അമർന്നതും എന്നെ ഉന്തിയിട്ട് അവൾ പുറത്തേക്കു പോയി…
****
“ഹോ… എന്ത് റൊമാന്റിക് ആടോ താൻ… ”
“ഹഹഹ.. അതെന്താ അങ്ങനെ പറഞ്ഞെ… ”
“ശരിക്കും തന്റെ ആ സമയത്തെ നോട്ടം ഒക്കെ… വല്ലാത്ത ഒരു ഫീൽ തന്നട്ടോ… ”
സത്യത്തിൽ ആ സീനുകളിൽ എല്ലാം ഞാൻ ജീവിക്കുകയായിരുന്നു.. അവളുടെ കണ്ണുകളിൽ നോക്കുമ്പോൾ എന്റെ ഉള്ളിലെ കാമുകൻ ഉണരുകയായിരുന്നു…
അവൾ അടുത്തേക്ക് വന്നപ്പോൾ…. ആ കവിളുകളിൽ ചുംബനം നൽകുമ്പോൾ എല്ലാം എന്റെ സ്വപ്നം പൂവണിയുകയായിരുന്നു…
“ഗിരി എന്താ ആലോചിക്കാനേ… ”
“ഏയ്.. താൻ പോയ കാര്യം എന്തായി… ”
“ചെക്കൻ സുന്ദരൻ ഒക്കെ തന്നെ ആണ്… നല്ല ജോലിയും.. ചിലപ്പോൾ ഓക്കേ ആകും.. എല്ലാം പപ്പയുടെ ഇഷ്ടംപോലെ… ”
മനസ്സിൽ കണ്ട സ്വപ്‌നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്നതായി എനിക്ക് തോന്നി…
നാളെ പവിഴവും ഞാനും കൂടി ഉള്ളൊരു പാട്ടുസീൻ ആണ് …ഞാൻ ഓർക്കുന്നത്…
പുഴക്കരയിലൂടെ പവിഴത്തിന്റെ കൈ പിടിച്ചു ഞാൻ ഓടിന്നത്
ഡാൻസും… ഒപ്പം പവിഴത്തിനെ ചേർത്തു പിടിച്ചുള്ള റൊമാന്റിക് സീൻസ്…
പുൽമേട്ടിൽ അവളുടെ മടിയിൽ തല ചായ്ച്ചു ആകാശത്തേക്ക് നോക്കി കിടക്കുന്നതും…
ആ നിമിഷങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു…
തുടരും

by